Monday, 9 February 2015

സ്വര്‍ഗോന്മുഖമായി യാത്രചെയ്യുന്ന സഭ !

കൊടുംകാറ്റില്‍ കൂടേയും തിരമാലകളില്കൂടേയും യാത്രചെയ്യുന്ന മണവാട്ടിയായസഭ പോട്ടിതെറികളും കോലാഹലങ്ങളുമൊക്കെ ഉണ്ടാകാം ! പക്ഷേ യേശു അമരത്തുതന്നെയുണ്ടു യേശുവിന്‍റെ മണവാട്ടിയായസഭയെ തകര്‍ക്കാന്‍ ലൂസിഫറിനു കഴിയുമോ ?

സഭയെ നയിക്കുന്നതു ആരാണൂ ? ഉത്താരം പരിശുദ്ധാത്മാവാണു !

നരക കവാടാം അതിനെതിരേ പ്രബലപ്പെടുകില്ലെന്നു പറഞ്ഞതും , ലോകാവസാനത്തോളം താന്‍ സഭയോടൊത്തൂണ്ടാകുമെന്നും പറഞ്ഞു സഭയെ ധൈര്യപ്പെടുത്തിയതും ആരാണു ? ഉത്തരം യേശു തന്നെയാണു.

സ്ത്രീ, കുഞ്ഞിനെ പ്രസവിച്ച ഉടനെ അതിനെ നശിപ്പ്പിക്കാന്‍ ഓടിയ നാരകീയശക്തികള്‍ ഇന്നും പ്രവര്‍ത്തന നിരതാരാണോ ? ഉത്തരം . അതേ !

ഏതുവേഷത്തിലാണു വരിക ?ഉത്തരം വെള്ളവസ്ത്രംധരിച്ചുവന്നുകബളിപ്പിക്കും

ചിലര്‍ സൂട്ടിലും വരും !

അരാണു ഇതിന്‍റെ പുറകില്‍ പ്രവര്‍ത്തിക്കൂന്നതു ? ഉത്തരം ലൂസിഫര്‍ !



കത്തോലിക്കാസഭയെ തകര്‍ക്കാന്‍ ലൂസിഫര്‍ 2000 വര്‍ഷമായിട്ടു ശാസം വിടാതെ പ്രവാര്‍ത്തിക്കുന്നു. ഓരോരുത്തരെവിടും ,അവര്‍തോറ്റുകഴിയുമ്പോള്‍ അടുത്ത അടവുമാഅയി വരും , ഏകസ്വഭാവവാദം ,മുതല്‍ ഒത്തിരി അടവുകള്‍ എടുത്തു അവസാനം ,എശുവിന്‍റെ ദൈവത്വം, മാതാവിന്‍റെ കന്യാത്വം, കൂദാശകള്‍ക്കെ ല്ലാം എതിര്‍ പറയുക. കുര്‍ബാനയിലെ ദൈവസാന്നിധ്യം നിഷേധിച്ചുനോക്കി ,പിന്നീടു മാമോദീസായില്‍ പിടിച്ചുനോക്കി. അവസാനം നിരീശ്വരവാദാം ,സാത്താന്‍ സേവ, സാത്താന്‍ കുര്‍ബാന ,എന്നു വേണ്ടാ അവന്‍ കഠിനാധ്വാനം ചെയ്യുന്നു. ഇന്നു ആലയില്‍ പിന്‍ വാതിലില്‍ കൂടി കയറി മോഷണം പതിവാക്കി.

ഇതുകൊണ്ടൊന്നൂം സഭയെ തകര്‍ക്കാന്‍ കഴിയാത്തതു സഭയെ നയിക്കുന്നതു പരിശുദ്ധാത്മാവായതുകൊണ്ടാണുഅമേരിക്കയിലും മറ്റും അരൂപി ശക്തമായി പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം ഒരുകോടിയുടെ വര്‍ദ്ധനവു ആത്മാവിന്‍റെ പ്രവര്‍ത്തനമാണു . മൂന്നു വര്‍ഷം (2012 ല്‍ ) മുന്‍പു 123 കോടി കത്തോലിക്കരാണു ലോകത്തിലുണ്ടായിരുന്നതു .



കുറെയൊക്കെ ന്ഷ്ടപ്പെടുമെന്നു അരൂപിതന്നെ ബൈബിളില്‍ പറഞ്ഞിരിക്കുന്നു ..
വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കും .

" വരും കാലങ്ങളില്‍ ചിലര്‍ കപടാത്മാക്കളിലും, പിശാചിന്‍റെ പ്രബോധനങ്ങളിലും ശ്രദ്ധ അര്‍പ്പിച്ചുകൊണ്ടു വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കുമെന്നു ആത്മാവു വ്യക്തമായി പറയുന്നു " ( 1 തിമോ. 4:1 )

" കൊല്ലപ്പെടുന്നതിനു മാത്രമായി സ്രിഷ്ടിക്കപെട്ട ,സഹജ വാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്തമ്രുഗങ്ങളെപ്പോലെയാണു അവര്‍ തങ്ങള്‍ക്കു അഞ്ജാനമായക്കര്യ്ങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. (2പത്രോ.2:12 )

" ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്തകാലം വരുന്നു.കേള്വിക്കു ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്ന്ന പ്രബോധകരെ വിളിച്ചുകൂട്ടും . അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും ." (2.തിമോ.4: 3-4 )

വയറ്റിപിഴപ്പിനുവേണ്ടി ഏതുവേഷവും കെട്ടുന്നവര്‍. വിശ്വാസികളെ വഴിതെറ്റിക്കും

ഉത്തമവിശ്വാസമില്ലാത്തവരും ചന്‍ചല്മനസ്ക്കരുമായവര്‍ ഈ കൂട്ടരുടെ ചതിയില്‍ പെടും .ഇവരെ കുറിച്ചു ആത്മാവു വളരെ വ്യക്തമായിതന്നെ പറഞ്ഞിരിക്കുന്നതാണു മുകളില്‍ പറഞ്ഞിരിക്കുന്നതു. ദൈവത്തിന്‍റെ വചനത്തെക്കാള്‍ അവര്‍ക്കിഷ്ടം അവരുടെ അഭിരുചിക്കു ചേര്ന്നവിധം സംസാരിക്കുന്നവരെയാണു.യേശുവിന്‍റെ സുവിശേഷത്തെക്കാള്‍ അതിനെ തലതിരിഞ്ഞവിധത്തില്‍ അവതരിപ്പിക്കുന്നതുകേള്‍ക്കാനാണു . വിശ്വാസം ജീവിക്കാനും ,അതുപ്രവര്ത്തിക്കാനും ബുദ്ധിമുട്ടാണു എന്നാല്‍ വളരെ എളുപ്പത്തിലും ബുദ്ധിമുട്ടില്ലാതെയും ചെയ്യാന്‍ സാധിക്കുന്നതു വെറുതെ വിശ്വസിക്കുക. ആറ്റില്‍ ഒന്നു മുങ്ങിയേക്കുക. രക്ഷിക്കപെട്ടുകഴിഞ്ഞു. പിന്നെ ഒന്നുംവേണ്ടാ. അതിനെ സ്വീകരിക്കാന്‍ എളുപ്പമാണു. മെയ് ചൊറിയാതെ ,മെയ്യനങ്ങാതെ സൂത്രത്തില്‍ കാര്യ്ം കാണാം. ഇഹില്‍ ആക്രുഷ്ടരാകുന്നവരുണ്ടു . എന്നാല്‍ സഭയുടെ പഠനം പ്രവര്ത്തിയില്ലാത്തവിശ്വാസം ചത്തതായതിനാല്‍ നീവിശ്വാസം ജീവിക്കണം . വിശ്വാസത്തെ പ്രവര്ത്തിയില്കൂടിവേണം പൂര്ത്തിയാക്കാന്‍ . ര്‍ക്ഷപെടുന്നതിനു ഒരു നൂല്പാലത്തെല്‍ കൂടിയുള്ള നടപ്പുപോലെയാണു. അതിനാല്‍ എല്ലാവരും ര്‍ക്ഷയുടെ പാതയിലാണു. മരിക്കുന്നതുവരെ അപകടം മുന്‍പില്‍ തന്നെയുണ്ടു.അതിനാല്‍ അതീവശ്രദ്ധ ആവശ്യമാണു. ആരും തന്നെ രക്ഷിക്കപ്പെട്ടുകഴിഞ്ഞുവെന്നു സഭപഠിപ്പിക്കുന്നില്ല.

Tuesday, 3 February 2015

വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തിനും ഉണ്ടു ഒരു പ്രത്യേകത !

ചില ഫെയിസ് ബുക്കു സുഹ്രുത്തുക്കളെപ്പോലെയാണോ ?
ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ഞോണ്ടികൊണ്ടിരിക്കും പ്രകൊപിപ്പിക്കാന്‍ !
ചില ഭര്‍ത്താക്കന്മാരും അങ്ങനെതന്നെ ?

മര്‍ക്കോസ് ശ്ളീഹായും അല്പം പ്രകോപനം ഇഷ്ടപ്പെടുന്നോ ?

അദ്യത്തെ മൂന്നു അധ്യായങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ മനസിലാകുന്നതു എന്താണു? ശരിക്കും മനസിലാക്കാന്‍ ആദ്യമൂന്നു അധ്യായങ്ങളും ഒന്നിച്ചു മനസ്സിലാക്കണം
ഇവിടെ മൂന്നു വിഭാഗമായിതിരിച്ചാല്‍

1) യേശു
2) ജനവിഭാഗം
3) അപ്പസ്തോലന്മാര്‍

ഒന്നാമത്തെ അധ്യായത്തില്‍ അല്പം പ്രകോപനം ആരംഭിക്കുന്നു.
ശാബദത്തില്‍ രോഗശാന്തി ഇതില്‍ പരം എന്താപ്രകോപനമാവേണ്ടതു ?



വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പു പെന്തക്കോസ്തുിനോടു ഒരു വാക്കു ! (പെന്തക്കോസ്തു സഹോദരന്മാരായ ഉപദേശിമാരോടു )

തലതിരിഞ്ഞ ഉപദേശം അവസാനിപ്പിച്ചു യാധാര്‍ത്ഥ്യത്തിലേക്കു വരിക .

യേശുക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ടു മാത്രം രക്ഷപെടുമോ ?
അങ്ങനെയാണെങ്ങ്കില്‍ എല്ലാ പിശാചുക്കളും രക്ഷപെടണമെല്ലോ ?
യേശു ദൈവപുത്രനാണെന്നു മനുഷ്യരെക്കാള്‍ നേരത്തെ മനസിലാക്കിയതും വിശ്വസിച്ചതും പിശാചുക്കളാണു . മനുഷ്യരെക്കാള്‍ ശക്തമായ വിശ്വാസമാണു പിശാചുക്കള്‍ക്കുള്ളതു . യേശുവിന്‍റെ കഴിവിലും ,അതുപോലെ അവനാണു മനുഷ്യരക്ഷകനെന്നും പിശാചുക്കള്‍ക്കറിയാം .പക്ഷേ അവന്‍റെ വിശ്വാസം അവനെ രക്ഷിക്കുന്നില്ല. എന്താണു കാര്യം ? വിശ്വാസം പ്രവര്‍ത്തിയില്‍ ഇല്ല.

പ്രവര്‍ത്തിയില്ലാത്തവിശ്വാസം ചത്തതാണു

"  പ്രവര്‍ത്തികള്‍ കൂടാതെയുള്ളവിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു " (യാക്കൊ. 2: 17 )
" മനുഷ്യന്‍ വിശ്വാസം കൊണ്ടു മാത്രമല്ല പ്രവര്ത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു. "   ( യക്കോ.2: 24 )
അതിനു ഉദാഹരണമായി നമുക്കു അതിന്‍റെ താഴെയുള്ള വാക്യം എടുക്കാം
" റാഹാബു എന്നവേശ്യ ,ദൌത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്കു പുറത്തയ്ക്കുകയും ചെയ്തപ്രവര്‍ത്തിമൂലമല്ലേ നീതീകരിക്കപ്പെട്ടതു ? ആത്മാവില്ലാത്തശരീരം മ്രുതമായിരിക്കുന്നതുപോലെ പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസവും മ്രുതമാണു "  ( യാക്കോ 2: 25- 26 )

വിഷയത്തില്‍ നിന്നും അല്പം മാറിപോയതു പിശാചിന്‍റെ വിശ്വാസ പ്രഖ്യാപനം കണ്ടതുകൊണ്ടാണു . എന്നിട്ടും രക്ഷപെടുന്നില്ല ?

അശുദ്ധാത്മാവു ബാധിച്ചമനുഷ്യന്‍ അലറിവിളിച്ചു യേശുവിനോടു അപേക്ഷിക്കുന്നു .ഞങ്ങളെ ഉപദ്രവിക്കരുതു . നീ ആരാണെന്നു എനിക്കറിയാം . ദൈവത്തിന്‍റെ പരിശുദ്ധന്‍ . യേശു ദൈവപുത്രനാണെന്നു അവന്‍ വിശ്വസിക്കുന്നു . പക്ഷേ അവന്‍ ഒരിക്കലും രക്ഷപെടില്ല. കയിലിരിപ്പു വിശ്വാസത്തില്‍ നിന്നും വേറിട്ടുനില്ക്കുന്നു. അവനു വിശ്വാസം ജീവിക്കാന്‍ പറ്റില്ല.



രണ്ടാമത്തെ അധ്യായത്തില്‍ നാം കാണുന്നതു തളര്‍വാതരോഗിയെ എടുത്തുകൊണ്ടു വന്നവരുടെ വിശ്വാസം കണ്ടീട്ടാണു തളര്‍വാതരോഗിയെ യേശു സുഖപ്പെടുത്തുന്നതു .ഇവിടെയും പെന്തക്കോസ്തുകാര്‍ക്കു പാരയുണ്ടു .
അതെന്താണെന്നുചോദിച്ചാല്‍ ? ഒരു ശിശുവിനുവേണ്ടി വിശ്വാസം ഏറ്റുപറഞ്ഞാല്‍ അതിനു ഫലമുണ്ടെന്നു ഈ ഒരു ഉദാഹരണത്തില്കൂടി മനസിലാക്കാം .പിന്നീടു കുട്ടിവളര്ന്നു കഴിയുമ്പോള്‍ അവന്‍ മറ്റുകൂദാശകളിലെല്ലാം വിശ്വാസം ഏറ്റുപറയുന്നു.. മുന്‍പു സ്വീകരിച്ചതിനെ ഉജ്വലിപ്പിക്കാന്‍ അവനു അവസരം ഉണ്ടു. അവരുടെ ഉപദേശത്തിന്‍റെ വലിയ ഒരപകടം പൊട്ടനോ ,ചെകിടനോ ,കുഞ്ഞുങ്ങളോ മരിച്ചാല്‍ അവര്‍ രക്ഷിക്കപ്പെടില്ലെന്നാണു . ജീവന്‍റെ വില അവര്‍ക്കറിയില്ലെന്നു തോന്നും അവരുടെ തലഹിരിഞ്ഞ ഉപദേശം കേട്ടാല്‍ ! ജീവന്‍റെ വില ദൈവത്തിനും സഭക്കുമറിയാം.   ഇനിയും മൂന്നാമധ്യായത്തിലേക്കുവരുമ്പോള്‍
ശാബദത്തില്‍ രോഗശാന്തി , അതുപോലെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ,സ്വജാതിയില്‍ നിന്നും വിജാതിയില്‍ പെട്ടവരുമായി വലിയ ജനക്കുട്ടം കടല്ക്കരയില്‍ ഒന്നിച്ചുകൂടുന്നു. അവരെല്ലാം യേശുവിനെ ഒന്നുകാണണം .ഒന്നുതൊടണം ,രോഗശാന്തിലഭിക്കണം ഈ ഒരുചിന്തയുമായി വന്നുകൂടിയ ജനകൂട്ടത്തെയാണു കാണുക. അതുപോലെ കുറ്റമാരോപിക്കാനായി ഉറ്റുനോക്കുന്ന പ്രമാണിമാരേയും കണാം

ഇവിടെയാണു യേശു പഠിപ്പിക്കുന്നതു ശാബതും മനുഷ്യനുവേണ്ടിയാണെന്നു. ശാബതില്‍ നന്മചെയ്യുന്നതാണു നല്ലതു , തിന്മചെയ്യരുതെന്നും പഠിപ്പിക്കുന്നു.

ഈ വലിയ കോലാഹാലങ്ങള്‍ കഴിഞ്ഞാണു ഈ ജനകൂട്ടത്തില്‍ നിന്നും വേറിട്ടു നില്ക്കാനായി , ഇതിനിടയില്‍ അശുദ്ധാത്മാക്കള്‍ ബാധിച്ചവര്‍ നീ ദൈവപുത്രനാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു.

"  പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കിഷ്ടമുള്ളവരെ അടുത്തേക്ക്കുവിളിച്ചു അവര്‍ അവന്‍റെ അടുത്തേക്കുചെന്നു.
തന്നോടുകൂടി ആയിരിക്കുന്നതിനും ,പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാ ചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരേ നിയോഗിച്ചു. "  ( മര്‍ക്കോ 3: 13- 15 )

ഇവിടെ നാം യേശുവിനെ കാണുന്നു.

സിനഗോഗുകളില്‍ പ്രസ്ംഗിക്കുന്നു. കടല്‍ തീരത്തും , നാട്ടുമ്പുറത്തും , പട്ടണങ്ങളിലും, സ്വജാതീയരുടെയിടയിലും, വിജാതീയരുടെയിടയിലും, അന്യദേശങ്ങളില്‍ നിന്നും വന്നവരുടെയിടയിലും ,നന്മചെയ്തുകൊണ്ടു കടന്നുപോകുന്നു.

ജനകൂട്ടം

സാധാരണക്കാരുടെ പ്രബോധനം പോലല്ല.ഇവന്‍ ആധികാരിക്കമായി പറയുന്നു. പിശാചുക്കള്‍ പോലും ഇവനെ അനുസരിക്കുന്നു ഇവനാരാണു ?
പുരോഹിതസമൂഹം ,ഇവന്‍ ശാബദ് അനുസരിക്കുന്നില്ല. ഇവന്‍ മനുഷ്യരെ ചതിക്കുന്നവനാണു .ഇവനെ കൊന്നില്ലെങ്ങ്കില്‍ നമ്മുടെ അധികാരം പോകുമെന്നു ഭയപ്പെടുന്നവര്‍, പ്രവാചകനായി വിശ്വസിക്കുന്നകൂട്ടര്‍, ദൈവപുത്രനാണെന്നുവിശ്വസിക്കുന്ന സൌഖ്യപ്പെട്ടവരായവര്‍, ലോകരക്ഷകനും ദൈവപുത്രനുമാണെന്നു വിശ്വസിക്കുന്ന പിശാചുക്കള്‍ ,വിളിലഭിച്ചതുമുതല്‍ യേശുവിനോടുകൂടെ ആയിരിക്കുന്ന ഒരുകൂട്ടര്‍ ഇങ്ങ്നെ വിവിധതരത്തിലുള്ളവര്‍ .

ഇവരില്‍ നിന്നുമാണു താന്‍ ഇഷ്ടപ്പെട്ടവരെ തന്നോടുകൂടെ ആയിരിക്കനായി തിരഞ്ഞെടുക്കുന്നതു . ഇതു നടക്കുന്നതു വലിയ കോളിളക്കത്തിനുശേഷമാണു.
അതുകൊണ്ടാണു ഞാന്‍ പറഞ്ഞതു മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അല്പം പ്രകോപനം കഴിഞ്ഞാണു കാര്യത്തിലേക്കു പ്രവേശിക്കുന്നതു. എല്ലാവരേയും ഒന്നു ഉണര്‍ത്തിയിട്ടാണു, ഒന്നുതോണ്ടി പ്രകോപിപ്പിച്ചിട്ടാണു കാര്യം പറയുന്നതു .അതു ഒരു സ്റ്റയിലാണു.

ചില സെമിനാറുകളില്‍ ആദ്യം ഒരു brain storming ഉണ്ടു ആകെപ്പാടെ ചിന്തയില്‍ ഒരു പ്രകോപനം , പലതരത്തില്‍ ചിന്തിക്കാനുള്ള അവസരം കൊടുത്തിട്ടു കാര്യത്തിലേക്കു കടക്കുക. ഏതാണ്ടിതുപോലെ വി. മര്‍ക്കോസും വേറിട്ടഒരു ചിന്താരീതി തിരഞ്ഞെടുത്തോയെന്നുചിന്തിക്കേണ്ടിയിരിക്കുന്നു.  

Friday, 30 January 2015

കുരിശും കുരിശുവരയും

മലബാർ സഭയിൽ കുരിശടയാളം ചെറുതും വലുതും ഉപയോഗിക്കുന്നു.

ചെറുതു. " പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമ്മിൻ .

വലുതു . "വി.കുരിശിൻറെ അടയാളത്താൽ ഞങ്ങളുടെ + ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ :

പിതാവിൻറെയും പുത്രൻറെയും + പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമ്മിൻ ."

മലങ്കരസഭയിൽ ത്രിത്വസ്തുതിയും കുരിശടയാളം ചെറുതുമാണു ഉപയോഗിക്കുന്നതു.

ത്രിത്വസ്തുതി. " പിതാവിനും പുത്രനും +പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എനേക്കും ആമ്മീൻ.

പ്രാർത്ഥന ആരംഭിക്കുന്നതു പട്ടക്കാരോ,മേല്പട്ടക്കാരോ ആണെങ്കിൽ കുരിശടയാളം ചെറുതോ,ത്രിത്വസ്തുതിയോ ഉപയോഗിക്കുന്നു.

അല്മായരാണു ആരംഭിക്കുന്നതെങ്കിൽ " ബാവായും പുത്രനും + പരിശുദ്ധറൂഹായുമായ സത്യേക ദൈവത്തിൻറെ തിരുനാമത്തിൽ ആമ്മീൻ "


കുരിശുവര പ്രാർത്ഥന ( ഇതിനെ സഭ രക്ഷയുടെ അടയാളമെന്നും പറയുന്നു. )

"കുരിശുവരപ്രാർത്ഥന " സഭയുടെ അടിസ്ഥാന പ്രാർത്ഥനയാണു.ഇതിൽ ക്രിസ്തുമതത്തിൻറെ അടിസ്ഥാന സത്യങ്ങൾ വെളിവാക്കപ്പെടുന്നുണ്ടു. ഒരുവൻ കുരിശുവരക്കുന്നതിലൂടെ അവനു തിന്മകളിൽ നിന്നും രക്ഷപ്രാപിക്കനുള്ള ദൈവികശക്തിലഭിക്കുന്നു.രക്ഷയുടെ ശത്രുവായ സാത്താനിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കുന്നു.മനുഷ്യൻ സ്വത്ന്ത്രനാകുന്നു.മനുഷ്യൻ വിശുദ്ധീകരിക്കപ്പെടുന്നു.അതുഒണ്ടാണു കുരിശുവരയെ രക്ഷയുടെ അടയാളമെന്നുപറയുന്നതു.



കുരിശടയാളത്തെക്കുറിച്ചു പിതാക്കന്മാരുടെ ഉപദേശം !

വിശുദ്ധ ക്രിസോസ്റ്റം

" കുരിശടയാളം വരക്കുമ്പോൾ കുരിശിൽ അടങ്ങിയിരിക്കുന്ന എല്ല രഹസ്യവും ഓർമ്മിക്കുക.ശരീരാവയവങ്ങൾ കുരിശിനാൽ മുദ്രകുത്തുമ്പോൾ നിങ്ങളെതന്നെ ക്രിസ്തുവിൻറെ ദാസനോ ദാസിയോ ആയി സമർപ്പിക്കുക. ഹ്രുദയവും മനസും പങ്കുചേരാതെയുള്ള യാന്ത്രീകമായ കുരിശുവര ഫലശൂന്യമാണു.അർത്ഥരഹിതമാണു.

വി.ഗ്രിഗറി ടൂർസ്


"നിങ്ങളെ കീഴടക്കാൻ ശ്രമിക്കുന്നപ്രലോഭനങ്ങളിൽ നിന്നും രക്ഷനേടാൻ ഭക്തിയോടും ശ്രദ്ധയോടും കൂടി കുരിശടയാളം വരച്ചാൽ മാത്രം മതി."

വി ജോൺ ക്രിസോസ്റ്റോം


" കുരിശടയാളം വരക്കാതെ നിങ്ങളുടെ ഭവനം ഒരിക്കലും വിട്ടിറങ്ങരുതു. അതുനിങ്ങൾക്കു ഒരു വടിയും ആയുധവും ,ആർക്കും കീഴടക്കാനാകാത്ത ഒരു കോട്ടയും ആയിരിക്കും. ഈ ആയുധം ധരിച്ചിരിക്കുന്നതു കാണുമ്പോൾ ശത്രുക്കൾ നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടുകില്ല.

സഭയിൽ നിറഞ്ഞുനിൽക്കുന്നതും ഒഴിച്ചുകൂട്ടാൻ പാാടില്ലാത്തതുമാണു വി.കുരിശിൻറെ അടയാളത്താലുള്ളപ്രാത്ഥന.

വിശുദ്ധകുർബാനയിലും മറ്റു കൂദാശകളിലും പ്രാർത്ഥനകളിലും ധാരാളം പ്രാവശ്യം കുരിശുവരാാവർത്തീക്കുന്നു.സഭയുടെ ആയുധമാണു കുരിശു !

വിശുദ്ധകുരിശിൻറെ ചരിത്രം

കുരിശു കണ്ടുപിടിക്കപ്പെട്ടതു പേർഷ്യയിലെന്നാണു ചരിത്രം പറയുന്നതു. എന്നാൽ "കൊലമരമയി" ഉപയോഗിച്ചതു റോമക്കാരാണു.

രണ്ടാം നൂറ്റാാണ്ടിൻറെ ആരംഭത്തിൽ ക്രിസ്ത്യൻ വിരോധിയായിരുന്ന ഹെഡ്രിയൻ ചക്രവർത്തി ഗാഗുൽത്തായിലെ തിരുകല്ലറമണ്ണിട്ടു മൂടുകയും അവിടെ ജൂപ്പിറ്റർ ദേവനും വീനസ് ദേവിക്കും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

കോൺസ്റ്റാന്റിയൻ ചക്രവർത്തി സത്യദൈവത്തോടു സഹായത്തിനു പ്രാർത്ഥിച്ചു. അന്നു അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നില്ല. രാത്രിയിൽ ചക്രവർത്തിക്കു ഒരു ദർശനം ഉണ്ടായി.ആകാാശത്തു കുരിശാക്രുതിയിലുള്ളഒരു പ്രകശവും അതിനെ വലയംചെയ്യുന്നഒരു ലേഖനവും അതായതു നീവിജയിക്കുമെന്നയിരുന്നു എശുതിയിരുന്നതു.അതനുസരിച്ചു ച്ക്രവർത്തിഒരു കുരിശുണ്ടാക്കി സൈന്യത്തിൻറെ മുന്നിരയിൽ വഹിക്കാൻ ആജ്ഞാപിച്ചു.ആ യുദ്ധത്തിൽ ചക്രവർത്തിയുടെ സൈന്യം വിജയിച്ചു.തമസിയാതെ ക്രിസ്ത്യാനികൾക്കു സ്വാതന്ത്ര്യം നൽകികൊണ്ടു വിളമ്പരം പുറപ്പെടുവിച്ചു. ഇതാണു 313 ലെ മിലാൻ വിളമ്പരം .തുടർന്നു ലാറ്ററൻ കൊട്ടാരം മാർപാപ്പായിക്കുകൊടുക്കുകയും ചെയ്തു.

321 ല് മറ്റൊരു വിളമ്പരം വഴി ഞയറാഴ്ച്ച അവധിദിവസമായി പ്ര്ഖ്യാപിച്ചു.

മാനസന്തരശേഷം ചക്രവർത്തിയുടെ അമ്മയായ ഹെലേനാ രാജ്ഞി 326ല് ജറുസലേം ബിഷപ്പായ മക്കരിയൂസിനു ഗാഗുൽത്തായിൽ ഒരു ദൈവാലയം പണിയാൻ കല്പനകൊടുത്തു.ദൈവാലയം നേരിൽ കാണാൻ എത്തിയ രാജ്ഞി അവിടം കുശിച്ചുനോക്കിയപ്പോൽ മൂന്നു കുരിശുകൾ കണ്ടെത്തി.രോഗിണിയായ ഒരു സ്ത്രീയുടെ ശരീരത്തിൽ കുരിശുകൊണ്ടു സ്പർശിച്ചപ്പോൾ രോഗം ഭേദമായകുരിശാണു യേശുവിനെ കുരിശിൽ തറക്കാൻ ഉപയോഗിച്ചതെന്നുമനസിലാക്ക്കുകയും ചെയ്തു.

335 ല് യേശു കുരിശിൽ മരിച്ചസ്ഥലത്തു രക്തസാക്ഷി (മാർടിറിയോൻ ) എന്നപേരിലും ഉയർത്തസ്ഥലത്തു "ഉയർപ്പു " (അനസ്ഥാത്തീസ് )എന്നപേരിലും രണ്ടു ദൈവാലയങ്ങൾ പ്രതിഷ്ടിക്കപ്പെട്ടു.

കുരിശിൻറെ പുകഴ്ച്ചയുടെ തിരുന്നാൾ

614 ല് പേർഷ്യൻ രജാവായ കോസ്രോസ് ജറുസലേം പിടിച്ചടക്കി.ഹെലേനാരാജ്ഞി സ്ഥാപിച്ച ദൈവാലയം നശിപ്പിക്കുകയും കുരിശു എടുത്തുകൊണ്ടുപോകയും ചെയ്തു.629 ല് ഹെരാക്ലീസ് ചക്രവർത്തി കോസ്രോസിനെ തോല്പിക്കുകയും കുരിശു വീണ്ടും ജറുസലേമിൽ സ്ഥാപിക്കയും ചെയ്തു. അന്നുമുതൽ തിരുസഭയിൽ ആാകമാനം വിശുദ്ധകുരിശിന്രെ പുകശ്ച്ചയുടെ തിരുന്നാൾ കൊണ്ടാടാൻ തുടങ്ങി. സെപ്റ്റമ്പർ 14 നാണു തിരുന്നാൾ ആഘോഷം .325 മുതൽ ജറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്കുസഭയിലും ലത്തീൻ സഭയിലും തിരുന്നാൾ കൊണ്ടാടിതുടങ്ങി.

രണ്ടാം വത്തിക്കാൻ കൗൺസിൽ ( അക്രൈസ്തവമതങ്ങൾ നമ്പര് 4 ) ഇപ്രകാരം പറയുന്നു. " എല്ലാവരുടേയും രക്ഷയായിരുന്നു ക്രിസ്തുവിൻറെ ലക്ഷ്യം അതിനാൽ ക്രിസ്തുവിൻറെ കുരിശു ദൈവത്തിൻറെ അനന്തസ്നേഹത്തിൻറെ പ്രതീകവും എല്ലാവിധ പ്രസാദ വരങ്ങളുടേയും ഉറവിടമാണെന്നു പഠിപ്പിക്കേണ്ടതു സഭയുടെ കടമയായി തീർന്നിരിക്കുന്നു.

ബനഡിക്ടു പതിനാറാമൻ പാപ്പാ

"യേശുസത്യമായും ഉയർത്തപ്പെട്ടിരിക്കുന്നു. കുരിശാണു അവിടുത്തെ സിംഹാസനം അവിടെകിടന്നുകൊണ്ടു അവൻ ലോകത്തെ മുഴുവൻ തന്നിലേക്കു ആകർഷിച്ചു."

രക്ഷയുടെ പ്രതീകമായകുരിശു

അപമാനത്തിൻറെയും നിരാശയുടേയും കുരിശു ഇന്നു രക്ഷയുടേയും പ്രതീക്ഷയുടേയും പ്രതീകമായിരിക്കുന്നു .യേശു കുരിശുവഴി നമ്മുടെ പപങ്ങൾക്കു പരിഹരം ചെയ്തു രക്ഷനേടിതന്നു.അന്നുവരെ ശിക്ഷയുടെ ഉപകരണം മാത്രമായിരുന്നു കുരിശെങ്കിൽ യേശുവിൻറെ മരണം വഴി അതു രക്ഷയുടെ ഉപകരണമായി.അതിനാൽ ക്രൈസ്തവർ കുരിശിനെകാണുന്നതു യേശുവിനെകൊല്ലാൻ ഉപയോഗിച്ച ആയുധമായിട്ടല്ല മനുഷ്യകുലത്തെ രക്ഷിച്ച ഉപകരണമായിട്ടാണു.

കുരിശും കുരിശുമരണവും യേശു സ്വമനസാൽ സ്വീകരിക്കുകയായിരുന്നു.

" യേശു പറഞ്ഞു എൻറെ ജീവൻ ആരും എന്നിൽ നിന്നും അതു പിടിച്ചെടുക്കുകയല്ല : ഞാൻ സ്വമനസാ അതു സമർപ്പിക്കുകയാണു " (യോഹ.10:18 )

അതു ദൈവത്തിൻറെ പദ്ധതിയായിരുന്നു
" അവൻ ദൈവത്തിൻറെ നിശ്ചിത പദ്ധതിയും പൂർവ്ജ്ഞാനവും അനുസരിച്ചു നിനളുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ടു " ( അപ്പ.2:23 )



സ്നേഹത്തിൻറെയും രക്ഷയുടേയും ചിഹ്നം

യേശുവിൻറെ കുരിശുമരണത്തിനുശേഷം കുരിശിനു രക്ഷയുടെ മുഖഭാവം ലഭിച്ചു.യേശുവിൻറെ കുരിശുമരണം നിത്യമായ ഫലങ്ങൾ ഉളവാക്കി.

ഈവിവരം പെന്തക്കോസ്തുകാർക്കും ബിഷപ്പാകുന്നതിനുമുൻപു കെ.പി.യോഹന്നാനുപോലും അറിയില്ലായിരുന്നു.




ഒരിക്കൽ ഇപ്ര്കാരം പ്രതീകരിച്ചതായിട്ടാണു ഓഏർമ്മ " യേശു കുരിശിൽ മരിച്ചതുകൊണ്ടു കശുത്തിൽ കുരിശുകെട്ടിതൂക്കികൊണ്ടു നടക്കുന്നു. കട്ടിലിലയിരുന്നു മരണമെങ്കിൽ ? കടിൽ കശുത്തിൽ കെട്ടിതൂക്കുമായിരുന്നുവോ ? ബിഷപ്പായി കശിഞ്ഞപ്പോൾ പശയതെല്ലാം മറന്നതുപോലെ തോന്നുന്നു.

ബൈബിളിൽ


"അവനിലാണെല്ലോ നമുക്കുരക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നതു " ( കൊളോ. 1: 14 )

" എന്തെന്നാൽ മരിച്ചവൻ പാപത്തിൽ നിന്നും മോചിതനായിരിക്കുന്നു.

കുരിശിൻറെ അർത്ഥം

കുരിശു രണ്ടു ദണ്ഡുകളാണു.ഇതിലെ ലംബതലം ദൈവവും മനുഷ്യനുമയുള്ള ബന്ധത്തെ കാണിക്കുന്നു.

തിരശ്ചീനതലം . മനുഷ്യന്മ് മനുഷ്യനും മനുഷ്യന്മായുള്ള ബന്ധത്തെയും കാണിക്കുന്നു.

സമാപനാശീർവാദത്തിൽ


മലബാർ സഭയിൽ

"കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരാകട്ടെ.രഹസ്യവും പരസ്യവുമായ എല്ലാവിപത്തുകളിൽ നിന്നും സംരക്ഷിതരുമാകട്ടേ. + ഇപ്പോഴും എപ്പോഴും എന്നേക്കുമാമ്മീൻ .

സീറോമലങ്കരസഭയിൽ

" കർത്താവേ ഇവിടെയിരിക്കുന്ന നിൻറെ ദാസന്മാരേയും ദാസികളേയും നിൻറെ വലതുകൈ നീട്ടി അനുഗ്രഹിക്കണമേ. നിൻറെ സ്ലീബായാൽ +

ഇവരെകാത്തുകൊള്ളണമേ .ദ്രുശ്യവും അദ്രുശ്യവുമായ ശത്രുക്കളിൽ നിന്നു ഇവർക്കു അഭയവും രക്ഷാസങ്കേതവും നൽകി നിൻറെ അനുഗ്രഹങ്ങൾകൊണ്ടു ഇവരെനിറക്കണമേ

കുരിശിലാണു രക്ഷ ,
കുരിശിലാണു വിജയം
കുരിശിലാണു മഹത്വം !

മറ്റു പ്രതീകങ്ങളേക്കാൾ കൂടുതൽ ആദരവു സഭാമാതാവു കുരിശിനു നൽകുന്നു.

എന്നാൽ പെന്തക്കോസ്തുകാരും മറ്റും കുരിശിനെ നിന്ദിക്കുന്നു. " എൻറെ പുത്രൻറെ ചെങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങൾ നിന്ദിച്ചു"

എന്നു എസക്കിയേലും പ്രവചിച്ചു ( എസക്കി. 21: 10 )

Monday, 19 January 2015

ഗുരുവിനാല്‍ വിളിക്കപ്പെടുന്നവനാണു ശിഷ്യന്‍

ശിഷ്യത്വം നല്‍കപ്പെടുന്നതാണു. ഗുരുവിനാല്‍ വിളിക്കപ്പെടുന്നവനാണു ശിഷ്യന്‍ .

പഴയനിയമത്തില്‍ പ്രവാചകനെ ദൈവമാണു തിരഞ്ഞെടുക്കുന്നതു.അധവാ ദൈവദത്തമായ വിളിയാണു പ്രവാചകനു ലഭിക്കുക. അതേവിളിയാണു ശിഷ്യനു ഗുരുവില്‍ നിന്നുംലഭിക്കുക.

"നിംഗളെന്നേ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിംഗളെ തിരഞ്ഞെടുക്കുകയാണു ചെയ്തതു " എന്നയേശുവിന്‍റെ വാക്കുകള്‍ ശിഷ്യത്വത്തിന്‍റെ അടിസ്ഥാനതത്വമാണു. ഈ വിളിലഭിക്കാത്തവനു ശിഷ്യനാകുവാന്‍ ഒക്കുകയില്ല.



ഇതോടെ ചേര്ത്തുവായിക്കാവുന്നതാണു വിവാഹജീവിതത്തെക്കുറിച്ചുയേശു പറഞ്ഞക്കര്യവും. ക്രുപലഭിച്ചവനു മാത്രമാണു ആ വിളിയും . കുടുംബജീവിതം നയിക്കാനുളള വിളിയുണ്ടു.ശിഷ്യനാകാനുളള വിളിയുണ്ടു.

എല്ലാം കൂടികൂട്ടികുഴക്കാതെ ചിന്തിക്കാം .യേശു പറഞ്ഞു  " വിളിക്കപ്പെട്ടവര്‍ അധികം എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം ."  വേഷം ധരിച്ചതുകൊണ്ടു ഒരാള്‍ ശിഷ്യനാകില്ല.ഇന്നത്തെ കാലത്തു വേഷധാരികള്‍ ധാരാളം കാണും അവരെല്ലാവരും  യധാര്‍ത്ഥവിളിയുള്ളവര്‍   അകണമെന്നില്ല.
"ഗുരോ നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും "  എന്നു പറഞ്ഞ നിയംജ്ഞനെ അവിടുന്നു ശിഷ്യനായി സ്വീകരിച്ചുകണ്ടില്ല. മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞവനെ നിരുല്സാഹിപ്പിക്കുന്നു.
എന്നാല്‍ മറ്റൊരുവന്‍ അപ്പനെ അടക്കിയിട്ടു വരാമെന്നു പറഞ്ഞിട്ടുപോലും " നീ എന്നെ അനുഗമിക്കുകയെന്നു " പറഞ്ഞതും നമുക്കു ഓര്‍ക്കാം 

അനുഗമിക്കുകയെന്നാല്‍ അര്ത്ഥമാക്കുന്നതു " ഉപേക്ഷിച്ചനുഗമിക്കുകയെന്നാണു "

" ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെതന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ "  ഇവിടെനാം കാണുന്നതു ശിഷ്യത്ത്വത്തിന്‍റെ ഹ്രുദയമാണു അതായതു "സ്വയത്യാഗം " അതിന്‍റെ അഭാവത്തില്‍ ശിഷ്യത്വമില്ല.

അദ്യശിഷ്യന്മാരെ വിളിക്കുന്നതു പരിശോധിക്കാം

പത്രോസിനോടും അന്ത്രയോസിനോടും നിംഗള്‍ എന്നെ അനുഗമിക്കുകയെന്നു പറഞ്ഞപ്പോള്‍ അവരുടെ സമ്പാദ്യമായ വലയും വള്ളവും ഉപേക്ഷിച്ചു അനുഗമിക്കുന്നു. മുന്‍പോട്ടു നീങ്ങിയപ്പോള്‍ അപ്പനുമൊത്തു സബദിപുത്രന്മാരെ കണ്ടു അവരേയും വിളിച്ചു. അവരും സര്‍വവും ഉപേക്ഷിച്ചു അപ്പനെപ്പോലും വിട്ടിട്ടാണു അനുഗമിക്കുന്നതു.

" സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആരഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്താം .എന്നാല്‍ അരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അഹുകണ്ടെത്തും എന്നാണു യേശു പഠിപ്പിച്ചതു.

" നിങ്ങളുടെ അരപട്ടയില്‍ സ്വ്ര്ണമോ വെള്ളിയോ ഒന്നും എടുക്കേണ്ടാന്നു"  പറയുന്നതും അവര്‍ അയക്കപ്പെടനുള്ളവരാണു. എല്ലാം ഉപേക്ഷിച്ചവരാണു .

എന്തിനാണു എല്ലാം ഉപേക്ഷിക്കുന്നതു ?

" പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്കുചെന്നു. തന്നോടുകൂടിയായിരിക്കുന്നതിനും പ്രസ്ംഗിക്കാനയക്കപ്പെടുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരേ നിയോഗിച്ചു "

ശിഷ്യത്വം അതിസ്വാഭാവികമാണെന്നു വേണം ധരിക്കാന്‍ .യേശുവിന്‍റെ സാമിപ്യത്തിലായിരിക്കുകയാണു ശിഷ്യന്‍റെ ധര്മ്മം.അതാണു അവന്‍റെ ഭാഗ്യം .

എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ച ഞങ്ങള്‍ക്കെന്താണു ലഭിക്കുകയെന്നു പത്രോസ് ചോദിച്ചതിനു യേശുവിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. (മര്‍ക്കോ.10:28 )

"എന്‍റെ നാമത്തെപ്രതി ഭവനത്തെയോ ,സഹോദരനെയോ സഹോദരിയെയോ,പിതാവിനെയോ മാതാവിനെയോ .......................... പരിത്യജിക്കുന്ന ഏതോരുവനും നൂറിരട്ടിലഭിക്കും അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും . 

" യേശുപറഞ്ഞമറ്റൊരുകാര്യം കൂടി ഇവിടെ ഓര്‍ക്കാം .ഷ്ണ്ഡന്മാരായി ജനിക്കുന്നവര്‍ ഉണ്ടു മനുഷ്യരാല്‍ ഷ്ണ്ഡ്ന്മാരാക്കപ്പെടുന്നവരും ഉണ്ടു സ്വ്ര്‍ഗരാജ്യത്തെപ്രതി ത്ങ്ങളെ തന്നെ ഷ്ണ്ഡന്മാരാക്കുന്നവരുമുണ്ടു ."

മലമുകളില്‍ യേശുതിരഞ്ഞെടുത്തവര്‍ എല്ലാം ഉപേക്ഷിച്ചവരാണു .എല്ലാസുഖവും വേണ്ടെന്നു വെച്ചവരാണു.  

വ്രുക്ഷത്തെ ഫലത്തില്‍ നിന്നും തിരിച്ചറിയാം.
അതിനാല്‍ സഭയേ നയിക്കുന്നതു പരിശുദ്ധാരൂപിയാകയാല്‍ അവിടുത്തെ തിരുഹിതമനുസരിച്ചു സഭയെ നയിക്കുന്നു. കാലാകാലങ്ങളില്‍ വേണ്ട നവീകരണം കാലാനുസ്രുതമായി അവിടുന്നു നല്കുന്നു.
" ഭാര്യയുള്ളവന്‍ എങ്ങ്നെ ഭാര്യയെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ചു അവളുടെ കാര്യത്തില്‍ വ്യാപ്രുതരായിരിക്കുമെന്നുള്ള " തിരുവെഴുത്തും മറക്കാതിരിക്കം.

സഭാതനയര്‍ പരസ്പരം സ്നേഹമില്ലെങ്കില്‍?

"സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം "   
" സ്നേഹമാണഹിലസാരമൂഴിയില്‍  "

ദൈവം സ്നേഹമ്മാണു ... സ്നേഹം ദൈവമാണു  
                                 
യേശുവിനു ഉണ്ടായിരുന്നതും ശിഷ്യനു ഉണ്ടായിരിക്കേണ്ടതും  "സ്നേഹം " മാത്രമാണു.

രണ്ട്  വ്യക്തികളുടെ പരസ്പരസ്നേഹത്തിന്‍റെ ഫലമാണു  " ജീവന്‍  "
യേശുവിന്‍റെ യധാര്‍ത്ഥ ശിഷ്യനെ തിരിച്ചറിയാനുള്ള അടയാണമാണു " സ്നേഹം "

"ഞാന്‍ പുതിയൊരുകല്ല്പന നിങ്ങള്‍ക്കുനല്കുന്നു നിങ്ങള്‍ പരസ്പരംസ്നേഹിക്കുവിന്‍ "

ഞാന്‍ നിങ്ങളെസ്നേഹിച്ചതുപ്പൊലെ നിങ്ങളും സ്നേഹിക്കുവിന്‍. നിംഗള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിംഗള്‍ എന്‍റെ ശിഷ്യന്മാരാണെന്നു അതുമൂലം എല്ലാവാരും അറിയും " ( യോഹ. 13: 34 - 35 )

ഒരു കാര്യം മൂന്നുപ്രാവശ്യം ആവര്‍ത്തിക്കുന്നതു ഉറപ്പിച്ചു പറയുന്നതിനു തുല്യമാണു .

അജപാലനദൌത്യം പത്രോസിനെ ഏള്‍പ്പിക്കുന്നതിനുമുന്‍പു 3  പ്രാവശ്യം യേശു പത്രോസിനോടു നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിക്കുന്നതു താന്‍ ഏള്‍പ്പിക്കാന്‍ പോകുന്ന ദൌത്യം വളരെ പ്രധാനപ്പെട്ടതാണെന്നുകാണിക്കാനാണു.

അതുപൊലെ മൂന്നു പ്രാവശ്യം യേശുവിനെ ഉപേക്ഷിച്ചു പറഞ്ഞതിനു പരിഹാരമായി മൂന്നുപ്രാവശ്യം പത്രോസിനെകൊണ്ടു സ്നേഹം ഏറ്റുപറയിക്കുന്നതായി നമുക്കു മനസിലാക്കുന്നതില്‍ തെറ്റില്ലായിരിക്കും .

യേശു പത്രോസിന്‍റെ ബലഹീനതപരിഗണിക്കാതെ ഉത്തരവാദിത്വമുള്ള ഒരുജോലിയാണു ഏള്‍പ്പിക്കുന്നതു. തന്‍റെ ബലഹീനത പത്രോസ് മനസിലാക്കണമെന്നു യേശുവിനു നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. അയാളുടെ ബലഹീനതമാത്രമല്ല സ്നേഹവും ഏശു അറിയുന്നു. അതുപോലെ പത്രോസിനെ ആദ്യം കാണുമ്പോള്‍ തന്നെ പത്രോസിനു മറ്റൊരു നാമം യേശുകൊടുക്കുന്നു. (മലങ്കരസഭയില്‍ നേത്രുസ്ഥാനത്തേക്കു ഉയര്‍ത്തുമ്പോള്‍ പുതിയപേരു കൊടുക്കും )
" നീ യോഹന്നാന്‍റെ പുത്രനായ ശിമയോനാണു . കേപ്പാ എന്നു നീവിളിക്കപ്പെടും ."       ( യോഹ. 1: 42 ) ചുരുക്കത്തില്‍ അന്നേ പത്രോസിനെ സഭയുടെ തലവനായി യേശു കണ്ടിരുന്നു.

പത്രോസ് യേശുവിനെ സ്നേഹിക്കുന്നുവെന്നു യേശുവിനറിയാം .എങ്കിലും ആ കാര്യം പത്രോസിനെ കൊണ്ടു പ്രഖ്യപിച്ചതിനു ശേഷമാണു ഉത്തരവാദിത്വം ഏള്‍പ്പിക്കുന്നതു .ആടുകളെ മേയിക്കുക. പെണ്ണാടുകളെമേയിക്കുക. കുഞ്ഞാടുകളെമേയിക്കുക .ഇതു സഭയേയാണു യേശു ഉദ്ദേശിച്ചതെന്നും ആടുകള്‍ എന്നുപറഞ്ഞതു മറ്റു ശിഷ്യന്മാരെ യാണു ഉദ്ദേശിച്ചതെന്നും വിദഗ്ധ അഭിപ്രായമുണ്ടു.

ചുരുക്കത്തില്‍ എല്ലാത്തിന്‍റെയും അടിസ്ഥാനം " സ്നേഹമാണു " .
കുടുംബജീവിതം വിജയിക്കണമെങ്കില്‍ സ്നേഹത്തില്‍ അധിഷ്ടിതമായിരിക്കണം .

സഭാതനയര്‍ പരസ്പരം സ്നേഹമില്ലെങ്കില്‍ അവിടെ ചെകുത്താന്‍റെ വാസമാകും .

"വിശ്വാസികളുടെ സമൂഹം ഒരു ഹ്രുദയവും ഒരാത്മാവും ആയിരുന്നു .(അപ്പ്. 4: 32 )
ആദിമക്രിസ്ത്യാനികളുടെ സ്നേഹം വിജാതീയരെ കൂടുതല്‍ ആകര്ഷിച്ചു.

സ്നേഹം അപ്രത്യക്ഷമാകുന്നു.

കുടുംബങ്ങളില്‍ സ്നേഹവും പങ്കുവയ്ക്കലും കുറഞ്ഞു.
സമൂഹങ്ങളിലും പരസ്പരമുള്ള സ്നേഹം അപ്രത്യക്ഷമാകുന്നു.
സഭാജീവിതത്തിലും സമൂഹജീവിതത്തിലും ഇതുതന്നെകാണാന്‍ സാധിക്കുന്നു.
ഇടവകകളിലും രൂപതകളിലും സ്തിതി മെച്ചമല്ല.
സഭയില്‍ റീത്തിന്‍റെ പേരില്‍ കലഹമുണ്ടാക്കാന്‍ ലൂസിഫര്‍ കിണഞ്ഞുപരിശ്രമിക്കുന്നു.



സ്റ്റേ റ്റുകള്‍ തമ്മിലും,രജ്യങ്ങള്‍ തമ്മിലും അകല്ച്ചയും കലഹവും ,യുദ്ധവും .
വീട്ടില്‍ തുടങ്ങിയ സ്നേഹരാഹിത്യം വളര്ന്നുപന്തലിച്ചു ലോകം മുഴുവന്‍ നിറയുന്നു.

എങ്ങനെയാണു വീട്ടിലെ സ്നേഹരാഹിത്യം സമൂഹത്തിലേക്കൂവളരുന്നതു ?

ജീവന്‍റെ ആരംഭം തന്നെ പാളിച്ചയില്‍ തുടങ്ങിയാല്‍ സ്നേഹരാഹിത്യം ഭവനത്തില്‍ തന്നെ ആരംഭിക്കുന്നുവെന്നൂപറയാം.

ഗര്‍ഭധാരണാ നിമിഷത്തിന്‍റെ പ്രാധാന്യം

ഒരുമനുഷ്യന്‍റെ സ്വഭാവത്തെ " ചൊട്ടമുതല്‍ ചൊടലവരെ " സ്വാധീനിക്കുന്നതു അവന്‍റെ ഗര്‍ഭധാരണനിമിഷത്തില്‍ മാതാപിതാക്കളില്‍ സംഭവിച്ച വൈകാരിക വ്യതിചലനമാകാം . അതിനാലാണു സഭപഠിപ്പിക്കുന്നതു ഒരു കുഞ്ഞു അതിന്‍റെ മാതാപിതാക്കളുടെ ഹ്രുദയത്തില്‍വേണം ഉരുവാകുവാനെന്നു.

ഗര്‍ഭധാരണ നിമിഷത്തില്‍ സംഭവിക്കുന്നപാളിച്ചകള്‍ ഒരു കുഞ്ഞിന്‍റെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഏതവസ്ഥയിലും ,ഏതു ജീവിതാന്തസിലും ,ഗര്‍ഭധാരണനിമിഷത്തില്‍ സംഭവിച്ച നിഷേധാത്മകമായ സംഭവങ്ങള്‍ അവനെ വേട്ടയാടും. അതില്‍ നിന്നും രക്ഷപ്രാപിക്കാന്‍ നിരന്തരമായ ദൈവാനുഭവത്തിനുമാത്രമേ സാധിക്കൂ.

ഉദാഹരണമായി ഒരു വൈദീകനെ എടുത്താല്‍ !

അദ്ദേഹത്തേ വേട്ടയാടുന്ന ചില ആസക്തികള്‍ അദ്ദേഹത്തിനു ലഭിച്ചതു അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷത്തില്‍ ( ഗര്‍ഭധാരണനിമിഷത്തില്‍ ) സംഭവിച്ച ചില നിഷേധാത്മകമായ കാര്യങ്ങളാകാം . ഇതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണു ഉല്പത്തിപുസ്തകത്തില്‍ 30 ല്‍ നാം കാണുന്ന സംഭവം .( 30: 37 - 40 )

അസക്തികളില്‍ നിന്നും രക്ഷപെടാന്‍ .
അദ്ദേഹത്തിനു പ്രാര്ത്ഥനാസഹായം ആവശ്യമാണു.
പ്രാര്ത്ഥനാജീവിതം ഉണ്ടായിരിക്കണം ,ദിവ്യകാരുണ്യാനുഭവം ഉണ്ടായിരിക്കണം 
യേശുവുമായി നിരന്തരം ബന്ധം.     ( യേശുകാണിച്ചുതന്നതു , യേശുപിതാവുമായി നിരന്തരബന്ധത്തിലായിരുന്നു )

യേശുവിനോടു ചേര്‍ന്നിരിക്കണം !     
                                                        
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ : ഞാന്‍ നിങ്ങളിലും വസിക്കും .മുന്തിരിച്ചെടിയില്‍ നില്ക്കാത്തശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. ഞാന്‍ മുന്തിരിചെടിയും നിംഗള്‍ ശാഖകളുമാണു. "  ( യോഹ.15: 4 - 5 )
പ്രാര്ത്ഥനാജീവിതം കുറയുകയും ,യേശുവില്‍ നിന്നു അകലുകയുംചെയ്യുമ്പോള്‍ ഫലങ്ങള്‍ കുറയും  അതുകൊണ്ടാണൂ യേശു പ്പറഞ്ഞതു എന്നെകൂടാതെ കൂടാതെ നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍കഴിയില്ല .എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപോകുകയും ചെയ്യുന്നു.

വിവാഹബന്ധത്തെക്കുറിച്ചു പൌലോസ് ശ്ളീഹാപറയുന്നതു .

" സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണു പുരുഷനു നല്ലതു . എന്നാല്‍ വ്യഭിചാരം ചെയ്യാന്‍ പ്രലോഭനം ഉണ്ടാകാമെന്നതുകൊണ്ടു പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്ത്താവും ഉണ്ടായിരിക്കട്ടെ "  ( 1കോറി. 7:2 )

അവിവാഹിതരെക്കുറിച്ചു

" ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു. നീ സഭാര്യനാണെങ്ങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ. വിഭാര്യനാണെങ്ങ്കില്‍ വിവാഹിതനാകുകയും വേണ്ടാ, ( 1കോറി 7: 26 - 27 )

 വിളിക്കനുസരിച്ചു ജീവിക്കുന്നതാണു നല്ലതു

" ഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. നിംഗള്‍ക്കു ഉത്ഘണ്ടയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു . അവിവാഹിതന്‍ കര്ത്താവിനെ എങ്ങനെ സമ്പ്രീതനാക്കമെന്നു ചിന്തിച്ചുകര്ത്താവിന്‍റെകാര്യങ്ങളില്‍തല്പരനാകുന്നു.                                                       വിവാഹിതന്‍  സ്വഭാര്യയേ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകീകകാര്യങ്ങളില്‍ തല്പരനാകുന്നു. അവന്‍റെ താല്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ( 1കോര്‍.32 - 34 )

Church moves slowly

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ എടുക്കുന്നതീരുമാനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ എടുക്കുന്നതാണെന്നു ധരിക്കരുതു. വളരെ യധികം പ്രാര്ത്ഥനയും ,ധ്യാനവും ,പഠനവും ഒക്കെ കഴിഞ്ഞാണു തീരുമാനം എടുക്കുന്നതു.
വൈദികര്‍ അവിവാഹിതരായിരിക്കണമെന്നു ഒരുകാലത്തു തീരുമാനം എടുത്തു. ഇനിയും അതു മാറില്ലെന്നു പറയാനും പറ്റില്ല. മാറുമ്പോള്‍ അതു അംഗീകരിക്കുക .

ഇപ്പോള്‍ ഇതംഗീകരിക്കുക . ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളു.

ചുരുക്കത്തില്‍ എവിടെനോക്കിയാലും പ്രശ്നങ്ങളും പാളിച്ചകളും ആരംഭിക്കുന്നതു സ്നേഹത്തിന്‍റെ അപാകതയാണു. അധവാ സ്നേഹരാഹിത്യമാണെന്നു മനസിലാക്കാം .

പരിഹാരമായി സ്നേഹംതന്നെയായ ദൈവത്തില്‍ ആശ്രയിക്കാം 

രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല

" മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 )

ഏറ്റുപറഞ്ഞാല്‍ ?

പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം !

ഇന്നു രക്തസാക്ഷിയായ സെബസ്ത്യാനോസിന്‍റെ തിരുന്നാള്‍ ആഘോഷിക്കുന്നു.

"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിംഗള്‍ ഭയപ്പെടേണ്ടാ.മറിച്ചു ആത്മാവിനേയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍ "

അങ്ങ്നെയാണു സെബാസ്ത്യാനോസ് രക്തസാക്‍ഷിയായതു.അമ്പു എയിതിട്ടു മരിക്കാഞ്ഞിട്ടു അവസാനം അടിച്ചുകൊല്ലേണ്ടിവന്നു എന്നിട്ടും വിശ്വാസം ത്യജിക്കാന്‍ അദ്ദേഹം തയാറായില്ല. അദ്ദേഹത്തിന്‍റെ ജീവിതം ഓരോ ക്രിസ്ത്യാനിക്കും മാത്രുകയാക്കാവുന്നതാണു



എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? 



അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്നയേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല.

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.
സഹദേന്മാരെ ഒര്‍ക്കാം

നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം
അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

കത്തോലിക്കാസഭ എന്തുകൊണ്ടു പെന്തക്കോസ്തുകാരുടെ മാമോദീസാഅംഗീകരിക്കുന്നില്ല. ?

കത്തോലിക്കാസഭ എന്തുകൊണ്ടു പെന്തക്കോസ്തുകാരുടെ മാമോദീസാഅംഗീകരിക്കുന്നില്ല. ?
                                                                                                           മാമോദീസായേക്കുറിച്ചു വ്യകതമായ കാഴ്ച്ചപ്പാടും വിശ്വാസവുമാണു സഭക്കുള്ളതു
ബാക്കിയുള്ളവരുടെ മാമോദീസാ സഭ അംഗികരിക്കുമ്പോള്‍ പെന്തക്കോസ്തില്‍ നിന്നും ഒരാള്‍ സഭയിലേക്കു വരുമ്പോള്‍ അയാള്‍ക്കു സഭ വീണ്ടും സ്നാനം നല്കുന്നു.
ബാക്കിയുള്ളസഭകളില്‍ നിന്നും വരുമ്പോള്‍ വിശ്വാസം എറ്റുപറഞ്ഞാല്‍മതിയാകു.

ആറ്റില്‍ കുത്തിമറിഞ്ഞാല്‍ പരിശുദ്ധാത്മാവിനെ ലഭിക്കില്ല.



അധികാരമുള്ളവരാണു സ്നാനം നല്കേണ്ടതു.അപ്പസ്ത്പ്പ്ലന്മാരും അവരുടെപിംഗാമികളുമാണു സ്നാനം നല്കേണ്ടതു. സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചിട്ടും  പരിശുദ്ധാത്മാവിനെ ലഭിച്ചില്ല. പിന്നെ അപ്പസ്തോലന്മാരായ പത്രോസും യോഹന്നാനും  അവര്‍ക്കുവേണ്ടിപാര്ത്ഥിച്ചു കൈവയ്പു നല്കിയപ്പോഴാണു അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു .അപ്പ.പ്ര. 8ന്‍റെ 14 മുതലുള്ളകാരങ്ങള്‍ താഴെ വിവരിക്കാം .

മാമോദീസാ ഒരു കൂദാശയാണു. അതു പരികര്മ്മം ചെയ്യാന്‍ എല്ലാവര്‍ക്കും അധികാരമില്ല. പെന്തക്കോസ്തു ഉപദേശിക്കു മനുഷ്യരില്‍ നിന്നും ഉള്ള അധികാരം മാത്രമാണുള്ളതു . അപ്പസ്തോലിക പരമ്പര്യമോ ,അധികാരമോ , കൈവയ്പോ അവര്‍ക്കില്ലാത്തതിനാല്‍ അവരുടെ മാമോദീസാ സഭ അംഗീകരിക്കില്ല.
ലൂസിഫറിനും അല്ഭുത ശക്തിയും രോഗം ഭേദപ്പെടുത്താനും ഒക്കെ കഴിഞ്ഞെന്നുവരും . അതുകണ്ടു അതിന്‍റെ പുറകെ പോകരുതു .

    മരണ സമയത്തെ മാമോദീസാ


മരിക്കാന്‍പോകുന്ന ഒരാള്‍ക്കു അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും മാമോദീസാകൊടുക്കാം .നിത്യ്രകഷക്കു അത്യാവശ്യമയതിനാലാണു അങ്ങ്നെ ചെയ്യുക,അരീതിയില്‍ പെന്തക്കോസ്തുകാരുടെ മാമോദീസായും അംഗീകരിക്കാം .അതായതു ഒരാള്‍ സഭയിലേക്കു വന്നു.എന്നാല്‍ മാമോദിസാ സ്വീകരിക്കുന്നതിനുമുന്‍പു അയാള്‍ മരിച്ചാല്‍ അയാള്‍ സ്വീകരിച്ചപെന്തക്കോസ്തുമാമോദീസാ നിത്യരക്ഷക്കു മതിയാകുന്നതാണു. അയാഅള്‍ ജീവിക്കുന്നുവെങ്കില്‍ കൂദാസാപരമായ സ്നാനം സ്വീകരിക്കേണ്ടതാണു.
ചുരുക്കത്തില്‍ എപ്പിസ്കൊപ്പല്‍ സഭകളുടെ മാമോദീസാമാത്രമാണു കത്തോലിക്കാസഭ അംഗീകരിക്കുന്നതു

ആഗ്രഹത്താലെയുള്ള മാമോദീസാ.

ഒരാള്‍ യേശുവിനെ രക്ഷകനും കര്ത്താവുമായി സ്വീകരിച്ചുപക്ഷേ അയാള്‍ മാമോദീസാസ്വീകരിക്കുന്നതിനുമുന്‍പു മരിച്ചുപോയാല്‍ അയാള്‍ക്കു നിത്യരക്ഷ ലഭിക്കും കാരണം അയാള്‍ ആഗ്രഹത്താകെയുള്ളസ്നാനം സ്വീകരിച്ചുകഴിഞ്ഞുവെന്നു സഭ പഠിപ്പിക്കുന്നു.

രക്തത്താലെയുള്ള മാമോദീസാ.

ഒരാള്‍ മാമോദീസാസ്വീകരിക്കുന്നതിനുമുന്‍പു രക്തസാക്ഷിത്വം വരിക്കേണ്ടിവന്നാല്‍, അയാള്‍ മാമോദീസാസ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നു സാഹച്ര്യ്ത്തിന്‍റെ സമ്മര്‍ദ്ത്താല്‍ അതുസാധിക്കതെപോയി. മാമോദീസാസ്വീകരിക്കുന്നതിനുമുന്‍പു രക്തം ചിന്തിമരിക്കേണ്ടിവന്നാല്‍ അയാള്‍ രക്തത്താലെയുള്ളമാമോദീസാസ്വീകരിച്ചതായി സഭപഠിപ്പിക്കുന്നു. 

                                                                                                                   സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ ക്കെതിരെ ജാഗ്രത !

സഭാതനയരെ ഏങ്ങനെയും വഴിതെറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാണു ലൂസിഫര്‍. അതിനു അവന്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണു സ്നാനം ആറ്റില്‍ !
യേശു ആറ്റില്‍ സ്നാനം സ്വീകരിച്ചു അതിനാല്‍ വിശ്വാസികള്‍ ആറ്റില്‍ തന്നെ മുങ്ങണമെന്നു. അറിവില്ലാത്തവര്‍ ഇതുകേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നാം .

യോഹന്നാന്‍റെ മാമോദീസാ !

" പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടു സ്നാപകന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു ( മര്‍ക്കോ. 1 : 4 )
" മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു നിംഗളെ സ്നാനപെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍ അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിംഗളെ സ്നാനപ്പെടുത്തും " ( മത്താ 3: 11 )

ഇവിടെ നാം ശ്രദ്ധിക്കെണ്ട ഒരുകാര്യം യോഹന്നാന്‍ പാപമോചനത്തിനായി അനുതാപത്തിന്‍റെ മാമോദീസായാണു ജലം കൊണ്ടു നല്കിയതു.

വെള്ളത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ?

വല്യപ്പന്മാര്‍ പറയും ജലത്തില്‍ നിന്നുമാണു കരണ്ടു ഉല്പാദിപ്പിക്കുന്നതെന്നു ? ഈ പ്രക്രുതിജലത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ? ഒന്നുമില്ല. പക്ഷേ ഇതൊരു മാധ്യമം മാത്രമാണു. അതു പരിശുദ്ധാത്മാവിന്‍റെ പ്രതീകമണു. പരിശുദ്ധാത്മാവാണു പാപമോചനം നല്കുന്നതു അവിടെ വെള്ളം ഒന്നും ചെയ്യുന്നില്ല.

യോഹന്നാന്‍ പറഞ്ഞതു എന്‍റെ പിന്നാലെ വരുന്നവന്‍ പരിശുദ്ധാത്മാവുകൊണ്ടും അനികൊണ്ടും സ്നാനം നല്കുമെന്നാണു. അവിടെയും ജലം ഒരു പ്രതീകം അധവാമാധ്യമം മാത്രമണു. പരിശുദ്ധാത്മാവാണു പ്രവര്‍ത്തകന്‍ .ജലം ആവശ്യമാണു എന്നല്ലാതെ വെള്ളത്തില്‍ എന്തുമാത്രം മുങ്ങിയെന്നോ എല്ലായിടത്തും വള്ളം എത്തിയോ മുതലായ കാര്യങ്ങള്‍ അപ്രസക്തമാണു.അല്ലെങ്കില്‍ യേശു ആറ്റില്‍ മുങ്ങിയതുകൊണ്ടു നമ്മളും ആറ്റില്‍ തന്നെ ചാടണമെന്നോ അല്ലെങ്ങ്കില്‍ യോര്‍ദാന്‍ നദിയില്‍ തന്നെ പോകണമെന്നോ ഒക്കെ പറയുന്നതു ശുദ്ധാബദ്ധമല്ലേ ?
ജലത്തിനു പാപമോചനം തരാനുള്ള ശക്തിയുണ്ടോ? ഉണ്ടെങ്ങ്കില്‍ ആറ്റിലെ ജലത്തിനു മാത്രമേയുള്ളോ ?

ഒരു സംഭവം ഒര്‍ക്കുകയായിരുന്നു, പ്രഭാതകൃത്യത്തിനു പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ളവര്‍ ആറ്റില്‍ ഇറങ്ങിയാണു വൃത്തിയാക്കുക. പടിഞ്ഞാറുനിന്നും ഒരുപെണ്ണിനെ കിഴക്കു കല്ല്യാണം കഴിച്ചുകൊണ്ടുവന്നു. കിഴക്കര്‍ കിണ്ടിക്കകത്തു വെള്ളവുമായി പോയി പ്രഭാതകൃത്യം നിര്‍വഹിക്കുന്നു. അതു ഈ പെണ്ണിനു ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ആറ്റില്‍ ഇറങ്ങി ഇരുന്നില്ലെങ്ങ്കില്‍ വൃത്തിയാകില്ലെന്നാണ്‌ അവളുടെ പക്ഷം. ആറ്റിലെ വെള്ളമായാലും കിണ്ടിയിലെ വെള്ളമായാലും ശരീരം വെടിപ്പായാല്‍ പോരേ ?

ഒരുദിവസം തന്നെ 3000 ആളുകള്‍ സഭയോടു ചേര്ന്നു.  ഇവരെയൊക്കെ വെള്ളത്തില്‍ മുക്കിയെടുത്തെന്നു ചിന്തിക്കുന്നതുതന്നെ ബുദ്ധിമോശമല്ലേ ?

തലയില്‍ എന്തെങ്ങ്കിലും ചെയ്താല്‍ അതു ശരീരം മുഴുവന്‍ വ്യാപിക്കുന്നതുപോലെയാണു. പഴയനിയമത്തിലെല്ലാം ആരെയെങ്കിലും അഭിഷേകം ചെയ്യാന്‍ അഭിഷേകതൈലം തലയില്‍ പൂശുകയായിരുന്നു.
കായേനെ ആരും കൊല്ലാതിരിക്കാന്‍ ദൈവം അവനു ഒരു അടയാളം കൊടുത്തു.
ഇസ്രായേല്‍ ജോസഫിന്‍റെ മക്കളെ അനുഗ്രഹിച്ചതും തലയില്‍ കൈ വച്ചായിരുന്നു.

നെറ്റിയില്‍ കുരിശുവരച്ചാല്‍ ശരീരം മുഴുവന്‍ ആശീര്‍വദിക്കുന്നതിനു തുല്ല്യമാണു. കിരീടവാഴുവിനു തലയിലാണ്‌  പുരോഹിതന്‍ മാല വാഴ്ത്തി ആശീര്‍വാദം നല്കുന്നതു ഇങ്ങ്നെ മാമോദീസായിക്കും തലയില്‍ വെള്ളം ഒഴിച്ചാല്‍ മതിയാകും. പോരേ ?



തളിക്കുന്നതുകൊണ്ടു വിശുദ്ധീകരിക്കപ്പെടുമോ ?

1)  ഭാരതീയ ആചാരമനുസരിച്ചു ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
2)  ഭവനങ്ങളും മറ്റുംകൂദാശചെയ്യുമ്പോള്‍വാഴ്ത്തിയ ജലംതളിക്കുന്നു.              3)  പള്ളികളില്‍   വാഴ്ത്തിയ ജലം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
4) പാപമോചനത്തിനായി പുരോഹിതന്‍ മ്രുഗങ്ങളുടെ രക്തം ജനത്തിന്‍റെമേല്‍തളിച്ചു 
5) പാപംചെയ്‌ത റൂബേലിനു മ്രുഗങ്ങളുടെ രക്തത്താല്‍ മൂശ ജീവന്‍ കൊടുത്തു.

" ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും ,നിംഗളുടെ എല്ലാ മാലിന്യ്ങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും ...........  എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും . " ( എസക്കി.36 : 25 -- 27 )

ചുരുക്കത്തില്‍ ശുദ്ധജലം തളിച്ചാല്‍ വിശുദ്ധീകരിക്കപ്പെടും അതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും.

ഇത്രയും അറിയാവുന്ന സഭയില്‍ മാമോദീസായിക്കു ശുദ്ധജലം ഉപയോഗിക്കുന്നു. അവിടെ വെള്ളം ഒന്നും സ്വയമായിചെയ്യുന്നില്ലെന്നും ആത്മാവാണു അവിടെപ്രവര്‍ത്തിക്കുന്നതെന്നും അറിയാവുന്ന സഭക്കു ജലം ഒരു പ്രതീകം മാത്രമാണു. അവിടെ പ്രവര്ത്തിക്കുന്നതു പരിശുദ്ധാത്മാവാണു !
പെന്തക്കോസ്തുകാരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും പരിശുദ്ധാത്മാവു നോക്കീരിക്കുകയാണു ശരീരത്തിന്‍റെ എല്ലാഭാഗവും ശരിക്കും മുങ്ങിയോ ?

സ്നാനം ഏറ്റതുകൊണ്ടു പരിശുദ്ധാത്മാവിനെ ലഭിക്കുമോ ? ഇല്ലെന്നു ബൈബിളില്‍ തന്നെ നാം കാണുന്നു.

" സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചു. പക്ഷേ പരിശുദ്ധാത്മാവിനെ സ്വീകരിച്ചില്ല. അതിനാല്‍ പത്റോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വച്ചു പ്രാര്ത്ഥിച്ചപ്പോഴാണു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു. കൈവയ്പ്പു ഒരു പ്രധാന ഘടകമാണു. അതിനു അധികാരം ഉള്ളവര്‍ വേണം കൈ വയ്ക്കാന്‍ .വെറുതെ കൈ വച്ചാലൊന്നും ആത്മാവിനെ ലഭിക്കുകില്ല.

ശുദ്ധ്ജലം തളിക്കാന്‍ പറഞ്ഞിട്ടു അശുദ്ധമായ കലക്കവെള്ളത്തില്‍ നീന്തിയാല്‍ അതു സ്നാനമാകില്ല.

പാവപ്പെട്ടജനം ഇതൊന്നും മനസിലാക്കാതെ ഉപ്ദേശിമാരുടെ ചതിക്കുഴിയില്‍ വീഴുന്നു. അവരുടെ ലക്ഷ്യം ഉദരപൂരണം മാത്രമാണു .

യേശു സ്വീകരിച്ച സ്നാനം അതേപടിയാണോ നാം സ്വീകരിക്കേണ്ടതു ?

പാപമില്ലാത്ത യേശുഎന്തിനാണു മാമോദീസാ സ്വീകരിച്ചതു ?
യേശുവിനു സ്നാനം കൊണ്ടു പാപമോചനം ലഭിച്ചോ ?
സ്നാപകന്‍ നല്കിയതു പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ സ്നാനമായിരുന്നു.

പിന്നെ എന്തായിരുന്നു ഈ സ്നാനത്തിന്‍റെ ഉദ്ദേശം ?
അതിനു മറുപടിലഭിക്കാന്‍ യോഹ. 1 : 29 - 34 വരെ വായിക്കണം

പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തുന്നവന്‍ അരാണെന്ന് സ്നാപകനറിയില്ലായിരുന്നു. കര്ത്താവു സ്നാപകനോടു പറഞ്ഞിരുന്നു. ആരുടെമേല്‍ പരിശുദ്ധാത്മാവു ആവസിക്കുന്നതു നീ കാണുമോ അവന്തന്നെയാണെന്നു .ചുരുക്കത്തില്‍ ഈ സാക്ഷ്യത്തിനാണു യേശു സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ചതു.

" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു "       (1:33 )
ജലം കൊണ്ടു സ്നാനം നല്കുകയെന്നു പറഞ്ഞാല്‍ പിടിച്ചുവെള്ളത്തില്‍ മുക്കണമെന്നാണോ അര്ത്ഥം ?    ആ കര്മ്മം ജലം കൊണ്ടു നിര്‍വഹിക്കണമെന്നല്ലേയുള്ളു ?

ജലം ഒരു പ്രതീകം മാത്രം

" നോഹിന്‍റെ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ മാത്രമേ ജലപ്രളയകാലത്തു, ജലത്തിലൂടെ രക്ഷപെട്ടൊള്ളു. അതിന്‍റെ സാദൃശ്യം ഉള്ള സ്നാനത്തിലൂടെ ഇപ്പോള്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. അതു നിങ്ങളുടെശരീരത്തിലെ മാലിന്യത്തിന്‍റെ നിര്മാര്‍ജനം അല്ല. മറിച്ചു ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉദ്ധാനം വഴി ദൈവത്തോടുനടത്തുന്ന പ്രാര്ത്ഥനയാണു "         (  1 പത്രോ. 3 : 21 )

ഇതൊരു പ്രാര്ത്ഥനയാണു. ശരീരത്തിന്‍റെ മാലിന്യം നിര്മാര്‍ജനം ചെയ്യാനായിരുന്നെങ്കില്‍ പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ വെള്ളത്തില്‍ മുഴുവന്‍ മുങ്ങി.നീര്‍ക്കാം കുഴിയിട്ടു അധവാഅവര്‍ ചെയ്യുന്നതുപോലെ മലര്ത്തി അടിക്കുന്നതില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നു ചിന്തിക്കാമായിരുന്നു. .

കടലിലും മേഘത്തിലും സ്നാനം  !

വി. പൌലോസ് ശ്ളീഹാ ജ്ഞാനസ്നാനത്തെ ചെങ്കടല്‍ യാത്രയോടു ഉപമിക്കുന്നു. " നിങ്ങളുടെപിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നെന്നും , കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റു മോശയോടു ചേര്‍ന്നു "  ( 1കോറി.10 : 1 - 2 )

ഉദരപൂരണം ലക്ഷ്യം

" സഹോദരരേ നിങ്ങള്‍ പഠിച്ച തത്വങ്ങള്‍ക്കെതിരായി പിളര്‍പ്പുകളും ദുര്മാത്രുകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചു കൊള്ളണം ...... അവരെ നിരാകരിക്കുവിന്‍ . അങ്ങ്നെയുള്ളവര്‍ നമ്മുടെ കര്ത്താവായ യേശുവിനെയല്ല തങ്ങളുടെ തന്നെ ഉദരങ്ങളെയാണു ശുസ്രൂഷിക്കുന്നതു ആകര്ഷകമായ മുഖസ്തുതിപറഞ്ഞു അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു. "                                  ( റോമാ .16 : 17 - 18 )

സഹോദരരേ അതുകൊണ്ടാണു എപ്പോഴും ഞാന്‍ ഈ പെന്തക്കോസ്തുകാര്‍ക്കെതിരായി സംസാരിക്കുന്നതു. ഞാനല്ല ബൈബിള്‍ പറയുന്നു.

അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം

സഭയില്‍ നിന്നുകൊണ്ടു തന്നെ ( വെറും വേഷംകെട്ടി ) സഭക്കെതിരായി പണിയുന്നവര്‍ .    " അജഗണം മുഴുവനേയും പറ്റി നിംഗള്‍ ജാഗരൂകരായിരിക്കുവിന്‍ ... ശിഷ്യരേ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടൂപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടാകും . ( അപ്പ 20 : 27 - 31 )

അതിനാല്‍ വ്യാജന്മാരെ സൂക്ഷിക്കുക

പെന്തക്കോസ്തു സഹോദരന്മാരോടു ഒരു അപേക്ഷ

യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം അതേപടി സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശു പറയുന്നതെന്തെന്നു കേള്‍ക്കുക.
" ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കുവാനോ നിങ്ങള്‍ക്കുകഴിയുമോ ? "  ( മര്‍ക്കോ .10 : 38 )
അറ്റില്‍ പോയി കലക്കവെള്ളത്തില്‍ ചാടിയിട്ട് യേശു സ്വീകരിച്ച സ്നാനം സ്വീകരിച്ചെന്നു പറയാതെ , ( ആദ്യം സ്വീകരിച്ചതു എന്തിനായിരുന്നെന്നു നേരത്തെ മുകളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെല്ലോ ) യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം എന്താണെന്നു യേശു തന്നെ പറഞ്ഞസ്തിതിക്കു ആ മരണത്തിലൂടെയുള്ള സ്നാനം സ്വീകരിച്ചാല്‍ അതാണു യേശു ചെയ്തതുപോലെ ചെയ്തെന്നു നിംഗ്ള്‍ക്കു സമാധാനിക്കാം .

"ആത്മാവു , ജലം , രക്തം ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു " ( 1യോഹ.5:8 )

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...