Sunday 9 August 2015

എന്തിനാണു അടുത്തടുത്തു കുമ്പസാരിക്കുന്നതു ?

Every religion has confession.
Who needs a confession ? A sinner
Who is the first sinner ? Adam or Eve or somebody else ?
I say the first sinner is Lucifer ? Do you say Amen ?

ദൈവം കരുണാമയനാണു .പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നവനാണു ദൈവം.

കൂടുതല്‍ അറിവുള്ളവര്‍ ചെയ്യുന്നതെറ്റിനു കൂടുതല്‍ ശിക്ഷ ലഭിക്കും. പുരോഹിതനായ സഖറിയായും ,കന്യാമറിയവും ഒരേതെറ്റുചെയ്തു. പക്ഷേ സഖറിയാ ശിക്ഷിക്കപെട്ടു. അത്രയും അറിവില്ലാത്തവളും അബലയുമായ കന്യാമറിയം ശിക്ഷിക്കപെടുന്നില്ല

അതുപോലെ അറിവുള്ളവനായ അശരീരിയായ മാലാഖാ തെറ്റുചെയ്തപ്പോള്‍ അവനേ ഉപേക്ഷിച്ചുകളഞ്ഞു. എന്നാല്‍ ശരീരമുള്ളവനും ദൈവശ്ചായയില്‍ സ്രിഷ്ടിക്കപെട്ടവനായ മനുഷ്യന്‍ തെറ്റുചെയ്തപ്പോള്‍ അവനെ ഉപേക്ഷിച്ചില്ല.

ദൈവത്തെ ഉപേക്ഷിച്ചു അകന്നുപോകുന്നവര്‍ക്കു ദൈവം അവസരം കൊടുക്കും തിരികെവരുന്നതിനു. കായേന്‍ തെറ്റുചെയ്തപ്പോള്‍ മുന്നറിയിപ്പുകൊടുത്തു. സൂക്ഷിക്കണമെന്നു ? 
 
പാപം എറ്റുപറയുന്നവരെ ദൈവം അനുഗ്രഹിക്കും. ആദിമാതാപിതാക്കള്‍ കുറ്റം ഏറ്റുപറയാതെ പരസ്പരം കുറ്റം മറ്റുള്ളവരുടെ മേല്‍ ആരോപിക്കുകയാണു ചെയ്തതു. അതിനാല്‍ അവര്‍ ശിക്ഷിക്കപെട്ടു.
If you confess God will give you prosperity .The real prosperity is peace of mind.

ഓരോ കൂദാശ പരികര്മ്മം ചെയ്യുമ്പോഴും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു.
ഓരോ കുമ്പസാരത്തിലും പരിശുദ്ധാത്മാവിനെ നാം സ്വീകരിക്കുന്നു. അതിനാല്‍ പലവിശുദ്ധന്മാരും അടുത്തടുത്തു കുമ്പസാരിക്കുന്നവരായിരുന്നു. ദിവസവും കുമ്പാരിക്കുന്നവരുമുണ്ടു ദിവസവും പാപം ചെയ്യുന്നവരാണെന്നു തെറ്റിധരിക്കരുതു. ഒരു പാപവും ഇല്ലെങ്ങ്കിലും കുമ്പസാരിക്കാം.
എന്നുപറഞ്ഞതുകൊണ്ടു തെറ്റിധരിക്ക്കരുതു. മനുഷ്യന്‍ എപ്പോഴും ദൈവതിരുമുന്‍പില്‍ പാപികളാണു .അതായതു അവന്‍ പാപാവസ്ഥയിലാണെന്നു ചുരുക്കം. " ദൈവമേ ഞാന്‍ പാപിയാണു " എന്നു ഏറ്റുപറയുന്നതുതന്നെ ഒരു വലിയ കുമ്പസാരമാണു . പൌലോസ് ശ്ളീഹാ ഞാന്‍ വലിയപാപിയാണെന്നു ഏറ്റുപറയുന്നതു പാപം ചെയ്തുകൂട്ടിയെന്നുള്ള അര്ത്ഥത്തിലല്ല. സ്നാനം സ്വീകരിച്ചപ്പോള്‍ തന്നെ അതുവരെ ചെയ്ത എല്ലാ പാപവും മോചിക്കപ്പെട്ടു. പിന്നെ മനുഷ്യന്‍ എപ്പോഴും പാപാവസ്തയിലാണെന്നു കാണിക്കാനാണു അങ്ങനെ പറയുന്നതു. ഞാന്‍ ആഗ്രഹിക്കുന്ന നന്മയല്ല ഞാന്‍ ആരഹിക്കാത്ത തിന്മയാണു ഞാന്‍ ചെയ്യുന്നതു. ഞാന്‍ പാപം ചെയ്യുന്നെങ്കില്‍ അതു ഞനല്ല ചെയ്യുന്നതു എന്നില്‍ കുടികൊള്ളുന്ന പാപാമാണെന്നാണെല്ലോ ശ്ളിഹാപറഞ്ഞിരിക്കുന്നതു ? ( റോമാ7: 13 - 20 ) 
 
" ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍ മരണത്തിനു അധീനമായ ഈ ശരരരത്തില്‍ നിന്നു ആരു എന്നെ മോചിപ്പിക്കും ? (റോമാ 7:24 ) ഇവിടെയെല്ലാം നാം കാണുന്നതു മനുഷ്യനിലെ പാപത്തിന്‍റെ സ്വാധീനമാണു. ഇതുമനസിലാക്കുമ്പോള്‍ ഞാന്‍ രക്ഷിക്കപെട്ടെന്നും പറഞ്ഞു നടക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിനാലാണു ശ്ളീഹാപറയുന്നതു യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.എന്നാല്‍ ഞാന്‍ ഇനിയും അതു സ്വന്തമാക്കിയെന്നു കരുതുന്നില്ലയെന്നു. 
 
ചുരുക്കിപറഞ്ഞാല്‍ ഈ ഒരു ചിന്തയാണു നമ്മേ പാപസ്ങ്കീര്ത്തിയിലേക്കു നയിക്കുന്നതു. ഓരോ പാപസങ്കീര്ത്തനത്തിലും (കുമ്പസാരത്തിലും ) പരിശുദ്ധാത്മാവിനെനാംസ്വീകരിക്കുന്നു, അതുപോലെ 2കോറ.4:7 - 11 വരെ വായിക്കുമ്പോള്‍ ശ്ളീഹാ പറയുന്ന മണ്‍ പാത്രവും മര്ത്യശരീരവും ഒക്കെ മനുഷ്യന്‍റെ ബലഹഹനതയാണു. മനുഷ്യനു എപ്പോഴും പാപത്തിലേക്കുള്ള ചായ് വുണ്ടു. അതിനാല്‍ അവന്‍ എപ്പോഴും പോരാട്ടത്തിലാണു. അപ്പോള്‍ ഞാന്‍ പാപിയാണെന്നുള്ളചിന്ത എപ്പോഴും ദൈവവിചാരമുള്ള മനുഷ്യനുണ്ടായിരിക്കണം 
 
എന്തിനാണു അടുത്തടുത്തു അധവാ ദിവസവും കുമ്പസാരിക്കുന്നതു ?
അത്മാഭിഷേകം ലഭിക്കുന്നതിനും ശക്തിപ്രാപിക്കുന്നതിനുമാണു.
ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നു പറയുന്നതു ഒന്നു മതിയെന്നുളള അര്ത്ഥത്തിലല്ല. കഴിയുന്നതും മാസത്തില്‍ രണ്ടുപ്രാവസ്യം അധവാ ഒരു പ്രാവശ്യമെങ്കിലും പാപം ഏറ്റുപറയുന്നതു നല്ലതാണു.ഓരോപ്രാവശ്യവും ആത്മനിറവാണു നമുക്കുലഭിക്കുക.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...