Thursday 20 July 2017

മനുഷ്യരെല്ലാം ദൈവമക്കള്‍ !

വിശ്വാസത്തിന്‍റെ പേരിലോ വര്ണത്തിന്‍റെ പേരിലോ രാജ്യത്തിന്രെ പേരിലോ മതത്തിന്രെ പേരിലോ ആരേയും കൊല്ലാനോ മാറ്റിനിര്ത്താനോ ക്രിസ്ത്യാനികള്‍ പഠിപ്പിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതു ദൈവത്തിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നതു മതഭ്രാന്തന്മാരാണു !

മനുഷ്യരെല്ലാം ദൈവമക്കള്‍ !

പഴയനിയമവും പുതിയ നിയമവും.

പഴയതു പുതിയതിന്‍റെ നിഴല്‍ മാത്രമാണു അധവാ പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതു. പഴയതു മുറുകെപിടിച്ചുകൊണ്ടിരുന്ന ഫരീശയരും നിയമഞ്ജരും ഒക്കെ യേശുവിനു എതിരായതു പഴയതില്‍ നിന്നും വളരെ വ്യത്യസ്ഥമായി യേശു ഓരോന്നുചെയ്തതുകൊണ്ടാണു.

ശാബതു ലംഘിച്ചു. പാപികളെ സ്നേഹിച്ചു. വഴിതെറ്റിപോയതിനെ അന്വേഷിച്ചുപോയി. ഭാര്യയെ ഉപേക്ഷിക്കാന്‍ പാടില്ല. വ്യഭിചാരിണിയെ കല്ലെറിഞ്ഞില്ല. ഇങ്ങനെ നീളുന്നു പഴയതില്‍ നിന്നും വ്യത്യസ്ഥമായി യേശു ചെയ്ത പ്രവര്ത്തനങ്ങള്‍.

മോശയുടെ നിയമത്തില്‍ ഭാര്യയെ ഉപേക്ഷചീടുകൊടുത്തു പിരിച്ചുവിടാന്‍ പറഞ്ഞിരിക്കുന്നു. യേശു പറഞ്ഞു ഒരിക്കലും അരുതു മോശ പറഞ്ഞതു നിങ്ങളുടെ ഹ്രുദയ കാഠിന്യം മൂലമാണു.

ഞാനിതു പറയാന്‍ കാരണം ആലന്‍ചേരിപിതാവിനെ ഖണ്ഡിക്കുവാനായി  ഒരിക്കല്‍  ഒരാള്‍ നിയമാവര്ത്തനം 12 കൊണ്ടുവന്നു. അതില്‍ എല്ലാവനേയും തട്ടിതകര്ത്തു ബഹളമുണ്ടാക്കി കഴുത്തുവെട്ടി എല്ലാം നശിപ്പിക്കണമെന്നു പറഞ്ഞിരിക്കുന്നതു എടുത്തുകൊണ്ടുവന്നു. ദൈവം ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്നുള്ളതാണു യേശു കാണിച്ചുതന്നതു. ആരേയും തലവെട്ടാനും എറിഞ്ഞുകൊല്ലനും യേശു പഠിപ്പിച്ചില്ല. ദൈവം സ്നേഹമണു. ഒരിക്കലും ഒരുപാപിയെ നഷ്ടപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കില്ല.

ആരേയും കൊല്ലില്ല. പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ ആശയം മനസിലാക്കാതെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരാര്ത്ഥത്തില്‍ നിറവേറ്റാന്‍ പോകുന്നവര്‍ കഴുത്തറക്കുന്ന ഐ എസ് ഭീകരര്‍ക്കു തുല്യരാണു. അവരും അവര്‍ക്കറിയാവുന്ന പഴയനിയമം നടപ്പിലാക്കുന്നു. അന്യമതസ്തരെ കഴുത്തറക്കുന്നു.

യേശു പഠിപ്പിച്ചതു പല്ലിനു പല്ലു, കണ്ണിനു കണ്ണു എന്നു നിംഗള്‍ കേട്ടിട്ടുണ്ടെല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ദുഷ്ടനെ എതിര്‍ക്കരുതു, ഒരു കരണത്തടിച്ചാല്‍ മറ്റതും കാണിച്ചുകൊടുക്കുക, നിന്‍റെ ഉടുപ്പെടുക്കുന്നവനു പുറം കുപ്പായവും കൂടികൊടുക്കുക. തിന്മയെ നന്മകൊണ്ടു ജയിക്കാനാണു.

ഇതൊന്നും കാണുകയോ പഠിക്കുകയോ ചെയ്യാതെ പഴയതില്‍ പറഞ്ഞിരിക്കുന്നതു പൊരുള്‍ മനസിലാക്കാതെ ഫരീശയന്മാരും നിയമഞ്ജരും ചെതതു തന്നെ ചെയ്യുന്നവരാണു സഭയെ രക്ഷിക്കാനെന്ന ഭാവേന വരുന്നതു.

ഇവര്‍ വി.ലൂക്കോസിന്‍റെ സുവിശേഷം 15 ആം അധ്യായം വായിച്ചു ധ്യാനിക്കുന്നതു നല്ലതാണു. കാണാതായ ആടിന്‍റെ ഉപമയില്‍ കൂടി ഒരു ചെറിയവന്‍ പോലും നഷ്ടപെടാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ആടു പുരുഷനാര്‍ക്കുള്ള ഉപമയാണെങ്ങ്കില്‍ അതാസ്ത്രീക്കും ഒരെണ്ണം കാണാതായ നാണയം, പിന്നെ ധൂര്ത്തപുത്രനേ നോക്കിയിരുന്ന പിതാവു ഇതൊന്നും ഫരീസയര്‍ക്കോ നിയമന്ഞര്‍ക്കോ ദഹിക്കില്ല, ഇവിടെയെല്ലാം ചെറിയവനോടുപോലുമുള്ള സ്നേഹം എത്ര വലുതു?

മനുഷ്യരെല്ലാം ദൈവമക്ക്ള്‍ !

അവന്‍ ഏതു ജാതിയില്‍ പെട്ടവനായാലും അവനില്‍ ദൈവത്തിന്‍റെ മുദ്രയുണ്ടു. പിന്നെ മാമോദീസായിലും മൂറോനഭിഷേകത്തിലുമെല്ലാം ആമുദ്ര സ്വര്ണ മുദ്രയായി തെളിയപ്പെടുന്നുവെന്നു മാത്രം (ഇതു എന്‍റെ ഒരു വിലയിരുത്തലാണു സഭയുടെ പഠനമായി ചിന്തിക്കരുതു. എന്നാലും സഭയുടെ പഠനത്തിനു എതിരല്ല).

ചുരുക്കത്തില്‍ ദൈവത്തിന്‍റെ മുദ്രയുളള മനുഷ്യന്‍ ഏതു ജാതിയിലോ വര്ണത്തിലോ ആയാലും ഒരു ചെറിയവന്‍ പോലും നഷ്ടപ്പെടാന്‍ ദൈവം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ആരേയും അവന്‍റെ വിശ്വാസത്തിന്‍റെ പേരില്‍ .ജാതിയുടെ പേരില്‍ മറ്റിനിര്ത്താന്‍ പാടില്ല.

യേശു പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്തു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...