Monday 19 January 2015

രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല

" മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 )

ഏറ്റുപറഞ്ഞാല്‍ ?

പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം !

ഇന്നു രക്തസാക്ഷിയായ സെബസ്ത്യാനോസിന്‍റെ തിരുന്നാള്‍ ആഘോഷിക്കുന്നു.

"ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിംഗള്‍ ഭയപ്പെടേണ്ടാ.മറിച്ചു ആത്മാവിനേയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍ "

അങ്ങ്നെയാണു സെബാസ്ത്യാനോസ് രക്തസാക്‍ഷിയായതു.അമ്പു എയിതിട്ടു മരിക്കാഞ്ഞിട്ടു അവസാനം അടിച്ചുകൊല്ലേണ്ടിവന്നു എന്നിട്ടും വിശ്വാസം ത്യജിക്കാന്‍ അദ്ദേഹം തയാറായില്ല. അദ്ദേഹത്തിന്‍റെ ജീവിതം ഓരോ ക്രിസ്ത്യാനിക്കും മാത്രുകയാക്കാവുന്നതാണു



എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ?

ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ മഹത്വം ഇല്ല. ക്രൂശിതനായ ഏശുവിന്‍റെ പിന്നാലെപോകുന്നധീരപടയാളികളാണു രക്തസാക്ഷികള്‍ ! അവര്‍ ധൈര്യപൂര്‍വം യേശുവിനെ അനുധാവനം ചെയ്തതു കാണുമ്പോള്‍ നമുക്കും സഹനം സ്ന്തോഷപൂര്‍വം സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കും.

" തൂക്കപ്പെട്ടു മരത്തില്‍ വിലാവുതുറ  ന്നാച്ചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി - പ്പാ - നാ - യ്
കര്ത്താവിന്‍പേര്‍ക്കെ - ല്ലാരും . "   ( മലങ്കര കുര്‍ബാനക്രമം )

അവരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? 



അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.
പ്രതീകങ്ങളും വെറും  ചൂണ്ടുപലക മാത്രമാണു .
മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ  ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു.

        " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 )

അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു.

വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു .
" മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു "  (യോഹ .3: 14 )
പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം .

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍ ,പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്നയേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല.
കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല.
വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല.

തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു.
സഹദേന്മാരെ ഒര്‍ക്കാം

നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം
അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...