Sunday, 6 November 2016

കളിയ്യും കാര്യവും !

ഇരുതലമൂരി !

ഇതു ഒരു കളിയാക്കല്‍ അല്ല .കാര്യ്ം മാത്രം !
ചിന്തിക്കാന്‍ വേണ്ടി മാത്രം പറയുന്നു !
രാഷ്ടീയക്കാരെ പോലെ ഒരു ക്രിസ്ത്യാനിക്ക് പ്രവര്ത്തിക്കാന്‍ പറ്റുമോ ?
രാഷ്ടീയക്കാര്‍ക്കു സ്റ്റേജ് മാറുന്നതനുസരിച്ചു പറഞ്ഞതു മാറ്റിപറയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അധവാ മനസില്‍ ഒന്നു വിചാരിക്കുകയും ,വിചാരിക്കൂന്നതു തന്നെ പറയാതിരിക്കയും ,പറഞ്ഞതു തന്നെ പ്രവര്ത്തിക്കാതിരിക്കുകയും ചെയ്യുന്നത് രാഷ്ടീയക്കാരാണു .
എന്നാല്‍ മഹാത്മാക്കള്‍ അങ്ങനെയല്ല.

" മനസേകം , വചസേകം ,കര്മ്മണ്യേകം മഹാത്മനാം "
അതായതൂ മനസില്‍ ഒന്നു നിനക്കുകയും (വിചാരിക്കകകയും ) അതു തന്നെ പറയുകയും ,പറഞ്ഞതുതന്നെ പ്രവര്ത്തിക്കൂകയും ചെയ്യുന്നവരാണു മഹാത്മാക്കള്‍ ! ഇവരെ "സരളഹ്രുദയര്‍ " എന്നു വിളിക്കാം .
ദൈവം ആദത്തെ സരളഹ്രുദയന്നായി സ്രിഷ്ടിച്ചു ( സഭാപ്ര.7:29 )
രണ്ടാമാദമായ യേശുവും സരളഹ്രുദയനായിരുന്നു.
അതായതു മനസില്‍ നിനക്കുന്ന കാര്യം തന്നെ പ്രസംഗിക്കുമായിരുന്നു. പ്രസംഗിക്കുന്നകാര്യം തന്നെ പ്രവര്ത്തിക്കുമായിരുന്നു.

എന്നാല്‍ പെന്തക്കോസ്തുകാര്‍ യേശുവിനെ ഇതിനെതീരായി ചിത്രീകരിക്കുന്നു . യേശുവിന്‍റെ പ്രസംഗവും പ്രവര്ത്തീയും ഒന്നല്ലെന്നൂ അവര്‍ വിളിച്ചുപറയുന്നു.
യേശുവിന്‍റെ പ്രസംഗം മാതാപിതാക്കളെ ബഹുമാനിക്കണം , അവര്‍ക്കുകൊടുക്കാനുള്ളതു കുര്‍ബാനാണെന്നും പറഞ്ഞു കൊടുക്കാതിരിക്കുന്നതു തെറ്റാണെന്നു പറഞ്ഞു അതിനെ നിശീതമായി വീമര്‍ശിച്ചിട്ടുണ്ടു . നാലാം ക്കല്പനയും അതാണെല്ല്ലോ ?

Image result for jesus and mother

യേശു, തന്നെ 9 മാസം ഉദരത്തില്‍ വഹിച്ച അമ്മയെ, മൂന്നാലു വയസുവരെയെങ്കിലും മുലപ്പാല്‍ നല്കിയ അമ്മയെ ,ശിശുപ്രായത്തിലും,ബാല്ല്ല്യത്തിലും,
കൌമാരത്തിലും എന്നുവേണ്ടാ 33 വര്ഷം തന്‍റ എല്ലാകാര്യവും നോക്കിയ തന്‍റെ അമ്മയെ , 33 വര്ഷം തന്‍റെ ശിഷ്യയും അമ്മയുമായിരുന്ന അരുമ അമ്മയെ യേശു തള്ളിപറഞ്ഞെന്നു പറയുമ്പോള്‍ യേശുവിനെ അവര്‍ ഒരു നിഷ്ടൂരനായും ,പറച്ചിലും പ്രവര്ത്തിയും ഒന്നായികൊണ്ടുപോകാത്ത ഒരു രാഷ്ട്റീയക്കാരനായും ചിത്രീകരിച്ചു യേശുവിനെ കരിതേച്ചുകാണിക്കാന്‍ ലൂസിഫറിന്‍റെ അനുയായികള്‍ക്കല്ല്ലേ സാധിക്കൂ !

ഇനിയും നിങ്ങള്‍ തന്നെ പറയൂ ഇവര്‍ ആരാണു ? ഒരേ വായില്‍ യേശുവിനെ രക്ഷകനെന്നൂ പറഞ്ഞു സ്തോത്രം പറയുകയും ,അതേവായില്‍ കൂടി യേശൂവിനെ നിജമില്ലാത്തവനായി ചിത്രീകരിക്കുകയും ചെയ്യൂന്നതൂ ആരുടെ ക്കെണിയണു ?ഇതിന്‍റെ പുറകില്‍ ലൂസിഫര്‍ തന്നെയോ ?

Saturday, 5 November 2016

വചനം പ്രകാശമാണു. അതു സ്വീകരിച്ചിട്ടു മറച്ചൂ വെയ്ക്കരുതു !

വചനം പ്രകാശമാണു. അതു സ്വീകരിച്ചിട്ടു മറച്ചൂ വെയ്ക്കരുതു !


" ആരും വിളക്കുകൊളുത്തി പാത്രം കൊണ്ടു മൂടുക്കയോ കട്ടിലിനടിയില്‍ വെയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ചു അകത്ത് പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ അതു പീഠത്തിന്മേല്‍ വയ്ക്കുന്നു ." ( ലൂക്കോം8: 16 )

വചനം പ്രകാശമാകുന്നു. ദൈവവചനത്തിന്റെ പ്രാധാന്യം കാണിക്കുന്ന മൂന്നൂ സൂക്തങ്ങ്ള്‍ ഇവിടെ കണിക്കുന്നു.അതായതു
8:16 = 11:33 (വെളിച്ചം മറക്കില്ല . കണ്ണാണു ശരീരത്തിന്‍റെ വിളക്കു )
മറഞ്ഞിരിക്കുന്നരഹസ്യമില്ല . 8:17 = 12:2 ( എല്ലാരഹസ്യങ്ങളും വെളിപെടും .

ഉള്ളവനു കൊടുക്കപെടും (8:18) = 19:26 ഉള്ളവന്നു കൊടുക്കപെടും ഇല്ലാത്തവനില്‍നിന്നു ഉള്ളതുപോലും എടുക്കപെടും.

Image result for bible

ഇതുശിഷ്യന്മാര്‍ക്കൂള്ള ഉപദേശവും താക്കീതൂമാണു.
ദൈവവചനം വഴിസ്വീകരിക്കുന്ന വിജ്ഞാനപ്രകാശം അവര്‍ മറ്റുസ്ഥലങ്ങളിലേക്കും പ്രസരിപ്പിക്കേണ്ടതൂണ്ടു.
വചനമാകൂന്ന പ്രകാശം മറഞ്ഞിരിക്കുവാനുള്ളതല്ല.

വചനത്തിനു സാക്ഷ്യം നല്കാത്തവരുടെ കുറ്റം പിന്നീടുവെളിവാക്കപെടും. ദൈവവചനം വഴിസ്വീകരിക്കേണ്ടിയിരുന്ന രക്ഷ അവര്‍ക്കു നഷ്ടമാകും. വചനം സ്വീകരിക്കുകയും അതിനു സാക്ഷ്യം നല്കുകയും ചെയ്യുന്നവര്‍ രക്ഷപെടും. വചനം സ്വീക്കരിക്കുകയ്യും അതിനു സാക്ഷ്യം നല്കാതിരിക്കുകയും ചെയ്യുന്നവര്‍ ശിക്ഷിക്കപെടും

ഉള്ളവനു പിന്നേയും നല്കപ്പെടും , ഇല്ലാത്തവനില്‍ നിന്നു ഉള്ളതുകൂടേയും എടുക്കപെടും. (19:26 )

8:19 വചനം അനുസരിക്കുന്നവര്‍ യേശുവിന്‍റെ സഹോദരന്മാര്‍ .

ഒരുവനു യേശുവുമായുള്ള ബന്ധം വചനം അനുസരിക്കുന്നോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണു ഇരിക്കുന്നതു.( 8:19 - 21 )

വചനം സ്വീകരിക്കുകയും തദനുസരണം ജീവിക്കുക്കയും ചെയ്യുന്നവര്‍ ,യേശുവിന്‍റെ ,ദൈവമക്കളുടെ കുടുംബത്തില്‍ ഉള്‍പെടുന്നു.

ദൈവവചനം സ്വീകരിക്കുകയ്യൂം തദനുസരണം ജീവിക്കുകയും ചെയ്യുന്നതാണു ദൈവഹിതം ( മര്‍ക്കോ 3:35 ) = ദൈവത്തീന്‍റെഹിതം നിര്‍വഹിക്കുന്നവനാരോ അവനാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയും .

Friday, 4 November 2016

മലങ്കര കത്തോലിക്കാ സഭയുടെ ആരാധനാവര്ഷാരംഭം

"കൂദോസ് ഈത്തോ " ഞായറും " ഹൂദോസ് ഈത്തോ " ഞായറും

ഒക്ടോബര്‍ 30 ഞായര്‍ കൂദോസ് ഈത്തോ (സഭയുടെ വിശുദ്ധീകരണം ) ആയിരുന്നു .അടുത്തതു നവമ്പര്‍ 6നു ഹൂദോസ് ഈത്തോ ( സഭയൂടെ നവീകരണം ) ഇതു രണ്ടും കൂടിചേരുമ്പോഴാണു പൂര്ത്തീകരണമെന്നു പറയാം അതായതു മലങ്കര കത്തോലിക്കാ സഭയുടെ അരാധനാക്രമവല്സാരം ആരംഭീക്കുന്നു. അതായതു
സൂബോറോ ( വചനിപ്പുകാലം )

"ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണു ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ലസ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കുഞന്‍ തരും. നീഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും ." ( മത്താ.16: 18 - 19 )

കൂദോസ് ഈത്തോയിക്കു മലങ്കരസഭയുടെ ആരാധനാ വല്‍സരം ആരംഭിച്ചു.
കഴിഞ്ഞതു "കൂദോശീത്തോ" ഞായര്‍ സഭയുടെ വിശുദ്ധീകരണ ഞായര്‍.
അടുത്തതു "ഹൂദോശീത്തോ" ഞായര്‍ അതായതു നവീകരണഞായര്‍ .
ഇതു രണ്ടും കൂടി ചേരുമ്പോഴാണു പൂര്ത്തീകരണമെന്നു പറയാം .

പത്രോസാകുന്ന പാറമേലാണു യേശുതന്‍റെ സഭയെ സ്ഥാപിച്ചതു. കെട്ടാനും അഴിക്കാനും ഉള്ള അധികാരവും യേശുപത്രോസിനുകൊടുത്തു.(മത്താ.16: 19 )

സഭയാകുന്ന കുടുംബത്തിന്‍റെ സ്ഥാപനം

ദൈവജനത്തെ ഒന്നിച്ചുകൂട്ടാനായിട്ടാണു യേശു അയക്കപ്പെട്ടതു . ഇപ്രകാരം ഒന്നിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹമാണു സഭ. " ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കു ആകര്ഷിക്കും " ( യോഹ.12: 32 ) കുരിശില്‍ ഉയര്ത്തപ്പെട്ട യേശു വിളിച്ചുകൂട്ടപ്പെട്ടവരുടെ കുടുംബം സ്ഥാപിക്കുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
" യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതുകണ്ടു അമ്മയോടു പറഞ്ഞു സ്ത്രീയേ ഇതാ നിന്‍റെ മകന്‍ ശിഷ്യനോടു ഇതാ നിന്‍റെ അമ്മ അപ്പോള്‍ മുതല്‍ ആസ്ത്രീയെ സ്വന്തം ഭവനത്തില്‍ അവന്‍ സ്വീകരിച്ചു.
(യോഹ.19:26 - 27 ) ഒരുമിച്ചുകൂട്ടലിന്‍റെ തുടക്കമാണിതു.ചുരുക്കത്തില്‍ അമ്മയോടുകൂടിയ ഒരു കുടുംബമാണു സഭയെന്നുപറയാം .

സഭമിശിഹായുടെ മൌതീകശരീരം

ഇതു രണ്ടാം വത്തിക്കാന്‍ കൌണ്സിലിലെ ജനതകളുടെ പ്രകാശത്തിലും ( Lumen Gentium ) പന്ത്രണ്ടാം പീയൂസ് പാപ്പായുടെ "മൌതീകശരീരത്തിലും വ്യക്തമാക്കിയിട്ടുണ്ടു.

മൌതീകം എന്നവാക്കിനു നിഗൂഡമായ , രഹാസ്യത്മകമായ , കൌദീശകമായ എന്നൊക്കെയാണു അര്ത്ഥം
സാക്രമേന്തും ( Sacramentum ) എന്ന ലത്തീന്‍ പദത്തിന്‍റെ സുറിയാനിപരിഭാഷയാണു " കൂദാശ " ഇതിനര്ത്ഥം വിശുദ്ധീകരിക്കുന്ന കര്മ്മം എന്നാണു.
എന്നാല്‍ " മിസ്തേരിയം " എന്നപദം ലത്തീനില്‍ ഉപ്യോഗിച്ചതു ഗ്രീക്കില്‍ നിന്നും മിസ്തേരിയോന്‍ എന്നവാക്കു ലത്തീനിലേക്കു ഭാഷാന്തരം ചെയ്തപ്പോഴാണു. ഇതിനു രഹസ്യം എന്നാണു അര്ത്ഥം .ഇതില്‍ നിന്നുമാണു " മിസ്റ്ററി " എന്നവാക്കു ഇംഗ്ളീഷില്‍ ഉണ്ടായതു. ഇതിനോടു അടുത്തു വരുന്ന സുറിയാനി പദം " റാസ " യാണു.

സഭതന്നെ ഒരു രഹസ്യമാണു .
ദൈവത്താല്‍ സ്ഥാപിതമായതിനാലും , മിശിഹായുടെ പിന്തുടര്‍ച്ച എന്ന നിലയിലും സഭ ഒരു രഹസ്യമാണു. ഉടലാകുന്ന സഭയുടെ ശിരസ് മിശിഹായാണു. യേശുക്രിസ്തുവിന്‍റെ വ്യക്തിത്വം ഒരു ദിവ്യരഹസ്യമാണു. ആയതിനാല്‍ അവിടുത്തെ തുടര്‍ച്ചയായ സഭയിലും ഈ രഹസ്യാത്മകത നിലനില്ക്കുന്നു.

ക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ സഭയും വിശുദ്ധമായിരിക്കണം .എല്ലാവരും വിശുദ്ധിയിലേക്കാണു വിളിച്ചിരിക്കുന്നതു . ( കഴിഞ്ഞദിവസത്തെ ലേഖനത്തില്‍ പറഞ്ഞതുകൊണ്ടു വിവരിക്കുന്നില്ല. )

വിശുദ്ധിയിലേക്കു വളരാന്‍ തടസമായി നില്‍ക്കുന്ന മൂന്നു " സ " കള്‍
1) സമ്പത്തു
2) സുഖം
3) സല്പേരു

ഇതുമൂന്നുമാണു മനുഷ്യന്‍റെ വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയില്‍ തടസമായി നില്ക്കുന്നതു.
സമ്പത്തിന്‍റെ സമ്പാദനത്തില്‍ വളരെയധികം പാപം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നു. എതുവിധേനയും പണം എന്ന ചിന്ത മനുഷ്യനെ മനുഷ്യനല്ലാതാക്കും.
സുഖം .അനുഭവിക്കാനുള്ളനെട്ടോട്ടത്തില്‍ പലപ്പോഴും മനുഷ്യന്‍ മനുഷ്യനല്ലാതായിതീരും
സല്പേരു നിലനിര്ത്താനുള്ള ശ്രമവും ഇതുപോലെ പാപത്തിലേക്കു നയിക്കാന്‍ ഇടയായിതീരുന്നു.

ഇത്തരുണത്തില്‍ അലക്സാണ്ടര്‍ ചക്രവര്ത്തി മരണക്കിടക്കയില്‍ ആവശ്യപ്പെട്ട മൂന്നു കാര്യങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കണം
1) എന്‍റെ ശവപേടകം ചുമക്കുന്നതു പ്രശസ്ത വൈദ്യന്മാരാകണം .
2) എന്‍റെ സമ്പാദ്യം ശവമന്‍ചം പോകുന്ന വഴിയില്‍ നിരത്തണം
3) എന്‍റെ കൈ രണ്ടും പെട്ടിയുടെ പുറത്തിടണം

അദ്യം അവര്‍ക്കു കാര്യം പിടികിട്ടിയില്ല. പിന്നീടുമനസിലായി
1) മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു വൈദ്യനും സാധിക്കില്ല.
2) സമ്പാദിച്ചതൊക്കെ ഉപേക്ഷിക്കുന്നു
3) വെറും കയ്യോടെ വന്നു .വെറും കയ്യോടെ പോകുന്നു.

നമുക്കും ചക്രവര്ത്തി കാണിച്ചുതന്നതില്‍ നിന്നും പാഠം പഠിച്ചു വിശുദ്ധിയില്‍ ജീവിക്കാന്‍ ശ്രമിക്കാം .ഇന്നത്തെ ദിവസം വിശുദ്ധീകരണത്തിനുള്ളതാണെല്ലോ. സകലമരിച്ചവരേയും സഭഓര്‍ക്കകന്നദിവസത്തില്‍ നമുക്കൂം മരണത്തേക്കുറിച്ചും, അലക്സാണ്ടര്‍ ചക്രവര്‍ത്തി കാണിച്ചുതന്നതഇനെ കുറിച്ചും ഓര്‍ക്കാം

കരുണയുടെ വര്‍ഷത്തില്‍ കരുണയുള്ളവരാകു !

തിന്മയെ നന്മകൊണ്ടു ജയിക്കുക !

"ശത്രുക്കളെ സ്നേഹിക്കുവിന്‍ ,നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യുവിന്‍, ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അധിക്ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ദ്ധിക്കുവീന്‍ " ( ലൂക്കാ.6: 27 - 28 )
" നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക " ( 6:30 )

എല്ലാവൈദീകര്‍ക്കും പാപമോചനാധികാരം
ഗര്‍ ഭഛിദ്രം കൊലപാതകമായതിനാല്‍ പാപമോചനം മെത്രന്‍റെ അധിക്കാരത്തിന്‍ കീഴിലാണെല്ല്ലോ ?? പാപമോചനം മെത്രാനോ മെത്രാന്‍ അധികാരപ്പെടുത്തൂന്ന വൈദീകനും മാത്രമാണെല്ലോ ? എന്നാല്‍ കരുണയുടെ വര്ഷത്തില്‍ എല്ലാവൈദീകര്‍ക്കും ഡിസമ്പര്‍ മുതല്‍ ഒരു വര്ഷത്തേക്കു പ്രതേക്ക അധികാരം മാര്‍പ്പാപ്പാ കൊടുത്തു.
വിവാഹത്തിന്‍റെ അസാധൂകരണം
കത്തോലിക്കാസഭയില്‍ വിവാഹമൊചനം ഇല്ല.

Image result for god merciful

എന്നാല്‍ അതു അസാധുവാണെന്നു പ്രഖ്യാപിക്കാന്‍ സഭക്കു ,സഭാകോടതികള്‍കൂ അധികാരം ഉണ്ടു , അതു തെളിയിക്കപെടണം കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെളിയിക്കപെടണം ( ഞാന്‍ അതിലേക്കു കടക്കുന്നില്ല. )
എന്നാല്‍ ഈ കരുണയൂടെ വര്ഷത്തില്‍ അതു അല്പംകൂടി വേഗത്തിലും ലളിതവും ആക്കാന്‍ പാപ്പാ ഒരു മാര്‍ഗ നിര്‍ദേശം വയ്ക്കുകയുണ്ടായി.
പൌളിയന്‍ പ്രിവിലേജുപോലെ ഒന്നു !

പാപ്പാ പറയുന്നതു ഭാര്യയും ഭര്‍ത്താവും ഒരുപോലെ ആവശ്യപെട്ടാല്‍ ,അതു അസാധുവാക്കാന്‍ അവരുടെ മെത്രാനു കാഴിയണമെന്നാണു.വളരെ നല്ലതും ഉന്നതവുമായ ഒരു കാഴ്ച്ചപ്പാടയി മാത്രമേ അതിനെ കാണുവാന്‍ സാധിക്കൂ.

ഒരു ഫാമിലി കൌണ്സിലര്‍ എന്നരീതീയില്‍ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
തുടര്‍ ജീവിതം ഒന്നിച്ചു അസാധ്യമായി രണ്ടുപേര്‍ക്കും ഒരുപോലെതോന്നിയാല്‍ പീന്നെ ഒരേകൂരയില്‍ അപരിചിതരേപോലെ എങ്ങനെ കഴിയും. ? നിയമം കൊണ്ടു രണ്ടുടപേരേ ഒന്നിച്ചുകെട്ടിയാല്‍ മുതിരയും പയറും പോലുള്ള യോജിപ്പല്ലേ അവീടെ കാണൂ ?

ആര്‍ക്കെങ്കിലും അതുകൊണ്ടു എന്തെങ്കിലും ഗുണം ഉണ്ടോ ? ദോഷം ഉണ്ടു താനും. ഒരു പക്ഷേങ്കീല്‍ രണ്ടുപേരുടേയും നാശത്തിനു അതുകാരണമായെന്നും വരാമെല്ലോ ??
മനുഷ്യജീവിതത്തെ സഹായിക്കുന്ന രണ്ടുബലി പീഠങ്ങള്‍ !

1) ദൈവാലയത്തിലെ ബലിപീഠം
2) ഭവനത്തിലെ ബലിപീഠം

ഇതില്‍ രണ്ടില്‍ നിന്നുമാണു ആവശ്യമുള്ള ഊര്‍ജം ലഭിക്കുക. രണ്ടാമത്തെ ബലിപീഠത്തില്‍ വരുന്ന പാളിച്ചകള്‍ ജീവിതം ദുഷകരമാക്കും . അപ്പോള്‍ രണ്ടു പേരും ഒരുപോലെ ആവശ്യപെട്ടാല്‍ മെത്രാന്‍ അതു അനുവദിച്ചു കൊടുക്കണമെന്നു പറയുന്നതു ഒരു പൌളിയന്‍ പ്രിവിലേജു പോലെ കരുതിയാല്‍ പോരേ ? ഏകപക്ഷീയമായി ഒരിക്കലും പാടില്ല.അതുപോലെ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ ഉത്തമവും ,ഉന്നതവുമായ തീരുമാനം ഉണ്ടാകണം. അങ്ങനെ കരുണയുടെ ഈ വര്ഷത്തില്‍ കുടുംബത്തോടു കൂടുതല്‍ കരുണയ്യും കരുതലും ഉണ്ടാകാണം. ആരും തന്നെ നഷ്ടപെട്ടുപോകാതെ എല്ലാവരേയും രക്ഷിക്കാനാണു നാം ശ്രമിക്കേണ്ടതു !

പാപ്പായുടെ ഉന്നതമായ കാഴ്ച്ചപ്പാടിന്‍റെ ഫലം കുടൂംബബന്ധത്തില്‍ വരുന്ന പാളിച്ചകള്‍ക്കു പരിഹാരമായിതീരട്ടേ  

Thursday, 3 November 2016

മരിച്ചവരോടുള്ള കടമ മറക്കരുതു

" ജീവിച്ചിരിക്കൂന്നവര്‍ക്കു ഉദാരമായി നല്കുക മരിച്ചാവരോടുള്ള കടമ മറക്കരുതു " ( പ്രഭാഷകന്‍ 7: 33 ) മരിച്ചവരോടുള്ള കടമ മറക്കരുതു . " നാം ദൈവത്തിന്‍റെ മക്കളായിതീരുവാന്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും നാം ഓര്‍ക്കണം " ( മലങ്കാര പ്രഭാത പ്രാര്ത്ഥന )

 മലങ്കര കത്തോലിക്കാസഭയൂടെ ഉരുക്കു മനുഷ്യനായിരൂന്ന അഭി.മാര്‍ അത്തനാസിയോസ് തിരുമേനിയുടെ ഓര്മ്മപെരുന്നാള്‍ ഇന്നായിരുന്നു ചെങ്ങരൂര്‍ മഹത്തായ സെയിന്‍റ്റ് ജോര്‍ജു ദേവാലയത്തില്‍ ബഹൂ.ഫിലിപ്പു പയ്യം പള്ള്ലിലച്ചന്‍റ പ്രധാന കാര്മ്മികത്വത്തില്‍ 15 ല്‍ പരം സഹകാര്മ്മിക്കരോടോത്തുഅര്‍പ്പിച്ച ബലിയില്‍ പിതാവിനുവേണ്ടി ധൂപപ്രാര്്ത്ഥന നടത്തി ( ബലി അച്ചന്രെ അമ്മയുടെ ഓര്മ്മയായിരൂന്നു ) തിരുവല്ലാരൂപതയുടെ മൂന്നാമത്തെ മെത്രാനായിരൂന്ന വിദ്ദഗ്ധ ശില്പി ! പോളചിറക്കല്‍ സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനി ! (തിരുമേനിയേക്കുറിച്ചു നേരത്തെ എഴുതിയിട്ടുള്ളതിനാല്‍ വിശദീകരിക്ക്കുന്നില്ല. ))

 മലങ്കര കത്തോലിക്കാസഭായിലെ ഉരുക്കു മനുഷ്യന്നായിരുന്നു അത്തനാസിയോസ് തിരൂമേനി. ( ഈവാനിയോസ് തിരുമേനിയുടെ കാലശേഷമുള്ള സമയമാണു ) 1957 ല്‍ തിരുസംഘത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദേശ്ശത്തിന്‍റ പിന്‍ ബലത്തില്‍ ശൂദ്ധീകരണം ആരംഭിക്കൂകയായി. പക്ഷേ മലബാര്‍ റീത്തില്‍ നിന്നും വന്നിരുന്ന പ്രഗല്ഭരായ അച്ചന്മാരും മറ്റുപലരും ലത്തീനീകരണത്തില്‍ നിന്നും പിന്മാറുന്നതിനോടു എതിര്‍പു പ്രകടിപ്പിച്ചു. പല അല്മായ പ്ര്രമുഖരേയും അവര്‍ക്കുക കൂട്ടിനും ലഭിച്ചു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അതീരൂപതയില്‍ ഒന്നും നടക്കുന്നുമില്ല .ആ സാഹചര്യത്തില്‍ തിരുമേനി നേരിട്ടു ഇറങ്ങി. എതിര്‍പ്പുക്കാണിച്ച പള്ളികളില്‍ നേരിട്ടുപോയി രൂപങ്ങാള്‍ എല്ലാം പുറത്താക്കി. മുട്ടുകുത്തു പൂര്ണമായും നിരോധീച്ചു. 

തിരുമേനിക്കു പിന്‍ബലമാഅയി നിന്നിരുന്ന രണ്ടു അച്ചന്മാര്‍ ചെങ്ങരൂര്‍ ഇടവകക്കാരായിരുന്നു. ബഹുമാനപെട്ട ചെറിയാന്‍ പവ്വോത്തികുന്നേല്‍ ( വലിയ കണ്ടത്തില്‍ ) അച്ചനും മഞ്ഞനാം കുഴിയില്‍ ബഹുമാനപെട്ട മൈക്ക്കിള്‍ ഓ.ഐ.സി .അച്ചനുമായിരുന്നു. ഒരിക്കല്‍ തിരുമേനി പറഞ്ഞതു ഓര്‍ക്കുന്നു ഉറക്കമില്ലാത്ത രാവുകള്‍ ധാരാളമുണ്ടെന്നു. ഇത്ര ദീര്‍ഘവീക്ഷണവും ധൈര്യവും ഉള്ള മറ്റൊരു മെത്രാന്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറയാം .ലിറ്റര്‍ജില്‍ കടന്നുകൂടിയ ലത്തീനീകരണമെല്ലാം മാറ്റിയതു തിരുമേനിയായിരുന്നു. 

നമ്മുക്കു.തിരുമ്മേനിക്കുവേണ്ടി പ്രാര്ത്ഥിക്കാം ! തിരുമേനി നമുക്കുവേണ്ടിയും പ്രാര്ത്ഥിക്കും. തിരുമേനി എന്നെ സ്നേഹത്തോടെ വിളിച്ചിരുന്നപേരാണു കപ്പല്‍ ! അത്തനാസിയോസ് തിരുമേനീ ഞങ്ങള്‍ക്കു വേണ്ടിപ്രാര്ത്ഥിക്കണമേ

Wednesday, 2 November 2016

വിശുദ്ധ ജറോമും ബൈബിളും.

Image result for st. jerome

ഇന്നു ബൈബിളും കക്ഷത്തില്‍ വെച്ചു പാട്ടും പാടി നടക്കുന്നവര്‍ അറിയുന്നുണ്ടോ ബൈബിള്‍ ഈ രൂപത്തില്‍ അവരുടെ ക്കൈകളില്‍ എത്തിയതു എങ്ങനെയാണെന്നു ? ഇതിന്‍റെ പുറകില്‍ എത്രയോ പേരുടെ കഠിനാധ്വാനത്തിന്‍റെയും,പ്രയഗ്നത്തിന്‍റെയും ഫലമായാണു ബൈബിള്‍ ഈ രൂപത്തില്‍ അയിതീര്ന്നതെന്നു ?


പോപ്പു ഡമാസൂസിന്‍റെ.കല്പനപ്രകാരം ( 382 ല്‍) വി.ജറോം വി.ഗ്രന്ഥം ഹീബ്രുവില്‍ നിന്നും ഗ്രീക്കില്‍ നിന്നും ഏ.ഡി.നാലാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയിലേക്കു തര്‍ജ്ജീമ ചെയ്തു .യേശു ജനിച്ചുവെന്നു വിശ്വസിക്കപെടുന്ന ഗുഹയില്‍ 29 വര്‍ഷക്കാലം ധ്യാനത്തിലും ,പഠനത്തിലും ചിലവഴിച്ചാണു ഈ തര്‍ജിമ അദ്ദേഹം പൂര്ത്തിയാക്കിയതു .വൂള്‍ഗാത്ത ( സാധാരണക്കാരുടെ പൊതുവായ ഭാഷയെന്നാണു അര്‍ത്ഥം ) എന്നു അറിയപ്പെട്ടുന്ന ആ താര്‍ജിമയാണു തെന്ത്രോസ് സൂനഹദോസ് കത്തോലിക്കാസഭയുടെ ഔദ്യോഗിക പരിഭാഷയായി പ്രഖ്യാപിച്ചതു.
ഇതുപോലെ എത്രയോ സന്യാസിമാര്‍ അവരുടെ ജിവിതകാലം മുഴുവന്‍ ബൈബിള്‍ പകര്‍ത്തി എഴുതാന്‍ ചിലവഴിച്ച കാര്യം ഇപ്പോഴുള്ള സെക്ടുകാര്‍ അറിയുന്നുണ്ടോ ?


പലപുസ്തകങ്ങളിലും പുതിയ നിയമത്തിലെ പലപ്രതികളും കാണുന്നില്ല്ലായിരുന്നു . പത്രോസിന്‍റെ രണ്ടാം ലേഖനം ,യൂദാസിന്‍റെ ലേഖനം ,യോഹന്നാന്‍റെ 2,3, ലേഖനങ്ങള്‍ ,വെളിപാടുപുസ്തകം, തിമോത്തേയോസിനും, തീത്തോസിനും എഴുതിയ ലേഖനങ്ങള്‍, മുതലായവ. സഭാപിതാക്കന്മാര്‍ നല്കിയ കാനോനിക പട്ടികയില്‍ വന്ന വ്യത്യാസമായിരുന്നു ഇതിനു കാരണം. ഏ.ഡി 367 ല്‍ അത്തനേഷ്യസ് എല്ലാ സഭകള്‍ക്കും കത്തെഴുതികൊണ്ടു ഇനിയ്യും മുതല്‍ സഭയില്‍ ഔദ്യോഗികമായി ആംഗീക്കരിക്കേണ്ട പൂസ്തകങ്ങഗളുടെ പേരുകള്‍ നല്കി. 382ല്‍ റോമില്‍ വെച്ചു നടന്ന കൌണ്സിലില്‍ ഡമാസൂസ് മാര്‍പാപ്പാ ഇതു ശരിവെച്ചതോടെയാണു,ഇതിനെകുരിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നത്.

Scriptorium ( സ്ക്രിപ്തോറിയം )
ബൈബിള്‍ പകര്ത്തി എഴുതുവാനായി ആശ്രമങ്ങളില്‍ നിയോഗിക്കപെട്ടിരുന്ന മുറികള്‍ സ്ക്രിപ്തോറിയം എന്നായിരുന്നു അറിയപെട്ടിരുന്നതു

എങ്ങനെ നന്ദീ പറയണം ?
അച്ചടി ആരംഭിക്കുന്നതിനു മുന്‍പു ബൈബിള്‍ കൈകൊണ്ടു പകര്ത്തി എഴുതൂകയായിരുന്നുപതിവു .ആദിമ കാലഘട്ടത്തില്‍ 8,9. നൂറ്റാണ്ടുകളില്‍ ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചു സന്യാസിമാര്‍ ആയിരുന്നു എഴുതികൊണ്ടിരുന്നതു .ദിവസവും മണിക്കൂറുകള്‍ ഇരുന്ന ഇരുപ്പില്‍ തന്നെ എഴുതികൊണ്ടിരിക്കും. ഇതിനു മേല്നോട്ടം വഹിക്കാന്‍ ഒരു സന്യാസികാണും. ചരിവുള്ള മേശയില്‍ എഴുതുവാനുള്ള തുകല്‍ വിരിച്ചു ഒരു കയ്യില്‍ പേനയും , മറുകയില്‍ കത്തിയും പിടിച്ചാണു എഴുത്തു . .തേഞ്ഞു തീരുമ്പ്പോള്‍ പേനയ്യുടെ മൂര്‍ച്ച കൂട്ടാനും തെറ്റു പറ്റുമ്പോള്‍ അവ ചുരണ്ടി കളയാനുമാണു കത്തി. ,

ബ്ബൈബിള്‍ പകര്ത്തിഎഴുതൂമ്പോള്‍ അതില്‍ തെറ്റുവന്നാല്‍ പിന്നീടു അതില്‍ നിന്നു എഴുതുന്ന മറ്റു പകര്‍പ്പുകളിലും തെറ്റുവരുമെന്നതിനാല്‍ ഏറെ സൂഷ്മതയോടെ ആയിരുന്നു അവര്‍ വചനം പകര്ത്തിയിരുന്നതൂ. പകര്‍ ത്തീ യെഴുതുമ്പോള്‍ തെറ്റുവരാനായി പ്രേരിപ്പിക്കുന്നതു തിത്വില്ലൂസ് ( Titvillus ) എന്ന കുട്ടിപ്പിശാചാണെന്നു സന്യാസിമാര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ഈ പിശാചില്‍ നിന്നു സംരക്ഷണം ലഭിക്കാനായി പ്രത്യേക പ്രാര്ത്ഥനകള്‍ അവര്‍ക്കു ഉണ്ടായിരുന്നു. .

ഇന്നു ബൈബിളും കക്ഷത്തില്‍ വെച്ചു നടക്കുന്നവര്‍ ഈ വക കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടോ ?. എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണു ബൈബിള്‍ പൂര്ണാമായി പകര്ത്തി എഴുതി പിന്നീടു അച്ചടിച്ചു പുസ്തകരൂപത്തിലാക്കീയതു !
അതിനു ജീവിതം തന്നെ പൂര്ണമായും നീക്കിവെച്ച വി.ജറോമിനെ പോലുള്ള പിതാക്കന്മാരെ നമുക്കു ഓര്‍ക്കാം

Tuesday, 1 November 2016

" ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു "

ഫ്രാന്സ്സീസ് പാപ്പായുടെ ഉപദേശം തെറ്റിധരിക്കുന്നവര്‍ക്കുവേണ്ടി എന്‍റെ മനസില്‍ കൂടി കട്ടന്നു പോയ ചില ചിന്തകള്‍ പങ്കുവയ്ക്കാം !

" ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു " ( യോഹ. 10:16 )

വളരെപ്പേര്‍ പറഞ്ഞൂ അവന്നില്‍പ്പിശാചുണ്ടു..

ഇന്നു വളരെ പേര്‍ പറഞ്ഞേക്കാം ഫ്രാന്സീസ പാപ്പയില്‍ പിശാചുണ്ടെന്നു ! യേശുവിനെ പറയാമെങ്കില്‍ പാപ്പായെക്കുറിച്ചും പറയും .സാരമില്ല.

Image result for francis pappa

യേശു ജീവന്‍ അര്‍പ്പിച്ചതു ആടുകള്‍ക്കകവേണ്ടിയാണു .ഉദാഹരണത്തിനു ഇന്‍ഡ്യതന്നെയെടുക്കാം ..
ഇവിടെയുള്ള 3% പേര്‍ക്കുവേണ്ടിയാണു യേശു ബലിയായി ജീവന്‍ അര്‍പ്പിച്ചതു ബാക്കി 97 % ആളുകളും നഷ്ടപെടുമെങ്കില്‍ യേശു ഒരു മണ്ടനായിരുന്നോ ? യേശുവിന്‍റെ ബലിയാല്‍ ഇന്‍ഡ്യയിലുള്ള എല്ലാമക്കളും രാക്ഷയുടെ പാതയിലാണു. ഈ തൊഴുത്തില്‍ പെടാത്തവരും യേശുവിന്‍റെ സ്വന്തം ആകേണ്ടവര്‍ തന്നെയാണു.

യേശു ആരേയും പാര്‍ശ്വവല്ക്കരിച്ചീല്ല്ല. എല്ലാമതസ്തരേയ്യും ,മതങ്ങളേയും ആദരിക്കാന്‍ പറയുപോള്‍ അവരവരൂടെ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാനോ ,മറ്റുമതത്തില്‍ പെട്ടവരുടെ വിശ്വാസവൂമായി ഒത്തുതീര്‍പ്പു ഉണ്ടാക്കുവാനോ ,അല്ല്ല അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ മറ്റു മതത്തെ അദരിക്കാന്‍ കഴിയണ്ണം .

ഉദാഹരണത്തിനു എന്‍റെ അനുഭവം .ശബാരിമലയിലെ പ്രസാദം .അവിടെ ന്നിന്നും ക്കൊണ്ടുവരുന്ന ഉണ്ണിയപ്പമോ ,പായ്യസമോ വളരെ ഭക്തിയോടെ ,ആദരവോടെ അവര്‍ ഭക്ഷിക്കൂമ്പോള്‍ സ്നേഹിതന്‍ അതു എനിക്കുവീട്ടില്‍ കൊണ്ടുവന്നു തന്നാല്‍ ഞാന്‍ അതു ഒരു ഭക്ഷണമായി അതു ഭക്ഷിച്ചാല്‍ അതില്‍ ഒരുതെറ്റും ഞാന്‍ ചയ്തില്ല. (1കോറ്.8 )

" ഇസ്രായേലില്‍ നിന്നും പുറം തള്ളപെട്ടവരെ തിരികെകൊണ്ടുവരുന്ന ദൈവമായ കര്ത്താവു അരുള്‍ചെയ്യുന്നു:ഇതുവരെ ശേഖരിച്ചതുകടാതെ ബാക്കിയുള്ളവരേയും ഞാന്‍ ശേഖരിക്കും " (ഏശ.56:8 )

ജനത്തിനുവേണ്ടി മാത്ര്രമല്ല ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുമാണു യേശുമരിച്ചതു ( യോഹ.11:52 )

ഇന്‍ഡ്യയിലെ 3% അളുകളെമാത്രമല്ല ചിതറികക്കകിടക്കുന്ന ദൈവമക്കള്‍ അന്യ മതങ്ങളില്‍ ഉണ്ടു അവരുടെ രക്ഷയും ദൈവത്തിനു വളരെ പ്രാധാനപെട്ടാതാണു . അതിനാല്‍ അരുടെ മതവുമായി സൌഹാര്‍ദ്ദത്തില്‍ വരുന്നതിനേയും ,അവരുമായി സംവാദം നടത്തുന്നതിനേയും നാം പ്രോല്സാഹിപ്പിക്കണം . അതുകൊണ്ടു നമ്മുടെ വിശ്വാസം ബലികാഴീക്കണമെന്നു ധരിക്കുന്നതു മിഥ്യയാണു.

ഫ്രാന്സീസ് മാര്‍പ്പാപ്പയെ മനസിലാക്കാത്തവര്‍ സഭയിലും ഉണ്ടു

" നിങ്ങളേക്കാള്‍ മുന്‍പു വ്യഭിചാരികളും ചുങ്കക്കാരും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കും. "
യേശു ചുങ്കക്കാരോടും പാപികാളോടും കൂടെ ഇരുന്നു ഭക്ഷണം കഴികച്ചതിനെ അന്നത്തെ നിയമജ്ഞരും പ്രീശരും അപലപിച്ചു. അതു മനസീലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ദൈവത്തെ സ്നേഹിക്കുന്നവനു അപരനെ സ്നേഹിക്കാതെ ഇരിക്കാന്‍ സാധിക്കില്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല.
യേശു ആരേയ്യും പാര്സ്വവല്ക്കരിച്ചില്ല .സമരിയാക്കാരിസ്ത്രീയേയും രക്ഷപെടുത്താനായിരുന്നു അവിടുന്നു ശ്രമിച്ചതു .

വിഗ്രഹങ്ങള്‍ക്കു അര്‍പ്പിച്ച ഭക്ഷണവും വ്വെറും ഭക്ഷണം പോലെ കഴിക്കൂന്നതിനും അമ്പലത്തില്‍ അവരോടോപ്പം ഭക്ഷണം കഴ്ഴിക്കുന്നതിനും ശ്ളീഹായിക്കു വിലക്കില്ല്ലായിരുന്നു. ഇവിടെയൊക്കെ ധാരണപിശകു ഉണ്ടാകാം . ശരിയായി ഗ്രഹിക്കുന്നില്ലെങ്കില്‍ വിപരീതഫലം ഉളവാക്കും .

മാര്‍പ്പാപ്പാ ഒരുമതത്തേയും തള്ളിപറയുന്നില്ല. എല്ലാമതത്തിലും എന്തെങ്കിലും നന്മ കാണുവാന്‍ സാധിക്കുന്നു. ഒരു നന്മയും ഇല്ലാത്ത മതങ്ങള്‍ കാണുമോ ??

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ കാഴ്ച്ചപാടില്‍ എല്ലാമതത്തിലും സത്യത്തിന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു.

യേശുവിന്‍റെ ത്യാഗവും സ്വയബലിയും (മഹാബലി ) മനുഷ്യരായിപിറന്ന എല്ലാവര്‍ക്കൂം വേണ്ടിയായിരുന്നു. ഏതെങ്കിലും ഒരു മതവിഭാഗത്തിനുവേണ്ടിയായിരുന്നില്ല. എല്ലാവരും ദൈവമക്കളാണു .

അതായതു " ദൈവം മനുഷ്യനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു എന്നാല്‍ അവന്രെ സങ്കീര്ണ പ്രശനങ്ങള്‍ അവന്രെ സ്വന്തം സ്രിഷ്ടിയാണു "
ദൈവം അവനില്‍ നിന്നും അകലുകയല്ല അവന്‍ സ്വയം അകലുന്നു. അവന്‍ അകന്നാലും അവന്‍ ദൈവത്തിന്‍റമകന്‍തന്നെയാണൂ.

കായേന്‍ ഹാബേലിനെ കൊന്നിട്ടും ദൈവം അവനെ ഉപേക്ഷിച്ചില്ലാ. ആദവും ഹവ്വായും ദൈവകല്പന ലംഘിച്ചിട്ടും ,ശിക്ഷിക്കപെട്ടിട്ടും ദൈവം അവരെ ഉപേക്ഷിച്ചില്ല. അവര്‍ക്കു സ്വയം പരിഹാരം ചെയ്യാനൂള്ള കഴിവില്ലാഞ്ഞിട്ടു ദൈവം തന്നെ മനുഷ്യനായി അവതരിച്ചൂ മനുഷ്യന്‍റെ പാപം സ്വയം തോളിലേറ്റി പരിഹാഅരം ചെയ്തു മനുഷ്യസമൂഹത്തെ മുഴുവന്‍ രക്ഷ്ഹയുടെ പാതയിലേക്കു നയിച്ചു. അരേയും ഒഴിവാക്കിയില്ല. അതിനാല്‍ നാം ഒരു മതത്തേയും താറടിക്കുകയോ ,പാര്‍ശ്വവല്ക്കരിക്കയോ ചെയ്യാന്‍ പാടില്ല.

എല്ലാ മതസമൂഹവുമായും സംവാദ്ദത്തില്‍ ഏര്‍പ്പെടാം .അവരൂമായി സഹകരിക്കാം സഹോദരഭാവേന .

മാര്‍പാപ്പായുടെ കാഴ്ച്ചപാടിനെ സ്വാഗതം ചെയ്യാന്‍ നമുക്കു സാധിക്കണം.

മറ്റൂമതക്കാരെ സഹോദരന്മാരായി സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ സ്വര്‍ഗത്തില്‍ ചെന്നാലും സമാധാനം ലഭിക്കില്ല കാരണം അവ്ര്‍ അവിടേയും കാണും !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...