Monday 19 January 2015

ഗുരുവിനാല്‍ വിളിക്കപ്പെടുന്നവനാണു ശിഷ്യന്‍

ശിഷ്യത്വം നല്‍കപ്പെടുന്നതാണു. ഗുരുവിനാല്‍ വിളിക്കപ്പെടുന്നവനാണു ശിഷ്യന്‍ .

പഴയനിയമത്തില്‍ പ്രവാചകനെ ദൈവമാണു തിരഞ്ഞെടുക്കുന്നതു.അധവാ ദൈവദത്തമായ വിളിയാണു പ്രവാചകനു ലഭിക്കുക. അതേവിളിയാണു ശിഷ്യനു ഗുരുവില്‍ നിന്നുംലഭിക്കുക.

"നിംഗളെന്നേ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിംഗളെ തിരഞ്ഞെടുക്കുകയാണു ചെയ്തതു " എന്നയേശുവിന്‍റെ വാക്കുകള്‍ ശിഷ്യത്വത്തിന്‍റെ അടിസ്ഥാനതത്വമാണു. ഈ വിളിലഭിക്കാത്തവനു ശിഷ്യനാകുവാന്‍ ഒക്കുകയില്ല.



ഇതോടെ ചേര്ത്തുവായിക്കാവുന്നതാണു വിവാഹജീവിതത്തെക്കുറിച്ചുയേശു പറഞ്ഞക്കര്യവും. ക്രുപലഭിച്ചവനു മാത്രമാണു ആ വിളിയും . കുടുംബജീവിതം നയിക്കാനുളള വിളിയുണ്ടു.ശിഷ്യനാകാനുളള വിളിയുണ്ടു.

എല്ലാം കൂടികൂട്ടികുഴക്കാതെ ചിന്തിക്കാം .യേശു പറഞ്ഞു  " വിളിക്കപ്പെട്ടവര്‍ അധികം എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം ."  വേഷം ധരിച്ചതുകൊണ്ടു ഒരാള്‍ ശിഷ്യനാകില്ല.ഇന്നത്തെ കാലത്തു വേഷധാരികള്‍ ധാരാളം കാണും അവരെല്ലാവരും  യധാര്‍ത്ഥവിളിയുള്ളവര്‍   അകണമെന്നില്ല.
"ഗുരോ നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും "  എന്നു പറഞ്ഞ നിയംജ്ഞനെ അവിടുന്നു ശിഷ്യനായി സ്വീകരിച്ചുകണ്ടില്ല. മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞവനെ നിരുല്സാഹിപ്പിക്കുന്നു.
എന്നാല്‍ മറ്റൊരുവന്‍ അപ്പനെ അടക്കിയിട്ടു വരാമെന്നു പറഞ്ഞിട്ടുപോലും " നീ എന്നെ അനുഗമിക്കുകയെന്നു " പറഞ്ഞതും നമുക്കു ഓര്‍ക്കാം 

അനുഗമിക്കുകയെന്നാല്‍ അര്ത്ഥമാക്കുന്നതു " ഉപേക്ഷിച്ചനുഗമിക്കുകയെന്നാണു "

" ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെതന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ "  ഇവിടെനാം കാണുന്നതു ശിഷ്യത്ത്വത്തിന്‍റെ ഹ്രുദയമാണു അതായതു "സ്വയത്യാഗം " അതിന്‍റെ അഭാവത്തില്‍ ശിഷ്യത്വമില്ല.

അദ്യശിഷ്യന്മാരെ വിളിക്കുന്നതു പരിശോധിക്കാം

പത്രോസിനോടും അന്ത്രയോസിനോടും നിംഗള്‍ എന്നെ അനുഗമിക്കുകയെന്നു പറഞ്ഞപ്പോള്‍ അവരുടെ സമ്പാദ്യമായ വലയും വള്ളവും ഉപേക്ഷിച്ചു അനുഗമിക്കുന്നു. മുന്‍പോട്ടു നീങ്ങിയപ്പോള്‍ അപ്പനുമൊത്തു സബദിപുത്രന്മാരെ കണ്ടു അവരേയും വിളിച്ചു. അവരും സര്‍വവും ഉപേക്ഷിച്ചു അപ്പനെപ്പോലും വിട്ടിട്ടാണു അനുഗമിക്കുന്നതു.

" സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആരഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്താം .എന്നാല്‍ അരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അഹുകണ്ടെത്തും എന്നാണു യേശു പഠിപ്പിച്ചതു.

" നിങ്ങളുടെ അരപട്ടയില്‍ സ്വ്ര്ണമോ വെള്ളിയോ ഒന്നും എടുക്കേണ്ടാന്നു"  പറയുന്നതും അവര്‍ അയക്കപ്പെടനുള്ളവരാണു. എല്ലാം ഉപേക്ഷിച്ചവരാണു .

എന്തിനാണു എല്ലാം ഉപേക്ഷിക്കുന്നതു ?

" പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്കുചെന്നു. തന്നോടുകൂടിയായിരിക്കുന്നതിനും പ്രസ്ംഗിക്കാനയക്കപ്പെടുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരേ നിയോഗിച്ചു "

ശിഷ്യത്വം അതിസ്വാഭാവികമാണെന്നു വേണം ധരിക്കാന്‍ .യേശുവിന്‍റെ സാമിപ്യത്തിലായിരിക്കുകയാണു ശിഷ്യന്‍റെ ധര്മ്മം.അതാണു അവന്‍റെ ഭാഗ്യം .

എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ച ഞങ്ങള്‍ക്കെന്താണു ലഭിക്കുകയെന്നു പത്രോസ് ചോദിച്ചതിനു യേശുവിന്‍റെ മറുപടി ഇപ്രകാരമായിരുന്നു. (മര്‍ക്കോ.10:28 )

"എന്‍റെ നാമത്തെപ്രതി ഭവനത്തെയോ ,സഹോദരനെയോ സഹോദരിയെയോ,പിതാവിനെയോ മാതാവിനെയോ .......................... പരിത്യജിക്കുന്ന ഏതോരുവനും നൂറിരട്ടിലഭിക്കും അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും . 

" യേശുപറഞ്ഞമറ്റൊരുകാര്യം കൂടി ഇവിടെ ഓര്‍ക്കാം .ഷ്ണ്ഡന്മാരായി ജനിക്കുന്നവര്‍ ഉണ്ടു മനുഷ്യരാല്‍ ഷ്ണ്ഡ്ന്മാരാക്കപ്പെടുന്നവരും ഉണ്ടു സ്വ്ര്‍ഗരാജ്യത്തെപ്രതി ത്ങ്ങളെ തന്നെ ഷ്ണ്ഡന്മാരാക്കുന്നവരുമുണ്ടു ."

മലമുകളില്‍ യേശുതിരഞ്ഞെടുത്തവര്‍ എല്ലാം ഉപേക്ഷിച്ചവരാണു .എല്ലാസുഖവും വേണ്ടെന്നു വെച്ചവരാണു.  

വ്രുക്ഷത്തെ ഫലത്തില്‍ നിന്നും തിരിച്ചറിയാം.
അതിനാല്‍ സഭയേ നയിക്കുന്നതു പരിശുദ്ധാരൂപിയാകയാല്‍ അവിടുത്തെ തിരുഹിതമനുസരിച്ചു സഭയെ നയിക്കുന്നു. കാലാകാലങ്ങളില്‍ വേണ്ട നവീകരണം കാലാനുസ്രുതമായി അവിടുന്നു നല്കുന്നു.
" ഭാര്യയുള്ളവന്‍ എങ്ങ്നെ ഭാര്യയെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ചു അവളുടെ കാര്യത്തില്‍ വ്യാപ്രുതരായിരിക്കുമെന്നുള്ള " തിരുവെഴുത്തും മറക്കാതിരിക്കം.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...