Friday 25 December 2015

സഹോദരാ മനുഷ്യനില്‍ ദൈവത്തെ കാണുക

സഹോദരാ താങ്കള്‍ ഒരു ദൈവാന്വേഷിയാണോ എങ്കില്‍ ഒരു നിമ്മിഷം !

താങ്കള്‍ ഏഎതു മതത്തിലോ ,ജാതിയിലോ പെട്ടവനായാലും  ഒന്നു നില്ക്കക.

മനുഷ്യന്‍ ആരാണെന്നു അറിയാത്തവന്‍ ദൈവം ആരാണെന്നു അറീയുന്നില്ല !
മനുഷ്യനെ സ്നേഹിക്കാത്തവനു ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല. 
"" മനുഷ്യസേവയില്‍ ക്കൂടി മാത്രമേ മാധവസേവ നടക്കൂ ! "
ദൈവം തന്‍റെ ഛായയിലാണു മനുഷ്യനെ സ്രിഷ്ടിച്ചതു .
അധിപത്യം സ്രഷ്ടാവ്വിനുള്ളതാണു .ആ ആധിപത്യമാണു മനുഷ്യനു നല്കിയതു. 
സമസ്ഥ സ്രിഷ്ട വസ്തുക്കളുടെമേലും ദൈവം മനുഷ്യനു ആധിപത്യം കൊടുത്തു. 
അങ്ങനെ അവന്‍ സ്രിഷ്ട വസ്തുക്കള്‍ക്കൂ  കാണപ്പെടുന്ന ദൈവമായി. 
ചുരുക്കത്തില്‍ അവന്‍ ദൈവത്തിന്‍റെ സ്ഥനപതിയാണു. 
അദിയില്‍ വചനം ഉണ്ടായിരുന്നു ആവചനം ദൈവമായിരൂന്നു. 
അതിനാലാണു ദൈവവചനം ആരുടെ അടുത്തേക്കു വരുന്നുവോ അവരെ ദൈവങ്ങള്‍ എന്നുവിളിച്ചതു .   
ചുരുക്കത്തില്‍ മാനവ: സേവയാണു മാധവസേവ 
ദൈവത്തേ സ്നേഹിക്കുന്നവനു മാനുഷ്യനെ ദ്വേഷിക്കാന്‍ സാധിക്കില്ല.

യേശു പറഞ്ഞൂ " ഈ  ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തതു കൊട്ത്ത തൊക്കെയും  എനിക്കാണെന്നു ചെയ്തതെന്നു".

ദൈവത്തിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവനൊക്കെയ്യും പൈശാചികപ്രവര്‍ത്തികള്‍ ചെയ്യുന്നു. അതു ദൈവത്തിനല്ല്ല. പിശാചിനാണു. അവര്‍ പിശാചീനുവേണ്ടിയാണു ഈ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യ്യുന്നതു. പിശാചിന്‍റെ രാജ്യം ഈ ലോകത്തീല്‍ സ്ഥാപിക്കാന്‍ വിഫല ശ്രമം നടത്തുന്നു. 

അതിനാല്‍   സഹോദരാ  മനുഷ്യനില്‍ ദൈവത്തെ കാണുക !!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...