Thursday, 6 April 2017

നോമ്പിലെ ഞയറാഴ്ച്ചകളിലെസുവിശേഷം !

എല്ലാഞയറാഴ്ച്ചയും യേശു ചെയ്ത ഒരു അല്ഭുതം വായിക്കും !

എന്തിനാണു ഇങ്ങനെ വായിക്കുന്നതു ?

ഉദാ. ഇന്നത്തെ സുവിശേഷത്തില്‍ 18 വര്ഷമായി കൂനിപ്പോയ ഒരു സ്ത്രീയെ യേശു സൌഖ്യപ്പെടുത്തുന്ന സംഭവമാണുവായിച്ചതു. എന്തിനാ അതു വായിക്കുന്നതു? യേശു വലിയ അല്ഭുത പ്രവര്ത്തകനായിരുന്നു എന്നു കാണിക്കാനാണോ? എന്താണു നാം അതില്‍ നിന്നും മനസിലാക്കേണ്ടതു?

കൂനുള്ള സ്ത്രീ യേശുവിനോടു അവളെ സൌഖ്യപ്പെടുത്തണമെന്നു പറഞ്ഞില്ല. യേശു അവളെ കണ്ടപ്പോള്‍ അരികില്‍ വിളിച്ചു പറഞ്ഞു സ്ത്രീയേ നിന്‍റെ രോഗത്തില്‍ നിന്നും നീ മോചിക്കപ്പെട്ടിരിക്കുന്നു. അവളുടെ തലയില്‍ കൈവെച്ചു പ്രാര്ത്ഥിച്ചപ്പോള്‍ അവള്‍ നേരേനിന്നു. എന്നിട്ടു ദൈവത്തെ മഹത്വപ്പെടുത്തി. ഈ സംഭവത്തില്‍ കൂടി നാം എന്തു മനസിലാക്കണം ?

യേശു ചെയ്ത മഹല്‍ സംഭവത്തെപറ്റി ജനക്കുട്ടം സന്തോഷിച്ചു. പക്ഷേ സിനഗോഗു അധികാരി അതില്‍ സന്തോഷിക്കാതെ സാബത്തില്‍ രോഗശാന്തി വേണ്ടെന്നു പറഞ്ഞു. അയാള്‍ക്കു ആ സൌഖ്യത്തില്‍ സന്തോഷിക്കുവാന്‍ കഴിഞ്ഞില്ല. നെറ്റി ചുളിക്കാനേ കഴിഞ്ഞുള്ളു. അവള്‍ അങ്ങനെ നേരേ നില്ക്കണ്ടാ. അതിനുള്ള യോഗ്യത അവള്‍ക്കില്ല. അല്ലെങ്കില്‍ അവളുടെ ദുഖത്തില്‍ സന്തോഷിക്കുവാന്‍ കഴിയുന്നവനായിരിക്കാം അയാള്‍!

നമ്മുടെ കൂട്ടത്തിലും ഇതുപോലെയുള്ളവര്‍ ധാരാളം കാണും. അന്യന്‍റെ ദുഖത്തില്‍ സന്തോഷിക്കും. അന്യന്‍റെ ഉയര്‍ച്ചയില്‍ ദുഖിക്കുകയും ചെയ്യും. എന്നാല്‍ യേശു അവളുടെ ദുഖത്തില്‍ സഹതപിക്കുകയും അവള്‍ ആവശ്യ്പ്പെടാതെ അവളെ സഹായിക്കുകയും ചെയ്യുന്നു.

ഈ വായനയില്‍ നിന്നും നാം മനസിലാക്കേണ്ടതു എന്തു ?  

നമ്മുടെ ചുറ്റും തല താഴ്ത്തി നില്ക്കുന്നവര്‍, തലനേരേ പിടിക്കുവാന്‍ കഴിയാത്തവര്‍ കാണും. പലകാരണങ്ങളാല്‍, സാമ്പത്തികഞെരുക്കമാകാം. ജോലിയില്ലാത്ത അവസ്ഥയാകാം. നല്ലവസ്ത്രമില്ലായ്മയാകാം. ഇങ്ങനെ പലകാരണങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ കാണാം. അവരുടെ തലനേരേനിര്ത്തുവാന്‍ ഒരു കൈതാങ്ങാവശ്യമായി വന്നാല്‍ അതിനു നാം മുന്‍കൈ എടുക്കാന്‍ നമുക്കു സാധിക്കണം. ആ സ്ത്രീ ആവശ്യപ്പെടാതെപോലും അവളെ സഹായിക്കാന്‍ യേശു മുന്‍കൈ എടുക്കുന്നു.

അവശ്യക്കാരന്‍റെ ആവശ്യം മനസിലാക്കി സഹായ ഹസ്തം നീട്ടുവാന്‍ നമുക്കും കഴിയണം. ഇങ്ങനെയുള്ള വായനയില്‍ നിന്നും ഊര്‍ജം സ്വീകരിച്ചുകൊണ്ടു അതുപോലെ ആവശ്യക്കാരെ സഹായിക്കാന്‍ നമുക്കും സാധിക്കട്ടെ.

ദൈവത്തിനു മഹത്വം ! ആമ്മീന്‍

Wednesday, 5 April 2017

ദൈവത്തെ മഹത്വപ്പെടുത്തുന്നവര്‍ !

" The dead do not praise the Lord, nor do any that go down into silence .
But we will bless the Lord from the time on and for evermore .
Praise the Lord " ( Ps.115: 17- 18 )

ബൈബിള്‍ ഓരോരുത്തരുടെ ഇഷ്ടത്തിനു വ്യാഖ്യാനിച്ചാല്‍? തെറ്റില്‍ നിന്നും തെറ്റിലേക്കു പോകും.
"മരിച്ചവരും നിശബ്ദതയില്‍ ആണ്ടുപോയവരും കര്ത്താവിനെ സ്തുതിക്കുന്നില്ല."
ഈ ഒരു വാചകം എടുത്തുവെച്ചു. മരിച്ചവരെ ഓര്‍ക്കാത്തവരും, അവര്‍ മണ്ണായിതീര്ന്നെന്നു
പറയുന്നവരും മരിച്ചവരെ ഓര്‍ക്കില്ല.

എന്നാല്‍ അടുത്ത വാചകം വായിക്കില്ലാത്തതുകൊണ്ടാകാം ഇവര്‍ തെറ്റിച്ചു വ്യാഖ്യാനിക്കുന്നതു ?
എന്താണു അടുത്ത വാക്യം ? "എന്നാല്‍ നമ്മള്‍ ഇന്നുമെന്നേക്കും കര്ത്താവിനെ സ്തുതിക്കും" ( 115: 18 )

ഇന്നുമെന്നേക്കും എന്നു പറഞ്ഞാല്‍ എന്താണു അര്ത്ഥം ?
മരിക്കുന്നതു വരെയാണോ ? അല്ല. ഇന്നു മുതല്‍ എന്നേക്കും എന്നാണെല്ലോ അര്ത്ഥം ?
പിന്നെ ദാവീദു പറഞ്ഞതിന്‍റെ അര്ത്ഥം എന്താണു ?

അദ്യഭാഗം യേശുവിന്‍റെ മരണത്തിനു മുന്‍പുള്ളതാണു. രണ്ടാം ഭാഗം മരണത്തിനുശേഷവും.
അതായതു മനുഷ്യന്‍റെ പാപത്തോടുകൂടി അവന്‍ പിശാചിന്‍റെ അടിമത്വത്തിലായി.
ഉദാഹരണം പറഞ്ഞാല്‍ കൊള്ളക്കാരുടെ ബന്ധികളായാല്‍ പിന്നെ ഒരു സ്വാതന്ത്ര്യവും ഇല്ല. അവര്‍ പറയുന്നതു മാത്രമേ ചെയ്യാന്‍ പറ്റൂ. ഇനിയും നിരീശ്വരവാദികളായാലോ ? ദൈവത്തിന്‍റെ കാര്യം മിണ്ടാന്‍ പറ്റില്ല. മരിച്ചവര്‍ പാതാളത്തില്‍ പിശാചിന്‍റെ അടിമത്വത്തില്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കു ദൈവത്തെ സ്തുതിക്കാന്‍ പറ്റില്ല. അവര്‍ മൌനത്തില്‍ ഇരിക്കുകയേയുള്ളു.

എന്നാല്‍ യേശുവിന്‍റെ മരണത്തോടെ മരണത്തിന്‍റെ കെട്ടുപൊട്ടിച്ചു. പാതാളത്തില്‍ ഇറങ്ങിചെന്നു പിശാചിന്‍റെ അടിമത്വത്തില്‍ വെച്ചിരുന്ന ആത്മാക്കളെ യേശു രക്ഷപെടുത്തി.

അതാ്ണു പൌലോസ് ശ്ളീഹാ ചോദിക്കുന്നതു. മരണമേ നിന്‍റെ വിജയമെവിടെ ? മരണമേ നിന്‍റെ ദംശനമെവിടെ ?

യേശു മരണത്തിന്‍റെ മേല്‍ വിജയം വരിച്ചു. അപ്പോള്‍ സ്വതന്ത്രരായി. അവര്‍ക്കു എന്നെന്നും സ്തുതിക്കാന്‍ കഴിയും. അതാണു ദാവീദു പറഞ്ഞതു
" But we will bless the Lord from this time on and forevermore "

അതിനാല്‍ സഹോദരരേ നാമും നമ്മുടെ മരിച്ചുപോയവരും മൌനിയല്ല. നമ്മളും മരിച്ചവരും കര്ത്താവിനെ സ്തുതിക്കും അപ്പോഴും, ഇപ്പോഴും, എന്നേരവും. അതായതു എന്നും എന്നേക്കും.
നമ്മുടെ മരിച്ചവരെല്ലാം (പാപത്തിലല്ലാത്തവര്‍) കര്ത്താവില്‍ നിദ്ര പ്രാപിക്കുന്നു. അവര്‍ മാലാഖാമാരോടൊത്തു എന്നും കര്ത്താവിനെ സ്തുതിക്കുന്നു.

ഇതിനെതിരായി അബദ്ധസിദ്ധാന്തങ്ങളുമായി ആരെങ്കിലും നിംഗളെ സമീപിച്ചാല്‍ അവരില്‍ നിന്നും ഓടിയകലുക !

ദൈവത്തിനു മഹത്വം ! ആമ്മീന്‍ !

" ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു .( യോഹ.9:5 ) "

യോഹന്നാന്‍റെ സുവിശേഷം അധ്യായം 9 ഒരു അന്ധനെ യേശു സൌഖ്യപ്പെടുത്തുന്ന വിവരമാണു വിവരിക്കുന്നതു.

ഈ അധ്യായം മുഴുവന്‍ മുപ്പത്താറാം ഞയറാഴ്ച്ച വായിക്കുന്ന സുവിശേഷ ഭാഗമാണു.

എന്താണു ഇതില്‍നിന്നും നാം മനസിലാക്കേണ്ടതു?

ഒരു ലേഖനത്തിനു ഞാന്‍ മുതിരുന്നില്ല. ഏതാനും പോയിന്‍റ്റുകള്‍ മാത്രം ചിന്തിക്കാം

1) കൂടാരപ്പെരുന്നാള്‍
ഇസ്രായേല്ക്കാര്‍ ഈജിപ്തില്‍ നിന്നും കനാന്‍ ദേശം ലക്ഷ്യമാക്കിയാത്ര ചെയ്ത്പ്പോള്‍ 40 വര്ഷം അവര്‍ മരുഭൂമിയില്‍ ആയിരുന്നു. കൂടാരം അടിച്ചു അതിലായിരുന്നു താമസം. രാത്രിയില്‍ അഗ്നിസ്തഭവും, പകല്‍ മേഘസ്തംഭവും വഴി കര്ത്താവു അവര്‍ക്കു വഴികാട്ടിയിരുന്നു (പുറ.13: 21 - 22). അതിന്‍റെ ഓര്മ്മയാണു കൂടാരപ്പെരുന്നാള്‍.

2) പാപത്തിന്‍റെ ഫലമാണു രോഗങ്ങളും അന്ധതമുതലായ മറ്റു ദുരന്തങ്ങളുമെന്ന അവരെടെ വിശ്വാസത്തെ യേശു ഖണ്ഡിക്കുന്നു.                       ഒരുവന്‍ അന്ധനായി ജനിക്കുന്നതു അവന്‍റെയോ മാതാപിതാക്കളുടേയോ പാപത്തിന്‍റെ ഫലമല്ലെന്നും ദൈവത്തിന്രെ പ്രവര്ത്തികള്‍ അവനില്‍ കാണപ്പെടുന്നതിനുമാണെന്നു യേശു പറഞ്ഞു കൊടുക്കുന്നു

3) അന്ധനു കാഴ്ച്ചകൊടുക്കുന്നതിലൂടെ യേശു ലോകത്തിന്‍റെ പ്രകാശമാനെന്നു തെളിയിക്കുന്നു.

4) നന്മചെയ്യാന്‍ ലഭിക്കുന്ന അവസരം നാം നന്മചെയ്യണമെന്നു യേശു നമ്മേ പഠിപ്പിക്കുകയും ചെയ്യുന്നു. യേശുവിനെകൊല്ലാന്‍ യഹൂദര്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണു യേശു നന്മചെയ്തുകൊണ്ടു കടന്നു പോകുന്നതു. നമുക്കും നന്മചെയ്യാന്‍ കിട്ടുന്ന അവസരം വളരെ കുറച്ചേയുള്ളു അതിനാല്‍ നാമും നന്മചെയ്യണമെന്നു അവിടുന്നു നമ്മേ പഠിപ്പിക്കുകയും ചെയ്യുന്നു.

5) വിചിത്രമായ ഒരു ചികില്സാരീതി.
അതു അവനെ വിശ്വാസത്തിലേക്കു നയിച്ചു. അവനു സൌഖ്യം ലഭിക്കണമെന്നു അവന്‍ പറഞ്ഞില്ല. മറ്റു അല്ഭുതങ്ങള്‍ നടക്കുന്നതു രോഗിയുടേയോ അവരെ കൊണ്ടുവരുന്നവരുടേയോ വിശ്വാസം കണ്ടിട്ടാണു.

ഇവിടെ അങ്ങനെ ഒന്നില്ല. തുപ്പി ചേറുണ്ടാക്കി കണ്ണുകളില്‍ പൂശിയിട്ടു സീലോഹോ കുളത്തില്‍ പോയി കഴുകുക യെന്നുപറഞ്ഞപ്പോള്‍ അവന്‍ അതു ചെയ്തതുകൊണ്ടാണു കാഴ്ച്ച ലഭിച്ചതു. ശീലോഹാ = അയക്കപ്പെട്ടവന്‍. അവിടുന്നു (സീലോഹോയില്‍ നിന്നു)    

കാഴ്ച്ചലഭിച്ചതുപോലെ ദൈവത്താല്‍ അയക്കപെട്ട യേശുവില്ക്കൂടി ലോകത്തിനു കാഴ്ച്ചലഭിക്കണമെന്നു കൂടി അവിടുന്നു വ്യക്തമാക്കുന്നു.
6) ബൈബിളില്‍ പറഞ്ഞിരിക്കുന്നതു അക്ഷരാര്ത്ഥത്തില്‍ മനസിലാക്കുന്നവര്‍ക്കു താക്കീതു .

യേശു കൊടുക്കുന്ന രോഗശാന്തി മിക്കതും ശാബദു ദിവസത്തിലായിരുന്നു. അതു നിയമം, ബൈബിള്‍, അതേപടി മനസിലാക്കി ചെയ്യുന്നവര്‍ക്കു എതിരായിരുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്നതു അക്ഷരാര്ത്ഥത്തില്‍ അല്ല മനസിലാക്കേണ്ടതു ഓരോന്നിന്‍റെയും പ്രമേയം എന്താണെന്നു മനസിലാക്കി ചെയ്യാതിരുന്നാല്‍ തെറ്റുമെന്നു യേശു അവര്‍ക്കു കാണിച്ചുകൊടുത്തു. ശാബതില്‍ നന്മചെയ്യുന്നതു ദൈവത്തിനു എതിരല്ല.
7) കാഴ്ച്ചലഭിച്ചവന്രെ വിശ്വാസപ്രഖ്യാപനം

കാഴ്ച ലഭിച്ച അന്ധനെ ഫരീസയര്‍ പുറത്താക്കിയിരുന്നു.

(അന്നത്തെക്കാലത്തു പുറത്താക്കല്‍ വലിയ പീഠനമാണു. കൂട്ടത്തില്‍ നിന്നും പുറത്തായാല്‍ പിന്നെ ഒരു കൂട്ടവും ഇല്ല. ഇന്നാണെങ്കില്‍ എത്രയോ കൂട്ടങ്ങള്‍ സ്വീകരിക്കാന്‍ കൈയും നീട്ടിനില്ക്കുന്നു.) പിന്നീടു അവനെ കണ്ടപ്പോള്‍ യേശു ചോദിച്ചു മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ? അവന്‍ പറഞ്ഞു ഞാന്‍ അവനില്‍ വിശ്വസിക്കാന്‍ അവന്‍ എവിടെയെന്നു അറിയുന്നില്ലെന്നു പറഞ്ഞപ്പോള്‍ അതു ഞാന്‍ തന്നെയെന്നു യേശു പറഞ്ഞപ്പോള്‍ അവന്‍ യേശുവിനെ പ്രണമിച്ചു.

അത്മീയ അന്ധത

വചനത്തെയും, നിയമത്തെയും വികലമായി മനസിലാക്കുകയും, അക്ഷരാര്‍ത്ഥം മാത്രം മനസിലാക്കുകയും വ്യാഖ്യാനിക്കുക്യും ചെയ്താല്‍ അവര്‍ അത്മീയാന്ധതയില്‍ ആയിരിക്കും.

യേശു ഫരീസയരോടു പറഞ്ഞു നിങ്ങള്‍ അന്ധരായി ജനിച്ചിരുന്നെങ്കില്‍ നിംഗള്‍ക്കു പാപം കാണില്ലായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ കാണുന്നു. പക്ഷേ സത്യം ഗ്രഹിക്കുന്നില്ല .ആത്മീയ അന്ധത നിംഗളെ ബാധിച്ചിരിക്കുന്നു.
നമ്മുടേയും ആത്മീയ അന്ധത മാറികിട്ടാന്‍ നമുക്കും പ്രാര്ത്ഥിക്കാം!

Tuesday, 4 April 2017

ദൈവത്തിന്‍റെ ഉദ്യാനത്തില്‍ എത്രതരം പുഷ്പങ്ങള്‍ !

ഓരോ പുഷ്പവും തോട്ടക്കാരനു വിലപ്പെട്ടതെങ്കില്‍
ഏതെങ്കിലും ഒരു പുഷ്പത്തിനു ഞാനാ വലുതെന്നു പറയാനാകുമോ?

വിവിധതരം പുഷ്പങ്ങളാല്‍ അലംക്രുതമായ തോട്ടത്തില്‍ ഏതെങ്കിലും ഒരു പുഷ്പത്തിനു ആ തോട്ടത്തിന്‍റെ ഉടമസ്ഥാവകാശം അധവാ ഞാനാണു ഈ തോട്ടത്തിലെ രാജാവു അധവാ റാണിയെന്നുപറയാന്‍ പറ്റുമോ?

ഏതെങ്കിലുമൊരു പുഷ്പത്തിന്‍റെ പേരിലാണോ ഉടമസ്ഥന്‍ അറിയപ്പെടുക?

ആ തോട്ടത്തിലെ പുഷ്പങ്ങളുടെ സുഗന്ധം ആപ്രദേശം മുഴുവന്‍ നിറഞ്ഞു നില്ക്കും. ആ തോട്ടത്തില്ക്കൂടി അടിച്ചുവരുന്ന കാറ്റിനും ഉണ്ടു സുഗന്ധം .ആ കാറ്റിന്‍റെ മണമാണു നിങ്ങല്ക്കു ലഭിക്കുന്നതെന്നു ആരോടെങ്കിലും പറയാന്‍ ആ കാറ്റിനു അവകാശം  ഉണ്ടോ?

ഉടമസ്ഥന്‍റെ വിരുന്നുശാല അലങ്കരിക്കാന്‍ ഏതെല്ലാം പൂക്കള്‍ ഉപയോഗിക്കണമെന്നു ആരാണു തീരുമാനിക്കുന്നതു? റോസാപ്പൂവിനു എന്നെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നു പറയാന്‍ അധികാരം ഉണ്ടോ?.
ഓര്‍ക്കിഡിനു ഞാന്‍ ആണു തലയെടുപ്പുള്ള പുഷ്പം മറ്റൊന്നിനേയും വിരുന്നു ശാലയില്‍ പ്രവേശിപ്പിക്കേണ്ടെന്നു പറയാനുള്ല അവകാശമോ അധികാരമോ ഉണ്ടോ?

ഉടമസ്ഥന്‍റെ വിരുന്നുശാലയില്‍ ധാരാളം സ്ഥലം ഉണ്ടു.
കൂടാതെ പലതരത്തിലുള്ള സ്റ്റേജുകളും, മേശകളുമുണ്ടു. എല്ലായിടവും അലങ്കരിക്കുന്നതു ഒരേതരത്തിലുള്ള പുഷ്പങ്ങള്‍ കൊണ്ടല്ല.അതു ഉടമസ്ഥനല്ലേ അറിയൂ ?

അതിനാല്‍ ഓര്‍ക്കിഡു മാത്രമോ, റോസുകള്‍ മാത്രമോ, ജമന്തി മാത്രമോ അല്ല തോട്ടത്തില്‍ ക്രിഷിചെയ്യുന്നതു! അതിനാല്‍ ഉടമസ്ഥന്‍റെ തീരുമാനത്തെ എതിര്‍ക്കാനോ അതു ശരിയല്ലെന്നു പറയാനോ ആര്‍ക്കും - ഒരു പുഷ്പത്തിനും -- അവകാശമില്ല.

ദൈവം ക്രിസ്ത്യാനിയാണോ? അതോ യഹൂദനോ ?

എന്‍റെ ദൈവത്തിനു മതമില്ല.

അവിടുന്നു മനുഷ്യനെ സ്രിഷ്ടിച്ചു, ഏതെങ്കിലും ഒരു ജാതിയെ അവിടുന്നു സ്രിഷ്ടിച്ചില്ല. അതിനാല്‍ മനുഷ്യര്‍ എല്ലാം അവിടുത്തെ മക്കളാണെന്നു പറയാം .

മനുഷ്യന്‍ തെറ്റിപോയപ്പോള്‍, മരരണത്തിനു അധീനനായപ്പോള്‍ ആ മനുഷ്യനെ രക്ഷിക്കാനായി ദൈവം തന്നെ. മനുഷ്യനായി അവതരിച്ചു മനുഷ്യനെ രക്ഷിച്ചു. അതിനാല്‍ എല്ലാ മനുഷ്യജാതിയും രക്ഷിക്കപ്പെട്ടു.

ഏതെങ്കിലും ഒരു ജാതിക്കുവേണ്ടിയാണോ അവിടുന്നു മരിച്ചതു? അല്ല. മനുഷ്യകുലത്തിനു വേണ്ടി, ഭൂമുഖത്തുള്ള മുഴുവന്‍ ജാതികള്‍ക്കും വേണ്ടിയാണു അവിടുന്നു മരിച്ചതു! അതിനാല്‍എല്ലാ മനുഷ്യരും രക്ഷിക്കപ്പെട്ടു.

ഇനിയും ആ രക്ഷ ഓരോരുത്തരും സ്വായത്തമാക്കണം.

അതിനു യേശുതന്നെകാണിച്ചുതന്ന മാര്‍ഗമാണു "Christianity ". അതിനു യേശുവില്‍ വിശ്വസിക്കണം. വിശ്വസിക്കണമെങ്കില്‍ കേള്‍ക്കണം, കേള്‍ക്കണമെങ്കില്‍ പ്രസംഗിക്കണം, പ്രസംഗിക്കണമെങ്കില്‍ അയക്കപ്പെടണം. അതിനാണു യേശു അപ്പസ്തോലന്മാരെ അയച്ചതു. ഇന്നും അവരുടെ പിംഗാമികളില്‍ക്കൂടി അതു തുടരുന്നു. 2000 വര്ഷം കഴിഞ്ഞിട്ടും ഇന്‍ഡ്യയില്‍ വെറും 3% മാത്രം !

യേശു മരിച്ചതു ഈ 3% പേര്‍ക്കുമാത്രമാണോ? ഈ 3% ല്‍ എത്രപേര്‍ ഈ രക്ഷ സ്വായത്തമാക്കും. സ്നാനം സ്വീകരിച്ചതുകൊണ്ടു മാത്രം രക്ഷ സ്വായത്തമാക്കുമോ?

ബാക്കിയുള്ള 97 % ആള്‍ക്കാരേ ദൈവം തള്ലിക്കളയുമോ? അവരേയും രക്ഷിക്കാന്‍ ദൈവം എന്തെങ്കിലും മാര്‍ഗം ഉപയോഗിക്കില്ലേ? ഇല്ലെന്നു പരയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ?

ദൈവം കരുണാമയനാകയാല്‍ അവിടുത്തെ മാര്‍ഗത്തില്‍, അവിടുത്തെ സ്വാ്തന്ത്ര്യത്തില്‍, മനുഷ്യനു കൈ കടത്താന്‍ പറ്റുമോ? ഒരുവന്‍ പോലും നശിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നില്ല. അവിടുത്തെ മാര്‍ഗങ്ങള്‍ മനുഷ്യനു അപ്രാപ്യമാണു.

എല്ലാമതത്തിലും ദൈവികവെളിപാടുകള്‍ കാണാം. ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്നു വെളിപാടുകള്‍ നല്കുന്നു. അവരവരുടെ കഴിവനുസരിച്ചു മനസിലാക്കുന്നു.അതുപോലെ ജീവിക്കുന്നു. ഓരോ മതത്തിന്രെയും അനുശാസനകള്‍ അനുസരിച്ചു ജീവിക്കുന്നവനു ദൈവം രക്ഷയുടെ പാതതുറന്നുകൊടുക്കും.!

എന്നാല്‍ പിന്നെ അവര്‍ ജീവിക്കുന്നതുപോലെ ജീവിച്ചാല്‍ മതിയെല്ലോയെന്നു പറയുന്നതു ബുദ്ധിശൂന്യതയാണു. കാര്യം ഓരോരുത്തര്‍ക്കും കൊടുത്തതിനനുസരണമായിട്ടാണു രക്ഷ. ഒരു ക്രിസ്ത്യാനിക്കു ലഭിച്ച ക്രുപക്കു അനുസ്രിതമായി ജീവിക്കാന്‍ അവന്‍ കടപ്പെട്ടിരിക്കുന്നു.

അഴുക്കുചാലില്‍ ജീവിക്കുന്ന കുട്ടികള്‍ക്കു രോഗപ്രതിരോധശക്തി കൂടുതലാണു.  അണുവിമുക്തമായ സ്ഥലത്തു ജീവിക്കുന്ന കുട്ടികള്‍ക്കു പ്രതിരോധശക്തി കുറവായിരിക്കും. അഴുക്കുചാലില്‍ ഉള്ലവരും രക്ഷിക്കപ്പെടുമെങ്കില്‍ അതുപോലെ ജീവിച്ചാല്‍ മതിയെന്നു വിചാരിച്ചു അഴുക്കുചാലിലേക്കു ചെന്നാല്‍ അടുത്തദിവസം അവന്‍ രോഗിയായി മരിച്ചെന്നും വരാം.

അതിനാല്‍ ലഭിച്ച വിളിക്കനുസരിച്ചു ജീവിക്കുക !

Monday, 3 April 2017

ദൈവത്തിനു കോപിക്കാന്‍ പറ്റുമോ ?

ദൈവം കരുണാമയനാണു.

പാപം ചെയ്തു മരിച്ച മനുഷ്യനെ രക്ഷിക്കാന്‍ മരണം സ്വയം തോളില്‍ വഹിച്ച ദൈവത്തിനു കോപിക്കാന്‍ പറ്റുമോ? വ്യ്ഭിചാരം ചെയ്ത സ്ത്രീയേയും പുരുഷനേയും കല്ലെറിഞ്ഞു കൊല്ലാന്‍ ദൈവത്തിനു പറയാന്‍ സാധിക്കുമോ ?

കരുണാമയനായ പിതാവാം ദൈവത്തിനു ആരെയെങ്കിലും വിധിക്കാന്‍ പറ്റുമോ ? പിതാവു പറഞ്ഞു ഞാന്‍ ആരേയും വിധിക്കില്ല. വിധിമുഴുവന്‍ പുത്രനേ യേള്‍പ്പിച്ചിരിക്കുന്നു. പുത്രന്‍ പറഞ്ഞു ഞാന്‍ ആരേയും വിധിക്കില്ല .വിധിക്കാനല്ല ഞാന്‍ വന്നതു രക്ഷിക്കാനാണു.

ഞാന്‍ എന്തിനാണു ഇതു പറഞ്ഞതു ?

പഴയനിയമത്തിലെ കാര്യങ്ങളെക്കുറിച്ചു യേശു എന്താണു പറഞ്ഞതു ?
" ഒരു മനുഷ്യനു ഭാര്യയെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. ദൈവം യോജിപ്പിച്ചതിനെ മനുഷ്യര്‍ വേര്‍പെടുത്തരുതെന്നു.  ആദിയില്‍ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സ്രിഷ്ടിച്ചു .ദൈവമാണു അവരെ യോജിപ്പിച്ചതെന്നു "

എന്നാല്‍ മോശ പറഞ്ഞു അവള്‍ക്കു ഉപേക്ഷചീട്ടുകൊടുത്തിട്ടു പറഞ്ഞുവിട്ടോളാന്‍ .അതിനു യേശുവിന്‍റെ മറുപടി നിങ്ങളൂടെ ഹ്രുദയ കാഠിന്ന്യം കൊണ്ടാണു മോശ അങ്ങനെ പറഞ്ഞതു. അതിനാല്‍ അങ്ങനെ ചെയ്യരുതെന്നു ,

അതിനാല്‍ പഴയനിയമം എഴുതിയിരിക്കുന്നതുപോലെയല്ല മനസിലാക്കേണ്ടതു പിന്നെയോ പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ മാത്രം പഴയതു വിശകലനം ചെയ്യണം .

യേശു വന്നതു പഴയതിനെ ഇല്ലാതാക്കാനല്ല. അതു പൂര്ത്തിയാക്കാനാണു. പഴയതു വെറും നിഴല്‍ മാത്രം അതായതു പുതിയതിന്രെ നിഴലാണു. അതു പ്രകാശം കാണുന്നതു പുതിയതിലാണു.

യേശു പറഞ്ഞു വ്യഭിചാരം ചെയ്യരുതു എന്നു നിങ്ങള്‍ കേട്ടീട്ടുണ്ടെല്ലോ എന്നാല്‍ ഞാന്‍ പറയുന്നു ദുഷ്ട ലാക്കോടെ ഒരു സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. ഇവിടെയാണു നിയമത്തിന്‍റെ പൂര്ത്തീകരണം കാണുക.

പഴയതില്‍ പാപികളേയും, വ്യഭിചാരികളേയും, ദൈവദൂഷണം പറയുന്നവരേയും, താഴ്ന്നജാതിക്കാരേയും, കുഷ്ടരോഗികളേയും ,അകറ്റി നിര്ത്തിയിരുന്നു. അവര്‍ക്കു സമൂഹത്തില്‍ സ്ഥാനമില്ലായിരുന്നു.  അവരെ  പാര്‍ശ്വവല്ക്കരിച്ചിരുന്നു.

എന്നാല്‍ യേശു ആരേയും പാര്‍ശ്വവല്ക്കരിച്ചില്ല. വ്യഭിചാരികളെ കല്ലെറിഞ്ഞില്ല. താഴ്ന്നജാതിക്കരുടെ കൂടെ  ഭക്ഷിക്കുന്നതിനും,അവരുടെ വീട്ടില്‍ താമസിക്കുന്നതിനും, കുഷ്ടരോഗികളെ കെട്ടിപ്പിടിക്കാനും യേശുവിനു കഴിഞ്ഞു .പഴയനിയമമല്ല യേശു ആചരിച്ചതു, ശാബദില്‍ രോഗശാന്തികൊടുക്കുന്നതു തെറ്റായി യേശു കണ്ടില്ല.

പഴയതും പൊക്കിപ്പിടിച്ചു നടക്കുന്നവര്‍ ശ്രദ്ധിക്കുക .അതു പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ മാത്രം മനസിലാക്കുക.

രക്തസ്രാവക്കാരി സ്ത്രീ യേശുവിനെ സ്പര്‍ശിക്കുന്നതില്‍ നിന്നും യേശു അവളെ തടഞ്ഞില്ല .മാത്രമല്ല അവളേ സൌഖ്യപ്പെടുത്തുകയും ചെയ്തു,
പഴയതിനെ കളയാനല്ല പറഞ്ഞതു മനസിലാക്കേണ്ടതുപോലെ മനസിലാക്കുന്നില്ലെങ്കില്‍ തെറ്റു സംഭവിക്കും !  നന്മസംഭവിക്കട്ടെ !
മംഗളം ഭവ:

Sunday, 2 April 2017

നോമ്പു കാലം പ്രാര്ത്ഥനയുടേയും തപസിന്‍റെയും കാലം !

പ്രാര്ത്ഥനയുടെ പ്രാധാന്യം ! 
ഏഴു യാമങ്ങളിലായി പ്രാര്ത്ഥിച്ചിരുന്ന ഇസ്രായേല്‍ സമൂഹത്തിന്‍റെ പാരമ്പര്യമാണു മലങ്കര കത്തോലിക്കാസഭയും പിന്തുടരുന്നതു. ഇതിനു വി.ഗ്രന്ഥത്തിന്‍റെയും പിതാക്കന്മാരുടേയും പ്രബോധനത്തിന്‍റെ പിന്‍ബലമുണ്ടു. 7 യാമങ്ങള്‍ . റംസാ ( സന്ധ്യ).............................................. ആറുമണിക്കു സൂത്താറാ, ....................................... .......ഒന്‍പതു മണിക്കു ലിലിയാ ( രാത്രി ) .................................... പന്ത്രണ്ടു മണിക്കു സപ്രാ ( പ്രഭാതം ) ............................................. ആറുമണിക്കു മൂന്നാം മണി ........................... ..................ഒന്‍പതുമണിക്കു ആറാം മണീ ...................................... ....... പന്ത്രണ്ടു മണിക്കു ഒന്‍പതാം മണി ........................................ .......മൂന്നു മണിക്കു ഇങ്ങനെ 7 യാമങ്ങളാണു മുമ്മൂന്നു മണിക്കൂര്‍ ഇടവിട്ടാണു .എന്നാല്‍ രാത്രി പ്രാര്ത്ഥനകഴിഞ്ഞുള്ള തുടര്‍ച്ചയായ 6 മണുക്കൂര്‍ ഉറക്കത്തിനു വേണ്ടിയാണു. വി.ഗ്രന്ഥം " ഇടവിടാതെയും , മടുപ്പുകൂടാതെയും, വിശ്വാസപൂര്ണതയോടുകൂടേയും ,വൈരമൊഴിഞ്ഞും, ക്ഷമിച്ചുകൊണ്ടും, ദൈവത്തെ സ്തുതിച്ചുകൊണ്ടും, അനുതാപത്തോടെയും, മാദ്ധ്യസ്ഥപ്രാര്ത്ഥനയോടേയും, യാചനയോടേയും, പൂര്ണ സമര്‍പ്പണത്തോടേയും പ്രാര്ത്ഥിക്കണം . കിഴക്കിന്‍റെ പ്രാധാന്യം ! കിയക്കോട്ടു തിരിഞ്ഞു നിന്നു പ്രാര്ത്ഥിക്കണമെന്നു തെളിവുകളോടെ വി.ബസേലിയോസ് ,വി.ജോണ്‍ ഡിമിഷ്യന്‍ , പൌരസ്ത്യ കാതോലിക്കോസ് ബാര്‍ എബ്രായ, തെര്ത്തൂല്ല്യന്‍ ,അലക്സാണ്ട്രിയായിലെ മാര്‍ ക്ളീമീസ് ,പോളീക്കാര്‍പ്പസ്, ഒരിജന്‍ തുടങ്ങിയവര്‍ സാക്ഷിക്കുന്നു. കിഴക്കോട്ടുനോക്കി പ്രാര്ത്ഥിക്കുന്നതു ഏറ്റം ഉചിതമെന്നുപറഞ്ഞുകൊണ്ടു പ്രപന്‍ചസംവിധാനത്തില്‍ മറ്റു ദിക്കിനില്ലാത്ത സവിശേഷത " കിഴക്കിനു " പരിശുദ്ധ ബനഡിക്ടു പതിനാറാമന്‍ മാര്‍പാപ്പാ സമര്ത്ഥിക്കുന്നുണ്ടു. മിശിഹാ നീതിസൂര്യനെന്നും, ഉഷസെന്നും, വിളിക്കപ്പെടുന്നതിനാല്‍ കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്നു വി,ജോണ്‍ ഡിമിഷ്യന്‍ പറയുന്നു. സ്വര്‍ഗാധി സ്വര്‍ഗത്തില്‍ കിഴക്കോട്ടു യാത്രചെയ്യുന്നവനു സ്തുതിപാടുവിന്‍, ദാവീദ്. ( സങ്കീ.68:32 -33 ) മനുഷ്യന്‍റെ ആദികൂടാരം സ്ഥാപിച്ചതു കിഴക്കാണു.(ഉല്പ്.2:8) മനുഷ്യപുത്രന്രെ പുനരാഗമനവും കിഴക്കുനിന്നു (മത്താ.24:37) കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്ന ശ്ളൈഹീക പാരമ്പര്യം അലിഖിതമാണു. മലങ്കരകത്തോലിക്കാസഭയില്‍ രണ്ടുതരത്തിലുള്ള യാമപ്രാര്ത്ഥനയുണ്ടൂ .ആദ്യ്ത്തേതു ലളിതവും 15 ഓ 20 ഓ മിനിട്ടിനുള്ളില്‍ തീരുന്നതാണു . അതാണു കുടുംബപ്രാര്ത്ഥന .അതു സാധാരണക്കാര്‍ക്കായി കുടുംബത്തില്‍ ചൊല്ലാനുള്ളതാണു. രണ്ടാമത്തേതു ." ശ്ഹീമോ " എന്നു വിളിക്കപ്പെടുന്ന പ്രാര്ത്ഥനാക്രമം .ഇതു വൈദീകരും സന്യസ്തരും അതാതുയാമങ്ങളില്‍ പ്രാര്ത്ഥിക്കാനുള്ളതാണു. ചിലപ്പോള്‍ രണ്ടു യാമങ്ങളിലേതു ഒന്നിച്ചും നടത്തും. എന്നാല്‍ മതിയായ കാരനമുള്ളപ്പോള്‍ വൈദീകര്‍ക്കും ഈ ചെറിയ പ്രാര്ത്ഥനകള്‍ ചൊല്ലിയാല്‍ മതിയാകും. കുടുംബത്തില്‍ കുറഞ്ഞതു രണ്ടുനേരമെങ്കിലും എല്ലാവരും ഒന്നിച്ചു ചേര്ന്നു ഈ പ്രാര്ത്ഥന ചൊല്ലേണ്ടതാണു. (പ്രഭാതത്തിലും സന്ധ്യക്കും) ഭവനങ്ങളില്‍ ഒരു പ്രത്യേക മുറി പ്രാര്ത്ഥനക്കായി ഉണ്ടായിരിക്കുന്നതു നല്ലതാണു .ആമുറിയില്‍ ഒരു കുരിശും രണ്ടു മെഴുകുതിരിയും സ്ഥാപിക്കുന്നതു നല്ലതാണു. സന്ധ്യാപ്രാര്ത്ഥനക്കു മുന്‍പു പാട്ടും ബൈബിള്‍ വാചനയും നമ്മുടെ പാരമ്പര്യമാണു. ഓരോദിവസത്തിന്‍റെയും പ്രാധാന്യം (ആരാധനക്രമചൈതന്യത്തില്‍ ) ഞയറാഴ്ച്ച കര്ത്ത്രു ദിനാമാകയല്‍ ഏറ്റം വലിയ സ്ഥാനം . തിങ്കള്‍, ചൊവ്വാ- അനുതാപത്തിന്‍റെ ദിനങ്ങള്‍ ( എല്ലാദിവസത്തേയും സൂത്താറായില്‍ അനുതാപത്തിന്‍റെ പ്രാര്ത്ഥനകളാണു ഉള്ളതു. ബുധനാഴ്ച്ച- ദൈവമാതാവിന്‍റെ അനുസ്മരണം. വ്യാഴം- സഭയുടെ ഉപദേഷ്ടാക്കളായ മല്പാന്മാരുടേയും, വെള്ളിയാഴ്ച്ച- വി.ശ്ളീബായുടേയും സഹദേന്മാരുടേയും ശനിയാച്ച- എല്ലാവിശ്വാസികളൂടേയും പ്രത്യേകിച്ചു വൈദീകരുടേയും അനുസ്മരണം നടത്തുവാന്‍ പിതാക്ക്ന്മാര്‍ ഉപദേശിക്കുന്നു.

Saturday, 1 April 2017

Death is not the end of life !

Death is progression of life into another realm of existence .
Death is an interruption but is to be continued .
ചുമ്മാതിരുന്നപ്പോള്‍ മനസില്‍ തൊന്നിയതു എഴുതി ആരും വെപ്രാലപ്പെടരുതു .
" ലോകം മുഴുവന്‍ നേടിയാലും നിന്‍റെ ആത്മാവു നഷ്ടപ്പെട്ടാല്‍ എന്തു ഫലം ? "
സമ്പാദിക്കാവുന്നതു മുഴുവന്‍ സമ്പാദിച്ചു.ഏതു പ്രായത്തിലുള്ല പെണ്‍കുട്ടികളും സ്ത്രീകളുമായി രമിച്ചും കൂത്താടിയും നടന്നാലും നിന്രെ ആത്മാവു നഷ്ട പ്പെട്ടാല്‍ എന്തു ഫലം ?
പെണ്‍ കുഞ്ഞുങ്ങളെ സ്വന്തം അഛനും, കൊച്ചഛനും, അച്ചനും, ആങ്ങലമാരും, ബന്ധുക്കളും ,അന്യരും ,ബലാല്‍ സംഘം ചെയ്യുന്നതാണു ഇന്നു ലഭിക്കുന്ന വാര്ത്തകള്‍ പിച്ചിച്ചീന്തുന്ന സമയത്തു ആ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ വേദനയെ ക്കുറിച്ചു എന്തേ ഈ കാപാലികന്മാര്‍ ചിന്തിക്കുന്നില്ല.
മരണത്തെക്കുറിച്ചു ഒരു ചിന്തയുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ ഇവര്‍ ധൈര്യപ്പെടുമോ ? ഇതു ഒരു യുഗത്തിന്‍റെ അവസാനമോ ?
എന്താണു മനുഷ്യന്‍ ?
ദേഹവും,ദേഹിയും, ആത്മാവും ചേര്ന്ന ഒരു അല്ഭുതപ്രതിഭാസമല്ലേ മനുഷ്യന്‍ ?
ദേഹത്തില്‍ നിന്നും ആത്മാവു വേര്‍പിരിയുമ്പോള്‍ ദേഹിയും നഷ്ടമാകുന്നു .അതിനാല്‍ ദേഹം മരിക്കുന്നു. താല്ക്കാലികമായി.യേശുവിന്രെ രണ്ടാം വരവില്‍ ദേഹവും ആത്മാവും ഒന്നിക്കുകയും ദേഹി ഉള്‍ചേരുകയും പുനരുദ്ധാനം ഉണ്ടാകുകയും ചെയ്യും.
ദേഹത്തുനിന്നും ആത്മാവ് വേര്‍പിരിയുമ്പോഴും അതു മരിക്കുന്നില്ല. ആത്മാവിനു മരണമില്ല, എന്നാല്‍ ആത്മാവില്‍ നിന്നുംദൈവം വേര്‍പെട്ടാല്‍ ആത്മാവു മരിക്കും എന്നു പറഞ്ഞാല്‍ ആ ആത്മാവു ദൈവസാന്നിധ്യം അനുഭവിക്കാത്ത അവസ്ഥയാണു അതു. പുനരുദ്ധാനത്തില്‍ ആ അവസ്ഥതുടരുന്നതാണു രണ്ടാം മരണം .
ദൈവമേ വളരെ മ്രുഗീയമായി മനുഷ്യര്‍ ചെയ്യുന്ന അതിക്രമങ്ങളെ അങ്ങു ക്ഷമിക്കണമേ !.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...