Saturday 26 December 2015

മാനുഷ്യന്‍ പണത്തിന്‍റെ അടിമയായോ ?

" Sell what you own , and give the money to the poor "

" Jesus looking at him ,loved him and said " you lack one thing : go , sell what you own ,and give the money to the poor,and you will have treasure in heaven ,then come and follow me " ( Mk.10: 21 )

പണമാണു മനുഷ്യനെ പിശാചാക്കുന്നതെന്നു മനസിലാക്കിയ ധനികനായ യുവാവിനോടു പറഞ്ഞവാചകമാനെല്ലോ നാം മുകളില്‍ ക്കണ്ടതു .

പണത്തിനു യേശുവിന്‍റെ മേല്‍ യാതോരു സ്വാധീനവും ഇല്ലായിരുന്നു. യേശു ദരിദ്രനല്ലായിരുന്നു. കുടുംബസ്വത്തിന്‍റെ അവകാശിയായീരിക്കുമല്ലോ ? സൌസേപ്പിന്‍റെ കുടുംബസ്വത്തിനു മറ്റു അവകാശികള്‍ ഇല്ലായിരുന്നല്ലോ ?
ഒരുപക്ഷേങ്ങ്കില്‍ നെല്വയലോ മുന്തിരിതോട്ടമോ ഒക്കെകാണാം . പക്ഷേ ഒന്നും ഇല്ലാത്തവനെപോലെ ജീവിച്ചു. യേശുവിനെ അനുഗമിക്കാനുള്ള ഒരു നിബന്ധനയാണു എല്ലാം ഉപേക്ഷിക്കുക. ( ഞാന്‍ എല്ലാം ഉപേക്ഷിച്ച ഒരാളാണു . ഒരു സെന്‍ടു സ്ഥലം പോലും എന്‍റെ പേരില്‍ ഇല്ല. ) ഇന്നു സാധാരണക്കാരനും സന്യാഅസിക്കുപോലുമ്മ് കഴിയാത്ത ഒരു സത്യമാണു ഒന്നും ഉപേക്ഷിക്കാന്‍ സാധിക്കില്ല. പണം മനുഷ്യനെ വരിഞ്ഞു മുറുക്കുന്നു. പണത്തിന്‍റെ ഭാരത്താല്‍ സന്യാസിക്കു ഈഴുനേറ്റു നടക്കാന്‍ പോലും സാധിക്കില്ല്ല. പണചുമടിന്റെ ഭാരം അത്രക്കും വലുതാണു ..അവര്‍ക്കു യേശുവിനെ അനുഗമിക്കാന്‍ പറ്റില്ല. സന്യാസിക്കു പറ്റുന്നില്ലെങ്ങ്കില്‍ സാധാഅരണക്കാരന്‍റെ കാര്യം പറയാനൂണ്ടോ ?


പണ്ണത്തിനുവേണ്ടി എന്തു ചെയ്യാനും മടിക്കില്ല.

കുറച്ചുകാലം മുന്‍പു ദീപികയില്‍ വന്ന ഒരു വാര്‍ത്ത

അമേരിക്കായില്‍ ഒരു സ്ത്രീ.അപകടത്തില്‍ പെട്ടു കോമാ സ്റ്റേജിലായി. ഹോസ്പിറ്റലില്‍ അബോധാവസ്ഥ യില്‍ ദീര്‍ഘ കാലം ക്കിടന്ന ആ സ്ത്രീയുടെ ഭര്ത്താവു ദയാവധത്തീനുകയിസ് കൊടുത്തു .കോടതിയില്‍ വാദപ്രതിവാദത്തില്‍ പലാഭിപ്രായങ്ങള്ളും വന്നു .പാടില്ലെന്നും അനുവദിക്കണമെന്നും .അവസാനം കോടതി ദയാവധത്തിനു അനുവാദം നല്കി. അവരുറ്റെ മരണശേഷം അവരുടെ പേരിലുണ്ടായിരുന്ന ഭീമമായ സംഖ്യ ഭര്ത്താവിനു ലഭിച്ചു. . അയാള്‍ സുഖമായി ജീവിച്ചു . ഇതറിയാമായിരുന്ന ഭര്ത്താവിനു എങ്ങനേയും അവരുടെ മരണം ആവശ്യമായിരുന്നു.

ഇന്നു മനുഷ്യന്‍ അടിമയാണു.

എന്താണു അടിമയുടെ പ്ര്രത്യേകത ? യജമാനന്‍ പറയുന്നതു അപ്പടി അനുസരിക്കുക. മറുചോദ്യമില്ലാ. ഇന്നു പണത്തിന്‍റെ അടിമയായ മനുഷ്യനെയാണു കാണാന്‍ സാധിക്കുക. അതിനു സാധാരണക്കാരനെന്നോ ,സന്യാസിയെന്നോ ,ദൈവമനുഷ്യനെന്നോ ഒരു വ്യത്യാസവും ഇല്ല.

ഈ സ്തിതിമാറാതെ സ്വര്‍ഗരാജ്യത്തില്‍ നിക്ഷേപ്പമുണ്ടാകില്ല. നാല്ല സമരിയാക്കാരന്‍റെ ശുസ്രൂഷപോലും ഇന്നുപണത്തിനുവേണ്ടിയാണു . ധ്യാനകേന്ദ്രങ്ങള്‍ ആയാലും ! " നമുക്കും കീട്ടണം പണം " ഈ മനോഭാവം ആര്‍ക്കു എന്തത ഗുണം ചെയ്യും ?

യേശു പറഞ്ഞു " സമ്പന്നന്‍ സ്വര്‍ഗരാജ്യത്തീല്‍ പ്രവേശിക്കുക എത്ര ദ്ദുഷകരമെന്നു " നമുക്കു പാപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കാം !!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...