Monday, 20 March 2017

തിരുക്കുടുംബം നമ്മുടെ മാത്രുക.

യേശു ജനിച്ചപ്പോള്‍ പാതിരായ്ക്കു പ്രകാശം !
യേശു മരിച്ചപ്പോള്‍ ന്‍ട്ടുച്ചക്കു കൂരിരുട്ടു !
യേശു ,ദൈവം കൂടെയുള്ലപ്പോള്‍ പ്രകാശത്തിലും,
യേശു ,ദൈവം കൂടെയില്ലാത്തപ്പോള്‍ അന്ധകാരത്തിലും ! 
ഇതാണു മനുഷ്യന്‍റെ അവസ്ഥ .
യേശുവിന്‍റെ സാന്നിദ്ധ്യം ലോകത്തില്‍ ശാന്തിയും സമാധാനവും ശാന്തതയും എവിടേയും സംജാതമായി.
എന്നാല്‍ യേശുവില്ലാത്തലോകത്തില്‍ അശാന്തിയും,അസമാധാനവും കളിയാടി. എവിടേയും കൊല്ലും കൊലയും ബലാല്സംഘവും ,അട്ടഹാസങ്ങളും ,യുദ്ധവും , വെടിയൊച്ചയും മാത്രം !
വെടിയൊച്ചകള്‍ !
അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായിരുന്ന ഭാര്യാഭ്ര്ത്താക്കന്മാര്‍ വസിക്കുന്ന കുടുംബത്തില്‍ ഇപ്പോള്‍ സദാസമയവും വെടിയൊച്ചകള്‍
ഭാര്യ പറയുന്നതു ഭര്ത്താവിനു ഇഷ്ടപ്പെടാതെ വരുന്നു
ഉടനെ അയാള്‍ ഒറ്റ വെടി കുടുംബം ഭയന്നു വിറക്കും.
ഭര്ത്താവു പറയുന്നതു ഭാര്യ്ക്കു രസിക്കാതെ വരുന്നു
ഉടനെ അവളും ഒറ്റ വെടി കുടുംബം ആകെ പ്രകമ്പനം കൊള്ളുന്നു. മാതാപിതാക്കള്‍ പറയുന്നതു മക്ക്ള്‍ക്കും പിടിക്കാതെ വരുന്നു. അവരും കഴിയും വിധത്തില്‍ ശക്തമായി വെടിപൊട്ടിക്കുന്നു. വെടിയൊച്ചകളുടെ ബഹളമാണു ഇന്നു കുടുംബങ്ങളില്‍ കാണുക.
രഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധകോലാഹലമാണെങ്കില്‍ കുടുംബങ്ങളിലും ഇന്നു യുദ്ധസമാനമായ കോലാഹലങ്ങളാണു കാണുക .ആര്‍ക്കും ആരേയും വിശ്വാസമില്ല. ബലാല്സംഘങ്ങള്‍ വരെ കുടുംബങ്ങളില്‍ നടമാടുന്നു.
പ്രശാന്തമായ അന്തരീക്ഷത്തില്‍ ദൈവസാന്നിദ്ധ്യം അനുഭവിച്ചിരുന്നു.
പഴയകാലത്തു ദൈവസാന്നിദ്ധ്യം അനുഭവിക്കാന്‍ ഭക്തര്‍ കടല്‍ തീരത്തും, ആറ്റിന്തീരത്തും, മലമുകളിലും, ഗുഹാമുഖങ്ങളിലും, വ്രുക്ഷച്ചുവടുകളും അതിനായി ഉപയോഗിച്ചിരുന്നു.
യേശുവും പിതാവുമായുള്ല സംസര്‍ഗത്തില്‍ ലയിച്ചിരിക്കുവാന്‍ ,മലമുകളും, കടല്ക്കരയും, നദീതീരവും, തോട്ടങ്ങളും ഒക്കെ ഉപയോഗിച്ചു.
Image result for holyfamilyചുരുക്കത്തില്‍ ദൈവസാന്നിദ്ധ്യം ശാന്തതയിലായിരുന്നു.അന്നു ദൈവം കോലാഹലത്തിന്‍റെ ദൈവമല്ലായിരുന്നു. ശാന്തതയില്‍ ശാന്തിയും സമാധാനവും കൈവന്നു.
ഇന്നു കാലം മാറി എവിടേയും കോലാഹലവും , അലര്‍ച്ചയും മാത്രം ! അവിടെയാണു ദൈവാത്മാവു പ്രവര്ത്തിക്കുകയെന്നു തോന്നും ? കുറ്റപ്പെടുത്തലല്ല.
എന്തോപന്തികേടുണ്ടെന്നുതോന്നും ഈ പോക്കുകണ്ടാല്‍ ?
ഇവിടെയാണു തിരുക്കുടുംബത്തെ നാം മാത്രുകയാക്കേണ്ടതു
അവിടെ വെടിയൊച്ചകള്‍ ഇല്ല.ശാന്തിയും സമാധാനവും !
ഒന്നിച്ചു സഹവസിക്കുന്നതിനുമുന്‍പു ഭാര്യ ഗര്‍ഭിണിയാണെന്നു അറിഞ്ഞിട്ടും വെടി പൊട്ടിച്ചില്ല.
നീതിമാനായ യൌസേപ്പു അവളെ അപകീര്ത്തിപ്പെടുത്താന്‍ ശ്രമിച്ചില്ല.
അരും അറിയാതെ അവളെ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തു. ആരേലും അറിഞ്ഞാല്‍ അവളെ കല്ലെറിഞ്ഞുകൊല്ലും.അതു ഉണ്ടാകാന്‍ യൌസേപ്പു അനുവദിക്കുന്നില്ല.
അതുകഴിഞ്ഞും എന്തെല്ലാം പ്രശനങ്ങള്‍ ആ കുടുംബത്തില്‍ ഉണ്ടായി എല്ലാം ശാന്തമായി സഹിക്കുന്ന കുടുംബത്തെയാണു കാണുക. കഠിനാദ്ധ്വാനം കൊണ്ടു കുടുംബം പോറ്റുന്ന യൌസേപ്പു.ഭര്ത്താവിന്‍റെയും കുഞ്ഞിന്‍റെയും എല്ലാകാര്യവും ശാന്തമായി ചെയ്യുന്ന,ശുസ്രൂഷിക്കുന്ന ഒരു ഭാര്യയും, അമ്മയുമാണു ഇവിടെ കാണുക. അതുപോലെ മാതാപിതാക്കളെ അനുസരിച്ചും,അവര്‍ക്കു വിധേയനായും ജീവിക്കുന്ന യേശു .ചുരുക്കത്തില്‍ ഈ തിരുക്കുടുംബം ആയിരിക്കണം നമ്മുടെ മാത്രുക.

ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കേണ്ടവര്‍ !

വിശുദ്ധരായ വൈദികര്‍ ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു.

" Instead ,as he who called you is holy, be holy yourselves in all your conduct ; for it is written " you shall be holy ,for I am holy " ( 1Pet.1:15 /16 )

നാമെല്ലാവരും വിശുദ്ധിയില്‍ ജീവിക്കാന്‍ വിളിക്കപെട്ടവരാണു. വിശുദ്ധിയില്‍ ജീവിക്കണമെങ്കില്‍ വരപ്രസാദം ആവശ്യമാണു.

"പ്രസാദവരത്തിന്‍റെ പ്രവര്ത്തിയാണു വിശുദ്ധി. "-- വി. എവുളോജിയൂസ്

പ്രസാദവരം എങ്ങനെ ലഭിക്കും ?

കൂദാശാജീവിതത്തില്‍ക്കൂടി നമുക്കു പ്രസാദവരം ലഭിക്കും. ദൈവത്തെ കണ്ടു മുട്ടുന്നതിലൂടെയാണു അതു നടക്കേണ്ടതു. ദൈവത്തെ എങ്ങനെ കാണാം ?

വിവാഹിതര്‍ കുടുംബജോലിയില്‍ ദൈവത്തെ കാണണം .----- വി.ഫ്രാന്സീസ്

 വിവാഹിതരായവര്‍ നിഷ്കളങ്കമായ ഭാര്യാ ഭര്ത്രു ബന്ധത്തില്‍ കൂടി സ്നേഹം പങ്കിട്ടനുഭവിക്കൂമ്പോള്‍ തങ്ങളെ ഏല്പിച്ചിരിക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടെ അതിന്‍റെ പൂര്ണതയില്‍ ചെയ്യുമ്പോള്‍, സുഖമില്ലാത്ത ഭര്ത്താവിനെ ശുസ്രൂഷിക്കുന്നതിലൂടെ, ഭാര്യയെ ശുസ്രൂഷിക്കുന്നതി
ലൂടെ ഒക്കെ നാം ദൈവത്തെ കണ്ടുമുട്ടുന്നു. ഇവിടെയൊക്കെ നമ്മുടെ പ്രസാദവരം നാം വര്‍ദ്ധിപ്പിക്കുന്നു. പിന്നെ പാപത്തില്‍ വീണാല്‍ അനുതാപകണ്ണീരാല്‍ അതുമായിക്കാനായിട്ടാണു കുമ്പ്സാരമെന്ന കൂദാശ നാം സ്വീകരിക്കുന്നതു .

മാതാപിതാക്കളുടെ കടമ .

മാതാപിതാക്കള്‍ വിശ്വസ്തമായ സ്നേഹത്തില്‍ ജീവിതകാലം മുഴുവന്‍ പ്രസാദവരത്തില്‍ നിലനില്ക്കാനും ദൈവത്ഥില്‍ നിന്നൂം ലഭിച്ച സന്താനങ്ങളെ ക്രിസ്തീയ പ്രബോധനങ്ങളാലും സുവിശേഷ പുണ്യങ്ങളാലും നിറക്കാന്‍ കടപെട്ടിരിക്കുന്നൂ .---- LG. 41 .

ഇതു മനസിലാക്കി ജീവിതം ക്രമീകരിക്കുന്നവര്‍ പ്രസ്സാദവരത്തില്‍ ആയിരിക്കും .

പാപത്തിന്‍റെ അടിമത്വത്തില്‍ കഴിഞ്ഞാല്‍ ? മാനസീകവും ശാരീരികവുമായി തളരും. അപ്പോള്‍ ആത്മാവിന്‍റെ രോഗം ആദ്യം മാറണം. അതിനാണു യേശു തളര്വാദരോഗിയുടെ പാപങ്ങള്‍ ആദ്യം ക്ഷമിച്ചതു. അതോടുകൂടി ശാരീരിക അസുഖവും മാറികിട്ടും.

അതിനാണുകരുണയുടെവര്ഷത്തീല്‍മാര്‍പാപ്പാപറഞ്ഞതു : " അനുതാപിയെ കരുണകൊണ്ടു പുതപ്പിക്കണമെന്നു "
മിശിഹായുടെ ഹ്രുദയത്തിനു ഇണങ്ങിയ കുമ്പസാരക്കാരന്‍ അനുതാപിയെ കരുണയുടെ പുതപ്പു പുതപ്പിക്കുന്നവനാക്കണമെന്നു പാപ്പാ പറയുന്നൂ.

യേശുവിന്‍റെ കരുണയുടെ മുഖമാണു പാപ്പായില്‍ കാണുക.
പാപ്പായുടെ കരുണാദ്രമായ പ്രവര്ത്തി നാം മനസിലാക്കണം .
പാപമോചനത്തില്‍ സാധാരണ വൈദീകര്‍ക്കു മോചിക്കാവുന്നവയും
മെത്രാന്മാര്‍ക്കു മാത്രം മോചിക്കാവുന്നവയൂം
അതുപോലെ മാര്‍പാപ്പായിക്കു മാത്രം മോചിക്കാവുന്ന പാപവും ഉണ്ടു ..

മാര്‍പാപ്പായിക്കു മാത്രം മോചിക്കാ‍വുന്ന പാപങ്ങളെ മോചിക്കാനുള്ള അധികാരം കൊടുത്തുകൊണ്ടു 1142 കരുണയുടെ പ്രേഷിതരായ വൈദീകരെ ലോകം മുഴുവനിലേക്കും അയച്ചതു അനുതാപിയെ കരുണയുടെ പുതപ്പു അണിയിക്കുവാനാണു .

ഈ വൈദീകര്‍ക്കു കഴിഞ്ഞ കരുണയുടെ വര്ഷം മൂഴുവന്‍ മോചിക്കാമായിരുന്ന പാപങ്ങള്‍

1) വി.കുര്‍ബാനയെ അവഹേളീക്കുന്ന പാപം
2) മാര്‍പാപ്പായെ ശാരീരികമായി ആക്രമിക്കുന്ന പാപം
 3) ആറാം പ്രമാണത്തിനു എതിരായ പാപത്തില്‍ പങ്കാളിയായശേഷം ആ പ്ങ്കാളിയുടെ പാപം മോചിക്കുന്ന വൈദീകന്‍റെ പാപം
4) കുമ്പസാരരഹസ്യം ലംഘിക്കുന്ന വൈദീകന്‍റെ പാപം

കരുണയുടെ പ്രേഷിതര്‍ ദൈവസാമിപ്യത്തിന്‍റെയും ആര്‍ദ്രതയുടേയൂം ക്ഷമയുടേയും സാക്ഷികളായിരിക്കണം. സഭയുടെ മാത്രുത്വം കരുണയുടെ പ്രേഷിതരിലൂടെ പ്രത്യക്ഷമാകണം. മാനസാന്തരത്തിന്‍റെ ഫലമായ നവജീവിതം വിശ്വാസികള്‍ക്കു പ്രദാനം ചെയ്യുന്നതും വിശ്വാസികള്‍ മിശിഹായില്‍ ഉള്‍ചേര്‍ക്കപെടുന്നതും തിരു സഭയിലൂടെയാണു.

പാപം മോചിക്കുന്നതൂം, സമാധാനം നല്കുന്നതും മിശിഹായാണു.

"അനുതാപിയെ സ്വീകരിക്കുന്നതും പാപങ്ങള്‍ കേള്‍ക്കുന്നതും അതു മോചിക്കുന്നതും സമാധാനം നല്കുന്നതും മീശിഹായാണെന്നു കുമ്പസാരിപ്പിക്കൂന്ന വൈദ്ദീകന്‍ എപ്പോഴും ഓര്‍ക്കണം. വൈദികര്‍ മിശിഹായുടെ ശുസ്രൂഷകരും അവനില്‍ നിന്നു പാപമോചനം സ്വീകരിക്കുന്നവരുമാണു "( ഫ്രാന്സ്സീസ് പാപ്പാ )

ഒരാളെ അനുതാപത്തിലേക്കു നയിക്കുന്നതു ദൈവക്രുപയുടെ ഫലം !!

പാപമോചനം സ്വീകരിക്കാനുള്ള അനുതാപിയുടെ ഹ്രുദയത്തിലെ ആഗ്രഹം ദൈവക്രുപയുടെ ഫലവും പ്രവര്ത്തിയുമാണു .ഈ ആഗ്രഹമാണു മാനസാന്തരത്തിന്‍റെ തുടക്കം. കരുണയുടെ അമ്മയായ മറിയം എല്ലാകാര്യങ്ങളിലും കരുണയുടെ പ്രേഷിതരെ സഹായിക്കും.

കരുണയുടെ സുവിശേഷം

കരുണയുടെ സുവിശേഷമായ വി.ലൂക്കായുടെ സുവിശേഷം പ്രത്യേകമായി വായിക്കുകയും പഠിക്കുകയും ചീയ്യുന്നതു നല്ലതാണു. അതില്‍ പറഞ്ഞിരിക്കുന്ന കരുണയുടെ ഉപമകള്‍

വഴിതെറ്റിയ അടിന്‍റെ ഉപമ
നഷ്ടപെട്ട നാണയത്തിന്‍റെ ഉപമ
ധുര്ത്തപൂത്രന്‍റെ ഉപമ ( കരുണയുള്ള പിതാവു )
എന്നിവയെല്ലാം നമ്മൂടെ സവിശേഷമയ ശ്രദ്ധ ആകര്ഷിക്കുന്നവയണു.

അനുതാപിക്കു ധൂര്ത്ത പുത്രന്‍റെ ഉപമ അശ്വാസപ്പ്രദമാണു .

പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിംഗളൂം കരുണയുള്ളവരായിരിക്കുവിന്‍ എന്ന തിരുവചനം നിരന്തരം നമ്മുക്കക ഓര്‍ക്കാം.

Sunday, 19 March 2017

അമ്മയെ അറിയണമെങ്കില്‍ മകനെ അറിയണം !

Image result for mother mary

യേശുവില്ക്കൂടിയല്ലാതെ ആരും പിതാവിന്‍റെ അടുത്തേക്കു വരുന്നില്ല .

അതുപോലെ എനിക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണു യേശുവില്‍ ക്കൂടിയല്ലാതെ ആരും അമ്മയുടെ അടുത്തേക്കും വരുന്നില്ല. യേശുവിനെ അറിഞ്ഞ പല അക്രൈസ്തവരും അമ്മയുടെ അടുത്തേക്കു ഓടുന്നു.

അതുപോലെ തന്നെ ഞാന്‍ മനസിലാക്കീയ ഒന്നാണു പരിശുദ്ധ അമ്മ ധാരാളം അക്രൈസ്തവരെ യേശുവിങ്കലേക്കു അടുപ്പിക്കുന്നു. ധ്യാനകേദ്രങ്ങളിലെല്ലാം ഇതു കാണാന്‍ സാധിക്കുന്നു.

പരിശുദ്ധ കന്യാമറിയത്തെ ശരിക്കും മനസിലാക്കി സ്നേഹിച്ച ഹിന്ദുപെണ്‍കുട്ടികള്‍ യേശുവിനെ ആരാധിക്കുന്നു. കണ്ണീരോടെ ദിവ്യകാരുണ്യത്തെ ആരാധിക്കുന്നു.

" ‌Whoever serves me ,must follow me, and where I am ,there will my servant be also. Whoever serves me ,the Father will honor. " (Jn.12:26 )

""എന്നെ ശുസ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ "

യേശുവിന്‍റെ വാക്കുകളാണു.

അമ്മയുടെ ശുസ്രൂഷ കല്ലറവരെ !

ഈ ലോകത്തില്‍ യേശുവിനെ ഇത്രയും ശുസ്രുഷിച്ച മറ്റൊരാള്‍ ഇല്ല.

9 മാസം ഉദരത്തീല്‍ വഹിച്ചു. ഈ ലോകത്തിലേക്ക് ജനിച്ചു വീണ നാള്‍ മുതല്‍ കുരീശില്‍ മരിക്കൂന്നതുവരെ എല്ലാശുസ്രൂഷകളും ചെയ്യുകയും പുത്രനെ അനുഗമിക്കുയും സംസാരിക്കാന്‍ തുടങ്ങിയതുമുതല്‍ പുത്രന്‍റെ വചനം ശ്രവിക്കുകയും അതു ഹ്രുദയത്തില്‍ സൂക്ഷിക്കുകയും ഈ ലോകത്തിലെ ആദ്യത്തെ ശിഷ്യയായി 33 വര്ഷം ഈ അമ്മ മകനോടു ഒപ്പമ്മുണ്ടായിരുന്നു.ബാക്കിയുള്ള ശിഷ്യന്മാര്‍ വെറും 3 വര്ഷം മാത്രം അതും പറയുന്നതൂ ഒന്നും മനസിലാക്കാതെ ,വെറുതെ കൂടെ നടന്നപ്പോള്‍, കന്യാമാറീയം എല്ലാം മനസിലാക്കി ഹ്രുദയത്തീല്‍ സൂക്ഷിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.

"ഞാന്‍ ആയിരിക്കുന്നിടത്തു എന്‍റെ ശുസ്രൂഷകനും ആയിരിക്കും.."

ഇന്നു ആ അമ്മ തന്‍റെ മകന്‍റെ കൂടെതന്നെ സ്വര്‍ഗത്തില്‍ ഇരുന്നുകൊണ്ടു സഭക്കുവേണ്ടീ ലോകത്തിനുവേണ്ടി തന്‍റെ തിരുക്കുമാരനോടു മാദ്യസ്ഥം യാചിക്കുന്നു. ഫാത്തിമായിലും മറ്റും പ്രത്യക്ഷപെട്ട് റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്ത്ഥിക്കാന്‍പറഞ്ഞ അമ്മയെ മനസിലാക്കിയവരാണു ഈ ഹിന്ദു പെണ്‍കുട്ടികള്‍ !

"എന്നെ ശുസ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും "

അതേപിതാവിനാല്‍ ബഹുമാനിക്കപെട്ടവളാണു പരിശുദ്ധ കന്യാമറിയം.

ദൈവത്താല്‍ അയക്കപെട്ട ദൂതന്‍ കന്യാമറിയത്തിന്‍റെ അടുത്തു വന്നുപറഞ്ഞു "ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി !! കര്ത്താവു നിന്നോടു കൂടെ "
പിതാവു മറിയത്തെ ബഹുമാനിക്കുന്നു .അപ്പോള്‍ചോദിച്ചെക്കാം വരാനിരിക്കുന്ന കാര്യത്തിനു ഇപ്പോഴെ ബഹുമാനിക്കുമോ? ദൈവത്തിനു എല്ലാം പ്രസ്ന്‍റ്റു ടെന്സാണെല്ലോ ?

ലോകത്തില്‍ ഒരു അമ്മക്കും സ്വന്തം പുത്രന്‍റെ പീഠനം നേരില്‍ ക്കണ്ടു ഇത്രയും ചങ്ങ്കു പൊടിഞ്ഞിട്ടുണ്ടാകില്ല. സെമയോന്‍ പറഞ്ഞു നിന്‍റെ ഹ്രുദയത്തീല്‍ കൂടി ഒരു വാള്‍ കടക്കും.അതെല്ലാം അതുപോലെ നിറവേറിയല്ല്ലോ ? ഇതെല്ലാം പുത്രന്‍റെ ബലിയോടുചേര്ത്തു ആ നല്ല അമ്മ പിതാവിനു പുത്രനില്‍ കൂടി കാഴ്ചവെച്ചു ബലിയില്‍ പങ്കാളിയായി

ആ നല്ല അമ്മ ഇന്നും പുത്രന്‍റെ മണവാട്ടിയായ സഭക്കുവേണ്ടി നിത്യം മാധ്യസ്ഥം യാചിച്ചുകൊണ്ടു പുത്രന്‍റെ മുന്‍പില്‍ ഉണ്ടു .

പിതാവിനാല്‍ ബഹുമാനിക്കപെടുകയ്യും പൂത്രനാലും പരിശുദ്ധാത്മാവിനാലും സ്നേഹിക്കപെടുകായും ചെയ്ത ഇതുപോലൊരു വ്യക്തി ഇഹത്തിലോ പരത്തിലോ കാണില്ല.
ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഇത്രയും കാര്യങ്ങള്‍ മനസിലാക്കി പരിശുദ്ധ അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിഞ്ഞ ഈ പെണ്‍കുട്ടികളുടെ മുന്‍പില്‍ അറിയാതെ ഞാന്‍ നമ്രശിരസ്കനാകുന്നു. അവര്‍ക്കു ദിവസേന ദൈവാനുഗ്രഹം ഉണ്ടാകാനായി പ്രാര്ത്ഥിക്കുകയൂം ചെയ്യുന്നു

ഞാന്‍ ധാരാളം കുട്ടികളേയും മുതിര്ന്നവരേയും കാണുന്നു. ധ്യാനകേദ്രങ്ങളിലും, കൌണ്സിലിംഗിലും, മാര്യേജു പ്രിപ്പറേഷാനിലും ഒക്കെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ജനിച്ചു വളര്ന്നവര്‍ക്കു ഇത്രമ്മാത്രം ഉറച്ച വിശ്വാസം കാണുന്നീല്ലെന്നുതോന്നും.

ഉണ്ണീശോയുടേയും പരിശുദ്ധ അമ്മയുടേയും ഭക്തരായ ഈ സ്സഹോദരിമാരെ സമര്ത്ഥമായി അനുഗ്രഹിക്കാനായി നമുക്കും പ്രാര്ത്ഥിക്കാം

ദൈവത്തിനു മഹത്വമ്മുണ്ടാകട്ടടെ ! ആമ്മീന്‍ !

Saturday, 18 March 2017

ദൈവകല്പനയുടെ കാപ്സ്യൂള്‍ !

"എല്ലാവസ്തുക്കളേക്കള്‍ ദൈവത്തെ സ്നേഹിക്കുക. തന്നത്താന്‍ സ്നേഹിക്കുന്നതുപോലെ മറ്റെല്ലാവരേയും സ്നേഹിക്കുക."

അരാണു മറ്റെല്ലാവരും ?

മനുഷ്യജാതിയില്‍ പെട്ടവര്‍ എല്ലാവരും !
അവിടെ ജാതിയോ, മതമോ, വര്ണ്നമോ ഇല്ല.
കാരണം മനുഷ്യര്‍ ദൈവസ്രിഷ്ടിയാണെങ്കില്‍ ഭൂമുഖത്തു കാണുന്ന എല്ലാമനുഷ്യര്‍ക്കും പിതാവു ഏകനാണു.

അതിനാല്‍ ഭൂമുഖത്തു കാണുന്ന മനുഷ്യരെല്ലാം ഏകപിതാവായ ഏക ദൈവത്തിന്‍റെ മക്കളാണു.
ഓരോരോ സമയത്തു ഭൂമുഖത്തു ജാതിയും വര്‍ഗവും ,വര്ണവും ഉണ്ടായാലും എല്ലാവരേയും രക്ഷിക്കുന്നതു ഏക ദൈവം തന്നെയാണു. അതിനാല്‍ എല്ലാവര്‍ക്കും ദൈവം തന്നെ തന്നെ വെളിപ്പെടുത്തികൊടുക്കുന്നു. രക്ഷയുടെ മാര്‍ഗവും കാണിച്ചുകൊടുക്കുന്നു. വെളിപാടില്‍ ക്കൂടി തന്നെതന്നെ ഓരോ വര്‍ഗത്തിനും വെളിപ്പെടുത്തികൊടുത്തിരിക്കുന്നു. അതു സ്വീകരിച്ചമനുഷ്യര്‍ അവരവരുടെ കഴിവിനനുസ്രിതമായി അതിനെ വ്യാഖ്യാനിച്ചു. പക്ഷേ അതൊന്നും പൂര്ണതയില്‍ മനസിലാക്കാന്‍ മനുഷ്യനു കഴിഞ്ഞില്ല. എന്നാല്‍ പൂര്ണതയില്ലെങ്കിലും മനുഷ്യനു ദൈവത്തെ പറ്റി ഒരു ഐഡിയാ ലഭിച്ചു. അതിനനുസ്രിതമായി മനുഷ്യന്‍ രക്ഷയുടെ  മാര്‍ഗത്തില്ക്കൂടി സന്‍ചരിക്കുന്നു.

എന്നാല്‍ ദൈവപുത്രന്‍ വന്നപ്പോള്‍ മാത്രമാണു വെളിപാടിന്‍റെ പൂര്ണത മനുഷ്യനു മനസിലാകുന്നതു,
മോശയുടെ നിയമം പോലും അതിന്‍റെ പൂര്ണതയിലല്ലായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഞാന്‍ നിയമം ഇല്ലാതാക്കാനല്ല വന്നതു. അതു പൂര്ത്തീകരിക്കാനാണു. നിയമജ്ഞരും ഫരീശയരും നിയമം വള്ളിപുള്ളിവിടാതെ അതുപോലെ കാത്തുസൂക്ഷിക്കുന്നവരായതിനാല്‍ യേശു പറഞ്ഞതിനെ നിയമം കയ്യിലെടുത്തു മോശയുടെ നിയമത്തിനു എതിരായി പറയുന്നു .അതിനാല്‍ ദൈവദൂഷണം പറയുന്നുവെന്നുപറഞ്ഞു യേശുവിനെ കല്ലെറിയാന്‍ ശ്രമിച്ചതു. (ഇന്നു പെന്തക്കൊസ്തുകാരും അവര്‍ ചെയ്തതുപോലെ ബൈബിള്‍ കയിലെടുത്തു അതിലെ ചില വാചകങ്ങള്‍ കയ്യിലെടുത്തു കത്തോലിക്കാസഭക്കു എതിരായി പ്രയോഗിക്കാന്‍ ശ്രമിക്കുന്നതും യേശുവിന്‍റെ കാലത്തെ ഫരീശയരുടേയും നിയമഞ്ജരുടേയും ചെയ്തികള്‍ പോലെയാണു. )

അതുകൊണ്ടാണു യേശു ചെയ്തപലതും മോശയുടെ നിയമത്തിനു എതിരായി യഹൂദര്‍ക്കു തോന്നിയതു . യേശു  കുഷ്ട രോഗിയെ കെട്ടിപ്പിടിച്ചു. ചുങ്കക്കരുടെയും ,വ്യ്ഭിചാരികളേയും മാറ്റിനിര്ത്തിയില്ല. ഭര്യയെ ഉപേക്ഷചീട്ടുകൊടുത്തു പിരിച്ചു വിടാമെന്നുള്ല മോശയുടെ നിയമം ശരിയല്ലെന്നു യേശു തെളിയിച്ചു. വ്യ്ഭിചരികളെ കല്ലെറിഞ്ഞുകൊല്ലാന്‍ യേശു കൂട്ടുനിന്നില്ല. വ്യഭിചാരമെന്നുപറഞ്ഞാല്‍ ഒരുവന്‍ പാപം ചെയ്യാനായി ഒരു സ്ത്രീയെ മോഹിച്ചാല്‍, ദുഷ്ടലാക്കോടെ നോക്കുന്നതുപോലും വ്യഭിചാരമാകുമെന്നു യേശു പഠിപ്പിച്ചു, ഇതെല്ലാം നിയമത്തിന്രെ പൂര്ത്തീകരണമായിരുന്നു.

ഇതിന്‍റെയെല്ലാം കാതല്‍ ദൈവം കരുണയാണെന്നും, കരുണാമയനാനെന്നും, മനുഷ്യരെ രക്ഷിക്കാനല്ലാതെ അവരെ ശിക്ഷിക്കാന്‍ കഴിവില്ലാത്തവനാണു ദൈവമെന്നും ,അറിവില്ലാത്തവരോടു വളരെ കരുണ കാണിക്കുമെന്നും അവിടുന്നു തെളിയിച്ചു. " അതുകൊണ്ടാണു അജ്ഞതയുടെ കാലഘട്ടം അവിടുന്നു കണക്കിലെടുത്തില്ലെന്നു " പറയുന്നതു.

അറിവില്ലാത്തവര്‍ ചെയ്യുന്ന തെറ്റിനു വലിയ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ദൈവം ഹ്രുദയമാണു പരിശോധിക്കുക,

ഇതിന്‍റെയെല്ലാം ചുരുക്കമാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു " എല്ലാ മതത്തിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നുവെന്നു "
എല്ലാമതത്തിലും ദര്‍ശനങ്ങളും.വെളിപാടുകളും നല്കിയവന്‍ ഏകസത്യ ദൈവം തന്നെയാണു. എല്ലാമതത്തിലും രക്ഷയുടെ മാര്‍ഗം കാണിച്ചുകൊടുക്കുന്നതും ഏകസത്യദൈവം തന്നെയാണു.

അതിനാല്‍ മനുഷ്യവര്‍ഗത്തിന്‍റെ മുഴുവന്‍പിതാവു ഏകസത്യദൈവം തന്നെയാണു,

ഓരോരുത്തര്‍ അവരവരുടെ ഭാഷയില്‍ ദൈവത്തെ ഓരോ പേരു വിളിച്ചു. ദേവൂസ്, ദേവാ, യാഹ്വേ, യഹോവാ,  ആലാഹാ, ആലോഹോ, അള്ലാഹു, ഈശ്വര്‍, ദൈവം, ഭഗവാന്‍, എന്തു പറഞ്ഞാലും ഇതെല്ലാം ഏകദൈവത്തെയാണു സൂചിപ്പിക്കുക,

അതിനാല്‍ ക്രിസ്ത്യാനി മാത്രമേ രക്ഷിക്കപെടൂ , ബാക്കിയെല്ലാവരേയും ദൈവം നശിപ്പിക്കുമെന്നു പറയാന്‍ നമുക്കു അധികാരമില്ല. അവരെ ദൈവം എങ്ങനെയാണു രക്ഷിക്കുകയെന്നു ഓര്ത്തു സമയം കളയണ്ടാ. ലഭിച്ച ക്രിപക്കനുസരിച്ചു ജീവിക്കുക. അറ്റുള്ളവരുടെ മുന്‍പില്‍ സുവിശേഷമായി ജീവിക്കുക, !

ഇതു മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നാം .തല്ക്കാലം നിര്ത്തുന്നു .

ദൈവത്തിനു മഹത്വം !

Friday, 17 March 2017

സഭയേയും പാപ്പായേയും പഠിപ്പിക്കാന്‍ ഇറങ്ങിയവര്‍ !

ഈ കൂട്ടര്‍ക്കു എല്ലാം അറിയാമെന്നു സ്വയം കരുതുന്നു.
എന്തിനും ഉടന്‍ ഉത്തരം. സഭക്കു ഒന്നും അറിയില്ലെന്നും പരയും. അതിനാല്‍ സഭയും സഭാതലവനും പരയുന്നതല്ല ശരിയെന്നും പറഞ്ഞുകളയും !

ഇന്നലെ ഞാന്‍ എഴുതിയതിന്‍റെ ഒരു ഭാഗമാണു ഇതു    (താഴൈടുന്നു )

"സമ്പൂര്ണമായ ഉറപ്പോടെ ഒരാള്‍ ദൈവത്തെ കണ്ടു മുട്ടിയെന്നു കരുതുകയും ഒരു അല്പം പോലുംസംശയം അയാള്‍ക്കു അക്കാര്യത്തില്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അതു തെറ്റായ ദൈവാനുഭവമാണു. എന്നെ സംബന്ധിച്ചിടത്തോളം ഇതു പ്രാധാനപ്പെട്ട മാനദണ്ഡമാണു .എല്ലാചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഒരാളുടെ കൈ വശം ഉണ്ടെങ്കില്‍ അതു ദൈവം അവന്‍റെ കൂടെയില്ലെന്നുള്ളതിനു തെളിവാണു. സ്വന്തം താലപര്യത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്ന വ്യാജപ്രവാചകനാണു അയാള്‍ .
മോശയെപ്പോലുള്ള മഹാ നേതാക്കള്‍ സംശയത്തിനു ഒരിടം എപ്പോഴും ബാക്കിയിട്ടിരുന്നു. നമ്മുടെ ഉറപ്പുകള്‍ക്കു അതീതമായി തമ്പുരാനു എപ്പോഴും നമ്മള്‍ അല്പം ഇടം നല്കണം. അതിനു നമ്മള്‍ എളിമയുള്ളവരാകണം." (പാപ്പായുടെപഠനങ്ങള്‍ പെജ് 57 )

ആ ലേഖനം വായിച്ചിട്ടു ഒരാള്‍ (കര്ത്ത്രുദാസനെന്നു സ്വയം  പരിചയപ്പെടുത്തും) എഴുതി പാപ്പാ പറയുന്നതാണോ അതോ ബൈബിള്‍ പരയുന്നതോ സ്വീകരിക്കേണ്ടതെന്നു എന്നിട്ടു പഴയനിയമവാക്യങ്ങളും കോട്ടുചെയ്തിരുന്നു.

ഇതുപോലെയുള്ലവര്‍ യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു. അവരും പറഞ്ഞതു യേശുവിനു ഒന്നും അറിയില്ല. എല്ലാം അവര്‍ക്കു അറിയാമെന്നു. (നിയമജ്ഞര്‍, സദുക്കായര്‍, ഫരീസേയര്‍ മുതല്പേര്‍)

അവരുടേയും അറിവു വളരെ പരിമിതമാണെന്നു അവരെ മനസിലാക്കാനായി യേശു അവരോടു ചോദിച്ച ചോദ്യമാണു ഇതു. ദാവീദുതന്നെ പറഞ്ഞകാര്യം പറഞ്ഞുകൊണ്ടാണു ചോദ്യം. കര്ത്താവു എന്‍റെ കര്ത്താവിനോടു അരുള്‍ ചെയ്തു ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍റെ വലതു ഭാഗത്തു ഉപവിഷ്ടനാകുക. ദാവീദുതന്നെ അവനെ കര്ത്താവെന്നുവിളിക്കുന്നു. പിന്നെ എങ്ങനെയാണു അവന്‍ അവന്‍റെ പുത്രനാകുന്നതു?      (മര്‍ക്കോ.12:36 - 37 )

ക്രിസ്തു  ദാവീദിന്‍റെ പുത്രനാനെന്നു പറയുന്നു. അതേ സമയം ദാവീദു കര്ത്തവെന്നു വിളിക്കുക്യും ചെയ്യുന്നു. എല്ലാം അറിയാമെന്നു നടിക്കുന്നവര്‍ക്കു ഉത്തരം ഇല്ലായിരുന്നു.

പണ്ടുകാലത്തെ ഉപദേശിമാര്‍ തന്നെയാണു ഇന്നു പേരുമാറ്റി കര്ത്ത്രുദാസന്മാരെന്നും പറഞ്ഞു ഇറങ്ങിയിരിക്കുന്നവര്‍. അവരാണു സഭയേയും സഭാ തലവന്മാരേയും പഠിപ്പിക്കാനിറങ്ങിയിരിക്കുന്നതു .

കുറെ ഉപദേശിമാര്‍ പറഞ്ഞു. പാപ്പാ ക്ഷമ ചൊദിച്ചു . മാര്‍പ്പാപ്പാ ക്ഷമ ചോദിച്ചതു അവരോടാണെന്നു വരുത്തി വെയ്ക്കുന്നു. 200 വര്ഷം പോലും തികയാത്തവരോടു മദ്ധ്യയുഗങ്ങളില്‍ സംഭവിച്ചതു അവരോടാണെന്നു പാവങ്ങള്‍ ധരിക്കുന്നു. മനുഷ്യന്‍ 200 വര്ഷത്തിനിപ്പുറം രൂപം കൊടുത്ത കൂട്ടമാണു പെന്തക്കോസ്തെന്നു പാവം വയറ്റിപ്പിഴപ്പിനു നടക്കുന്ന ഉപദേശി സഹോദരന്മാര്‍ക്കു അറിയില്ല.

കെ.പി. യോഹന്നാന്‍റെ സഭ അപ്പസ്തൊലിക പാരമ്പര്യം ഉള്ല സഭയാണെന്നു പറയുന്നതു പോലെയാണു പെന്തക്കോസ്തുകാരും പറയുക. പാവങ്ങള്‍ !

മനസിലാക്കേണ്ട ചില ദൈവീകരഹസ്യങ്ങള്‍ !
യേശു ക്രിസ്തു ദാവീദിന്‍റെ മകനാണു അതുപോലെ ദാവീദിന്‍റെ കര്ത്താവുമാണു.

യേശുക്രിസ്തു പരിശുദ്ധകന്യാമറിയത്തിന്‍റെ മകനാണു അതുപോലെ മറിയത്തിന്‍റെ രക്ഷകനും കര്ത്താവുമാണു.

മനുഷ്യരുടെ മുന്‍പില്‍ അല്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നവര്‍ സൂക്ഷിക്കുക. സഭക്കു എതിരായിട്ടാണു നിങ്ങളുടെ പ്രവര്ത്തനമെങ്കില്‍ അതു ദൈവതിരുമുന്‍പില്‍ വിലപ്പോകില്ല. അന്നു ചോദിക്കും !

"അന്നു പലരും എന്നോടു ചോദിക്കും. കര്ത്താവേ കര്ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും, നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവര്ത്തിക്കുന്നവരെ നിങ്ങള്‍  എന്നില്‍ നിന്നും അകന്നുപോകുവിന്‍ " (മത്താ.7:22-24 )

അതിനാല്‍ സൂക്ഷിക്കുക! ഇന്നലത്തെ മഴക്കു കിളിര്ത്ത വ്യാജന്മാരുടെ അല്ഭുതങ്ങളോ അടയാളങ്ങളോ കണ്ടു അവരുടെ പുറകെ പോകരുതു.

ഞാന്‍ ഇത്രയും എഴുതിയതു അവരുടെ വിവരക്കേടു കണ്ടിട്ടാണു. 

ആത്മാഭിമാനം !

ഏതു പാപിക്കും ഉള്ളതാണു ആത്മാഭിമാനം.അതു ഹനിക്കപ്പെടാന്‍ യേശു ആഗ്രഹിക്കുന്നില്ല. വ്യഭിചാരിണിയായ സ്ത്രീയെ കല്ലെറിയാന്‍ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നപ്പോള്‍ അവളുടെ അന്തസിനു ക്ഷതം വരത്തക്ക ഒരു വാക്കും യേശു അവള്‍ക്കു എതിരായി പറഞ്ഞില്ല. അതുപോലെ മോശയുടെ നിയമം പാലിക്കപ്പെടെട്ടേയെന്നും പറഞ്ഞില്ല. ആ കാപാലികന്മാരില്‍നിന്നും അവലെ രക്ഷിക്കുക മാത്രമാണു യേശു ചെയ്തതു. അവസാനം ആരും നിന്നെ വിധിച്ചില്ലേ? ഞാനും നിന്നെ വിധിക്കുന്നില്ല ഇനിയും പാപം ചെയ്യരുതെന്നു മാത്രമേ യേശു പറഞ്ഞൊള്ളു.

വേശ്യാവ്രുത്തിക്കു പോകുന്ന പാപിനിക്കുപോലും അവളുടെ അന്തസ് വലുതാണു.

ഫ്രാന്സീസ് പാപ്പാ ഒരിക്കല്‍ പറഞ്ഞു "ആത്മാഭിമാനമാണു ഒരാള്‍ക്കു ഏറ്റവും വലുതു. വേശ്യാവ്രുത്തിക്കുപോകുന്ന പാപിനിക്കുപോലും അവളുടെ അന്തസ് വലുതാണു. അതിനെ നമ്മള്‍ മുറിപ്പെടുത്തരുതു. എത്രകൊടും പാപിയുടേയും ആത്മാഭിമാനത്തെ നമ്മള്‍ ബഹുമാനിക്കണം. കാരണം ദൈവ സാന്നിദ്ധ്യത്തിന്‍റെ പ്രതിഫലനമാണു അതു."

യേശുവും എപ്പോഴും പാപികള്‍ക്കും അശരണര്‍ക്കും അത്താണിയായിരുന്നു. വലിയ സമ്പന്നരുടെ വീട്ടില്‍ സദ്യക്കിരിക്കുമ്പോഴും യേശുവിന്‍റെ ഹ്രുദയം പാപികള്‍ക്കും രോഗികള്‍ക്കും സംലഭ്യമായിരുന്നു. ബൈബിളില്‍ ഉടനീളം നാം കാണുന്നതാണു ഇതു.

പാപ്പാ പരഞ്ഞ ഒരു സംഭവ കഥ

പാപ്പാ അര്‍ജന്‍റീനയില്‍ ആയിരുന്ന കാലം. ഒരു പാവപ്പെട്ട സ്ത്രീയുടെ ഭര്ത്താവു രണ്ടു കുട്ടികളേയും അവരേയും ഉപേക്ഷിച്ചു പോയി. കുഞ്ഞുങ്ങളെ വളര്ത്താന്‍ അവര്‍ക്കു ഒരു കഴിവും ഇല്ല. ജോലിയും ഇല്ല വല്ലപ്പോഴും മാത്രം അല്ലറ ചില്ലര ജോലി കിട്ടും. അതുകൊണ്ടു ഒന്നിനും തികയുകയില്ല. അതിനാല്‍ ചിലപ്പോള്‍ അവ്ള്‍ വേശ്യാവ്രുത്തിക്കുപോയിരുന്നു. പക്ഷേ അവള്‍ വലിയ ദൈവവിശ്വാസിയും ഭക്തയും ആയിരുന്നു. കുഞ്ഞുങ്ങളുമായി പള്ളിയില്‍ വരുമായിരുന്നു. ആ വിവരം അറിയാമായിരുന്നിട്ടുകൂടി അവരെ ഭവതിയെന്നേ അദ്ദേഹം സംബോധന ചെയ്തിരുന്നുള്ളു. കാരിത്താസില്‍ ക്കൂടി കഴിയുന്ന സഹായം അവര്‍ക്കു ചെയ്തുകൊടുക്കയും ചെയ്തിരുന്നു. ഒരിക്കല്പോലും അവരുടെ അഭിമാനത്തിനു ക്ഷതം വരാന്‍ അദ്ദേഹം അനുവദിച്ചില്ല. ഒരിക്കല്‍ അരമനയി വന്ന ആ സ്ത്രീ തന്നെ പാപ്പായോടു ആ കാര്യം പരഞ്ഞു. അങ്ങു എന്നെ ഭവതിയെന്നു വിളിച്ചു ബഹുമാനിക്കുന്നതിനു നന്ദിപരയാനാണു അവര്‍ വന്നതെന്നു. ( അവള്‍ക്കറിയാമായിരുന്നു എല്ലാവരേയുംപോലെ അവളൂടെ ചരിത്രം പാപ്പായിക്കും അറിയാമായിരുന്നെന്നു.  പാപ്പായെന്നു ഞാന്‍ പരഞ്ഞതു പാപ്പായാകുന്നതിനു മുന്‍പു അര്‍ജന്‍റ്റീനയില്‍ ആയിരുന്നപ്പോഴത്തെ കാര്യമാണു. മനസിലാക്കാന്‍  ‌വേണ്ടി പാപ്പായെന്നു പറഞ്ഞതാണു.) 

Thursday, 16 March 2017

ശിഷ്യന്‍റെ ദൌത്യം !

യേശു എന്തിനാണു അയക്കപ്പെട്ടതെന്നു തന്‍റെ കന്നിപ്രസംഗത്തില്‍ അവിടുന്നു വ്യക്തമാക്കുന്നു.

" കര്ത്താവിന്‍റെ ആത്മാവു എന്‍റെ മേലുണ്ടു. ദര്‍ദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്നു എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ച്ചയും, അടിച്ചമര്ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും,കര്ത്താവിനു സ്വീകാര്യമായ വല്സരവും പ്രഖ്യാപിക്കാന്‍ അവിടുന്നു എന്നെ അയച്ചിരിക്കുന്നു. "  (ലൂക്കാ 4: 18 - 19 )

യേശു ചെയ്ത അതേ ജോലിയാണു ഇന്നു സഭയും ചെയ്യേണ്ടതു .

2013 മാര്‍ച്ച് എഴാം തീയതി മാര്‍പ്പായെ തിരഞ്ഞെടുക്കാന്‍ കൂടിയ കോണ്‍ക്ളേവില്‍ , കര്‍ദിനാള്‍ സംഘത്തില്‍ ബെര്‍ഗോളിയോ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതു ഇപ്രകാരമായിരുന്നു. " സഭയുടെ നേതാക്കളെന്ന നിലയില്‍ നമ്മള്‍ പലപ്പോഴും നമ്മിലേക്കുതന്നെ ശ്രദ്ധ കേദ്രീകരിച്ചാണു ജീവിക്കുന്നതു." അദ്ദേഹം തുടര്ന്നു സഭക്കുള്ളിലേക്കു പിന്‍ വലിയുന്നതു അപകടകരമാണു. മറിച്ചു സമൂഹത്തിന്‍റെ പുറമ്പോക്കുകളിലേക്കാണു സഭ നീങ്ങേണ്ടതു" .  ( പാപ്പായുടെ പഠനങ്ങള്‍ പേജ്. 70

അവിടെയാണു ദരിദ്രരും, മയക്കുമരുന്നുകാരും, സാമൂഹ്യവിരുദ്ധരും തമ്പടിക്കുക. അവിടെയാണു സഭശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു. ഈ സമയത്താണു യേശു വായിച്ച ഭാഗം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതു.

വിദ്യാലയങ്ങള്‍ !

പാവപ്പെട്ടവര്‍ ആശ്രയിക്കുന്നതു ഗവര്മ്മെറ്റു സ്കൂളുകളെയാണു .പക്ഷേ അവിടെ സഭയുടേയും സന്യസ്തരുടേയും സേവനം ഉണ്ടോ ?

അശുപത്രികള്‍

പണ്ടു കാലങ്ങളില്‍ മിഷ്യന്‍ ആശുപത്രികളില്സൌജന്യ ചികില്സയായിരുന്നു. പിന്നീടു പടിപടിയായി ഉയര്ന്നു സൂപര്‍ സ്പെഷ്യാലിറ്റികളായി. പാവപ്പെട്ടവനു അതിന്രെ മുറ്റത്തുപോലും ചെല്ലാന്‍ സാധിക്കാത്ത അവസ്ഥയായി.

സൌജന്യമായി കിട്ടിയതു സൌജന്യമായിത്തന്നെ കൊടുക്കണം. പാവപ്പെട്ടവരുടെ വിമോചനത്തിനും അഭിവ്രുദ്ധിക്കുമായി ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു.

"മറ്റുള്ളവര്‍ക്കു നല്കുന്നതിനുവേണ്ടി കൂടുതല്‍ സൌഭാഗ്യം അനുഭവിക്കുന്നവര്‍ തങ്ങളുടെ അവകാശങ്ങളില്‍ ചിലതു ഉപേക്ഷിക്കാന്‍ തയ്യാറാകണം .    (  EG 190 )

വിശക്കുന്നവനു ഭക്ഷണവും ദാഹിക്കുന്നവനു കുടിക്കുവാനും കൊടുക്കാന്‍ നമുക്കു കഴിയണം .

ഒരു അമ്മയുടെ മുലയില്‍ കുഞ്ഞിനു ആവശ്യമുള്ല പാല്‍ കരുതിയിരിക്കുന്നതുപോലെ ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു കഴിക്കാനുള്ല ഭക്ഷണവും തമ്പുരാന്‍ കരുതിയിട്ടുണ്ടു. പക്ഷേ ഉള്ളവര്‍ കൊടുക്കുന്നില്ല. പലപ്പോഴും ആവശ്യം കഴിഞ്ഞുള്ലതു നഷ്ടപ്പെടുത്തുന്നു. 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...