Tuesday, 6 December 2016

പരിശുദ്ധക്കന്യാമറിയം

പരിശുദ്ധകന്യാമറിയത്തെപ്പറ്റി ഒരു പ്രോട്ട്സ്റ്റന്‍റ്റുകാരന്‍ പറഞ്ഞതാണു അമ്മയെക്കുറിച്ചു അല്പം എഴുതാന്‍ എന്നെ പ്രെരിപ്പിച്ചതു .

അച്ചന്‍ വേഷധാരിയായ അദ്ദേഹം പറയ്യുന്നതിങ്ങനെ (സ്വയം ബൈബിള്‍ പണ്ഡിതനെന്നു വിശേഷിപ്പിക്കകകയൂം ചെയ്യ്യും )

മറിയത്തിനും യൌസേപ്പിനും അവരുടെ സ്വന്തം മകന്‍ ഉണ്ടാകുന്നതു വരെ മറീയം കന്യകയായിരുന്നു . ഈ മനുഷ്യന്‍റെ ബൈബിള്‍ പാണ്ഡിത്യം എവിടെ നില്ക്കകന്നു ? കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്ന സ്ത്രീകള്‍ ആരുടെ അമ്മയാണെന്നു വ്യക്തമായി ബൈബിള്‍ പറയുന്നുണ്ടു .സഹോദരന്മാര്‍ എന്നു പ്പറയുന്ന്നവരുടെ അമ്മമാരാണു അവര്‍ . .നേരത്തെ പലപ്രാവശ്യം എഴുതിയതാകയാല്‍ എഴുതുന്നില്ല്ല.

എല്ലാകാര്യങ്ങളും ബൈബിള്‍ അധിഷ്ടിതാമായി മാത്രം ചിന്തിക്കുന്ന സഭയാണു കത്തോലിക്കാസഭ. അതുകൊണ്ടാണു സഭാജീവിത്തില്‍ പരിശുദ്ധ അമ്മക്കു സാധാരണ മനുഷ്യരെക്കാള്‍ വളരെ സ്രേഷ്ടമായ ഒരു സ്ഥാനം നല്കുന്നതു .ദൈവപൂത്രന്‍റെ അമ്മയാകുവാന്‍ തിരഞ്ഞെടുക്കപെട്ടവള്‍ തികച്ചും അനുഗ്രഹീതയാണു. ആ കാര്യം പിതാവായ ദൈവം തന്നെ മാലാഖായില്‍ കൂടി അവളേ അറിയിക്കുന്നു.
" ദൈവക്ക്രുപ നിറഞ്ഞവളേ സ്വസ്തി കര്ത്താവു നിന്നോടുകൂടെ " (ലൂക്ക.1:28 )

പാരിശുദ്ധാത്മാവു ഏലീസബേത്തില്‍ കൂടി പറഞ്ഞതു ഇപ്രകാരമാണു .
" നീ സ്ത്രീകളീല്‍ അനുഗ്രഹീതയാണു. നിന്‍റെ ഉദരഫലവും അനുഗ്രഹീതം എന്റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനീക്കു എവിടെ നിന്നു? ഇതാ നിന്‍റെ അഭിവാദാന സ്വരം എന്‍റെ ചെവികളീല്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്ത്താവു അരുളീചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ച നീ ഭാഗ്യവതി. " ( ലൂക്ക.1: 42 - 45 )

പരിശുദ്ധാത്മാവാണു പരിശുദ്ധ മറിയത്തെ ക്രുപനിറഞ്ഞവളും അനുഗ്രഹിക്കപെട്ടവളുമെന്നു പ്രഖ്യാപിച്ചതു. അതുതന്നെയാണു ക്കത്തോലിക്കര്‍ അനുദിനം ആവര്ത്തിച്ചു ചൊല്ലി മറിയദത്തെ ആദരിക്കുന്നതു .ഏലിസബേത്തിന്‍റെ അഭിവാദനത്തിനു മറുപടിയായി മറിയം പറഞ്ഞ ദൈവവചനം ഇപ്രകാരമായിരുന്നു.
" ഇന്നു മുതല്‍ എല്ല്ലാതലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും. " ( ലുക്ക.1:48 )

നമ്മുടെ രക്ഷകന്‍റെ അമ്മയെ - നമ്മുടെ ആമ്മയെ (കുരിശിന്‍ ചുവട്ടില്‍ വെച്ചു നമ്മുടെ അമ്മയായി യേശു തന്നതാഅണൂ ) എങ്ങനെ സ്നേഹിക്കാതിരിക്കും ? യേശൂ താന്‍റെ അമ്മയെ എന്തുമാത്രം സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തിരിക്കണം .പിതാവിനേയും മാതാവിനേയും ബഹുമാനിക്കണമെന്നു ദൈവ കല്പനയ്യാണെല്ലോ ? ( ലേവ്യര്‍ .19:3 ) അതിനെതിരായി ചീന്തിക്കുന്ന ഒരുവനു യേശുവിനേയും,പിതാവിനേയും ,പരിശുദ്ധാത്മാവിനേയും എങ്ങനെ സ്നേഹിക്കാന്‍ കഴിയൂം ?

പരിശുദ്ധ കന്യാമറിയത്തെ നാം സ്നേഹിക്കായും, ബഹൂമാനിക്കയും ,ആദരിക്കുകയുംമ്മ ചെയ്യുന്നതുപോലെ അമ്മയ്യുടെ മാധ്യസ്ഥവും നാം തേടുന്നു. അതും ബൈബിള്‍ അധിഷ്ടിതമാണു. കാനായ്യിലെ കാല്ല്യാണത്തതനു വീഞ്ഞ് തീര്ന്നപ്പോള്‍ സമയം ആകാഞ്ഞിട്ടുകൂടി അമ്മ്മായുടെ ആവശ്യം സാധിച്ചുകൊടുക്കുന്ന്നമകനെയാണു നാം ക്കാണുക. അമ്മ പറഞ്ഞാല്‍ മകന്‍ ഒരിക്കലും അതു നിരസിക്കില്ല..

ഉദ്ധാനത്തിനു ശേഷം ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ കാത്തിരിക്കുന്നതും അമ്മയോടോപ്പമായിരുന്നു. ( നടപടി 1:14 )

ദൈവപുത്രനായ യേശുവിനു ജന്മം നല്ക്കിയ കന്യാമറിയം കുരിശുമരണം വരെ അവിടുത്തെ ഒപ്പമുണ്ടായിരുന്നു. അഥിനുസേഷം സഭായുടെ ഔദ്യോഗികമായ ആരംഭത്തില്‍ പരിശുദ്ധാത്മാവിനെ സ്സ്വീകരിക്കുമ്പോഴും കന്യാമറിയം സന്നിഹിതയായിരുന്നു.

പരിശുദ്ധ അമ്മ അമലോല്ഭവയായി ജനിച്ചുവെന്നു കാത്തോലിക്കാസഭ വിശ്വസിക്കുന്നു. ജറമിയായെ ജനിക്കുന്നതിനുമുന്‍പേ വിശൂദ്ധീകരിച്ച ദൈവം യോഹന്നാനേയും അമ്മയുടെ ഉദരത്തില്‍ വെച്ചു വിശുദ്ധീകരിച്ചു. (ലൂക്ക 1::15 ) ആ ദൈവം തന്‍റെ പുത്രനു ജനിക്കാനുള്ളവളെ എത്ര അധികമായി വിശുദ്ധീകരിക്കില്ല ?

താന്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നവരെ വിളിക്കുകയും ,വിളിച്ചവരെ നീതീകരിക്കുകയും ,,നീതീകരിച്ചവരെ മഹത്വപ്പെടുഥ്തതകയ്യും ചെയ്യുന്നവനാണു ദൈവം . ( റോമാ 8: 30 ) എങ്കില്‍ പിന്നെ ദൈവപുത്രന്‍റെ ആമ്മായാകാന്‍ വിളിക്കപെട്ട മറിയത്തെ പാപരഹിതയും പരമ പരിശുദ്ധയുമായി മഹത്വപ്പ്പെടുത്തിയെന്നു നാം വിശ്വസിക്കേണ്ടതല്ലേ ?

"പൂര്ണവതി ഒരുവള്‍ മാത്രം " എന്നു ഉത്തമഗീതം പറയുന്നു. (6:9 )

അപ്പോള്‍ പരിശുദ്ധക്കന്യാമറിയം അല്ലാതെ മറ്റൊരു സ്ത്രീയുണ്ടോ ? പൂര്ണവതിയായിട്ടു ? അവള്‍ സ്വ്ര്‍ഗത്തിലേക്കു എടുക്ക്കപ്പെട്ടൂവെന്നു കത്തോലിക്കാസഭാ പഠിപ്പിക്കുന്നു .അതിനും ബൈബിള്‍ അടിസ്ഥാനം ഉണ്ടു . ദൈവത്തിനു പ്രിയങ്കരനായി ജീവിച്ച ഹേനോക്കിനെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ,ഏലിയാ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടു. ഇവരെയൊക്കെ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടാമെങ്കില്‍ ദൈവാപുത്രന്‍റെ അമ്മയും ദൈവക്രുപ നിറഞ്ഞവളുമായ പരിശുദ്ധ കന്യാമറിയത്തെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്ന സഭയൂടെ പരമ്പരാഗതവിശ്വാസത്തെ എങ്ങനെ എതിര്‍ക്കണം ? ആ അമ്മയെ മരക്കുന്ന ഒരാള്‍ക്കു എനനെ യേശുവിനെ സ്നേഹിക്കാന്‍ കഴിയും ?

ഇതയുമെങ്കിലും അമ്മയെ ക്കുറിച്ചു പറയാതിരീക്കുന്നതതങ്ങനെ ?

Monday, 5 December 2016

ദൈവം ഇന്നലേയും ഇന്നും എന്നും ഒരുവന്‍ തന്നെ !

ദൈവത്തിനു കാലത്തിനനുസരിച്ചു സ്വഭാവവും മാറുമോ ? പഴയനിയമകാലത്തെ ദൈവം ക്രൂരനൂം പൂതിയനിയമത്തില്‍ കാരുണ്യവാനുമാണോ ??

ദൈവം എന്നും കാരുണ്യവാനാണു .ആരേയും ശിക്ഷിക്കാത്തവന്‍ ! പുതിയനിയമത്തില്‍ കാണുന്ന കാരുണ്യവാനായ ദൈവത്തെ പഴയനിയമത്തീലും അദിമുതല്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ടു . ആദത്തേയും ഹവ്വായേയും തുകല്‍ വസ്ത്രം ഉണ്ടാക്കി ഉടുപ്പിക്കുന്നാവനായ ദൈവം മനുഷ്യനെ വിട്ടുകളഞ്ഞില്ല. രക്ഷാകരപ്രവര്ത്തനത്തിനു തന്‍റെ ഏകജാതനെ പ്പോലും അയക്കാന്‍ സന്നദ്ധനായ ദൈവം കരുണാമായനാണു.ഹോസിയായുടെ പുസ്തകത്തില്‍ വേശ്യാവ്രുത്തീയില്‍ ഏര്‍പ്പെടുന്ന്നവളെപ്പോലും വീണ്ടും സ്വീകരിക്കാന്‍ ,ഭാര്യയാക്കാന്‍ മനസാകുന്നദൈവം ക്കരുണാമയന്നാണു .ദൈവത്തിനു ആരേയും ശീക്ഷിക്കാന്‍ ക്കഴിയില്ല. ഒരു കുശവനു തന്‍റെ പാത്രം കോടിപോയാല്‍ പൊട്ടിച്ചുകള്ളയാം .പക്ഷേ ദൈവത്തീനു തന്‍റെ സ്രിഷ്ടിയെ തകര്ത്തുകളയാന്‍ പറ്റില്ല !

എന്നാല്‍ പിന്നെ പേടിക്കെണ്ടെല്ലോ ഇഷ്ടം പോലെ ജീവിച്ചാല്‍ ?
ദൈവം ശിക്ഷിക്കില്ല പക്ഷേ ഓരോ പ്രവര്ത്തിയുടേയും പ്രത്യാഘാതങ്ങള്‍ അവരവര്‍ തന്നെ അനുഭവിക്കണം .അതു ദൈവം ശിക്ഷിക്കൂന്നതല്ല്ല .
ഉദാ. ഒരുത്തന്‍ ദേഷ്യം വന്നപ്പോള്‍ കാലുകൊണ്ടു ഇരുമ്പു ദണ്ഡിനിട്ടു കാലുമടക്കി ശക്തമായി അടിച്ചു .അവന്‍റെ കാല്‍ മൂന്നിടത്തു വലിയ ഒടിവുകളും പൊട്ടലും ഒക്കെ ഉണ്ടായി .അതു അവന്‍റെ പ്രവര്ത്തിയുടെ പ്രത്യാഘാതങ്ങളാണു ദൈവം അവനെ ശീക്ഷിച്ചതല്ല. ലൈഗീകാരാ ജകത്തില്‍ ജീവിച്ചവര്‍ക്ക് എയിഡ്സ് രോഗം പിടിപെട്ടാല്‍ അതു അവന്‍റെ പാപജീവിത്തിന്‍റെ പ്രതിഫലനമാണു.അതു ദൈവം ശിക്ഷിക്കുന്നതല്ല.

പിതാവു അരേയും വിധിക്കുന്നില്ല.വിധിമ്മുഴുവന്‍ പുത്രനെ ഏള്‍പ്പിച്ചിരീക്കുന്നു. ( യോഹ . 5:22 )

പുത്രന്‍ പറഞ്ഞു ഞാനും ആരേയും വിധിക്കുന്നില്ല്ല.
" എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അതുപാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം ഞാന്‍ വന്നിരിക്കുന്നതു ല്ലോകത്തെ വിധിക്കാനല്ല്ല രക്ഷിക്കാനാണു .എന്നാല്‍ എന്നെ നിരസിക്കുക്കയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവനു ഒരു വിധികര്ത്താവുണ്ടു. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യ ദിനത്തില്‍ അവനെ വിധിക്കും. " ( യോഹ. 12 : 47 - 48 )
ദൈവം ആരേയും വിധിക്കുകയോ ശിക്ഷിക്കയോ വേണ്ടാ അവനവന്‍ ചെയ്യുന്ന പ്രവര്ത്തിയുടെ ഫലം അവനവനുതന്നെ ലഭിക്കും.
ദൈവം ആരേയൂം നരകത്തില്‍ തെള്ളിയിട്ടുന്നില്ല .
ഉദാ. ഒരുവന്‍ ദൈവം പറയുന്നതു ആനുസരിക്കാതെ ദൈവത്തില്‍ നിന്നും അകന്നു സ്വന്ത ഇഷ്ടത്തിനു ജീവിക്കുന്നു. മരിക്കുന്നതും ദൈവത്തില്‍ നിന്നും അകന്ന അവസ്ഥയ്യില്‍ തന്നെ എങ്കീല്‍ അവനു ദൈവത്തെ അനുഭവ്വിക്കാനോ കാണാനോ സാധിക്കാതെ വരന്നു അതുതന്നെ വലിയ പീഡനം ആണൂ .അവന്‍ സാത്താന്‍റെ ആടിമയാകുന്നു. അവന്‍ ( സാത്താന്‍ ) വരുന്നതു മോഷ്ടിക്കാനും ,കൊല്ലാനും, പീഡിപ്പികക്കനും ഒക്കെയാണു .അവനു ഇഷ്ടമുള്ളതൊക്കെ തന്‍റെ അടിമയൊടു ചെയ്യ്യുന്നു. അതത അവന്‍റെ കാര്യമാണു .ചുരുക്കത്തില്‍ ദൈവം ഒരുവനെ നരകത്തീല്‍ തെള്ളിയീട്ടിട്ടു കൈ കൊട്ടിച്ചിരിക്കുന്നില്ല. അവൈടുന്നു കാരുണയും സ്നേഹവും മാത്രമാണൂ .
പിന്നെ എന്തേ പഴയനിയമത്തില്‍ ദൈവം വലിയ വിധിയാളനായും കര്‍ക്കശക്കാരനായും, മനുഷ്യനെ കൊല്ലുന്നവനായും, വ്യഭിചരം ചെയ്താല്‍ സ്ത്രീയേയും ,പുരുഷനേയും കൊന്നുകള്ളയണമെന്നും മറ്റും പറയുന്നതു ?

അതു ദൈവീകവെളിപാടുകളെ മാനുഷീകമായ രീതിയില്‍ മനസിലാക്കുന്നതും.വ്യാഖ്യാനിക്കുന്നതുമാണു. അന്നത്തെ മനുഷ്യരുടെ ആചാര മര്യാദകള്‍ക്കനുസ്രുതമായി ദൈവീകവെളിപാടുകളെ വിലയിരുത്തുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുന്നു. അങ്ങനെ തെറ്റുകള്‍ മനാസിലാക്കി അതുപോലെ ജീവിച്ചതിനെ തിരുത്തുവാനായിട്ടാണു യേശുവന്നതും കലപനകള്‍ക്കൊക്കെ.വിശദീകരണവും നല്കകയതു. വ്യഭിചാരം ചെയ്തവളെ കൊല്ലാന്‍ യേശു പറഞ്ഞില്ല, ദൈവത്തിന്‍റെ കരുണയാണു നാം അവിടെ കാണുക.

ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കെല്ല്ലാം ദൈവം സമീപസ്ഥനാണു .ദൈവം തന്നെ അവര്‍ക്ക്കു വെളീപ്പെടുത്തികൊടുക്കും. വളിപാടുകളിലൂടേയും , ദര്‍ശനത്തില്‍ കൂടേയും ഒക്കെ പക്ഷേ വ്യാഖ്യാനത്തില്‍ തെറ്റുപറ്റാം , യഹൂദന്മാരും ,മുസ്ലീംകളും, ഹിന്ദുക്കളും ഒക്കെ അവര്‍ക്കു ലഭിച്ച വെളിപാടുകളെ വ്യാഖ്യാനിച്ചതില്‍ വന്ന പിശകാണൂ അവിടെയെല്ലാം കാണുന്നതു . എന്നാല്‍ യേശു വന്നപ്പോള്‍ എല്ലാം സ്പഷ്ടമായി നമുക്കൂ വെളിപ്പെടുത്തിതന്നു. അതു അവിടുത്തെ ശരീരമായ സഭയില്‍ കൂടി നിലനീന്നുപോരുന്നു.

ഇത്രയൂംനേരം പറഞ്ഞതിന്‍റെ ചുരുക്കം ദൈവത്തിനു കാലഭേദമില്ല . ഭാവിയോ ഭൂതമോ ഇല്ല വര്ത്തമാനകാലം മാത്രം ! ദൈവം ഇന്നലേയും ഇന്നും എന്നും ഒരുവന്‍ തന്നെ !

Sunday, 4 December 2016

മദ്ധ്യസ്ഥനും ഏക മധ്യസ്ഥനും

" Jesus said to him , " I am the way, and the truth , and the life.
No one comes to the Father except through me . " ( Jn.14: 6 )
"നിങ്ങളുടെ ഹ്രുദയം അസ്വസ്ഥമാകേണ്ടാ.ദൈവത്തില്‍ വിശ്വസിക്കുവിന്‍ : എന്നീലും വിശ്വസിക്കൂവിന്‍ . എന്‍റെ.പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളൂണ്ടു. ഇല്ല്ലായിരുന്നെങ്കില്‍ നിംഗള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നൂ ഞാന്‍ നിംഗളോടു പറയുമായിരുന്നോ ? ................... ........ ................................... ഞാന്‍ പോകുന്നിടത്തേക്കുള്ള വഴിനിംഗാള്‍ക്കു അറിയാം ................................................... യേശു പറഞ്ഞു വഴിയും, സത്യവും ജീവനും ഞാനാണു .എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കുവരുന്നില്ല.. " ( യോഹ. 14: 11 - 6 )


യേശു പറഞ്ഞു ഞാനാണു വഴി എന്നിലൂടെയല്ലാതെ ആരും പിതാഅവിന്‍റ. അടുത്തേക്കുവരുന്നില്ല.
അതേ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏകമദ്യസ്ഥന്‍ യേശുമാത്രം
യേശുവില്‍ കൂടെ അല്ലാതെ പിതാവിങ്കലേക്കൂ ആരും എത്തുന്നീല്ല.
യേശു ഇന്നും ജീവിക്കുന്നു . സഭയില്‍ ജീവിക്കുന്നൂ.
യേശു ദിവ്യകാരുണ്യമായി മനുഷ്യരുടെ ഇടയില്‍ വസിക്കുന്നൂ.
ശിരസായ യേശു ഉടലായ സഭയിലാണു . മണവാട്ടിയായ സഭയോടൊത്താണു. യേശു ഇന്നും വസിക്കുന്നതു.

പിതാവിലേക്കുള്ള വഴി ,യേശുവാകുന്നവഴിതന്നെയാണു
യേശു ശിരസും സഭ ഉടലുമാണു. അതിനാല്‍ സഭതന്നെയാണു വഴി.
സഭയില്‍ കടി മാത്രമേ ഒരാള്‍ പിതാവിങ്കലേക്കു വരികയുള്ളു..
ഈ ലോകത്തില്‍ ധാരാളം വഴികള്‍ ഉണ്ടു . അതില്‍ഒന്നുമാത്രമാണു പിതാവിലേക്കു ഉള്ളവഴി.
അതാണു ഏശുനയിക്കുന്നവഴി.അതൂമാത്രമേ പിതാവില്‍ എത്തീചേരൂ .
സ്നേക്കു ആന്‍ഡ് ലാഡേഴ്സ് കളിയാണു..ഒന്നുമാത്രം ഭവനത്തില്‍ എത്തിക്കൂം
അതിനാല്‍ സഹോദരന്മാരേ സൂക്ഷിക്കുക

അല്പം കൂടി കൂട്ടിച്ചേര്‍ക്കാം .ഈ ഏകംമധ്യസ്ഥന്‍ എല്ലാവരും പലപ്പോഴും തെറ്റിക്കും. പലപ്പോള്‍ പ്പറഞ്ഞതാണു എന്നാലും സീത രാമന്‍റെ പെങ്ങളാണെന്നു പറയ്യും .
യേശു ഏക മധ്യസ്ഥന്‍ എന്നതിനു ഒരു മാറ്റവും ഇല്ല. പിതാവിലേക്കുള്ളവഴി യേശു മാത്രമാണു വേറേ വഴിയില്ല.

ഇനിയും എന്താണു ഈ ഏകമധ്യസ്ഥന്‍ ???

യേശു പൂര്ണ ദൈവവും പൂര്ണ മനുഷ്യനുമാണു . അതു യേശു വിനു മാത്രം ഉള്ള പ്രത്യേകതയാണു. അതിനാല്‍ ഒരേസമയം ദൈവവുമായും മനുഷ്യനുമായും ഇടപെടാന്‍ പൂര്ണമായും സാധിക്കുന്നു. മറ്റുള്ള വിശുദ്ധ്ന്മാരെല്ലാം പരിശുദ്ധ കന്യാമറിയം പോലും മനുഷ്യര്‍ മാത്രമായതിനാല്‍ മനുഷ്യരുമായി മാത്രം പൂര്ണമായി ബന്ധപ്പെടാന്‍ സാധിക്കുള്ളു. പിതാവിനെ നേരിട്ടു ബന്ധപ്പെടാന്‍ സാധിക്കില്ല്ല .യേശൂവില്‍ കൂടി മാത്രമേ അതു സാധിക്കൂ. മറ്റു മധ്യസ്ഥന്മാരോക്കെ നമുക്കുവേണ്ടി പ്രാര്ത്ഥിക്കും ആ പ്രാര്ത്ഥന യേശുവില്‍ കൂടി മാത്രമാണു പിതാവിങ്കലേക്കു എത്തുക അതിനാല്‍ യേശു മാത്രമാണു ഏകമാധ്യഥന്‍ .അതുകൊണ്ടു മറ്റു മധ്യസ്ഥര്‍ ആവസ്യമില്ലെന്നു പറയാന്‍ പറ്റില്ല. നമ്മള്‍ എത്രയോ മനുഷ്യരോടു നമുക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ അപേക്ഷിക്കുന്നു. അവര്‍ നമുക്കുവേണ്ടി പ്രാര്ത്ഥിക്കുമ്പോഴും യേശു മാത്രമ്മാണു ഏക മധ്യസ്ഥന്‍ !!

ദൈവം പോലും ജോബിന്‍റെ കൂട്ടുകാരോടു പറഞ്ഞതു ജോബു നിങ്ങള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കട്ടെയെന്നാണു !

Saturday, 3 December 2016

യേശുവിനു മുന്‍പുള്ളവരുടെ കാര്യം പരിംഗലിലാണോ ?

" Jesus answered him ,Very truly I tell you , no one can see the kingdom of God without being born from above. " Jn.3:3

" very truly , I tell you no one can enter the kingdom of God without being born of water and Spirit " ( Jn. 3: 5 )

ഒരാളുടെ സംശയമാണു മുകളില്ലത്തെ ചോദ്യം .
ഒരു ചെറിയ മറുപടിമാത്രം പറയുന്നു പിന്നീടു വിശദമായി എഴ്ഴുതാം .

യേശുവിനു മുന്‍പുള്ളവരൂടെ കാര്യം ഇവീടെ പ്രസക്തമ്മല്ല. യേശുവന്നു പൂതിയ ഇസ്രായേലിനു രൂപംകൊടുത്തു. അതു സഭയില്‍ കൂടിയാണു സാധിക്കുക, സഭയില്‍ അംഗം ആകുന്നതിനു, സഭാകൂട്ടായ്മയില്‍ അാകുന്നതിനും അതില്കൂടി രക്ഷിക്കപെടുന്നതിനും പുനര്‍ ജന്മം ആവശ്യമാണു .അതു സാധിക്കുന്നതു ജലത്താലും ആത്മാവിനാലും ഉള്ള സ്നാനത്താലെയാണു. ഈ രണ്ടു ഘടകങ്ങള്‍ സ്നാനത്തിനു ആവശ്യമാണു.
1) ശുദ്ധജലം ( പ്രക്രിതിജലം )
2 ) പരിശുദ്ധാത്മാവു

ഈ ജലത്തീലാണു പരിശുദ്ധാത്മാവു പ്രവര്ത്തിക്കുക.അതിനാല്‍ ജലം ഒഴിച്ചുകകട്ടാന്‍ പാടില്ലാത്ത ഘടകമാണു.
ഈ ജലം കൂദാശയുടെ ഭാഗമാണു. സഭയുടെ അംഗമാകാന്‍ കൂദാശ അനിവാര്യമാണു. ജാലത്തിന്‍റെ അളവു അപ്രസക്തമാണു.
പഴയനിയമകാലത്തൂം ജലം തളിക്കുകയാണു. അവരുടെ മേല്‍ ശുദ്ധജലം തളിക്കുമെന്നാണു പറഞ്ഞിരിക്കുന്നതു. ചുരുക്കത്തില്‍ കൂദാശയുടെ ഭാഗമായി ജലം എടുക്കാം

മാമോദീസാ സ്വീകരിക്കൂന്നവര്‍ മിശിഹായോടുകൂടി സംസ്കരിക്കപെട്ടുകയും മിശിഹായോടുകൂടി ഉയര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ നാം ഒരു പുതിയ ജന്മത്തിലേക്കു - വീണ്ടും ജനിക്കലിലൂടെ സഭാകൂട്ടായ്മയിലേക്കു കടന്നുവരുന്നു.

മലങ്കരകത്തോലിക്കര്‍ മാമോദീസാതൊട്ടിയില്‍ പച്ചവെള്ളവും ചൂടുവെള്ളവും മൂറോനും ചേര്ത്തു മാമോദീസായിക്കുള്ള ജലം ഉണ്ടാക്കൂന്നു

വീണ്ടും ജനിക്കുക. .

ഉത്തര അറാമായയില്‍ ഈ പ്രയോഗം അര്ത്ഥമാക്കുന്നതു ചിന്തകളിലും , ശീലങ്ങളിലും മാറ്റം വരുത്തുകയെന്നാണു. എന്നാല്‍ ദക്ഷിണ അറാമായ വശമായിരുന്ന നിക്കോദേമോസിനു അതു മനസിലായില്ല.

ദൈവരാജ്യപ്രവേശനം

ദൈവരാജ്ജ്യപ്രവേശനത്തിന്‍റെ വ്യവസ്ഥയെക്കുറിച്ചാണു യേശു സംസാരിക്കുന്നതു . തെരഞ്ഞെടുക്കപെട്ട ജനത്തീലെ ഒരംഗം ആയതുകൊണ്ടു - അബ്രാഹത്തിന്‍റെ പുത്രനായതുകൊണ്ടുമാത്രം അതു സാധീക്കുകയില്ല. അതിനു ഉന്നതത്തീല്‍ നിന്നുള്ള ഒരു പുനര്‍ ജന്മം -- ഒരു പുതിയ ജീവിതശൈലി ആവശ്യമാണു.. പുനര്‍ ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാപ്രവര്ത്തനത്തെ സൂചിപ്പിക്കുന്ന ജലം വഴിയുള്ള മാമോദീസായിലൂടെയാണു സാധിക്കുന്നതു.. പുനര്‍ ജന്മം പരിശുദ്ധാത്മാവിലാരാംഭിക്കുന്ന പുതിയ ജീവിതമാണു.

നിഗൂഢ രഹസ്യം .

ഇതു ഒരൂ നിഗൂഢ രഹസ്യമാകയാല്‍ മനസിലാക്കുക അത്ര എളൂപ്പമല്ല്ല.
സ്വഭാവീക തലത്തില്‍ പോലും അഗ്രാഹ്യങ്ങളായ പലകാര്യങ്ങള്‍ ഉണ്ടെല്ലോ ?
കാറ്റിന്‍റെ പ്രവര്ത്തനം പോലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനരീതിയും നിഗൂഢമാണു.

സ്നാനം സ്വീകരിക്കുന്നതിനു മുന്‍പും പരിശുദ്ധാത്മാവു പ്രവര്ത്തിച്ചിട്ടുണ്ടു
സ്നാനം സ്വീകരിച്ചിട്ടും പരിശുദ്ധാത്മാവിനെ സ്വീകരിക്കാഞ്ഞവരും ഉണ്ടു.
കൈവെയ്പില്‍ കൂടി പരി.ആത്മാവു എഴുന്നെള്ളിവന്നിട്ടുണ്ടു.

ആത്മീയജനം

വിശുദ്ധഗ്രന്ഥം പുതിയ ഉടമ്പടിയെ കുറിച്ചും മനുഷ്യഹ്ഹ്രുദയങ്ങളില്‍ പ്രവര്ത്തിക്കുന്ന ഒരാത്മാവീനെകുറീച്ചൂം പ്രതിപാദിക്കുന്നുണ്ടു. ( എസക്കി.11:19...., 36: 26... , ജറ..31 : 31 .... മുതലായിടത്തു. യേശു തന്‍റെ പ്രവര്ത്തനം പരിശൂദ്ധാത്മാവിലൂടെ തുടര്ന്നുകൊണ്ടുപോകുന്നു

അത്മീയ ജന്മം പോലുള്ള കാര്യങ്ങള്‍ സ്വര്‍ഗീയ കാര്യങ്ങളാണു. . സ്വര്‍ഗീയ കാര്യങ്ങളെ കുറിച്ചു പറയാന്‍ കഴിയുന്നതു യേശുവിനു മാത്രമാണു
യേശുവിന്‍റെ സ്വര്‍ഗാരോഹണത്തിനുശേഷാം അവിടുത്തെ ശിഷ്യന്മാരിലൂടെ സഭയാണു ആധികാര്യമായി പറയുന്നതു.അതിനുള്ള അധികാരം സഭക്കാണു യേശു കൊടുത്തിരീക്കുന്നതു .

Friday, 2 December 2016

" For where your treasure is ,there your heart will be also "


" Do not store up for yourselves treasures on earth,where moth and rust consume and where thieves break in and steel ............ ........................................................................................................ For where your treasure is, there your heart will be also " (Mat.6:19 - 21 )

യഥാര്ത്ഥ നിക്ഷേപം !

ക്രിസ്തു ശിഷ്യര്‍ ,ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതൂ വ്യഗ്രതയുളള ഒരു ലോകത്തിലാണു.
ഭൌമീകസമ്പത്തൂ ,
മനുഷ്യര്‍ ,
ആത്മീയ നന്മകള്‍
ഇവയൂടെ മധ്യത്തിലാണു ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതു.
ഭൌമീകനിക്ഷേപങ്ങളില്‍ വ്യഗ്രത പാടില്ല.
സ്വര്‍ഗീയ നിക്ഷേപങ്ങളാണു ഒരു ക്രിസ്തു ശിഷ്യനു ആവശ്യം
അതിനു ഭൌമീകനിക്ഷേപങ്ങളേയ്യും സ്വര്‍ഗീയ നിക്ഷേപങ്ങളേയും
വീവേചിച്ചറിയാന്‍ സാധിക്കണം

ക്രിസ്തുശിഷ്യന്‍ ദൈവീകകാര്യങ്ങളില്‍ അനാസ്ഥ കാണിക്കരുതു.

ഇന്നു കാണുന്നതൂം അധികാരികള്‍ കാണിച്ചുകൊടുക്കുന്നതൂം

ഭൌമീകകാര്യങ്ങളില്‍ ആസ്ഥയും , ദൈവീകകാര്യങ്ങളില്‍ അനാസ്ഥയുമാണു. അതു സ്വര്‍ഗകവാടം അടക്കാനേ ഉപകരിക്കൂ . സമ്പത്തില്‍ സര്‍വ്വശ്രദ്ധയും കേന്ദ്രീകരിക്കുകയും അതു ആവോളം ആര്‍ജിക്കുകയും അതില്‍ ജീവിതസുഖം കണ്ടെത്തുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ നിന്നും. അകലെയാണു.കാരണം സമ്പത്താണു അവരുടെ മാമോന്‍ ..അവരുടെ ദൈവം .

ക്രിസ്തു ശിഷ്യന്‍ സമ്പത്താകുന്ന മാമ്മോനില്‍ ന്നിന്നും അകലാതെ ,സത്യദൈവത്തെ പിന്‍ചെല്ല്ലാന്‍ സാധിക്കില്ല. പലപ്പോഴും സമ്പത്തു സ്വര്‍ഗരാജ്യ പ്രവേശനത്തീന്നു തടസമായി നില്ക്കുന്നു.(സമ്പത്ത് വേണ്ടെന്നല്ല ഈ ലോകജീവിതത്തിനു അവശ്യത്തിനു മാത്രം )

ഇന്നു ക്രിസ്ത്യാനികള്‍ അക്രൈസ്തവര്‍ക്കു മാത്രുകയാണോ ?
ക്രിസ്തു ശിഷ്യന്‍റെ നീതി അക്രൈസ്തവര്‍ക്കു മാത്രുകയാകണം.
അവരുറെ നീതിയെ വെല്ലുന്നതായിരിക്കണം നമ്മുടെ നീതി.

ഒരു ഉദാഹരണം

അക്രൈസ്തവര്‍ സ്കൂളുകളും,ഹോസ്പിറ്റലുകളും കോളജുകളും നടത്തൂമ്പോള്‍ ആദായത്തിനാണു നടത്തുക. ജോലിക്കും, അഡ്മിഷനും , എല്ലാം ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ വാങ്ങുന്നതീന്‍റ പകുതിയെ നമ്മള്‍ വാങ്ങുന്നൂള്ളുഎന്നുപറഞ്ഞാല്‍ ? ( പലപ്പോഴും അവരെക്കാള്‍ ക്കകടുതല്‍ വാങ്ങുന്നവരും ഉണ്ടു )
അതിനകത്തൂ ഒരു നീതീകരണവും ഇല്ല. സ്വന്തം മക്കാളോടു കൈകൂലിയും കോഴയ്യും വാങ്ങുക. ? അതു വലിയ ദുര്‍മാത്രുകയാണു .

അാദ്യം ദൈവത്തിന്‍റെ രാജ്യവും അവിടുത്തേ നീതിയൂം അന്വേഷിക്കുക , അതോടൊപ്പം മറ്റുള്ളവയെല്ലാം ലഭിക്കും.
പക്ഷേ അതല്ല ക്രിസ്തു ശിഷ്യ്യന്‍ ,ക്രിസ്ത്യാനികള്‍ , ഇന്നുചെയ്യുക.അധവാ ചെയ്യുന്നതു.

മാര്‍പാപ്പായുടെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ !

പാപ്പാ പറയുന്നതു എല്ലാവരും കേള്‍ക്കും . അതുപോല്ലെ എല്ല്ലാവരേയും ഉപ്ദേശിക്കും. പക്ഷേ പ്രവര്ത്തി തിരിച്ചായിരിക്കും.

ഉപദേശമല്ല ജീവിതമാത്രുകയാണു ആവശ്യം

പഴയകാലങ്ങളില്‍ ഉപദേശം ഒത്തിരി ഫലാം ചെയ്തിരുന്നു. പക്ഷേ ഇന്നു കുഞ്ഞുങ്ങളുംജനവും ശ്രദ്ധിക്കുന്നതൂ ഉപ്ദേശമല്ല്ല പ്രവര്‍ത്തിയാണു .. അതിനാല്‍ എല്ലാം തകിടം മറിയുന്നു. മാതാപിതാക്കള്‍ ഉപ്ദേശിക്കും പക്ഷേ ജീവിതമാത്രുകയില്ലാത്തതിനാല്‍ ഉപ്ദെശം വെറും പാഴ് വേലയാകുന്നു. പാപ്പാ പറയും സ്കൂളും കോളജും ഹോസ്പിറ്റലും ,മെഡിക്കല്കോളജും ഒന്നും പണസമ്പാദനത്തിനാകരുതൂ. എല്ലാവരും ഏറ്റുപാടും എന്നിട്ടു പഴയതുപോലെ തന്നെ മൂന്‍പോട്ടുപോകും ? നാം ദുര്‍ മാത്രുകയാണു ലോകത്തിനുകൊടുക്കുന്നതൂ..

അതിനാല്‍ ക്രിസ്തു ശിഷ്യന്മാര്‍ എല്ലാം , ക്രിസ്ത്യാനികള്‍ എല്ലാം ഒരു സ്വയം തിരുത്തലിനു തയാറായിരുന്നെങ്കില്‍ !

ധാരാളം മെത്രാന്മാരും വൈദീകരും പാപ്പാ പറയുന്നതു അതുപോലെ ജീവിതത്തില്‍ സ്വീകരിക്കുന്നവര്‍ ഉണ്ടു .അല്ല്ലാത്തവരും ഉണ്ടു .
സഹോദരാ ഞാന്‍ എവീടെയാണു ? എന്‍റെ സ്ഥാനം എവിടെയാണു ? ചിന്തിക്കുക

സഭാതനയരെ വഴിതെറ്റിക്കൂന്ന സഭാ വിരോധികളെ സൂക്ഷിക്കുക !

     നിങ്ങള്‍ക്കറിയാമോ ?

“ ആ ദിവസത്തിനു മുന്പു വിശ്വാസത്യാഗമുണ്ടാകുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു”            ( 2 തെസേ.2:3 )

കുഴപ്പമില്ലായെന്നു നാം കരുതുന്ന പലമേഖലകളിലും സാത്താന്‍ പ്രേമികള്‍ തന്ത്രപരമായി ചുവടുറപ്പിച്ചിരിക്കുന്നു.
സാത്താനെ പൂജിക്കുന്നവരും തിന്‍മയുടെ ശക്തികളെ ആരാധിക്കുന്നവരും ഇരകള്‍ക്കായി എല്ലാവിധ തന്ത്രങ്ങളും പ്രയോജനപ്പെടുത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണിതു.
തിന്മയെ തിരിച്ചറിയാനും ഒരു കാതം മുന്‍പേ നടക്കുവാനും നമുക്കു കഴിയണം.
ഒരു പുതിയ സഭയുണ്ടായിരിക്കുന്നു. Church of eternity . മുല്ലക്കരയുടേ പുതിയ സഭയാണു ചര്ച്ചു ഓഫ് ഇറ്റേര്‍നിറ്റി അതിലും ചേരാന്‍ ആളുകള്‍ കാണും. അവരെയൊക്കെ സഭയില്‍ നിന്നും അടര്ത്തിയെടുക്കുന്നവരാണു .
അതാണു പുതിയ ഉപദേശവുമായി വരുന്നവരെ സൂക്ഷിക്കണമെന്നു പറയുന്നതു . വി.പത്രോസ്സിന്‍റെ ലേഖനം നോക്കാം

“ ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ഇങ്ങനെ തന്നെയാണു എല്ലാലേഖനങ്ങളിലും എഴുതിയിരിക്കുന്നതു. മനസിലാക്കാന്‍ വിഷമമുള്ളചിലകാര്യങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ചന്‍ചലമനസ്ക്കരുമായ ചിലര്‍ മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും നിംഗളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.” ( 2 പത്രോ.3 :16. )

വി. ലിഖിതങ്ങള്‍ വളച്ചൊടിച്ചു സഭയേ വെല്ലുവിളിക്കുകയും ജനത്തെ വഴിതെറ്റിക്കുകയും ചെയ്യുന്നു.
“ ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസ്ംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ തന്നെയുണ്ടാകും.അതിനാല്‍ നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍ “ ( അപ്പാ. 20 : 30 – 31 )
സാരമില്ലാ. അവരും യേശുവിനെ വിളിച്ചാണെല്ലോ പ്രാര്‍ത്ഥിക്കുന്നതു ! അത്ഭുതങ്ങളും രോഗശന്തിയുമൊക്കെ യുണ്ടെല്ലൊയെന്നു പറയുന്നവര്‍ക്ക് തെറ്റി.

“ ഇതാ ക്രിസ്തു ഇവിടെ , അതാ അവിടെയെന്നു ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതു. കാരണം കള്ള ക്രിസ്തുമാരും വ്യാജ പ്രവാചകന്മാരും പ്രത്യക്ഷപ്പെടും സാധ്യമെങ്കില്‍ വഴിതെറ്റിക്കുന്നതിനു അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ പ്രവര്ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ .എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടുപറഞ്ഞിരിക്കുന്നു.” (മാര്ക്ക്.13: 21-23.)

യേശുവ്വിന്‍റെ വാക്കുകളെ വളരെ ശ്രദ്ധയോടെ മനസിലാക്കണം !

Thursday, 1 December 2016

HOW DOES GOD DESIRE MAN TO BE ?

Image result for maryam, jesus mother

ദൈവം മനുഷ്യനെസ്രിഷ്ഠിച്ചതു ദൈവത്തിനു വസിക്കുവാനുള്ള ആലയമായിട്ടാണു.പാപത്തില്‍ വീഴുന്നതിനുമുന്‍പുള്ള ആദത്തെയും യേശുവിനെയും സുറീയാനിപിതാക്കാന്മാർ ഒരേ പദം കൊണ്ടു ( യീഹീദോയോ ) സംബൊധന ചെയ്തതു മനുഷ്യനെന്ന നിലയില്‍ രണ്ടുപേരുംതുല്യരായിരുന്നുവെന്നുകാണിക്കുവാനാണു. വിശുദ്ധിയില്‍ രണ്ടുപേരും തുല്യരായിരുന്നു.പരമപരിശുദ്ധനായ ദൈവതിരുമുന്‍പില്‍ ഏറ്റവും വിലപ്പെട്ട പുണ്യമാണു ജീവിതപരിശുദ്ധി . കന്യാമറിയത്തിനുണ്ടായിരുന്ന ഒരു വലിയഗുണമായിരുന്നു ജീവിതവിശുദ്ധി . ദൈവക്രുപ വന്നുനിറയുവാനുള്ള ഒരുചാനലാണു ജീവിതവിശുദ്ധി.

വെള്ളത്തില്‍ കമിഴ്ത്തിവച്ചിരിക്കുന്ന പാത്രത്തിലേക്കു ,എയര്‍ നിറഞ്ഞിരിക്കുമ്പള്‍ ഒരുതുള്ളിവെള്ളമ്പോലും കയറുകില്ലാ.ആ പാത്രത്തില്‍ “ വായ്ക്കും ” സ്രിഷ്ഠിച്ചല്‍ പാത്രം നിറയെവെള്ളമായിരിക്കും. ജലം ദൈവമായി സങ്കല്പിച്ചല്‍ പാത്രത്തില്‍ നിറയെ ദൈവമായിരിക്കും അധവാ ദൈവക്രുപയായിരിക്കും.അങ്ങനെ പാപത്തിന്‍റെ കണികപോലുമില്ലാതിരുന്ന പരിശുദ്ധ കന്യകയില്‍ ദൈവക്രുപനിറഞ്ഞിരുന്നു.അതു പിതവിന്‍റെ തന്നെ സാക്ഷ്യമാണു (വുശുദ്ധമായതു വിശുദ്ധിയുള്ളവര്‍ക്കു നല്‍കപ്പെടുനു.) പരമപരിശുദ്ധനായ ദൈവത്തെ ഹിക്കാന്‍ കഴിയുന്നതു പരമപരിശുദ്ധയായകന്യകയ്ക്കു മാത്രമാണു . (ഒരിക്കല്‍ ഒരു പെന്തക്കോസ്തു പറഞ്ഞു മറിയം സമ്മതിച്ചില്ലായിരുന്നെങ്കില്‍ മറ്റോരുവളോടു ചോദിക്കുമായിരുന്നെന്നു വിവരക്കേടെന്നാല്ലാതെ എന്തുപറയാന്‍ പറ്റും ? ) ഇന്നുലോകത്തില്‍നിന്നും നഷ്ടപ്പെട്ടുപോയതു “ ജീവിതവിശുദ്ധിയാണു “. അതെഴുതാനാണു ഒരുങ്ങുന്നതു!

Related image


യേശുവാണുഏകമദ്ധ്യസ്ഥന്‍.


കാരണം പൂര്‍ണമനുഷ്യനും പൂര്‍ണദൈവവും യേശുമാത്രമാണു.പുര്‍ണദൈവമായതുകൊണ്ടു ദൈവത്തോടും പൂര്‍ണമനുഷ്യനായതുകൊണ്ടു മനുഷ്യനോടും ഒരേസമയം ബന്ധപ്പെടാന്‍ പറ്റും. ഇതുപോലെ മറ്റൊരുമനുഷ്യനില്ലത്തതിനാല്‍ ഏക മദ്യസ്ഥന്‍ യേശുവാണു.മറ്റു മദ്യസ്ഥരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ യേശുവില്‍ക്കൂടിമാത്രമേ പിതാവിലേക്കു കരേറ്റപ്പെടുകയുള്ളു.യേശുവിന്‍റെ പ്രതിനിധിയായി ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ നില്‍ക്കുന്ന പുരോഹിതനും യേശുവിനെപ്പോലെ വിശുദ്ധിയില്‍ നിറഞ്ഞു നിലക്കണമെന്നുള്ളതു ദൈവികനീതിമാത്രമണു !

കിഴക്കന്‍ സഭയുടെ പാരമ്പര്യമനുസരിച്ചു ഒരു മെത്രാന്‍ സന്യാസിയാണു. അതിനാണു " റമ്പാന്‍ " പട്ടം കൊടുക്കുന്നതു.അതായതു മെത്രാന്‍ പട്ടം സ്വീകരിക്കുന്നതിനുമുന്‍പു അര്‍ഥി സന്യാസിയായി വ്രുതം സ്വീകരിക്കുന്നു. അങ്ങനെ ഒരു സന്യാസിക്കണു മെത്രന്‍ പട്ടം കൊടുക്കുന്നതു.അപ്പോള്‍ അദ്ദേഹം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു.ഇന്നു മനുഷ്യരുടെയിടയില്‍ ജീവിത വിശുദ്ധി കുറഞ്ഞു വരുന്ന ഒരു കാലഘട്ടമണു. അതിന്‍റെ തകര്‍ച്ച കുടുംബങ്ങളിലും, സന്യസ്ത്ഥരിലും, വൈദികരിലും മെത്രാന്മാരിലും കാണപ്പെടുന്നു.അതിനാണു ഫ്രാന്‍സീസ് പാപ്പാ വളരെ ശക്തമായിതന്നെ മുഖം നോക്കാതെ പറയുന്നതു. സഭയെ നയിക്കുന്നതു പരിശുദ്ധാത്മവാണു കാലാനുശ്രുതമയി സഭയെ നയിക്കാന്‍ വേണ്ടവരെ ആത്മവു തിരഞ്ഞെടുക്കുന്നു.

When we look back in history.

ആട്ടിടയനെ രാജാവാക്കി ഉയര്‍ത്തി പക്ഷേ അവന്‍ ദൈവത്തോടു വിശ്വസ്ഥത പുലര്‍ത്തിയില്ല.അവിശ്വസ്ഥത ദൈവം ഇഷ്ടപ്പേട്ടില്ല.അനുതപിച്ചിട്ടുപോലും ശിക്ഷ അനുഭവിക്കേണ്ടി വന്നു.ദാവീദിന്‍റെ കുഞ്ഞുമരിച്ചു.(2ശാമു.12:17)ദാവീദിന്‍റെ കണ്‍മുന്‍പില്‍ സ്വന്തം മകള്‍ സ്വന്തം മകനാല്‍ തന്നെ ബലാല്‍സഘം ചെയ്യപ്പെട്ടു. ( 2ശമു.13:14 ) " എന്നെ നിരസിച്ചു ഊറിയായുടെ ഭര്യയെ സ്വന്തമാക്കിയതുകൊണ്ടു നിന്‍റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല ” . (2ശമു.12:10) സ്വന്തം മകനെ ഭയപ്പെട്ടു ഒളിവില്‍ താമസിക്കേണ്ട ഗതികേടും ദാവീദിനുണ്ടാകുന്നു (2ശമു 15:13-16) മക്കള്‍ പരസ്പരം കൊല്ലുന്നു. (2ശമു 13:23-30 )വ്യഭിചാരത്തിനു ഭയങ്കര ശിക്ഷയാണു മോശയുടെ നിയമത്തില്‍ മരണശിക്ഷ ( നി.ആ.22:22 )
ഇവിടെയെല്ലാം നാം കാണുന്നതു മനുഷ്യശരീരം ദൈവാലയമാണു അതു അശുദ്ധമാക്കാന്‍ പാടില്ല.അശുദ്ധമാക്കിയാല്‍ കടുത്തശിക്ഷതന്നെ ഏറ്റുവാങ്ങേണ്ടിവരും. എന്നാല്‍ ജീവിതവിശുദ്ധി ദൈവതിരുമുന്‍പില്‍ വളരെ വിലപ്പെട്ടതാണു. ഇതാണു പരിശുദ്ധകന്യാമറിയത്തില്‍ നാം കാണുന്ന വലിയ ധനം ! അനാദിയിലെ ദൈവം ഇതു കണ്ടു അവളെ കൂടുതല്‍ വിശുദ്ധീകരിച്ചു. അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ അവള്‍ വിശുദ്ധീകരിക്കപ്പെട്ടു. യേശുവിന്‍റെ അമ്മയായി. ദൈവത്തിന്‍റെ അമ്മയായി ( പരി. ത്രീത്വത്തിന്‍റെയല്ല. ) അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. അവള്‍ ക്രുപനിറഞ്ഞവളാണെന്ന സത്യം പിതാവു തന്നെ ഉള്‍ഘോഷിച്ചു. ( ലുക്ക.1:28 )


ചുരുക്കത്തില്‍ മനുഷ്യകുലത്തിന്‍റെ രക്ഷക്കുവേണ്ടി ബലിയയി തീര്‍ന്നയേശു തന്‍റെ ശിഷ്യരോടു ആവ്ശ്യപ്പെടുന്നതു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവാനാണു.അതായതു യേശുപരിശുദ്ധനായിരികുന്നതുപോലെ അപ്പസ്തോലന്മാരും, അവരുടെ പിന്‍ ഗാമികളും,അവരുടെ സഹായികളായ വൈദികരും,ദൈവജനവും, ചുരുക്കത്തില്‍ യേശു പരിശുദ്ധനായിരിക്കുന്നതുപോലെ മണവാട്ടിയായ സഭയും പരിശുദ്ധയായിരിക്കണം ! അതാണു ദൈവതിരുഹിതം. " നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവു പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരയിരിക്കുവിന്‍ " ( മത്താ.5:48 ) യേശുആഗ്രഹിക്കുന്നതു അവരുമായി , സഭയുമായി, ഒന്നായിരിക്കുവാനാണു. " അവന്‍ പൂര്‍ണമായും ഒന്നാകേണ്ടതിനു ഞാന്‍ അവരിലും അവിടുന്നു എന്നിലും ആയിരിക്കുന്നു." ( യോഹ17:23 ) അങ്ങനെ പിതാവും പുത്രനും വന്നു വസിക്കണമെങ്കില്‍ പരി.കന്യാമറിയത്തേപ്പോലെ സഭയും പരിശുദ്ധയായിരിക്കണം.
എന്നാല്‍ ഇന്നു സഭയില്‍ തിന്മകളുടെ സ്വാധീനം വളരെ ശക്തമാകുന്നുണ്ടു.അതിനാല്‍ ഫ്രാന്‍സീസ് പാപ്പായില്‍ ക്കൂടി പരി.ആത്മാവു വളരെ ശക്തമായിതന്നെ പ്രവര്‍ത്തിക്കുന്നു.ചിലപ്പോള്‍ പലമെത്രാന്മാരും,വൈദികരും കുറെക്കാലം പുറത്തിരിക്കേണ്ടിവനേക്കാം .അതു സഭയുടെ നവീകരണത്തിനുവേണ്ടി പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നതാണു.

രണ്ടാമത്തെ മരണം.അതു ഒരിക്കലും ദൈവം ആഗ്രഹിക്കുന്നില്ല.യേശുവിന്‍റെ രക്തത്താല്‍ രക്ഷിക്കപ്പെട്ട മനുഷ്യവര്‍ഗത്തില്‍ ഒരാള്‍ പൊലും രണ്ടാമത്തെ മരണം കാണാന്‍ ഇടയാകരുതെന്നാണു ദൈവം ആഗ്രഹിക്കുന്നതു.അതിനു ദൈവത്തിന്‍റെ ഭാഗത്തുനിന്നും ചെയ്യേണ്ടതു ചെയ്തു ഇനിയും മനുഷ്യന്‍ അതു സ്വായത്തമാക്കുകയാണുവേണ്ടതു.അതിനു ജീവിതവിശുദ്ധി ആവശ്യമാണു. അതില്ലെങ്കില്‍ രണ്ടം മരണം സുനിശ്ചയമാണു. " എന്നാല്‍ ഭീരുക്കള്‍,അവിശ്വാസികള്‍,ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍,മന്ത്രവാദികള്‍,വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമയിരിക്കും. ഇതാണു രണ്ടാമത്തെ മരണം. ( വെളി.21 : 8 ) ഇന്നു പലരുടെയും പോക്കു കണ്ടാല്‍ നശ്വരമായ അപ്പത്തിനുവേണ്ടി മാത്രമുള്ള ഓട്ടമായി തൊന്നിപ്പോകും.യേശുപറഞ്ഞു " നശ്വരമായാപ്പത്തിനുവേണ്ടിഅധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍ " ( യോഹ.6:27 )

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...