Thursday 13 August 2015

സ്ത്രീകളോടും പുരുഷന്മാരോടും പൌലോശ്ളീഹായുടെ ഉപദേശം !

ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു ഇതൊരു കല്പനയായി സ്വീകരിക്കാന്‍ നമ്മള്‍ തയാറാകുമോ ?

" കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്ത്തികൊണ്ടു പ്രാര്ത്ഥിക്കണമെന്നു ജാന്‍ ആഗ്രഹിക്കുന്നു. അതുപോലെതന്നെ സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. " (1തിമോ 2: 8-9 )

പുരുഷന്മാര്‍ എന്തിനു കൈകള്‍ ഉയര്ത്തണം ?

Surrender to God  = at your service   ഇതാഞാന്‍ നിന്‍റെ ഹിതം എന്നില്‍ നിറവേറെട്ടെ  You are the Master !  I am your servant .എന്നുപറയുന്നതിനു തുല്യമായിട്ടാണു എനിക്കുതോന്നുക.

യുദ്ധത്തില്‍ എതിരാളികൈകള്‍ ഉയര്ത്തിയാല്‍ ഞങ്ങള്‍ നിന്‍റെ വിജയം അംഗീകരിക്കുന്നു. ജങ്ങള്‍ നിംഗളുടെ ആജ്ഞാവര്ത്തികള്‍ - നിംഗള്‍ പറയുന്നതുപോലെ ഞ്ങ്ങള്‍ അനുസരിക്കാം എന്നൊക്കെയല്ലേ ?                                                              

ഇതുപോലെ പ്രാര്ത്ഥനയില്‍ കൈകള്‍ ഉയര്ത്തിയാല്‍ ദൈവതിരുമുന്‍പിലുള്ള സമ്പൂര്ണ സമര്‍പ്പണമാണു. ആബാ പിതാവേ ! കല്പിച്ചാലും ഇതാഞാന്‍ എന്നുപറയുന്നതിനുതുല്യമല്ലേ ?

ഒരു എളിമ നാം അറിയാതെ തന്നെ നമ്മില്‍ ഉടലെടുക്കും. ഇല്ലേ ?
ദിവ്യബലിയില്‍ വൈദീകന്‍ കരങ്ങള്‍ ഉയര്ത്തി പ്രാര്ത്ഥിക്കുന്നു.


ആബൂന്‍ ദ് ബശ്മായോ ... ആകാശത്തിലുള്ള ഞങ്ങളുടെ പിതാവേ ! എന്നു വിളിച്ചുപ്രാര്ത്ഥിക്കുമ്പോള്‍ കൈകള്‍ ഉയര്ത്തിയും യാചനാരൂപത്തിലും പ്രാര്ത്ഥിക്കുമ്പോള്‍ വലിയ ശക്തി അനുഭവപ്പെടും !

സ്ത്രീകള്‍ എന്തിനു വിനയത്തോടുംവിവേകത്തോടും വസ്ത്രംധരിക്കണം ?

പഴയകാലത്തു  സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒന്നും പ്രദര്‍ശിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നു. ഇന്നു അവര്‍ പള്ളിയില്‍ പോലും പലപ്പോഴും അന്യര്‍ക്കു ഉതപ്പുണ്ടാകുന്നരീതിയില്‍ വസ്ത്രധാരണം നടത്തുന്നു. ഇറുകിപ്പിടിച്ചുള്ള വസ്ത്രം ധരിക്കാതെ ലൂസായിട്ടുള്ളതായാല്‍ പള്ളിയിലെന്‍കിലും അന്യര്‍ക്കു ഉതപ്പുണ്ടാകില്ല.


ഇതുപറഞ്ഞപ്പോള്‍ ഒരുകാര്യം കൂടി പറഞ്ഞു നിര്‍ത്താം

1) അച്ചന്മാരെ കാണാന്‍ ഒരിക്കലും പെണ്‍കുട്ടിയോ സ്ത്രീയോ ഒറ്റക്കു പോകാതിരിക്കുക.
2) അവരുടെ മുന്‍പില്‍ ഒരു പ്രദര്‍ശന വസ്തുവായിപോകരുതു
3) മുറിയില്‍ ഇരുന്നു സംസാരിക്കേണ്ടിവന്നാല്‍ അടച്ചിട്ടമുറിയില്‍ ആകരുതു.
4) അവരും മനുഷ്യരാണെന്നു ഓര്‍ക്കുക. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...