Tuesday 24 November 2015

വിശുദ്ധ ജറോമും ബൈബിളും

ഇന്നു ബൈബിളും കക്ഷത്തില്‍ വെച്ചു പാട്ടും പാടി നടക്കുന്നവര്‍ അറിയുന്നുണ്ടോ ബൈബിള്‍ ഈ രൂപത്തില്‍ അവരുടെ ക്കൈകളില്‍ എത്തിയതു എങ്ങനെയാണെന്നു ? ഇതിന്‍റെ പുറകില്‍ എത്രയോ പേരുടെ കഠിനാധ്വാനവും,പ്രയഗ്നത്തിന്‍റെയും ഫലമായാണു ബൈബിള്‍ ഈ രൂപത്തില്‍ അയിതീര്ന്നതെന്നു ?

പോപ്പു ഡമാസൂസിന്‍റെ.കല്പനപ്രകാരം ( 382 ല്‍) വി.ജറോം വി.ഗ്രന്ഥം ഹീബ്രുവില്‍ നിന്നും ഗ്രീക്കില്‍ നിന്നും ഏ.ഡി.നാലാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയിലേക്കു തര്‍ജ്ജീമ ചെയ്തു .യേശു ജനിച്ചുവെന്നു വിശ്വസിക്കപെടുന്ന ഗുഹയില്‍ 29 വര്‍ഷക്കാലം ധ്യാനത്തിലും ,പഠനത്തിലും ചിലവഴിച്ചാണു ഈ തര്‍ജിമ അദ്ദേഹം പൂര്ത്തിയാക്കിയതു .വൂള്‍ഗാത്ത ( സാധാരണക്കാരുടെ പൊതുവായ ഭാഷയെന്നാണു അര്‍ത്ഥം ) എന്നു അറിയപ്പെട്ടുന്ന ആ താര്‍ജിമയാണു തെന്ത്രോസ് സൂനഹദോസ് കത്തോലിക്കാസഭയുടെ ഔദ്യോഗിക പരിഭാഷയായി പ്രഖ്യാപിച്ചതു.


ഇതുപോലെ എത്രയോ സന്യാസിമാര്‍ അവരുടെ ജിവിതകാലം മുഴുവന്‍ ബൈബിള്‍ പകര്‍ത്തി എഴുതാന്‍ ചിലവഴിച്ച കാര്യം ഇപ്പോഴുള്ള സെക്ടുകാര്‍ അറിയുന്നുണ്ടോ ?

പലപുസ്തകങ്ങളിലും പുതിയ നിയമത്തിലെ പലപ്രതികളും കാണുന്നില്ല്ലായിരുന്നു . പത്രോസിന്‍റെ രണ്ടാം ലേഖനം ,യൂദാസിന്‍റെ ലേഖനം ,യോഹന്നാന്‍റെ 2,3, ലേഖനങ്ങള്‍ ,വെളിപാടുപുസ്തകം, തിമോത്തേയോസിനും, തീത്തോസിനും എഴുതിയ ലേഖനങ്ങള്‍, മുതലായവ. സഭാപിതാക്കന്മാര്‍ നല്കിയ കാനോനിക പട്ടികയില്‍ വന്ന വ്യത്യാസമായിരുന്നു ഇതിനു കാരണം. ഏ.ഡി 367 ല്‍ ആത്തനേഷ്യസ് എല്ലാ സഭകള്‍ക്കും കത്തെഴുതികൊണ്ടു ഇനിയ്യും മുതല്‍ സഭയില്‍ ഔദ്യോഗികമായി ആംഗീക്കരിക്കേണ്ട പൂസ്തകങ്ങഗളുടെ പേരുകള്‍ നല്കി. 382ല്‍ റോമില്‍ വെച്ചു നടന്ന കൌണ്സിലില്‍ ഡമാസൂസ് മാര്‍പാപ്പാ ഇതു ശരിവെച്ചതോടെയാണു,ഇതിനെകുരിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നത്.

Scriptorium ( സ്ക്രിപ്തോറിയം )

ബൈബിള്‍ പകര്ത്തി എഴുതുവാനായി അഅശ്ശ്രമങ്ങളില്‍ നിയോഗിക്കപെട്ടിരുന്ന ംമമുറികള്‍ സ്ക്രിപ്തോറിയം എന്നായിരുന്നു അറിയപെട്ടിരുന്നതു

എങ്ങനെ നന്ദീ പറയണം ?

അച്ചടി ആരംഭിക്കുന്നതിനു മുന്‍പു ബൈബിള്‍ കൈകൊണ്ടു പകര്ത്തി എഴുതൂകയായിരുന്നു പതിവു .ആദിമ കാലഘട്ടത്തില്‍ 8,9. നൂറ്റാണ്ടുകളില്‍ ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചു സന്യാസിമാര്‍ ആയ്യിരുന്നു .ദിവസവും മണിക്കൂറുകള്‍ ഇരുന്ന ഇരുപ്പില്‍ തന്നെ എഴുതികൊണ്ടിരിക്കും. ഇതിനു മേല്നോട്ടം വഹിക്കാന്‍ ഒരു സന്യാസികാണും. ചരിവുള്ള മേശയില്‍ എഴുതുവാനുള്ള തുകല്‍ വിരിച്ചു ഒരു കയ്യില്‍ പേനയും , മറുകയില്‍ കത്തിയും പിടിച്ചാണു എഴുത്തു .തേഞ്ഞു തീരുമ്പ്പോള്‍ പേനയ്യുടെ മൂര്‍ച്ച കൂട്ടാനും തെറ്റു പറ്റുമ്പോള്‍ അവ ചുരണ്ടി കളയാനുമാണു കത്തി. 

ബ്ബൈബിള്‍ പകര്ത്തീഴുതൂമ്പോള്‍ അതില്‍ തെറ്റുവന്നാല്‍ പിന്നീടു അതില്‍ നിന്നു എഴുതുന്ന മറ്റു പകര്‍പ്പുകളിലുമ്മ് തെറ്റുവരുമെന്നതിനാല്‍ ഏറെ സൂഷ്മതയോടെ ആയിരുന്നു അവര്‍ വചനം പകര്ത്തിയിരുന്നതൂ. പകര്‍ത്തീ യെഴുതുമ്പോള്‍ തെറ്റുവരാനായി പ്രേരിപ്പിക്കുന്നതു തിത്വില്ലൂസ് ( Titvillus ) എന്ന കുട്ടിപ്പിശാചാണെന്നു സന്യാസിമാര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ഈ പിശാചില്‍ നിന്നു സംരക്ഷണം ലഭിക്കാനായി പ്രത്യേക പ്രാര്ത്ഥനകള്‍ അവര്‍ക്കു ഉണ്ടായിരുന്നു. .

ഇന്നു ബൈബിളും കക്ഷത്തില്‍ വെച്ചു നടക്കുന്നവര്‍ ഈ വക കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടോ ? 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...