മരിയ
ജോണ്‍ വിയാനി 1786 മെയ് മാസത്തില്‍ ഫ്രാന്സില്‍ ഭൂജാതനായി.
ചെറുപ്രായത്തില്‍ തന്നെ ഫ്രന്‍ചു വിപ്ളവത്തിന്‍റെ തിന്മയും നന്മയും
അനുഭവിച്ചു വളര്ന്നുവന്നു. സെമിനാരിയില്‍ ചേര്ന്ന വിയാനിക്കു പഠനം
എളുപ്പമായിരുന്നില്ല. ലാറ്റിനില്‍ ഉള്ള പഠനം വളരെക്ളേശകരമായിരുന്നു.
എങ്കിലും വലിയ ഭക്തനായിരുന്നതുകൊണ്ടു (മരിയ ഭക്തനായിരുന്നു )മാത്രം
അദ്ദേഹത്തിനു പട്ടം കൊടുത്തു. വിദൂരത്തു ഒരു കൊച്ചുപള്ളിയില്‍ അദ്ദേഹത്തെ
വികാരിയാക്കി.കാടന്മാരായ ആളുകളെ അദ്ദെ ഹത്തിന്‍റെ വിശുദ്ധജീവിതം കൊണ്ടു
മെരുക്കിയെടുത്തു, ആ പള്ളിയില്‍ തുടര്‍ച്ചയായി 20 വര്ഷം അദ്ദേഹം സേവനം
ചെയ്തു. കാലക്രമത്തില്‍ കുമ്പസാരിക്കാന്‍ ആളുകള്‍ കൂടികകടിവന്നു.
സമീപപ്ര്‍ദേശങ്ങളില്‍ നിന്നും അകലങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടം
കൂടിയപ്പോള്‍ തുടര്‍ച്ചയായി 12 ഉം 14 ഉം മണിക്കൂര്‍ കുമ്പസാരകൂട്ടില്‍
ഇരിക്കേണ്ടിവന്നു.അങ്ങനെയാണു അദ്ദേഹത്തിനു കുമ്പസാരകൂട്ടിലെ പുണ്യ വാനെന്നു
പേരു വന്നതു.
അദ്ദേഹം
നര്മ്മം കലര്ന്നും സംസാരിക്കുമായിരുന്നു. ഒരിക്കല്‍ ഒരു തടിച്ച സ്ത്രീ
അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ പറഞ്ഞപ്പോള്‍ വിയാനിയച്ചന്‍ അവരോടു
പറഞ്ഞു എന്‍റെ മോളേ സ്വര്‍ഗത്തിലേക്കുള്ളവഴി വളരെ ഇടുങ്ങിയതാണു .ഇതു അല്പം
ബുദ്ധിമുട്ടായിരിക്കുമെന്നു
.jpg)
അദ്ദേഹത്തിനു
മിത്രങ്ങളേയും ശത്രുക്കളേയും ഒരുപോലെ സ്വീകരിക്കാന്‍ കഴിയുമായിരുന്നു.
ഒരിക്കല്‍ 2 എഴുത്തുകള്‍ കിട്ടി ഒന്നില്‍ അദ്ദേഹത്തെ
പുകഴ്ത്തിയുളളളതായിരുന്നു. മറ്റതില്‍ ഹീത്തപറഞ്ഞുള്ളതായിരുന്നു. അദ്ദേഹം
പറഞ്ഞു പുകഴ്ത്തല്‍ കൊണ്ടു എനിക്കു ഒരു മഹത്വവും ഉണ്ടായില്ല.
ചീത്തപറഞ്ഞതുകൊണ്ടു എന്‍റെ മഹത്വത്തിനു ഒരുകോട്ടവും വന്നിട്ടില്ലയെന്നു
അദ്ദേഹത്തെ
വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം വികാരിമാരുടെ മധ്യസ്ഥനായിരുന്നു.
പിന്നീടു മാര്‍പാപ്പാ അദ്ദേഹത്തെ വൈദീകരുടെ മധ്യസ്ഥനായി
പ്രഖ്യാപിക്കുകയുണ്ടായി.

ഇന്നത്തെ
ഈ സാഹചര്യത്തില്‍ വിശുദ്ധന്മാരായ ,പ്രാര്ത്ഥിക്കുന്നവരായ , വൈദീകരുടെ
ആവശ്യം കൂടിവരികയാണു. വൈദീകര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാനുള്ള നമ്മുടെ
ചുമതല മറക്കാതിരിക്കാം
വൈദീകരുടെ രാജ്ഞി വൈദീകര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കണമേ !
No comments:
Post a Comment