Wednesday 6 January 2016

അവഗണിക്കപെട്ട പ്രവാചകന്‍

യേശു ജോര്ദാന്‍ നദിയില്‍ വെച്ചു എലാവരോടും ഒപ്പം മാമോദീസാസ്വീകരിച്ചു. ( മത്താ 3. 13 – 17 )
പരിശുദ്ധനായവന്ന് എന്തുകൊണ്ടു പാപമോചനത്തിനുള്ള മാമോദീസായിക്കു സ്വയം വിധേയനായി ?  തന്‍റെ മാമോദീസാസ്വീകരണം നീതിയുടെ പൂര്ത്തീകരണത്തിന്‍റെ ഭാഗമാണെന്നു യേശുതന്നെ വിശദീകരിക്കുന്നു. ദൈവതിരുമനസിനു വഴങ്ങികൊണ്ടു അവിടുന്നു മാമോദീസാസ്വീകരിക്കുന്നു. പാപികളുമായിട്ടുള്ള സഹവാസം സ്ഥാപിക്കുവാന്‍ അവിടുന്നു വന്നിരിക്കുന്നു.

“ നമ്മുടെ വേദനകളും ബലഹീനതകളുമാണു അവിടുന്നു വഹിച്ചതു “ (ഏശ.53:4 )താന്‍ മിശിഹായാണെന്നു മാമോദീസാവഴി അവിടുന്നുവെളിപ്പെടുത്തുന്നു.
യോഹന്നാന്‍ വെള്ളം കൊണ്ടുമാത്രം മാമോദീസാനല്കുമ്പോളള്‍ യേശു അഗ്നികൊണ്ടും ,പരിശുദ്ധാത്മാവുകൊണ്ടും മാമോദീസാ നല്കുന്നു.
മിശിഹായെന്ന നിലയിലല്‍ അവിടുന്നു പൂര്‍ണതയില്‍ കവിഞ്ഞൊഴുകുന്ന തരത്തില്‍ പരിശുദ്ധാത്മാവിനെ നല്കുന്നു. പിന്നെ എന്തിനാണു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതു ?.
ദൈവം യോഹന്നാനുകൊടുത്ത വെളിപാടു പൂര്‍ത്തിയാകാനാണു യേശു സ്നാനം സ്വീകരിക്കാന്‍ വന്നതു.. ഇതാണു യോഹന്നാനോടു ദൈവം പറഞ്ഞിരുന്നതു .യോഹന്നാന്‍  പറയുന്നതു ശ്രദ്ധീക്കാം .
“ ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല എന്നാലല്‍ ജലംകൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടുപറഞ്ഞിരുന്നു : “ ആത്മാവു ഇറങ്ങിവന്നു ആരുടെമേല്‍ ആവസിക്കുന്നതു നീ കാണുന്നുവോ അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവന്‍ “           ഞാന്‍  അതുകാണുകയും ഇവന്‍ ദൈവപുത്രനാണു എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (യോഹ.1:33)               ഇതു നിറവേറാനാണു -- പിതാവു യോഹന്നാനുകൊടുത്ത വെളിപാടു പൂര്ത്തിയാകാനാണു - യേശു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതു .ആസമയത്തു പരിശുദ്ധാത്മാവു യേശുവിന്‍റെ മേലല്‍ വരുന്നതു സ്നാപകന്‍ കണ്ടു സാക്ഷ്യപെടുത്തി.



ദൈവീകവെളിപ്പെടുത്തല്‍
മാമോദീസായുടെ അവസരത്തില്‍ ദൈവം യേശുവിനെ ന്‍റെ പുത്രനായും പ്രതീക്ഷിക്കപെട്ടിരുന്നമിശിഹായായും വെളിപെടുത്തുന്നു.
നീ എന്‍റെ പ്രിയപുത്രനാകുന്നു നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നവാക്യം പിതാവിന്‍റെ വെളിപ്പെടുത്തലാണു,.

ദൈവപുത്രന്‍റെ പദയാത്ര

തിരഞ്ഞെടുക്കപെട്ടജനം ദൈവത്തെയും പ്രവാചകന്മാരേയും തിരസ്കരിക്കുന്ന സാഹചര്യത്തില്‍ വിജാതീയര്‍ തിരഞ്ഞെടുക്കപെട്ട ജനമായിതീരുന്നു.ഉപേക്ഷിക്കപെട്ട പ്രവാചക്ന്മാരല്‍ നിന്നു വിജാതീയര്‍ അനുഗ്രഹങ്ങള്‍ നേടിയതുപോലെ സ്വജനങ്ങളാല്‍ ഉപേക്ഷിക്കപെട്ടയേശു മറ്റുളളവര്‍ക്കു നന്മ ചെയ്തുകൊണ്ടു ചുറ്റിനടന്നു.
യേശുവിന്‍റെ പദയാത്ര ഒരൂ ശക്തിപ്രകടനമോ ,അണികളെ പിടിച്ചു നിര്ത്താനുളള തന്ത്രമോ , കൂടുതല്‍ വോട്ടു മുന്‍പില്‍ കണ്ടുകൊണ്ടുളള്ള അധ്വാനമോ അല്ലായിരുന്നു. അവിടുത്തെ അവ്വഗാണിച്ചവ്വരുടെ ഇടയില്‍ നിന്നും അവശ്യ്ക്കാരുടെ ഇടയിലേക്കു യേശു രക്ഷായൂടെ സന്ദേശം എത്തിചു.

സാധാരണജനങ്ങളും അവഗണിക്കപെടാം

ഈ അവഗണന നമ്മളുടെ ജീവിതത്തിലും ഉണ്ടായെന്നു വരാം അപ്പോള്‍ നാമും ആരേയും ക്റ്റപെടുത്താതെ ദൈവമഹത്വത്തിനായി അവഗണന സ്വീകരിക്കുക. അവശ്യക്കാരെ സഹായിക്കുക.

എന്‍റെ അനുഭവം


17 വയസായപ്പോള്‍ മുതല്‍ മലങ്കര സഭയില്‍ സണ്ഡേസ്കൂള്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ ഫാമിലി അപ്പസ്തലേറ്റില്‍
പ്രവര്ത്തിച്ചു. സണ്ഡേ സ്കൂള്‍ രൂപതാപ്രമോട്ടറായി പ്രവര്ത്തിച്ചു
വിന്സെന്റ്റ് ഡിപ്പോളില്‍ , കാത്തലിക്കു ബിഷപ്പുകോണ്ഫ്രന്‍സ് ഓഫ് ഇന്‍ഡ്യയുടെ ഒരു കണ്‍സെല്ടെന്റ്റായി ഇങ്ങനെ ഒത്തിരി ഇടങ്ങളില്‍ പക്ഷേ ഇന്നു ആര്‍ക്കും അറിയില്ല.
എന്നല്‍ ഇന്നും മലബാര്‍ സഭയിലും ലത്തീന്‍ സഭയിലും പ്രവര്‍ത്തിക്കുന്നു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...