Friday 30 January 2015

കുരിശും കുരിശുവരയും

മലബാർ സഭയിൽ കുരിശടയാളം ചെറുതും വലുതും ഉപയോഗിക്കുന്നു.

ചെറുതു. " പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമ്മിൻ .

വലുതു . "വി.കുരിശിൻറെ അടയാളത്താൽ ഞങ്ങളുടെ + ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ :

പിതാവിൻറെയും പുത്രൻറെയും + പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമ്മിൻ ."

മലങ്കരസഭയിൽ ത്രിത്വസ്തുതിയും കുരിശടയാളം ചെറുതുമാണു ഉപയോഗിക്കുന്നതു.

ത്രിത്വസ്തുതി. " പിതാവിനും പുത്രനും +പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എനേക്കും ആമ്മീൻ.

പ്രാർത്ഥന ആരംഭിക്കുന്നതു പട്ടക്കാരോ,മേല്പട്ടക്കാരോ ആണെങ്കിൽ കുരിശടയാളം ചെറുതോ,ത്രിത്വസ്തുതിയോ ഉപയോഗിക്കുന്നു.

അല്മായരാണു ആരംഭിക്കുന്നതെങ്കിൽ " ബാവായും പുത്രനും + പരിശുദ്ധറൂഹായുമായ സത്യേക ദൈവത്തിൻറെ തിരുനാമത്തിൽ ആമ്മീൻ "


കുരിശുവര പ്രാർത്ഥന ( ഇതിനെ സഭ രക്ഷയുടെ അടയാളമെന്നും പറയുന്നു. )

"കുരിശുവരപ്രാർത്ഥന " സഭയുടെ അടിസ്ഥാന പ്രാർത്ഥനയാണു.ഇതിൽ ക്രിസ്തുമതത്തിൻറെ അടിസ്ഥാന സത്യങ്ങൾ വെളിവാക്കപ്പെടുന്നുണ്ടു. ഒരുവൻ കുരിശുവരക്കുന്നതിലൂടെ അവനു തിന്മകളിൽ നിന്നും രക്ഷപ്രാപിക്കനുള്ള ദൈവികശക്തിലഭിക്കുന്നു.രക്ഷയുടെ ശത്രുവായ സാത്താനിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കുന്നു.മനുഷ്യൻ സ്വത്ന്ത്രനാകുന്നു.മനുഷ്യൻ വിശുദ്ധീകരിക്കപ്പെടുന്നു.അതുഒണ്ടാണു കുരിശുവരയെ രക്ഷയുടെ അടയാളമെന്നുപറയുന്നതു.



കുരിശടയാളത്തെക്കുറിച്ചു പിതാക്കന്മാരുടെ ഉപദേശം !

വിശുദ്ധ ക്രിസോസ്റ്റം

" കുരിശടയാളം വരക്കുമ്പോൾ കുരിശിൽ അടങ്ങിയിരിക്കുന്ന എല്ല രഹസ്യവും ഓർമ്മിക്കുക.ശരീരാവയവങ്ങൾ കുരിശിനാൽ മുദ്രകുത്തുമ്പോൾ നിങ്ങളെതന്നെ ക്രിസ്തുവിൻറെ ദാസനോ ദാസിയോ ആയി സമർപ്പിക്കുക. ഹ്രുദയവും മനസും പങ്കുചേരാതെയുള്ള യാന്ത്രീകമായ കുരിശുവര ഫലശൂന്യമാണു.അർത്ഥരഹിതമാണു.

വി.ഗ്രിഗറി ടൂർസ്


"നിങ്ങളെ കീഴടക്കാൻ ശ്രമിക്കുന്നപ്രലോഭനങ്ങളിൽ നിന്നും രക്ഷനേടാൻ ഭക്തിയോടും ശ്രദ്ധയോടും കൂടി കുരിശടയാളം വരച്ചാൽ മാത്രം മതി."

വി ജോൺ ക്രിസോസ്റ്റോം


" കുരിശടയാളം വരക്കാതെ നിങ്ങളുടെ ഭവനം ഒരിക്കലും വിട്ടിറങ്ങരുതു. അതുനിങ്ങൾക്കു ഒരു വടിയും ആയുധവും ,ആർക്കും കീഴടക്കാനാകാത്ത ഒരു കോട്ടയും ആയിരിക്കും. ഈ ആയുധം ധരിച്ചിരിക്കുന്നതു കാണുമ്പോൾ ശത്രുക്കൾ നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടുകില്ല.

സഭയിൽ നിറഞ്ഞുനിൽക്കുന്നതും ഒഴിച്ചുകൂട്ടാൻ പാാടില്ലാത്തതുമാണു വി.കുരിശിൻറെ അടയാളത്താലുള്ളപ്രാത്ഥന.

വിശുദ്ധകുർബാനയിലും മറ്റു കൂദാശകളിലും പ്രാർത്ഥനകളിലും ധാരാളം പ്രാവശ്യം കുരിശുവരാാവർത്തീക്കുന്നു.സഭയുടെ ആയുധമാണു കുരിശു !

വിശുദ്ധകുരിശിൻറെ ചരിത്രം

കുരിശു കണ്ടുപിടിക്കപ്പെട്ടതു പേർഷ്യയിലെന്നാണു ചരിത്രം പറയുന്നതു. എന്നാൽ "കൊലമരമയി" ഉപയോഗിച്ചതു റോമക്കാരാണു.

രണ്ടാം നൂറ്റാാണ്ടിൻറെ ആരംഭത്തിൽ ക്രിസ്ത്യൻ വിരോധിയായിരുന്ന ഹെഡ്രിയൻ ചക്രവർത്തി ഗാഗുൽത്തായിലെ തിരുകല്ലറമണ്ണിട്ടു മൂടുകയും അവിടെ ജൂപ്പിറ്റർ ദേവനും വീനസ് ദേവിക്കും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

കോൺസ്റ്റാന്റിയൻ ചക്രവർത്തി സത്യദൈവത്തോടു സഹായത്തിനു പ്രാർത്ഥിച്ചു. അന്നു അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നില്ല. രാത്രിയിൽ ചക്രവർത്തിക്കു ഒരു ദർശനം ഉണ്ടായി.ആകാാശത്തു കുരിശാക്രുതിയിലുള്ളഒരു പ്രകശവും അതിനെ വലയംചെയ്യുന്നഒരു ലേഖനവും അതായതു നീവിജയിക്കുമെന്നയിരുന്നു എശുതിയിരുന്നതു.അതനുസരിച്ചു ച്ക്രവർത്തിഒരു കുരിശുണ്ടാക്കി സൈന്യത്തിൻറെ മുന്നിരയിൽ വഹിക്കാൻ ആജ്ഞാപിച്ചു.ആ യുദ്ധത്തിൽ ചക്രവർത്തിയുടെ സൈന്യം വിജയിച്ചു.തമസിയാതെ ക്രിസ്ത്യാനികൾക്കു സ്വാതന്ത്ര്യം നൽകികൊണ്ടു വിളമ്പരം പുറപ്പെടുവിച്ചു. ഇതാണു 313 ലെ മിലാൻ വിളമ്പരം .തുടർന്നു ലാറ്ററൻ കൊട്ടാരം മാർപാപ്പായിക്കുകൊടുക്കുകയും ചെയ്തു.

321 ല് മറ്റൊരു വിളമ്പരം വഴി ഞയറാഴ്ച്ച അവധിദിവസമായി പ്ര്ഖ്യാപിച്ചു.

മാനസന്തരശേഷം ചക്രവർത്തിയുടെ അമ്മയായ ഹെലേനാ രാജ്ഞി 326ല് ജറുസലേം ബിഷപ്പായ മക്കരിയൂസിനു ഗാഗുൽത്തായിൽ ഒരു ദൈവാലയം പണിയാൻ കല്പനകൊടുത്തു.ദൈവാലയം നേരിൽ കാണാൻ എത്തിയ രാജ്ഞി അവിടം കുശിച്ചുനോക്കിയപ്പോൽ മൂന്നു കുരിശുകൾ കണ്ടെത്തി.രോഗിണിയായ ഒരു സ്ത്രീയുടെ ശരീരത്തിൽ കുരിശുകൊണ്ടു സ്പർശിച്ചപ്പോൾ രോഗം ഭേദമായകുരിശാണു യേശുവിനെ കുരിശിൽ തറക്കാൻ ഉപയോഗിച്ചതെന്നുമനസിലാക്ക്കുകയും ചെയ്തു.

335 ല് യേശു കുരിശിൽ മരിച്ചസ്ഥലത്തു രക്തസാക്ഷി (മാർടിറിയോൻ ) എന്നപേരിലും ഉയർത്തസ്ഥലത്തു "ഉയർപ്പു " (അനസ്ഥാത്തീസ് )എന്നപേരിലും രണ്ടു ദൈവാലയങ്ങൾ പ്രതിഷ്ടിക്കപ്പെട്ടു.

കുരിശിൻറെ പുകഴ്ച്ചയുടെ തിരുന്നാൾ

614 ല് പേർഷ്യൻ രജാവായ കോസ്രോസ് ജറുസലേം പിടിച്ചടക്കി.ഹെലേനാരാജ്ഞി സ്ഥാപിച്ച ദൈവാലയം നശിപ്പിക്കുകയും കുരിശു എടുത്തുകൊണ്ടുപോകയും ചെയ്തു.629 ല് ഹെരാക്ലീസ് ചക്രവർത്തി കോസ്രോസിനെ തോല്പിക്കുകയും കുരിശു വീണ്ടും ജറുസലേമിൽ സ്ഥാപിക്കയും ചെയ്തു. അന്നുമുതൽ തിരുസഭയിൽ ആാകമാനം വിശുദ്ധകുരിശിന്രെ പുകശ്ച്ചയുടെ തിരുന്നാൾ കൊണ്ടാടാൻ തുടങ്ങി. സെപ്റ്റമ്പർ 14 നാണു തിരുന്നാൾ ആഘോഷം .325 മുതൽ ജറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്കുസഭയിലും ലത്തീൻ സഭയിലും തിരുന്നാൾ കൊണ്ടാടിതുടങ്ങി.

രണ്ടാം വത്തിക്കാൻ കൗൺസിൽ ( അക്രൈസ്തവമതങ്ങൾ നമ്പര് 4 ) ഇപ്രകാരം പറയുന്നു. " എല്ലാവരുടേയും രക്ഷയായിരുന്നു ക്രിസ്തുവിൻറെ ലക്ഷ്യം അതിനാൽ ക്രിസ്തുവിൻറെ കുരിശു ദൈവത്തിൻറെ അനന്തസ്നേഹത്തിൻറെ പ്രതീകവും എല്ലാവിധ പ്രസാദ വരങ്ങളുടേയും ഉറവിടമാണെന്നു പഠിപ്പിക്കേണ്ടതു സഭയുടെ കടമയായി തീർന്നിരിക്കുന്നു.

ബനഡിക്ടു പതിനാറാമൻ പാപ്പാ

"യേശുസത്യമായും ഉയർത്തപ്പെട്ടിരിക്കുന്നു. കുരിശാണു അവിടുത്തെ സിംഹാസനം അവിടെകിടന്നുകൊണ്ടു അവൻ ലോകത്തെ മുഴുവൻ തന്നിലേക്കു ആകർഷിച്ചു."

രക്ഷയുടെ പ്രതീകമായകുരിശു

അപമാനത്തിൻറെയും നിരാശയുടേയും കുരിശു ഇന്നു രക്ഷയുടേയും പ്രതീക്ഷയുടേയും പ്രതീകമായിരിക്കുന്നു .യേശു കുരിശുവഴി നമ്മുടെ പപങ്ങൾക്കു പരിഹരം ചെയ്തു രക്ഷനേടിതന്നു.അന്നുവരെ ശിക്ഷയുടെ ഉപകരണം മാത്രമായിരുന്നു കുരിശെങ്കിൽ യേശുവിൻറെ മരണം വഴി അതു രക്ഷയുടെ ഉപകരണമായി.അതിനാൽ ക്രൈസ്തവർ കുരിശിനെകാണുന്നതു യേശുവിനെകൊല്ലാൻ ഉപയോഗിച്ച ആയുധമായിട്ടല്ല മനുഷ്യകുലത്തെ രക്ഷിച്ച ഉപകരണമായിട്ടാണു.

കുരിശും കുരിശുമരണവും യേശു സ്വമനസാൽ സ്വീകരിക്കുകയായിരുന്നു.

" യേശു പറഞ്ഞു എൻറെ ജീവൻ ആരും എന്നിൽ നിന്നും അതു പിടിച്ചെടുക്കുകയല്ല : ഞാൻ സ്വമനസാ അതു സമർപ്പിക്കുകയാണു " (യോഹ.10:18 )

അതു ദൈവത്തിൻറെ പദ്ധതിയായിരുന്നു
" അവൻ ദൈവത്തിൻറെ നിശ്ചിത പദ്ധതിയും പൂർവ്ജ്ഞാനവും അനുസരിച്ചു നിനളുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ടു " ( അപ്പ.2:23 )



സ്നേഹത്തിൻറെയും രക്ഷയുടേയും ചിഹ്നം

യേശുവിൻറെ കുരിശുമരണത്തിനുശേഷം കുരിശിനു രക്ഷയുടെ മുഖഭാവം ലഭിച്ചു.യേശുവിൻറെ കുരിശുമരണം നിത്യമായ ഫലങ്ങൾ ഉളവാക്കി.

ഈവിവരം പെന്തക്കോസ്തുകാർക്കും ബിഷപ്പാകുന്നതിനുമുൻപു കെ.പി.യോഹന്നാനുപോലും അറിയില്ലായിരുന്നു.




ഒരിക്കൽ ഇപ്ര്കാരം പ്രതീകരിച്ചതായിട്ടാണു ഓഏർമ്മ " യേശു കുരിശിൽ മരിച്ചതുകൊണ്ടു കശുത്തിൽ കുരിശുകെട്ടിതൂക്കികൊണ്ടു നടക്കുന്നു. കട്ടിലിലയിരുന്നു മരണമെങ്കിൽ ? കടിൽ കശുത്തിൽ കെട്ടിതൂക്കുമായിരുന്നുവോ ? ബിഷപ്പായി കശിഞ്ഞപ്പോൾ പശയതെല്ലാം മറന്നതുപോലെ തോന്നുന്നു.

ബൈബിളിൽ


"അവനിലാണെല്ലോ നമുക്കുരക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നതു " ( കൊളോ. 1: 14 )

" എന്തെന്നാൽ മരിച്ചവൻ പാപത്തിൽ നിന്നും മോചിതനായിരിക്കുന്നു.

കുരിശിൻറെ അർത്ഥം

കുരിശു രണ്ടു ദണ്ഡുകളാണു.ഇതിലെ ലംബതലം ദൈവവും മനുഷ്യനുമയുള്ള ബന്ധത്തെ കാണിക്കുന്നു.

തിരശ്ചീനതലം . മനുഷ്യന്മ് മനുഷ്യനും മനുഷ്യന്മായുള്ള ബന്ധത്തെയും കാണിക്കുന്നു.

സമാപനാശീർവാദത്തിൽ


മലബാർ സഭയിൽ

"കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരാകട്ടെ.രഹസ്യവും പരസ്യവുമായ എല്ലാവിപത്തുകളിൽ നിന്നും സംരക്ഷിതരുമാകട്ടേ. + ഇപ്പോഴും എപ്പോഴും എന്നേക്കുമാമ്മീൻ .

സീറോമലങ്കരസഭയിൽ

" കർത്താവേ ഇവിടെയിരിക്കുന്ന നിൻറെ ദാസന്മാരേയും ദാസികളേയും നിൻറെ വലതുകൈ നീട്ടി അനുഗ്രഹിക്കണമേ. നിൻറെ സ്ലീബായാൽ +

ഇവരെകാത്തുകൊള്ളണമേ .ദ്രുശ്യവും അദ്രുശ്യവുമായ ശത്രുക്കളിൽ നിന്നു ഇവർക്കു അഭയവും രക്ഷാസങ്കേതവും നൽകി നിൻറെ അനുഗ്രഹങ്ങൾകൊണ്ടു ഇവരെനിറക്കണമേ

കുരിശിലാണു രക്ഷ ,
കുരിശിലാണു വിജയം
കുരിശിലാണു മഹത്വം !

മറ്റു പ്രതീകങ്ങളേക്കാൾ കൂടുതൽ ആദരവു സഭാമാതാവു കുരിശിനു നൽകുന്നു.

എന്നാൽ പെന്തക്കോസ്തുകാരും മറ്റും കുരിശിനെ നിന്ദിക്കുന്നു. " എൻറെ പുത്രൻറെ ചെങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങൾ നിന്ദിച്ചു"

എന്നു എസക്കിയേലും പ്രവചിച്ചു ( എസക്കി. 21: 10 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...