Tuesday 3 February 2015

വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തിനും ഉണ്ടു ഒരു പ്രത്യേകത !

ചില ഫെയിസ് ബുക്കു സുഹ്രുത്തുക്കളെപ്പോലെയാണോ ?
ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ഞോണ്ടികൊണ്ടിരിക്കും പ്രകൊപിപ്പിക്കാന്‍ !
ചില ഭര്‍ത്താക്കന്മാരും അങ്ങനെതന്നെ ?

മര്‍ക്കോസ് ശ്ളീഹായും അല്പം പ്രകോപനം ഇഷ്ടപ്പെടുന്നോ ?

അദ്യത്തെ മൂന്നു അധ്യായങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ മനസിലാകുന്നതു എന്താണു? ശരിക്കും മനസിലാക്കാന്‍ ആദ്യമൂന്നു അധ്യായങ്ങളും ഒന്നിച്ചു മനസ്സിലാക്കണം
ഇവിടെ മൂന്നു വിഭാഗമായിതിരിച്ചാല്‍

1) യേശു
2) ജനവിഭാഗം
3) അപ്പസ്തോലന്മാര്‍

ഒന്നാമത്തെ അധ്യായത്തില്‍ അല്പം പ്രകോപനം ആരംഭിക്കുന്നു.
ശാബദത്തില്‍ രോഗശാന്തി ഇതില്‍ പരം എന്താപ്രകോപനമാവേണ്ടതു ?



വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പു പെന്തക്കോസ്തുിനോടു ഒരു വാക്കു ! (പെന്തക്കോസ്തു സഹോദരന്മാരായ ഉപദേശിമാരോടു )

തലതിരിഞ്ഞ ഉപദേശം അവസാനിപ്പിച്ചു യാധാര്‍ത്ഥ്യത്തിലേക്കു വരിക .

യേശുക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ടു മാത്രം രക്ഷപെടുമോ ?
അങ്ങനെയാണെങ്ങ്കില്‍ എല്ലാ പിശാചുക്കളും രക്ഷപെടണമെല്ലോ ?
യേശു ദൈവപുത്രനാണെന്നു മനുഷ്യരെക്കാള്‍ നേരത്തെ മനസിലാക്കിയതും വിശ്വസിച്ചതും പിശാചുക്കളാണു . മനുഷ്യരെക്കാള്‍ ശക്തമായ വിശ്വാസമാണു പിശാചുക്കള്‍ക്കുള്ളതു . യേശുവിന്‍റെ കഴിവിലും ,അതുപോലെ അവനാണു മനുഷ്യരക്ഷകനെന്നും പിശാചുക്കള്‍ക്കറിയാം .പക്ഷേ അവന്‍റെ വിശ്വാസം അവനെ രക്ഷിക്കുന്നില്ല. എന്താണു കാര്യം ? വിശ്വാസം പ്രവര്‍ത്തിയില്‍ ഇല്ല.

പ്രവര്‍ത്തിയില്ലാത്തവിശ്വാസം ചത്തതാണു

"  പ്രവര്‍ത്തികള്‍ കൂടാതെയുള്ളവിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു " (യാക്കൊ. 2: 17 )
" മനുഷ്യന്‍ വിശ്വാസം കൊണ്ടു മാത്രമല്ല പ്രവര്ത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു. "   ( യക്കോ.2: 24 )
അതിനു ഉദാഹരണമായി നമുക്കു അതിന്‍റെ താഴെയുള്ള വാക്യം എടുക്കാം
" റാഹാബു എന്നവേശ്യ ,ദൌത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്കു പുറത്തയ്ക്കുകയും ചെയ്തപ്രവര്‍ത്തിമൂലമല്ലേ നീതീകരിക്കപ്പെട്ടതു ? ആത്മാവില്ലാത്തശരീരം മ്രുതമായിരിക്കുന്നതുപോലെ പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസവും മ്രുതമാണു "  ( യാക്കോ 2: 25- 26 )

വിഷയത്തില്‍ നിന്നും അല്പം മാറിപോയതു പിശാചിന്‍റെ വിശ്വാസ പ്രഖ്യാപനം കണ്ടതുകൊണ്ടാണു . എന്നിട്ടും രക്ഷപെടുന്നില്ല ?

അശുദ്ധാത്മാവു ബാധിച്ചമനുഷ്യന്‍ അലറിവിളിച്ചു യേശുവിനോടു അപേക്ഷിക്കുന്നു .ഞങ്ങളെ ഉപദ്രവിക്കരുതു . നീ ആരാണെന്നു എനിക്കറിയാം . ദൈവത്തിന്‍റെ പരിശുദ്ധന്‍ . യേശു ദൈവപുത്രനാണെന്നു അവന്‍ വിശ്വസിക്കുന്നു . പക്ഷേ അവന്‍ ഒരിക്കലും രക്ഷപെടില്ല. കയിലിരിപ്പു വിശ്വാസത്തില്‍ നിന്നും വേറിട്ടുനില്ക്കുന്നു. അവനു വിശ്വാസം ജീവിക്കാന്‍ പറ്റില്ല.



രണ്ടാമത്തെ അധ്യായത്തില്‍ നാം കാണുന്നതു തളര്‍വാതരോഗിയെ എടുത്തുകൊണ്ടു വന്നവരുടെ വിശ്വാസം കണ്ടീട്ടാണു തളര്‍വാതരോഗിയെ യേശു സുഖപ്പെടുത്തുന്നതു .ഇവിടെയും പെന്തക്കോസ്തുകാര്‍ക്കു പാരയുണ്ടു .
അതെന്താണെന്നുചോദിച്ചാല്‍ ? ഒരു ശിശുവിനുവേണ്ടി വിശ്വാസം ഏറ്റുപറഞ്ഞാല്‍ അതിനു ഫലമുണ്ടെന്നു ഈ ഒരു ഉദാഹരണത്തില്കൂടി മനസിലാക്കാം .പിന്നീടു കുട്ടിവളര്ന്നു കഴിയുമ്പോള്‍ അവന്‍ മറ്റുകൂദാശകളിലെല്ലാം വിശ്വാസം ഏറ്റുപറയുന്നു.. മുന്‍പു സ്വീകരിച്ചതിനെ ഉജ്വലിപ്പിക്കാന്‍ അവനു അവസരം ഉണ്ടു. അവരുടെ ഉപദേശത്തിന്‍റെ വലിയ ഒരപകടം പൊട്ടനോ ,ചെകിടനോ ,കുഞ്ഞുങ്ങളോ മരിച്ചാല്‍ അവര്‍ രക്ഷിക്കപ്പെടില്ലെന്നാണു . ജീവന്‍റെ വില അവര്‍ക്കറിയില്ലെന്നു തോന്നും അവരുടെ തലഹിരിഞ്ഞ ഉപദേശം കേട്ടാല്‍ ! ജീവന്‍റെ വില ദൈവത്തിനും സഭക്കുമറിയാം.   ഇനിയും മൂന്നാമധ്യായത്തിലേക്കുവരുമ്പോള്‍
ശാബദത്തില്‍ രോഗശാന്തി , അതുപോലെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ,സ്വജാതിയില്‍ നിന്നും വിജാതിയില്‍ പെട്ടവരുമായി വലിയ ജനക്കുട്ടം കടല്ക്കരയില്‍ ഒന്നിച്ചുകൂടുന്നു. അവരെല്ലാം യേശുവിനെ ഒന്നുകാണണം .ഒന്നുതൊടണം ,രോഗശാന്തിലഭിക്കണം ഈ ഒരുചിന്തയുമായി വന്നുകൂടിയ ജനകൂട്ടത്തെയാണു കാണുക. അതുപോലെ കുറ്റമാരോപിക്കാനായി ഉറ്റുനോക്കുന്ന പ്രമാണിമാരേയും കണാം

ഇവിടെയാണു യേശു പഠിപ്പിക്കുന്നതു ശാബതും മനുഷ്യനുവേണ്ടിയാണെന്നു. ശാബതില്‍ നന്മചെയ്യുന്നതാണു നല്ലതു , തിന്മചെയ്യരുതെന്നും പഠിപ്പിക്കുന്നു.

ഈ വലിയ കോലാഹാലങ്ങള്‍ കഴിഞ്ഞാണു ഈ ജനകൂട്ടത്തില്‍ നിന്നും വേറിട്ടു നില്ക്കാനായി , ഇതിനിടയില്‍ അശുദ്ധാത്മാക്കള്‍ ബാധിച്ചവര്‍ നീ ദൈവപുത്രനാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു.

"  പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കിഷ്ടമുള്ളവരെ അടുത്തേക്ക്കുവിളിച്ചു അവര്‍ അവന്‍റെ അടുത്തേക്കുചെന്നു.
തന്നോടുകൂടി ആയിരിക്കുന്നതിനും ,പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാ ചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരേ നിയോഗിച്ചു. "  ( മര്‍ക്കോ 3: 13- 15 )

ഇവിടെ നാം യേശുവിനെ കാണുന്നു.

സിനഗോഗുകളില്‍ പ്രസ്ംഗിക്കുന്നു. കടല്‍ തീരത്തും , നാട്ടുമ്പുറത്തും , പട്ടണങ്ങളിലും, സ്വജാതീയരുടെയിടയിലും, വിജാതീയരുടെയിടയിലും, അന്യദേശങ്ങളില്‍ നിന്നും വന്നവരുടെയിടയിലും ,നന്മചെയ്തുകൊണ്ടു കടന്നുപോകുന്നു.

ജനകൂട്ടം

സാധാരണക്കാരുടെ പ്രബോധനം പോലല്ല.ഇവന്‍ ആധികാരിക്കമായി പറയുന്നു. പിശാചുക്കള്‍ പോലും ഇവനെ അനുസരിക്കുന്നു ഇവനാരാണു ?
പുരോഹിതസമൂഹം ,ഇവന്‍ ശാബദ് അനുസരിക്കുന്നില്ല. ഇവന്‍ മനുഷ്യരെ ചതിക്കുന്നവനാണു .ഇവനെ കൊന്നില്ലെങ്ങ്കില്‍ നമ്മുടെ അധികാരം പോകുമെന്നു ഭയപ്പെടുന്നവര്‍, പ്രവാചകനായി വിശ്വസിക്കുന്നകൂട്ടര്‍, ദൈവപുത്രനാണെന്നുവിശ്വസിക്കുന്ന സൌഖ്യപ്പെട്ടവരായവര്‍, ലോകരക്ഷകനും ദൈവപുത്രനുമാണെന്നു വിശ്വസിക്കുന്ന പിശാചുക്കള്‍ ,വിളിലഭിച്ചതുമുതല്‍ യേശുവിനോടുകൂടെ ആയിരിക്കുന്ന ഒരുകൂട്ടര്‍ ഇങ്ങ്നെ വിവിധതരത്തിലുള്ളവര്‍ .

ഇവരില്‍ നിന്നുമാണു താന്‍ ഇഷ്ടപ്പെട്ടവരെ തന്നോടുകൂടെ ആയിരിക്കനായി തിരഞ്ഞെടുക്കുന്നതു . ഇതു നടക്കുന്നതു വലിയ കോളിളക്കത്തിനുശേഷമാണു.
അതുകൊണ്ടാണു ഞാന്‍ പറഞ്ഞതു മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അല്പം പ്രകോപനം കഴിഞ്ഞാണു കാര്യത്തിലേക്കു പ്രവേശിക്കുന്നതു. എല്ലാവരേയും ഒന്നു ഉണര്‍ത്തിയിട്ടാണു, ഒന്നുതോണ്ടി പ്രകോപിപ്പിച്ചിട്ടാണു കാര്യം പറയുന്നതു .അതു ഒരു സ്റ്റയിലാണു.

ചില സെമിനാറുകളില്‍ ആദ്യം ഒരു brain storming ഉണ്ടു ആകെപ്പാടെ ചിന്തയില്‍ ഒരു പ്രകോപനം , പലതരത്തില്‍ ചിന്തിക്കാനുള്ള അവസരം കൊടുത്തിട്ടു കാര്യത്തിലേക്കു കടക്കുക. ഏതാണ്ടിതുപോലെ വി. മര്‍ക്കോസും വേറിട്ടഒരു ചിന്താരീതി തിരഞ്ഞെടുത്തോയെന്നുചിന്തിക്കേണ്ടിയിരിക്കുന്നു.  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...