Friday 27 November 2015

ദൈവരാജ്ജ്യം കെട്ടീപ്പടുക്കലോ, അതോ തല്ലിചിതറിക്കലോ ?

" For what will it profit them to gain the whole world and forfeit their life ? ( Mk.8:36 )

" മനുഷ്യന്‍ സ്വന്തം അത്മാവിനു പകരമായി എന്തൂകൊടുക്കും ? " (മര്‍കോ.8:37 ))

യേശുവിന്‍റെ പീഡാനുഭവവും ഉദ്ധാനവും ഒന്നാം പ്രവചനത്തിലാണു യേശു ഈ കാര്യങ്ങള്‍ ചോദിക്കുന്നതു.. തന്‍റെമരണത്തെക്കുറിച്ചൂം ഉദ്ധാനത്തെക്കുറിച്ചൂം യേശു മുന്‍കൂട്ടിശിഷ്യന്മാരെ അറിയിക്കൂന്നു. എന്നാല്‍ ശിഷ്യന്മാര്‍ ചിന്തിച്ചിരുന്നതു ഭൌതീകമായ നേട്ടങ്ങളെ കുറീച്ചായിരുന്നൂ.. യേശു ഒരു രാജ്യം സ്ഥാപിക്കും തങ്ങള്‍ അവീടെ വലിയവരായിരിക്കും , വലിസ്ഥാനമാനങ്ങള്‍ ഒക്കെ ലഭിക്കും . ഈ സമയത്തൂ അതൊന്നും നടക്കില്ലെന്നു യേശു പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും ? അതാണു പത്രോസ് യേശുവിനെ മറ്റിനിര്‍ത്തി തടസങ്ങള്‍ പറയാന്‍ തുടങ്ങിയതു . മറ്റു ശിഷ്യന്മാരുടെ മുന്നില്‍ വെച്ചു യേശു പത്രോസിനെ ശാസിച്ചു കൊണ്ടു പാറഞ്ഞു .സാത്താനേ നീ എന്‍റെ മുന്‍പില്‍ നിന്നും പോകൂ നിന്‍റെ ചിന്ത ദൈവീകമല്ല മാനുഷീകമാണു . ( മര്‍കോ.8:33 )

യേശു ശിഷ്യ്യന്മാരോടും ജനത്തോടുമായി ഇങ്ങന്നെയാണു പറഞ്ഞതു. " ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്ങ്കില്‍ അവന്‍ തന്നെ തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ ." (8:34 )

ഈ ലോകം മുഴുവന്‍ പിടിച്ചടക്കുന്നതു എന്തീനുവേണ്ടിയാണു ? ഒരു മൊട്ടുശൂചിപോലും നീ കൊണ്ടുപോകില്ല്ല. വെറും കൈയോടെ വന്നൂ വെറൂം കൈയോടെ ഇവിടെനിന്നൂം പോകയും ചെയ്യും. ?

എന്നിട്ടും സാഹോദരനു ന്യായമായി അവകാശപെട്ടതുപോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥ .ഭൌതീകമായതും,ആധ്യാത്മീകമായതും ഒന്നും പങ്കു വയ്ക്കില്ല. ക്ഷമിക്കാന്‍ പഠിപ്പിക്കും,പ്രസ്ംഗിക്കും പക്ഷേ പ്രവര്ത്തീയില്‍ ഇല്ല.


ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമെന്നു പ്രാര്ത്ഥിക്കും. പക്ഷേ സഹോദരനോടു ക്ഷമിക്കില്ല. ഇന്നു കോലന്‍ചേരി പള്ളിയില്‍ നടക്കുന്നതൂ ക്രിസ്തീയതക്കു ഒട്ടും ചേര്ന്ന്നതല്ല.
യേശു പറഞ്ഞതു നാം മറക്കരുതു !

" നിംഗള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.. അതോടൊപം മറ്റുളളവയേല്ലാം നിംഗള്‍ക്കു ല്ലഭിക്കും " ( മത്താ.6:33 )

മാര്‍ ഈവാനിയോസ് തീരുമേനിയുടെ ദീര്‍ഘവീക്ഷണം !


ദീര്‍ഘനാളത്തെ ആലോചനയുടേയും പ്രാര്‍ത്ഥനയുടേയും ഫലമായി ദൈവം തുറന്നവാതില്‍ ! 1926 ലെ പരീമല സുനഹദോസായിരുന്നു
അല്പം ചരിത്രം .
1912 ല്‍ യാക്കോബായസഭയിലെ മെത്രാന്‍ കക്ഷി
വിഭാഗം ഒന്നാം കാതോലിക്കായെ വാഴിക്കുകയും മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നപേരില്‍ പിരിയുകയും ചെയ്തതിനെ തുടര്‍ന്നു 1913 ല്‍ വട്ടിപ്പണക്കേസ് ആരം ഭിച്ചു. ( വട്ടിപ്പണത്തെക്കുറിച്ചു നേരത്തെ ഞാന്‍ എഴുതിയിട്ടുണ്ടെല്ലോ )

കേസും ശണ്ഠയും ശക്തിയായും തുടര്ച്ചയായും ഉണ്ടായികൊണ്ടിരുന്നു. കൂടാതെ വട്ടശേരില്‍ തിരുമേനിയുടെ മുടക്കു, കാതോലിക്കാ വാഴ്ച്ച വട്ടിപ്പണക്കേസ് മുതലായ സംഭവങ്ങള്‍ വഴി മലങ്കര യാക്കോബായാ സഭയില്‍ പ്രശ്നങ്ങള്‍ തലപൊക്കുകയും സഭാന്തരീക്ഷം കലുഷിതമാകുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ 1926 നവംബര്‍ ഒന്നാം തീയതി മാര്‍ ബസേലിയോസ് ഗീവര്ഗീസ് കാതോലിക്കോസ്, ഗീവര്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ബഥനിയുടെ മാര്‍ ഈവാനിയോസ് എന്നിവര്‍ പരുമലയില്‍ ഒന്നിച്ചുകൂടി പൂര്‍വീകസഭയുമായി ഐക്യപ്പെടുന്നതിനു തീരുമാനിക്കുകയും റോമുമായി എഴുത്തുകുത്തുകള്‍ നടത്തുന്നതിനു മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതിന്‍പ്രകാരം കൊല്ലം രൂപതയിലെ വൈദികനായിരുന്ന ഫാദര് ജോണ്‍ മുഖേന റോമുമായുള്ള എഴുത്തുകുത്തുകള്‍ മാര്‍ ഈവാനിയോസ് തിരുമേനി ആരംഭിച്ചു. അന്ത്യോക്യായിലെ കത്തോലിക്കാ പാത്രിയര്ക്കീസായിരുന്ന റഹമാനിയുമായിട്ടായിരുന്നു ആദ്യം കത്തിടപാടുകള്‍ നടത്തിയിരുന്നതു.

മാര്‍ത്തോമ്മാനസ്രാണികളുടെ ആചാരാനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും അതേപടി തുടരാന്‍ അനുവദിക്കണമെന്നും പട്ടത്വവും മറ്റുകൂദാശകളും അംഗീകരിക്കണമെന്നും മെത്രാന്മാര്‍ക്കുള്ള അധികാരം അതേപടിതുടരാന്‍ അനുവദിക്കണമെന്നും ആയിരുന്നു അപേക്ഷയില്‍ ഉന്നയിക്കപ്പെട്ട പ്രധാനാവശ്യങ്ങള്‍ 1927 ജനുവരിയില്‍ രണ്ടാമതും 1928, 29 വര്‍ഷങ്ങളില്‍ പിന്നീടും ഇന്‍ഡ്യയിലെ അപ്പസ്തോലിക്കു ഡലിഗേറ്റുവഴി റോമുമായി എഴുത്തുകുത്തുകള്‍ നടത്തുകയുണ്ടായി. 1930 ജൂലൈ മാസത്തില്‍ റോമില്‍ സമ്മേളീച്ച പൌരസ്ത്യ തിരുസംഘത്തിന്റെ അംഗങ്ങള്‍ ഈ വിഷയത്തെ സംബന്ധിച്ചു അവസാനതീരുമാനമെടുത്തു. അതിന്‍ പ്രകാരം പുനരൈക്യപ്പെടുന്ന മെത്രാന്മാരെ അതേപദവിയില്‍ ഭരണാധികാരം നല്കികൊണ്ടും മറ്റാവശ്യങ്ങള്‍ മിക്കതും അതേപടി അംഗീകരിച്ചുകൊണ്ടുമുള്ള തീരുമാനം കൊല്ലം മെത്രാന്‍ മാര്‍ അലോഷ്യസ് ബെന്‍സിംഗര്‍ വഴി മാര്‍ ഈവാനിയോസിനെ അറിയിച്ചു.

പക്ഷേ വട്ടിപ്പണക്കേസ് ജയിക്കയാല്‍ മാര്‍ ഈവാനിയോസ് തിരുമേനി ഒഴികെ മറ്റെല്ലാവരും പിന്‍വാങ്ങുകയാണു ചെയ്തതു .അങ്ങനെ സമാധാനം പുനസ്ഥാപിക്കാനുള്ള നല്ല അവാസരം നാഷ്ടപ്പെടുത്തി.

എന്നാല്‍ മാര്‍ ഈവാനിയോസ് തിരുമേനി എല്ലാം ഉപേക്ഷിച്ചു പുനരൈക്യ്പ്പെടുകായാല്‍ സമാധാനം പുനര്ത്ഥാപിക്കപെട്ടു.

സമാധാനം പുന:സ്ഥാപിക്കനുളള ഏകമാര്‍ഗം മാര്‍ ഈവാനിയോസ് തുറന്ന
വാതിലില്‍ കൂടി അകത്തു പ്ര്വേശിക്കുകയാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...