Saturday 15 July 2017

പരിശുദ്ധ കന്യാമറിയം !

പരിശുദ്ധ കത്തോലിക്കാസഭ മറിയത്തെ ആദരിക്കുന്നു. ബഹുമാനിക്കുന്നു. അതു വചനാധിഷ്ടിതം മാത്രം.

അവള്‍ ദൈവസന്നിധിയില്‍ ക്രുപകണ്ടെത്തിയവളാണു.
അവള്‍ കര്ത്താവിന്‍റെ അമ്മയാണു അവളുടെ സാന്നിദ്ധ്യത്തില്‍ ഏലിസബേത്തിന്‍റെ ഉദരത്തിലെ ശുശു പരിശുദ്ധാത്മാവില്‍ നിറയുന്നു. ( ലുക്കാ 1:39 - 45 )

അനുഗ്രഹിക്കപ്പെട്ടവളെന്നു പരിശുദ്ധാത്മാവു പ്രഖ്യാപിച്ച മറിയത്തെ ആര്‍ക്കാണു ആദരിക്കാതിരിക്കാന്‍ കഴിയുക.? കാരണം ബൈബിളില്‍ തന്നെയുണ്ടു. " ഇന്നുമുതല്‍ എല്ലാതലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും. " ( ലൂക്കാ.1: 48 )

യേശു കല്പനകള്‍ അനുസരിക്കുന്നവനായിരുന്നു. ലേവ്യര്‍ 19:3 ല്‍ " പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക " യേശു തന്‍റെ അമ്മയേ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

കാനായിലെ കല്ല്യാണത്തിനു അമ്മയുടെ മാധ്യസ്ഥം തന്രെ സമയം ആകാഞ്ഞിട്ടുകൂടി സാധിച്ചുകൊടുക്കുന്നു. (യോഹ. 2: 1 - 10 ) ആ അമ്മയുടെ മാധ്യസ്ഥം തേടുവാന്‍ ഇതും നമ്മേ പഠിപ്പിക്കുന്നു. (ആവശ്യം തോന്നുന്നവര്‍ക്കു മാത്രം)

യേശുവിന്‍റെ ഉദ്ധാനത്തിനു ശേഷം
പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്നതു യേശുവിന്‍റെ അമ്മയോടോപ്പമായിരുന്നു. (നടപടി 1:14 )

കുരിശിന്‍ ചുവട്ടില്‍ വെച്ചു തന്‍റെ അമ്മയെ അവിടെ ഉപേക്ഷിക്കാതെ തന്‍റെ പ്രിയ ശിഷ്യന്‍റെ അമ്മയായി ഏല്പ്പിച്ചുകൊടുത്തതിലൂടെ നമ്മുടേയും അമ്മയായി യേശു തരികയല്ലേ ചെയ്തതു. ( ആവശ്യക്കാര്‍ക്കു മാത്രം)
കന്യാമറിയത്തിന്‍റെ മാധ്യസ്ഥം ആവശ്യമുള്ളവര്‍ക്കു യാചിക്കാം.

ബഹുമാനിക്കേണ്ടവര്‍ക്കു ബഹുമാനിക്കാം. മാധ്യസ്ഥം യാചിക്കുന്നവര്‍ ജപമാലചൊല്ലിക്കൊണ്ടാണു അതുചെയ്യുന്നതു, അതു ദൈവവചനം മാത്രമാണു. യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ മാത്രമാണു നാം ധ്യാനിക്കുന്നതു. പ്രാര്‍ദ്ധനയായി ചൊല്ലുന്നതു ഗബ്രിയേല്‍ മാലാഖാ പറഞ്ഞതും ,ഏലിസബേത്തു പറഞ്ഞതും അതിനോടു നമ്മുടെ യാചനയും മാത്രമാണു. ആവശ്യ്മില്ലെങ്കില്‍ ജപമാല ചൊല്ലരുതു.

പിന്നെ സെലിന്‍ പറഞ്ഞതു മരിച്ചവരോടു പ്രാര്ത്ഥിക്കരുതെന്നു. 100 % വും ശരിയാണു മരിച്ചവരോടു പ്രാര്ത്ഥിക്കരുതെന്നാണു സഭയും പഠിപ്പിക്കുന്നതു. അബ്രഹാമും ഇസഹാക്കും, യാക്കോബും മരിച്ചിട്ടില്ല. ദൈവം ജീവിക്കുന്നവരുടെ ദൈവമാണു. യേശു പറഞ്ഞു എന്നില്‍ വിശ്വസിക്കുന്നവന്‍ മരിക്കില്ല മരിച്ചാലും ജീവിക്കും.

എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കില്ല ( യോഹ.6: 54 - 56 ). പരി.അമ്മയും വിശുദ്ധന്മാരും മരിച്ചവരല്ല ജീവിക്കുന്നവരാണു.

പരി.അമ്മ അമലോല്ഭവയാണു. ദൈവം തിരഞ്ഞെടുക്കുമ്പോള്‍ തന്നെ വിശുദ്ധീകരിക്കുന്നു ജറമിയായെ പ്രവാചകനായി തിരഞ്ഞെടുക്കുമ്പോള്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ വിശുദ്ധീകരിക്കുന്നു. (ജറ.1:5 )

സഖറിയായോടു ദൂതന്‍ പറഞ്ഞു യോഹന്നാന്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ പരിശുദ്ധാത്മാവില്‍ നിറയും. ( ലൂക.1:15 )

" താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു, വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വ്പ്പെടുത്തി " ( റോമാ.8:30 ) എന്നല്ലേ വചനം പഠിപ്പിക്കുക. ?

ജറമിയായെ ജനിക്കുന്നതിനു മുന്‍പേ വിശുദ്ധീകരിക്കാമെങ്കില്‍ ദൈവക്രുപനിറഞ്ഞവളെന്നു ദൈവ വചനം തന്നെ വിശേഷിപ്പിക്കുന്ന മറിയം അമലോല്ഭയാണെന്ന സഭയുടെ പാരമ്പര്യത്തെ എങ്ങനെ നിഷേധിക്കും.?

"പൂര്ണവതി ഒരാള്‍ മാത്രം" ( ഉത്തമഗീതം 6:9 ) എന്നു ദൈവവചനം പറയുമ്പോള്‍ പരി.കന്യാമറിയം അല്ലാതെ ലോകത്തില്‍ മറ്റൊരു സ്ത്രീയെ കാണിക്കാന്‍ പറ്റുമോ? ഈ ലോകജീവിതത്തിനുശേഷം അവള്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു സഭ പരമ്പരാഗതമായി പഠിപ്പിക്കുമ്പോള്‍ അതിലും കാര്യമുണ്ടെന്നു നാം ധരിക്കേണ്ടതല്ലേ?

ഹേനോക്കിനെ ദൈവം സ്വ്ര്‍ഗത്തിലേക്കു എടുത്തു. ഉല്പ്.5:24. ഏലിയാ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടു. 2രാജാ.2:11 ) ദൈവത്തിനു പ്രീതികരമായി ജീവിച്ച ഹേനോക്കിനേയും ഏലിയായേയും സെര്‍ഗത്തിലേക്കു എടുക്കപ്പെടമെങ്കില്‍ ദൈവക്രുപനിറഞ്ഞവളും കര്ത്താവിന്‍റെ അമ്മയുമായ പരിശുദ്ധമറിയത്തെ സ്വ്ര്‍ഗത്തിലേക്കു എടുത്തുവെന്ന സഭയുടെ പരമ്പരാഗതവിശ്വാസത്തെ നാം മുറുകെപ്പിടിക്കുന്നതില്‍ അമാന്തത വരുത്താമോ?

" ഉഷസ് പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വ്നിയും കൊടിക്കൂറകളേന്തുന്ന സൈന്ന്യത്തെപ്പോലെ ഭയദയും (ഉത്തമഗീതം 6:10) ആയ സ്ത്രീ ഒരുവള്‍ മാത്രം അതു യേശുവിന്‍റെ അമ്മയായ കന്യാമറിയം അല്ലാതെ ആരാണു?

കത്തോലിക്കാസഭ പൂര്ണമായും വചനാധിഷ്ഠിതമായി പഠിപ്പിക്കുന്നതിനാലാണു പരി.കന്യാമറിയത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നതും ആ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നതും.
എന്നു പറഞ്ഞതുകൊണ്ടു തറ്റിധരിക്കരുതു അമ്മയുടെ യാചനയും യേശുവില്ക്കൂടെ മാത്രമാണു പരിശുദ്ധത്രീത്വത്തിലേക്കു കടന്നുചെല്ലുന്നതു.

മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ ഒരു മധ്യസ്ഥനേയുള്ളു. ഒരു വാതില്‍ മാത്രം .ആ വാതിലില്‍ ക്കൂടിമാത്രമേ പിതാവിലേക്കു ,ത്രീത്വത്തിലേക്കു കടന്നുചെല്ലാന്‍ കഴിയൂ. ആ വാതിലും മധ്യ്സ്ഥനും യേശുമാത്രമാണു .

ആവശ്യമുള്ളവര്‍ക്കു മറ്റു മധ്യസ്ഥന്മാരോടോ അമ്മയോടോ മാധ്യസ്ഥം യാചിക്കുന്നതില്‍ തെറ്റില്ല. അവരെല്ലാം ദൈവസന്നിധിയില്‍ ആണു. അവരും യേശുവില്‍ ക്കൂടിമാത്രമാണു നമ്മുടെ യാചന സാധിച്ചുതരുന്നതു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...