Thursday 31 December 2015

ആത്മശോധന !

" you were taught to put away your former way of life ,your old self ,corrupt and deluded by its lusts,and to be renewed in the spirit of your minds.(Eph.4:22 - 23 )

പഴയമനുഷ്യനെ ദൂരെ എറിയാം . അടുത്തെങ്ങാനും ആണെങ്കില്‍ അവന്‍ തിരികെ വരും . അതു ആപത്തായിതീരും ..തിരികെ വരാത്തവിധത്തില്‍ ദ്ദൂരെയെറിയാം.

" When the unclean spirit has gone out of a person , it wanders regions looking for a resting place , but it finds none . Then it says " I will return to my house from which I came " . When it comes, it finds it empty , swept, and put in order. Then it goes and brings along seven other spirits more evil than itself , and they enter and live there ; and the last state of that person is worse than the first .So will it be also this evil generation." (Mat.12:43-45 )

ഒരുവനില്‍ നിന്നും ഒരു അശുദ്ധാത്മാവു പോയിക്കഴിഞ്ഞാല്‍ അതു അലഞ്ഞു തിരിഞ്ഞിട്ടു പറയുന്നതു "എന്‍റെ ഭവനത്തിലേക്കു " ഞാന്‍ തിരികെപോകുമെന്നു ?

അവന്‍ സുഖമായി വസിച്ചിരുന്ന ശരീരം ,അവന്‍റെ സ്വന്തമാണു പോലും ! അവിടെ നിന്നൂം ഇറങ്ങികൊടുക്കാന്‍ തയാറല്ല ( കൈവശാവകാശം പോലെ ) ആ ശരിരത്തെ അവന്‍റെ ഭവനമെന്നാണു അവന്‍ പറഞ്ഞതു !

ഇതുപോലെയാണു നമ്മളില്‍ രൂപം കൊണ്ട പല ദുര്‍ഗുണങ്ങളും ,തഴക്കദോഷങ്ങളും,അല്പസമയത്തേക്കു ഒഴിഞ്ഞുപോയാലും വീണ്ടൂം അതിശക്കതമായി തിരിച്ചു വരാം . അതില് ന്നിന്നും രക്ഷപെടാന്‍ പ്രാര്‍ത്ഥനയൂം ഉപവാസവൂം അവശ്യമാണു. ദൈവക്രുപയൂടെ കുറവില്‍ അവന്‍റെ ആക്രമണം ഉണ്ടാകാം .മദ്യപാനം നിര്ത്തിയിട്ടു വീണ്ടും അതിന്‍റെ പിടിയില്‍ അമര്‍ന്നാല്‍ പഴയതിലും വളരെ കൂടുതല്‍ ശക്തമായ അടിമത്വത്തിലേക്കു കടന്നുവരാം . അതതപ്പോലെ വ്യഭിചരത്തിലും ,വേശ്യാവ്രുത്തിയിലും നിന്നു അകലുന്നാഅവരും വീണ്ടൂം അതില്‍ വീണുപോയാല്‍ പഴയതീലും കഠിനമായിരിക്കും അവരുടെ ജീവിതം .
ആല്‍ മരം പെട്ടെന്നു നശ്ശിക്കില്ല .



ഒരു പള്ളിയുടെ മുകളില്‍ കിളിര്‍ത്ത അല്മരം കളയാന്‍ പലപ്പോഴും വെട്ടി നശിപ്പിക്കും .പക്ഷേ അതുവിണ്ടും കിളിര്‍ത്തുവരും..ചിലപ്പോള്‍ ചിലവസ്തുക്കള്‍ ആല്‍ മരത്തിന്‍റെ അകത്തായിപോകും. .വര്‍ഷങ്ങള്‍ ക്കഴിയുമ്പോള്‍ ആല്‍ മരത്തിനകത്തു ഈ വസ്തുക്കള്‍ എങ്ങനെയുണ്ടായിയെന്നു മനുഷ്യര്‍ക്കു തോന്നാം .ഇതുപോലെ നമ്മുടെ ഉള്ളിലും പല ദ്ദുര്‍ഗുണങ്ങള്‍ മൂടപെട്ടുകിടക്കുന്നുണ്ടാകാം .ഈ പുതുവര്ഷത്തില്‍ നമുക്കു ആ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റ്റ്റാം .
" തിന്മ നിങ്ങളെ കീഴടക്കാതീരിക്കട്ടെ . തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍ "
( റോമാ. 12: 21 ).

" നിംഗളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ .തിന്മയെ ദ്വേഷിക്കുവിന്‍ നന്മയെ മുറുകെപിടിക്കുവിന്‍ " ( റോമ.12: 9 )

അടുത്തവര്‍ഷത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പു ആത്മശോധന ചെയ്യാം
ദൈവം അനുഗ്രഹിക്കട്ടെ !!!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...