Tuesday, 1 December 2015

ജപമാല ബൈബിള്‍ അധിഷ്ടിതമാണു

നൊബേല്‍ സമ്മാനം നേടിയവരെ അഭിനന്ദിക്കുന്നതു നല്ലതാണു

ദൈവം ചിലരേ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ നാമും അവരെ ബഹുമാനിക്കുന്നതു ദൈവത്തിനിഷ്ടമാണു. ഉദാ. പരിശുദ്ധകന്യാമറിയത്തെ ദൈവം പ്രത്യേകം പേരുവിളിച്ചഭിനന്ദിച്ചവളാണു

അവളെ എല്ലാവരും ഭാഗ്യവതിയെന്നുവിളിക്കും ( ലൂക്ക. 1: 42,45,48 )

സ്വര്‍ഗത്തിലും വലിയവരും ചെറിയവരും

യേശുപറഞ്ഞു സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവരില്ല. എന്നാല്‍ സ്വര്‍ഗത്തിലെ ചെറിയവന്‍ യോഹന്നാനെ ക്കാള്‍ വലിയവനാണു . ( ലൂക്കാ.7:28 )

പരീക്ഷയിലെ വിജയം


കഷ്ടിച്ചു രക്ക്ഷപെടുന്നവരും റാങ്കുവാങ്ങിജയിച്ചവരും

35% വാങ്ങിയാലും ജയിക്കും 60% വാങ്ങിയാല്‍ ഫസ്റ്റ് ക്ളാസ് പിന്നെ ഡിസ്റ്റിംഗ്ഷന്‍ , പിന്നെ എറ്റവും കൂടുതല്‍ വാങ്ങിയവന്‍ (റാങ്ങ്കുള്ളവന്‍) .എറ്റവും കൂടുതല്‍ വാങ്ങിയ ചിലര്‍ മാത്രം ആദരിക്കപ്പെടുന്നു. എല്ലാവരാലും അവര്‍ അനുമോദിക്കപ്പെടുന്നു.

ഇതുപോലെ ദൈവം എല്ലാവരേയും സ്നേഹിക്കുമ്പോള്‍ തന്നെ ചിലരെ പ്രത്യേകമാം വിധം ആദരിക്കുന്നു. അങ്ങനെയുള്ളവര്‍ ആദരിക്കപ്പെടുന്നതു ദൈവത്തിനിഷ്ടമാണു.

നായ് കച്ചി തീന്നില്ല എന്നാല്‍ പശുവിനെകൊണ്ടു തീറ്റിക്കയുമില്ല. അങ്ങനെയും ചിലരുണ്ടു പ്രാര്‍ത്ഥിക്കില്ല . ആരെക്കൊണ്ടും പ്രാത്ഥിപ്പിക്കുകയുമില്ല.

യാമപ്രാര്‍ത്ഥന 

ഓരോ സഭയുടെയും ലിറ്റര്‍ജിയുമായി ബന്ധപ്പെട്ടാണു യാമപ്രാര്ത്ഥന രൂപം കൊണ്ടിരിക്കുന്നതു . അതു ഓരോസഭയുടെയും പ്രാര്ത്ഥനയാണു. അതുചൊല്ലുന്നതു സഭയോടുചേര്‍ന്നാണു . അതിനു നിര്‍ബന്ധവും ഉണ്ടു എന്നാല്‍ ഭക്താഭ്യാസങ്ങള്‍ അങ്ങനെയല്ല. അതുചെയ്യണമെന്നോ ആചരിക്കണമെന്നോ ഒരു നിര്‍ബന്ധവും ഇല്ല. 35% വാങ്ങിജയികാന്‍ അതുവേണമെന്നില്ല. എന്നാല്‍ 100 ഉം വാങ്ങാന്‍ ടൂഷനോ ജനറല്‍ ആയി ധാരാളം ബുക്കുകള്‍ വായിക്കുകയോ ചെയ്താല്‍ അതു വേണ്ടാ ടെക്സ്റ്റു ബ്ബുക്കുമാത്രം മതിയെന്നു പറഞ്ഞാല്‍ ? അതു തെറ്റാണു വേണ്ടാന്നു പറയുന്നവര്‍ മടിയ്ന്മാരാണു. സിലബസില്‍ പെട്ടതല്ലായിരിക്കാം. ഇതുപോലെ നമ്മുടെ ലിറ്റര്‍ജിയില്‍ ഉള്ളതു ചെയ്തതിനു ശേഷം സിലബസിനു പുറത്തുള്ള അല്ലെങ്ങ്കില്‍ ലിറ്റര്‍ജിക്കു വെളിയിലുള്ള ഭക്താഭ്യാസങ്ങള്‍ ചെയാന്‍ ആരെങ്ങ്കിലും സമയംകണ്ടെത്തിയാല്‍ ? തെറ്റാണോ?. .ജപമാല ലത്തീന്‍കാരന്‍റെ മാത്രമാണെന്നു പാറയുന്നതു
ബൈബിള്‍ ലത്തീന്‍കാരന്‍റെ മാത്രമാണെന്നുനുപറയുന്നതിനൂ തുല്യമാണു. കാരണം ജപമാലയീല്‍ ബൈബിളില്‍ ഉള്ള കാര്യങ്ങളാണു ധ്യാനിക്കുന്നതു ജപമാല ലത്തീന്‍ സ്സഭയില്‍ രൂപം കൊണ്ട ഒരു ഭക്താഭ്യാസമാണു .

വിശ്വാസമുള്ളവര്‍ക്കുമാത്രമാണു. അരും നിര്‍ബന്ധിക്കുന്നില്ല. നിത്യരക്ഷക്കു അത്യാവശ്യവുമല്ല. പക്ഷേ സഹായകമാണു. സഭയുടെ പ്രാര്ത്ഥനക്കു പകരമായല്ല ജപ്പമാല ചൊല്ലുന്നതു

Private devotion !

ഓരോ സഭയും മറ്റുസഭയില്‍ നിന്നും private devotions സ്വീകരിക്കാറുണ്ടു .

വിശുദ്ധകുര്‍ബാനയുടെ പരസ്യമായ ആരാധന 

മലബാര്‍ സഭയിലും ,മലങ്കര സഭയിലും അതു സ്വീകരിച്ചിട്ടുണ്ടൂ . മലങ്ക്കര സഭയ്യില്‍ കര്‍ശനമായ നിഷകര്ഷയോടെയാണു സ്വ്വീകരിച്ചതു .അതു പീഠത്തില്‍ വയ്ക്കരുതു. വെയില്‍ ഇട്ട് മൂടണം .അരുളിക്കാഅവേണ്ടാ ഇങ്ങനെ മലങ്കര സഭയുടെ ല്ലിറ്റര്‍ജീയുമായി യോജിച്ചു പോകുന്നരീതിയിലാണു

ജപമാല പ്രാര്ത്ഥന 

ഇതു ലിറ്റര്‍ജിയുടെ ഭാഗമല്ല. യാമപ്രാര്ത്ഥനക്കു പകരവുമാകില്ല.ഇതെല്ലാം 100 പ്രാവശ്യം പറഞ്ഞകാര്യങ്ങളാണു. എന്നാല്‍ ഏറ്റവും നല്ല ഒരു private devotion എന്ന നിലയില്‍ സഭ അതിനെ പ്രോല്സാഹിപ്പിക്കുന്നു.

ജപമാല ചൊല്ലേണ്ടാ 

ചിലര്‍ യാമപ്രാര്ത്ഥനക്കു പകരമായി ജപമാല ചൊല്ലിയവസാനിപ്പിക്കുന്ന ഒരു രീതി കണ്ടപ്പോള്‍ മലബാര് സഭ അതിനെ നിരുല്സാഹപെടുത്തീ കാരരരണം സഭയുടെ പ്രാര്ത്ഥന ഉപേക്ഷിച്ചു ജപമാല ചൊല്ലുന്നതു ശരിയല്ലാത്തതുകൊണ്ടു . ചില അറിവില്ലാത്തജനം കുര്‍ബാന ഉപേക്ഷിച്ചു നവനാളിന്‍റെ പുറകെ പോയതു പോലെ ആകാന്‍ പാടില്ല.

Liturgy and liturgical prayers .

സമയം ഇല്ലാത്തവര്‍ക്കു ഇതു മാത്രം മതി . സമയം ഉള്ളവര്‍ ഇതില്‍ മാത്രം ഒതുങ്ങാതെ private devotions കൂടെ ജീവിതത്തില്‍ പ്രാവര്ത്തികമാക്കുന്നതു നല്ല്ലതാണു. " നയ്യപ്പത്തീനു നെയ് കൂടിയതുകൊണ്ടു " ഒരു അബദ്ധവും ഇല്ല.

സമയം ഇല്ലെങ്കിലും മണിക്കൂറുകളോളം ഇരുന്നു സീരിയല്‍ കാണുന്നതീനു ആര്‍കും ഒരു എതിര്‍പ്പും ഇല്ല. എന്നാല്‍ സമയമ്മുണ്ടെങ്ങകീലും ജപമാല ചൊല്ലിയ്യാല്‍ അതു " നമ്മുടെ ലിറ്റര്‍ജിയുടെ ഭാഗമല്ല " അതു ചെയ്യാന്‍ പാടില്ലെന്നുപറയാന്‍ ധാരാളം പേരുണ്ടു .അവര്‍ ഒരു പ്രാര്ത്ഥനയും ചൊല്ലുന്നവരല്ലായിര്‍ിക്കാം !!!!!

ജപമാല ചൊല്ലിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നു പറയാന്‍ 100 നാക്കാണു !
ജപമാല പ്രാര്‍ത്ഥന ആര്‍ക്കുവേണ്ടിയാണു ?
ബൈബിള്‍ വായിക്കുന്നവര്‍ക്കുവേണ്ടിയാണു .
എന്തുകൊണ്ടാ അങ്ങനെ പറഞ്ഞതു ?
ബൈബിളിലെ കാര്യങ്ങള്‍ മാത്രാമാണു ജപമാലയില്‍ ഉള്ളതു .



വെറുതെ ചൊല്ലിവിടുകയാണോ ?
അല്ല. ബൈബിള്‍ സംഭവങ്ങള്‍ ദ്ധ്യാനിക്കുകയാണു.
ബൈബിള്‍ വായിക്കുമ്പോഴും ധ്യാനം ആണെല്ലോ ?
വായിക്കുമ്പോള്‍ ധ്യാനാത്മക്കമായി കേള്‍ക്കുന്നു. എന്നാല്‍ ജപമാലയില്‍ ഒരേ സംഭവം കൂടുതല്‍ സമയം ധ്യാനിക്കുന്നൂ. ധ്യാനവും പ്രാര്‍ത്ഥനയും ഒരുപോലെ നടക്കുന്നു.
ഇതു ഏതെങ്കിലും ഒരു സഭയുടേതാണോ ?
അല്ല. എല്ലാസഭകള്‍ക്കുംവേണ്ടിയുള്ള ഒരു ഭക്താഭ്യാസമാണു. ലത്തീന്‍ സഭയിലാണു ഇതു രൂപം കൊണ്ടതു.

സഭയുടെ പ്രാര്ത്ഥ്ന ഏതാണു ?
ഓരോ സഭക്കും സഭയുടേതായ പ്രാര്ത്ഥന ( യാമപ്രാര്ത്ഥന ) പ്രത്യേകം ഉണ്ടു..



യാമപ്രാര്ത്ഥന വിട്ടിട്ടു ജപമാല ചൊല്ലിയാല്‍ മതിയോ ?
പോരാ . സഭയോടൊത്തുള്ള യാമപ്രാര്ത്ഥ്നക്കു പകരമാകില്ല ജപമാല. യാമപ്രാര്ത്ഥന ചൊല്ലികഴിഞ്ഞ് അധവാ അതിനു മുന്‍പു ജപമാല ചൊല്ലാവുന്നതാണു

ജപമാല രാജ്ഞി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ !

Saturday, 28 November 2015

ചെറുപ്പത്തില്‍ എന്നെ ഒത്തിരി ആകര്ഷിച്ച ഒരു കൊച്ചു സുന്ദരി കുട്ടി!!!

" Truly I tell you , unless you change and become like children, you will never enter the kingdom of heaven ." ( Mat.18:3 )

ചെറുപ്പത്തില്‍ എന്നെ ഒത്തിരി ആകര്ഷിച്ച ഒരു കൊച്ചു സുന്ദരി കുട്ടി !!

ഒരു വലിയ പുസ്തകത്തിന്‍റെ പുറം താളില്‍ ഞാന്‍ കണ്ട സുന്ദരികുട്ടി !!!!

അകത്തേക്കുതുറന്നുനോക്കിയപ്പോഴും അകത്തും അവള്‍ ഉണ്ടൂ അപാര സൌന്ദര്യം ! അകത്തു എഴുതിയിരിക്കുന്നതു വായിക്കാന്‍ ധ്രുതിയായി. ഓരോ പേജും വായിക്കുമ്പോളും അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു. ആ ഇഷ്ടം അവളോടുള്ള ഭക്തിയായോ , ആരാധനയായോ മാറിയോ എനറിയില്ല. ഒരു കാര്യം വ്യക്തമായി .അവള്‍ അപാരകഴിവുള്ള കൊച്ചുമിടുക്കീ .

ഞാന്‍ സ്കൂളില്‍ ആയ്യിരിക്കുമ്പോഴും ആ കൊച്ചിന്‍റെ മുഖം മനസില്‍ തെളിയും. സ്കൂളില്‍ നിന്നും വന്നാല്‍ ആ വലിയ പുസ്തകം എടുത്തു മറിക്കും വായിക്കൂന്നതിനു മുന്‍പു പടം കാണും . വലിയപെണ്ണായപ്പോഴും എന്നാ സൌദര്യം ?

15 വയസുള്ളപ്പോള്‍ , കശേരയില്‍ ഇരിക്കുന്ന മാര്‍പാപ്പായുടെ അടുത്തൂ മുട്ടുകുത്തിനില്ക്കുന്ന പ്പെണ്ണു എന്നാ സൌദര്യം ? അവളോടുള്ള ഇഷ്ടം കൂടി കൂടിവന്നു. ആ പുസ്സ്തകം തന്നെ ഒരു ഇഷ്ട വസ്തുവായി മാറി ! അതു സൂക്ഷിചു
വെച്ചിരുന്നു .എങ്ങനെയോ എന്നോ നഷ്ടപെട്ടു ഇന്നു കയിലില്ല്ല.

പക്ഷേ അവളെ എനിക്കു ഇന്നും ഇഷ്ടമാണു .സ്നേഹ്ഹമാണു .ബഹുമാനമാണു .അവള്‍ എനിക്കുവേണ്ടി പ്രാര്ത്ഥിക്കും .ഇന്നു അവളുടെ തിരുന്നാള്‍ സഭ ആചരിക്കുന്നു. അവളാണു വേദപാരംഗതയായ വി.കൊച്ചുത്രേസിയാ !

വി.കൊച്ചു ത്രേസിയാ.


ഫ്രാന്‍സില്‍ ഒരു പട്ടുവ്യാപാരിയുടെ അന്‍ചാമത്തെ മകളായി ജനിച്ചു. ( ചെറുപ്പത്തില്‍ വായിച്ച ഓര്മ്മവെച്ചാണു എഴുതുന്നതു )

നാലന്‍ചു പെണ്‍പിള്ളരുള്ള ഒരുവീടൂ. ചെറുപ്പത്തിലും മരിക്കുമ്പോഴും അവള്‍ കുഞ്ഞുങ്ങളെപ്പോലെ ആയിരുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ യേശുവുമായി കളിക്കാനും ചിരിക്കാനും, പിണങ്ങാനും.വഴ്ക്കുപിടിക്കാനും, കൂട്ടൂകൂടാനും, കൂട്ടുവെട്ടാനും ,പിണക്കം നടിക്കാനും ,കെട്ടിപിടിക്കാനും , ചുരുക്കത്തില്‍ പിള്ളാര്‍ക്കുള്ള എല്ലാസ്വഭാവവൂം മരിക്കുന്നതുവരെ കാത്തുസൂക്ഷിച്ച Child like character ആയിരുന്നു വി.കൊച്ചുത്രേസ്സിയായുടേതെന്നുപറയാം .

ചെറുപ്പം മുതലേ ചേച്ചിമാരെപോലെ മഠത്തില്‍ പോകണമെന്നുള്ള അഗ്രഹം ഉണ്ടായിരുന്നു.15 വയസായപ്പോള്‍ മഠത്തില്‍ പോകണമെന്നൂ പറഞ്ഞു .പക്ഷേ 15 ആം വയസില്ല് മഠത്തില്‍ ചേരാന്‍ അനുവാദമില്ല. അതിനു പ്രത്യേക അനുവാദത്തിനാണു മാര്‍പാപ്പായെ കാണാന്‍ പോയതൂ.

24 ആം വയസില്‍ അസുഖമായി മരിച്ചു. ഈ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വലിയ കാര്യങ്ങള്‍ ചെയ്തെന്നു പറയാം .എല്ലാരാജ്യത്തുമ്പോയി സുവിശേപ്രഘോഷണം നടത്താന്‍ ആഗ്രഹിച്ചു ..എങ്ങും പോയില്ല. സുവിശേഷപ്രഘോഷണം ചെയ്യുന്നതിലും വലുതാണു സ്നേഹത്തീന്‍റെ പ്രഘോഷണം.. സുവിശേഷം സ്നേഹമാണെല്ലോ ? സ്ന്നേഹത്തില്‍ യേശുവുമായി എങ്ങനെ ഒന്നാകാമെന്നു ലോകത്തിനൂ അവള്‍ കാണിച്ചുകൊടുത്തൂ. പ്രാര്‍ത്ഥനയില്‍ കൂടി ആളുകളെ മാനസാന്തരത്തിലെക്കു നയിക്കാമെന്നു അവള്‍ കാണിച്ചുകൊടുത്തു. കുഞ്ഞുങ്ങളെ പോലെ ആകുകയാണു സ്വര്‍ഗത്തില്‍ പോകാനുള്ള എളുപ്പവഴിയെന്നു അവള്‍ ലോകത്തിനു കാണിച്ചുകൊടുത്തു. യേശു പറഞ്ഞകാര്യങ്ങള്‍ അവളുടെ ജീവിതത്തില്‍ നിറവേറി ."നിംഗള്‍ മാനസാന്തരപെട്ടു ശിശുക്കളെ പോലെ ആകുന്നില്ലെങ്ങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല്ല." ( മത്താ.18: 3 )

Friday, 27 November 2015

ദൈവരാജ്ജ്യം കെട്ടീപ്പടുക്കലോ, അതോ തല്ലിചിതറിക്കലോ ?

" For what will it profit them to gain the whole world and forfeit their life ? ( Mk.8:36 )

" മനുഷ്യന്‍ സ്വന്തം അത്മാവിനു പകരമായി എന്തൂകൊടുക്കും ? " (മര്‍കോ.8:37 ))

യേശുവിന്‍റെ പീഡാനുഭവവും ഉദ്ധാനവും ഒന്നാം പ്രവചനത്തിലാണു യേശു ഈ കാര്യങ്ങള്‍ ചോദിക്കുന്നതു.. തന്‍റെമരണത്തെക്കുറിച്ചൂം ഉദ്ധാനത്തെക്കുറിച്ചൂം യേശു മുന്‍കൂട്ടിശിഷ്യന്മാരെ അറിയിക്കൂന്നു. എന്നാല്‍ ശിഷ്യന്മാര്‍ ചിന്തിച്ചിരുന്നതു ഭൌതീകമായ നേട്ടങ്ങളെ കുറീച്ചായിരുന്നൂ.. യേശു ഒരു രാജ്യം സ്ഥാപിക്കും തങ്ങള്‍ അവീടെ വലിയവരായിരിക്കും , വലിസ്ഥാനമാനങ്ങള്‍ ഒക്കെ ലഭിക്കും . ഈ സമയത്തൂ അതൊന്നും നടക്കില്ലെന്നു യേശു പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും ? അതാണു പത്രോസ് യേശുവിനെ മറ്റിനിര്‍ത്തി തടസങ്ങള്‍ പറയാന്‍ തുടങ്ങിയതു . മറ്റു ശിഷ്യന്മാരുടെ മുന്നില്‍ വെച്ചു യേശു പത്രോസിനെ ശാസിച്ചു കൊണ്ടു പാറഞ്ഞു .സാത്താനേ നീ എന്‍റെ മുന്‍പില്‍ നിന്നും പോകൂ നിന്‍റെ ചിന്ത ദൈവീകമല്ല മാനുഷീകമാണു . ( മര്‍കോ.8:33 )

യേശു ശിഷ്യ്യന്മാരോടും ജനത്തോടുമായി ഇങ്ങന്നെയാണു പറഞ്ഞതു. " ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്ങ്കില്‍ അവന്‍ തന്നെ തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ ." (8:34 )

ഈ ലോകം മുഴുവന്‍ പിടിച്ചടക്കുന്നതു എന്തീനുവേണ്ടിയാണു ? ഒരു മൊട്ടുശൂചിപോലും നീ കൊണ്ടുപോകില്ല്ല. വെറും കൈയോടെ വന്നൂ വെറൂം കൈയോടെ ഇവിടെനിന്നൂം പോകയും ചെയ്യും. ?

എന്നിട്ടും സാഹോദരനു ന്യായമായി അവകാശപെട്ടതുപോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥ .ഭൌതീകമായതും,ആധ്യാത്മീകമായതും ഒന്നും പങ്കു വയ്ക്കില്ല. ക്ഷമിക്കാന്‍ പഠിപ്പിക്കും,പ്രസ്ംഗിക്കും പക്ഷേ പ്രവര്ത്തീയില്‍ ഇല്ല.


ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമെന്നു പ്രാര്ത്ഥിക്കും. പക്ഷേ സഹോദരനോടു ക്ഷമിക്കില്ല. ഇന്നു കോലന്‍ചേരി പള്ളിയില്‍ നടക്കുന്നതൂ ക്രിസ്തീയതക്കു ഒട്ടും ചേര്ന്ന്നതല്ല.
യേശു പറഞ്ഞതു നാം മറക്കരുതു !

" നിംഗള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.. അതോടൊപം മറ്റുളളവയേല്ലാം നിംഗള്‍ക്കു ല്ലഭിക്കും " ( മത്താ.6:33 )

മാര്‍ ഈവാനിയോസ് തീരുമേനിയുടെ ദീര്‍ഘവീക്ഷണം !


ദീര്‍ഘനാളത്തെ ആലോചനയുടേയും പ്രാര്‍ത്ഥനയുടേയും ഫലമായി ദൈവം തുറന്നവാതില്‍ ! 1926 ലെ പരീമല സുനഹദോസായിരുന്നു
അല്പം ചരിത്രം .
1912 ല്‍ യാക്കോബായസഭയിലെ മെത്രാന്‍ കക്ഷി
വിഭാഗം ഒന്നാം കാതോലിക്കായെ വാഴിക്കുകയും മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നപേരില്‍ പിരിയുകയും ചെയ്തതിനെ തുടര്‍ന്നു 1913 ല്‍ വട്ടിപ്പണക്കേസ് ആരം ഭിച്ചു. ( വട്ടിപ്പണത്തെക്കുറിച്ചു നേരത്തെ ഞാന്‍ എഴുതിയിട്ടുണ്ടെല്ലോ )

കേസും ശണ്ഠയും ശക്തിയായും തുടര്ച്ചയായും ഉണ്ടായികൊണ്ടിരുന്നു. കൂടാതെ വട്ടശേരില്‍ തിരുമേനിയുടെ മുടക്കു, കാതോലിക്കാ വാഴ്ച്ച വട്ടിപ്പണക്കേസ് മുതലായ സംഭവങ്ങള്‍ വഴി മലങ്കര യാക്കോബായാ സഭയില്‍ പ്രശ്നങ്ങള്‍ തലപൊക്കുകയും സഭാന്തരീക്ഷം കലുഷിതമാകുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ 1926 നവംബര്‍ ഒന്നാം തീയതി മാര്‍ ബസേലിയോസ് ഗീവര്ഗീസ് കാതോലിക്കോസ്, ഗീവര്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ബഥനിയുടെ മാര്‍ ഈവാനിയോസ് എന്നിവര്‍ പരുമലയില്‍ ഒന്നിച്ചുകൂടി പൂര്‍വീകസഭയുമായി ഐക്യപ്പെടുന്നതിനു തീരുമാനിക്കുകയും റോമുമായി എഴുത്തുകുത്തുകള്‍ നടത്തുന്നതിനു മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതിന്‍പ്രകാരം കൊല്ലം രൂപതയിലെ വൈദികനായിരുന്ന ഫാദര് ജോണ്‍ മുഖേന റോമുമായുള്ള എഴുത്തുകുത്തുകള്‍ മാര്‍ ഈവാനിയോസ് തിരുമേനി ആരംഭിച്ചു. അന്ത്യോക്യായിലെ കത്തോലിക്കാ പാത്രിയര്ക്കീസായിരുന്ന റഹമാനിയുമായിട്ടായിരുന്നു ആദ്യം കത്തിടപാടുകള്‍ നടത്തിയിരുന്നതു.

മാര്‍ത്തോമ്മാനസ്രാണികളുടെ ആചാരാനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും അതേപടി തുടരാന്‍ അനുവദിക്കണമെന്നും പട്ടത്വവും മറ്റുകൂദാശകളും അംഗീകരിക്കണമെന്നും മെത്രാന്മാര്‍ക്കുള്ള അധികാരം അതേപടിതുടരാന്‍ അനുവദിക്കണമെന്നും ആയിരുന്നു അപേക്ഷയില്‍ ഉന്നയിക്കപ്പെട്ട പ്രധാനാവശ്യങ്ങള്‍ 1927 ജനുവരിയില്‍ രണ്ടാമതും 1928, 29 വര്‍ഷങ്ങളില്‍ പിന്നീടും ഇന്‍ഡ്യയിലെ അപ്പസ്തോലിക്കു ഡലിഗേറ്റുവഴി റോമുമായി എഴുത്തുകുത്തുകള്‍ നടത്തുകയുണ്ടായി. 1930 ജൂലൈ മാസത്തില്‍ റോമില്‍ സമ്മേളീച്ച പൌരസ്ത്യ തിരുസംഘത്തിന്റെ അംഗങ്ങള്‍ ഈ വിഷയത്തെ സംബന്ധിച്ചു അവസാനതീരുമാനമെടുത്തു. അതിന്‍ പ്രകാരം പുനരൈക്യപ്പെടുന്ന മെത്രാന്മാരെ അതേപദവിയില്‍ ഭരണാധികാരം നല്കികൊണ്ടും മറ്റാവശ്യങ്ങള്‍ മിക്കതും അതേപടി അംഗീകരിച്ചുകൊണ്ടുമുള്ള തീരുമാനം കൊല്ലം മെത്രാന്‍ മാര്‍ അലോഷ്യസ് ബെന്‍സിംഗര്‍ വഴി മാര്‍ ഈവാനിയോസിനെ അറിയിച്ചു.

പക്ഷേ വട്ടിപ്പണക്കേസ് ജയിക്കയാല്‍ മാര്‍ ഈവാനിയോസ് തിരുമേനി ഒഴികെ മറ്റെല്ലാവരും പിന്‍വാങ്ങുകയാണു ചെയ്തതു .അങ്ങനെ സമാധാനം പുനസ്ഥാപിക്കാനുള്ള നല്ല അവാസരം നാഷ്ടപ്പെടുത്തി.

എന്നാല്‍ മാര്‍ ഈവാനിയോസ് തിരുമേനി എല്ലാം ഉപേക്ഷിച്ചു പുനരൈക്യ്പ്പെടുകായാല്‍ സമാധാനം പുനര്ത്ഥാപിക്കപെട്ടു.

സമാധാനം പുന:സ്ഥാപിക്കനുളള ഏകമാര്‍ഗം മാര്‍ ഈവാനിയോസ് തുറന്ന
വാതിലില്‍ കൂടി അകത്തു പ്ര്വേശിക്കുകയാണു.

Wednesday, 25 November 2015

ദൈവത്താല്‍ തിരഞ്ഞെടുക്കപെട്ട അഭിനവ മോശ !!!!!

ക്രാന്തദര്‍ശിയും ,ദീര്‍ഘവീക്ഷണവുമുള്ള മാര്‍ ഈവാനിയോസ് തിരുമേനിയെ മലങ്ക്കരസഭയില്‍ സമാധാനവും സന്തോഷവും കൈവരുത്തുവാന്‍ ദൈവത്താല്‍ നിയോഗിക്കപെട്ട അഭിനവമോശയൂം പുണ്യതാതനുമായ മാര്‍ ഈവാനിയോസ് തിരുമേനി , എപ്പോഴും വഴക്കും വക്കാണവുമാഅയി കഴിഞ്ഞാല്‍ ആത്മരക്ഷതന്നെ അപകടത്തിലാകുമോയെന്നു ശംങ്ങ്കിച്ചു.

" Do not fear those who kill the body but cannot kill the soul:rather fear him who can destroy both soul and body in hell ." ( Mat. 10: 28 )

അതിനാല്‍ പരിശുദ്ധനായ മാര്‍ ഈവാനിയോസ് തിരുമേനി നിര്‍ഭയം സാക്ഷ്യം നല്കുവാന്‍ മുന്‍പോട്ടുവന്നു.അതീനു ആദ്യം ചെയ്തതു എല്ലാം ഉപേക്ഷിക്കുകയായിരൂന്നു. വിളിച്ചവന്‍ സംരക്ഷിക്കുമെന്നുളള ഉറച്ച വിശ്വാസമായിരുന്നു തിരുമേനിയെ നയിച്ചതു. ഏതു പ്രതിസന്ധിയിലും തളരാതെ ഒഴുക്കിനെതിരേ നീന്തുവാന്‍ തന്നോടോപ്പം ഉണ്ടായിരുന്നതു തന്‍റെ ശിഷ്യനായ തേയോഫിലോസ് തിരുമേന്നിയായിരുന്നു.


എന്നാല്‍ ഉദ്ദ്ദേശിച്ച സമാധാനം സ്വീകരിക്കാന്‍ പണവും , പ്രതാപവും കെട്ടിപ്പിടിച്ചിരുന്നവര്‍ക്കു കഴിയാതെ പോയതു ഒരു ദുഖ സത്യമാണു .

മലങ്കര സുറിയാനി കത്തോലിക്കാ സഭയെ, ഇസ്രായേല്‍ ജനതയെ ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തു എത്തിച്ചതുപോലെ , ഒരു സുരക്ഷിത സങ്ങ്കേതത്തില്‍ എത്തിച്ചതു ഭാഗ്യസ്മര്‍ണാര്‍ഹനായ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപോലീത്തയാണു.

Tuesday, 24 November 2015

വിശുദ്ധ ജറോമും ബൈബിളും

ഇന്നു ബൈബിളും കക്ഷത്തില്‍ വെച്ചു പാട്ടും പാടി നടക്കുന്നവര്‍ അറിയുന്നുണ്ടോ ബൈബിള്‍ ഈ രൂപത്തില്‍ അവരുടെ ക്കൈകളില്‍ എത്തിയതു എങ്ങനെയാണെന്നു ? ഇതിന്‍റെ പുറകില്‍ എത്രയോ പേരുടെ കഠിനാധ്വാനവും,പ്രയഗ്നത്തിന്‍റെയും ഫലമായാണു ബൈബിള്‍ ഈ രൂപത്തില്‍ അയിതീര്ന്നതെന്നു ?

പോപ്പു ഡമാസൂസിന്‍റെ.കല്പനപ്രകാരം ( 382 ല്‍) വി.ജറോം വി.ഗ്രന്ഥം ഹീബ്രുവില്‍ നിന്നും ഗ്രീക്കില്‍ നിന്നും ഏ.ഡി.നാലാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയിലേക്കു തര്‍ജ്ജീമ ചെയ്തു .യേശു ജനിച്ചുവെന്നു വിശ്വസിക്കപെടുന്ന ഗുഹയില്‍ 29 വര്‍ഷക്കാലം ധ്യാനത്തിലും ,പഠനത്തിലും ചിലവഴിച്ചാണു ഈ തര്‍ജിമ അദ്ദേഹം പൂര്ത്തിയാക്കിയതു .വൂള്‍ഗാത്ത ( സാധാരണക്കാരുടെ പൊതുവായ ഭാഷയെന്നാണു അര്‍ത്ഥം ) എന്നു അറിയപ്പെട്ടുന്ന ആ താര്‍ജിമയാണു തെന്ത്രോസ് സൂനഹദോസ് കത്തോലിക്കാസഭയുടെ ഔദ്യോഗിക പരിഭാഷയായി പ്രഖ്യാപിച്ചതു.


ഇതുപോലെ എത്രയോ സന്യാസിമാര്‍ അവരുടെ ജിവിതകാലം മുഴുവന്‍ ബൈബിള്‍ പകര്‍ത്തി എഴുതാന്‍ ചിലവഴിച്ച കാര്യം ഇപ്പോഴുള്ള സെക്ടുകാര്‍ അറിയുന്നുണ്ടോ ?

പലപുസ്തകങ്ങളിലും പുതിയ നിയമത്തിലെ പലപ്രതികളും കാണുന്നില്ല്ലായിരുന്നു . പത്രോസിന്‍റെ രണ്ടാം ലേഖനം ,യൂദാസിന്‍റെ ലേഖനം ,യോഹന്നാന്‍റെ 2,3, ലേഖനങ്ങള്‍ ,വെളിപാടുപുസ്തകം, തിമോത്തേയോസിനും, തീത്തോസിനും എഴുതിയ ലേഖനങ്ങള്‍, മുതലായവ. സഭാപിതാക്കന്മാര്‍ നല്കിയ കാനോനിക പട്ടികയില്‍ വന്ന വ്യത്യാസമായിരുന്നു ഇതിനു കാരണം. ഏ.ഡി 367 ല്‍ ആത്തനേഷ്യസ് എല്ലാ സഭകള്‍ക്കും കത്തെഴുതികൊണ്ടു ഇനിയ്യും മുതല്‍ സഭയില്‍ ഔദ്യോഗികമായി ആംഗീക്കരിക്കേണ്ട പൂസ്തകങ്ങഗളുടെ പേരുകള്‍ നല്കി. 382ല്‍ റോമില്‍ വെച്ചു നടന്ന കൌണ്സിലില്‍ ഡമാസൂസ് മാര്‍പാപ്പാ ഇതു ശരിവെച്ചതോടെയാണു,ഇതിനെകുരിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നത്.

Scriptorium ( സ്ക്രിപ്തോറിയം )

ബൈബിള്‍ പകര്ത്തി എഴുതുവാനായി അഅശ്ശ്രമങ്ങളില്‍ നിയോഗിക്കപെട്ടിരുന്ന ംമമുറികള്‍ സ്ക്രിപ്തോറിയം എന്നായിരുന്നു അറിയപെട്ടിരുന്നതു

എങ്ങനെ നന്ദീ പറയണം ?

അച്ചടി ആരംഭിക്കുന്നതിനു മുന്‍പു ബൈബിള്‍ കൈകൊണ്ടു പകര്ത്തി എഴുതൂകയായിരുന്നു പതിവു .ആദിമ കാലഘട്ടത്തില്‍ 8,9. നൂറ്റാണ്ടുകളില്‍ ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചു സന്യാസിമാര്‍ ആയ്യിരുന്നു .ദിവസവും മണിക്കൂറുകള്‍ ഇരുന്ന ഇരുപ്പില്‍ തന്നെ എഴുതികൊണ്ടിരിക്കും. ഇതിനു മേല്നോട്ടം വഹിക്കാന്‍ ഒരു സന്യാസികാണും. ചരിവുള്ള മേശയില്‍ എഴുതുവാനുള്ള തുകല്‍ വിരിച്ചു ഒരു കയ്യില്‍ പേനയും , മറുകയില്‍ കത്തിയും പിടിച്ചാണു എഴുത്തു .തേഞ്ഞു തീരുമ്പ്പോള്‍ പേനയ്യുടെ മൂര്‍ച്ച കൂട്ടാനും തെറ്റു പറ്റുമ്പോള്‍ അവ ചുരണ്ടി കളയാനുമാണു കത്തി. 

ബ്ബൈബിള്‍ പകര്ത്തീഴുതൂമ്പോള്‍ അതില്‍ തെറ്റുവന്നാല്‍ പിന്നീടു അതില്‍ നിന്നു എഴുതുന്ന മറ്റു പകര്‍പ്പുകളിലുമ്മ് തെറ്റുവരുമെന്നതിനാല്‍ ഏറെ സൂഷ്മതയോടെ ആയിരുന്നു അവര്‍ വചനം പകര്ത്തിയിരുന്നതൂ. പകര്‍ത്തീ യെഴുതുമ്പോള്‍ തെറ്റുവരാനായി പ്രേരിപ്പിക്കുന്നതു തിത്വില്ലൂസ് ( Titvillus ) എന്ന കുട്ടിപ്പിശാചാണെന്നു സന്യാസിമാര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ഈ പിശാചില്‍ നിന്നു സംരക്ഷണം ലഭിക്കാനായി പ്രത്യേക പ്രാര്ത്ഥനകള്‍ അവര്‍ക്കു ഉണ്ടായിരുന്നു. .

ഇന്നു ബൈബിളും കക്ഷത്തില്‍ വെച്ചു നടക്കുന്നവര്‍ ഈ വക കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടോ ? 

Saturday, 21 November 2015

നിങ്ങളുടെ ഹ്രുദയം അസ്വസ്ഥമാകേണ്ടാ

" Jesus said to him , " I am the way, and the truth , and the life.
No one comes to the Father except through me . " ( Jn.14: 6 )

"നിങ്ങളുടെ ഹ്രുദയം അസ്വാസ്ഥമാകേണ്ടാ.ദൈവത്തില്‍ വിശ്വസിക്കുവിന്‍ : എന്നീലും വിശ്വസിക്കൂവിന്‍ . എന്‍റെ.പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസഥലങ്ങളൂണ്ടു. ഇല്ല്ലായിരുന്നെങ്കില്‍ നിംഗള്‍ക്കു സ്ഥലമ്മൊരുക്കാന്‍ പോകുന്നുവെന്നൂ ഞാന്‍ നിംഗളോടു പറയുമായിരുന്നോ ? ..... ഞാന്‍ പോകുന്ന്നിട്ടത്തേക്കുള്ള വഴിനിംഗാള്‍ക്കു അറിയാം ...... യേശു പറഞ്ഞു വഴിയും, സത്യവും ജീവനും ഞാനാണു .എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കുവരുന്നില്ല.. " ( യോഹ. 14: 11 - 6 )

യേശു പറഞ്ഞു ഞാനാണു വഴി എന്നിലൂടെയല്ലാതെ ആരും പിതാഅവിന്‍റ. അടുത്തേക്കുവരുന്നില്ല.

അതേ ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏകമദ്യസ്ഥന്‍ യേശുമാത്രം
യേശുവില്‍ കൂടെ അല്ലാതെ പിതാവിങ്കലേക്കൂ ആരും എത്തുന്നീല്ല.
യേശു ഇന്നും ജീവിക്കുന്നു . സഭയില്‍ ജീവിക്കുന്നൂ.
യേശു ദിവ്യകാരുണ്യമായി മനുഷ്യരുടെ ഇടയില്‍ വസിക്കുന്നൂ.
ശിരസായ യേശു ഉടലായ സഭയിലാണു . മണവാട്ടിയായ സഭയോടൊത്താണു. യേശു ഇന്നും വസിക്കുന്നതു.

പിതാവിലേക്കുള്ള വഴി ,യേശുവാകുന്നവഴിതന്നെയാണു
യേശു ശിരസും സഭ ഉടലുമാണു. അതിനാല്‍ സഭതന്നെയാണു വഴി.
സഭയില്‍ കൂട്ടി മാത്രമേ ഒരാള്‍ പിതാവിങ്കലേക്കു വരികയുള്ളു..
ഈ ലോകത്തില്‍ ധാരാളം വഴികള്‍ ഉണ്ടു . അതില്‍ഒന്നുമാത്രമാണു പിതാവിലേക്കു ഉള്ളവഴി.
അതാണു ഏശുനയിക്കുന്നവഴി.അതൂമാത്രമേ പിതാവില്‍ എത്തീചേരൂ .
സ്നേക്കു ആന്‍ഡ് ലാഡേഴ്സ് കളിയാണു..ഒന്നുമാത്രം ഭവനത്തില്‍ എത്തിക്കൂം

അതിനാല്‍ സഹോദരന്മാരേ സൂക്ഷിക്കുക 

Thursday, 19 November 2015

അബ്രാമിന്‍റെ വിളിയോടു സദൃശ്യം

മാര്‍ ഈവാനിയോസ് തിരുമേനിയും മാര്‍ തെയോഫിലോസ് തിരുമേനിയും



" Now the Lord said to Abram," Go from your country and your kindred and your father,s house to the land that I will show you .I will make of you a great nation and I will bless you , and make your name great, so that you will be a blessing." ( Gen.12: 1 - 2 )

വിളി ലഭിച്ചപോള്‍ അബ്രാം ലോത്തുമായി അവരുടെ അളുകളോടും ,സമ്പത്തോടും കൂടെ അവാര്‍ കാനാന്‍ ദേശത്തേക്കു തിരിച്ചു ( ഉല്പ.12:5 )

എന്നാല്‍ തികഞ്ഞ സന്ന്യാസിയായ മാര്‍ ഈവാനിയോസ് തിരുമേനി വിളിലഭിച്ചപ്പ്പോള്‍ വെറും കയോടെ മുണ്ടന്‍ മലയിറങ്ങി.
അബ്രാമും ലോത്തും പോയതുപോലെ വന്‍ സന്നാഹമല്ലായിരുന്നൂ.(സമ്പത്തോടുകൂടെ യുള്ള യാത്ര ) കയില്‍ ഉണ്ടായിരുന്ന വാച്ചു പോലും അഴിച്ചുവെച്ചു വെറും ഒരു പ്രാര്ത്ഥന പുസ്തകവുമായുള്ള യാത്ര. (ഓര്ത്തു ഞാന്‍ കരഞ്ഞിട്ടുണ്ടു )തിരുമേനിയുടെ പിതാവില്‍ നിന്നും തിരുമേനിക്കു ലഭിച്ച സ്വത്തില്‍ നിന്നും വാങ്ങിയ 100 ഏഎക്കര്‍ സ്ഥലവും ഒരു മടിയും കൂടാതെ ഉപേക്ഷിച്ചപ്പോള്‍ അതിന്‍റെ ഇരട്ടി തിരുവനന്തപുരം പട്ടണത്തില്‍ ( നാലാം ചിറ ) ദൈവം തിരുമേനിക്കുകൊടുത്തു.
ദൈവം അബ്രാമിനോടു പറഞ്ഞതുപോലെ മാര്‍ ഈവാനിയോസ് പിതാവിനേയും ദൈവം ഉയര്‍ത്തി !

" I will make of you a great nation and I will bless you , and make your name great, so that you will be a blessing."

ദൈവദാസന്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായേയും ,യാക്കോബു മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്തയേയും ഓര്‍ക്കുമ്പോള്‍ അബ്രാത്തെയും ലോത്തിനേയും വലിയ ഒരു ജനതയാക്കി അനുഗ്രഹിച്ചതൂപോലെ ഇന്നു മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ളീമീസ് കാതോലിക്കാബാവായും, ആര്‍ച്ചു ബിഷപ്പു തോമ്മസ് മോര്‍ കൂറീലോസ് മെത്രാപോലിത്തായും ഉള്‍പ്പെടെ 14 മെത്രാപ്പോലീത്താമാര്‍ ഉള്‍പെട്ട വലിയൊരു സഭയായി മലങ്ങ്കര കത്തോലിക്കാസഭയെ ഉയര്ത്തി !
അതിനു നമ്മള്‍ നന്ദിയുള്ളവരായിരിക്കണം . അതുപോലെ മാര്‍ ഈവാനിയോസ് പിതാവു എന്തിനുവേണ്ടി നിലകൊണ്ടുവോ അതില്‍ നിന്നും വ്യതിചലിച്ചുകകടാ.. ഒരിക്കലും ഒരു കച്ചവട മനോഭാവാം നമ്മളില്‍ ഉണ്ടാകാന്‍ പാടില്ല. എല്ലാവര്‍ക്കും മാത്രുകയാവാനാണു ,അനാധരെ ഉയര്ത്തുവാനാണു പിതാവു അനാധകുട്ടികളെ വളര്ത്തിയതും സ്കൂളുകള്‍ നടത്തിയതൂം. ഒരിക്കലും ലാഭേശ്ച ഇല്ലായിരുന്നൂ.

നമ്മുടെ പ്രവര്‍ത്തികള്‍ കണ്ടു ആപിതാവു സ്വര്‍ഗ്ഗത്തീല്‍ ഇരുന്നു സന്തോഷിക്കണം .

ദൈവം നമ്മേ അനുഗ്രഹിക്കട്ടെ ! 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...