ആരൊക്കെയോ ചേര്‍ന്നു മാറ്റിമറിച്ച ദൈവത്തിന്‍റെ ആപേരു വീണ്ടെടുക്കണം
ദൈവത്തിന്‍റെ പേരു കരുണയെന്നാണു
ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന് അദ്ദേഹം പേരിട്ടിരിക്കുന്നത് ഇങ്ങനെയാണ്: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’. ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞ പുസ്തകമാണിത്. ദൈവത്തിന്റെ പേരെന്താണെന്ന് ആരും ചോദിച്ചു പോകുന്ന കാലമാണിത്. ദൈവനാമത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന, വംശഹത്യകള്‍ ആഘോഷമാക്കുന്ന ഈ കാലഘട്ടത്തില്‍ ആരും ചോദിച്ചു പോകും: ശരിക്കും ദൈവത്തിന്റെ പേരെന്താണ്?
മദര്‍ തെരേസയുടെ ജീവിതത്തില്‍ ഒരു സംഭവം കേട്ടിട്ടുണ്ട്. വ്രണങ്ങളാല്‍ നിറഞ്ഞ്, ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയില്‍ പുഴുവരിച്ചു കിടന്ന ഒരു മനുഷ്യനെ മദര്‍ എടുത്ത് ആര്‍ദ്രതയോടെ ശുശ്രൂഷിച്ചു. മദറിന്റെ കാരുണ്യം അയാളുടെ ഹൃദയത്തെ തൊട്ടു. അവസാനം വ്രണങ്ങള്‍ പൊറുത്തു തുടങ്ങിയപ്പോള്‍ ആ മനുഷ്യന്‍ മദറിനോട് ചോദിച്ചുവത്രേ ‘അമ്മയുടെ പേര് ദൈവം എന്നാണോ?’
യാഹ്വേ എന്നാണ് ദൈവം തന്റെ പേര് മോശയ്ക്കു വെളിപ്പെടുത്തി കൊടുത്തത്. ദൈവത്തിന്റെ വിദൂരതയെ സൂചിപ്പിക്കുന്ന ആ പേര് ഉച്ചരിക്കാന്‍ പോലും ഇസ്രായേല്‍ ജനം ഭയന്നിരുന്നു. ആകാശമേഘങ്ങള്‍ക്കപ്പുറമെങ്ങോ ഉള്ള ഒരു അജ്ഞാത ശക്തി. പിന്നെയാണ് ക്രിസ്തു ഭൂമിയിലേക്കു വന്നത്. ആ ക്രിസ്തുവിന്റെ കണ്ണാല്‍ കാണുകയും ആ മിഴിയോരങ്ങളില്‍ നിന്നുമൊഴുകുന്ന സ്‌നേഹാരുവിയില്‍ നനയുകയും ചെയ്ത യോഹന്നാന്‍ പിന്നീട് ദൈവത്തിന് കൊടുത്ത പേരാണ് സ്‌നേഹം.
മനുഷ്യര്‍ മാറി മാറി വന്നു, ഈ ഊഴിയില്‍. ദൈവമനുഷ്യര്‍ എന്നും മനുഷ്യദൈവങ്ങള്‍ എന്നും പറഞ്ഞെല്ലാം. അവരുടെ നന്മകളും തിന്മകളും കാപട്യങ്ങളും കണ്ടമ്പരന്ന പാവം ജനം ദൈവത്തിന് പല പേരുകള്‍ നല്‍കി. ദൈവനാമത്തിലുള്ള ചൂഷണങ്ങള്‍ കണ്ടവരും കോപിച്ച് മുച്ചൂടും മുടിക്കുന്ന ദൈവത്തെ കുറിച്ചു കേട്ടവരും ദൈവത്തിന് പേടിയുളവാക്കുന്ന പേരുകള്‍ നല്‍കി. ദൈവനാമത്തില്‍ മനുഷ്യരെയും മറ്റു മതക്കാരെയും കൊല്ലാനുള്ള പ്രത്യേക ലൈസന്‍സുള്ളവരെ കണ്ട് ലോകം ദൈവത്തിന് ഭീകരമായ നാമം പതിച്ചു നല്‍കി.
മനുഷ്യര്‍ തങ്ങളുടെ അധമപ്രവര്‍ത്തികളും ക്രൂരതകളും കൊണ്ട് ദൈവത്തിന്റെ പേര് മാറ്റിമാറ്റിയെഴുതുന്ന ഈ കാലത്തില്‍ മാഞ്ഞു പോയ മിഴിനീര്‍ നനവുള്ള ഒരു ദൈവത്തിന്റെ ചിത്രം വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. അതാണ് ഈ കനത്ത കാലത്തില്‍ ഫ്രാന്‍സിസ് എന്ന മനുഷ്യത്വത്തിന്റെ പാപ്പാ ചെയ്തു കൊണ്ടിരിക്കുന്നത്. ദൈവനാമത്തില്‍ മനുഷ്യന് കരുണ നിഷേധിക്കപ്പെടുന്ന ഈ കാലത്തില്‍ അദ്ദേഹം കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചു. സാധാരണക്കാരന്റെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ട പുസ്തകത്തിന് അദ്ദേഹം പേരിട്ടു: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’.
‘എനിക്കും വേണം കരുണ, ഈ പാപ്പയ്ക്കും വേണം ദൈവത്തിന്റെ കരുണ.’ അദ്ദേഹം തന്റെ പുസ്തകത്തില്‍ കുറിച്ചു വച്ചു. താരസിംഹാസനങ്ങളില്‍ വിരാചിക്കുന്ന ദേവതുല്യനല്ല; കുമ്പസാരിക്കുന്ന, തടവുകാരോട് താദാത്മ്യം പ്രാപിക്കുന്ന പച്ചമനുഷ്യനാണ് താന്‍ എന്നു വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല.
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ലോകോത്തര ചിത്രത്തിന്റെ സംവിധായകനും നായകനുമായ റോബര്‍ട്ടോ ബെനിഞ്ഞീനിയെന്ന ഓസ്‌കര്‍ ജേതാവായ ഇറ്റാലിയന്‍ മഹാനടന്‍ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനകര്‍മത്തിന് മധ്യേ വിളിച്ചു പറഞ്ഞു: ഈ പാപ്പായെ കുറിച്ച് വാചാലനാകാതിരിക്കാന്‍ എനിക്കാവില്ല! ഈ മനുഷ്യന്‍ കരുണയുടെ ഉറവയാണ്. അദ്ദേഹത്തിന്റെ നടവഴികളില്‍ കരുണയൊഴുകുന്നു…
മനുഷ്യത്വത്തെ കണ്ടില്ലെന്നു നടിക്കുന്ന ആത്മീയതയല്ല, നനവുള്ള ആര്‍ദ്രമായ ആത്മീയതയാണ് അദ്ദേഹം പ്രഘോഷിക്കുന്നത്. പതിനേഴാം വയസ്സിലെ അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത് ഇപ്പോഴും അദ്ദേഹം ഏത്രയേറെ ആര്‍ദ്രത ഉള്ളില്‍ സൂക്ഷിക്കുന്നു എന്നതിന് തെളിവാണ്. തനിക്ക് കാരുണ്യത്തിന്റെ ആദ്യാനുഭവം പകര്‍ന്നു തന്ന ഫാ. ഇബാറ രക്താര്‍ബുദം ബാധിച്ച് മരണമടഞ്ഞ ദിവസം മുറിക്കുള്ളിലേക്കു മടങ്ങിയെത്തിയ പതിനേഴുകാരന്‍ ബര്‍ഗോളിയോ ഒരു രാവ് മുഴുവന്‍ കരഞ്ഞു തീര്‍ത്തു!
ഈ ദൈവത്തെ കരുണ എന്നു വിളിക്കണം – ഫ്രാന്‍സിസ് പറയുന്നു. വറ്റി പ്പോയ മണ്ണിന്റെ കരുണയുടെ ഉറവകള്‍ വീണ്ടെടുക്കണം. ആരൊക്കെയോ ചേര്‍ന്ന് മാറ്റിപ്പറയിച്ച ദൈവത്തിന്റെ ആ പേര് വീണ്ടെടുക്കണം. ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്!’
Blessed are those who hunger and thirst for righteousness, for they will be filled
Monday, 16 January 2017
Thursday, 12 January 2017
CELIBACY IN CATHOLIC CHURCH
" കലപ്പമേല്‍ കൈ വെച്ചിട്ടു പിന്‍തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല." ( ലുക്കാ.9: 62 )
ആഗ്രഹമുളള അച്ചന്മാരെയും ശെമ്മാശന്മാരേയും പെണ്ണുകെട്ടാന്‍ അനുവദിക്കണമെന്നു ആരോ എഴുതികണ്ടു. ഞാന്‍ അപ്പോതുടങ്ങിയ ചിരിയാ ഇത്ര പെരുത്ത "സമാശ് " കേട്ടാല്‍ എങ്ങ്നെ ചിരിക്കാതിരിക്കും ?
ഒന്നാമത്തെകാര്യം മലങ്കരസഭയില്‍ അച്ചന്മാര്‍ക്കു പെണ്ണുകെട്ടാന്‍ അനുവാദമില്ല.
അച്ചനായികഴിഞ്ഞിട്ടു പെണ്ണുകെട്ടാന്‍ ആഗ്രഹിച്ചാല്‍ പട്ടം ഉപേക്ഷിച്ചു പോകയേ നിവ്രുത്തിയുള്ളു.
കത്തോലിക്കാസഭയില്‍ വിവാഹിതരായ അച്ചന്മാരുള്ള സഭകള്‍ ഉണ്ടു . മലങ്കര കത്തോലിക്കാസഭ്ക്കും വേണമെങ്കില്‍ അനുവാദം ലഭിക്കുമായിരുന്നു .അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നാണു അറിവു.
രണ്ടു. കത്തോലിക്കാസഭയില്‍ വൈദികനായാല്‍ ബ്രഹ്മചര്യം പാലിക്കണമെന്നു അതിനായിപോകുന്നവര്‍ക്കറിയാം
മൂന്നു . 9 വര്‍ഷത്തെ പഠനത്തിനിടയില്‍ താല്പര്യ്മില്ലാത്തവര്‍ക്കു എപ്പോള്‍ വേണമെങ്ങ്കിലും തിരികെപോകാം
നാലു . വൈദികപട്ടം കൊടുക്കുന്നതിനുമുന്‍പു ഒരു വര്ഷത്തെ റീജന്സിയുണ്ടു .ആ ഒരു വര്ഷം അവര്‍ തങ്ങളുടെ വിളിയെ വിലയിരുത്തി പക്വമായ ഒരു തീരുമാനം എടുക്കാനുള്ള നീണ്ട ഒരു വര്ഷം എതെങ്ങ്കിലും പള്ളിയിലേക്കു അവര്‍ പോകുന്നു. തിരികെ പോകേണ്ടവര്‍ക്കു പോകാം .( ഒരു വര്ഷത്തെ ആലോചന പോരേ ) അവസാനതീരുമാനം എടുക്കാന്‍ പട്ടം കൊടുക്കുന്നതിന്‍റെ തലേആഴ്ച്ചയിലും ഒരു ആഴ്ച്ചത്തെ ധ്യാനം ഉണ്ടു അവിടേയും ഏതുതീരുമാനം വേണമെങ്കിലും എടുക്കാം .
അതിനു ശേഷമാണു പട്ടം കൊടുക്കുക. പട്ടം സ്വീകരിച്ചുകഴിഞ്ഞും പോകുന്നവര്‍ ഉണ്ടു.
അന്‍ചു. ആരേയും നിര്‍ബന്ധിച്ചല്ല അച്ചന്മാരാക്കുക
ആറു . വിവാഹിതരായതുകൊണ്ടു ഒരു വൈദികന്‍ ദാമ്പത്യ വിശ്വസ്തത പാലിക്കുമെന്നു ഉറപ്പുണ്ടോ ? തെറ്റിപോയവരെ എനിക്കു നേരിട്ടു അറിയാം .
ഏഴു. ധാരാളം ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിട്ടും ദാവീദു രാജാവും സോളമനുമൊക്കെ തെറ്റില്‍ ഉള്‍പെട്ടില്ലേ ?
ഒരു വൈദികന്‍ തെറ്റില്‍ പെട്ടാല്‍ അവിവാഹിതനായതുകൊണ്ടാണു വിവാഹിതനായിരുന്നെങ്കില്‍ തെറ്റില്‍ പെടുകില്ലായിരുന്നു വെന്നുചിന്തിക്കുന്നതില്‍ കഴമ്പുണ്ടോ ? അങ്ങ്നെ ആയിരുന്നെങ്ങ്കില്‍ പരപുരുഷ ബന്ധവും ,പരസ്ത്രീ ബന്ധവും ഉണ്ടാകില്ലായിരുന്നു.!
തെറ്റില്‍ വീഴുന്നവര്‍ എവിടെയായാലും എത്രകെട്ടിയാലും തെറ്റുചെയ്യും !
അതിനാലാണു യേശു പറഞ്ഞതു. " എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു കര്ത്താവേ ,ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും, അവന്‍ പറഞ്ഞു മരിച്ചവര്‍ തങ്ങളുടെ മരിച്ചവര്‍ സംസ്കരിക്കട്ടെ . നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റോരുവന്‍ പറഞ്ഞു കര്ത്താവേ ഞാന്‍ നിന്നെ അനുഗമിക്കാം പക്ഷേ ആദ്യം പോയി എന്‍റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം .യേശു പറഞ്ഞു കലപ്പയില്‍ കൈവെച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവന്‍ ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല. " ( ലൂക്ക.9: 59 - 62 )
പൌലോസ് ശ്ളീഹാ പറഞ്ഞു എല്ലാവരും എന്നേപ്പോലെ ആയിരിക്കുന്നതാണു നല്ലതെന്നു !
Tuesday, 10 January 2017
ഹെന്‍ഡ്രി എട്ടാമനും ,വിവാഹമോചനവും, കത്തോലിക്കാസഭയും
"Blessed are those who hunger and thirst for righteousness , for they will be filled "
" For John had been telling Herod, " It is not lawful for you to have your brother,S wife."
And Herodias had grudge against him ,and wanted to kill him .( Mk.6:18-19 )
And Herodias had grudge against him ,and wanted to kill him .( Mk.6:18-19 )
നമ്മില്‍ പലര്‍ക്കും അനുഭവമായിരിക്കുമല്ലോ നീതിക്കും സത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയിട്ടു എല്ലവരാലും അവഗണിക്കപെട്ട അവസ്ഥ. ഞാനും അനുഭവസ്തനാണു. എല്ലാത്തിനോടും കോമ്പ്രമയിസ്സ് ചെയ്തു ജീവിച്ചാല്‍ അരും എതിര്‍ക്കില്ല. ലഭിക്കേണ്ടതും ലഭിക്കേണ്ടാത്തതുമായ പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മനസാക്ഷിക്കു നിരക്കാത്തതിനോടു എതിര്‍പ്പുകാണിച്ചാല്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നമ്മേ വേണ്ടുവോളം ഉപദ്രവിച്ചെന്നും വരാം .
അധികാരികള്‍ പറയുന്നതും പ്രവര്ത്തിക്കുന്നതും തെറ്റായാല്‍ പോലും അതുമായി യോജിച്ചൂ പോകുന്നവര്‍ക്കു എന്തും ലഭിക്കും. മനസാക്ഷിക്കു നിരക്കാത്തതീനോടു യോജിക്കാതിരുന്നാല്‍ വലിയ വില നല്കേണ്ടതായും വരും .
സഹോദര്രന്‍റെ ഭാര്യയുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നതു തെറ്റാണെന്നു പറഞ്ഞാതിനാണു സ്നാപകന്‍റെ കഴുത്തുവെട്ടിയതു .മിണ്ടാതിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു
അതുപോലെ ഹെന്‍ഡ്രി എട്ടാമന്‍റെയും അവിഹിതം ( ഭാര്യജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു ബന്ധം ) സമ്മതിച്ചുകൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ മറ്റൊരു സഭ ( ആംഗ്ളിക്കന്‍ ) ഉണ്ടാകുമായിരുന്നില്ല.
In 1527 Henry asked Pope Clement to annul the marriage, but the Pope refused. According to Catholic teaching, a validly contracted marriage is indivisible until death, and thus the pope cannot annul a marriage on the basis of a canonical impediment previously dispensed. Many people close to Henry wished simply to ignore the Pope; but in October 1530 a meeting of clergy and lawyers advised that the English Parliament could not empower the Archbishop of Canterbury to act against the Pope's prohibition.
ഈ കാരണത്താല്‍ പോപ്പുമയിതെറ്റുകയ്യും രാജാവു സ്വന്ത ഇഷ്ടം പോലെ പ്രവര്ത്തിക്കുകയും ചെയ്തു. അങ്ങനെ പുതിയ സഭയും ഉണ്ടായി.
മനുഷ്യരുടെ പ്രീതിക്കായി ഒരിക്കലും നമ്മൂടെ മനസാക്ഷിയെ ബലിക്കഴിക്കാതിരിക്കാം .പക്ഷേ ലോകത്തിന്‍റെതായ , നമുക്കു ന്യായമായും ലഭീക്കേണ്ടതായ പലതും നമുക്കു നഷ്ടപെട്ടേക്കാം . എന്നാലും ന്യായരഹിതമായി ഒന്നുമായും ഒത്തുതീര്പ്പില്ലാതിരിക്കുന് നതാണു ദൈവതിരുഹിതം ! എന്നെങ്കിലും സത്യം അവര്‍ മനസ്സിലാക്കുമെന്നൂ പ്രത്യാശിക്കാം.ഇനിയും എല്ലാവരും നമ്മേ ഒറ്റപെടുത്തിയാലും കൂടുതല്‍ ദൈവത്തില്‍ ആശ്രായിച്ചു മുന്‍പോട്ടുപോകാം !
ദൈവം അനുഗ്രഹീക്കട്ടെ !
Friday, 6 January 2017
ജീവന്‍റെ വില .
ജീവന്‍റെ ഉടമസ്ഥന്‍ ദൈവമാണു ! അതു നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല
" ശുദ്ധതയുള്ള വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ജീവന്‍റെയും, സ്നേഹത്തിന്റെയും കഴിവുകള്ളുടെസമഗ്രത സമ്രക്ഷിക്കുന്നു". ----- -- ccc 2338 .
കായേന്‍ ഹാബേലിനെ കൊന്നപ്പോള്‍ ദൈവം കായേനോടു ചോദിച്ചു
നിന്‍റെ സഹോദരനെവിടെ ?
ഇന്നു നാം ഓരോരുത്തരോടും ദൈവം ചോദിക്കുന്നു..
"നിന്‍റെ സഹോദരനെവീടെ ?
അവനു കഴിക്കാന്‍ ഭക്ഷണം ഉണ്ടോ ?
കുടിക്കാന്‍ ദാഹജലം ഉണ്ടോ ?
പാര്‍ക്കാന്‍ ഇടം ഉണ്ടോ ?
നഗ്നത മറക്കാന്‍ വസ്സ്ത്രം ഉണ്ടോ ?
രോഗശയ്യയില്‍ ആണോ ?
കാരാഗ്രാഹത്തിലാണോ ?
മരണശേഷം ദൈവം നാമ്മോടു ചോദിക്കകന്ന ചോദ്യത്തിന്‍റെ മോഡല്‍ പരീക്ഷ ഈ ലോകത്തിലാണു നടക്കകന്നതു !
ഈ മോഡല്‍പരീക്ഷയില്‍ ജയിക്കാത്തവന്‍റെ ജീവിതം പരാജയം ?
ജീവിതം മോഡേണാക്കിയ കൂടുംബത്തെയും ദൈവം വെറുതെവിടില്ല !
ഞാന്‍ നിങ്ങളില്‍ നീക്ഷേപിച്ച എത്രജീവ്നെ നിങ്ങള്‍ നശിപ്പിച്ചു ?
ലോകത്തില്‍ മനുഷ്യജീവിതം സുഗമമാക്കുവാന്‍ പൂതിയ പുതിയ കണ്ടുപിടൂത്തങ്ങള്‍ നടത്താനുള്ള ശസ്ത്രജ്ഞന്മാര്‍ അതില്‍ ഉണ്ടായിരുന്നു . ലോകത്തെ നേരായ്യ മാര്‍ഗത്തില്‍ നയിക്കാനുള്ള നേതാക്ക്ന്മാര്‍ അതില്‍ ഉണ്ടായിരുന്നു. സഭയെ നയിക്കാനുള്ള പ്രഗല്ഭ്രായ അധ്യക്ഷന്മാര്‍ അതില്‍ ഉണ്ടായിരുന്നു.ജീവന്‍ രാക്ഷാ വിഭാഗത്തില്‍ പ്ര്രവര്ത്തിക്കേണ്ട ഡോക്ടര്മാര്‍ അതില്‍ ഉണ്ടായിരുന്നു..
ഇങ്ങനെ എന്‍റെ പദ്ധാതിയെ നിങ്ങള്‍ തകിടം മറിച്ചു .
വെറും മണ്ണായ നിര്‍ജീവ മനൂഷ്യരൂപത്തില്‍ ജീവന്‍ പകര്ന്നതു ഞാനാണു .ജീവന്‍റെഉടമസ്ഥന്‍ ഞാനാണു . നിന്നില്‍ ജീവന്‍ നിക്ഷേപിച്ചതും ഞാനല്ലേ ? നീ അതു നശിപ്പിച്ചു ???????
ഈ പുതുവര്ഷം നമുക്കു മാനസാന്തരത്തിലേക്കു കടന്നുവരാം !
ശുദ്ധതയുള്ള വ്യക്തിയായി രൂപ്പെടാം !
സംരക്ഷണ പരിച !!!
കുടുംബജീവിതത്തില്‍ ആപത്തുകളില്‍ നിന്നും കാക്കുന്ന പരിച !
മാതാപിതാക്കളുടെ കല്പനയും ഉപദേശവുമാകുന്ന പരിച ധരിക്കുക.
ജീവിതത്തില്‍ നേരിടുന്ന കഷ്ടതകളും ദുഖങ്ങളും ,കടക്കെണിയും ,പരാജയങ്ങളും ,കുടുംബത്തിലെ അസമാധാനവും , ദമ്പതികള്‍ പരസ്പരം വിദ്വേഷത്തിലും ,വിശ്വാസരാഹിത്യത്തിലും പെട്ടു നട്ടം തിരിയാതിരിക്കാന്‍,കുഞ്ഞുങ്ങള്‍ നേര്‍ വഴിയില്‍ വളര്ന്നു വരുവാന്‍ മാതാപിതാക്കളുടെ കല്പനകളും ഉപദേശവും അംഗീകരിക്കുക സ്വീകരിക്കുക
ദാമ്പത്യ വിശ്വസ്തത കാത്തു സൂക്ഷിക്കുക .
“ മകനെ നിന്‍റെ പിതാവിന്‍റെ കല്പന കാത്തുകൊള്ളുക.: മാതാവിന്‍റെ ഉപദേശം നിരസിക്കുകയും അരുതു . അവയെ നിന്‍റെ ഹ്രുദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക. അവ നിന്റെ കഴുത്തില്‍ ധരിക്കുക.
നടക്കുമ്പോള്‍ അവ നിന്നെ നയിക്കും
കിടക്കുമ്പോള്‍ അവ നിന്നെ കാത്തുകൊള്ളും.
ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും. എന്തെന്നാല്‍ കല്പന ദീപവും ഉപദേശം പ്രകാശവും ആണു. ശിക്ഷണത്തിന്‍റെ ശാസനകളാകട്ടെ ജീവന്‍റെ മര്‍ഗവും “ ( സുഭാ 6: 20 – 23 )
ചുരുക്കത്തില്‍ ദാമ്പത്യജീവിതത്തില്‍ ഇണയെ തളര്ത്തുകയല്ല വളര്ത്തുകയാണു ചെയ്യേണ്ടതു .പരസ്പരസ്നേഹത്തില്‍ അനുദിനം വളരണം .ഭാര്യയുടെ അടുത്തിരുന്നു സ്നേഹമസ്രുണമായ സംഭാഷണം നടത്തേണ്ട സമയത്തു അടുത്ത കൂട്ടുകാരനുമായി സംഭാഷണത്തില്‍ ഏര്പ്പെട്ടാല്‍, അവള്‍ക്കു ആശ്വാസവാക്കുകള്‍ പറഞ്ഞു അവളുടെ ദുഖം അകറ്റേണ്ടസമയത്തു കൂട്ടുകൂടി കൂട്ടുകാരെ സന്തോഷിപ്പിക്കാനാണു സമയം കണ്ടെത്തുന്നതെങ്കില്‍ അവള്‍ക്കുകൊടുക്കേണ്ട സംരക്ഷണത്തിനാണു കുറവു വരുന്നതു . അതും ദാമ്പത്യവിസ്വസ്തതക്കു ഭംഗം വരുത്തുകയാണു.
ഭര്ത്താവിനു കൊടുക്കേണ്ട ശൂസ്രൂഷകള്‍ മാറ്റിവെച്ചിട്ടു കൂട്ടുകാരികളുമൊത്തു ഇഷ്ടപ്പെട്ടവരുമായി കറങ്ങിയാല്‍ അതും ദാമ്പത്യ അവിശ്വസ്തതക്കുകാരണമാകാം .
കടമ മറന്നു ഇനിയും ദൈവീകകാര്യങ്ങളില്‍ ശ്രദ്ധിച്ചാലോ ?
അതും ദാമ്പത്യ വിശ്വസ്തതക്കു ഭംഗം ആകാം
ഉദാ. സുഖമില്ലാതെ കീടക്കുന്ന ഇണയെ ശ്രദ്ധിക്കാതെ ,പ്രഭാതത്തില്‍ ഒരു ചായയോ കാപ്പിയോ കൊടുക്കാതെ പ്രഭാതക്രിത്യനിര്വഹണത്തില്‍ ആവശ്യമായ സഹായം ചെയ്യാതെ ,തന്റെ സാന്നിധ്യം ആവശ്യമായിരുന്നിട്ടും അതു ശ്രദ്ധിക്കാതെ ബലിയില്‍ സംബന്ധിച്ചാല്‍പോലും അതു ദാമ്പാത്യവിശ്വസ്തതക്കു ഭംഗമാകാം ! അതു വലിയ ക്രിത്യവിലോപമാണു .
പ്രാര്ത്ഥനക്കു ഒന്നാം സ്ഥാനം കൊടുക്കാതെ സീരിയലോ സിനിമായോ ഒക്കെ കാണാന് സമയം ചിലവിടുന്നതും കുഞ്ഞുങ്ങള്‍ക്കു മാത്രുകാദോഷമായിത്തീരും അതും വിശ്വസ്തത നഷ്ടപ്പെടുത്തുന്നു. ഇതു കുടുംബജീവിതത്തിന്റെ അടിവേരു അറക്കും അങ്ങനെ കുടുംബം തകര്ച്ചയിലേക്കു നയിക്കപ്പെടും
ചുരുക്കത്തില്‍ ദാംമ്പത്യ വിശ്വസ്തതക്കു ഭംഗം വന്നാല്‍ , വ്രുദ്ധരായ മാതാപിതാക്കളെ അവഗണിച്ചാല്‍ , അവരുടെ ശാപം ഏറ്റാല്‍ , അതു കൂടുംബജീവിതത്തെ നരകതുല്ല്യമാക്കും ! തകര്‍ക്കും !
ഫലമോ ?
കുടുംബസമാധാനം നഷ്ടപ്പെടും !
കുഞ്ഞുങ്ങള്‍ വഴിതെറ്റിപോകും !
കാടക്കെണിയില്‍ വീഴാം !
ജോലി നഷ്ടപ്പെടാം
നിത്യചിലവ്വിനുപോലും ബ്ബുദ്ധിമുട്ടുണ്ടാകാം !
ജീവിതം അവസാനിപ്പിച്ചാലോ യെന്നു പോലും ചിന്തിച്ചെന്നു വരാം !
Thursday, 5 January 2017
സങ്കേതവും അഭയവും !
ദൈവം ആദ്യത്തേതോ അവസാനത്തേതോ ?
സാധാരണ മനുഷ്യര്‍ സ്വന്തം കഴിവില്‍ അഭയം തേടുന്നു. തന്നെക്കൊണ്ടു എല്ലാം നേരേയാക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു പരിധിക്കുള്ളിലും പരിധിക്കു പുറത്തും കടന്നു വിജയീക്കാനായി എന്തും ചെയ്യാന്‍ മടിക്കുന്നില്ല .അവസാനം എല്ലാമാര്‍ഗവും അടഞ്ഞുകഴിയു മ്പോള്‍ ,ഇനിയും വിജയ സാധ്യതയില്ലെന്നു ഉറപ്പാകുമ്പോള്‍ മാത്രം ദൈവത്തിങ്കലേക്കു തീരിയുന്നവരും ഉണ്ടു.
ഒരു സംഭവകഥനോക്കാം .
അമേരിക്കയിലെ വാഷിങ്ങ്ടനിലുള്ള ഒരു പതിനേഴുവയസുകാരിയുടെ കഥ അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതു ഒരു ബുക്കില്‍ വായിച്ചതു ഇപ്രകാരമാണു .
കയിറ്റും ,അവളുടെ അമ്മയും ഡാഡിയും ഉള്‍പ്പെടുന്ന ഒരു സന്തുഷ്ട കുടുംബം .ഒരിക്കല്‍ അവരൂടെ കുടുംബഫ്രണ്ടായ ഒരു വക്കീലുമായി അമ്മ പ്രണയത്തിലായി. അയാളെ കണ്ടില്ലെങ്കില്‍ കെയിറ്റിന്‍റെ അമ്മക്കു ഉറക്കം വരില്ലെന്നായി.
കയിറ്റിന്‍റെ പിതാവിനു അതു , തന്‍റെ ഭാര്യ തന്നെ വിട്ടു മറ്റൊരാളുടെ പുറകെ പോകുന്നതു , വലിയ ആഘാതമേല്പ്പിച്ചു .പക്ഷേ കാമുകനെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകാഞ്ഞതുകൊണ്ടു ,ഭര്ത്താവു അവര്‍ക്കു വഴിമാറികൊടുത്തു.
ഇതേതുടര്ന്നാണു കയിറ്റും അമ്മയും തമ്മില്‍ വഴക്കുതുടങ്ങിയതു .മകള്‍ ഉച്ചത്തില്‍ അമ്മയുടെ നേരേ ആക്രോശിക്കും ,കലിതുള്ളികൊണ്ടു ചീത്തവിളിക്കും .അമ്മയും അതേ നാണയത്തില്‍ തിരിച്ചടിക്കും. തന്‍റെ കാമൂകനെ ഉപേക്ഷിക്കാന്‍ പറ്റില്ല്ലെന്നു തീര്ത്തുപറയും. അതുകേള്‍ക്കുമ്പോള്‍ ആകെ തളര്ന്നുപോകും .ചീത്തവിളിയും ആക്രോശവും ഒന്നും ഒരിക്കലും ഫലം കണ്ടില്ല. അമ്മയുട്ടെ വഴിതതറ്റിയുള്ള പോക്കില്‍ ആ മകള്‍ ഒത്തിരി സങ്കടപ്പെട്ടു എന്നാലും അമ്മയെ ഉപേക്ഷിച്ചൂപോകാന്‍ ആ മകള്‍ക്കു കഴിഞ്ഞില്ല.
എങ്ങനേയും അമ്മയെ രക്ഷിക്കണം .തല പുകഞ്ഞാലോചിച്ചു.ഒരു മാര്‍ഗവും തെളിഞ്ഞു വന്നില്ല. മ്മറ്റു വഴിയൊന്നും ഇല്ലെന്നുകണ്ടപ്പോള്‍ അവള്‍ പ്രാര്ത്ഥനയിലേക്കൂതിരിഞ്ഞൂ.
നാമും പലപ്പോഴും ഇങ്ങനെയല്ലേ ? എല്ലാ വഴികളും അടഞ്ഞുകഴിയുമ്പോള്‍ ദൈവത്തിങ്കലേക്കുതിരിയുന്നവരല് ലേ നമ്മളും ? അവസാനാമാണു ദൈവത്തോടു ചോദിക്കുന്നതെങ്കിലും ചോദിക്കുന്നതു ഉടനെ തന്നെ സാധിക്കണമെന്നു നമ്മുക്കു നിര്ബന്ധവും ഉണ്ടു . താമാസിച്ചാല്‍ ഹാ ഞാന്‍ നോക്കീട്ടു പറ്റിയില്ല പിന്നാ ദൈവം ? എന്നുചിന്തിക്കുകയോ ദൈവത്തെ വിട്ടു പോകയോ ചെയ്തെന്നും വരാം .
എന്നാല്‍ നമ്മില്‍ എത്രപേര്‍ക്കു ദൈവം ആദ്യം തന്നെ അഭയവും ,സങ്കേതവുമായിട്ടുണ്ടു ? നാം നമ്മേ സ്നേഹിക്കുന്നതിലും കൂടുതല്‍ ദൈവം നമ്മേസ്നേഹിക്കുന്നുവെന്നുള്ളതാ ണു സത്യം .നമ്മുടെ കടും പിടുത്തം മാറണം .അതായതൂ - I want what I want . ഞാന്‍ ചോദിക്കുന്നതും ഇഷ്ട്ടപ്പെടുന്നതും തന്നെ ലബിച്ചിരിക്കണം .അതു മാറി - I want what God wants . എനിക്കു വേണ്ടതു ദൈവത്തിനു വേണ്ടതു മാത്രം എന്ന ചിന്തയില്‍ നമുക്കു പ്രാര്ത്ഥിക്കാന്‍ കഴിയണം .
നമുക്കു വേണ്ടതു നമ്മുടെ നന്മക്കും ആത്മരക്ഷക്കുവേണ്ടതും മാത്രമെന്നു ദൈവത്തിനറിയാം .പക്ഷേ അതു നമുക്കറീയില്ല. നന്മകള്‍ കൊണ്ടു നമ്മേ സമ്പ്പന്നരാക്കാന്‍ അവിടുന്നു ഒരുക്കമാണു .അഹു സ്വീകരിക്കാന്‍ നമുക്കു കഴിയെണമെന്നുമാത്രം !
പലപ്പോഴും ദൈവം നമുക്കു ഒരു എമര്‍ജന്സി നമ്പര്‍ മാത്രമാണു അങ്ങനെ യാകരുതു. ദൈവം അവസാനത്തെ ഒരു പിടിവള്ളളയായി മാത്രം രൂപപ്പെടരുതു. എല്ലാകാര്യങ്ങളിലും നമ്മള്‍ ദൈവത്തില്‍ ആശ്രയിക്കുകതന്നെവേണം .
തന്‍റെ അമ്മയും ഡാഡിയും വീണ്ടും ഒന്നിക്കുന്നതിനു കെയിറ്റു ഉള്ളുരൂകീ പ്രാര്ത്ഥന തുടങ്ങി. അവള്‍ പ്രാര്ത്ഥന തുടങ്ങിയപ്പോള്‍ അല്‍ഭുതമൊന്നും സംഭവിച്ചില്ല.പക്ഷേ അവളില്‍ വലിയമാറ്റങ്ങള്‍ സംഭവിച്ചു.എന്നും അമ്മയുമായി വഴക്കിട്ടിരുന്ന അവളില്‍ വഴക്കിനു പകരം അമ്മയോടുകൂടുതല്‍ സഹാനുഭൂതിയാണു ഉണ്ടായതു. അമ്മയോടുള്ള അവളുടെ പ്രുമാഅറ്റത്തില്‍ വ്യത്യാസം വന്നപ്പോള്‍ അമ്മയിലും മാറ്റങ്ങള്‍ വന്നു. കാമുകന്‍റെ പുറകേ നടക്കുന്നതിനു പകരം അയാളെ ഒഴിവാക്കാന്‍ ശ്രമമുണ്ടായി. മാത്രമല്ല ഭര്ത്താവുമായി ബന്ധപ്പെടാന്‍ ശ്രാമം ആരംഭിക്കുകയും ചെയ്തു ..
അവള്‍ തന്നെപറഞ്ഞതു അമ്മയും ഡാഡിയും വീണ്ടും ബന്ധപ്പെടാന്‍ തുടങ്ങി പക്ഷേ പ്ഴയതുപോലെ മംഗളകരമല്ല. അതു എന്നെദുഖിപ്പിക്കുന്നു. പക്ഷേ സന്തോഷകരമായ ഒരു ക്കാര്യമുണ്ടു. ദൈവത്തിനു നമ്മുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു നേരിട്ടു ഞാന്‍ മനസിലാക്കി. അതുകൊണ്ടു ഇനിയും ഒരിക്കലും ഞാന്‍ ഒറ്റപ്പെട്ടതായി എനിക്കു തോന്നുകില്ല.
കെയിറ്റു ദൈവത്തൊങ്കലേക്കുതിരീഞ്ഞപ്പോള്‍ അവിടുത്തെ സാന്നിദ്ധ്യവും സഹായവും അവള്‍ക്കു അനുഭവമായി !
ജീവിതത്തിലെ എല്ലാനിമിഷവും നമുക്കു ദൈവത്തിങ്കലേക്കുതിരിയാം ! അവിടുന്നു നമ്മുടെ ജീവിതത്തിലെ അവസാന അഭയമാകരുതു .പ്രഥമ അഭയം തന്നെയാകട്ടേ ! ആമ്മീന്‍ !
Wednesday, 4 January 2017
ദനഹാതിരുന്നാള്‍ , രാക്കുളിതിരുന്നാള്‍, പിണ്ടികുത്തിപെരുന്നാള്‍ = യേശുവിന്‍റെ മാമോദീസാ യുടെ ഓര്മ്മപ്പെരുന്നാള്‍
ദനഹാ എന സുറിയാനിവാക്കിനര്ത്ഥം വെളിപെടുത്തല്‍,സൂര്യോദയം ,പ്രത്യക്ഷീകരണം എന്നൊക്കെയാണു . ജനുവരി ആറിനു ആചരിക്കുന്ന ദനഹാതിരുന്നാള്‍ ,പാശ്ചാത്യസഭ്ക്കു പൂജരാജാക്കന്മാരുടെ തിരുന്നാള്‍ ആണു. എന്നാല്‍ പൌരസ്ത്യസഭക്കു യേശൂവിന്‍റെ മാമോദ്ദീസാതിരുന്നാള്‍ ആണു. മാമ്മോദീസായില്‍ ആരംഭിച്ച പരസ്യജീവിതമാണു സഭ ഈ കാലത്തു ധ്യാനിക്കുന്നതു .അതിനാല്‍ ഇതൂ ദനഹാകാലമാണു.ഈ കാലത്തെ വെള്ളിയാഴ്ചകളില്‍ ഒരു പ്രത്യേകക്രമത്തില്‍ വിശുദ്ധരെ അനുസ്മാരിക്കുന്നു. സ്നാപകയോഹന്നാന്‍ , പത്രോസ് പൌലോസ് ശ്ളീഹന്മാര്‍ , എസ്തപ്പാനോസ് , സുവിശേഷകാന്മാര്‍, മല്പാന്മാര്‍, സഭാവിശുദ്ധര്‍, സകലമരിച്ചവര്‍ ,എന്നീക്രമത്തില്‍ പുണ്യവാന്മാരുടെ ഐക്യം , എന്നിവ സവിശേഷമായ രീതിയിലാണു സഭ ആഘോഷിക്കുക.
വലിയ്യനോമ്പിനു 18 ദിവസം മുന്‍പു ആചരിക്കുന്ന മൂന്നു നോമ്പു മാര്തോമ്മാ നസ്രാണിക്കളുടെ ഒരു പാരമ്പര്യമാണു..
എന്താണു പാലാക്കാരുടെ രാക്കുളിതിരുന്നാള്‍ ?
ദനഹാ അധവാ യേശുവിന്‍റെ മാമോദീസാതിരുന്നാള്‍ ആചരിക്കുന്നതിനു വെളുപ്പിനു ആരംഭിക്കുന്ന തിരുകര്മ്മത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ രാത്രിയിലെ ഒരുക്കം ആരംഭിക്കുന്നു. വലിയപള്ളിയുടെ അടുത്തുള്ള മീനച്ചിലാറ്റില്‍ ആളുകള്‍ മുങ്ങിക്കുളിച്ചു തങ്ങളെതന്നെ ശുചിവരുത്തുന്നു. ഇതു രാത്രിയിലാണു നടക്കുക, അതിനാല്‍ ഇതിനെ രാക്കുളിപെരുന്നാള്‍ എന്നു ആളുകള്‍ വിളിച്ചു .അതിനാല്‍ ദനഹാ പാലാക്കാര്‍ക്കു രാക്കുളി പെരുന്നാള്‍ ആണൂ.
എന്താണു പിണ്ടികുത്തിപ്പെരുന്നാള്‍ ?
വടക്കന്‍കേരളത്തില്‍ ലോകത്തിന്‍റെ പ്രകാശമായ യേശുവിന്‍റെ മാമോദീസാതിരുന്നാള്‍ ലോകത്തിന്‍റെ നാനാ ഭാഗത്തേക്കും പ്രകാശം പരത്തുവാനായിട്ടു ദൈവാലയത്തിനു ചുറ്റും ,ഭവനത്തിനു ചുറ്റും ,വാഴപിണ്ടി നാട്ടിനിര്ത്തി അതേല്‍ മരോട്ടിക്കാ പിളര്ന്നു അകം വ്രുത്തിയാക്കി അതില്‍ എണ്ണഒഴിച്ചു തിരികത്തിക്കുന്നു. അങ്ങനെ ദൈവാലയത്തിനു ചുറ്റും പ്രകാശപൂരിതമാകുന്നു. അതിനുസേഷമാണു പ്രത്യേകമായ പ്രാര്ത്ഥനകളും ,തിരുകര്മ്മളും ,ബലിയുമൊക്കെ നടക്കുക ഇതിനെയാണു പിണ്ടികുത്തിപ്പെരുന്നാള്‍ എന്നുപറയുക.
എന്താണു പൂജ്രാജാക്കളുടെ പെരുന്നാള്‍ ?
പടിഞ്ഞാറന്‍ സഭകളില്‍ ദനഹാതിരുന്നാള്‍ പൂജരാജാക്കളുടെ തിരുന്നാളായിട്ടാണു അറിയപ്പെടുക .നമ്മുടെ ചിലപ്ള്ളികളിലും ഇതു വലിയ പെരുന്നാളായികൊണ്ടാടുന്നു. ( മണിമല പള്ളിയിലും മറ്റും )
എന്താണു പാലായിലെ മലയുന്തു ?
അക്കര കുരിശുപള്ളിയില്‍ നിന്നും വലിയപ്ള്ളിയിലേക്കു 6 നു ഉച്ചകഴിഞ്ഞുള്ള പ്രദിക്ഷണത്തിനു 200 ല്‍ പരം ആളുക്ള് വഹിക്കുന്ന ഒരു വലിയ പുല്ക്കൂടുണ്ടു .അതില്‍ ആദത്തിന്‍റെ കാലം മുതല്‍ ഉള്ള എല്ലാ ചരിത്രവും ഉള്‍കൊള്ളൂന്ന ശില്പ്പങ്ങളും,പറുദീസാതോട്ടവും ,പാമ്പും ,എല്ലാപക്ഷിമ്രുഗാദികളും ,പുല്ക്കൂടും ,ഉണ്ണീശോയും ,മാതാവും,യൌസെപ്പുപിതാവും ഒക്കെ ഉള്‍കൊള്ളുന്ന വലിയ പുല്ക്കൂടാണു .പൂജരാജാക്കള്‍ എത്തുമ്പോള്‍ തോമ്മാശ്ളീഹാ ഇറങ്ങിവന്നു സ്വീകരിക്കുന്നതുമൊക്കെ പ്രതീകാത്മകമായികാണിക്കും ഇതു ഒരു വലിയ മലപോലെയാണു .ഇതിനെയാണു പാലാക്കാര്‍ മലയുന്തു എന്നാണു പറയുക.
ഇതിന്‍റെയെല്ലാം ചുരുക്കം .
യേശു ലോകത്തിന്‍റെ പ്രകാശമായതിനാല്‍ യേശുവിന്‍റെ എല്ലാ പ്രുന്നാളുകളും രാത്രിയില്‍ നടക്കുന്നു. ജനനം .രാത്രിയില്‍ .വിചാരണ രാത്രിയില്‍, കബറടക്കം രാത്രിയില്‍ .ഉദ്ധാനം രാത്രിയില്‍ , ഇതെല്ലാം ലോകത്തിന്‍റെ പ്രകാശമാണു യേശുവെന്നുകാണിക്കാനാണു.
പ്രതീകാല്ത്മകമായി കാണിക്കുന്നതെല്ലാം വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നതു വിഡ്ഡിത്തമാണു .
ദനഹാതിരുന്നാളിന്‍റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.
Subscribe to:
Posts (Atom)
അനുരജ്ജനകൂദാശയുടെ ദുരുപയോഗം
എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...
-
പെന്തക്കോസ്തിലെ ഒരു അമ്മച്ചി കന്യാസ്രീ വേഷധാരിയായ ഒരു സ്ത്രീയെക്കൊണ്ടൂ അവരുടെ (പെന്തക്കോസ്തുകാരുടെ ) ആശയങ്ങള്‍ മസാലയൊക്കെ ചേര്‍ത്തു രൂപപ്പെ...
-
It is the ability to control your own thoughts and the way in which you behave I think each one of us should have “ The ability to cont...