Wednesday, 25 January 2017

ഭാര്യ ഭര്ത്ത്രു സ്നേഹം !

ഭര്‍ത്താക്കന്മാരേ , ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെതന്നെ സമര്‍പ്പിക്കുകയും ചെയ്യ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്സ്നേഹീക്കണം " ( എഫേ,5 : 25 ) സഹോദരസ്നേഹവും ദൈവസ്നേഹവും (ഫാദര്‍ മില്‍ടന്‍ ജോര്‍ജ് തര്‍ജിമചെയ്ത സണ്ഡേ മെസേജിനോടു കടപ്പാടു) സഹോദരസ്നേഹവും ദൈവസ്നേഹവും …. by Jesus - My Great Master · November 4, 2012 സഹോദര സ്നേഹവും ദൈവ സ്നേഹവും ഒരുമിച്ചു പോകട്ടെ ഞായര്‍ സുവിശേഷം.. മാര്‍ക്കോസ് നിയമങ്ങള്‍ എല്ലാം അരച്ച് കലക്കി കുടിച്ച നിയമജ്ഞന്‍ ഈശോയോടു ചോദിച്ചു . കല്‍പ്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? യേശുവിനു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. പെട്ടെന്ന് അവനു മറുപടി നലികി, നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഈശോ കൂട്ടിച്ചേര്‍ത്തു രണ്ടാമത്തേത് നീ നിന്റെ സഹോദരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക, എന്ന്. ഇതിനേക്കാള്‍ വലിയ കല്‍പ്പനകള്‍ വേറെ ഇല്ല..

Image result for husband and wife love വചനം പറയുന്നു, സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിക്കുന്നു. യേശു നിയമങ്ങളെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്നത് വാളോ പരിചയോ കൊണ്ടല്ല, മറിച്ച്, സ്നേഹം കൊണ്ട് മാത്രമാണ്. പ്രിയ സഹോദരങ്ങളെ, ഒരു ചെറിയ വിചിന്തനം നടത്താം. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. മറ്റുള്ളവരെ നീ സ്നേഹിക്കുന്നതിന്റെ മാനദണ്ഡം നിനക്ക് നിന്നോട് തന്നെയുള്ള സ്നേഹമായിരിക്കട്ടെ. നീ നിനക്ക് തന്നെ ദ്രോഹം വരുത്തുവാന്‍ ആഗ്രഹിക്കുകയില്ല , നീ നിനക്ക് തന്നെ കുറവ് വരുത്തുകയില്ല, നിനക്ക് നിന്നോടുള്ള സ്നേഹത്തിന്റെ അളവായിരിക്കണം, മറ്റുള്ളവരോടുള്ള നിന്റെ സ്നേഹത്തിന്റെ അളവും. ആരാണ് അയല്‍ക്കാരന്‍ എന്ന് നല്ല സമരിയാക്കാരന്റെ ഉപമ നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ സഹായം അര്‍ഹിക്കുന്ന ഏതൊരു വ്യക്തിയും നമ്മുടെ അയല്‍ക്കാരനാണ്.. ഈ അയല്‍ക്കാരന്‍ അടുത്താകം അകലെയുമാകാം സഹോദരനെ സഹായം അര്‍ഹിക്കുന്നവനായി കണ്ടിട്ടും കാണാതെ പോകുന്ന മനസാക്ഷിയില്ലാത്ത മനുഷ്യരായി നമ്മള്‍ മാറരുത്. സ്വയം സ്നേഹിക്കാത്തവന് അപരനെ സ്നേഹിക്കാനവില്ല, അപരനെ സ്നേഹിക്കാനാവാത്തവന് ആ പരനെ (ദൈവത്തെ ) സ്നേഹിക്കനാവില്ല.. അതുകൊണ്ട് തന്നെയാണ് വചനം നമ്മെ പഠിപ്പിക്കുന്നത്‌ കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാനാവാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല എന്ന്. ഇന്ന് മനുഷ്യന്‍ നിറം, പണം, സ്ഥാനമാനംഇവയൊക്കെ കണ്ടു സ്നേഹിക്കുന്ന കാലമാണ്. ഇവയൊന്നും ഇല്ലാത്തതിന്റെ പേരില്‍ അനേകരെ നമ്മുടെ സഹോദര സൌഹൃദ വലയത്തില്‍ നിന്നും നമ്മള്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടാകം. മറ്റുള്ളവരിലെ കുറവുകള്‍ കാരണം നീ അവരെ അംഗീകരിക്കതിരിക്കുന്നു വെങ്കില്‍ അടിസ്ഥാനപരമായി നീ നിന്നെ തന്നെഅംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അപരനെ അവന്റെ നിറത്തോടും കുറവോടും പരിമിതികളോടും കൂടെ സ്വീകരിക്കുവാന്‍ മടിക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ തന്നെ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് ചുരുക്കും. നിയമങ്ങളുടെ പൂര്‍ത്തീകരണം സ്നേഹമാണെങ്കില്‍ അത് , ഇന്ന് , നമ്മില്‍ നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. ആദ്യം സ്വയം അംഗീകരിക്കുക..സ്വന്തം കഴിവുകളോടും കുറവുകളോടും കൂടെ. എന്നാല്‍ മാത്രമേ അപരനെയും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ.. കുറവുകളുള്ള നമ്മെ ദൈവം ഉള്‍ക്കൊണ്ടെങ്കില്‍, എന്ത്കൊണ്ട് കുറവുകള്‍ ഉള്ള മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കാതെ പോകുന്നു. എന്നിലെ സ്നേഹത്തിന്റെ നിറവിലാണ് അപരനെ സഹോദരനായി കാണുകയും സ്നേഹിക്കുകയും ചെയ്യേണ്ടത്. സ്വയം സ്നേഹം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവസേന്ഹത്തിലാണ്.. ദൈവസ്നേഹത്തിന്റെ അനുഭവത്തില്‍ മാത്രമേ എനിക്ക് എന്റെ ജീവിതത്തിന്റെ എന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥം മനസിലാകുകയുള്ളു. എന്റെ ജീവിതത്തിന്റെ അര്‍ത്ഥം പുരോഗമിക്കുന്നത് അപരനോടുള്ള എന്റെ സ്നേഹത്തിലും, അര്‍ത്ഥം പൂര്‍ണമാകുന്നത് ദൈവസ്നേഹത്തിലുമാണ്. നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും മനസിലാക്കാനും സാധിക്കുന്നില്ലെങ്കില്‍, അറിയുക, എവിടെയോ നമ്മള്‍ നമ്മളെ തന്നെ മനസിലാക്കുവാന്‍ പരാജയപ്പെട്ടിരിക്കുന്നു. സുവിശേഷമനുസരിച്ച് നീ ഭൂമിയിലാണ്… നിന്നെ സ്വര്‍ഗരാജ്യത്തിനു അടുത്തെത്തിക്കുന്നത് സഹോദരസ്നേഹവും സ്വര്‍ഗരാജ്യത്തിലെത്തിക്കുന്നത് ദൈവസ്നേഹവുമാണ്.. വിദേശത്തുള്ള എല്ലാ സഹോദരങ്ങളെയും ഞായറാഴ്ചത്തെ വിശുദ്ധ ബലിയില്‍ ഓര്‍ക്കുന്നു, പ്രാര്‍ത്ഥിക്കുന്നു… ഇതില്‍ നിന്നും നമുക്കു.സഹോദര്രസ്നേഹത്തില്കടിയാണു നാം ദൈവസ്നേഹത്തിലേക്ക് ഉയരേണ്ടതെന്നു മനസിലാക്കാമെല്ലോ ? അതുപോലെ ഭര്ത്താക്ക്ന്മാര്‍ സ്വന്തം ശരീരത്തെ എന്നപോലെ ഭാര്യയെ സ്നേഹിക്കണം .. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെതന്ന്നെയാണു സ്നേഹിക്കുന്ന്നതു .(എഫേ.5 :28 ) ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു സഹോദരസ്നേഹത്തില്‍ വളരാം

Tuesday, 24 January 2017

ആരാണു രക്ഷിക്കപ്പെട്ടവര്‍ ? ആരാണു വിശുദ്ധര്‍ ?

കേരളത്തില്‍ നിന്നും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ അല്ഫോന്സാമ്മയും,ചാവറകുറിയാക്കോസ് ഏലിയാസച്ചനും ,എവുപ്രാസിയാമ്മയും മാത്രമാണൊ ? എല്ലാവരും വിശുദ്ധിയിലേക്കാണു വിളിക്കപ്പെട്ടിരിക്കുന്നതു !!! എല്ലാവര്‍ക്കും അല്ഫോന്സാമ്മയെ പ്പോലെ വലിയ സഹനങ്ങളോ ? ഒരിക്കലുമല്ല . സഹനത്തിന്‍റെ വലിപ്പചെറിപ്പമല്ല അതു എന്തു മനോഭാവത്തില്‍ സ്വീകരിച്ചു അഥവാ സഹിച്ചു എന്നതിലാണു . കുടുംബത്തില്‍ വലിയ ഒരു വിരുന്തു ഒരുക്കാനായി എല്ലാവരും സഹകരിച്ചു ചെയ്യുന്നു. ചിലര്‍ അടുപ്പുകൂട്ടുന്നു. ചിലര്‍ വിറകു കീറുന്നു. ചിലര്‍ ചെമ്പു കഴുകുന്നു. ചിലര്‍ വെള്ളം കോരുന്നു. ചിലര്‍ അരികഴുകി ഇടുന്നു. ചിലര്‍ ഇറച്ചിയരിയുന്നു. ചിലര്‍ പച്ചക്കറി അരിയുന്നു. ചിലര്‍ ആവശ്യ്മുള്ള മസാല തയ്യറാക്കുന്നു. ചിലര്‍ മേല്നൊട്ടം വഹിക്കുന്നു. ചെറുതും വലുതുമായ ജോലികളാണു .അതു ഏകോപിപ്പിച്ചുകഴിയുമ്പോള്‍ സദ്യ തയാര്‍ !!! സ്വ്ര്‍ഗത്തിലെ മണവറയിലെ സദ്യയില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേരേണ്ടവരാണു. ഓരോരുത്തര്‍ക്കും വിവിധരീതിയിലുള്ള സഹനമായിരിക്കും .അതു ഏതു മനോഭാവത്തില്‍ സ്വീകരിച്ചു എന്നതിലാണു വിജയം !! അതിനു നമുക്കു മാതാവിനേയും ,പരിശുദ്ധന്മാരേയും ഒക്കെ മാത്രുകയായി സ്വീകരിക്കാം .അവരുടെ മനോഭാവം സ്വീകരിക്കാം അപ്പോഴും ലക്ഷ്യം യേശു മാത്രം ! ആരെയൊക്കെ സ്വീകരിക്കണം ?ആരുടെയൊക്കെ മാത്രുകസ്വീകരിക്കണം ? അതു വ്യ്ക്തിപരമാണു .ആരും ആരേയും സ്വീകരിക്കാന്‍ പറയുന്നില്ല .യേശു മാത്രം മതിയെങ്ങ്കില്‍ മതി .അതും വ്യ്ക്തിപരമാണു. യേശുവിന്‍റെ തിരു രക്തത്താല്‍ മനുഷ്യവര്‍ഗം മുഴുവന്‍ രക്ഷിക്കപ്പെട്ടു പക്ഷേ ആ രക്ഷ അവനവന്‍ സ്വായത്തമാക്കണം ,രക്ഷിക്കപെട്ടെന്നും പറഞ്ഞു കുനിഞ്ഞിരുന്നാല്‍ രക്ഷിക്കപ്പെടില്ല. പൌലോസ് ശ്ളീഹാ പറഞ്ഞു : " ഇതു എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്ണനായെന്നോ അര്ത്ഥമില്ല. ഇതു സ്വ്ന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രുതമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നെ സ്വ്ന്തമാക്കിയിരിക്കുന്നു . സഹോദരരേ , ഞാന്‍ തന്നെ ഇനിയും ഇതു സ്വ്ന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ടു മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു ." ( ഫിലിപ്പി.3: 12 - 13 ) അരെങ്കിലും ഞാന്‍ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞിരുന്നാല്‍ ? ഒരു ഫലവും ഇല്ല . ശ്ളീഹായുടെ വഴിയെ പോകുക !!!!!!!

ഒന്നില്‍ പിഴച്ചാല്‍ മൂന്നിലോ ?

ദൈവം ഇസ്രായേലിനെ ലോകരക്ഷക്കായി സ്വ്ന്തജനമായിതിരഞ്ഞെടുത്തു. പക്ഷേ ഇസ്രായേല്‍ ദൈവത്തില്‍ നിന്നും അകന്നപ്പോള്‍ തന്‍റെ പുത്രന്‍ വന്നു ഒരു പുതിയ ഇസ്രായേലിനു രൂപം കൊടുത്തു. പക്ഷേ അതും ദൈവത്തില്‍ നിന്നും അകന്നാല്‍ അവിടുത്തെ രണ്ടാം വരവില്‍ മൂന്നാമതു ഒരു ഇസ്രായേലിനു രൂപം കൊടുക്കേണ്ടിവരുമോ ?
സുവിശേഷപ്രഘോഷണനത്തിനു അരപട്ടയില്‍ പണം കരുതരുതെന്നു യേശു പറഞ്ഞു.നിങ്ങളുടെ അരപട്ടയില്‍ സ്വ്ര്ണമോ ,വെള്ളിയോ ,ചെമ്പോ കരുതരുതെന്നു പറഞ്ഞു എന്നാല്‍ ഇന്നു പണത്തിനു.ഒന്നാം സ്ഥാനമാണു എവിടെയും കാണുന്നതു .
ആതുരശുസ്രൂഷ ,വിദ്ധ്യാഭ്യാസം ,എന്നുവേണ്ടാ എവിടേയും പണത്തിനു ഒന്നാം സ്ഥാനം കൊടുത്തുകാണുന്നു. അപ്പോള്‍ യേശുവിന്‍റെ രണ്ടാം വരവില്‍ പുതിയ തീരുമാനം എടുഖ്ഖേണ്ടിവരുമോ ?
കഴിഞ്ഞവര്ഷം ഇട്ട ഒരു ലേഖനം ഇന്നു ഒരു നര്മ്മരസം കലര്ത്തി
ഒന്നില്‍ പിഴച്ചാല്‍ മൂന്നിലോ ? (പഴയൌരു ചൊല്ലാണെല്ലോ ?
രണ്ടാം വരവു ഒരു മൂന്നാം ഇസ്രായേലിന്‍റെ രൂപീകരണമാകുമോ ?
(വിശ്വാസവുമായി കൂട്ടിക്കുഴക്കരുതു തമാശയായി ചിന്തിച്ചാല്‍ മതി )
"For neither herb nor poultice cured them , but it was your word ,
O ! Lord that heals all people " ( Wis.16 : 12 )
വിശ്വാസത്തില്‍ കൂടി രക്ഷയും ,വിശ്വാസത്തില്‍ കൂടി സൌഖ്യവും !
വിശ്വാസത്തില്‍ കൂടി രക്ഷ .
" യേശുക്രിസ്തുവിലൂള്ള വിശ്വാസം വഴി നിങ്ങള്‍ എല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടീ സ്നാനം സ്വീകരിച്ചിരിക്കുന്ന നിംഗളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുനന്നനു. ................................... ............ നിംഗള്‍ ക്രിസ്തുവിനുളളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു. വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണു. ( ഗലാ.3:26-2 9) .
വിശ്വാസികള്‍ ക്രിസ്തു ധാരികളാണു .
മാമോദീസാ സ്വീക്കരിച്ചവര്‍ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. മാമോദീസാ സ്വീകരിച്ചവരെ പിതാവു കാണൂമ്പോള്‍ അവരില്‍ തന്‍റെ പുത്രനെയാനു കാണുക,മാമോദീസാസ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍ നേരത്തെ ആരായിരുന്നുവെന്നതില്‍ പ്രസക്തീയില്ല. യഹൂദനും, ഗ്രീക്കൂകാരനും ,അടിമയും ,സ്ത്രീയും എല്ലാം തുല്ല്യരാണു , എല്ല്ലാവരും ദൈവതിരുമുന്‍പില്‍ ദൈവമക്കളാണു .സ്വര്‍ഗത്തിനവകാശികളുംമാണു. ജ്ഞാനസ്നാന ജലം മാനുഷീകവ്യത്യയാസങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞിരിക്കുന്നു.
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു ( ഗലാ.2: 19 )
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകകടി സംസ്കരിക്കപെട്ടിരിക്കുന്നു. (റോമ.6:4,6 )
മാമോദീസാസ്വീകരിച്ചവന്‍ പഴയമനുഷ്യനെധരിക്കുകയും ചെയ്തിരിക്കുന്നു (കൊളോ.3:10 )
വിസ്വാസികള്‍ വാഗ്ദാനമനുസരിച്ചചള്ള അവകാശികളാണു.
ക്രിസ്തുവിനുള്ളവര്‍ അവിടുത്തെ കൂട്ടവകാശികളും ,അവിടുത്തെ മഹത്വത്തില്‍ പങ്കു പറ്റാന്‍ യോഗ്യരുമണു .
വിശ്വാസത്തില്‍ കൂടി സൌഖ്യം ..
കനാന്‍ കാരീ സ്ത്രീ യേശുവിനോടു " കര്ത്താവേ ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമേ ! എന്‍റെ മകളെ പിശാചുക്രൂരമായി ബാധിച്ചിരിക്കുന്നു. "
യേശു അവസാനം അവളോടു പറഞ്ഞതു "" മക്കളുടെ അപ്പം നായ്ക്ക്കളുടെ മുന്‍പില്‍ എറിഞ്ഞുകളയ്യാരുതെന്നു ."
എന്ന്നിട്ടും അവളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല പൂര്‍വാധികം വിശ്വ്വാസ്സത്തോടെ അവള്‍ പറഞ്ഞു നായ്ക്കളും യ്ജമാനന്‍റെ മേശയില്‍ നിന്നും പൊഴിയുന്നതുകൊണ്ടു ജീവിക്കുന്നെന്നു..
യേശു പറഞ്ഞൂ " സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കുസംഭവിക്കട്ടെയെന്നു ""
അസമയം മുതല്‍ അവളുടെ മകള്‍ സൌഖ്യം ഉള്ളവളായിതീര്‍ന്നു..(മത്ത15:28)
ഏതാണ്ടു ഇതുപോലെതന്നെയാണു ശതാധിപന്‍റെകാര്യവും .
അയാള്‍ പറഞ്ഞൂ " കേര്ത്താവേ നീ എന്‍റെ ഭവനത്തില്‍ പ്ര്വേശിക്കാനുള്ള യോഗ്യത എനിക്കില്ലാ നീ ഒരു വാക്കു ഉച്ചരിച്ചാല്‍ എന്‍റ ഭ്രുത്യന്‍ സൌഖ്യപെടും " . യേശു അയാളോടു പറഞ്ഞു നീ വിശ്വസിച്ചതുപോലെ നിനക്കു സംഭവിക്കട്ടെ.
ഇവിടെയെല്ലാം നാം കാണുന്നതു വളരെ ശ്ക്തമായ വിശ്വാസമാണു.
" അതാണു യേശു പറഞ്ഞതു " ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. " ( മത്താ..8:10 )
പുതിയ ഇസ്രായേല്‍ പഴയതിന്‍റെ സ്ഥാനത്തു പിതാവു തിരഞ്ഞെടുത്തതാണു.
ഈ പുതിയ ഇസ്രായേലും പഴയതുപോലെ അധപതനത്തിലേക്കു ക്കൂപ്പുകുത്തുകയല്ലേ ? കന്നാന്‍ കാരീ സ്ത്രീയിലോ, ശതാധിപനിലോ കണ്ട ശക്തമായ വിശ്വാസം ഇന്നു നമുക്കുണ്ടോ ? വിശ്വാസം പ്രഘോഷിക്കാന്‍ നമ്മുക്കു സാധിക്കും പക്ഷേ വിശ്വാസം ജീവിതത്തില്‍ കൂടി പ്രഘോഷിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ ? ഇന്നു വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയാകാന്‍ നമുക്കു സാധിക്കുമോ ?
കാലത്തിനൊത്തു മാറുന്ന വിശ്വാസം .
കാലം മാറുമ്പോള്‍ കോലവും മാറുന്ന വിശ്വാസമാണു നമുക്കുള്ളതു . സന്യാസിമാര്‍പോലും പഴയ വസ്ത്രധാരണം എല്ലാം മാറ്റി കുട്ടപ്പനായി നടക്കാനാണു ഇഷ്ടപെടുന്നതു. മീശ പോലും വളര്‍ത്താന്‍ അവര്‍ ഇഷ്ടപെടുന്നില്ല. വാളര്‍ന്നാല്‍ അല്പം ബുദ്ധിമുട്ടുതോന്നും. അതുപോലും സഹിക്കാന്‍ ഇഷ്ടപെടൂന്നില്ല. സന്യാസിയുടെ കാര്യം ഇതാണെങ്ങ്കില്‍ ബാക്കിയുള്ളവരൂടെ കാര്യം പറയാനും ഇല്ല.
നാം തനിയെ നന്നാകാന്‍ ശ്രമിക്കണം . നാം നല്ല മോഡലാകണം .ജനം നമ്മെ കണ്ടു പഠിക്കണം . നമ്മുടെ ഓരോ സ്റ്റെപ്പും അവര്‍ ശ്രദ്ധിക്കും.
ഇന്നു എല്ലാം ബിസിന്നസിലേക്കു കൂപ്പുകുത്തുന്നു. ലാഭത്തിനൂവേണ്ടിയല്ലാതെ ഒന്നൂംചെയ്യാന്‍ ആളില്ല. സന്യാസിയൂടെ കണ്ണം ലാഭത്തിലേക്കാണു തിരിഞ്ഞിരിക്കുന്നതു. അതുരാലയവും ,ഹോസ്പിറ്റലും ,സ്കൂളും എല്ലാം ലാഭത്തില്‍ കണ്ണും നട്ടിരുന്നാല്‍ സേവനം ലാഭത്തിനുവേണ്ടിയെന്നാകും ?
എങ്കില്‍ പിന്നെ നമ്മുടെ വിശ്വാസം എവിടെ ?
ഇതുകൊണ്ടാണു യേശു പറഞ്ഞതു സുവിശേഷപ്രഘോഷണത്തിനു പണം കയ്യില്‍ കരുതേണ്ടെന്നു. ഇന്നു എല്ല്ലാം പണത്തിനുവേണ്ടീയോ ?
എന്തിനു ധ്യാന മ്ന്ദിരം പോലും പണത്തിനുവേണ്ടിയായാലോ ?
സഹോദരാ നമുക്കു ചിന്തിക്കാം ന്നമ്മുടെ വിശ്വാസം എവിടെ നില്ല്ക്കുന്നു.
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ആത്മശോധനചെയ്യാം !

Monday, 23 January 2017

പ്രസംഗവും പ്രവര്ത്തിയും !

ജീവിതമില്ലാത്ത സുവിശേഷപ്രഘോഷണം നിരേത്ഥകമാണു . ജീവിതമാത്രുകയാണു ഏറ്റവും നല്ല ഉപദേശം . ഉപദേശം മാത്രമായാല്‍ ഫലരഹിത്ം . സുവിശേഷം ജീവിക്കാത്തവന്‍റെ സുവിശേഷപ്രഘോഷണം ഒരു ഹ്രുദയത്തെയും സ്വാധീനിക്കുന്നില്ല. ഒരു സംഭവം പറയാം .(രഹസ്യം. ആളിനെതിരിച്ചറിയാതെ പറയാമല്ലോ ) കൌണ്സിലിംഗിനു വന്നപെണ്‍കുട്ടി പറഞ്ഞതു . അമ്മയും മകളും താമസിക്കുന്നവീട്ടില്‍ അടുത്തുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന അപരിചിതനായ ഒരു പയ്യന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. മകള്‍ സ്കൂളില്‍ നിന്നു വരുമ്പോഴും പലപ്പോഴും അവന്‍ വീട്ടില്‍ കാണും .സൌഹ്രുദം പ്രണയത്തിലേക്കു നീണ്ടു. അമ്മ എപ്പോഴും മകളെ ഉപദേശിക്കും മകളേ സൂക്ഷിച്ചുകൊള്ളണം ! അവനുമായി വലിയ പരിചയത്തിനു പോകേണ്ടാന്നു .ബോര്മ്മയിലെ പണികഴിഞ്ഞു അവന്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണു. അതിനുള്ള സൌകര്യം അമ്മതന്നെ ഒരുക്കികൊടുക്കുന്നതായിരിക്കും. ഈ പയ്യന്‍ ഈ പെണ്‍കുട്ടിയെ അവള്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ചും കാണുമായിരുന്നു. സംസാരിക്കുമായിരുന്നു. കാലക്രമത്തില്‍ ക്ള്സ് കട്ടുചെയ്തു ഇവര്‍ സിനിമക്കുപോയി. പിന്നെ ഇവന്‍ ആ പെണ്‍കുട്ടിയെ ഒരു മുസ്ലീമിന്‍റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്ത്രീമാത്രം .ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലാണു. ഈ പയ്യനും മുസ്ലീമാണു. ആ സ്ത്രീ ഇവര്‍ക്കുവേണ്ട സൌകര്യ്ം ചെയ്തുകൊടുക്കും. അങ്ങനെ ആ വീട്ടില്‍ വെച്ചു ശാരീരിക ബന്ധം തുടര്ന്നുകൊണ്ടുപോയി. സ്കൂളില്ലാത്തപ്പോള്‍ പള്ളിയില്‍ പോകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ഇവന്‍ ഈ പെണ്‍കുട്ടിയുമായി മുസ്ലീമിന്‍റെ വീട്ടില്‍ ആയിരിക്കും. അവളുടെ കയ്യില്‍ നിന്നും പണവും തിരികെ കൊടുക്കാമെന്നുള്ള ഉറപ്പില്‍ വാങ്ങാന്‍ തുടങ്ങി. പിന്നെ ഇവളുടെ മാലയും വളകളും ഒക്കെ അത്യാവശ്യമാണു ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കമെന്നു പറഞ്ഞു അവന്‍ വാങ്ങിയിരുന്നു. നിംഗളുടെ മതത്തില്ചേര്ന്നു ഞാന്‍ നിന്നെ കെട്ടിക്കോളാമെന്നു ഉറപ്പുംകൊടുത്തു. അങ്ങനെ അവളുടെ പണവും ,സ്വ്ര്ണവും ,ശരീരവും അവന്‍ സ്വ്ന്തമാക്കി.ഇതൊന്നും അമ്മ അറിഞ്ഞിരുന്നില്ല. അമ്മയുമായി മാത്രമേ ലോഹ്യമുള്ളെന്നു കരുതിയ അമ്മ മകള്‍ക്കു എപ്പോഴും ഉപദേശം കൊടുത്തിരുന്നു. മോളേ സൂക്ഷിക്കണം ! ഒരിക്കല്‍ പേറ്ഷ്യന്‍ ഗ്ള്ഫിനു പോകാന്‍ ഒത്തെന്നും പറഞ്ഞു പോയിട്ടു വര്ഷങ്ങളോളം കഴിഞ്ഞും വിവരമൊന്നുമില്ല. പഠനം കഴിഞ്ഞപ്പോള്‍ വിവാഹാലോചനവന്നു. വിവാഹ്ം ഉറപ്പിച്ചു. ആ സമയത്തു പെണ്‍കുട്ടി കൌണ്സിലിംഗിനു വന്നപ്പോഴാണു വിവരം പറഞ്ഞതു .എല്ലാം നഷ്ടപെണ്‍കുട്ടി ഇതൊന്നും അമ്മയെ അറിയിച്ചിട്ടില്ല. അമ്മ ഇതൊന്നും അറിഞ്ഞില്ലെ അവനെ എന്തിനാണു അമ്മവീട്ടില്‍ കയറ്റിയതെന്നുചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതു അമ്മയുടെ ഭാഗത്തു ഒരു കുറ്റവും ഇല്ല അമ്മ എപ്പോഴും എന്നെ ഉപദേശിക്കുമായിരുന്നു . "മകളേ സൂക്ഷിച്ചുകൊള്ളണമെന്നു " . ഉപദേശിക്കുന്ന അമ്മ നല്ല മാത്രുക കാട്ടിയിരുന്നില്ല . മുസ്ലീം പയ്യനെ വീട്ടില്‍ സ്വാഗതം ചെയ്തിട്ടു മകള്‍ സൂക്ഷിക്കണമെന്നു ഉപദേശിച്ചു .അമ്മ സൂക്ഷിച്ചുമില്ല. മകള്‍ക്കുണ്ടായ നഷ്ടമൊന്നും അമ്മ അറിഞ്ഞുമില്ല. എന്നെ സംബന്ധിച്ചു ഇതു ഒരു ഒറ്റപെട്ട സംഭവമല്ല .ഒരു കൌണ്സിലര്‍ എന്നരീതിയില്‍ ധാരാളം രഹസ്യങ്ങള്‍ മനസിലാക്കുന്നു. പുറത്തു പറയാന്‍ പാടില്ലെല്ലോ ? ജീവിത മാത്രുകയാണു ഏറ്റവും നല്ല ഉപദേശം !

Sunday, 22 January 2017

ആത്മാവും ശരീരവും !!

രണ്ടും കൂടിചേരുന്നതാണു മനുഷ്യന്‍ ! പക്ഷേ വിപരീതഗുണങ്ങളാണു . ശരീരം മണ്ണാണു .ഭൂമിയെ നോക്കുന്നു ഭൌതീകസുഖങ്ങളേതേടിപോകുന്നു. ആത്മാവു ദൈവീകമാണു .ഉന്നതങ്ങളിലേക്കു നോക്കുന്നു. സ്വര്‍ഗീയമായവ തേടിപോകുന്നു. ചുരുക്കത്തില്‍ ഒന്നു ഒന്നിനു എതിരായി ചിന്തിക്കുന്നു. ഈ വടം വലി അസഹനീയമായി ത്തീരും ഇതു കുരിശാണു . യേശുവിന്‍റെ ഇഷ്ടവും പിതാവിന്‍റെ ഇഷ്ടവും വിപരീതമായപ്പോള്‍ ആ നിമിഷങ്ങളില്‍ അതു വലിയ ഭാരമായ കുരിശും അതിവേദനയും എന്നാല്‍ പിതാവിന്‍റെ ഇഷ്ടത്തിനു വഴങ്ങിയപ്പോള്‍ വേദന മാറി ! ഭാരമുള്ള കുരിശിന്‍റെ തടിചുമക്കുമ്പോളൂം,തോള്‍ പൊട്ടി രക്തം ഒലിക്കുമ്പോഴും ,കാല് തട്ടി കുരിശിന്‍റെതടിക്കടിയിലായി വീഴുമ്പോഴും , തലയില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തംകണ്ണില്‍ വീണു കണ്ണു കാണാതായിട്ടും ,ഭാരം അറിയാതെ സന്തോഷത്തോടെ മലമുകളില്‍ എത്തുമ്പോഴും ,സ്ത്രീകളുടേയും അമ്മയുടേയും മുന്‍പില്‍ നഗ്നനാക്കപ്പെട്ടിട്ടും ,കാരിരുമ്പാണികള്‍ കൈകാലുകളില്‍ തുളച്ചുകയറുമ്പോഴും ,തളരാതെ ത്ന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ കഴിഞ്ഞതു അതു ഒരു കുരിശായി തോന്നാഞ്ഞതു കൊണ്ടാണു. ദൈവഹിതത്തിനു വിപരീതമായി ചിന്തിക്കുന്നതാണു കുരിശു. ഒരു സ്ത്രീ തന്രെ കുടുംബത്തിനുവേണ്ടി ,ഭര്ത്താവിനുവേണ്ടി ,മക്കള്‍ക്കുവേണ്ടി ഉരുകിതീരുമ്പോള്‍ ചിലര്‍ക്കു അതു വലിയ ഭാരമുള്ള കുരിശും വേദനയുമാണു .എന്നാല്‍ മറ്റുചിലര്‍ അതു സന്തോഷത്തോടെ ചെയ്യുന്നു. അവര്‍ക്കു ഭാരം അനുഭവപ്പെടുന്നില്ല ദുഖത്തിലും സന്തോഷം !. ഒരു പുരുഷന്‍ തന്‍റെ കുടുംബത്തിനുവേണ്ടി ,ഭാര്യക്കുവേണ്ടി ,മക്കള്‍ക്കുവേണ്ടി ഉരുകിതീരുമ്പോള്‍ ചിലര്‍ക്കു അതുവലിയ ഭാരമുള്ള ചുമടും ,കുരിശുമാണു.ജീവിതംതന്നെ അവസാനിപ്പിച്ചാലോയെന്നു വരെ തോന്നാം. എന്നാല്‍ മറ്റുചിലര്‍ ക്കു അതു സന്തോഷത്തോടെ ചെയ്യാന്‍ കഴിയുന്നു. ഇതാണു തന്രെ നിയോഗം ,ഇതാണു തന്‍റെ വിളി, കുടുംബത്തിന്‍റെ സന്തോഷം കാണുമ്പോള്‍ താന്‍ വഹിക്കുന്നഭാരത്തിനു ഭാരം ഇല്ലെന്നുതോന്നും. സര്വവും ദൈവത്തിനു സമര്‍പ്പിച്ചു അവിടുത്തെ ഹിതം നിറവേറാന്‍ ദൈവത്തോടു ഞാന്‍ സഹകരിക്കുന്നുവെന്നു തോന്നിയാല്‍ അതു ഒരു കുരിശല്ല. സഹനമല്ല. ഇതില്ക്കുടി ഞാന്‍ കുടുംബത്തെ ദൈവതീരത്തേക്കാണു നയിക്കുന്നതെന്നു ചിന്തിക്കുമ്പോള്‍ സന്തോഷിക്കുകതന്നെ ചെയ്യും !!!!!!!! ഒരു കഥ ഓര്‍ക്കുന്നു. അയിരും കൈകളുള്ള ബാണാസുരന്‍ മഹാബലിയുടെ 100 പുത്ര്‍്അന്മാരില്‍ കേമനായിരുന്നു. അയാള്‍ ഉഗ്ര തപസ്ചെയ്തു ശിവനെ പ്രസാദിപ്പിച്ചു വാങ്ങിയ വരമാണു ആര്‍ക്കും യുദ്ധത്തില്‍ തന്നെതോല്പ്പിക്കാന്‍ പറ്റില്ല. അതുപോലെ ആയിരും കൈകളും. അടുത്തതപസിനു ശിവന്‍ വരം കൊടുക്കാന്തയാറായി .ശിവനും പാര്വതിയും തന്രെ കൊട്ടാര വാതില്‍ ക്കാവല്ക്കാരാകണം .മനസില്ലാമനസോടെ അതും കൊടുക്കേണ്ടിവന്നു, പിന്നെ അയാള്‍ എല്ലാവരേയും യുദ്ധത്തിനു വെല്ലുവിളിച്ചു ശ്രീക്രിഷ്ണനെപ്പോലും .ശ്റിക്രിഷ്ണന്‍ തന്രെ വജ്രായുധം കൊണ്ടു ഒറ്റയടിക്കു അയാളുറ്റെ അയിരം കൈകളും അരിഞ്ഞുകളഞ്ഞു.അവന്‍റെ അഹങ്കാരത്തിന്‍റെ ഫലമാണു അവനു ലഭിച്ചതു !ഭക്തര്‍ ദൈവത്തിന്‍റെ അഭീഷ്ടമനുസരിച്ചു ജീവിക്കേണ്ടവരാണു. ഈ കഥയില്‍ ശിവനും പാര്വതിയും ഭക്തന്‍റെ കാവല്‍ ക്കാരായി മാറി. പക്ഷേ യധാര്ത്ഥത്തില്‍ യേശു നമ്മുടെ കാവല്ക്കാരനായി മാറുന്നില്ലേ ? യേശുവന്നതു ശൂസ്രൂഷിക്കപ്പെടാനല്ല ശുസ്രൂഷിക്കാനാണു.നമ്മുറ്റെ ഭാരം അവിടുത്തേതോളിലേക്കു കൊടുക്കാന്‍ പറഞ്ഞില്ലേ ? നമ്മുടെ രോഗങ്ങളും പട്ടിണിയും അവിടുന്നുമാറ്റിയില്ലേ ? നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മേ മോചിപ്പിച്ചു രക്ഷിക്കാനല്ലേ അവിടുന്നുവന്നതു ? ചുരുക്കത്തില്‍ നമ്മേ സേവിക്കുവാനാണു അവിടുന്നുവന്നതു. പക്ഷേ ആ സേവനം മുഴുവന്‍ നാം സ്വീകരിക്കുന്നുണ്ടോ ? നാം ചോദിക്കുന്നതെല്ലാം അതേപടിതന്നാല്‍ നാം എല്ലാം സ്വീകരിക്കും. പക്ഷേ നമ്മുടെ ദൈവം ഭക്തന്‍ ചോദിക്കുന്നതെല്ലാം അതേപടി തരില്ല. നമ്മുടെ നന്മക്കും രക്ഷക്കും ആവശ്യ്മായതുമാത്രമേ ദൈവം തരികയുള്ളു. അതിനാല്‍ നാം ചോദിക്കുന്നതു അവിടുത്തെ ഇഷ്ടം മാത്രം നിറവേറണമെന്നായിരുന്നാല്‍ നമ്മുടെ ഭാരം അവിടുന്നുവഹിക്കും അധവാ ഭാരം വഹിക്കാനുള്ല കഴിവു അവിടുന്നു നല്കും അപ്പോള്‍ ഒരിക്കലും അതു ഒരു കുരിശായി മാറില്ല. ദൈവത്തിന്‍റെ അഭീഷ്ടം അനുസരിച്ചു ജീവിക്കേണ്ടവരാണു അവിടുത്തെ ഭക്തരായ നമ്മള്‍.. എങ്കിലേ അവിടുത്തെ ക്രുപാവരം നമ്മില്‍ ഉണ്ടാകൂ. അപ്പോള്‍ വലിയ ഭാരം പോലും സഹനമായി നമുക്കുതോന്നില്ല.

Saturday, 21 January 2017

ഉടനടി ഉത്തരം ലഭിച്ച ശ്ക്തമായ ഒരു പ്രാര്ത്ഥന !

നിങ്ങള്‍ക്കറിയാമോ വാളക്കുഴിയില്‍ മാര്‍ സേവേറിയോസ് തിരുമെനിയുടെ യഥാര്ത്ഥചിത്രം ? അദ്ദേഹം യാക്കോബായ- ഓര്ത്തഡോക്സ് കാര്‍ക്കുവേണ്ടി കണ്ണീര്‍ വാര്ത്തിരുന്നു .!! തിരുവല്ലാരൂപതയുടെ ആരംഭത്തില്‍ ച്ങ്ങനാശേരില്‍ നിന്നുമാണു അച്ചന്മാര്‍ രൂപതയില്‍ ശുസ്രൂഷക്കായി വന്നിരുന്നതു . ഒരിക്കല്‍ ഒരു പ്രഗല്ഭനായ അച്ചന്‍ കത്തൊലിക്ക സഭയ്ക്കു വെളിയില്‍ രക്ഷയില്ലെന്നും ഓര്ത്തഡൊകസ് യാക്കോബായ സഭയില്‍ നിന്നാല്‍ രക്ഷയില്ലെന്നും പ്രസംഗിച്ചപ്പോള്‍ പിതാവു അച്ചനെ വിളിച്ചു പറഞ്ഞു ഇനിയും അങ്ങനെ പറയരുതു അതു എന്നെ വേദനിപ്പിക്കും . അവര്‍ അപ്പസ്തോലിക പാരമ്പര്യമുള്ളവരും കൂദാസകള്‍ക്കൊന്നും കുറവില്ലഅത്തവരുമാണു . ഒരു കുറവേയോള്ളു പത്രോസിന്‍റെ അധികാരത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ അംഗീകരിക്കുന്നുണ്ടുതാനും വ്യാഴാച്ച രാവിലത്തെ സ്കീമോ നമസക്കാരത്തില്‍ പത്രോസിന്‍റെ പരമാധികാരത്തെ അംഗീകരിക്കുന്നുമുണ്ടു ( ഞാന്‍ സമയം കിട്ടുമ്പോള്‍ അതു പോസ്റ്റു ചെയ്യാം ) അദ്ദേഹം ഓര്ത്തഡോക്സ് സഭയില്‍ ആയിരുന്നപ്പോള്‍ പൌലോസ് ശ്ളീഹായെപ്പോലെ ഓടിനടന്നു സഭ്ക്കുവേണ്ടി പ്രവര്ത്തിച്ചിരുന്നു. എന്നാല്‍ ശ്ളീഃആയെപ്പോലെ സത്യം മനസിലാക്കിയപ്പോള്‍ കത്തോലിക്കാസഭയിലേക്കു ( മലങ്കര കത്തോലിക്കാസഭയിലേക്കു ) പുനരൈക്യപ്പെട്ടു. പിന്നീടു അവര്‍ക്കുവേണ്ടി പിതാവു കണ്ണീരോടേ പ്രാര്ത്ഥിക്കുമായിരുന്നു. തിരുമേനിയുടെ പ്രാര്ത്ഥന വളരെ ശക്തവും ഫലദായകവുമായിരുന്നു. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മേടം 26 നാണു ചെങ്ങരൂര്‍ കത്തോലിക്കപള്ളിയിലെ പെരുന്നാള്‍ മഴയില്ലാതെ വെള്ളമില്ലതെ ജനം മുഴുവന്‍ കഷ്ടപ്പെടുന്ന സമയം അയിരുന്നു . അന്നു പെരുന്നാളിനു കോഴിയിറച്ചിയും അപ്പവും ന്നനേര്ഷ്യ‍ക്ച്ചവിളമ്പു ഉണ്ടായിരുന്നു . പള്ളിയില്‍ നിന്നും കുരിശടിയിലേക്കു വി.കുര്‍ബാനയുടെ പ്രദിക്ഷണം ഉള്ളകാലം .അതും കഴിഞ്ഞാണു നേര്‍ച്ചവിളമ്പു. അവസാന ആശീര്വാദം കഴിഞ്ഞു തിരുമേനി മഴക്കുവേണ്ടി കണ്ണീരോടെ പ്രാര്ത്ഥിക്കുന്നുണ്ടായിരുന്നു. ഈ സമയം ജനത്തെ പള്ളിമുറ്റ്ത്തിരുത്തി നേര്‍ച്ച വിളമ്പി കൊടുക്കുന്നസമയമായിരുന്നു. നേര്‍ച്ചവിളമ്പു തീര്ന്നപ്പോള്‍ തിരുമെനി പ്രാര്ത്ഥിച്ചു മഴക്കുവേണ്ടിയുള്ള പ്രാര്ത്ഥന . എങ്ങനെ മഴവന്നെന്നറിഞ്ഞുകൂടാ അതിശക്തമായ മഴപെയ്തു നേര്‍ച്ചയും എടുത്തുകൊണ്ടു മനുഷ്യ രെല്ലാം പന്തലിലേക്കു ഓടിയതു ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഓര്ത്തഡോക്സ് കാര്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന ഇന്നും ഫലമണിയാതെ കിടക്കുന്നു.

Wednesday, 18 January 2017

എല്ലാവരുടേയും ദൈവം ഏകന്‍


" Is God the God of Jew,s only ? Is he not the God of Gentiles also ? Yes of Gentiles also , since God is one ; and he will justify the circumcised on the ground of faith and the uncircumcised through the same faith (Rom.3:29-30)

ദൈവം എല്ലാവരുടേയും ദൈവമാണു .

യഹൂദര്‍ക്കു ഒരു ദൈവവും  വിജാതീയര്‍ക്കു മറ്റൊരുദൈവവും ഇല്ല. ഒരു ദൈവമേയുള്ളു ..ദൈവം ഏകനാണു .ഒാരോജാതിക്കാരും ഒാരോ പേരു പറഞ്ഞാലും ദൈവം ഒരുവന്‍ തന്നെ ! ഒരേ ദൈവം വിവിധപേരുകളില്‍ അറിയപ്പെടുന്നു.

പഴയ രക്ഷാ സംവിധാനത്തില്‍ ,ഉപേക്ഷിക്കപെട്ടവരാണു വിജാതീയര്‍. എന്നാല്‍ ഇന്നു യഹൂദനും, വിജാതീയനും രക്ഷയിലേക്കു യേശൂവിലുള്ള വിശ്വാസമെന്ന ഏക കവാടം മാത്രമേയുള്ളു.. ഈ കവാടം ദൈവം സാദാസമയവും തൂറന്നിട്ടിരിക്കുന്നു..

യേശുവിലുള്ള വിശ്വാസം എന്നാല്‍ എന്താണു ?

അതു മിശിഹായായ ,രക്ഷകനായ യേശുവിലുള്ള വിശ്വാസമാണു. ( ഗലാ.2:20 )
നമുക്കുവേണ്ടി മരിക്കുകയും ഉയര്‍ക്കുകയും ചെയ്ത യേശുവിലുള്ള വിശ്വാസമാണു . ( 1തെസേ.4:14 ) മരിച്ചവരില്‍ നിന്നു പിതാവു ഉയര്‍പ്പിച്ച യേശുവിലുള്ള വിശ്വാസമാണു .. ( റോമാ.8:11 ) സുവിശേഷത്തിലുള്ള വിശ്വാസമാണു.(ഫിലി.1:27 ,29 ) സത്യത്തിലുള്ള വിശ്വാസമാണു . ( 2തെസേ.2:13 )

ആകയാല്‍ നമ്മൂടെ വിശ്വാസം മരിച്ചവരില്‍ നിന്നു യേശുവിനെ ഉയര്‍പ്പിച്ച ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസമാണു. വിശ്വാസികളായ നാം യേശൂവിനെപ്പോലെ ഉയര്‍പ്പിക്കപെടുമെന്ന വിശ്വാസമാണു.( കൊളോ.2:12 )

വീശ്വാസം നാം നേടിയെടുക്കുന്നതാണോ ?

വിശ്വാസം  ദൈവദാനമാണു.                                                               വിശ്വാസം ദൈവത്തില്‍ നിന്നുള്ള ദാനമാണു. (റോമാ 12:3, 1കോറ.8:3, )
ആ ദാനം നമുക്കു സ്വീകരിക്കാനോ  നിരാകരിക്കാനോ കഴിയും .

നമ്മുടെ വിശ്വാസം നിശ്ചലമായിരിക്കുന്നാതോ,,ചേതനയറ്റതോ അല്ല. അതു നഷ്ടമാകാന്‍ പാടില്ലാത്ത നിധിയുമല്ല.വിശ്വാസം വളരാനോ തളരാനോ സാധ്യതയുള്ള ഒന്നാണു. ദൈവത്തിന്‍റെ നീതീ വിശ്വാസത്തില്‍ നിന്നു വിശ്വാസത്തിലേക്കു നയിക്കുന്നതാണു..

വിശ്വാസം മാത്രം മതിയോ ??

വിശ്വാസം മാത്രംപോരാ പ്രവര്ത്തിയും വേണം . പൌലോസ് ശ്ളീഹാ നമ്മോടു ആവശ്യപെടുന്നതു യേശുവിലുള്ള വീശ്ശ്വാസമാണു. അതേ .അതു സ്നേഹജന്യമായ പ്രവര്ത്തീകളിലൂടെ പ്രകടമാക്കുന്നവിശ്വാസമാണു  . ( 1കോറി.13 :1 - 13 , ഗലാ.5:6 )  

വിശ്വാസം ദൈവദാനമാണെങ്കില്‍ വിവിധതരത്തിലുള്ള വിശ്വാസം ആരുടേതാണു ?
ഒരേദൈവംതന്നെ യഹൂദനു ഒരു വിശ്വാസവും,മുസ്ലീമിനു മറ്റൊരു വിശ്വാസവും,ഹിന്ദുവിനു വേറോരു വിശ്വാസവും നല്കിയോ ? ഒരേവിശ്വാസംതന്നെ വിവിധരൂപത്തില്‍ കാണുകയാണോ ?
ഒരേ പ്രകാശം തന്നെ വിവിധനിറങ്ങളില്‍ കാണാമെല്ലോ ?
സൂര്യപ്രകാശം വിഘടിക്കുമ്പോള്‍ 7 നിറങ്ങളില്‍ കാണുന്നില്ലേ ?
സൂര്യപ്രകാശംഅതില്‍ ഏതെങ്ങ്കിലും ഒരു നിറമാണെന്നു പറയാന്‍ പറ്റില്ല

സൂര്യപ്രകാസവും ദൈവവിശ്വാസവും

സൂര്യപ്രകാസം ഒരു പ്രിസത്തില്കൂടി കടത്തിവിട്ടപ്പോള്‍ 7 നിറങ്ങളായി രൂപാത്രപ്പെട്ടു ഭംഗിയുള്ള മാവില്ലായി തീര്ന്നു .അതില്ക്കൂടി പുറകോട്ടുയാത്രച്യ്താല്‍ സൂര്യനില്‍ എത്തിചേരും. അതുപോലെ വിശ്വാസവും ദൈവത്തിന്രെ ദാനമാണു. വിസ്വാസം മനുഷ്യഹ്രുദയങ്ങളില്കൂടി കടന്നുവന്നു വിവിധരൂപം പ്രാപ്ച്ചു. യഹൂദര്‍ക്കു ഒരു വിശ്വാസം ,ക്രിസ്ത്യാനികള്‍ക്കു ഒന്നു, മുസ്ലീമിനു ഒന്നു, ഹിന്ദുവിനു മറ്റൊന്നു എല്ലാംകൂടിചെരുമ്പോള്‍ വിവിധവര്ണങ്ങളില്‍ മഴവില്ലുപോലെ തിളങ്ങുന്നു. മഴവില്ലില്ക്കൂടി പുറകോട്ടുയാത്രചെയ്താല്‍ സൂര്യനില്‍ എത്തിചേരുന്നതുപോലെ ലോകത്തില്‍ നിലവിലുള്ളവിശ്വസത്തില്‍ കൂടി പുറകോട്ടു യാത്രചെയ്താല്‍ ഏകദൈവത്തില്‍ എത്തിചേരുന്നു. വിശ്വാസം പലതെങ്കിലും ദൈവം ഏകനാണു .മഴവില്ലില്‍ 7 നിറങ്ങളെങ്കിലും അതിനു കാരണഭൂതനായ സൂര്യന്‍ ഒന്നുതന്നെ .അതുപോലെ വിശ്വാസം ദൈവദാനമാണു അതുപലരൂപത്തില്‍ പ്രത്യക്ഷപെട്ടാലും അതിനു കാരണഭൂതനായ ദൈവം ഒന്നുതന്നെ ! അതാണു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറഞ്ഞതു സത്യത്തിന്രെ കിരണങ്ങള്‍ എല്ലാമതത്തിലും ചിതറിക്കിടക്കുന്നുവെന്നു 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...