Saturday 28 November 2015

ചെറുപ്പത്തില്‍ എന്നെ ഒത്തിരി ആകര്ഷിച്ച ഒരു കൊച്ചു സുന്ദരി കുട്ടി!!!

" Truly I tell you , unless you change and become like children, you will never enter the kingdom of heaven ." ( Mat.18:3 )

ചെറുപ്പത്തില്‍ എന്നെ ഒത്തിരി ആകര്ഷിച്ച ഒരു കൊച്ചു സുന്ദരി കുട്ടി !!

ഒരു വലിയ പുസ്തകത്തിന്‍റെ പുറം താളില്‍ ഞാന്‍ കണ്ട സുന്ദരികുട്ടി !!!!

അകത്തേക്കുതുറന്നുനോക്കിയപ്പോഴും അകത്തും അവള്‍ ഉണ്ടൂ അപാര സൌന്ദര്യം ! അകത്തു എഴുതിയിരിക്കുന്നതു വായിക്കാന്‍ ധ്രുതിയായി. ഓരോ പേജും വായിക്കുമ്പോളും അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു. ആ ഇഷ്ടം അവളോടുള്ള ഭക്തിയായോ , ആരാധനയായോ മാറിയോ എനറിയില്ല. ഒരു കാര്യം വ്യക്തമായി .അവള്‍ അപാരകഴിവുള്ള കൊച്ചുമിടുക്കീ .

ഞാന്‍ സ്കൂളില്‍ ആയ്യിരിക്കുമ്പോഴും ആ കൊച്ചിന്‍റെ മുഖം മനസില്‍ തെളിയും. സ്കൂളില്‍ നിന്നും വന്നാല്‍ ആ വലിയ പുസ്തകം എടുത്തു മറിക്കും വായിക്കൂന്നതിനു മുന്‍പു പടം കാണും . വലിയപെണ്ണായപ്പോഴും എന്നാ സൌദര്യം ?

15 വയസുള്ളപ്പോള്‍ , കശേരയില്‍ ഇരിക്കുന്ന മാര്‍പാപ്പായുടെ അടുത്തൂ മുട്ടുകുത്തിനില്ക്കുന്ന പ്പെണ്ണു എന്നാ സൌദര്യം ? അവളോടുള്ള ഇഷ്ടം കൂടി കൂടിവന്നു. ആ പുസ്സ്തകം തന്നെ ഒരു ഇഷ്ട വസ്തുവായി മാറി ! അതു സൂക്ഷിചു
വെച്ചിരുന്നു .എങ്ങനെയോ എന്നോ നഷ്ടപെട്ടു ഇന്നു കയിലില്ല്ല.

പക്ഷേ അവളെ എനിക്കു ഇന്നും ഇഷ്ടമാണു .സ്നേഹ്ഹമാണു .ബഹുമാനമാണു .അവള്‍ എനിക്കുവേണ്ടി പ്രാര്ത്ഥിക്കും .ഇന്നു അവളുടെ തിരുന്നാള്‍ സഭ ആചരിക്കുന്നു. അവളാണു വേദപാരംഗതയായ വി.കൊച്ചുത്രേസിയാ !

വി.കൊച്ചു ത്രേസിയാ.


ഫ്രാന്‍സില്‍ ഒരു പട്ടുവ്യാപാരിയുടെ അന്‍ചാമത്തെ മകളായി ജനിച്ചു. ( ചെറുപ്പത്തില്‍ വായിച്ച ഓര്മ്മവെച്ചാണു എഴുതുന്നതു )

നാലന്‍ചു പെണ്‍പിള്ളരുള്ള ഒരുവീടൂ. ചെറുപ്പത്തിലും മരിക്കുമ്പോഴും അവള്‍ കുഞ്ഞുങ്ങളെപ്പോലെ ആയിരുന്നു. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ യേശുവുമായി കളിക്കാനും ചിരിക്കാനും, പിണങ്ങാനും.വഴ്ക്കുപിടിക്കാനും, കൂട്ടൂകൂടാനും, കൂട്ടുവെട്ടാനും ,പിണക്കം നടിക്കാനും ,കെട്ടിപിടിക്കാനും , ചുരുക്കത്തില്‍ പിള്ളാര്‍ക്കുള്ള എല്ലാസ്വഭാവവൂം മരിക്കുന്നതുവരെ കാത്തുസൂക്ഷിച്ച Child like character ആയിരുന്നു വി.കൊച്ചുത്രേസ്സിയായുടേതെന്നുപറയാം .

ചെറുപ്പം മുതലേ ചേച്ചിമാരെപോലെ മഠത്തില്‍ പോകണമെന്നുള്ള അഗ്രഹം ഉണ്ടായിരുന്നു.15 വയസായപ്പോള്‍ മഠത്തില്‍ പോകണമെന്നൂ പറഞ്ഞു .പക്ഷേ 15 ആം വയസില്ല് മഠത്തില്‍ ചേരാന്‍ അനുവാദമില്ല. അതിനു പ്രത്യേക അനുവാദത്തിനാണു മാര്‍പാപ്പായെ കാണാന്‍ പോയതൂ.

24 ആം വയസില്‍ അസുഖമായി മരിച്ചു. ഈ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വലിയ കാര്യങ്ങള്‍ ചെയ്തെന്നു പറയാം .എല്ലാരാജ്യത്തുമ്പോയി സുവിശേപ്രഘോഷണം നടത്താന്‍ ആഗ്രഹിച്ചു ..എങ്ങും പോയില്ല. സുവിശേഷപ്രഘോഷണം ചെയ്യുന്നതിലും വലുതാണു സ്നേഹത്തീന്‍റെ പ്രഘോഷണം.. സുവിശേഷം സ്നേഹമാണെല്ലോ ? സ്ന്നേഹത്തില്‍ യേശുവുമായി എങ്ങനെ ഒന്നാകാമെന്നു ലോകത്തിനൂ അവള്‍ കാണിച്ചുകൊടുത്തൂ. പ്രാര്‍ത്ഥനയില്‍ കൂടി ആളുകളെ മാനസാന്തരത്തിലെക്കു നയിക്കാമെന്നു അവള്‍ കാണിച്ചുകൊടുത്തു. കുഞ്ഞുങ്ങളെ പോലെ ആകുകയാണു സ്വര്‍ഗത്തില്‍ പോകാനുള്ള എളുപ്പവഴിയെന്നു അവള്‍ ലോകത്തിനു കാണിച്ചുകൊടുത്തു. യേശു പറഞ്ഞകാര്യങ്ങള്‍ അവളുടെ ജീവിതത്തില്‍ നിറവേറി ."നിംഗള്‍ മാനസാന്തരപെട്ടു ശിശുക്കളെ പോലെ ആകുന്നില്ലെങ്ങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല്ല." ( മത്താ.18: 3 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...