Friday 14 July 2017

പ്രാര്‍ത്ഥനയും ധ്യാനവും യാമപ്രാര്‍ത്ഥനയും

ധ്യാനവും, പ്രാര്‍ഥനയും, രണ്ടും രണ്ടാ‍ണു. രണ്ടും പ്രാര്‍ഥനയാണുതാനും. ഞാനും എന്‍റെ ദൈവവും മാത്രമായ അവസ്ഥയാണ് ധ്യാനത്തില്‍ നടക്കുക. ഞാന്‍ ദൈവത്തിലും, ദൈവം എന്നിലുമാകാവുന്ന അവസ്ഥയാണ് ധ്യാനം. നിശബ്ദതയില്‍ നടക്കുന്നു.

എന്നാല്‍ ദൈവം നമ്മുടെമധ്യത്തില്‍ എന്ന ഒരവസ്ഥയാണ് പ്രാര്‍ഥനയില്‍ നടക്കുക. ദൈവവുമായി നടക്കുന്ന ഒരു അഭിമുഖ സംഭാഷണമാണു പ്രാര്ത്ഥന.

ധ്യാനം മറ്റൊന്നാണ്. അവിടെയാണ് ദൈവത്തില്‍ ആയിരിക്കുന്ന അവസ്ത സംജാതമാകുന്നതു .  ദൈവികവെളീപാടുകള്‍ കിട്ടനുള്ള്സാദ്യതളും അവിടെയാണു. അത് നല്ല ഒരു പ്രാര്‍ഥനാനുഭവമായിരിക്കും. പക്ഷെ അത് തന്‍കാര്യം പോലെയാകാം. ദൈവംകൂട്ടയ്മയാണു. (ത്രീ യേകദൈവം )

മനുഷ്യനെ ദൈവം കൂട്ടയ്മയായിട്ടാണ് സ്രിഷ്ടിച്ചത്. അതിനാല്‍ പ്രാര്‍ഥനയും കൂട്ടയ്മയില്‍ ചെയ്യുന്നതാണ് ദൈവത്തിനിഷ്ടം. "നിന്‍റെ സഹോദരനെവിടെയെന്നുള്ള" ചോദ്യം ഇന്നും പ്രസക്തമാണ്. അതിനാല്‍ സഹോദരന്മാര്‍ ഒന്നിച്ചു പ്രാര്ത്ഥിക്കുന്നതു അനുഗ്രഹപ്രദമാണു. "എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടുന്നിടത്തു അവരുടെ മധ്യേ ഞാനുണ്ടായിരിക്കും" എന്നാണെല്ലോ യേശു പറഞ്ഞതു. ( മത്താ.18:20 )

യാമപ്രാര്ത്ഥന

സമയത്തിന്‍റെ ദശാംശം കൊടുക്കുവന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ഒരു ദിവസം 2 മണിക്കൂര്‍ 24 മിനിട്ട് ദശാംശമായികൊടുക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ സഭാപിതാക്കന്മാര്‍ ബൈബിള്‍അധിഷ്ടിതമായി നെയ്തെടുത്ത ധ്യാനാത്മകമായ പ്രാര്‍ഥനയാണ് " യാമപ്രാര്‍ഥന" ഇത് കൂട്ടയ്മയിലാണ് ചെയ്യുന്നത്!

ഇതു സഭയുടെ പ്രാര്ത്ഥനയാകയാല്‍ ഒറ്റക്കിരിക്കുമ്പോള്‍പോലും സഭയോട് ചേര്‍ന്നാണ് നാം പ്രാര്‍ഥിക്കുക. അതിനാല്‍ ഒന്നാംസ്ഥാനം യാമപ്രാര്‍ഥനക്കാണു നാം കൊടുക്കേണ്ടത്.

രണ്ടാം സ്ഥാനമാണൂ നമ്മുടെ മറ്റു പ്രാര്‍ഥനകള്‍ക്കു കൊടുക്കേണ്ടത് !

ഓരോരുത്തരുടെയും അനുഭവം വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്ക് ധ്യാനത്തിലായിരിക്കും അനുഭവം ലഭിക്കുക. മറ്റു ചിലര്‍ക്ക് യാമപ്രാര്‍ഥനയിലായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്കു മറ്റു ഭക്താഭ്യാസങ്ങളിലാകാം.

സാധാരണ പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും

യാമപ്രാര്ത്ഥന യാമങ്ങളില്‍ പ്രാര്ത്ഥിക്കുമ്പോള്‍ മറ്റു പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും സന്തതസഹചാരികളെപ്പോലെയാണു. ഉദാഹരണത്തിനു " ജപമാല "

ഇതു  യാത്രയിലും ജോലിയിലും നടപ്പിലും ഇരുപ്പിലും ഒക്കെ ആവര്ത്തിക്കപ്പെടുന്ന ഒരു ബൈബിള്‍ ധ്യാനമാണു. മംഗലവാര്ത്തമുതല്‍ പെന്തക്കോസ്തി വരെയുള്ള സംഭവങ്ങളാണെല്ലോ നാം ധ്യാനിക്കുന്നതു. ചിലപ്പോള്‍ രാത്രിയിലും പകലും നാം ദീര്‍ഘയാത്രയിലാകാം.

പ്ളെയിനിലോ ,കപ്പലിലോ, വണ്ടിയിലൊ ഒക്കെ .ആ സമയത്തു നമുക്കു മറ്റു പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റും.
ഓരോന്നിനും അതിന്‍റെ തായ പ്രത്യേകതകളും, പ്രാധാന്യവും ഉണ്ടു, അതേ സമയം ഒന്നു മറ്റൊന്നിനു പകരവുമാകില്ല.

ചുരുക്കത്തില്‍ ഭക്താഭ്യാസങ്ങള്‍ മുടങ്ങിയാലും യാമപ്രാര്ത്ഥന മുടക്കാന്‍ പാടില്ലാത്തതാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...