Sunday 23 July 2017

സകല മനുഷ്യ്രോടും സഹകരിച്ചു പ്രവര്ത്തിക്കണം:

നമ്മള്‍ ആരേയെങ്കിലും പാര്‍ശ്വവല്ക്കരിക്കണമോ ?

ഭാരതത്തില്‍ സന്യാസിമാരാലാണു ഫിലോസഫിയും തിയോളജിയും വൈദ്യശാസ്ത്രവും ഒക്കെ എഴുതപ്പെട്ടതു. (ദൈവമാണു ഇവിടേയും പ്രവര്ത്തിക്കുന്നതു പരിശുദ്ധാതാത്മാവാണു ദൈവികവെളിപാടുകള്‍ അവര്‍ക്കും നല്കിയതു)

അതിന്‍റെയൊക്കെ പുറകില്‍ പ്രവര്‍ത്തിച്ചതു അവരുടെ തപസും ധ്യാനവുമൊക്കെയായിരുന്നു അവര്‍ മുനിമാരായി ധ്യാനനിരതരായി ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയവെളിച്ചമാണു ഈ അതുല്യമായ അറിവിനു ആധാരം.

അറിവു ഉണ്ടായതുകൊണ്ടു വിശ്വാസം ഉണ്ടാകണമെന്നില്ല. വലിയ അറിവുള്ള മനുഷ്യരെ കാണാം പക്ഷേ അവര്‍ എല്ലാവരും പലപ്പോഴും ദൈവവിശ്വാസം ഉള്ളവരായിരിക്കില്ല.

പിശാചിനു ദൈവം ആരാണെന്നു അറിയാം ഒരിക്കല്‍ അവന്‍ വിളീച്ചു പറഞ്ഞായിരുന്നു യേശുവേ അത്യുന്നതന്‍റെ പുത്രാ നീ ആരാണെന്നു ഞങ്ങള്‍ക്കറിയാം. നീ എന്തിനു ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? എന്നേ പീഡിപ്പിക്കെരുതെന്നു നിന്നോടു അപേക്ഷിക്കുന്നു.

ലൂക്കോസ് 8 ല്‍ നാം കാണുന്നു. ദൈവത്തെ അറിയുന്നവരെല്ലാം ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല.

ദൈവത്തിന്‍റെ ശികഷയും മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണു. (ദൈവം ശീക്ഷിച്ചുവെന്നു മനസിലാക്കുന്നതിലും നന്നു ശിക്ഷ ദൈവത്തീല്‍ നിന്നും അല്ല ഓരോരുത്തരുടേയും പ്ര്രവര്ത്തിയ്യുടെ ഫലം അവര്‍ ആനുഭവിക്കുന്നു. തീയില്‍ എടുത്തുചാടിയാല്‍ പൊള്ളും അതു ദൈവം പൊള്ളിക്കൂന്നതല്ല )
പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധിയാണു. അവര്‍ക്കു ദൈവത്തെ അറിയാം ധാരാളം കാര്യങ്ങള്‍ ദൈവം അവരെ പഠിപ്പിച്ചിട്ടും ഉണ്ടു. പക്ഷേ എല്ലാവര്‍ക്കും ദൈവത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടാകണമെന്നില്ല. സഖറിയാപുരോഹിതനും വളരെ അറിവുള്ള ആളായിരുന്നു.

ദൈവതിരുമുന്‍പാകെ കുറ്റമറ്റവരുമായിരുന്നു. പക്ഷേ ദൈവത്തില്‍ പൂര്‍ണവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടു ദൈവം സഖറിയാപുരോഹിതനെ ശിക്ഷിക്കുന്നു. ( ഇവിടേയും ശിക്ഷയേക്കാള്‍ അടയാളമായി മനസിലാക്കുന്നതാണു നല്ലതു സഖറിയാ അടയാളം ആവശ്യപ്പ്പെട്ടിരുന്നൂ. "

ഇതു ഞാന്‍ എങ്ങനെ അറിയ്യും?") അതു തിന്മയായിട്ടല്ലായിരുന്നു സഖറിയാപുരോഹിതന്‍റെ നന്മക്കായിട്ടായിരുന്നു ശിക്ഷ. മുനിയായിതീരാനായിരുന്നു ശിക്ഷ.

മുനിമാരുടെ അനുഗ്രഹം

ഭാരതത്തിന്‍റെ വലിയ വലിയ അറിവുകള്‍ പുരാതനകാലത്തു മുനിമാരുടെ സംഭാവനയായിരുന്നല്ലോ? ഉപവാസവും പ്രാര്‍ത്ഥനയുമായികഴിയുന്ന താപസന്മാര്‍ ആളുകളില്‍ നിന്നും അകന്നു വനത്തിലും ഗുഹയിലും ഒക്കെ മുനിയായി ഇരുന്നു ഈശ്വരചിന്തയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ദൈവം അവരുമായി സംഭാഷണത്തില്‍ എര്‍പ്പെടും. ദൈവത്തില്‍ നിന്നും ലഭിക്കുന്ന അറിവു ജനത്തിന്‍റെ നന്മക്കായി എഴുതപ്പെടുന്നു. അങ്ങ്നെ മുനിമാരുടെ സംഭാവന ഭാരതീയര്‍ക്കു വളരെ വിലപ്പെട്ടതാണു. ( അതുകൊണ്ടാണു മാര്‍ പാപ്പാ പറഞ്ഞതു എല്ലാ മതത്തിലും സത്യത്തീന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു. രണ്ടാം വത്തിക്ക്കാന്‍ കൌണ്സില്‍ )

അങ്ങനെ സഖറിയാപുരോഹിതനെ ഒരു മുനിയാക്കിമറ്റി ധാരാളം നല്ല കാര്യങ്ങള്‍ ദൈവം പഠിപ്പിച്ചിട്ടുണ്ടു. ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനെയും അതു ഒത്തിരി സ്വാധീനിച്ചിട്ടുണ്ടാകും. 9 മാസത്തെ മുനിജീവിതം കൊണ്ടു സഖറിയാ വിശ്വസത്തില്‍ ഒത്തിരി മുന്നിലായിട്ടുണ്ടാകും.

നമുക്കും നല്ല മാത്രുക

നമ്മുടെ ജീവിതകാലത്തു ലഭിക്കുന്ന അവസരങ്ങള്‍ പ്രത്യേകിച്ചു നോമ്പുകാലങ്ങളില്‍ നമ്മളും ഒരു മുനിയായി മാറാന്‍ പറ്റിയില്ലെങ്കിലും അല്പം സമയമൊക്കെ മുനിയായി മാറികൊണ്ടു പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിയാന്‍ സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാധീനിക്കും. നന്മപ്രവര്‍ത്തനങ്ങള്‍ക്കു നമുക്കും അവസരം ലഭിക്കും. അങ്ങനെ നമ്മുടെ ജീവിത നവീകരണത്തിനുള്ള ഒരു വഴിയായി നമ്മുടെ നോമ്പുകാലങ്ങള്‍ ഉപകരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്‍റെ കരുണായുടെ വാതില്‍ എന്നും തുറന്നു കിടക്കുന്നു !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...