Tuesday 5 January 2016

നാളെ ദ്ദനഹാ തിരുന്നാള്‍

ദനഹാ എന സുറിയാനിവാക്കിനര്ത്ഥം വെളിപെടുത്തല്‍,സൂര്യോദയം, പ്രത്യക്ഷീകരണം എന്നൊക്കെയാണു . ജനുവരി ആറിനു ആചരിക്കുന്ന ദനഹാതിരുന്നാള്‍,പാശ്ചാത്യസഭ്ക്കു പൂജരാജാക്കന്മാരുടെ തിരുന്നാള്‍ ആണു. എന്നാല്‍ പൌരസ്ത്യസഭക്കു യേശൂവിന്‍റെ മാമോദ്ദീസാതിരുന്നാള്‍ ആണു. 

മാമ്മോദീസായില്‍ ആരംഭിച്ച പരസ്യജീവിതമാണു സഭ ഈ കാലത്തു ധ്യാനിക്കുന്നതു .അതിനാല്‍ ഇതൂ ദനഹാകാലമാണു.ഈ കാലത്തെ വെള്ളിയാഴ്ചകളില്‍ ഒരു പ്രത്യേകക്രമത്തില്‍ വിശുദ്ധരെ അനുസ്മാരിക്കുന്നു. സ്നാപകയോഹന്നാന്‍ , പത്രോസ് പൌലോസ് ശ്ളീഹന്മാര്‍ , എസ്തപ്പാനോസ് , സുവിശേഷകാന്മാര്‍, മല്പാന്മാര്‍, സഭാവിശുദ്ധര്‍, സകലമരിച്ചവര്‍ ,എന്നീക്രമത്തില്‍ പുണ്യവാന്മാരുടെ ഐക്യം , എന്നിവ സവിശേഷമായ രീതിയിലാണു സഭ ആഘോഷിക്കുക.


വലിയ്യനോമ്പിനു 18 ദിവസം മുന്‍പു ആചരിക്കുന്ന മൂന്നു നോമ്പു മാര്തോമ്മാ നസ്രാണിക്കളുടെ ഒരു പാരമ്പര്യമാണു..

നാളെ ഞയറാഴ്ചപോലെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ക്കടപെട്ടവരാണു.

ദനഹായുടെ മംഗളങ്ങള്‍ എല്ലാസ്നേഹിതര്‍ക്കും നേരുന്നു.    

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...