Tuesday 1 December 2015

ജപമാല ബൈബിള്‍ അധിഷ്ടിതമാണു

നൊബേല്‍ സമ്മാനം നേടിയവരെ അഭിനന്ദിക്കുന്നതു നല്ലതാണു

ദൈവം ചിലരേ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ നാമും അവരെ ബഹുമാനിക്കുന്നതു ദൈവത്തിനിഷ്ടമാണു. ഉദാ. പരിശുദ്ധകന്യാമറിയത്തെ ദൈവം പ്രത്യേകം പേരുവിളിച്ചഭിനന്ദിച്ചവളാണു

അവളെ എല്ലാവരും ഭാഗ്യവതിയെന്നുവിളിക്കും ( ലൂക്ക. 1: 42,45,48 )

സ്വര്‍ഗത്തിലും വലിയവരും ചെറിയവരും

യേശുപറഞ്ഞു സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവരില്ല. എന്നാല്‍ സ്വര്‍ഗത്തിലെ ചെറിയവന്‍ യോഹന്നാനെ ക്കാള്‍ വലിയവനാണു . ( ലൂക്കാ.7:28 )

പരീക്ഷയിലെ വിജയം


കഷ്ടിച്ചു രക്ക്ഷപെടുന്നവരും റാങ്കുവാങ്ങിജയിച്ചവരും

35% വാങ്ങിയാലും ജയിക്കും 60% വാങ്ങിയാല്‍ ഫസ്റ്റ് ക്ളാസ് പിന്നെ ഡിസ്റ്റിംഗ്ഷന്‍ , പിന്നെ എറ്റവും കൂടുതല്‍ വാങ്ങിയവന്‍ (റാങ്ങ്കുള്ളവന്‍) .എറ്റവും കൂടുതല്‍ വാങ്ങിയ ചിലര്‍ മാത്രം ആദരിക്കപ്പെടുന്നു. എല്ലാവരാലും അവര്‍ അനുമോദിക്കപ്പെടുന്നു.

ഇതുപോലെ ദൈവം എല്ലാവരേയും സ്നേഹിക്കുമ്പോള്‍ തന്നെ ചിലരെ പ്രത്യേകമാം വിധം ആദരിക്കുന്നു. അങ്ങനെയുള്ളവര്‍ ആദരിക്കപ്പെടുന്നതു ദൈവത്തിനിഷ്ടമാണു.

നായ് കച്ചി തീന്നില്ല എന്നാല്‍ പശുവിനെകൊണ്ടു തീറ്റിക്കയുമില്ല. അങ്ങനെയും ചിലരുണ്ടു പ്രാര്‍ത്ഥിക്കില്ല . ആരെക്കൊണ്ടും പ്രാത്ഥിപ്പിക്കുകയുമില്ല.

യാമപ്രാര്‍ത്ഥന 

ഓരോ സഭയുടെയും ലിറ്റര്‍ജിയുമായി ബന്ധപ്പെട്ടാണു യാമപ്രാര്ത്ഥന രൂപം കൊണ്ടിരിക്കുന്നതു . അതു ഓരോസഭയുടെയും പ്രാര്ത്ഥനയാണു. അതുചൊല്ലുന്നതു സഭയോടുചേര്‍ന്നാണു . അതിനു നിര്‍ബന്ധവും ഉണ്ടു എന്നാല്‍ ഭക്താഭ്യാസങ്ങള്‍ അങ്ങനെയല്ല. അതുചെയ്യണമെന്നോ ആചരിക്കണമെന്നോ ഒരു നിര്‍ബന്ധവും ഇല്ല. 35% വാങ്ങിജയികാന്‍ അതുവേണമെന്നില്ല. എന്നാല്‍ 100 ഉം വാങ്ങാന്‍ ടൂഷനോ ജനറല്‍ ആയി ധാരാളം ബുക്കുകള്‍ വായിക്കുകയോ ചെയ്താല്‍ അതു വേണ്ടാ ടെക്സ്റ്റു ബ്ബുക്കുമാത്രം മതിയെന്നു പറഞ്ഞാല്‍ ? അതു തെറ്റാണു വേണ്ടാന്നു പറയുന്നവര്‍ മടിയ്ന്മാരാണു. സിലബസില്‍ പെട്ടതല്ലായിരിക്കാം. ഇതുപോലെ നമ്മുടെ ലിറ്റര്‍ജിയില്‍ ഉള്ളതു ചെയ്തതിനു ശേഷം സിലബസിനു പുറത്തുള്ള അല്ലെങ്ങ്കില്‍ ലിറ്റര്‍ജിക്കു വെളിയിലുള്ള ഭക്താഭ്യാസങ്ങള്‍ ചെയാന്‍ ആരെങ്ങ്കിലും സമയംകണ്ടെത്തിയാല്‍ ? തെറ്റാണോ?. .ജപമാല ലത്തീന്‍കാരന്‍റെ മാത്രമാണെന്നു പാറയുന്നതു
ബൈബിള്‍ ലത്തീന്‍കാരന്‍റെ മാത്രമാണെന്നുനുപറയുന്നതിനൂ തുല്യമാണു. കാരണം ജപമാലയീല്‍ ബൈബിളില്‍ ഉള്ള കാര്യങ്ങളാണു ധ്യാനിക്കുന്നതു ജപമാല ലത്തീന്‍ സ്സഭയില്‍ രൂപം കൊണ്ട ഒരു ഭക്താഭ്യാസമാണു .

വിശ്വാസമുള്ളവര്‍ക്കുമാത്രമാണു. അരും നിര്‍ബന്ധിക്കുന്നില്ല. നിത്യരക്ഷക്കു അത്യാവശ്യവുമല്ല. പക്ഷേ സഹായകമാണു. സഭയുടെ പ്രാര്ത്ഥനക്കു പകരമായല്ല ജപ്പമാല ചൊല്ലുന്നതു

Private devotion !

ഓരോ സഭയും മറ്റുസഭയില്‍ നിന്നും private devotions സ്വീകരിക്കാറുണ്ടു .

വിശുദ്ധകുര്‍ബാനയുടെ പരസ്യമായ ആരാധന 

മലബാര്‍ സഭയിലും ,മലങ്കര സഭയിലും അതു സ്വീകരിച്ചിട്ടുണ്ടൂ . മലങ്ക്കര സഭയ്യില്‍ കര്‍ശനമായ നിഷകര്ഷയോടെയാണു സ്വ്വീകരിച്ചതു .അതു പീഠത്തില്‍ വയ്ക്കരുതു. വെയില്‍ ഇട്ട് മൂടണം .അരുളിക്കാഅവേണ്ടാ ഇങ്ങനെ മലങ്കര സഭയുടെ ല്ലിറ്റര്‍ജീയുമായി യോജിച്ചു പോകുന്നരീതിയിലാണു

ജപമാല പ്രാര്ത്ഥന 

ഇതു ലിറ്റര്‍ജിയുടെ ഭാഗമല്ല. യാമപ്രാര്ത്ഥനക്കു പകരവുമാകില്ല.ഇതെല്ലാം 100 പ്രാവശ്യം പറഞ്ഞകാര്യങ്ങളാണു. എന്നാല്‍ ഏറ്റവും നല്ല ഒരു private devotion എന്ന നിലയില്‍ സഭ അതിനെ പ്രോല്സാഹിപ്പിക്കുന്നു.

ജപമാല ചൊല്ലേണ്ടാ 

ചിലര്‍ യാമപ്രാര്ത്ഥനക്കു പകരമായി ജപമാല ചൊല്ലിയവസാനിപ്പിക്കുന്ന ഒരു രീതി കണ്ടപ്പോള്‍ മലബാര് സഭ അതിനെ നിരുല്സാഹപെടുത്തീ കാരരരണം സഭയുടെ പ്രാര്ത്ഥന ഉപേക്ഷിച്ചു ജപമാല ചൊല്ലുന്നതു ശരിയല്ലാത്തതുകൊണ്ടു . ചില അറിവില്ലാത്തജനം കുര്‍ബാന ഉപേക്ഷിച്ചു നവനാളിന്‍റെ പുറകെ പോയതു പോലെ ആകാന്‍ പാടില്ല.

Liturgy and liturgical prayers .

സമയം ഇല്ലാത്തവര്‍ക്കു ഇതു മാത്രം മതി . സമയം ഉള്ളവര്‍ ഇതില്‍ മാത്രം ഒതുങ്ങാതെ private devotions കൂടെ ജീവിതത്തില്‍ പ്രാവര്ത്തികമാക്കുന്നതു നല്ല്ലതാണു. " നയ്യപ്പത്തീനു നെയ് കൂടിയതുകൊണ്ടു " ഒരു അബദ്ധവും ഇല്ല.

സമയം ഇല്ലെങ്കിലും മണിക്കൂറുകളോളം ഇരുന്നു സീരിയല്‍ കാണുന്നതീനു ആര്‍കും ഒരു എതിര്‍പ്പും ഇല്ല. എന്നാല്‍ സമയമ്മുണ്ടെങ്ങകീലും ജപമാല ചൊല്ലിയ്യാല്‍ അതു " നമ്മുടെ ലിറ്റര്‍ജിയുടെ ഭാഗമല്ല " അതു ചെയ്യാന്‍ പാടില്ലെന്നുപറയാന്‍ ധാരാളം പേരുണ്ടു .അവര്‍ ഒരു പ്രാര്ത്ഥനയും ചൊല്ലുന്നവരല്ലായിര്‍ിക്കാം !!!!!

ജപമാല ചൊല്ലിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നു പറയാന്‍ 100 നാക്കാണു !
ജപമാല പ്രാര്‍ത്ഥന ആര്‍ക്കുവേണ്ടിയാണു ?
ബൈബിള്‍ വായിക്കുന്നവര്‍ക്കുവേണ്ടിയാണു .
എന്തുകൊണ്ടാ അങ്ങനെ പറഞ്ഞതു ?
ബൈബിളിലെ കാര്യങ്ങള്‍ മാത്രാമാണു ജപമാലയില്‍ ഉള്ളതു .



വെറുതെ ചൊല്ലിവിടുകയാണോ ?
അല്ല. ബൈബിള്‍ സംഭവങ്ങള്‍ ദ്ധ്യാനിക്കുകയാണു.
ബൈബിള്‍ വായിക്കുമ്പോഴും ധ്യാനം ആണെല്ലോ ?
വായിക്കുമ്പോള്‍ ധ്യാനാത്മക്കമായി കേള്‍ക്കുന്നു. എന്നാല്‍ ജപമാലയില്‍ ഒരേ സംഭവം കൂടുതല്‍ സമയം ധ്യാനിക്കുന്നൂ. ധ്യാനവും പ്രാര്‍ത്ഥനയും ഒരുപോലെ നടക്കുന്നു.
ഇതു ഏതെങ്കിലും ഒരു സഭയുടേതാണോ ?
അല്ല. എല്ലാസഭകള്‍ക്കുംവേണ്ടിയുള്ള ഒരു ഭക്താഭ്യാസമാണു. ലത്തീന്‍ സഭയിലാണു ഇതു രൂപം കൊണ്ടതു.

സഭയുടെ പ്രാര്ത്ഥ്ന ഏതാണു ?
ഓരോ സഭക്കും സഭയുടേതായ പ്രാര്ത്ഥന ( യാമപ്രാര്ത്ഥന ) പ്രത്യേകം ഉണ്ടു..



യാമപ്രാര്ത്ഥന വിട്ടിട്ടു ജപമാല ചൊല്ലിയാല്‍ മതിയോ ?
പോരാ . സഭയോടൊത്തുള്ള യാമപ്രാര്ത്ഥ്നക്കു പകരമാകില്ല ജപമാല. യാമപ്രാര്ത്ഥന ചൊല്ലികഴിഞ്ഞ് അധവാ അതിനു മുന്‍പു ജപമാല ചൊല്ലാവുന്നതാണു

ജപമാല രാജ്ഞി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...