Friday 14 August 2015

വചനം വളച്ചൊടിക്കുന്നവരെ യേശു കഠിനമായി അപലപിക്കുന്നു

"കപടനാട്യക്കാരായ നിയമജ്ഞരേ ഫരിസേയരേ നിങ്ങള്‍ക്കുദുരിതം " (മത്താ23:13)
പട്ടി കച്ചി തിന്നില്ല പശുവിനെകൊണ്ടു തീറ്റിക്കുകയുമില്ല.
നിങ്ങള്‍ മനുഷ്യരുടെ മുന്‍പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിംഗള്‍ അതില്‍ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍വരുന്നവരെ അനുവദിക്കുന്നുമില്ല.(മത്താ23:14)

നടക്കാത്ത പശുക്കളേയും മറ്റും നടത്താന്‍ ചിലര്‍ ചെയ്യുന്ന പൊടികൈകളാണു. ഒരുകെട്ടു തീറ്റസാധനം ( പുല്ലു മുതലായവ ) കൈയില്‍ പിടിച്ചു പശുവിനെ കാണിച്ചു മുന്‍പേ നടക്കുന്നു. പശു ഉടനെ കിട്ടുമെന്നുവിചാരിച്ചു എത്തിപിടിക്കാനായി വേഗം നടക്കുന്നു. പശുവിനെ എത്തിക്കേണ്ടസ്ഥലം വരെ ഇതു തുടരുന്നു. മോഹിപ്പിച്ചു നടത്തുന്നഒരു ചതിയാണു ഇതു.
ഇതുപോലെ പണവും പ്രതാപവും കാണിച്ചു മനുഷ്യനെ കുഴിയില്‍ ചാടിക്കുന്നു. പണവും പ്രതാപവും ഉണ്ടാകും പക്ഷേ അവര്‍ വിശ്വാസത്യാഗികളാഅയി മാറുകയും ചെയ്യം.

അതിനു പലാടവുകള്‍ ഉണ്ടു .ഏറ്റവും വലുതു വചനം സ്വന്ത ഇഷ്ടത്തിനു വളച്ചൊടിക്കുന്നു. അപ്പോള്‍ അവര്‍ പറയുന്ന പാതയില്കൂടി കേഴ് വിക്കാരെ നയിക്കാന്‍ പറ്റും. ഇതിനെയാണു യേശു നിശിധമായി വിമര്‍ശിക്കുന്നതു.
" നിങ്ങള്‍ക്കു ദുരിതം ! നിങ്ങള്‍ പറയുന്നു : ഒരുവന്‍ ദൈവാലയത്തെകൊണ്ടു ആണയിട്ടാല്‍ ഒന്നുമില്ല. ദൈവാലയത്തിലെ സ്വര്ണത്തെകൊണ്ടു ആണയിട്ടാല്‍ അവന്‍ കടപെട്ടവനാണു, അന്ധരും മൂഢരുമായവരേ ! ഏതാണു വലുതു ?സ്വര്ണമോ സ്വര്ണത്തെ പവിത്രമാക്കുന്ന ദൈവാലയമോ ? നിംഗള്‍ പറയുന്നു : ബലിപീഠത്തെകൊണ്ടു ആണയിട്ടാല്‍ ഒന്നുമില്ല. എന്നാല്‍ ബലിപീഠത്തിലെ കാഴ്ച്ച വസ്തുവിനെകൊണ്ടു ആണയിട്ടാല്‍ കടപെട്ട്ടവനാണെന്നു . ഏതാണു വലുതു കാഴ്ച്ചവസ്തുവോ കാഴ്ച്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ ? കപട നാഢ്യക്കാരായ നിയംജ്ഞരേ ഫരീസേയരേ നിങ്ങള്‍ക്കു ദുരിതം .

കരിസ്മാറ്റിക്കു പ്രസ്ഥാനം വളരെ നല്ലകാര്യങ്ങള്‍ ചെയ്തു. ദോഷഫലവും ഉണ്ടു.

1981ല്‍ ഒരുധ്യാനം കൂടി . 10 വര്ഷം കര്സ്മാറ്റിക്കിനെ കുറിച്ചു പഠിച്ചു, ആ സമയമെല്ലാം ചങ്ങനാശേരി അതിരൂപതയിലെ കൌന്സിലിംഗ് റ്റീമിലും, റ്റീച്ചിംഗ് റ്റീമിലും ഉണര്‍വോടെ പ്രവര്ത്തിച്ചുകൊണ്ടിരുന്നു. 1991 മുതല്‍ കരിസ്മാറ്റിക്കിലും പ്രവര്ത്തനം തുടങ്ങി.പക്ഷേ തീവ്രതയൊന്നും ഇല്ല. കള്ളപ്പം തിന്നുകില്ല. കല്യാണത്തിനു വീഞ്ഞും കെയിക്കും തിന്നുകില്ലെന്നു പറയുന്ന കരിസ്മാറ്റിക്കല്ല.

കരിസമാറ്റിക്കില്‍ കൂടി ധാരാളം അല്മായ വചനപ്രഘോഷകര്‍ ഉണ്ടായി. പള്ളികളും സ്കൂളുകളും ഒക്കെ കേന്ദ്രീകരിച്ചു ആളുകളെ ന്മയിലേക്കുതിരിച്ചുവിടാന്‍ സാധിക്കുന്നു. ജനങ്ങളുടെ ഇടയില്‍ വചനത്തിനുകൂടുതല്‍ അഭിമുഖ്യമുണ്ടായി ഇങ്ങനെ പലനല്ലകാര്യ്ങ്ങള്‍ കരിസ്മാറ്റിക്കില്‍ കൂടി നേടിയെടുക്കാന്‍ സാധിച്ചു.

ദോഷഫലങ്ങള്‍

സഭയിലാകുമ്പോള്‍ ഏതെങ്കിലും അച്ചന്മാരുടെ കീഴിലായിരിക്കുമ്പ്രവര്ത്തിക്കുക, സഭയുടെ പഠനത്തില്‍ നിന്നു തെറ്റിപോകാതെ നോക്കും. ( എല്ലാവരും സഭയുടെ പഠനത്തിലോ, ബൈബിള്‍ പഠനത്തിലോ, പിതാക്കാന്മാരുടെ പഠനമോ, സൂനഹദോസുകളുടെ തീരുമാനങ്ങളോ ,ദൈവശാസ്ത്രമോ ഒന്നും പഠിച്ചവരാകണമെന്നില്ല ) അവര്‍ക്കു ഒരു ഗുരുവിന്‍റെ നിയന്ത്രണം ആവശ്യമാണു. അതു ഇഷ്ടപ്പെടാത്തവരും, പണവും പ്രതാപവും ഇഷ്ടപ്പെടുന്നവരും സഭവിട്ടുപോകാന്‍ കരിസ്മാറ്റിക്കു കാരണമാകുന്നു. പശുവിനെ തീറ്റികാണിച്ചുകൊണ്ടുപോകുന്നതുപോലെ പണവും പ്രതാപവും ,പേരും പെരുമയും കാട്ടി ഇവരെ ആകര്ഷിച്ചുകൊണ്ടുപോകുന്നു. അവര്‍ സഭവിട്ടുപോകുന്നു. അവരുടെ പേരായിരിക്കും ഒരു കണ്‍വെണ്‍ ഷനില്‍ കാണുക, അവരുടെ പടമായിരിക്കും പോസ്റ്ററില്‍ യേശുവിനുപകരം കാണുക.

ഉദാഹരണം . കത്തോലിക്കാസഭയിലായിരുന്നപ്പോള്
നായിക്കമ്പറമ്പിലച്ചനും ടീമും , സേവ്യര്‍ ഖാന്‍ അച്ചനും റ്റീമും, എന്നൊക്കെയാണു എഴുതുക. സഭവിട്ടുകഴിഞ്ഞപ്പോള്‍ " മുല്ലാക്കര ദേവസ്യാസാറിന്‍റെ വചന പ്രഘോഷണവും രോഗശാന്തി ശുസ്രൂഷയും, " പേരായി .പെരുമയായി, പണമായി. ഇതില്‍ പരം സൌഭാഗ്യം എവിടെ കിട്ടാന്‍, ? ഇപ്പോള്‍ അതും മാറി. " റെവെറെന്‍റ്റ്.ദേവസ്യാ മുല്ലക്കര യെന്നാക്കി."
ഒരു ഉദാഹരണം പറഞ്ഞതാണു. ഇഹത്തില്‍ അനുഭവിക്കാവുന്നിടത്തോളം സന്തോഷം അനുഭവിക്കുക, ഇതുമാത്രമാണു ഈ വചനം വളച്ചോടിച്ചു ആളുകളെ ചതിക്കുന്നകൂട്ടര്‍ക്കു ലഭിക്കുക.

" ഒരുവനെ നിങ്ങളുടെ മതത്തില്‍ ( കൂട്ടത്തില്‍ ) ചേര്‍ക്കാന്‍ നിംഗള്‍ കടലും കരയും ചുറ്റി സന്‍ചരിക്കുന്നു. ചേര്ന്നു കഴിയുമ്പോള്‍ നിംഗള്‍ അവനെ നിംഗളുടെ ഇരട്ടി നരകസന്തതിയാക്കിതീര്‍ക്കുന്നു. അന്ധരായ മാര്‍ഗദര്‍ശികളേ നിംഗള്‍ക്കു ദുരിതം " ( മത്താ.23:15 )
 
ഇങ്ങനെ സഭയില്‍ നിന്നും മാറി വിശ്വാസത്യാഗികളായി തീര്ന്നവരെ രക്ഷിക്കാന്‍ നാം ചെയ്യാവുന്നതെല്ലാം ചെയ്യണം. 99 എണ്ണം കൂടെയുണ്ടു സാരമില്ല ഒന്നല്ലേ പോയോള്ളു എന്നചിന്തയാണു ഇന്നുള്ളതു. യേശു 99 എണ്ണത്തേയും വിട്ടു ഒന്നിന്‍റെ പുറകേപോയി. അതു തന്നെ നമ്മളും ചെയ്യണമെന്നാണു പാപ്പാ പറയുന്നതു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...