"
ജ്ഞാനത്തെ അറിയാനും മനുഷ്യന്‍റെ വ്യാപാരങ്ങള്‍ മനസിലാക്കാനും ഞാന്‍
രാപകല്‍ വിശ്രമമെന്യേ പരിശ്രമിച്ചു. അപ്പോള്‍ കണ്ടതു ദൈവത്തിന്‍റെ
കരവേലകളാണു. സൂര്യനുകീഴെ നടക്കുന്നപ്രവര്ത്തികളെല്ലാം സൂര്യനുകീഴെനടക്കുന്ന
പ്രവര്ത്തികളെല്ലാം കണ്ടുപിടിക്കാന്‍ മനുഷ്യനു സാധ്യമല്ലെന്നാണു .
എത്രബുദ്ധിമുട്ടി അന്വേഷിച്ചാലും അതുകണ്ടെത്തുകയില്ല.
അതുകണ്ടുപിടിച്ചുവെന്നു ബുദ്ധിമാന്‍ അവകശപെട്ടാലും അതു അവനു അതീതമത്രേ ". (
സഭാപ്ര. 8 :17 )
മനുഷ്യന്‍റെ
ഈ ചെറിയതലക്കുള്ളില്‍ ദൈവത്തെ ഒതുക്കാന്‍ സാധിക്കുമെന്നു ചിന്തിക്കുന്ന
മനുഷ്യന്‍ വെറും ഒരു കക്കാക്കു തുല്ല്യമാണു .കടലില്‍ നിന്നും തിരമാലയില്‍
ഒരു കക്കാ കരക്കു അടുത്തു. കടല്‍ വെള്ളം അതുനിറയെ ഉണ്ടായിരുന്നു. കക്കാ
പറഞ്ഞു " നോക്കൂ ഈ കടല്‍ മുഴുവന്‍ ഇപ്പോള്‍ ഞാന്‍
വഹിച്ചിരിക്കുന്നുവെന്നു. "
എന്തു
പറഞ്ഞാലും അതു ബൈബിളില്‍ ഉണ്ടോ യെന്നുചോദിക്കുന്ന സഹോദരന്മാര്‍
ചിന്തിക്കുക. സഭയില്‍ അധികാരം ലഭിച്ചവര്‍ സുവിശേഷപ്രഘോഷണം തുടങ്ങി. അവര്‍
പഴയനിയമത്തില്‍ നിന്നും ( പ്രവാചകന്മാരില്‍ നിന്നും ) പലതും
എടുത്തു പക്ഷേ പുതിയ ബൈബിളില്‍ നിന്നുമല്ല യേശു അവരെ പഠിപ്പിച്ചതും
പരിശുദ്ധത്മാവു ഓര്മ്മിപ്പിച്ചു കൊടുത്തതുംആയ കാര്യങ്ങളാണു പ്രഘോഷിച്ചതു.
യേശു
അവരോടു സുവിശേഷം പറയാനാണു പറഞ്ഞതു. അവര്‍ കണ്ടതും കേട്ടതും കണ്ണുകൊണ്ടു
കണ്ടതും സ്പര്‍ശിച്ചറിഞ്ഞതുമായ കാര്യങ്ങളാണു അവര്‍ പ്രഘോഷിച്ചതു. ബൈബിള്‍
എഴുതനൊന്നും അവരോടു പറഞ്ഞില്ല. അങ്ങനെ തോന്നിയതുതന്നെ ശ്ളീഹാ ആവശ്യാനുസരണം
ഓരോ സഭക്കു എഴുതുന്നതുകണ്ട്പ്പോഴണു എഴുതിതുടങ്ങിയതു. അതു ആളുകളുടെ
അടുക്കല്‍ എത്തിച്ചതു എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണു ? അതുവരെയും സഭയില്‍
സുവിശേഷപ്രഘോഷണം നടന്നതു ബൈബ്ബിളില്‍ എന്തു പറഞ്ഞുവെന്നു ആരും
ചോദിക്കില്ലായിരുന്നു. കാരണം അന്നുബൈബിള്‍ മനുഷ്യന്‍റെ കയ്യില്‍
ഇല്ലായിരുന്നു.
ഞാന്‍
പറഞ്ഞുവന്നതു സഭയും വിശുദ്ധപാരമ്പര്യവുമാണു ആദ്യമുണ്ടായിരുന്നതു. പിന്നെ
സഭയിലാണു ബൈബിള്‍ രൂപപെട്ടതു. ധാരാളം സുവിശേഷങ്ങള്‍ ഉണ്ടയി .അതില്‍ ഏതാണു
ദൈവനിവേശിതമെന്നു തിരഞ്ഞെടുത്തു ഇതാണു സുവിശേഷമെന്നുപറഞ്ഞു
ലോകത്തിനുകൊടുത്തതു സഭയാണു. അതായതു സുവിശേഷം - ബൈബിള്‍ - സഭയുടെ കുഞ്ഞാണു.
സഭയെ കൂടാതെ ബൈബിള്‍ സ്വന്തമായി വ്യാഖ്യാനിച്ചാല്‍ തെറ്റും. അതിനാല്‍
സഭയോടൊത്തുവേണം ബബിള്‍ വ്യഖ്യാനിക്കാന്‍.
ഞാന്‍ പറയാന്‍ വന്ന ഒരു സുപ്രധാനകാര്യം .
1) ബൈബിള്‍ ഒരു ചരിത്ര പുസ്തകമല്ല.
2) ബൈബീള്‍ കാലാതീതമാണു ( കാലത്തില്‍ ഒതുങ്ങിനില്കൂന്ന ഒന്നല്ല )
3)
ഒരു പ്രമേയം അവതരിപ്പിക്കാനായി പറയുന്ന കഥകള്‍ അതുവെറും കഥയാണെന്നു
അതില്കകടി അവതരിപ്പിക്കുന്ന ആശയം എന്തെന്നുമാണു മനസിലാക്കേണ്ടതു.
4) ദൈവത്തിനുകാലഭേദമില്ല.സ്ഥലപരിമിതിയില്ല. ദൈവത്തിനുരൂപമില്ല.
5)
ഹെനോക്കോ,ഏലിയായോ ,മോശയോ ,ഒക്കെ രക്ഷിക്കപെട്ടതു യേശുവില്‍ കൂടിമാത്രമാണു .
ചരിത്രം പഠിക്കുന്നതുപോലെ ബൈബിള്‍ പഠിച്ചാല്‍ ഇതു മനസിലാകില്ല.
യേശുവിന്‍റെ ബലിക്കു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പു
സംഭവിച്ചകാര്യങ്ങള്‍ എങ്ങനെ യേശുവിന്‍റെ ബലിയില്‍ കകടി
സംഭവിച്ചുവെന്നുചോദിക്കാം. നമുക്കു ചരിത്രമേ മനസിലാകൂ. അതുകൊണ്ടാണു
ആദ്യമേതന്നെ ഞാന്‍ പറഞ്ഞതു ദൈവത്തിനു ഒരുകാലമേയുള്ളുവെന്നു
6) ഇവിടെയാണു മരിച്ചവര്‍ക്കുവേണ്ടിയുളള പ്രാര്ത്ഥനയുടെ പ്രസക്തിയും !
മരിക്കുന്ന
അവസരത്തിലാണു തനുതു വിധി. അന്നേരമാണു ലഘുപാപത്തിനും ഇളവുലഭിക്കുക,
മരണകരമായ ഒരു പാപമെങ്ങ്കിലും ഉണ്ടെങ്കില്‍ എന്നെന്നേക്കുമായി അവന്‍
നഷ്ടപെട്ടു. ഒരു പ്രാര്ത്ഥനയും അവനെ രക്ഷിക്കില്ല. ഇനിയും മരിച്ചുകഴിഞ്ഞു
പത്തോ , നൂറോ ,ആയിരമോ എത്രയെങ്കിലും വര്ഷത്തിനുശേഷം ഒരാള്‍ക്കുവേണ്ടി
പ്രാര്ത്ഥിച്ചാലും ആ പ്രാര്ത്ഥനയുടെ ഫലം അയാളുടെ മരണസമയത്തുതന്നെ ലഭിക്കും.
കാരണം ദൈവത്തിനു കാലഭേദമില്ല. എല്ലാം പ്രസെന്‍റ്റാണു.
7) സ്വര്‍ഗരാജ്യം .! എവിടെയാണു സ്വര്‍ഗരാജ്യം ?
സ്വര്‍ഗരാജ്യം
സമീപിച്ചിരിക്കുന്നു. അതു മുകളിലുള്ള സ്ഥലമാണെങ്കില്‍ എങ്ങനെയാ
സമീപിച്ചിരിക്കുന്നതു ? സ്വര്‍ഗ രാജ്യം നിങ്ങളില്‍ തന്നെ ! അതെങ്ങനെയാ
നമ്മളില്‍ വരിക. ?
8) ദൈവം എവിടെ വസിക്കുന്നുവോ അവിടമാണു സ്വര്‍ഗം !
9)
ദൈവം ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഈ പ്രപന്‍ചം മുഴുവന്‍
നിറനിരിക്കുന്നു. ഈ പ്രപന്‍ചത്തിന്‍റെ അതിരു ആര്‍ക്കെങ്ങ്കിലും ഊഹിക്കാമോ ?
കൊടി കോടി പ്രകാശവര്ഷം അകലെയെന്നുപറഞ്ഞാല്‍ ഈ ലോകത്തിലെ ഏതെങ്കിലും
മനുഷ്യനു ഊഹിക്കാനെങ്ങ്കിലും കഴിയുമോ ?
10) ആ ദൈവമാണു എന്‍റെയും നിന്‍റെയും ഹ്രുദയത്തില്‍ വസിക്കുന്നതു ! അപ്പോള്‍ സ്വര്‍ഗം എവിടെയാണു ?
11)
ഇനിയും മനസിലാക്കാമോ ? അതൊരു സ്ഥലമല്ല.അങ്ങനെ ഒരു അവസ്ഥയാണു അധവാ അതു ഒരു
അനുഭവമാണു .മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ അതുദൈവാനുഭവമാണു, ദൈവവുമായുള്ള ഒരു
കൂടിചേരലാണു,ദൈവവുമായുളള സംയോജനമാണു.
12)
യേശുവില്‍ കൂടിയല്ലാതെ ആരും രക്ഷിക്കപെടുന്നില്ല. യേശുചിന്തിയ
തിരുരക്തത്തിന്‍റെ ഫലത്തില്‍ മാത്രമേ ഈ ലോകത്തില്‍ ആരും
രക്ഷിക്കപെട്ടിട്ടുള്ളു. (ഹേനോക്കും,പൂര്‍വപിതാക്കന്മാരും ,മോശയും ,ഏലിയായും ഒക്കെ )
13)
ഈ ലോകത്തില്‍ നന്മചെയ്തു ജീവിച്ചവരാരും നശിച്ചുപോകില്ല. എല്ലാവരും
യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലം അനുഭവിച്ചാണു രക്ഷിക്കപെട്ടതു. യേശു
വരുന്നതിനു മുന്‍പു യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരും നന്മചെയ്തു ജീവിച്ചു
മരിച്ചവര്‍ യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്താല്‍ രക്ഷിക്കപെട്ടതുപോലെ
യേശു വന്നതിനുശേഷവും യേശുവിനെ അറിഞ്ഞിട്ടില്ലാത്തവര്‍ നന്മചെയ്തു
ജീവിച്ചുമരിച്ചാല്‍ അവരും യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലത്തിനു
അര്‍ഹരാണു.യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരും യേശുവിന്‍റെ തിരുരക്തത്താലാണു
രക്ഷിക്കപെടുക.
14) അജ്ഞതയുടെ
കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. (അപ്പ.17:30 ) .ഇന്നും
അതുതുടരുന്നുവെന്നു നമുക്കു അറിയാം സുവിശേഷം കടന്നുചെല്ലാത്ത സ്ഥലങ്ങളാണു
ഇന്നുകൂടുതലും. അവിടെയെല്ലാം ഇന്നും അജ്ഞതയുടെ കാലഘട്ടമാണു. ഈ അജ്ഞ്തയുടെ
കാലഘട്ടത്തില്‍ നന്മചെയ്തു ജീവിക്കുന്നവരെ ദൈവം രക്ഷിക്കുന്നതു യേശുവിന്‍റെ
തിരുരക്തത്തിന്‍റെ ഫലത്താല്‍ മാത്രമാണു .
ഒരുകാര്യം കൂടിപറഞ്ഞു ഇതവസാനിപ്പിക്കാം
ദൈവരാജ്യവും , സ്വര്‍ഗരാജ്യവും .
ഈ പദങ്ങള്‍ വി.മത്തായിയുടെ സുവിശേഷത്തില്‍ 38 പ്രാവശ്യം കാണുന്നു.
ഇതില്‍
സ്വര്‍ഗരാജ്യമെന്നപദം 33 പ്രാവശ്യ്ം കാണാന്‍ കാരണം യഹഹദര്‍
ദൈവരാജ്യമെന്നപദം ഉപയോക്കാന്‍ ഇഷ്ടപെടില്ല. ദൈവനാമം
വ്രുധാഉപയോഗിക്കെരുതെന്ന ചിന്തയാണു സ്വര്‍ഗരാജ്യം കൂടുതലുപ്യോഗിക്കാന്‍
കാരണമെന്നു ചിന്തിക്കാം .രണ്ടിന്‍രെയും അര്ത്ഥം ഒന്നുതന്നെയാണു.
കാലത്തിന്‍റെ
പൂര്ണതയില്‍ ദൈവത്തിന്‍റെ ഭരണം (ദൈവരാജ്യം ) മനുഷ്യരുടൈടയില്‍ യേശുവിലൂടെ
ഉല്ഘാടനം ചെയ്യപ്പെട്ടു. യേശുവിന്‍റെ വാക്കുകളില്‍ ദൈവരാജ്യ്ത്തിന്‍റെ
സാന്നിദ്ധ്യം വെളിപ്പെടുത്തി." " സ്വര്‍ഗരാജ്യം
സമീപിച്ചിരിക്കുന്നു. " (മത്താ.3:2 ,4:7 )
"ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കകന്നു. " (മത്താ.12:8 )
യേശുവിന്‍റെ
വരവോടെ ദൈവരാജ്യം ഭഭമിയില്‍ ഉത്ഘാടനം ചെയ്യപെട്ടുകഴിഞ്ഞു. പക്ഷേ
അതതവളരുകയും പൂര്ത്തീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടു .ഉഗാന്ത്യത്തിലാണു
അതു സംഭവിക്കുക.( മത്താ.13:43 , 25:34 ,26:29 )
അതിനുവേണ്ടിസ്ഥാപിതമായതാണു സഭ. വി. മത്തായിയുടെ വീക്ഷണത്തില്‍ സഭ പുതിയ
ഇസ്രായേലാണു.
No comments:
Post a Comment