സ്നേഹിതരുടെ ചോദ്യങ്ങള്‍ക്കു ചുരുക്കമായിഎഴുതുന്നു
1) ദൈവത്തിനു സ്ഥലകാല പരിമിതികള്‍ ഇല്ല.
2) സ്വര്‍ഗവും ,നരകവും ഒക്കെ സ്ഥലങ്ങളല്ല. അനുഭവമാണു.
3)
ഈ പ്രപന്‍ചം മുഴുവന്‍ നിറഞ്ഞിര്‍ക്കുന്ന ദൈവം എതെങ്കിലും ഒരു സ്ഥലത്തു
ഒതുങ്ങിനില്ക്കുന്നില്ല.ദൈവം വസിക്കുന്നിടമാണു സ്വര്‍ഗം .130ആം സങ്കീത്തനം
ഒരു ഐഡീയാതരും.
4) ദൈവത്തിനു മതം ഇല്ല.എല്ലാമതങ്ങളും അവിടുത്തെയാണു.
5) ദൈവമല്ലാതെ പിശാചു മനുഷ്യനെ സ്രിഷ്ടിക്കുകയോ ജീവന്‍ കൊടുക്കുകയോ ചെയ്യുന്നില്ല.
6) മനുഷ്യരെല്ലാം ദൈവമക്കളാണു.ദൈവത്തിനു വേര്‍തിരിവില്ല.നന്മചെയ്യുന്നവരെയെല്ലാം അവിടുത്തെ മക്കളുടെ സ്ഥാനത്തേക്കു അവിടുന്നു ഉയര്ത്തുന്നു.
7) ഒരു മനുഷ്യനും സ്വന്തം കഴിവുകൊണ്ടു രക്ഷിക്കപെടുന്നില്ല.എല്ലാം ദൈവക്ക്രുപയാണു.
8) ഇസഹാക്കു വാഗ്ദത്ത പുത്രനാണെങ്ങ്കില്‍ ഇസ്മായേലിനെ ദൈവം ഉപേക്ഷിച്ചില്ല.( ദൈവത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യന്‍ വളര്‍ന്നിട്ടില്ല )
9) ദൈവപുത്രന്‍ വന്നതു മനുഷ്യനെ രക്ഷിക്കാനാണു .കത്തോലിക്കനെ മാത്രം രക്ഷിക്കാനല്ല.
10) ദൈവപുതന്‍ വന്നതു അടക്കപെട്ട സ്വര്‍ഗം തുറക്കുവാനാണു .
11) ദൈവപുത്രന്‍റെ കുരിശമരണം മനുഷ്യജാതിക്കുവേണ്ടിയാണു.ഒരുപ്രത്യേക ജാതിക്കുവേണ്ടിയല്ല.
12)
ദൈവപുത്രന്‍റെ കുരിശിലെ ബലിയോടുകൂടി അതിനു മുന്‍പു മരിച്ചവരില്‍
നന്മചെയ്തവരെല്ലാം സ്വര്‍ഗത്തിലേക്കക എടുകകകപെട്ടു. തിന്മചെയ്തവര്‍
ന്യായവിധിയിലേക്കും. ( ഈ 12അമത്തേതു മനസിരുത്തിവായിക്കണം )
13)
ദൈവപുത്രന്‍റെ കുരിശിലെ ബലിക്കു മുന്‍പു ഉള്ളവരും പിന്‍പുള്ളവരും
ദൈവസന്നിധിയില്‍ ഒരുപോലെയാണു.കാലഭേദമില്ല. യേശുവിന്‍റെ ബലിക്കു മുന്‍പു
നന്മചെയ്തു മരിച്ചവര്‍ രക്ഷിക്കപെടുമെങ്ങ്കില്‍ ബലിക്കു ശേഷവും നന്മചെയ്തു
മരിക്കുന്നവര്‍ അവിടുത്തെ തിരുരക്തത്തില്‍ കഴുകി രക്ഷിക്കപ്പെടും . 14 )
മാമോദദസാമുങ്ങിയതുകൊണ്ടു മത്രം ഒരാള്‍ രക്ഷിക്കപെടുന്നില്ല.
15) കത്തോലിക്കാസഭയിലെ അംഗം ആയതുകൊണ്ടു മാത്രം ഒരാള്‍ രക്ഷിക്കപെടുന്നില്ല.
16) വൈദീകനോ മെത്രാനോ ആയതുകൊണ്ടു മാത്രം ഒരാള്‍ രക്ഷിക്കപെടുകില്ല.
16 ) അക്രൈസ്തവമാതാപിതാക്കളില്‍ നിന്നും ജനിച്ചതുകൊണ്ടു മാത്രം ഒരാള്‍ ശിക്ഷിക്കപെടുന്നില്ല. (അവിടെ ജനിച്ചതു അവന്‍റെ കുറ്റമല്ല )
17
) അക്രൈസ്തവരായ മാതാപിതാക്കളില്‍ നിന്നും ജനിച്ചു അവനുലഭിച്ച അറിവിന്‍റെ
അടിസ്ഥാനത്തില്‍ നന്മചെയ്തജീവിച്ചാല്‍ അവന്‍ രക്ഷിക്കപെടും.അങ്ങനെ ജനിച്ചതു
അവന്‍റെ കുറ്റമല്ല. അതുകൊണ്ടാണു ഡോ.അബ്ദുള്‍ കലാമിനെ അക്രൈസ്തവനായ
വിശുദ്ധനെന്നു ഞാന്‍ വിളിച്ചതു. ( ഞാന്‍ പറഞ്ഞതുകൊണ്ടു അതു
സത്യമാണെന്നു ധരിക്കണമെന്നനല്ല. എനിക്കു ലഭിച്ച അറിവിന്‍റെ അടിസ്താനത്തില്‍
ഞാന്‍ പറയുന്നു., എന്നാലും ഇതു സഭക്കു എതിരല്ല. )
18)
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. എന്‍റെ ദൈവമേ ! എന്നുവിചരിച്ചു
ഒരുവന്‍ ( അക്രൈസ്തവന്‍ ) ബലി അര്‍പ്പിച്ചാല്‍ അതു പിശാചിനാകില്ല. ജീവനുളള
ദൈവത്തിനു തന്നെയാണു .ശ്ളീഹായുടെ സാക്ഷ്യം നോക്കാം .
"
അജ്ഞാതദേവനു എന്നു എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു .നിങ്ങള്‍
ആരാധിക്കുന്ന ആ അജ്ഞാതദേവനെകുറിച്ചുതന്നെയാണു ഞാന്‍ നിംഗളോടു
പ്രസംഗിക്കുന്നതു. പ്രപന്‍ചത്തേയും അതിലുള്ള സകലത്തേയും സ്രിഷ്ടിച്ചവനും
സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും കര്ത്താവുമായ ദൈവം മനുഷ്യ നിര്മ്മിതങ്ങളായ
ആലയങ്ങളിലല്ല വസിക്കുന്നതു. " ( അപ്പ.17: 23 - 24 )
19)
കത്തോലിക്കനു , സൂക്ഷിച്ചില്ലെങ്കില്‍ രക്ഷവളരെ അകലെയാണു.കാരണം ദൈവം അവനു
വാരികോരി കൊടുത്തു, എന്നിട്ടും അവന്‍ അലംഭാവത്തിലാണു നടക്കുന്നതെങ്കില്‍
സൂക്ഷിക്കണം രക്ഷ അകലെയാണു.
20 )
അച്ചന്മാ്രും മെത്രാന്മാരും അല്മായരെക്കാള്‍ സൂക്ഷിക്കണം അല്ലെങ്ങ്കില്‍
സ്വര്‍ഗരാജ്യത്തില്‍ നിന്നും അകലെയായിപോകും. ഉദാ,ഒരേ കുറ്റം ചെയ്ത
കന്യാമറിയത്തിനും ,സഖറിയാ പുരോഹിതനും ശിക്ഷ വ്യത്യസ്ഥമായിരുന്നു. മറിയം
ശിക്ഷയില്‍ നിന്നും രക്ഷപെട്ടു എന്നാല്‍ പുരോഹിതനായ സഖറിയായെ ദൈവം
ശിക്ഷിക്കുകതന്നെചെയ്തു,
21) പത്തു
താലന്തു കിട്ടിയവന്‍ ഒന്നും കൊണ്ടു ചെന്നാല്‍ ദൈവം ഓടിക്കും. ഒന്നു
ലഭിച്ചവന്‍ ഒന്നു മാത്രം കൊണ്ടുചെന്നാലും ദൈവം ക്ഷമിച്ചെന്നുവരും.
ഇത്രയും കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടു നിംഗളുടെ ചോദ്യങ്ങള്‍ക്കു നിംഗള്‍ തന്നെ മറുപടികണ്ടു പിടിക്കാന്‍ ശ്രമിക്കുക.
ദൈവം അനുഗ്രഹിക്കട്ടെ
No comments:
Post a Comment