Friday, 14 August 2015

വചനം വളച്ചൊടിക്കുന്നവരെ യേശു കഠിനമായി അപലപിക്കുന്നു

"കപടനാട്യക്കാരായ നിയമജ്ഞരേ ഫരിസേയരേ നിങ്ങള്‍ക്കുദുരിതം " (മത്താ23:13)
പട്ടി കച്ചി തിന്നില്ല പശുവിനെകൊണ്ടു തീറ്റിക്കുകയുമില്ല.
നിങ്ങള്‍ മനുഷ്യരുടെ മുന്‍പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിംഗള്‍ അതില്‍ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍വരുന്നവരെ അനുവദിക്കുന്നുമില്ല.(മത്താ23:14)

നടക്കാത്ത പശുക്കളേയും മറ്റും നടത്താന്‍ ചിലര്‍ ചെയ്യുന്ന പൊടികൈകളാണു. ഒരുകെട്ടു തീറ്റസാധനം ( പുല്ലു മുതലായവ ) കൈയില്‍ പിടിച്ചു പശുവിനെ കാണിച്ചു മുന്‍പേ നടക്കുന്നു. പശു ഉടനെ കിട്ടുമെന്നുവിചാരിച്ചു എത്തിപിടിക്കാനായി വേഗം നടക്കുന്നു. പശുവിനെ എത്തിക്കേണ്ടസ്ഥലം വരെ ഇതു തുടരുന്നു. മോഹിപ്പിച്ചു നടത്തുന്നഒരു ചതിയാണു ഇതു.
ഇതുപോലെ പണവും പ്രതാപവും കാണിച്ചു മനുഷ്യനെ കുഴിയില്‍ ചാടിക്കുന്നു. പണവും പ്രതാപവും ഉണ്ടാകും പക്ഷേ അവര്‍ വിശ്വാസത്യാഗികളാഅയി മാറുകയും ചെയ്യം.

അതിനു പലാടവുകള്‍ ഉണ്ടു .ഏറ്റവും വലുതു വചനം സ്വന്ത ഇഷ്ടത്തിനു വളച്ചൊടിക്കുന്നു. അപ്പോള്‍ അവര്‍ പറയുന്ന പാതയില്കൂടി കേഴ് വിക്കാരെ നയിക്കാന്‍ പറ്റും. ഇതിനെയാണു യേശു നിശിധമായി വിമര്‍ശിക്കുന്നതു.
" നിങ്ങള്‍ക്കു ദുരിതം ! നിങ്ങള്‍ പറയുന്നു : ഒരുവന്‍ ദൈവാലയത്തെകൊണ്ടു ആണയിട്ടാല്‍ ഒന്നുമില്ല. ദൈവാലയത്തിലെ സ്വര്ണത്തെകൊണ്ടു ആണയിട്ടാല്‍ അവന്‍ കടപെട്ടവനാണു, അന്ധരും മൂഢരുമായവരേ ! ഏതാണു വലുതു ?സ്വര്ണമോ സ്വര്ണത്തെ പവിത്രമാക്കുന്ന ദൈവാലയമോ ? നിംഗള്‍ പറയുന്നു : ബലിപീഠത്തെകൊണ്ടു ആണയിട്ടാല്‍ ഒന്നുമില്ല. എന്നാല്‍ ബലിപീഠത്തിലെ കാഴ്ച്ച വസ്തുവിനെകൊണ്ടു ആണയിട്ടാല്‍ കടപെട്ട്ടവനാണെന്നു . ഏതാണു വലുതു കാഴ്ച്ചവസ്തുവോ കാഴ്ച്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ ? കപട നാഢ്യക്കാരായ നിയംജ്ഞരേ ഫരീസേയരേ നിങ്ങള്‍ക്കു ദുരിതം .

കരിസ്മാറ്റിക്കു പ്രസ്ഥാനം വളരെ നല്ലകാര്യങ്ങള്‍ ചെയ്തു. ദോഷഫലവും ഉണ്ടു.

1981ല്‍ ഒരുധ്യാനം കൂടി . 10 വര്ഷം കര്സ്മാറ്റിക്കിനെ കുറിച്ചു പഠിച്ചു, ആ സമയമെല്ലാം ചങ്ങനാശേരി അതിരൂപതയിലെ കൌന്സിലിംഗ് റ്റീമിലും, റ്റീച്ചിംഗ് റ്റീമിലും ഉണര്‍വോടെ പ്രവര്ത്തിച്ചുകൊണ്ടിരുന്നു. 1991 മുതല്‍ കരിസ്മാറ്റിക്കിലും പ്രവര്ത്തനം തുടങ്ങി.പക്ഷേ തീവ്രതയൊന്നും ഇല്ല. കള്ളപ്പം തിന്നുകില്ല. കല്യാണത്തിനു വീഞ്ഞും കെയിക്കും തിന്നുകില്ലെന്നു പറയുന്ന കരിസ്മാറ്റിക്കല്ല.

കരിസമാറ്റിക്കില്‍ കൂടി ധാരാളം അല്മായ വചനപ്രഘോഷകര്‍ ഉണ്ടായി. പള്ളികളും സ്കൂളുകളും ഒക്കെ കേന്ദ്രീകരിച്ചു ആളുകളെ ന്മയിലേക്കുതിരിച്ചുവിടാന്‍ സാധിക്കുന്നു. ജനങ്ങളുടെ ഇടയില്‍ വചനത്തിനുകൂടുതല്‍ അഭിമുഖ്യമുണ്ടായി ഇങ്ങനെ പലനല്ലകാര്യ്ങ്ങള്‍ കരിസ്മാറ്റിക്കില്‍ കൂടി നേടിയെടുക്കാന്‍ സാധിച്ചു.

ദോഷഫലങ്ങള്‍

സഭയിലാകുമ്പോള്‍ ഏതെങ്കിലും അച്ചന്മാരുടെ കീഴിലായിരിക്കുമ്പ്രവര്ത്തിക്കുക, സഭയുടെ പഠനത്തില്‍ നിന്നു തെറ്റിപോകാതെ നോക്കും. ( എല്ലാവരും സഭയുടെ പഠനത്തിലോ, ബൈബിള്‍ പഠനത്തിലോ, പിതാക്കാന്മാരുടെ പഠനമോ, സൂനഹദോസുകളുടെ തീരുമാനങ്ങളോ ,ദൈവശാസ്ത്രമോ ഒന്നും പഠിച്ചവരാകണമെന്നില്ല ) അവര്‍ക്കു ഒരു ഗുരുവിന്‍റെ നിയന്ത്രണം ആവശ്യമാണു. അതു ഇഷ്ടപ്പെടാത്തവരും, പണവും പ്രതാപവും ഇഷ്ടപ്പെടുന്നവരും സഭവിട്ടുപോകാന്‍ കരിസ്മാറ്റിക്കു കാരണമാകുന്നു. പശുവിനെ തീറ്റികാണിച്ചുകൊണ്ടുപോകുന്നതുപോലെ പണവും പ്രതാപവും ,പേരും പെരുമയും കാട്ടി ഇവരെ ആകര്ഷിച്ചുകൊണ്ടുപോകുന്നു. അവര്‍ സഭവിട്ടുപോകുന്നു. അവരുടെ പേരായിരിക്കും ഒരു കണ്‍വെണ്‍ ഷനില്‍ കാണുക, അവരുടെ പടമായിരിക്കും പോസ്റ്ററില്‍ യേശുവിനുപകരം കാണുക.

ഉദാഹരണം . കത്തോലിക്കാസഭയിലായിരുന്നപ്പോള്
നായിക്കമ്പറമ്പിലച്ചനും ടീമും , സേവ്യര്‍ ഖാന്‍ അച്ചനും റ്റീമും, എന്നൊക്കെയാണു എഴുതുക. സഭവിട്ടുകഴിഞ്ഞപ്പോള്‍ " മുല്ലാക്കര ദേവസ്യാസാറിന്‍റെ വചന പ്രഘോഷണവും രോഗശാന്തി ശുസ്രൂഷയും, " പേരായി .പെരുമയായി, പണമായി. ഇതില്‍ പരം സൌഭാഗ്യം എവിടെ കിട്ടാന്‍, ? ഇപ്പോള്‍ അതും മാറി. " റെവെറെന്‍റ്റ്.ദേവസ്യാ മുല്ലക്കര യെന്നാക്കി."
ഒരു ഉദാഹരണം പറഞ്ഞതാണു. ഇഹത്തില്‍ അനുഭവിക്കാവുന്നിടത്തോളം സന്തോഷം അനുഭവിക്കുക, ഇതുമാത്രമാണു ഈ വചനം വളച്ചോടിച്ചു ആളുകളെ ചതിക്കുന്നകൂട്ടര്‍ക്കു ലഭിക്കുക.

" ഒരുവനെ നിങ്ങളുടെ മതത്തില്‍ ( കൂട്ടത്തില്‍ ) ചേര്‍ക്കാന്‍ നിംഗള്‍ കടലും കരയും ചുറ്റി സന്‍ചരിക്കുന്നു. ചേര്ന്നു കഴിയുമ്പോള്‍ നിംഗള്‍ അവനെ നിംഗളുടെ ഇരട്ടി നരകസന്തതിയാക്കിതീര്‍ക്കുന്നു. അന്ധരായ മാര്‍ഗദര്‍ശികളേ നിംഗള്‍ക്കു ദുരിതം " ( മത്താ.23:15 )
 
ഇങ്ങനെ സഭയില്‍ നിന്നും മാറി വിശ്വാസത്യാഗികളായി തീര്ന്നവരെ രക്ഷിക്കാന്‍ നാം ചെയ്യാവുന്നതെല്ലാം ചെയ്യണം. 99 എണ്ണം കൂടെയുണ്ടു സാരമില്ല ഒന്നല്ലേ പോയോള്ളു എന്നചിന്തയാണു ഇന്നുള്ളതു. യേശു 99 എണ്ണത്തേയും വിട്ടു ഒന്നിന്‍റെ പുറകേപോയി. അതു തന്നെ നമ്മളും ചെയ്യണമെന്നാണു പാപ്പാ പറയുന്നതു

Thursday, 13 August 2015

സ്ത്രീകളോടും പുരുഷന്മാരോടും പൌലോശ്ളീഹായുടെ ഉപദേശം !

ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു ഇതൊരു കല്പനയായി സ്വീകരിക്കാന്‍ നമ്മള്‍ തയാറാകുമോ ?

" കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്ത്തികൊണ്ടു പ്രാര്ത്ഥിക്കണമെന്നു ജാന്‍ ആഗ്രഹിക്കുന്നു. അതുപോലെതന്നെ സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. " (1തിമോ 2: 8-9 )

പുരുഷന്മാര്‍ എന്തിനു കൈകള്‍ ഉയര്ത്തണം ?

Surrender to God  = at your service   ഇതാഞാന്‍ നിന്‍റെ ഹിതം എന്നില്‍ നിറവേറെട്ടെ  You are the Master !  I am your servant .എന്നുപറയുന്നതിനു തുല്യമായിട്ടാണു എനിക്കുതോന്നുക.

യുദ്ധത്തില്‍ എതിരാളികൈകള്‍ ഉയര്ത്തിയാല്‍ ഞങ്ങള്‍ നിന്‍റെ വിജയം അംഗീകരിക്കുന്നു. ജങ്ങള്‍ നിംഗളുടെ ആജ്ഞാവര്ത്തികള്‍ - നിംഗള്‍ പറയുന്നതുപോലെ ഞ്ങ്ങള്‍ അനുസരിക്കാം എന്നൊക്കെയല്ലേ ?                                                              

ഇതുപോലെ പ്രാര്ത്ഥനയില്‍ കൈകള്‍ ഉയര്ത്തിയാല്‍ ദൈവതിരുമുന്‍പിലുള്ള സമ്പൂര്ണ സമര്‍പ്പണമാണു. ആബാ പിതാവേ ! കല്പിച്ചാലും ഇതാഞാന്‍ എന്നുപറയുന്നതിനുതുല്യമല്ലേ ?

ഒരു എളിമ നാം അറിയാതെ തന്നെ നമ്മില്‍ ഉടലെടുക്കും. ഇല്ലേ ?
ദിവ്യബലിയില്‍ വൈദീകന്‍ കരങ്ങള്‍ ഉയര്ത്തി പ്രാര്ത്ഥിക്കുന്നു.


ആബൂന്‍ ദ് ബശ്മായോ ... ആകാശത്തിലുള്ള ഞങ്ങളുടെ പിതാവേ ! എന്നു വിളിച്ചുപ്രാര്ത്ഥിക്കുമ്പോള്‍ കൈകള്‍ ഉയര്ത്തിയും യാചനാരൂപത്തിലും പ്രാര്ത്ഥിക്കുമ്പോള്‍ വലിയ ശക്തി അനുഭവപ്പെടും !

സ്ത്രീകള്‍ എന്തിനു വിനയത്തോടുംവിവേകത്തോടും വസ്ത്രംധരിക്കണം ?

പഴയകാലത്തു  സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒന്നും പ്രദര്‍ശിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നു. ഇന്നു അവര്‍ പള്ളിയില്‍ പോലും പലപ്പോഴും അന്യര്‍ക്കു ഉതപ്പുണ്ടാകുന്നരീതിയില്‍ വസ്ത്രധാരണം നടത്തുന്നു. ഇറുകിപ്പിടിച്ചുള്ള വസ്ത്രം ധരിക്കാതെ ലൂസായിട്ടുള്ളതായാല്‍ പള്ളിയിലെന്‍കിലും അന്യര്‍ക്കു ഉതപ്പുണ്ടാകില്ല.


ഇതുപറഞ്ഞപ്പോള്‍ ഒരുകാര്യം കൂടി പറഞ്ഞു നിര്‍ത്താം

1) അച്ചന്മാരെ കാണാന്‍ ഒരിക്കലും പെണ്‍കുട്ടിയോ സ്ത്രീയോ ഒറ്റക്കു പോകാതിരിക്കുക.
2) അവരുടെ മുന്‍പില്‍ ഒരു പ്രദര്‍ശന വസ്തുവായിപോകരുതു
3) മുറിയില്‍ ഇരുന്നു സംസാരിക്കേണ്ടിവന്നാല്‍ അടച്ചിട്ടമുറിയില്‍ ആകരുതു.
4) അവരും മനുഷ്യരാണെന്നു ഓര്‍ക്കുക. 

Wednesday, 12 August 2015

സൂര്യനു താഴെ നടക്കുന്ന കാര്യങ്ങളെല്ലം മനസിലാക്കാന്‍ മനുഷ്യന്‍ അശക്തന്‍

" ജ്ഞാനത്തെ അറിയാനും മനുഷ്യന്‍റെ വ്യാപാരങ്ങള്‍ മനസിലാക്കാനും ഞാന്‍ രാപകല്‍ വിശ്രമമെന്യേ പരിശ്രമിച്ചു. അപ്പോള്‍ കണ്ടതു ദൈവത്തിന്‍റെ കരവേലകളാണു. സൂര്യനുകീഴെ നടക്കുന്നപ്രവര്ത്തികളെല്ലാം സൂര്യനുകീഴെനടക്കുന്ന പ്രവര്ത്തികളെല്ലാം കണ്ടുപിടിക്കാന്‍ മനുഷ്യനു സാധ്യമല്ലെന്നാണു . എത്രബുദ്ധിമുട്ടി അന്വേഷിച്ചാലും അതുകണ്ടെത്തുകയില്ല. അതുകണ്ടുപിടിച്ചുവെന്നു ബുദ്ധിമാന്‍ അവകശപെട്ടാലും അതു അവനു അതീതമത്രേ ". ( സഭാപ്ര. 8 :17 )

മനുഷ്യന്‍റെ ഈ ചെറിയതലക്കുള്ളില്‍ ദൈവത്തെ ഒതുക്കാന്‍ സാധിക്കുമെന്നു ചിന്തിക്കുന്ന മനുഷ്യന്‍ വെറും ഒരു കക്കാക്കു തുല്ല്യമാണു .കടലില്‍ നിന്നും തിരമാലയില്‍ ഒരു കക്കാ കരക്കു അടുത്തു. കടല്‍ വെള്ളം അതുനിറയെ ഉണ്ടായിരുന്നു. കക്കാ പറഞ്ഞു " നോക്കൂ ഈ കടല്‍ മുഴുവന്‍ ഇപ്പോള്‍ ഞാന്‍ വഹിച്ചിരിക്കുന്നുവെന്നു. "

എന്തു പറഞ്ഞാലും അതു ബൈബിളില്‍ ഉണ്ടോ യെന്നുചോദിക്കുന്ന സഹോദരന്മാര്‍ ചിന്തിക്കുക. സഭയില്‍ അധികാരം ലഭിച്ചവര്‍ സുവിശേഷപ്രഘോഷണം തുടങ്ങി. അവര്‍ പഴയനിയമത്തില്‍ നിന്നും ( പ്രവാചകന്മാരില്‍ നിന്നും ) പലതും എടുത്തു പക്ഷേ പുതിയ ബൈബിളില്‍ നിന്നുമല്ല യേശു അവരെ പഠിപ്പിച്ചതും പരിശുദ്ധത്മാവു ഓര്മ്മിപ്പിച്ചു കൊടുത്തതുംആയ കാര്യങ്ങളാണു പ്രഘോഷിച്ചതു.
യേശു അവരോടു സുവിശേഷം പറയാനാണു പറഞ്ഞതു. അവര്‍ കണ്ടതും കേട്ടതും കണ്ണുകൊണ്ടു കണ്ടതും സ്പര്‍ശിച്ചറിഞ്ഞതുമായ കാര്യങ്ങളാണു അവര്‍ പ്രഘോഷിച്ചതു. ബൈബിള്‍ എഴുതനൊന്നും അവരോടു പറഞ്ഞില്ല. അങ്ങനെ തോന്നിയതുതന്നെ ശ്ളീഹാ ആവശ്യാനുസരണം ഓരോ സഭക്കു എഴുതുന്നതുകണ്ട്പ്പോഴണു എഴുതിതുടങ്ങിയതു. അതു ആളുകളുടെ അടുക്കല്‍ എത്തിച്ചതു എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണു ? അതുവരെയും സഭയില്‍ സുവിശേഷപ്രഘോഷണം നടന്നതു ബൈബ്ബിളില്‍ എന്തു പറഞ്ഞുവെന്നു ആരും ചോദിക്കില്ലായിരുന്നു. കാരണം അന്നുബൈബിള്‍ മനുഷ്യന്‍റെ കയ്യില്‍ ഇല്ലായിരുന്നു. 

ഞാന്‍ പറഞ്ഞുവന്നതു സഭയും വിശുദ്ധപാരമ്പര്യവുമാണു ആദ്യമുണ്ടായിരുന്നതു. പിന്നെ സഭയിലാണു ബൈബിള്‍ രൂപപെട്ടതു. ധാരാളം സുവിശേഷങ്ങള്‍ ഉണ്ടയി .അതില്‍ ഏതാണു ദൈവനിവേശിതമെന്നു തിരഞ്ഞെടുത്തു ഇതാണു സുവിശേഷമെന്നുപറഞ്ഞു ലോകത്തിനുകൊടുത്തതു സഭയാണു. അതായതു സുവിശേഷം - ബൈബിള്‍ - സഭയുടെ കുഞ്ഞാണു. സഭയെ കൂടാതെ ബൈബിള്‍ സ്വന്തമായി വ്യാഖ്യാനിച്ചാല്‍ തെറ്റും. അതിനാല്‍ സഭയോടൊത്തുവേണം ബബിള്‍ വ്യഖ്യാനിക്കാന്‍.

ഞാന്‍ പറയാന്‍ വന്ന ഒരു സുപ്രധാനകാര്യം .


1) ബൈബിള്‍ ഒരു ചരിത്ര പുസ്തകമല്ല.
2) ബൈബീള്‍ കാലാതീതമാണു ( കാലത്തില്‍ ഒതുങ്ങിനില്കൂന്ന ഒന്നല്ല )
3) ഒരു പ്രമേയം അവതരിപ്പിക്കാനായി പറയുന്ന കഥകള്‍ അതുവെറും കഥയാണെന്നു അതില്കകടി അവതരിപ്പിക്കുന്ന ആശയം എന്തെന്നുമാണു മനസിലാക്കേണ്ടതു.
4) ദൈവത്തിനുകാലഭേദമില്ല.സ്ഥലപരിമിതിയില്ല. ദൈവത്തിനുരൂപമില്ല.
5) ഹെനോക്കോ,ഏലിയായോ ,മോശയോ ,ഒക്കെ രക്ഷിക്കപെട്ടതു യേശുവില്‍ കൂടിമാത്രമാണു . ചരിത്രം പഠിക്കുന്നതുപോലെ ബൈബിള്‍ പഠിച്ചാല്‍ ഇതു മനസിലാകില്ല. യേശുവിന്‍റെ ബലിക്കു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പു സംഭവിച്ചകാര്യങ്ങള്‍ എങ്ങനെ യേശുവിന്‍റെ ബലിയില്‍ കകടി സംഭവിച്ചുവെന്നുചോദിക്കാം. നമുക്കു ചരിത്രമേ മനസിലാകൂ. അതുകൊണ്ടാണു ആദ്യമേതന്നെ ഞാന്‍ പറഞ്ഞതു ദൈവത്തിനു ഒരുകാലമേയുള്ളുവെന്നു
6) ഇവിടെയാണു മരിച്ചവര്‍ക്കുവേണ്ടിയുളള പ്രാര്ത്ഥനയുടെ പ്രസക്തിയും !
മരിക്കുന്ന അവസരത്തിലാണു തനുതു വിധി. അന്നേരമാണു ലഘുപാപത്തിനും ഇളവുലഭിക്കുക, മരണകരമായ ഒരു പാപമെങ്ങ്കിലും ഉണ്ടെങ്കില്‍ എന്നെന്നേക്കുമായി അവന്‍ നഷ്ടപെട്ടു. ഒരു പ്രാര്ത്ഥനയും അവനെ രക്ഷിക്കില്ല. ഇനിയും മരിച്ചുകഴിഞ്ഞു പത്തോ , നൂറോ ,ആയിരമോ എത്രയെങ്കിലും വര്ഷത്തിനുശേഷം ഒരാള്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചാലും ആ പ്രാര്ത്ഥനയുടെ ഫലം അയാളുടെ മരണസമയത്തുതന്നെ ലഭിക്കും. കാരണം ദൈവത്തിനു കാലഭേദമില്ല. എല്ലാം പ്രസെന്‍റ്റാണു.
7) സ്വര്‍ഗരാജ്യം .! എവിടെയാണു സ്വര്‍ഗരാജ്യം ?
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. അതു മുകളിലുള്ള സ്ഥലമാണെങ്കില്‍ എങ്ങനെയാ സമീപിച്ചിരിക്കുന്നതു ? സ്വര്‍ഗ രാജ്യം നിങ്ങളില്‍ തന്നെ ! അതെങ്ങനെയാ നമ്മളില്‍ വരിക. ?
8) ദൈവം എവിടെ വസിക്കുന്നുവോ അവിടമാണു സ്വര്‍ഗം !
9) ദൈവം ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഈ പ്രപന്‍ചം മുഴുവന്‍ നിറനിരിക്കുന്നു. ഈ പ്രപന്‍ചത്തിന്‍റെ അതിരു ആര്‍ക്കെങ്ങ്കിലും ഊഹിക്കാമോ ? കൊടി കോടി പ്രകാശവര്ഷം അകലെയെന്നുപറഞ്ഞാല്‍ ഈ ലോകത്തിലെ ഏതെങ്കിലും മനുഷ്യനു ഊഹിക്കാനെങ്ങ്കിലും കഴിയുമോ ?
10) ആ ദൈവമാണു എന്‍റെയും നിന്‍റെയും ഹ്രുദയത്തില്‍ വസിക്കുന്നതു ! അപ്പോള്‍ സ്വര്‍ഗം എവിടെയാണു ?
11) ഇനിയും മനസിലാക്കാമോ ? അതൊരു സ്ഥലമല്ല.അങ്ങനെ ഒരു അവസ്ഥയാണു അധവാ അതു ഒരു അനുഭവമാണു .മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ അതുദൈവാനുഭവമാണു, ദൈവവുമായുള്ള ഒരു കൂടിചേരലാണു,ദൈവവുമായുളള സംയോജനമാണു.
12) യേശുവില്‍ കൂടിയല്ലാതെ ആരും രക്ഷിക്കപെടുന്നില്ല. യേശുചിന്തിയ തിരുരക്തത്തിന്‍റെ ഫലത്തില്‍ മാത്രമേ ഈ ലോകത്തില്‍ ആരും രക്ഷിക്കപെട്ടിട്ടുള്ളു. (ഹേനോക്കും,പൂര്‍വപിതാക്കന്മാരും ,മോശയും ,ഏലിയായും ഒക്കെ ) 
13) ഈ ലോകത്തില്‍ നന്മചെയ്തു ജീവിച്ചവരാരും നശിച്ചുപോകില്ല. എല്ലാവരും യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലം അനുഭവിച്ചാണു രക്ഷിക്കപെട്ടതു. യേശു വരുന്നതിനു മുന്‍പു യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരും നന്മചെയ്തു ജീവിച്ചു മരിച്ചവര്‍ യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്താല്‍ രക്ഷിക്കപെട്ടതുപോലെ യേശു വന്നതിനുശേഷവും യേശുവിനെ അറിഞ്ഞിട്ടില്ലാത്തവര്‍ നന്മചെയ്തു ജീവിച്ചുമരിച്ചാല്‍ അവരും യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്തിനു അര്‍ഹരാണു.യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരും യേശുവിന്‍റെ തിരുരക്തത്താലാണു രക്ഷിക്കപെടുക.
14) അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. (അപ്പ.17:30 ) .ഇന്നും അതുതുടരുന്നുവെന്നു നമുക്കു അറിയാം സുവിശേഷം കടന്നുചെല്ലാത്ത സ്ഥലങ്ങളാണു ഇന്നുകൂടുതലും. അവിടെയെല്ലാം ഇന്നും അജ്ഞതയുടെ കാലഘട്ടമാണു. ഈ അജ്ഞ്തയുടെ കാലഘട്ടത്തില്‍ നന്മചെയ്തു ജീവിക്കുന്നവരെ ദൈവം രക്ഷിക്കുന്നതു യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്താല്‍ മാത്രമാണു .

ഒരുകാര്യം കൂടിപറഞ്ഞു ഇതവസാനിപ്പിക്കാം

ദൈവരാജ്യവും , സ്വര്‍ഗരാജ്യവും .

ഈ പദങ്ങള്‍ വി.മത്തായിയുടെ സുവിശേഷത്തില്‍ 38 പ്രാവശ്യം കാണുന്നു.
ഇതില്‍ സ്വര്‍ഗരാജ്യമെന്നപദം 33 പ്രാവശ്യ്ം കാണാന്‍ കാരണം യഹഹദര്‍ ദൈവരാജ്യമെന്നപദം ഉപയോക്കാന്‍ ഇഷ്ടപെടില്ല. ദൈവനാമം വ്രുധാഉപയോഗിക്കെരുതെന്ന ചിന്തയാണു സ്വര്‍ഗരാജ്യം കൂടുതലുപ്യോഗിക്കാന്‍ കാരണമെന്നു ചിന്തിക്കാം .രണ്ടിന്‍രെയും അര്ത്ഥം ഒന്നുതന്നെയാണു.
കാലത്തിന്‍റെ പൂര്ണതയില്‍ ദൈവത്തിന്‍റെ ഭരണം (ദൈവരാജ്യം ) മനുഷ്യരുടൈടയില്‍ യേശുവിലൂടെ ഉല്ഘാടനം ചെയ്യപ്പെട്ടു. യേശുവിന്‍റെ വാക്കുകളില്‍ ദൈവരാജ്യ്ത്തിന്‍റെ സാന്നിദ്ധ്യം വെളിപ്പെടുത്തി." " സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. " (മത്താ.3:2 ,4:7 )
"ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കകന്നു. " (മത്താ.12:8 )
യേശുവിന്‍റെ വരവോടെ ദൈവരാജ്യം ഭഭമിയില്‍ ഉത്ഘാടനം ചെയ്യപെട്ടുകഴിഞ്ഞു. പക്ഷേ അതതവളരുകയും പൂര്ത്തീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടു .ഉഗാന്ത്യത്തിലാണു അതു സംഭവിക്കുക.( മത്താ.13:43 , 25:34 ,26:29 ) അതിനുവേണ്ടിസ്ഥാപിതമായതാണു സഭ. വി. മത്തായിയുടെ വീക്ഷണത്തില്‍ സഭ പുതിയ ഇസ്രായേലാണു.

Tuesday, 11 August 2015

ദൈവപുത്രന്‍ വന്നതു കത്തോലിക്കനെ മാത്രം രക്ഷിക്കാനല്ല.

സ്നേഹിതരുടെ ചോദ്യങ്ങള്‍ക്കു ചുരുക്കമായിഎഴുതുന്നു
1) ദൈവത്തിനു സ്ഥലകാല പരിമിതികള്‍ ഇല്ല.
2) സ്വര്‍ഗവും ,നരകവും ഒക്കെ സ്ഥലങ്ങളല്ല. അനുഭവമാണു.
3) ഈ പ്രപന്‍ചം മുഴുവന്‍ നിറഞ്ഞിര്‍ക്കുന്ന ദൈവം എതെങ്കിലും ഒരു സ്ഥലത്തു ഒതുങ്ങിനില്ക്കുന്നില്ല.ദൈവം വസിക്കുന്നിടമാണു സ്വര്‍ഗം .130ആം സങ്കീത്തനം ഒരു ഐഡീയാതരും.
4) ദൈവത്തിനു മതം ഇല്ല.എല്ലാമതങ്ങളും അവിടുത്തെയാണു.
5) ദൈവമല്ലാതെ പിശാചു മനുഷ്യനെ സ്രിഷ്ടിക്കുകയോ ജീവന്‍ കൊടുക്കുകയോ ചെയ്യുന്നില്ല.
6) മനുഷ്യരെല്ലാം ദൈവമക്കളാണു.ദൈവത്തിനു വേര്‍തിരിവില്ല.നന്മചെയ്യുന്നവരെയെല്ലാം അവിടുത്തെ മക്കളുടെ സ്ഥാനത്തേക്കു അവിടുന്നു ഉയര്ത്തുന്നു.
7) ഒരു മനുഷ്യനും സ്വന്തം കഴിവുകൊണ്ടു രക്ഷിക്കപെടുന്നില്ല.എല്ലാം ദൈവക്ക്രുപയാണു.
8) ഇസഹാക്കു വാഗ്ദത്ത പുത്രനാണെങ്ങ്കില്‍ ഇസ്മായേലിനെ ദൈവം ഉപേക്ഷിച്ചില്ല.( ദൈവത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യന്‍ വളര്‍ന്നിട്ടില്ല )
9) ദൈവപുത്രന്‍ വന്നതു മനുഷ്യനെ രക്ഷിക്കാനാണു .കത്തോലിക്കനെ മാത്രം രക്ഷിക്കാനല്ല.
10) ദൈവപുതന്‍ വന്നതു അടക്കപെട്ട സ്വര്‍ഗം തുറക്കുവാനാണു .
11) ദൈവപുത്രന്‍റെ കുരിശമരണം മനുഷ്യജാതിക്കുവേണ്ടിയാണു.ഒരുപ്രത്യേക ജാതിക്കുവേണ്ടിയല്ല.
12) ദൈവപുത്രന്‍റെ കുരിശിലെ ബലിയോടുകൂടി അതിനു മുന്‍പു മരിച്ചവരില്‍ നന്മചെയ്തവരെല്ലാം സ്വര്‍ഗത്തിലേക്കക എടുകകകപെട്ടു. തിന്മചെയ്തവര്‍ ന്യായവിധിയിലേക്കും. ( ഈ 12അമത്തേതു മനസിരുത്തിവായിക്കണം )
13) ദൈവപുത്രന്‍റെ കുരിശിലെ ബലിക്കു മുന്‍പു ഉള്ളവരും പിന്‍പുള്ളവരും ദൈവസന്നിധിയില്‍ ഒരുപോലെയാണു.കാലഭേദമില്ല. യേശുവിന്‍റെ ബലിക്കു മുന്‍പു നന്മചെയ്തു മരിച്ചവര്‍ രക്ഷിക്കപെടുമെങ്ങ്കില്‍ ബലിക്കു ശേഷവും നന്മചെയ്തു മരിക്കുന്നവര്‍ അവിടുത്തെ തിരുരക്തത്തില്‍ കഴുകി രക്ഷിക്കപ്പെടും . 14 ) മാമോദദസാമുങ്ങിയതുകൊണ്ടു മത്രം ഒരാള്‍ രക്ഷിക്കപെടുന്നില്ല.
15) കത്തോലിക്കാസഭയിലെ അംഗം ആയതുകൊണ്ടു മാത്രം ഒരാള്‍ രക്ഷിക്കപെടുന്നില്ല.
16) വൈദീകനോ മെത്രാനോ ആയതുകൊണ്ടു മാത്രം ഒരാള്‍ രക്ഷിക്കപെടുകില്ല.
16 ) അക്രൈസ്തവമാതാപിതാക്കളില്‍ നിന്നും ജനിച്ചതുകൊണ്ടു മാത്രം ഒരാള്‍ ശിക്ഷിക്കപെടുന്നില്ല. (അവിടെ ജനിച്ചതു അവന്‍റെ കുറ്റമല്ല )
17 ) അക്രൈസ്തവരായ മാതാപിതാക്കളില്‍ നിന്നും ജനിച്ചു അവനുലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ നന്മചെയ്തജീവിച്ചാല്‍ അവന്‍ രക്ഷിക്കപെടും.അങ്ങനെ ജനിച്ചതു അവന്‍റെ കുറ്റമല്ല. അതുകൊണ്ടാണു ഡോ.അബ്ദുള്‍ കലാമിനെ അക്രൈസ്തവനായ വിശുദ്ധനെന്നു ഞാന്‍ വിളിച്ചതു. ( ഞാന്‍ പറഞ്ഞതുകൊണ്ടു അതു സത്യമാണെന്നു ധരിക്കണമെന്നനല്ല. എനിക്കു ലഭിച്ച അറിവിന്‍റെ അടിസ്താനത്തില്‍ ഞാന്‍ പറയുന്നു., എന്നാലും ഇതു സഭക്കു എതിരല്ല. )
18) ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. എന്‍റെ ദൈവമേ ! എന്നുവിചരിച്ചു ഒരുവന്‍ ( അക്രൈസ്തവന്‍ ) ബലി അര്‍പ്പിച്ചാല്‍ അതു പിശാചിനാകില്ല. ജീവനുളള ദൈവത്തിനു തന്നെയാണു .ശ്ളീഹായുടെ സാക്ഷ്യം നോക്കാം .
" അജ്ഞാതദേവനു എന്നു എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു .നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതദേവനെകുറിച്ചുതന്നെയാണു ഞാന്‍ നിംഗളോടു പ്രസംഗിക്കുന്നതു. പ്രപന്‍ചത്തേയും അതിലുള്ള സകലത്തേയും സ്രിഷ്ടിച്ചവനും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും കര്ത്താവുമായ ദൈവം മനുഷ്യ നിര്മ്മിതങ്ങളായ ആലയങ്ങളിലല്ല വസിക്കുന്നതു. " ( അപ്പ.17: 23 - 24 )
19) കത്തോലിക്കനു , സൂക്ഷിച്ചില്ലെങ്കില്‍ രക്ഷവളരെ അകലെയാണു.കാരണം ദൈവം അവനു വാരികോരി കൊടുത്തു, എന്നിട്ടും അവന്‍ അലംഭാവത്തിലാണു നടക്കുന്നതെങ്കില്‍ സൂക്ഷിക്കണം രക്ഷ അകലെയാണു.
20 ) അച്ചന്മാ്രും മെത്രാന്മാരും അല്മായരെക്കാള്‍ സൂക്ഷിക്കണം അല്ലെങ്ങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ നിന്നും അകലെയായിപോകും. ഉദാ,ഒരേ കുറ്റം ചെയ്ത കന്യാമറിയത്തിനും ,സഖറിയാ പുരോഹിതനും ശിക്ഷ വ്യത്യസ്ഥമായിരുന്നു. മറിയം ശിക്ഷയില്‍ നിന്നും രക്ഷപെട്ടു എന്നാല്‍ പുരോഹിതനായ സഖറിയായെ ദൈവം ശിക്ഷിക്കുകതന്നെചെയ്തു,
21) പത്തു താലന്തു കിട്ടിയവന്‍ ഒന്നും കൊണ്ടു ചെന്നാല്‍ ദൈവം ഓടിക്കും. ഒന്നു ലഭിച്ചവന്‍ ഒന്നു മാത്രം കൊണ്ടുചെന്നാലും ദൈവം ക്ഷമിച്ചെന്നുവരും.

ഇത്രയും കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടു നിംഗളുടെ ചോദ്യങ്ങള്‍ക്കു നിംഗള്‍ തന്നെ മറുപടികണ്ടു പിടിക്കാന്‍ ശ്രമിക്കുക.
ദൈവം അനുഗ്രഹിക്കട്ടെ

കുമ്പസാരകൂട്ടിലെ പുണ്യവാന്‍ !

മരിയ ജോണ്‍ വിയാനി 1786 മെയ് മാസത്തില്‍ ഫ്രാന്സില്‍ ഭൂജാതനായി. ചെറുപ്രായത്തില്‍ തന്നെ ഫ്രന്‍ചു വിപ്ളവത്തിന്‍റെ തിന്മയും നന്മയും അനുഭവിച്ചു വളര്ന്നുവന്നു. സെമിനാരിയില്‍ ചേര്ന്ന വിയാനിക്കു പഠനം എളുപ്പമായിരുന്നില്ല. ലാറ്റിനില്‍ ഉള്ള പഠനം വളരെക്ളേശകരമായിരുന്നു. എങ്കിലും വലിയ ഭക്തനായിരുന്നതുകൊണ്ടു (മരിയ ഭക്തനായിരുന്നു )മാത്രം അദ്ദേഹത്തിനു പട്ടം കൊടുത്തു. വിദൂരത്തു ഒരു കൊച്ചുപള്ളിയില്‍ അദ്ദേഹത്തെ വികാരിയാക്കി.കാടന്മാരായ ആളുകളെ അദ്ദെ ഹത്തിന്‍റെ വിശുദ്ധജീവിതം കൊണ്ടു മെരുക്കിയെടുത്തു, ആ പള്ളിയില്‍ തുടര്‍ച്ചയായി 20 വര്ഷം അദ്ദേഹം സേവനം ചെയ്തു. കാലക്രമത്തില്‍ കുമ്പസാരിക്കാന്‍ ആളുകള്‍ കൂടികകടിവന്നു. സമീപപ്ര്‍ദേശങ്ങളില്‍ നിന്നും അകലങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടം കൂടിയപ്പോള്‍ തുടര്‍ച്ചയായി 12 ഉം 14 ഉം മണിക്കൂര്‍ കുമ്പസാരകൂട്ടില്‍ ഇരിക്കേണ്ടിവന്നു.അങ്ങനെയാണു അദ്ദേഹത്തിനു കുമ്പസാരകൂട്ടിലെ പുണ്യ വാനെന്നു പേരു വന്നതു.

അദ്ദേഹം നര്മ്മം കലര്ന്നും സംസാരിക്കുമായിരുന്നു. ഒരിക്കല്‍ ഒരു തടിച്ച സ്ത്രീ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ പറഞ്ഞപ്പോള്‍ വിയാനിയച്ചന്‍ അവരോടു പറഞ്ഞു എന്‍റെ മോളേ സ്വര്‍ഗത്തിലേക്കുള്ളവഴി വളരെ ഇടുങ്ങിയതാണു .ഇതു അല്പം ബുദ്ധിമുട്ടായിരിക്കുമെന്നു 
അദ്ദേഹത്തിനു മിത്രങ്ങളേയും ശത്രുക്കളേയും ഒരുപോലെ സ്വീകരിക്കാന്‍ കഴിയുമായിരുന്നു. ഒരിക്കല്‍ 2 എഴുത്തുകള്‍ കിട്ടി ഒന്നില്‍ അദ്ദേഹത്തെ പുകഴ്ത്തിയുളളളതായിരുന്നു. മറ്റതില്‍ ഹീത്തപറഞ്ഞുള്ളതായിരുന്നു. അദ്ദേഹം പറഞ്ഞു പുകഴ്ത്തല്‍ കൊണ്ടു എനിക്കു ഒരു മഹത്വവും ഉണ്ടായില്ല. ചീത്തപറഞ്ഞതുകൊണ്ടു എന്‍റെ മഹത്വത്തിനു ഒരുകോട്ടവും വന്നിട്ടില്ലയെന്നു

അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം വികാരിമാരുടെ മധ്യസ്ഥനായിരുന്നു. പിന്നീടു മാര്‍പാപ്പാ അദ്ദേഹത്തെ വൈദീകരുടെ മധ്യസ്ഥനായി പ്രഖ്യാപിക്കുകയുണ്ടായി. 

ഇന്നത്തെ ഈ സാഹചര്യത്തില്‍ വിശുദ്ധന്മാരായ ,പ്രാര്ത്ഥിക്കുന്നവരായ , വൈദീകരുടെ ആവശ്യം കൂടിവരികയാണു. വൈദീകര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാനുള്ള നമ്മുടെ ചുമതല മറക്കാതിരിക്കാം

വൈദീകരുടെ രാജ്ഞി വൈദീകര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കണമേ !

Monday, 10 August 2015

മരണം ഭയാനകമല്ല പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണു !

" ദാഹിക്കുന്നവനു ജീവജലത്തിന്‍റെ ഉറവയില്‍ നിന്നു സൌജന്യമായി ഞാന്‍ കൊടുക്കും .വിജയം വരിക്കുന്നവനു ഇവയെല്ലാം അവകാശമായിലഭിക്കും .ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും ." ( വെളി.21: 6- 7 )
ഭയപെടേണ്ടവര്‍
" എന്നാല്‍ ഭീരുക്കള്‍ ,അവിശ്വാസികള്‍, ദുര്‍ മാര്‍ഗഇകള്‍ ,കൊലപാതകികള്‍ ,വ്യഭിചാരികള്‍, ..........  എന്നിവരുടെ ഓഹരി തീയും ഗധകവും എരിയുന്ന തടാകമായിരിക്കും . ഇതാണു രണ്ടാമത്തെ മരണം ."   ( വെളി.21: 8).
ഇവരെ സംബന്ധിച്ചു മരണം ഭയാനകമായിരിക്കും.

" മ്രുതിയാര്ന്നോരേ - സൌഭാഗ്യം

നിംഗള്‍ക്കുത്ഥാനത്തിന്‍ നാളില്‍                      
                                       

ഉള്‍ക്കൊണ്ടൊരുയിരിന്‍   തിരുമെയ്യും

മോചനമേകും - തിരുരക്തമതും

നിങ്ങളെ നിര്ത്തീടും  - വലഭാഗേ ."  ( മലങ്കരകത്തോലിക്കരുടെ ശവസ്ംസ്കാരം )

 മരിച്ചവരേ , ഉയിര്‍പ്പുനാളില്‍ നിംഗള്‍ക്കു സൌഭാഗ്യം  എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഭക്ഷിച്ച ജീവനുള്ള ശരീരവും ,പാനം ചെയ്ത പാപപരിഹാരപ്രദമായ തിരു രക്തവും നിംഗളെ വലതു ഭാഗത്തു നിര്ത്തും .


പുനരുദ്ധാനത്തെ പറ്റി ശ്ളീഹാ പറയുന്നതു സ്രദ്ധിക്കാം .

" മരിച്ചവര്‍ ഉയിര്‍പ്പിക്കപെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം ? "  ( 1കോറ്.15: 29 )
ശ്ളീഹായുടെ ഉപദേശം

" സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിംഗള്‍ ദുഖിക്കാതിരിക്കാന്‍ നിദ്രപ്രാപിച്ചവരെ പറ്റി നിംഗള്‍ക്കു അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശുമരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തൂ എന്നു നാം വിശ്വസിക്കുന്നതുപോലെ യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടി ഉയിര്‍പ്പിക്കും .                                          ( 1തെസേ.4:13 -14 ) 

തിരുശരീര രക്തങ്ങള്‍ ഭക്ഷിക്കുന്നവര്‍ ജീവിക്കുമെന്നുള്ള ഉറപ്പു

" മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്അത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. "  ( യോഹ.6: 50 - 51 )

എങ്ങനെയാണു ഭക്ഷിക്കേണ്ടതു ?

" തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പത്തില്‍ നിന്നു ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരരരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു അതിനാല്‍ ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പത്തില്‍ നിന്നും ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ( 1കോറ.11: 27 - 29 ) 


ചുരുക്കത്തില്‍ കര്ത്താവിന്‍റെ തിരുശരരര രക്തങ്ങള്‍ യോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു ജീവനും ,അയോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു മരണവും സംഭവിക്കുന്നു. അവരാണു മരണത്തെ ഭയപ്പെടുന്നതു

Sunday, 9 August 2015

എന്തിനാണു അടുത്തടുത്തു കുമ്പസാരിക്കുന്നതു ?

Every religion has confession.
Who needs a confession ? A sinner
Who is the first sinner ? Adam or Eve or somebody else ?
I say the first sinner is Lucifer ? Do you say Amen ?

ദൈവം കരുണാമയനാണു .പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നവനാണു ദൈവം.

കൂടുതല്‍ അറിവുള്ളവര്‍ ചെയ്യുന്നതെറ്റിനു കൂടുതല്‍ ശിക്ഷ ലഭിക്കും. പുരോഹിതനായ സഖറിയായും ,കന്യാമറിയവും ഒരേതെറ്റുചെയ്തു. പക്ഷേ സഖറിയാ ശിക്ഷിക്കപെട്ടു. അത്രയും അറിവില്ലാത്തവളും അബലയുമായ കന്യാമറിയം ശിക്ഷിക്കപെടുന്നില്ല

അതുപോലെ അറിവുള്ളവനായ അശരീരിയായ മാലാഖാ തെറ്റുചെയ്തപ്പോള്‍ അവനേ ഉപേക്ഷിച്ചുകളഞ്ഞു. എന്നാല്‍ ശരീരമുള്ളവനും ദൈവശ്ചായയില്‍ സ്രിഷ്ടിക്കപെട്ടവനായ മനുഷ്യന്‍ തെറ്റുചെയ്തപ്പോള്‍ അവനെ ഉപേക്ഷിച്ചില്ല.

ദൈവത്തെ ഉപേക്ഷിച്ചു അകന്നുപോകുന്നവര്‍ക്കു ദൈവം അവസരം കൊടുക്കും തിരികെവരുന്നതിനു. കായേന്‍ തെറ്റുചെയ്തപ്പോള്‍ മുന്നറിയിപ്പുകൊടുത്തു. സൂക്ഷിക്കണമെന്നു ? 
 
പാപം എറ്റുപറയുന്നവരെ ദൈവം അനുഗ്രഹിക്കും. ആദിമാതാപിതാക്കള്‍ കുറ്റം ഏറ്റുപറയാതെ പരസ്പരം കുറ്റം മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയാണു ചെയ്തതു. അതിനാല്‍ അവര്‍ ശിക്ഷിക്കപെട്ടു.
If you confess God will give you prosperity .The real prosperity is peace of mind.

ഓരോ കൂദാശ പരികര്മ്മം ചെയ്യുമ്പോഴും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു.
ഓരോ കുമ്പസാരത്തിലും പരിശുദ്ധാത്മാവിനെ നാം സ്വീകരിക്കുന്നു. അതിനാല്‍ പലവിശുദ്ധന്മാരും അടുത്തടുത്തു കുമ്പസാരിക്കുന്നവരായിരുന്നു. ദിവസവും കുമ്പാരിക്കുന്നവരുമുണ്ടു ദിവസവും പാപം ചെയ്യുന്നവരാണെന്നു തെറ്റിധരിക്കരുതു. ഒരു പാപവും ഇല്ലെങ്ങ്കിലും കുമ്പസാരിക്കാം.
എന്നുപറഞ്ഞതുകൊണ്ടു തെറ്റിധരിക്ക്കരുതു. മനുഷ്യന്‍ എപ്പോഴും ദൈവതിരുമുന്‍പില്‍ പാപികളാണു .അതായതു അവന്‍ പാപാവസ്ഥയിലാണെന്നു ചുരുക്കം. " ദൈവമേ ഞാന്‍ പാപിയാണു " എന്നു ഏറ്റുപറയുന്നതുതന്നെ ഒരു വലിയ കുമ്പസാരമാണു . പൌലോസ് ശ്ളീഹാ ഞാന്‍ വലിയപാപിയാണെന്നു ഏറ്റുപറയുന്നതു പാപം ചെയ്തുകൂട്ടിയെന്നുള്ള അര്ത്ഥത്തിലല്ല. സ്നാനം സ്വീകരിച്ചപ്പോള്‍ തന്നെ അതുവരെ ചെയ്ത എല്ലാ പാപവും മോചിക്കപ്പെട്ടു. പിന്നെ മനുഷ്യന്‍ എപ്പോഴും പാപാവസ്തയിലാണെന്നു കാണിക്കാനാണു അങ്ങനെ പറയുന്നതു. ഞാന്‍ ആഗ്രഹിക്കുന്ന നന്മയല്ല ഞാന്‍ ആരഹിക്കാത്ത തിന്മയാണു ഞാന്‍ ചെയ്യുന്നതു. ഞാന്‍ പാപം ചെയ്യുന്നെങ്കില്‍ അതു ഞനല്ല ചെയ്യുന്നതു എന്നില്‍ കുടികൊള്ളുന്ന പാപാമാണെന്നാണെല്ലോ ശ്ളിഹാപറഞ്ഞിരിക്കുന്നതു ? ( റോമാ7: 13 - 20 ) 
 
" ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍ മരണത്തിനു അധീനമായ ഈ ശരരരത്തില്‍ നിന്നു ആരു എന്നെ മോചിപ്പിക്കും ? (റോമാ 7:24 ) ഇവിടെയെല്ലാം നാം കാണുന്നതു മനുഷ്യനിലെ പാപത്തിന്‍റെ സ്വാധീനമാണു. ഇതുമനസിലാക്കുമ്പോള്‍ ഞാന്‍ രക്ഷിക്കപെട്ടെന്നും പറഞ്ഞു നടക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിനാലാണു ശ്ളീഹാപറയുന്നതു യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.എന്നാല്‍ ഞാന്‍ ഇനിയും അതു സ്വന്തമാക്കിയെന്നു കരുതുന്നില്ലയെന്നു. 
 
ചുരുക്കിപറഞ്ഞാല്‍ ഈ ഒരു ചിന്തയാണു നമ്മേ പാപസ്ങ്കീര്ത്തിയിലേക്കു നയിക്കുന്നതു. ഓരോ പാപസങ്കീര്ത്തനത്തിലും (കുമ്പസാരത്തിലും ) പരിശുദ്ധാത്മാവിനെനാംസ്വീകരിക്കുന്നു, അതുപോലെ 2കോറ.4:7 - 11 വരെ വായിക്കുമ്പോള്‍ ശ്ളീഹാ പറയുന്ന മണ്‍ പാത്രവും മര്ത്യശരീരവും ഒക്കെ മനുഷ്യന്‍റെ ബലഹഹനതയാണു. മനുഷ്യനു എപ്പോഴും പാപത്തിലേക്കുള്ള ചായ് വുണ്ടു. അതിനാല്‍ അവന്‍ എപ്പോഴും പോരാട്ടത്തിലാണു. അപ്പോള്‍ ഞാന്‍ പാപിയാണെന്നുള്ളചിന്ത എപ്പോഴും ദൈവവിചാരമുള്ള മനുഷ്യനുണ്ടായിരിക്കണം 
 
എന്തിനാണു അടുത്തടുത്തു അധവാ ദിവസവും കുമ്പസാരിക്കുന്നതു ?
അത്മാഭിഷേകം ലഭിക്കുന്നതിനും ശക്തിപ്രാപിക്കുന്നതിനുമാണു.
ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നു പറയുന്നതു ഒന്നു മതിയെന്നുളള അര്ത്ഥത്തിലല്ല. കഴിയുന്നതും മാസത്തില്‍ രണ്ടുപ്രാവസ്യം അധവാ ഒരു പ്രാവശ്യമെങ്കിലും പാപം ഏറ്റുപറയുന്നതു നല്ലതാണു.ഓരോപ്രാവശ്യവും ആത്മനിറവാണു നമുക്കുലഭിക്കുക.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...