Tuesday, 18 April 2017

ആരാണു മനുഷ്യന്‍ ? എന്താണു മ്രുഗം ?

ലോകത്തിലുള്ള സമസ്ത വസ്തുക്കളും സ്രിഷ്ടിച്ചതിനുശേഷമാണു സ്രിഷ്ടിയുടെ മകുടമായ മനുഷ്യനെ തന്‍റെ  സ്വന്തഛായയിലും സാദ്രിശ്യത്തിലും ദൈവം  സ്രിഷ്ടിച്ചതു .ബാക്കിയുള്ള എല്ലാസ്രിഷ്ടികളും മനുഷ്യന്‍റെ ഉപയോഗത്തിനായി ദൈവം തന്നെ സ്രിഷ്ടിച്ചതാണു.

ജീവിക്കുന്ന ദൈവാലയമായ മനുഷ്യനെ ആദരിക്കാനും സ്നേഹിക്കാനും സാധിക്കാത്തവന്‍ ദൈവത്തെ സ്നേഹിക്കുന്നില്ല.

മനുഷ്യനും പക്ഷിമ്രുഗാദികളും തമ്മിലുള്ള വ്യത്യാസം ?

" ഭൂമിയിലെ സകലമ്രുഗങ്ങളേയും ആകാശത്തിലെ സകല പക്ഷികളേയും മണ്ണില്‍ നിന്നും രൂപപ്പെടുത്തി." (ഉല്പ.2:19 )

" ദൈവമായ കര്ത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു .അങ്ങനെ മനുഷ്യന്‍ ജീവനുള്ലവനായിതീര്ന്നു. " ( ഉല്‍.2:7 )

വ്യത്യാസം ?

രണ്ടു കൂട്ടരും ( മനുഷ്യനും പക്ഷിമ്രുഗാതികളും) പൂഴിയില്‍ നിന്നുമാണു രൂപപ്പെട്ടതു. പക്ഷേ വലിയയ വ്യത്യാസം ഉണ്ടു. മനുഷ്യനു ജീവന്‍ നല്കിയതു ദൈവത്തിന്‍റെ നിശ്വാസത്തില്‍ നിന്നുമാണു. ദൈവീകാത്മാവാണു മനുഷ്യനു ജീവന്‍ നല്കിയതു. മനുഷ്യനില്‍ വസിക്കുന്നതു ദൈവീകാത്മാവാണു. അതിനാല്‍ അവന്‍ ദൈവത്തിനു വസിക്കാനുള്ള ദൈവാലയമാണു. അതിനാല്‍ അവന്‍ മഹത്വമുള്ളവനാണു.

"അവനെ   ദൈവദൂതന്മാരെക്കാള്‍ അല്പം മാത്രം  താഴ്ത്തി ഹത്വവും ബഹുമാനവും കൊണ്ടു അവനെ മകുടമണിയിച്ചു. ( സങ്കീ.8:5 )

ഭൂമിയില്‍ വളരുന്ന സസ്യങ്ങളും പക്ഷിമ്രുഗാദികളുമെല്ലാം മനുഷ്യനുവേണ്ടിയാണു സ്രിഷ്ടിക്കപെട്ടതു. അതു ഉപയോഗിക്കുന്നതു (കൊന്നുതിന്നുന്നതു) വിലക്കുവാന്‍ ആര്‍ക്കും അധികാരമില്ല.

ദൈവത്തെ ആക്രമിക്കുന്നവര്‍

മനുഷ്യന്‍ ലോകത്തിലെ ദൈവഛായയാകയാല്‍ മനുഷ്യനെ ആക്രമിക്കുന്നവന്‍ ദൈവത്തെ തന്നെയാണു ആക്രമിക്കുന്നതു.

" നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ എന്‍റെ കണമണിയെയാണു സ്പര്‍ശിക്കുന്നതു ( സഖ. 2:8 )

ദൈവഛായയാകയാല്‍ മനുഷ്യനു ജീവിക്കാന്‍ അവകാശമുണ്ടു. അവനില്‍ നിക്ഷിപ്തമായിരിക്കുന്നതു ദൈവിക ജീവനാണു. അതു നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ദൈവം പറയുന്നു ;

"മനുഷ്യന്‍റെ രക്തം ചൊരിയുന്നവന്‍റെ രക്തം മനുഷ്യരാല്‍ തന്നെ ചൊരിയപ്പെടും " ( ഉല്പ. 9:6 )

ദൈവത്തിന്‍റെ പേരു പറഞ്ഞു മനുഷ്യനെ കൊല്ലുന്നവന്‍ ദൈവത്തിനു നേരേയാണു കൈ ഉയര്ത്തുന്നതു.

സസ്യഭുക്കായിരിക്കുന്നവന്‍ മാംസഭുക്കായവരെ വെറുക്കുകയോ സ്നേഹിക്കാതിരിക്കുകയോ ചെയ്യാന്‍ പാടില്ല.

മനുഷ്യനെക്കാള്‍ വിലയുള്ള ഒരു മ്രുഗത്തേയും ദൈവം സ്രിഷ്ടിച്ചിട്ടില്ല.

ദൈവത്തെ പ്രതി ഏതെങ്കിലും ഒരു മ്രുഗത്തിനു ദൈവത്തിന്‍റെ പ്രതിരൂപം കൊടുത്താല്‍ ആമ്രുഗത്തെ കൊല്ലുന്നതു ദൈവത്തെ കൊല്ലുന്നതിനു തുല്ല്യമെന്നു പറഞ്ഞാല്‍ അതു ബുദ്ധിശൂന്യതയാണു.

യേശുവിനു ആടിന്‍റെ പ്രതിരൂപം ഉണ്ടു .ദൈവത്തിന്‍റെ കുഞ്ഞാടെന്നു പറയും. അതിനാല്‍ ആടിനെ കൊല്ലുന്നതു യേശുവിനെ കൊല്ലുന്നതിനു തുല്ല്യമെന്നോ ആടിനെ കൊല്ലാന്‍ പാടില്ലെന്നോ പറഞ്ഞാല്‍ ആനമഠയത്തരമാകും. മ്രുഗങ്ങള്‍ എല്ലാം മ്രുഗങ്ങളും മനുഷ്യര്‍ മനുഷ്യനുമാണു. മ്രുഗത്തിന്‍റെ  പേരില്‍ മനുഷ്യനെ കൊല്ലുന്നതു ഭ്രാന്തന്മാരാണു.

മതഭ്രാന്തന്മാര്‍ !

ദൈവത്തിന്‍റെ പേരു പറഞ്ഞു മനുഷ്യരെ കൊല്ലുന്നവര്‍ക്കു സുബോധമില്ല. ദൈവത്തെ മഹത്വപ്പെടുത്താന്‍ മനുഷ്യനെ സ്നേഹിക്കുകയും ,അവനില്‍ ദൈവത്തെ കാണുകയുമാണു വേണ്ടതു. മനുഷ്യന്‍ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമാണു ദൈവം ആവശ്യപ്പെടുന്നതു. ദൈവത്തെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മനുഷ്യനിലേക്കു നോക്കണം !

ദൈവസന്നിധിയിലേക്കു അടുക്കാന്‍

മ്രുഗത്തില്കൂടി നോക്കിയാല്‍ ദൈവത്തെ കാണില്ല.
എന്നാല്‍ മനുഷ്യനില്‍ക്കൂടി നോക്കിയാല്‍ ദൈവത്തെ കാണാം. മ്രുഗത്തെ ശുസ്രൂഷിച്ചിട്ടു ഞാന്‍ ദൈവത്തെ ശുസ്രൂഷിച്ചെന്നു പറഞ്ഞാല്‍ അവനു സുബോധമില്ല.
എന്നാല്‍ മനുഷ്യനെ ശുസ്രൂഷിച്ചിട്ടു ഞാന്‍ ദൈവത്തെ ശുസ്രൂഷിച്ചെന്നു പറഞ്ഞാല്‍ അതില്‍ യുക്തിയും ബുദ്ധിയും ഉണ്ടു, അവനെ ദൈവവും സ്നേഹിക്കും.

മനുഷ്യനു സുബുദ്ധിയുണ്ടാകാനായി പ്രാര്ത്ഥിക്കാം !

Saturday, 15 April 2017

സ്വര്‍ഗത്തില്‍ ദൈവം വസിക്കുന്നു. എന്നാല്‍ ഭൂമി ദൈവം മനുഷ്യനു കൊടുത്തു !

" The heavens are the LORD,s heavens
but the earth he has given to human beings "  ( Ps.115 : 16 )

സ്വര്‍ഗത്തില്‍ ദൈവം വസിക്കുന്നു. എന്നാല്‍ ഭൂമി ദൈവം മനുഷ്യനു കൊടുത്തു !

പിന്നെ  അതെങ്ങനെ പിശാചിന്‍റെ സ്വന്തമായി ?

അവന്‍ യേശുവിനോടു പറഞ്ഞു ഇതു മുഴുവന്‍ എന്‍റെയാണു. ഞാനാണു ലോകത്തിന്‍റെ അധികാരി !

യേശു അതു നിഷേധിച്ചില്ല. അവനാണു ലോകത്തിന്‍റെ അധികാരിയെന്നു യേശു സമ്മതിച്ചു !

ദൈവം മനുഷ്യനു കൊടുത്ത ലോകം എങ്ങനെ പിശാന്‍റെ അധീനതയിലായി ?
പിശാചു മനുഷ്യനെ ചതിയില്ക്കൂടി ദൈവത്തില്‍ നിന്നും അകറ്റി അവന്രെ ദാശ്യത്തില്‍ ആക്കി. അങ്ങനെ മനുഷ്യന്‍ പിശാചിന്‍റെ അടിമയായപ്പോള്‍, മനുഷ്യന്‍റെ എല്ലാ അവകാശങ്ങളും സ്വത്തുക്കളും പിശാചിന്‍റെ സ്വന്തമായി.
ചുരുക്കത്തില്‍ മനുഷ്യന്‍ മരണത്തിന്‍റെ അടിമയായി. പിശാചിന്‍റെ അടിമയായി. പാതാളത്തില്‍ ബന്ധിതനായി.

മനുഷ്യന്‍ മരിച്ചു. അവന്‍ മൌനിയായി.

അവന്‍ ദൈവത്തെ സ്തുതിക്കില്ല. അവന്‍റെ ഉടയവന്‍ പിശാചാണു.

പിശാചിനെതിരായി അനങ്ങാന്‍ അവനു സാധിക്കില്ല. അവന്‍ പിശാ
ചിന്‍റെ ദാസനാണു. അതാണു ദാവീദു പറഞ്ഞതു മരിച്ചവര്‍ കര്ത്താവിനെ സ്തുതിക്കില്ല.

" The dead do not praise the LORD "

എന്നാല്‍ ദൈവം ചിലരെ പാതാളത്തില്‍ ഉപേക്ഷിച്ചില്ല.

ഹെനോക്കിനെ ദൈവം എടുത്തു. കാരണം അവന്‍ ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. (ഉല്പ്.5:24 )

നോഹ കര്ത്താവിന്‍റെ പ്രീതിക്കു പാത്രമായി.
ഏലിയാ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടു.
ചുരുക്കത്തില്‍ ദൈവം ചിലരോടു പ്രത്യേകം കരുണ കാണിക്കുന്നു അതു പറ്റില്ലെന്നു പറയാന്‍ മനുഷ്യന്‍ ആരാണു.

ദൈവത്തിന്‍റെ കരുണയെ ചോദ്യം ചെയ്യുന്ന മനുഷ്യരോ ?

ദൈവം പറയുന്നു.
" എനിക്കു ഇഷ്ടമുള്ലവനില്‍ പ്രസാദിക്കും. എനിക്കു ഇഷ്ടമുള്ലവനോടു ഞാന്‍ കരുണകാണിക്കും. .

സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവര്‍ മാലാഖാമാരോടു കൂടെ ദൈവത്തെ സ്തുതിക്കും. അവര്‍ മരിച്ചവരല്ല.

നശ്വരമായതൊന്നും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല.

പിന്നെയെങ്ങനെയാണു ഹാനോക്കും ഏലിയായും ഒക്കെ സ്വര്‍ഗത്തിലേക്കു എടുക്കപെട്ടതു ?

അതിന്‍റെ ഉത്തരം പൌലോസ് ശ്ളീഹാ പറഞ്ഞിട്ടുണ്ടു.
നാമെല്ലാവരും നിദ്ര പ്രാപിക്കില്ല. കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നമ്മുടെ ശരീരം രൂപാന്തരം പ്രാപിക്കും. അവസാനകാഹളം മുഴങ്ങുന്ന സമയത്തെ കാര്യമാണു ശ്ളീഹാ 1കോറ. 15: 52 മുതല്‍ പറയുന്നതു.
ചുരുക്കത്തില്‍ നമ്മുടെ ഈ ശരീരവും രക്തവും നശ്വരമാണു. അതു അനശ്വരാമായി രൂപാന്തരം പ്രാപിച്ചിട്ടാണു സ്വര്‍ഗത്തില്‍ പ്രവേശിക്കുക.

യേശുവിന്‍റെ മരണത്തിനു മുന്‍പും പിന്‍പും ദൈവതിരുമുന്‍പില്‍ ക്രുപകണ്ടെത്തിയവരെ ദൈവം അവരുടെ ശരീരത്തോടെ സ്വര്‍ഗത്തിലേക്കു സ്വീകരിച്ചതു ഈ വിധത്തിലുള്ള രൂപാന്തരീകരണത്തിലൂടെയാണു.
(അവിടേയും ഒരു മരണം സംഭവിക്കും. അതായതു മര്ത്യശരീരം അമര്ത്യതയിലേക്കു രൂപാന്തരപ്പെടുമ്പോള്‍ മര്ത്യശരീരത്തിനു മരണം സംഭവിക്കുന്നുണ്ടു. പഴയതിന്‍റെ സ്ഥാനത്തു പുതിയതു വരുന്നു. പഴയതു കടന്നുപോയി.)

ഇന്നലത്തെ ലേഖനത്തില്‍ എങ്ങനെയാണു യേശുവിന്‍റെ മരണത്തോടെ മനുഷ്യനെ പിശാചിന്‍റെ അടിമത്വത്തില്‍നിന്നും അതായതു പാതാളത്തില്‍ മൌനത്തിലായിരുന്നവരെ രക്ഷിച്ചതെന്നും മരണത്തിന്‍റെ വിഷപല്ലു യേശു പറിച്ചതിനാലും ഇനിയും മരിക്കുന്നവര്‍ക്കു  പിശാചിന്‍റെ ദാശ്യ്ത്തില്‍ പാതാളത്തില്‍ ബന്ധിതരാകേണ്ടതില്ലെന്നും എഴുതിയതിനാല്‍ ഇന്നു അതിലേക്കു കടക്കുന്നില്ല.

ഇനിയും മനുഷ്യനു മരണമില്ല.

മരണകരമായ പാപത്തില്‍ പെട്ടുമരിക്കുന്നവരെയല്ല ഇവിടെ ഉദ്ദേശിച്ചതു. പാപത്തില്‍ വീഴുന്നവരുടെ പാപം മോചിക്കാനുള്ല അധികാരവും യേശു തന്‍റെ സഭക്കു നല്കിയിട്ടുണ്ടു. കൂടാതെ ഒരുനാളും മരിക്കാതിരിക്കുന്നതിനു തന്‍റെ തിരുശരീരരക്തങ്ങളും നനുഷ്യനു, സഭക്കു നല്കിയിട്ടുണ്ടു.

" സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു " (യോഹ, 6:51 ). അതിനാല്‍ ഒരുക്കത്തോടെ ഈ അപ്പം ഭക്ഷിക്കുന്നവന്‍ ഒരുന്നാളും മരിക്കില്ല.

നമ്മള്‍ ഇത്രയും നേരം ചിന്തിച്ചതിന്‍റെ ചുരുക്കം യേശുവിന്‍റെ ഉദ്ധാനത്തിനുശേഷം ശാരീരികമായി  മരിക്കുന്നവര്‍ പാതാളത്തില്‍ പിശാചിന്രെ ബന്ധനത്തില്‍ അല്ല. അധവാ വങ്ങിപോകുന്നവര്‍  മരിക്കുന്നില്ല. അതിനാല്‍ അവരെ മരിച്ചവരായും മൌനിയായി പോയവരായും കണക്കാക്കേണ്ടതില്ല.

അതിനാല്‍ അവര്‍ ദൈവസന്നിധിയിലാണു. ദൈവസ്തുതികളില്‍ ഭാഗഭാക്കുകളുമാണു.

ഇവിടെ ദാവീദിന്‍റെ സങ്കീര്ത്തനം വ്യക്തമാണെല്ലോ ?

" മരിച്ചവരും നിശബ്ദതയില്‍ ആണ്ടുപോയവരും കര്ത്താവിനെ സ്തുതിക്കുന്നില്ല.

എന്നാല്‍ നമ്മള്‍ ഇന്നുമെന്നേക്കും കര്ത്താവിനെ സ്തുതിക്കും " ( സങ്കീ.115 : 17 - 18 )

Thursday, 13 April 2017

മരണത്തെ ഭയപ്പെടണമോ ?

അടുത്തദിവസങ്ങളില്‍ കുറെ മരണങ്ങളും ഓര്മ്മ ക്കുര്‍ബാനകളും ഉണ്ടായിരുന്നു. മരണത്തെ ഭയപ്പെടുന്നവരും ഭ്യപ്പെടാത്തവരും ഉണ്ടു.

ജോസഫ്  സ്റ്റലിന്‍ മരണത്തെ ഭയപ്പെട്ടിരുന്നു. കൂടുതല്‍ നാള്‍ ജീവിക്കാന്‍ ആഗ്രഹിച്ചു. 9 ഡോക്ടേഴ്സോ മറ്റോ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഒരു ഡോക്ടര്‍ പറഞ്ഞു അങ്ങു 100 വയസ് വരെ ജീവിക്കും. അതിനുള്ള എല്ലാമുന്‍കരുതലുകളും ചെയ്യുന്നുണ്ടു. പക്ഷേ ജോസഫ് സ്റ്റലിന്‍ 72 വയസായപ്പോഴേക്കും മരിച്ചു. രാഷ്ട്രത്തലവനായതുകൊണ്ടോ ഡോക്ടര്‍ മാര്‍ ചുറ്റുമിരുന്നതുകൊണ്ടോ ഒരാളെ ജീവിപ്പിക്കാന്‍ പറ്റില്ല. സമയം ആകുമ്പോള്‍ ഈ ലോകത്തോടു എല്ലാവരും യാത്ര പറഞ്ഞേ പറ്റൂ. നമുക്കു കൂടെ കൊണ്ടു പോകാന്‍ നമ്മുടെ ചെയ്തികള്‍ മാത്രം !

നല്ലപ്രവര്ത്തികള്‍ ,പരസ്നേഹപ്രവര്ത്തികള്‍ ചെയ്താല്‍ അവനു നല്ലസമ്മാനം ലഭിക്കും.

ദുഷ്കര്മ്മം ചെയ്യുന്നവര്‍ക്കു ദുഷ്ഫലമാണു ലഭിക്കുക. അവ്ര്‍ക്കാണു രണ്ടാം മരണം ഉണ്ടാകുന്നതു (വെളി.21:8 )

നമ്മുടെ പ്രത്യാശ !

നമുക്കുള്ള സന്തോഷവും പ്രത്യാശയും യേശു നമുക്കുവേണ്ടി മരിച്ചു പാതളത്തില്‍ പിശാചിന്‍റെ അടിമത്വത്തിലായിരുന്നവരെ രക്ഷിച്ചു. മരണത്തിന്‍റെ നുകം  ഒടിച്ചുകളഞ്ഞു. മരണത്തെ ജയിച്ചു യേശു ഉയര്ത്തെഴുനേല്‍റ്റു. നാമും അവന്‍റെ ശക്തിയാല്‍ ഉയര്‍ക്കുമെന്ന പ്രത്യാശ. പിന്നെ എന്തിനു മരണത്തെ ഭയപ്പെടണം ?

" ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീക്രിച്ചിരിക്കുന്നനിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. " ( ഗലാ.3:27 )

"മരണം ആദാമില്‍ നിന്നും തുടങ്ങി അതിന്‍റെ അതി മിശിഹാവരെ നീണ്ടു .മിശിഹാപാപത്തിന്‍റെ വിഷപല്ലുതകര്ത്തു മരണത്തിന്‍റെ ആധിപത്യം നശിപ്പിച്ചു. കുരിശു മുഖാന്തിരം ഉണ്ടായ ഈ വിജയം എല്ലാതലമുറകളും പ്രഘോഷിക്കുന്നു.

പുനരുദ്ധാനത്താല്‍ മരണം അവസാനിക്കുകയും പാപം ഇല്ലാതാകുകയും സാത്താന്‍ ലജ്ജിക്കുകയുമ്നീതിമാന്മാര്‍ സന്തോഷിക്കുകയും ചെയ്യും. അവര്‍ മഹത്വ വസ്ത്രം ധരിച്ചു ,അവരുടെ വിളക്കുകള്‍ തെളിച്ചു മണവാളനോടുകൂടെ മണവറയില്‍ പ്രവേശിക്കും." ( പുരുഷന്മാരുടെ ശവസംസ്കാരം ഒന്നാം ശുസ്രൂഷ പേജ് 114 )

ദുഷ്പ്രവര്ത്തിക്കാര്‍ കാണുന്നതു .

" എന്‍റെ സ്നേഹിതന്മാരും ,വാല്സല്ല്യഭാജനങ്ങളുമേ ഞാന്‍ എന്തു ചെയ്യേണ്ടു ? കണ്ടാലും എന്‍റെ കുറ്റങ്ങള്‍ ന്യായാസനത്തിങ്കല്‍ നിന്നു എന്നെ നോക്കുന്നു. കണ്ടാലും ഞാന്‍ പ്രവര്ത്തിച്ചിട്ടുള്ള തെറ്റുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അവ എന്നെ കാത്തു അവിടെ നില്ക്കുന്നതുകൊണ്ടു ഞാന്‍ വിറക്കുകയും ചെയ്യുന്നു. അവന്‍റെ വരവുങ്കല്‍ എന്നോടു കരുണയുണ്ടാകുവാനായി കാരുണ്യവാനോടു നിങ്ങള്‍ അപേക്ഷിപ്പിന്‍ " ഒന്നാം ശുസ്രൂഷ. പേജ് 118

ഇവര്‍ ഭയന്നു വിറക്കും .പ്രത്യാശ നഷ്ടമാകും.

അതിനാല്‍ നമുക്കു സല്പ്രവര്ത്തികള്‍ ചെയ്തു പ്രത്യാശയുള്ളവരാകാം .

Monday, 10 April 2017

സ്ത്രീകളുടെ സാക്ഷ്യത്തിനു വിലയുണ്ടോ ?

ഇല്ലെങ്കില്‍ യേശുവിന്‍റെ ഉയിര്‍പ്പില്‍ സ്ത്രീകള്‍ മാത്രം എങ്ങനെ സാക്ഷികളായി ?
സ്ത്രീകളുടെ സാക്ഷ്യത്തിനു ഒരു വിലയും കല്പ്പിക്കാതിരുന്ന കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു ആത്മാവുപോലുമില്ലെന്നു പറഞ്ഞിരുന്ന കാലഘട്ടത്തില്‍, ഒരു സ്ത്രീയായി ജനിപ്പിക്കാതിരുന്നതിനു യാഹ്വേക്കു നന്ദി പറഞ്ഞു പ്രാര്ത്ഥിക്കുന്ന ഒരു കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു പുരുഷ്ന്മാരോടൊപ്പാം പ്രാര്ത്ഥിക്കാന്‍പോലും അവകാശമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ എഴുതപ്പെട്ട സുവിശേഷത്തില്‍ നാലുസുവിശേഷകരും യേശുവിന്‍റെ ഉയിര്‍പ്പിന്‍റെ സാക്ഷികളായി രേഖപ്പെടുത്തിയിരിക്കുന്നതു സ്ത്രീകളെ മാത്രമാണു! എന്തുകൊണ്ട?

എന്തുകൊണ്ടു ഒരു പുരുഷന്‍പോലും സാക്ഷികളാകാന്‍ ഉണ്ടായില്ല?
ശ്ളീഹന്മാരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ ഇല്ലായിരുന്നെങ്കിലും ധാരാളം ഭക്തസ്ത്രീകള്‍ ശിഷ്യഗണത്തില്‍ ഉണ്ടായിരുന്നു.

യേശുവിന്‍റെ പീഢാസഹനത്തില്‍ യോഹന്നാന്‍ ഒഴികെ ഒറ്റപുരുഷന്‍പോലും ഇല്ലായിരുന്നു. പുരുഷന്മാരെല്ലാം പേടിച്ചു ഓടിയവരുടെ കൂട്ടത്തിലായിരുന്നു. ഒരുത്തന്‍ ഉടുതുണിപോലും ഉപേക്ഷിച്ചുജീവനുംകൊണ്ടൂ ഓടിയപ്പോള്‍ ആദ്യാവസാനം യേശുവിന്‍റെ സഹനത്തില്‍ കരഞ്ഞുകൊണ്ടു പങ്കെടുത്തതു സ്ത്രീകള്‍ മാത്രമായിരുന്നു. കരയുന്ന ഓര്‍ ശലേം സ്ത്രീകളെ യേശു ആശ്വസിപ്പിക്കുന്നുണ്ടു.

കുരിശിന്‍ ചുവട്ടില്‍ നാം കാണുന്നതു യോഹന്നാനേയും യേശുവിന്‍റെ അമ്മയേയും മറ്റു കുറെ മറിയമാരേയും സലോമിയേയും ആണു. മറ്റുപുരുഷന്മാര്‍ ആരും ഇല്ലായിരുന്നു.

സ്ത്രീകള്‍ക്കു യേശു കൊടുത്തപാരിദോഷികമാണു ഈ സാക്ഷിത്വം. യേശുവിന്‍റെ പീഢാസഹനത്തില്‍ ഹ്രുദയം തകര്ന്നു പങ്കെടുത്ത സ്ത്രീകളേ ദൈവം പ്രതിസമ്മാനം നല്കി ബഹുമാനിക്കുന്നു. ഒരു പുരുഷനുപോലും ലഭിക്കാത്ത ബഹുമാനമാണു സ്ത്രീകള്‍ക്കു യേശു നല്കിയതു.

ഈ യാധാര്ത്ഥ്യം മലങ്കരകത്തോലിക്കാസഭ അംഗീകരിക്കുന്നു.

മലങ്കരപള്ളിയില്‍ സ്ത്രീകള്‍ വലതുവശത്തും (ത്രോണോസിലേക്കുനോക്കിനില്ക്കുമ്പോള്‍ ) പുരുഷന്മാര്‍ ഇടതുവശത്തും മാത്രമാണു നില്ക്കുക. കാരണം മൂപ്പു ഇടതുവശത്തായതുകൊണ്ടു പുത്രന്‍ പിതാവിന്‍റെ വലതുവശത്തായതിനാല്‍ ഇതു അറിഞ്ഞുകൂടാത്തവര്‍ക്കു വേണ്ടിമാത്രം പറഞ്ഞതാണു.

മദ്ബഹായില്‍ ഇട്ടിരിക്കുന്ന തിരുശീല (മറ) വലതുവശത്തുനിന്നും ഇടത്തോട്ടാണു തുറക്കുക. അപ്പോള്‍ വലതുവശത്തു നില്ക്കുന്ന സ്ത്രീകള്‍ക്കാണു സ്വര്‍ഗത്തിന്‍റെ പ്രതീകമായ മദ്ബഹാ ആദ്യം കാണുന്നതു സ്ത്രീകളാണു. അതിന്‍റെ പുറകിലെ രഹസ്യം ഉയര്‍പ്പിന്‍റെ ആദ്യദര്‍ശനം അവര്‍ക്കുലഭിച്ചതിനാലാണു. ഇതു മലങ്കരസഭ മാത്രമാണു പ്രായോഗികമായി ഈ കാര്യങ്ങള്‍നിറവേറ്റുന്നതു.

അവസാനമായി നമുക്കു എല്ലാവര്‍ക്കും നമ്മുടെ പാപത്തില്‍ യേശുവിനോടോത്തുമരിച്ചു ദൈവത്തിനായി ജീവിക്കന്‍ നമുക്കു യേശുവിനോടൊത്തു ഉയിര്‍ക്കാം അതിനു ദൈവം നമ്മേ അനുഗ്ഗ്രഹിക്കട്ടെ !

എല്ലാസ്ത്രീ ജനങ്ങള്‍ക്കും, യേശുനിങ്ങള്‍ക്കനുവദിച്ചുതന്ന ഈ പ്രതേകപരിഗണനയില്‍ പങ്കുചേര്ന്നു ,അഭിനന്ദങ്ങള്‍ അര്‍പ്പിക്കുന്നു.

Sunday, 9 April 2017

"അമ്മ "

അരാണു അമ്മ?

അമ്മയെക്കുറിച്ചു എത്ര പറഞ്ഞാലും ഒന്നും പറഞ്ഞില്ലെന്നു ഒരു തോന്നല്‍ !

ദൈവം അപ്പനാണോ ? അമ്മയാണോ ? രണ്ടുമാണു.
സ്വര്‍ഗസ്ഥനായപിതാവാണു . Abba ! പിതാവേ !

പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല ... അമ്മയാണു.
പിടക്കോഴി തന്‍റെ കുഞ്ഞുങ്ങളെ തന്‍റെ ചിറകിനടിയില്‍ ..... ....................... അതേ ഇവിടേയും അമ്മയാണു.
അരൂപിയായ ദൈവം സ്ത്രീയോ പുരുഷനോ അല്ല !
അമ്മയുടേയും അപ്പന്‍റെയും ഗുണങ്ങളാല്‍ സമ്പന്നം !

എന്‍റെ ദൈവം അമ്മയും അപ്പനുമാണു.
സ്ത്രീയേയും പുരുഷനേയും സ്രിഷ്ടിച്ച ദൈവം ത്ന്‍റെ ഗുണങ്ങളാണു അമ്മക്കും അപ്പനും കൊടുത്തതു .

മനുഷ്യനെ ദൈവം തന്‍റെ ഛായയിലും സാദ്രിശ്യത്തിലും ആണു സ്രിഷ്ടിച്ചതു " അമ്മത്വവും ,അപ്പത്ത്വവും " ദൈവീകഗുണങ്ങള്‍ മാത്രമാണു. അതിനാല്‍ എന്രെ ദൈവം അമ്മയും അപ്പനുമാണു.

അമ്മയില്‍ " അപ്പത്വവും " ഉണ്ടു
അപ്പനില്‍ " അമ്മത്വവും " ഉണ്ടു. (അമ്മത്വവും അപ്പത്വവും അങ്ങനെ പറയാമോയെന്നു അറിയില്ല)

"അമ്മ"

NO MAN IS POOR
WHO HAS A GODLY MOTHER !

ഉദാഹരണത്തിനു എനിക്കു എങ്ങും പോകേണ്ടാ എന്‍റെ ഭവനം തന്നെ മതി " എന്‍റെ അമ്മ തന്നെ പറ്റിയ മോഡല്‍.

അതുപോലെ എന്‍റെ മൂത്ത ജ്യേഷ്ടത്തിയമ്മ ! ഇന്നലെ സംസ്കരിച്ച ആണ്ടമ്മ ഉമ്മന്‍ !
ദൈവം കൊടുത്ത 10 മക്കളെ സന്തോഷത്തോടെ സ്വീകരിച്ചു. 9 ആണ്‍ മക്കളും ഒരു മകളും. 9 ആണ്‍ മക്കളും നല്ല നിലയില്‍ അമേരിക്കയില്‍ ! മകള്‍ മാത്രം നാട്ടില്‍ അദ്ധ്യാപിക.

NO MAN IS POOR
WHO HAS A GODLY MOTHER !

അതേ എന്‍റെ ദൈവം അമ്മയും അപ്പനുമാണു.
ഇവിടെ ഹിന്‍ദുയിസത്തിലെ " അര്‍ദ്ധനാരീശ്വരന്‍ " ചിന്തനീയമാണു.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു ദൈവം തന്നെതന്നെ വെളിപ്പെടുത്തുന്നു. അവര്‍ക്കും ദൈവിക വെളിപാടുകള്‍ ലഭിക്കുന്നു.

അവരും ദൈവമക്കള്‍ തന്നെ ! അവരെ ദൈവം എങ്ങനെ രക്ഷിക്കുമെന്നു നമുക്കു അറിഞ്ഞുകൂടാ . അതു ദൈവിക രഹസ്യമാണു .അതു ഗ്രഹിക്കാന്‍ മനുഷ്യന്‍ അസക്തനാണു .

ദൈവത്തിനു മഹത്വം !

Saturday, 8 April 2017

വചനംകേട്ടു ഹ്രുദയംജ്വലിക്കുന്നവരും അപ്പം ഭക്ഷിച്ചു കണ്ണുതുറക്കപെടുന്നവരും

“ Were not our hearts burning within us while he was talking to us on the road while he was opening the scriptures to us ? " ( Lk. 24 : 32 )

ഇന്നത്തെ വലിയ പ്രശ്നം

ഒരു കൂട്ടംആളുകള്‍കൂദാശക്കള്‍ വേണ്ടാ വചനം മാത്രംമതി അതുപോലെ അപ്പത്തിലെ ദിവ്യസാന്നിധ്യം നിഷേധിക്കുന്നു.

മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വി.ലിഖിതങ്ങളില്‍ തന്നെപറ്റി എഴുതിയിരിക്കുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു. അപ്പോള്‍ അവരുടെ ഹ്രുദയം ജ്വലിച്ചുകൊണ്ടിരുന്നു.

ഇന്നും ജ്വലനം നടക്കും ബൈബിള്‍ പഠിച്ചാല്‍!

വചനം പങ്കു വയ്ക്കുമ്പോള്‍ ഹ്രുദയം ജ്വലിക്കും. അതില്‍ മാത്രം സംത്രിപ്തി അടയുന്നവര്‍ക്കു കണ്ണുതുറക്കില്ല സത്യം മനസിലാകില്ല. പക്ഷേ ഹ്രുദയത്തില്‍ ജ്വലനം നടക്കും.

കണ്ണുതുറക്കപെടണമെങ്കില്‍ ?

“ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ അവന്‍ അപ്പം എടുത്തു ആശിര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തു.അപ്പോള്‍ അവരുടെ കണ്ണു തുറക്കപെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു പക്ഷേ അവന്‍ അവരുടെ മുന്‍പില്‍ നിന്നും അപ്രത്യക്ഷനായി "( ലുക്കാ. 24 : 30 – 31 )

യേശുവിനെ അറിയണമെങ്കില്‍

“Church make the Eucharist and the Eucharist make the Church "

ആശീര്‍വദിച്ച അപ്പം സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ യേശുവിനെ തിരിച്ച റിഞ്ഞു കാരണം അവരുടെ കണ്ണുകള്‍ തുറക്കപെട്ടു.

വചനം മാത്രം മതിയെന്നു പറഞ്ഞാല്‍ ജ്വലനം സംഭവിക്കാം. പക്ഷേ യേശുവിനെതിരിച്ചറിയാന്‍ സാധിക്കില്ല,യേശു പറഞ്ഞതു അതിന്‍ററ പൂര്ണ്ണാര്ത്ഥത്തില്‍ മനസിലാകില്ല .പറഞ്ഞതു പാറഞ്ഞതുപോലെ മനസിലാകണമെങ്ങ്കീല്‍ കണ്ണുതുറക്കണം. അതിനു അപ്പം മുറിക്കണം.
ചുമ്മാതെ അപ്പം എടുത്തു ആരെങ്കിലും മുറിച്ചാല്‍ മതിയോ ?

കടയില്‍ നിന്നുംകുറെ അപ്പം മേടിച്ചു കര്‍ത്താവിന്‍റെ ഓര്‍മ്മക്കായി ഇതു ഭക്ഷിക്കുന്നുവെന്നു പറഞ്ഞാല്‍ വയര്‍ നിറയും. പക്ഷേ യേശുവിനെ ലഭിക്കില്ല.

യേശു അവരുടെ അടുക്കല്‍ നിന്നും അപ്രത്യക്ഷനായി എവിടേക്കു ?
അപ്പത്തിലേക്കുതന്നെ! ആശീര്‍വദിച്ചു മുറിച്ച അപ്പത്തിലേക്കുതന്നെ മടങ്ങാന്‍ കഴിവുളളവനാണു യേശു.

യേശുവിന്‍റെ തിരുശരീര രക്തങ്ങള്‍

“ പിന്നെ അവന്‍ അപ്പം എടുത്തു ക്രതജ്ഞതാസ്തോത്രം ചെയ്തു ,മുറിച്ചു അവര്‍ക്കു നല്കികൊണ്ടു അരുള്‍ ചെയ്തു ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപെടുന്ന എന്‍റെ ശരീരമാണു. എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍ “ ( ലൂക്ക.22 : 19 )

ഏദന്‍ തോട്ടത്തില്‍വെച്ചു ഭക്ഷണത്താലും അനുസരണ കേടാലും പാപം ചെയ്തു ദൈവത്തില്‍ നിന്നും അകന്നു ( ദൈവത്തിനു പുറം തിരിഞ്ഞു )

അതിനു പരിഹാരമായി യേശു മരണത്തോളം അനുസരണമുള്ളവനായി തീര്‍ന്നു തന്‍റെ ശരീരവും രക്തവും ഭക്ഷണമായിതന്നു കൊണ്ടു പാപ പരിഹാരം ചെയ്യുന്നു. ഭക്ഷണത്താല്‍ വന്ന പാപം ഭക്ഷണത്താലേ നിഹനിക്കുന്നു.

യേശു യധാര്‍ത്ഥ ഭക്ഷണപാനീയമാണു !

“എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണു എന്‍റെ രക്തം യഥാര്ത്ഥ പാനീയവുമാണു എന്‍റെ ശരീരം ഭക്ഷിക്കുകയും, എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നി‍ലും ഞാന്‍ അവനിലും വസിക്കുന്നു." ( യോഹ.6:55 – 56 )

ബലിപൂര്ണമാകുന്നതു തിരുശരീരം ഭക്ഷിക്കുന്നതിലൂടെയാണു.

ബലികാണുന്നതില്‍ പൂര്‍ണതയില്ല. അവിടെ ഭക്ഷിക്കുന്നില്ല.

ബലി അര്‍പ്പണം പൂര്‍ണമാകുന്നതു തിരുശരീരരക്തങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ.
വിവാഹത്തില്‍ സംബന്ധിക്കുന്നര്‍ ആവിരുന്നില്‍ കൂടി സംബന്ധിക്കുമ്പോഴാണു പൂര്‍ണമാകുക.

ദിവ്യ ബലിയും വിരുന്നാണു ആഘോഷമാണു,അതില്‍ വെറും കഴ്ചക്കാരില്ല,
യേശുവേ അങ്ങയുടെ തിരുശരീരരക്തങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷണ പാനീയമായിതന്നല്ലോ? അതില്‍ അങ്ങയുടെ തിരു സാന്നിധ്യത്തെ നിഷേധിക്കുന്നവരോടും കരുണയായിരിക്കേണമേ !

ആമ്മീന്‍ ആമ്മീന്‍ ആമ്മീന്‍
ദൈവത്തിനു മഹത്വം !

Friday, 7 April 2017

ദൈവമിട്ട പാലം !

ദൈവത്തിനു മനുഷ്യരുടെ ഇടയിലേക്കു ഇറങ്ങിവരാന്‍ മനുഷ്യനു യേശുവിന്‍റെ അടുത്തേക്കു കയറിചെല്ലാന്‍ ദൈവം കനിഞ്ഞു നല്കിയ പാലം !

അപരിമേയനായ ദൈവത്തിനു പരിമിതിയുള്ള മനുഷ്യരുടെ ഇടയില്‍ വസിക്കാന്‍ മനുഷ്യനായിതന്നെ അവതരിക്കണമായിരുന്നു. അതിനായി ദൈവം തിരഞ്ഞെടുത്ത വാഹകയാണു പരിശുദ്ധ കന്യാ മറിയം.

ദൈവത്തിനു, ദൈവപുത്രനു, യേശുവിനു വസിക്കാനുള്ള സിംഹാസനമായിരുന്നു പരി. കന്യാമറിയം.

യേശുവിനായി ഒരുക്കിയ സിംഹാസനത്തില്‍ യേശുവല്ലാതെ മറ്റാരും ഒരിക്കലും ഇരിക്കില്ല !

ദൈവാലയത്തില്‍ !

യേശുവിന്രെ സിംഹാസനമാണു ത്രോണോസ്! വിശുദ്ധ ബലിക്കല്ലാതെ മറ്റൊന്നിനും ത്രോണോസ് ഒരിക്കലും ഉപയോക്കില്ല. കാരണം അതു യേശുവിനു മാത്രം ഇരിക്കാനുള്ള സിംഹാസനമാണു. അതുകൊണ്ടാണു ബലി അര്‍പ്പിക്കാനായി ത്രോണോസിനെ സമീപിക്കുന്ന വൈദികന്‍ അതിന്‍റെ നാലുകോണിലും ചുംബിക്കുന്നതു.

പരിശുദ്ധകന്യാമറിയത്തില്‍ !

അവളൂടെ ഗര്‍ഭപാത്രം യേശുവിനു വസിക്കാനുള്ള സിംഹാസനമായി പിതാവായ ദൈവം തിരഞ്ഞെടുത്തതാണു. നീ ഒരു പുത്രനെ പ്രസവിക്കുമെന്നു പറഞ്ഞപ്പോള്‍ അവള്‍ (വിവാഹ വാഗ്ദാനം കഴിഞ്ഞവളായിരുന്നിട്ടുപോലും) പറഞ്ഞു ഇതു എങ്ങനെ സംഭവിക്കും ഞാന്‍ പുരുഷനെ അറിഞ്ഞിട്ടില്ല. ഭാവിയില്‍ പോലും അറിയുകില്ലെന്നുള്ള ഉറപ്പിലാണു അവള്‍ അതു നടക്കില്ലെന്നു ചിന്തിച്ചതു. അപ്പോളാണു മുകളില്‍ നിന്നും ശക്തിവരുമെന്നും നിന്നില്‍ നിന്നും ജനിക്കുന്നവന്‍ പരിശുദ്ധനായിരിക്കുമെന്നും പറഞ്ഞതു.

പരിശുദ്ധകന്യകയില്‍ രൂപപ്പെടുത്തിയ സിംഹാസനത്തിലും യേശുവല്ലാതെ ഒരിക്കലും മറ്റാരും ഇരുന്നിട്ടില്ല. ഇരിക്കാന്‍ സാധിക്കുകയുമില്ല .അതിനു തെളിവാണു അവസാനം അമ്മയെ യോഹന്നാന്‍റെ കൈകളില്‍ ഏല്പ്പിച്ചതു .

തലതിരിഞ്ഞ ഉപദേശം

കന്യകയ്ക്കു യേശുവല്ലാതെ മറ്റു മക്കളുണ്ടായിരുന്നുവെന്നു പറയുന്നതു ബൈബിള്‍ പഠിക്കാത്തവരാണു. സഹോദരന്മാര്‍ എന്നു പറഞ്ഞിരിക്കുന്നവരുടെ അമ്മമാര്‍ കുരിശിന്‍ ചുവട്ടില്‍ നിന്നവരെ പേരെടുത്തു പറഞ്ഞു മറ്റു സ്ത്രീകളാനെന്നു വ്യക്തമാക്കുന്നുണ്ടു.

കൂടാതെ മലയാളത്തില്‍ സഹോദരന്‍ എന്നു പറഞ്ഞിരിക്കുന്നതു ഹെബ്രായ ഭാഷയിലും, ഗ്രീക്കു ഭാഷയിലും രക്തബന്ധമുള്ല ആളുകളെയല്ല സൂചിപ്പിക്കുന്നതു.

ഇന്നു നാട്ടില്‍ കാണുന്ന കളികള്‍!

കാണുന്നവരെല്ലാം അങ്കിളാണു. വഴിയെ പോകുന്നവരും, പരിചയം ഇല്ലാത്തവരും, പറമ്പില്‍ കിളക്കാന്‍ വരുന്നവരും, എല്ലാവരേയും അങ്കിള്‍ എന്നു വിളിക്കുന്നു. എന്താണു ഇതിന്‍റെ അര്ത്ഥം? ഇവരെല്ലാം അമ്മയുടെ ആങ്ങളമാരോ അപ്പന്‍റെ സഹോദരന്മാരോ ആണോ ?

പഴയകാലത്തെ സംസ്കാരവും അതെഴുതിയ സമയത്തെ ഭാഷയുടെ അര്ത്ഥവും ഒക്കെ പഠിച്ചെങ്കിലേ ശരിക്കുമുള്ള അര്ത്ഥം മനസിലാകൂ.
നമ്മള്‍ കാണുന്ന ഒരു സത്യം കൂടി പറഞ്ഞു നിര്ത്താം. കത്തീഡ്രല്‍ പള്ളികളില്‍ ഒരു കസേര ഇട്ടിരിക്കും. അതു ബിഷപ്പിന്‍റെ യാണു. മെത്രാന്രെ സിംഹാസനം എന്നാണു പറയുക. അഭിഷിക്തനാകുന്ന സമയം ആ കസേരയിലാണു ഇരിക്കുക. പിന്നെ മരിക്കുമ്പോഴും അതില്‍ ഇരുത്താറുണ്ടു. (കിഴക്കന്‍ സഭകളിലെ ,പ്രത്യേകിച്ചു മലങ്കര കത്തോലിക്കാസഭയിലെ കാര്യമാണു)

അതു മെത്രാന്‍റെ സിംഹാസനമെന്നു അറിയും ( It is reserved only for Bishop ) അതില്‍ മറ്റാരും ഒരിക്കലും ഇരിക്കില്ല.

അതുപോലെ  യേശു ഇരുന്ന സിംഹാസനത്തിലും -- ദൈവാലയത്തിലെ ത്രോണോസും, പരി.കന്യാമറിയത്തിന്‍റെ ഉദരവും--, മറ്റാരും ഒരിക്കലും ഇരുന്നിട്ടില്ല. (ഉപയോഗിച്ചിട്ടില്ല,

നിര്ത്തുന്നു. കരണ്ടു പോയാല്‍ ഇതും പോകും.

ദൈവത്തിനു മഹത്വം !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...