Monday 9 February 2015

സ്വര്‍ഗോന്മുഖമായി യാത്രചെയ്യുന്ന സഭ !

കൊടുംകാറ്റില്‍ കൂടേയും തിരമാലകളില്കൂടേയും യാത്രചെയ്യുന്ന മണവാട്ടിയായസഭ പോട്ടിതെറികളും കോലാഹലങ്ങളുമൊക്കെ ഉണ്ടാകാം ! പക്ഷേ യേശു അമരത്തുതന്നെയുണ്ടു യേശുവിന്‍റെ മണവാട്ടിയായസഭയെ തകര്‍ക്കാന്‍ ലൂസിഫറിനു കഴിയുമോ ?

സഭയെ നയിക്കുന്നതു ആരാണൂ ? ഉത്താരം പരിശുദ്ധാത്മാവാണു !

നരക കവാടാം അതിനെതിരേ പ്രബലപ്പെടുകില്ലെന്നു പറഞ്ഞതും , ലോകാവസാനത്തോളം താന്‍ സഭയോടൊത്തൂണ്ടാകുമെന്നും പറഞ്ഞു സഭയെ ധൈര്യപ്പെടുത്തിയതും ആരാണു ? ഉത്തരം യേശു തന്നെയാണു.

സ്ത്രീ, കുഞ്ഞിനെ പ്രസവിച്ച ഉടനെ അതിനെ നശിപ്പ്പിക്കാന്‍ ഓടിയ നാരകീയശക്തികള്‍ ഇന്നും പ്രവര്‍ത്തന നിരതാരാണോ ? ഉത്തരം . അതേ !

ഏതുവേഷത്തിലാണു വരിക ?ഉത്തരം വെള്ളവസ്ത്രംധരിച്ചുവന്നുകബളിപ്പിക്കും

ചിലര്‍ സൂട്ടിലും വരും !

അരാണു ഇതിന്‍റെ പുറകില്‍ പ്രവര്‍ത്തിക്കൂന്നതു ? ഉത്തരം ലൂസിഫര്‍ !



കത്തോലിക്കാസഭയെ തകര്‍ക്കാന്‍ ലൂസിഫര്‍ 2000 വര്‍ഷമായിട്ടു ശാസം വിടാതെ പ്രവാര്‍ത്തിക്കുന്നു. ഓരോരുത്തരെവിടും ,അവര്‍തോറ്റുകഴിയുമ്പോള്‍ അടുത്ത അടവുമാഅയി വരും , ഏകസ്വഭാവവാദം ,മുതല്‍ ഒത്തിരി അടവുകള്‍ എടുത്തു അവസാനം ,എശുവിന്‍റെ ദൈവത്വം, മാതാവിന്‍റെ കന്യാത്വം, കൂദാശകള്‍ക്കെ ല്ലാം എതിര്‍ പറയുക. കുര്‍ബാനയിലെ ദൈവസാന്നിധ്യം നിഷേധിച്ചുനോക്കി ,പിന്നീടു മാമോദീസായില്‍ പിടിച്ചുനോക്കി. അവസാനം നിരീശ്വരവാദാം ,സാത്താന്‍ സേവ, സാത്താന്‍ കുര്‍ബാന ,എന്നു വേണ്ടാ അവന്‍ കഠിനാധ്വാനം ചെയ്യുന്നു. ഇന്നു ആലയില്‍ പിന്‍ വാതിലില്‍ കൂടി കയറി മോഷണം പതിവാക്കി.

ഇതുകൊണ്ടൊന്നൂം സഭയെ തകര്‍ക്കാന്‍ കഴിയാത്തതു സഭയെ നയിക്കുന്നതു പരിശുദ്ധാത്മാവായതുകൊണ്ടാണുഅമേരിക്കയിലും മറ്റും അരൂപി ശക്തമായി പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം ഒരുകോടിയുടെ വര്‍ദ്ധനവു ആത്മാവിന്‍റെ പ്രവര്‍ത്തനമാണു . മൂന്നു വര്‍ഷം (2012 ല്‍ ) മുന്‍പു 123 കോടി കത്തോലിക്കരാണു ലോകത്തിലുണ്ടായിരുന്നതു .



കുറെയൊക്കെ ന്ഷ്ടപ്പെടുമെന്നു അരൂപിതന്നെ ബൈബിളില്‍ പറഞ്ഞിരിക്കുന്നു ..
വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കും .

" വരും കാലങ്ങളില്‍ ചിലര്‍ കപടാത്മാക്കളിലും, പിശാചിന്‍റെ പ്രബോധനങ്ങളിലും ശ്രദ്ധ അര്‍പ്പിച്ചുകൊണ്ടു വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കുമെന്നു ആത്മാവു വ്യക്തമായി പറയുന്നു " ( 1 തിമോ. 4:1 )

" കൊല്ലപ്പെടുന്നതിനു മാത്രമായി സ്രിഷ്ടിക്കപെട്ട ,സഹജ വാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്തമ്രുഗങ്ങളെപ്പോലെയാണു അവര്‍ തങ്ങള്‍ക്കു അഞ്ജാനമായക്കര്യ്ങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. (2പത്രോ.2:12 )

" ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്തകാലം വരുന്നു.കേള്വിക്കു ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്ന്ന പ്രബോധകരെ വിളിച്ചുകൂട്ടും . അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും ." (2.തിമോ.4: 3-4 )

വയറ്റിപിഴപ്പിനുവേണ്ടി ഏതുവേഷവും കെട്ടുന്നവര്‍. വിശ്വാസികളെ വഴിതെറ്റിക്കും

ഉത്തമവിശ്വാസമില്ലാത്തവരും ചന്‍ചല്മനസ്ക്കരുമായവര്‍ ഈ കൂട്ടരുടെ ചതിയില്‍ പെടും .ഇവരെ കുറിച്ചു ആത്മാവു വളരെ വ്യക്തമായിതന്നെ പറഞ്ഞിരിക്കുന്നതാണു മുകളില്‍ പറഞ്ഞിരിക്കുന്നതു. ദൈവത്തിന്‍റെ വചനത്തെക്കാള്‍ അവര്‍ക്കിഷ്ടം അവരുടെ അഭിരുചിക്കു ചേര്ന്നവിധം സംസാരിക്കുന്നവരെയാണു.യേശുവിന്‍റെ സുവിശേഷത്തെക്കാള്‍ അതിനെ തലതിരിഞ്ഞവിധത്തില്‍ അവതരിപ്പിക്കുന്നതുകേള്‍ക്കാനാണു . വിശ്വാസം ജീവിക്കാനും ,അതുപ്രവര്ത്തിക്കാനും ബുദ്ധിമുട്ടാണു എന്നാല്‍ വളരെ എളുപ്പത്തിലും ബുദ്ധിമുട്ടില്ലാതെയും ചെയ്യാന്‍ സാധിക്കുന്നതു വെറുതെ വിശ്വസിക്കുക. ആറ്റില്‍ ഒന്നു മുങ്ങിയേക്കുക. രക്ഷിക്കപെട്ടുകഴിഞ്ഞു. പിന്നെ ഒന്നുംവേണ്ടാ. അതിനെ സ്വീകരിക്കാന്‍ എളുപ്പമാണു. മെയ് ചൊറിയാതെ ,മെയ്യനങ്ങാതെ സൂത്രത്തില്‍ കാര്യ്ം കാണാം. ഇഹില്‍ ആക്രുഷ്ടരാകുന്നവരുണ്ടു . എന്നാല്‍ സഭയുടെ പഠനം പ്രവര്ത്തിയില്ലാത്തവിശ്വാസം ചത്തതായതിനാല്‍ നീവിശ്വാസം ജീവിക്കണം . വിശ്വാസത്തെ പ്രവര്ത്തിയില്കൂടിവേണം പൂര്ത്തിയാക്കാന്‍ . ര്‍ക്ഷപെടുന്നതിനു ഒരു നൂല്പാലത്തെല്‍ കൂടിയുള്ള നടപ്പുപോലെയാണു. അതിനാല്‍ എല്ലാവരും ര്‍ക്ഷയുടെ പാതയിലാണു. മരിക്കുന്നതുവരെ അപകടം മുന്‍പില്‍ തന്നെയുണ്ടു.അതിനാല്‍ അതീവശ്രദ്ധ ആവശ്യമാണു. ആരും തന്നെ രക്ഷിക്കപ്പെട്ടുകഴിഞ്ഞുവെന്നു സഭപഠിപ്പിക്കുന്നില്ല.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...