Thursday, 7 January 2016

REJOICE and be GLAD !


" Glory to God in the highest heaven ,
and on earth peace among those whom he favors " (Lk.2:14 )

" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !
ഭഭമിയില്‍ ദൈവക്രുപ ലഭിച്ചവര്‍ക്കു സമാധാനം "  ( ലൂകാ.2:14 )

" തെശുബുഹത്തോ ലാലൊഹോ ബമരൌമേ
അല്‍ അറഒാ. ശ്ളോമോ ഉ ശൈനോ ഉ സബറോ തോബോ ലബ് നൈനോശോ "

" Soli Deo Gloriam "

യേശു വന്നതു മനുഷ്യനു സമാധാനവും സന്തോഷവും കൊടുക്കാനാണു !
അതിനാല്‍ ആനന്ദീച്ചു തുള്ളിചാടുവിന്‍ !

ഹ്രുദയം തുറന്നൂചിരിക്കുവീന്‍ !

മനുഷ്യന്‍റെ ചിരി !
കൊച്ചൂകുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ചിരിക്കുന്നു.
മാലാഖാമാര്‍ ചിരിപ്പിക്കുകയാണെന്നു അമ്മമാര്‍ പറയും !
കുഞ്ഞു വളരുമ്പോപോള്‍  ചിരീകുറഞ്ഞു കുറഞ്ഞു അവസാനം ചിലസമയത്തുമാത്രമാകുന്നു. അതായതു ഹ്രുദയം കടുക്കാന്‍ തുടങ്ങി.
മനുഷ്യനു ചിരിക്കണമെങ്ങ്കില്‍ ഹ്രുദയത്തില്‍ കപടമീല്ലാതെ സന്തോഷം ഉണ്ടാകണം . കപടംനിറഞ്ഞാലും ചിരിക്കും അതു കൊലചിരിയാണു.
സാധാരണ ഒരു മനുഷ്യന്‍ 20 പ്രാവശ്യത്തില്‍ കൂടുതല്‍ ചിരിക്കില്ലെന്നു പറയും
ചിലപ്പ്പോള്‍ വെറും പുന്‍ചിരിമാത്രം മറ്റു ചിലാപ്പോള്‍ ഹ്രുദയം തുറന്നചിരി ചിരിക്കുന്നവരില്‍ ദൈവസാന്നിദ്ധ്യം ഉണ്ടു . കുഞ്ഞു ചിരിക്കുന്നാതു മാലാഖായുടെ സാന്നിധ്യം ആണെല്ലോ ?



ദൈവം ആയിരിക്കുന്നിടം ദൈവാലയമാണു .
നമ്മൂടെഹ്രുദയം ദൈവത്തിനൂ വസിക്കാനുള്ള ഇടമാണു ഹ്രുദയം ദൈവാലയമാണു .
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ഞാന്‍ നിങ്ങളിലും വസിക്കും " ( യോഹ.15:4 )

പണത്തിന്‍റെ പുറകെ ഓടുന്നവന്‍ ..
പണമ്മാണു എല്ലാമെന്നൂ ചിന്തിച്ചു പണസമ്പാദനത്തിനു വേണ്ടി എന്തും ചെയ്യുന്നാവര്‍ ദൈവത്റ്റ്തില്‍ നിന്നൂം ആകലെയാണു. ചുങ്കക്കാരന്‍ അപ്രകാരം ആയിരുന്നല്ലോ ? എന്നാല്‍ അവന്‍ യേശൂവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ലാം ഉപേക്ഷിക്കുന്നു.അന്യായമായി എടുത്താതിന്‍റെ നാലിരട്ടി തിരികെ കൊടുക്കുന്നു.
സ്വത്തിന്‍റെ പകുതിപോലും കൊടുക്കുന്നു. യേശുവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ല്ലാം ഉപേക്ഷിക്കാഅന്‍ തയാറാകുന്നു.

പാപിനിയായ സ്ത്രീ 

അവളുടെ സമ്പാദ്യമായ സുഗന്ധ തൈലം ( വലീയ പണക്കാര്‍ക്കു മാത്രം ഉപയോഗിക്കാന്‍ പറ്റുന്നതാണു ആ തൈലം അവിശുദ്ധ മാര്‍ഗത്തില്‍ കൂടിഅവള്‍ അമ്പാദിച്ചതാകാം ധനാഡ്യര്‍ ക്കൊടുത്തതാകാം ) അവള്‍ യേശുവിലായികഴ്ഴിഞ്ഞപ്പോള്‍ യേശുവിന്ന്റെ പാദാന്തീകത്തില്‍ ആ കുപ്പി തല്ലിപൊട്ടിക്കുന്നു. എല്ലാം ഉപേക്ഷിക്കുന്നു.

കനാന്‍ കാരിസ്ത്രീ 

യേശുവില്‍ ആയികഴിഞ്ഞപ്പോള്‍ ജീവജലത്തിനുവേണ്ടി അവളുടെ കലവും ഉപേക്ഷിച്ചു ഓടുകയാണു.

ശിഷ്യന്മാരും

എല്ലാം ഉപേക്ഷിച്ചു യേശ്ശുവിന്‍റെ പുറകേ പോകുന്നു. യേശുവില്‍ അഅയികഴിഞ്ഞ ഒറാള്‍ക്കു ഈ ലോകത്ഥിന്‍റീ സുഖം ഒന്നും അവനെ പിന്തീരിപ്പിക്കില്ല.

പരിശുദ്ധാകന്യാമറിയം 

ഈ ലോകത്തില്‍ ഒരു മനുസ്ഷ്യനുമ്മ് ഇതു വരെ ലഭിക്കാഞ്ഞതും ഇനിയും  ലഭിക്കാത്തതുമായ സൌഭാഗ്യമാണു അവള്‍ക്കൂലഭിച്ചതു. അതുക്കൊണ്ടാണു പരിശൂദ്ധാത്മാവു ഏലിസബേത്തീല്‍ കൂടി ഉല്ഘോഷിച്ചതു സ്ത്രീകളില്‍ അനുഗ്രഹീതയെന്നു ..
അതേ അവള്‍ യേശുവിലും യേശു അവളിലും ആയിരുന്നു. 
33 വര്ഷം അവള്‍ യേശുവിനെ  പരിപാലിച്ചു.
ചെറുപ്രായത്തില്‍ അവള്‍ അവനെ (യേശുവിനെ ) നല്ലതു പഠിപ്പിച്ചു .
പിന്നെ യ്യേശൂ അവളെ പഠിപ്പിച്ചു.. ( അവള്‍ എല്ലാം ഹ്രുദയത്തില്‍ സംഗ്രഹിച്ചു )
33 വര്ഷം കൂട്ടെയിരുന്നു എല്ലാം ഗ്രഹിച്ചവള്‍ .
നീണ്ട വര്ഷങ്ങള്‍ എല്ലാം ക്ഷമയോടെ സഹിച്ചവള്‍
നിത്യകന്യകയും ദൈവമാതാവും .
നാരകീയ  ശക്തികളെ  തകര്‍ക്കാന്‍ സഹായിച്ചവള്‍
ലൂസിഫറിന്‍റെയും അവന്‍റെ അനുയായികളുടേയും ശത്രു.
സെക്ടുകളുടെ ( പെന്തകോസ്തുകളുടെ ) ശത്രു
എല്ലാതലമുറകളും അവളെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും ( ലൂക്കാ.1: 48 ) 

മനുഷ്യരായ നമ്മള്‍ !

യേശുവിനെ നമ്മൂടെ  ഉള്ളത്തില്‍ സ്വീകരിക്കാം 
നമ്മൂടെ ഹ്രുദയം ഉണ്ണിയേശുവിനു തുറന്നുകൊടുക്കാം
നമ്മുടെ ഹ്രുദയം ഉണ്ണിയെ സ്വീകരിക്കാന്‍ തക്കദൈവാലയമാക്കിമാറ്റാം !
അങ്ങനെ ഉണ്ണിയേശു എല്ല്ലാവരുടേയും ഹ്രുദയത്തില്‍ ജനിക്കട്ടെ !

സര്‍വ വിധ മംഗളങ്ങളും നേരുന്നു

Wednesday, 6 January 2016

അവഗണിക്കപെട്ട പ്രവാചകന്‍

യേശു ജോര്ദാന്‍ നദിയില്‍ വെച്ചു എലാവരോടും ഒപ്പം മാമോദീസാസ്വീകരിച്ചു. ( മത്താ 3. 13 – 17 )
പരിശുദ്ധനായവന്ന് എന്തുകൊണ്ടു പാപമോചനത്തിനുള്ള മാമോദീസായിക്കു സ്വയം വിധേയനായി ?  തന്‍റെ മാമോദീസാസ്വീകരണം നീതിയുടെ പൂര്ത്തീകരണത്തിന്‍റെ ഭാഗമാണെന്നു യേശുതന്നെ വിശദീകരിക്കുന്നു. ദൈവതിരുമനസിനു വഴങ്ങികൊണ്ടു അവിടുന്നു മാമോദീസാസ്വീകരിക്കുന്നു. പാപികളുമായിട്ടുള്ള സഹവാസം സ്ഥാപിക്കുവാന്‍ അവിടുന്നു വന്നിരിക്കുന്നു.

“ നമ്മുടെ വേദനകളും ബലഹീനതകളുമാണു അവിടുന്നു വഹിച്ചതു “ (ഏശ.53:4 )താന്‍ മിശിഹായാണെന്നു മാമോദീസാവഴി അവിടുന്നുവെളിപ്പെടുത്തുന്നു.
യോഹന്നാന്‍ വെള്ളം കൊണ്ടുമാത്രം മാമോദീസാനല്കുമ്പോളള്‍ യേശു അഗ്നികൊണ്ടും ,പരിശുദ്ധാത്മാവുകൊണ്ടും മാമോദീസാ നല്കുന്നു.
മിശിഹായെന്ന നിലയിലല്‍ അവിടുന്നു പൂര്‍ണതയില്‍ കവിഞ്ഞൊഴുകുന്ന തരത്തില്‍ പരിശുദ്ധാത്മാവിനെ നല്കുന്നു. പിന്നെ എന്തിനാണു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതു ?.
ദൈവം യോഹന്നാനുകൊടുത്ത വെളിപാടു പൂര്‍ത്തിയാകാനാണു യേശു സ്നാനം സ്വീകരിക്കാന്‍ വന്നതു.. ഇതാണു യോഹന്നാനോടു ദൈവം പറഞ്ഞിരുന്നതു .യോഹന്നാന്‍  പറയുന്നതു ശ്രദ്ധീക്കാം .
“ ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല എന്നാലല്‍ ജലംകൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടുപറഞ്ഞിരുന്നു : “ ആത്മാവു ഇറങ്ങിവന്നു ആരുടെമേല്‍ ആവസിക്കുന്നതു നീ കാണുന്നുവോ അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവന്‍ “           ഞാന്‍  അതുകാണുകയും ഇവന്‍ ദൈവപുത്രനാണു എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (യോഹ.1:33)               ഇതു നിറവേറാനാണു -- പിതാവു യോഹന്നാനുകൊടുത്ത വെളിപാടു പൂര്ത്തിയാകാനാണു - യേശു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതു .ആസമയത്തു പരിശുദ്ധാത്മാവു യേശുവിന്‍റെ മേലല്‍ വരുന്നതു സ്നാപകന്‍ കണ്ടു സാക്ഷ്യപെടുത്തി.



ദൈവീകവെളിപ്പെടുത്തല്‍
മാമോദീസായുടെ അവസരത്തില്‍ ദൈവം യേശുവിനെ ന്‍റെ പുത്രനായും പ്രതീക്ഷിക്കപെട്ടിരുന്നമിശിഹായായും വെളിപെടുത്തുന്നു.
നീ എന്‍റെ പ്രിയപുത്രനാകുന്നു നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നവാക്യം പിതാവിന്‍റെ വെളിപ്പെടുത്തലാണു,.

ദൈവപുത്രന്‍റെ പദയാത്ര

തിരഞ്ഞെടുക്കപെട്ടജനം ദൈവത്തെയും പ്രവാചകന്മാരേയും തിരസ്കരിക്കുന്ന സാഹചര്യത്തില്‍ വിജാതീയര്‍ തിരഞ്ഞെടുക്കപെട്ട ജനമായിതീരുന്നു.ഉപേക്ഷിക്കപെട്ട പ്രവാചക്ന്മാരല്‍ നിന്നു വിജാതീയര്‍ അനുഗ്രഹങ്ങള്‍ നേടിയതുപോലെ സ്വജനങ്ങളാല്‍ ഉപേക്ഷിക്കപെട്ടയേശു മറ്റുളളവര്‍ക്കു നന്മ ചെയ്തുകൊണ്ടു ചുറ്റിനടന്നു.
യേശുവിന്‍റെ പദയാത്ര ഒരൂ ശക്തിപ്രകടനമോ ,അണികളെ പിടിച്ചു നിര്ത്താനുളള തന്ത്രമോ , കൂടുതല്‍ വോട്ടു മുന്‍പില്‍ കണ്ടുകൊണ്ടുളള്ള അധ്വാനമോ അല്ലായിരുന്നു. അവിടുത്തെ അവ്വഗാണിച്ചവ്വരുടെ ഇടയില്‍ നിന്നും അവശ്യ്ക്കാരുടെ ഇടയിലേക്കു യേശു രക്ഷായൂടെ സന്ദേശം എത്തിചു.

സാധാരണജനങ്ങളും അവഗണിക്കപെടാം

ഈ അവഗണന നമ്മളുടെ ജീവിതത്തിലും ഉണ്ടായെന്നു വരാം അപ്പോള്‍ നാമും ആരേയും ക്റ്റപെടുത്താതെ ദൈവമഹത്വത്തിനായി അവഗണന സ്വീകരിക്കുക. അവശ്യക്കാരെ സഹായിക്കുക.

എന്‍റെ അനുഭവം


17 വയസായപ്പോള്‍ മുതല്‍ മലങ്കര സഭയില്‍ സണ്ഡേസ്കൂള്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ ഫാമിലി അപ്പസ്തലേറ്റില്‍
പ്രവര്ത്തിച്ചു. സണ്ഡേ സ്കൂള്‍ രൂപതാപ്രമോട്ടറായി പ്രവര്ത്തിച്ചു
വിന്സെന്റ്റ് ഡിപ്പോളില്‍ , കാത്തലിക്കു ബിഷപ്പുകോണ്ഫ്രന്‍സ് ഓഫ് ഇന്‍ഡ്യയുടെ ഒരു കണ്‍സെല്ടെന്റ്റായി ഇങ്ങനെ ഒത്തിരി ഇടങ്ങളില്‍ പക്ഷേ ഇന്നു ആര്‍ക്കും അറിയില്ല.
എന്നല്‍ ഇന്നും മലബാര്‍ സഭയിലും ലത്തീന്‍ സഭയിലും പ്രവര്‍ത്തിക്കുന്നു. 

Tuesday, 5 January 2016

നാളെ ദ്ദനഹാ തിരുന്നാള്‍

ദനഹാ എന സുറിയാനിവാക്കിനര്ത്ഥം വെളിപെടുത്തല്‍,സൂര്യോദയം, പ്രത്യക്ഷീകരണം എന്നൊക്കെയാണു . ജനുവരി ആറിനു ആചരിക്കുന്ന ദനഹാതിരുന്നാള്‍,പാശ്ചാത്യസഭ്ക്കു പൂജരാജാക്കന്മാരുടെ തിരുന്നാള്‍ ആണു. എന്നാല്‍ പൌരസ്ത്യസഭക്കു യേശൂവിന്‍റെ മാമോദ്ദീസാതിരുന്നാള്‍ ആണു. 

മാമ്മോദീസായില്‍ ആരംഭിച്ച പരസ്യജീവിതമാണു സഭ ഈ കാലത്തു ധ്യാനിക്കുന്നതു .അതിനാല്‍ ഇതൂ ദനഹാകാലമാണു.ഈ കാലത്തെ വെള്ളിയാഴ്ചകളില്‍ ഒരു പ്രത്യേകക്രമത്തില്‍ വിശുദ്ധരെ അനുസ്മാരിക്കുന്നു. സ്നാപകയോഹന്നാന്‍ , പത്രോസ് പൌലോസ് ശ്ളീഹന്മാര്‍ , എസ്തപ്പാനോസ് , സുവിശേഷകാന്മാര്‍, മല്പാന്മാര്‍, സഭാവിശുദ്ധര്‍, സകലമരിച്ചവര്‍ ,എന്നീക്രമത്തില്‍ പുണ്യവാന്മാരുടെ ഐക്യം , എന്നിവ സവിശേഷമായ രീതിയിലാണു സഭ ആഘോഷിക്കുക.


വലിയ്യനോമ്പിനു 18 ദിവസം മുന്‍പു ആചരിക്കുന്ന മൂന്നു നോമ്പു മാര്തോമ്മാ നസ്രാണിക്കളുടെ ഒരു പാരമ്പര്യമാണു..

നാളെ ഞയറാഴ്ചപോലെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ക്കടപെട്ടവരാണു.

ദനഹായുടെ മംഗളങ്ങള്‍ എല്ലാസ്നേഹിതര്‍ക്കും നേരുന്നു.    

Thursday, 31 December 2015

2016 ലേക്കു സ്വാഗതം !

സഹോദരാ ! നിദ്രവിട്ടു ഉണരേണ്ട സമയമായിരിക്കുന്നു !
രക്ഷ നമ്മള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു .


" The night is far gone, the day is near .
Let us then lay aside the works of darkness and put on the armor of light ;
let us live honorably as in the day , not in revealing and drunkenness,not in debauchery and licentiousness , not in quarreling and jealousy.
Instead put on the Lord Jesus Christ and make no provision for the flesh , to gratify its desires . " (Rom.13:12 - 14 )

വീശേഷദിവസങ്ങളിലെ തിന്മകളാണു നാം മുകളില്‍ കണ്ടതു .
ആഘോഷങ്ങള്‍ എല്ലാം ദൈവമഹത്വത്തിനുവേണ്ടിമാത്രമായിരിക്കണം .എന്നാല്‍ ഇന്നു കാണുന്നതൂ തിന്മകള്‍ ചെയ്യാനുള്ള മല്സരമാണു.


1) എത്രബോട്ടില്‍ അദ്യം അകത്താക്കി ?
2) അന്ധകാരത്തിന്‍റെ പ്രവര്ത്തികളില്‍ എത്രപേരേ കൂട്ടാന്‍ സാധിച്ചു ?
3) സുഖലോലുപതയില്‍ എന്തൂമാത്രം പങ്കെടുത്തു ?
4) മദ്യലഹരിയില്‍ എത്ര സമയം കഴിയാന്‍ സാധിച്ചു ?
5) അവിഹിതവേഴ്ച്ചകള്‍ എന്തു മാത്രം ഉണ്ടായി ?
6) എത്രതവണ വിഷായാസക്തിയിലും കലഹങ്ങളിലും, അസൂയ്യയോടുകൂടിയ പ്രവര്‍ത്തനങ്ങളിലും എര്‍പ്പെടാന്‍ സാധിച്ചു ??

ഇതിന്‍റെ അടിസ്താനത്തിലാണോ എന്‍റെ ആഘോഷം ഞാന്‍ വിലയിരുത്തുന്നതു ? എങ്കില്‍ സഹോദരാ നീ ഇപ്പോഴും അന്ധകാരത്തിലും അന്ധതയിലുമാണു.ഇപ്പോഴും നീ അന്ധകാരത്തീന്‍റെ പ്രവര്‍ത്തികളിലാണു. ! 

നീ ദൈവത്തെയല്ല മഹത്വപെടുത്തുന്നാതു. അന്ധകാരത്തിന്‍റെ അധിപനെയാണു.

അതിനാല്‍ ഉണരുക ! ഉണരുക ! ഉണരുക !
2015 ന്‍റെ അവസാനമണിക്കൂറാണു .
2016 ലേക്കു പ്രവേശിക്കുന്ന ഈ സമയത്തു നമുക്കു പ്രകാശത്തിന്‍റെ അയുധങ്ങള്‍ ധരിക്കാം


പകലിനു യോജിച്ചവിധം നമുക്കു പ്രവര്‍ത്തിക്കാം !

എല്ലാ സുഹ്രുത്തുക്കള്‍ക്കും നവവല്സരാശംസകള്‍ നേരുന്നു !

ആത്മശോധന !

" you were taught to put away your former way of life ,your old self ,corrupt and deluded by its lusts,and to be renewed in the spirit of your minds.(Eph.4:22 - 23 )

പഴയമനുഷ്യനെ ദൂരെ എറിയാം . അടുത്തെങ്ങാനും ആണെങ്കില്‍ അവന്‍ തിരികെ വരും . അതു ആപത്തായിതീരും ..തിരികെ വരാത്തവിധത്തില്‍ ദ്ദൂരെയെറിയാം.

" When the unclean spirit has gone out of a person , it wanders regions looking for a resting place , but it finds none . Then it says " I will return to my house from which I came " . When it comes, it finds it empty , swept, and put in order. Then it goes and brings along seven other spirits more evil than itself , and they enter and live there ; and the last state of that person is worse than the first .So will it be also this evil generation." (Mat.12:43-45 )

ഒരുവനില്‍ നിന്നും ഒരു അശുദ്ധാത്മാവു പോയിക്കഴിഞ്ഞാല്‍ അതു അലഞ്ഞു തിരിഞ്ഞിട്ടു പറയുന്നതു "എന്‍റെ ഭവനത്തിലേക്കു " ഞാന്‍ തിരികെപോകുമെന്നു ?

അവന്‍ സുഖമായി വസിച്ചിരുന്ന ശരീരം ,അവന്‍റെ സ്വന്തമാണു പോലും ! അവിടെ നിന്നൂം ഇറങ്ങികൊടുക്കാന്‍ തയാറല്ല ( കൈവശാവകാശം പോലെ ) ആ ശരിരത്തെ അവന്‍റെ ഭവനമെന്നാണു അവന്‍ പറഞ്ഞതു !

ഇതുപോലെയാണു നമ്മളില്‍ രൂപം കൊണ്ട പല ദുര്‍ഗുണങ്ങളും ,തഴക്കദോഷങ്ങളും,അല്പസമയത്തേക്കു ഒഴിഞ്ഞുപോയാലും വീണ്ടൂം അതിശക്കതമായി തിരിച്ചു വരാം . അതില് ന്നിന്നും രക്ഷപെടാന്‍ പ്രാര്‍ത്ഥനയൂം ഉപവാസവൂം അവശ്യമാണു. ദൈവക്രുപയൂടെ കുറവില്‍ അവന്‍റെ ആക്രമണം ഉണ്ടാകാം .മദ്യപാനം നിര്ത്തിയിട്ടു വീണ്ടും അതിന്‍റെ പിടിയില്‍ അമര്‍ന്നാല്‍ പഴയതിലും വളരെ കൂടുതല്‍ ശക്തമായ അടിമത്വത്തിലേക്കു കടന്നുവരാം . അതതപ്പോലെ വ്യഭിചരത്തിലും ,വേശ്യാവ്രുത്തിയിലും നിന്നു അകലുന്നാഅവരും വീണ്ടൂം അതില്‍ വീണുപോയാല്‍ പഴയതീലും കഠിനമായിരിക്കും അവരുടെ ജീവിതം .
ആല്‍ മരം പെട്ടെന്നു നശ്ശിക്കില്ല .



ഒരു പള്ളിയുടെ മുകളില്‍ കിളിര്‍ത്ത അല്മരം കളയാന്‍ പലപ്പോഴും വെട്ടി നശിപ്പിക്കും .പക്ഷേ അതുവിണ്ടും കിളിര്‍ത്തുവരും..ചിലപ്പോള്‍ ചിലവസ്തുക്കള്‍ ആല്‍ മരത്തിന്‍റെ അകത്തായിപോകും. .വര്‍ഷങ്ങള്‍ ക്കഴിയുമ്പോള്‍ ആല്‍ മരത്തിനകത്തു ഈ വസ്തുക്കള്‍ എങ്ങനെയുണ്ടായിയെന്നു മനുഷ്യര്‍ക്കു തോന്നാം .ഇതുപോലെ നമ്മുടെ ഉള്ളിലും പല ദ്ദുര്‍ഗുണങ്ങള്‍ മൂടപെട്ടുകിടക്കുന്നുണ്ടാകാം .ഈ പുതുവര്ഷത്തില്‍ നമുക്കു ആ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റ്റ്റാം .
" തിന്മ നിങ്ങളെ കീഴടക്കാതീരിക്കട്ടെ . തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍ "
( റോമാ. 12: 21 ).

" നിംഗളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ .തിന്മയെ ദ്വേഷിക്കുവിന്‍ നന്മയെ മുറുകെപിടിക്കുവിന്‍ " ( റോമ.12: 9 )

അടുത്തവര്‍ഷത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പു ആത്മശോധന ചെയ്യാം
ദൈവം അനുഗ്രഹിക്കട്ടെ !!!

Saturday, 26 December 2015

മാനുഷ്യന്‍ പണത്തിന്‍റെ അടിമയായോ ?

" Sell what you own , and give the money to the poor "

" Jesus looking at him ,loved him and said " you lack one thing : go , sell what you own ,and give the money to the poor,and you will have treasure in heaven ,then come and follow me " ( Mk.10: 21 )

പണമാണു മനുഷ്യനെ പിശാചാക്കുന്നതെന്നു മനസിലാക്കിയ ധനികനായ യുവാവിനോടു പറഞ്ഞവാചകമാനെല്ലോ നാം മുകളില്‍ ക്കണ്ടതു .

പണത്തിനു യേശുവിന്‍റെ മേല്‍ യാതോരു സ്വാധീനവും ഇല്ലായിരുന്നു. യേശു ദരിദ്രനല്ലായിരുന്നു. കുടുംബസ്വത്തിന്‍റെ അവകാശിയായീരിക്കുമല്ലോ ? സൌസേപ്പിന്‍റെ കുടുംബസ്വത്തിനു മറ്റു അവകാശികള്‍ ഇല്ലായിരുന്നല്ലോ ?
ഒരുപക്ഷേങ്ങ്കില്‍ നെല്വയലോ മുന്തിരിതോട്ടമോ ഒക്കെകാണാം . പക്ഷേ ഒന്നും ഇല്ലാത്തവനെപോലെ ജീവിച്ചു. യേശുവിനെ അനുഗമിക്കാനുള്ള ഒരു നിബന്ധനയാണു എല്ലാം ഉപേക്ഷിക്കുക. ( ഞാന്‍ എല്ലാം ഉപേക്ഷിച്ച ഒരാളാണു . ഒരു സെന്‍ടു സ്ഥലം പോലും എന്‍റെ പേരില്‍ ഇല്ല. ) ഇന്നു സാധാരണക്കാരനും സന്യാഅസിക്കുപോലുമ്മ് കഴിയാത്ത ഒരു സത്യമാണു ഒന്നും ഉപേക്ഷിക്കാന്‍ സാധിക്കില്ല. പണം മനുഷ്യനെ വരിഞ്ഞു മുറുക്കുന്നു. പണത്തിന്‍റെ ഭാരത്താല്‍ സന്യാസിക്കു ഈഴുനേറ്റു നടക്കാന്‍ പോലും സാധിക്കില്ല്ല. പണചുമടിന്റെ ഭാരം അത്രക്കും വലുതാണു ..അവര്‍ക്കു യേശുവിനെ അനുഗമിക്കാന്‍ പറ്റില്ല. സന്യാസിക്കു പറ്റുന്നില്ലെങ്ങ്കില്‍ സാധാഅരണക്കാരന്‍റെ കാര്യം പറയാനൂണ്ടോ ?


പണ്ണത്തിനുവേണ്ടി എന്തു ചെയ്യാനും മടിക്കില്ല.

കുറച്ചുകാലം മുന്‍പു ദീപികയില്‍ വന്ന ഒരു വാര്‍ത്ത

അമേരിക്കായില്‍ ഒരു സ്ത്രീ.അപകടത്തില്‍ പെട്ടു കോമാ സ്റ്റേജിലായി. ഹോസ്പിറ്റലില്‍ അബോധാവസ്ഥ യില്‍ ദീര്‍ഘ കാലം ക്കിടന്ന ആ സ്ത്രീയുടെ ഭര്ത്താവു ദയാവധത്തീനുകയിസ് കൊടുത്തു .കോടതിയില്‍ വാദപ്രതിവാദത്തില്‍ പലാഭിപ്രായങ്ങള്ളും വന്നു .പാടില്ലെന്നും അനുവദിക്കണമെന്നും .അവസാനം കോടതി ദയാവധത്തിനു അനുവാദം നല്കി. അവരുറ്റെ മരണശേഷം അവരുടെ പേരിലുണ്ടായിരുന്ന ഭീമമായ സംഖ്യ ഭര്ത്താവിനു ലഭിച്ചു. . അയാള്‍ സുഖമായി ജീവിച്ചു . ഇതറിയാമായിരുന്ന ഭര്ത്താവിനു എങ്ങനേയും അവരുടെ മരണം ആവശ്യമായിരുന്നു.

ഇന്നു മനുഷ്യന്‍ അടിമയാണു.

എന്താണു അടിമയുടെ പ്ര്രത്യേകത ? യജമാനന്‍ പറയുന്നതു അപ്പടി അനുസരിക്കുക. മറുചോദ്യമില്ലാ. ഇന്നു പണത്തിന്‍റെ അടിമയായ മനുഷ്യനെയാണു കാണാന്‍ സാധിക്കുക. അതിനു സാധാരണക്കാരനെന്നോ ,സന്യാസിയെന്നോ ,ദൈവമനുഷ്യനെന്നോ ഒരു വ്യത്യാസവും ഇല്ല.

ഈ സ്തിതിമാറാതെ സ്വര്‍ഗരാജ്യത്തില്‍ നിക്ഷേപ്പമുണ്ടാകില്ല. നാല്ല സമരിയാക്കാരന്‍റെ ശുസ്രൂഷപോലും ഇന്നുപണത്തിനുവേണ്ടിയാണു . ധ്യാനകേന്ദ്രങ്ങള്‍ ആയാലും ! " നമുക്കും കീട്ടണം പണം " ഈ മനോഭാവം ആര്‍ക്കു എന്തത ഗുണം ചെയ്യും ?

യേശു പറഞ്ഞു " സമ്പന്നന്‍ സ്വര്‍ഗരാജ്യത്തീല്‍ പ്രവേശിക്കുക എത്ര ദ്ദുഷകരമെന്നു " നമുക്കു പാപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കാം !!

Friday, 25 December 2015

സഹോദരാ മനുഷ്യനില്‍ ദൈവത്തെ കാണുക

സഹോദരാ താങ്കള്‍ ഒരു ദൈവാന്വേഷിയാണോ എങ്കില്‍ ഒരു നിമ്മിഷം !

താങ്കള്‍ ഏഎതു മതത്തിലോ ,ജാതിയിലോ പെട്ടവനായാലും  ഒന്നു നില്ക്കക.

മനുഷ്യന്‍ ആരാണെന്നു അറിയാത്തവന്‍ ദൈവം ആരാണെന്നു അറീയുന്നില്ല !
മനുഷ്യനെ സ്നേഹിക്കാത്തവനു ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല. 
"" മനുഷ്യസേവയില്‍ ക്കൂടി മാത്രമേ മാധവസേവ നടക്കൂ ! "
ദൈവം തന്‍റെ ഛായയിലാണു മനുഷ്യനെ സ്രിഷ്ടിച്ചതു .
അധിപത്യം സ്രഷ്ടാവ്വിനുള്ളതാണു .ആ ആധിപത്യമാണു മനുഷ്യനു നല്കിയതു. 
സമസ്ഥ സ്രിഷ്ട വസ്തുക്കളുടെമേലും ദൈവം മനുഷ്യനു ആധിപത്യം കൊടുത്തു. 
അങ്ങനെ അവന്‍ സ്രിഷ്ട വസ്തുക്കള്‍ക്കൂ  കാണപ്പെടുന്ന ദൈവമായി. 
ചുരുക്കത്തില്‍ അവന്‍ ദൈവത്തിന്‍റെ സ്ഥനപതിയാണു. 
അദിയില്‍ വചനം ഉണ്ടായിരുന്നു ആവചനം ദൈവമായിരൂന്നു. 
അതിനാലാണു ദൈവവചനം ആരുടെ അടുത്തേക്കു വരുന്നുവോ അവരെ ദൈവങ്ങള്‍ എന്നുവിളിച്ചതു .   
ചുരുക്കത്തില്‍ മാനവ: സേവയാണു മാധവസേവ 
ദൈവത്തേ സ്നേഹിക്കുന്നവനു മാനുഷ്യനെ ദ്വേഷിക്കാന്‍ സാധിക്കില്ല.

യേശു പറഞ്ഞൂ " ഈ  ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തതു കൊട്ത്ത തൊക്കെയും  എനിക്കാണെന്നു ചെയ്തതെന്നു".

ദൈവത്തിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവനൊക്കെയ്യും പൈശാചികപ്രവര്‍ത്തികള്‍ ചെയ്യുന്നു. അതു ദൈവത്തിനല്ല്ല. പിശാചിനാണു. അവര്‍ പിശാചീനുവേണ്ടിയാണു ഈ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യ്യുന്നതു. പിശാചിന്‍റെ രാജ്യം ഈ ലോകത്തീല്‍ സ്ഥാപിക്കാന്‍ വിഫല ശ്രമം നടത്തുന്നു. 

അതിനാല്‍   സഹോദരാ  മനുഷ്യനില്‍ ദൈവത്തെ കാണുക !!

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...