Saturday 5 August 2017

യേശു കാണിച്ചുതന്ന അനുകമ്പ. ( Compassion )

" അവന്‍ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു : ഈ ജനത്തോടു എനിക്കു അനുകമ്പതോന്നുന്നു. ഇവര്‍ മൂന്നുദിവസമായി എന്നോടുകൂടെയാണു. ഇവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നും വന്നവരാണു . ( മര്‍ക്കോ.8:2 -3 )
യേശുവിനു "അനുകമ്പ " തോന്നുന്നു.
എന്താണു അനുകമ്പ ? compassion.
It means suffering with someone.
തത്ത്വശസ്ത്രപ്രകാരം ചിന്തിച്ചാല്‍ മൂന്നുതരത്തില്‍ ചിന്തിക്കം.
1) ഒരു വസ്തുവായി കരുതി ചിന്തിക്കാം 2) തത്തുല്ല്യനായി ( തന്നെ പ്പോലെ തന്നെ ) കരുതാം 3) തന്നെക്കാള്‍ വലിയവനായി കരുതാം
യേശു തന്‍റെ ജീവിതത്തില്‍ കാണിച്ചുതന്നതു അപരന്‍ തന്നെക്കാള്‍ വലിയവന്‍. താന്‍ അവനു സേവനം ചെയ്യുന്നവന്‍. അതാണു അവിടുന്നു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതു.
യേശു പറഞ്ഞു മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു ശൂസ്രൂഷിക്കപ്പെടാനല്ല. ശുസ്രൂഷിക്കുവാനാനെന്നു.
അനുകമ്പയും ദയയും ഒന്നല്ല. ഒരു ഉദാഹരണം നോക്കാം.
ഒരു ഹോട്ടലില്‍ ഊണൂ തയ്യാറെന്നു ബോര്‍ഡു വെച്ചു. വന്നവര്‍ക്കെല്ലാം ഭക്ഷണം കൊടുത്തു .മൂന്നുമണികഴിഞ്ഞപ്പോള്‍ ബോര്‍ഡു മാറ്റി ഇനിയും ചോറില്ല. ടിഫിന്‍ മാത്രം .പക്ഷേ ഒരാള്‍ക്കു കഴിക്കാന്‍ കഷ്ടി മിച്ചമുണ്ടു .ഒരു ഭിക്ഷക്കാരന്‍ മാനേജരോടു പറഞ്ഞു. രണ്ടുദിവസമായി ഒന്നും കഴിച്ചതല്ല അല്പം ഭക്ഷണം വേണം. അയാള്‍ക്കു ദയ തോന്നി ഇരുന്ന ഭക്ഷണം എടുത്തുകൊടുത്തു. ഇതു ദയയാണു.
പിറ്റേദിവസം ജോലിക്കുപോയ ഒരാള്‍ ഉച്ചക്കു ഉണ്ണാനുള്ള പൊതിച്ചോറുമായി ഓഫീസില്‍ പോയി. ഉച്ചക്കു ഉണ്ണാന്‍ സമയത്തു പൊതിയുമായി വരുന്ന സമയത്തു മുകളില്‍ കണ്ട ഭിക്ഷക്കരന്‍ പറഞ്ഞു സാറെ അല്പം ഭക്ഷണം കിട്ടുമോ ? ഉടനെ അയാളുടെ പൊതിച്ചോര്‍ അഴിച്ചു അതില്‍ നിന്നും പകുതി ചോദിച്ചയാള്‍ക്കു കൊടുത്തു. ഇവിടെ നാം കാണുന്നതാണു " അനുകമ്പ " suffering with the other.
ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം വിജനപ്രദേ ശമായാലും യേശുകൂടെയുണ്ടെങ്കില്‍ ഒരു കുറവും വരികില്ലെന്നു ശിഷ്യന്മാര്‍ മനസിലാക്കേണ്ടിയിരുന്നു. ഇതിനു മുന്‍പും അന്‍ചു അപ്പം വര്‍ദ്ധിപ്പിച്ചു അയ്യായിരം പേര്‍ക്കു കൊടുത്തതാണു. കൂടാതെ അന്നു ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞതാണു അവരെ പറഞ്ഞുവിടുക. അവര്‍ നാട്ടിന്‍പുറങ്ങളില്‍ പോയി ഭക്ഷണം വാങ്ങട്ടെയെന്നു. അന്നും യേശു പറഞ്ഞു : എനിക്കു അനുകമ്പ തോന്നുന്നു. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയാണെന്നു . ( മര്‍ക്കോ.6:34 )
യേശു അവരോടു പറഞ്ഞതു " നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍ ." ( 6: 37 ) എന്നിട്ടാണു അവരുടെ കയ്യില്‍ ഉണ്ടായിരുന്ന 5 അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയതു. എന്നിട്ടൊന്നും പഠിക്കാത്ത ശിഷ്യന്മാരോടാണു യേശു പറഞ്ഞതു എനിക്കു ഈ ജനത്തോടു അനുകമ്പതോന്നുന്നു. അപ്പോള്‍ അവര്‍ക്കു പറയാമായിരുന്നു ഞങ്ങളുടെ കയ്യില്‍ ഏഴു അപ്പമുണ്ടെന്നു. അതു ധാരളം മതിയെന്നു ശിഷ്യന്മാര്‍ വിശ്വസിക്കേണ്ടിയിരുന്നു. യേശു കൂടെ യുണ്ടെങ്കില്‍ ഒന്നിനും മുട്ടുണ്ടാകില്ലെന്നു.
അതിനാല്‍ യേശു ചോദിച്ചു നിങ്ങളുടെ കയ്യില്‍ എത്ര അപ്പമുണ്ടൂ ? " ഏഴു എന്നു പറഞ്ഞപ്പോള്‍ യേശു ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ടു അപ്പം ആശീര്വദിച്ചു മുറിച്ചു ജനത്തിനു വിളമ്പാന്‍ ശിഷ്യന്മാരെ ഏള്‍പ്പിച്ചു.
ഇതാണു compassion. ഇതാണു നമുക്കു ആവശ്യം. നമുക്കു ഇല്ലാതെപോകുന്നതും ഇതു തന്നെയാണു.

കുടുംബപ്രശനങ്ങള്‍ ഉടലെടുക്കുന്നതു എങ്ങനെ ?
കുടുംബങ്ങളിലും മുകളില്‍ പറഞ്ഞ 3 തരത്തില്‍ ചിന്തിക്കുന്നവരുണ്ടു.
ഉദാഹരണം . ഭര്‍ത്താവു ഭാര്യയെ കണക്കാക്കുന്നതു 1) ഒരു വസ്തുവായി ( object ) 2) സമഭാവനയില്‍ ( തുല്ല്യരായി ) 3) തന്നെക്കാള്‍ ഉയര്ന്ന നിലയില്‍.
ഇതില്‍ ആദ്യത്തേതു .വലിയപ്രശ്നങ്ങള്‍ക്കു വഴിതെളിക്കും. ഭാര്യയെന്നു പറഞ്ഞാല്‍ എന്‍റെ ആവശ്യങ്ങള്‍ സാധിക്കാനുള്ള ഒരു ഉപകരണം മാത്രം . ഇവിടെ ഭാര്യ ഒരു object മാത്രം. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു വസ്തു മാത്രം. ഒരിക്കലും ഒരു സമാധാനവും ആ ഭവനത്തില്‍ ഉണ്ടാകില്ല.
രണ്ടാമത്തേതാണു ഉത്തമമായ ചിന്ത. ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ പോലെ. തുല്ല്യ ഉത്തരവാദിത്വവും തുല്ല്യ പങ്കാളിത്തവും .ഇവിടെ സമാധാനവുംസംത്രുപ്തിയും സന്തോഷവും കളിയാടും.
മൂന്നാമത്തേതും ഭാര്യക്കും ഭര്ത്താവിനും ചേരും. ഭാര്യക്കു ഉത്തമമായ ചിന്തയായിരിക്കും.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...