Sunday, 16 November 2014

കഞ്ഞികലത്തിനു കീഴെ പടക്കം കത്തിച്ചാല്‍ ?

എല്ലാവരും പടക്കം കത്തിക്കും. പക്ഷേ, ബെഡില്‍ ഇരുന്നു ആരും മാലപടക്കം കത്തിക്കില്ല .ആഘോഷത്തിനു ക്രിസ്തുമസിനും ദീപാവലിക്കുമൊക്കെ പടക്കം കത്തിക്കാം വീടിനകത്തു ഉറങ്ങികിടക്കുന്ന കുഞ്ഞിന്‍റെ അരികില്‍ ആരും പടക്കം പൊട്ടിക്കില്ല.

ഓരോന്നിനും ഇണങ്ങിയ സ്ഥലവും സമയവും ഉണ്ടു.  അതുപരിഗണിക്കാതെ എന്തുചെയ്താലും അബദ്ധമാകാനാണു സാധ്യത. മൊബൈല്‍ ഫോണ്‍ നല്ലതാണു പള്ളിയില്‍ ദിവ്യബലിയില്‍ സംബദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളിച്ചാലോ?

ദൈവം തന്‍റെ അനന്തജ്ഞാനത്താല്‍ പ്രപന്‍ചത്തെയും അതില്‍ കാണുന്ന വിവിധ സൗരയൂഥങ്ങളെയും ഭൂമിയേയും അതില്‍ കാണുന്ന ജീവജാലങ്ങ്ളേയും അതാതിന്‍റെ സമയത്തു സ്രിഷ്ടിച്ചു. അതിനു എത്രകോടിവര്ഷങ്ങള്‍ എടുത്തുവെന്നോ എതെല്ലാം പരിണാമങ്ങളില്‍ കൂടികടത്തിവിട്ടുവെന്നോ മനുഷ്യ ബുദ്ധിക്കു അഗ്രാഹ്യമാണു. അതിനാല്‍ ഏതെല്ലാം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നാലും അതു സഭക്കു എതിരല്ല. സഭപഠിപ്പിക്കുന്നതു ദൈവത്തിന്‍റെ അനന്തജ്ഞാനത്താല്‍ സര്‍വവും സ്രിഷ്ടിക്കപ്പെട്ടുവെന്നാണു. ഓരോന്നും അതാതിന്‍റെ സമയത്താണു പൂര്‍ത്തിയായതു .



ദൈവം മിടുക്കാന്മാരെ അതിമിടുക്കാന്മാരാക്കുകയല്ല , മഠയന്മാരെ തിരഞ്ഞെടുത്തു അതിമിടുക്കാന്മാരാക്കുന്നു. അതിനാല്‍ യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ തനിക്കിഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. ( മര്‍ക്കോ.3: 13 )

സാധാരണ അവരെ കാണുന്നതു കാര്യപ്രാപ്തിയില്ലാത്ത ,വെറും ഭക്ഷണപ്രിയരെപ്പോലെ കാണുന്നതെല്ലാം തിന്നുന്ന , ഉപവസിക്കാത്ത ,(മത്താ,9:14 ) ശിഷ്യന്മാരെയാണു. വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു ഇരിക്കുമ്പോഴും അവര്‍ അതില്‍ നിന്നെല്ലാം അകന്നു അവരുടേലോകത്തില്‍ നിന്നുംകൊണ്ടു ചിന്തിക്കുന്നതായികാണാം .

ഉദാഹരണം: യേശൂ- ഒരിക്കല്‍ ഗഹനമായ ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടൂ തന്‍റെ മരണശേഷം തന്‍റേ മണവാട്ടിക്കു തന്‍റെ ശരീരം തന്നെ ഭക്ഷണമായികൊടുക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിക്കുകയും വിശുദ്ധകുര്‍ബാനയാകുന്ന തന്‍റെ തിരുശരീരരക്തങ്ങള്‍ അവര്‍ക്കു ഭക്ഷണപാനീയമായികൊടുക്കുന്നതിനെക്കുറിച്ചു പഠിപ്പിക്കുകയും വിശുദ്ധകുര്‍ബാന സ്ഥാപിക്കുകയും ചെയ്യുന്ന അവസരത്തില്‍ ( നമ്മളും ഇപ്പോള്‍ പള്ളിക്കകത്തു കുര്‍ബാനയുടെ പ്രധാന ഭാഗത്തു ഒരു പക്ഷേ സ്ഥാപക വചനങ്ങള്‍ ഉച്ചരിക്കുന്ന സമയത്തുപോലും പലവിചാരത്തില്‍ മുഴുകിയിരിക്കുന്നതുപോലെ ) അതിലൊന്നും ശ്രദ്ധിക്കാതെ അവരുടേതായലോകത്തില്‍ അവരില്‍ വലിയവനാരാണെന്നുള്ള ഒരു തര്‍ക്കത്തില്‍ എര്‍പ്പെട്ടിരിക്കുന്ന ശീഷ്യന്മാര്‍ .(ലൂക്ക 22 : 24 )



അവര്‍ വെറും ലൌകീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഈ ലോകത്തിന്‍റെതായ എല്ലാ സുഖങ്ങളേയൂം കുറിച്ചുമാത്രം ചിന്തിക്കുന്ന ശിഷ്യന്മാര്‍ .ഈ ലോകത്തില്‍ എന്തെല്ലാം നേടാമോ, എന്തെല്ലാം ആകാമോ അതുമാത്രമായിരുന്നു അവരുടെ ചിന്ത. നമുടേയും ചിന്ത മറ്റോന്നല്ലല്ലോ ?

അവരുടെ എല്ലാകാര്യവും അറിയാവുന്ന യേശു അവരെ മാറ്റിഎടുക്കാനാണു പരിശുദ്ധാത്മാവിനെ അയച്ചതു. ആത്മാവു വന്നുകഴിഞ്ഞപ്പോള്‍ അവര്‍ രൂപത്തിലും ഭാവത്തിലും ചിന്തയിലും എല്ലാം മറി ആത്മാവു അവരെ രൂപപ്പെടുത്തിയെടുത്തു. അതെ ആത്മാവു നിറഞ്ഞുകഴിയുമ്പോള്‍ മനുഷ്യന്‍ ഈ ലോകചിന്തയില്‍ നിന്നും ഉയരുന്നു. ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ പോലെ, ഈ ലോകത്തില്‍ നിന്നും ഉയരുന്നു. പിന്നെ ഭൂമിയുമായി തോട്ടുനില്ക്കാതെ ഉന്നതങ്ങളില്‍ ഉള്ളതു മാത്രം ചിന്തിക്കുന്നു. എന്നാല്‍ ഹൈഡ്രജന്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ബലൂണ്‍ പിന്നെ ഉയരത്തില്‍ നിന്നും വീണ്ടും ഭൂമിയില്‍ പതിക്കും.

ഉന്നതത്തില്‍ ഉയര്‍ന്നുനിന്ന പല സുവിശേഷപ്രഘോഷകരും ആത്മാവാകുന്ന ഹൈഡ്രജന്‍ തീര്‍ന്നതിന്‍റെ , നഷ്ടപ്പെട്ടതിന്‍റെ  ഫലമായി, ഭൂമിയിലേക്കു , ലൌകീക കാര്യങ്ങളിലേയ്‌ക്കു വീണുപോയിട്ടുണ്ടു.

നമുക്കും ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണു. ആത്മാവിനെ കൂടാതെ ഒന്നും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല

ആത്മാവിന്‍റെ നിറവു എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥീക്കുന്നു.

Friday, 14 November 2014

ബൈബിളും പുട്ടുകുറ്റി പ്രഘോഷണവും

യേശു ശിഷ്യന്മാരോടു പറഞ്ഞതു നിങ്ങള്‍ ലോകം എങ്ങും
പോയി സുവിശേഷം പ്രസംഗിക്കാനാണു. ഞാന്‍ നിംഗളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പടിപ്പിക്കുവിന്‍ എന്നും യുഗാന്തം വരെ എന്നും ഞാന്‍ നിംഗളോടുകൂടെ ഉണ്ടായിരിക്കുമെന്നുമാണു. ( മത്താ.28:20 )

സുവിശേഷം എഴുതാന്‍ പറഞ്ഞില്ല.പിന്നെ എന്തിനു എഴുതി ?

"യേശു ചെയ്ത മറ്റു പലകാര്യങ്ങളും ഉണ്ടു അതെല്ലാം എഴുതിയിരുന്നെങ്ങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ലോകത്തിനു തന്നെ സാധിക്കാതെ വരുമെന്നാണു എനിക്കു തോന്നുന്നതു "   ( യോഹ. 21: 25 )

യേശു ചെയ്ത മുഴുവന്‍ കാര്യങ്ങളും സുവിശേഷങ്ങളില്‍ ഇല്ലാ. അത്യാവശ്യം ചിലക്കര്യങ്ങളാനു സുവിശേഷത്തില്‍ എഴുതിയിരിക്കുന്നതു അതായതു അവരുടെ പ്രഘോഷങ്ങളില്‍ ചിലകാര്യങ്ങള്‍ മാത്രമാണു എഴുതിയിട്ടുള്ളതു.

അപ്പസ്തോലന്മാരെല്ലാവരും ത്ങ്ങളെ എള്‍പ്പിച്ച ജോലിയാണു ചെയ്തതു.
പൌലോസ് ശ്ളീഹായും അപ്പസ്തോലന്മാര്‍ ചെയ്ത അതേജോലിയാണു ചെയ്തതു. ഒന്നും എഴുതുവാന്‍ യേശു പറഞ്ഞില്ല. യേശുപറഞ്ഞതെല്ലാം ജനങ്ങളെ അറിയിച്ചു അവരെ വിശ്വാസത്തിലേക്കുനയിക്കുകയാണു ചെയ്തതു .

പാരമ്പര്യമാണു രചനാരൂപത്തില്‍ വന്നതു

പഴയനിയമം ആയിരത്തിലേറെ വര്ഷങ്ങള്‍കൊണ്ടാണു, ക്രിസ്തുവിനു മുന്‍പു 1200 മുതല്‍ 100 വരെ ( 1100 വര്ഷങ്ങള്‍ ) വിരചിതമായതു ഏറിയപങ്കും വാചീകപാരമ്പര്യങ്ങളായി ജനങ്ങളൂടൈടയില്‍ ഉണ്ടായിരുന്നതാണു.

പുതിയനിയമം

സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനു മുന്‍പുതന്നെ പൌലോശ്ളീഹായുടെ ലേഖനങ്ങളാണു എഴുതപ്പെട്ടതു. താന്‍ സ്ഥാപിച്ച വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ആവശ്യത്തിനാണു അദ്ദേഹം രചനയില്‍ എര്‍പ്പെട്ടതു. തെറ്റായ ധാരണകളെ തിരുത്തുന്നതിനും സംശയങ്ങള്‍ക്കു മറുപടി കൊടുക്കുന്നതിനും ദൈവശാസ്ത്രത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും വിശ്വാസികള്‍ക്കു പൂര്‍ണ അറിവുകൊടുക്കുന്നതിനാണു ഓരോരോ സമയത്തു ആവശ്യാനുസരണം എഴുതിയതുകൊണ്ടു പൌലോസ്ളീഹായുടെ ദര്‍ശനങ്ങള്‍ ഓരോ ലേഖനത്തിലും പൂര്ണമായി വന്നിട്ടുണ്ടെന്നു പറയാനും പറ്റില്ല.

പൌലോസിന്‍റെ ലേഖനങ്ങള്‍ സഭയില്‍ വായിക്കുന്നതു വളരെ നല്ലഫലങ്ങള്‍ പുറപ്പെടുവിച്ചതുകൊണ്ടാകാം സുവിശേഷങ്ങളും എഴുതപ്പെട്ടതെന്നു ചിന്തിക്കാം

സുവിശേഷങ്ങള്‍

സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ടതു മര്‍ക്കോസിന്‍റെ സുവിശേഷമാണു. സുവിശേഷം ഒരു ജീവചരിത്രമല്ല. സ്ഥലകാല പരിഗണനകളെ മുന്നിര്ത്തി സംഭവങ്ങള്‍ യഥാര്ത്ഥത്തില്‍ നടന്ന നടന്ന ക്രമത്തില്‍ വിവരിക്കുകയായിരുന്നില്ല സുവിശേഷകന്‍റെ ലക്ഷ്യം. സ്വതമായ ഒരു ദൈവശാസ്ത്രവീക്ഷണത്തിന്‍റെ വെളിച്ചത്തില്‍ സംഭവങ്ങളെ ക്രമീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണു സുവിശേഷകന്‍ ചെയ്യുന്നതു.
സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനു വളരെ മുന്‍പുതന്നെ ലേഖനങ്ങള്‍ മിക്കവയും എഴുതപ്പെട്ടു. തിമോത്തേയോസിനും തീത്തോസിനുമുള്ള ലേഖനങ്ങള്‍ എഴുതപ്പെടുന്നതു ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണു. ലേഖനങ്ങള്‍ എല്ലാം തന്നെ ആരാധനാ സമൂഹങ്ങളില്‍ പരസ്യമായി വായിക്കുന്നതിനു എഴുതപ്പെട്ടവയാണു.

ക്രൈസ്തവസമൂഹത്തിന്‍റെ ആവശ്യമാണു ഇതെഴുതാന്‍ സ്ളീഹായെ പ്രേരിപ്പിച്ചതു

മത്തായിടെ സുവിശേഷം -  എഡി 75നും 90നും ഇടയില്‍
മര്‍കോ................................65നും 70 നും ഇടയില്‍ റോമില്‍ വച്ചെഴുതിയെന്നു പറയാം
ലുക്കാ.................................. 70 നുശേഷം ഗ്രീസില്‍ വച്ചു
യോഹ.........................    95 ല്‍ എഫേസൂസില്‍ വച്ചു

യോഹന്‍റെ വെളിപാടു പാദ്മോസ് ദിപില്‍ വച്ചു,  ഡോമീഷ്യന്‍ ചക്രവര്ത്തിയുടെ കാലത്തുണ്ടയ മത മര്‍ദ്ദനസമയത്തു 96നു ശേഷമാകാം.

ഒന്നാം നൂറ്റണ്ടിന്‍റെ അവസാനത്തോടെ ഇതൊക്കെ എഴുതിയെന്നു വരികിലും ഇതെല്ലാം സമാഹരിച്ചു ബൈബിള്‍ രൂപത്തിലാക്കുന്നതു എത്രയോ കാലങ്ങള്‍ കഴിഞ്ഞാണു .

ചുരുക്കത്തില്‍ ആദ്യനൂറ്റാണ്ടുകളില്‍ സഭയില്‍ ഉണ്ടായിരുന്നതു വിശുദ്ധപാരമ്പര്യം മാത്രമാണു. സുവിശേഷപ്രഘോഷണമാണു വിശ്വാസികളെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കാന്‍ സഹായിച്ചതു. ആവശ്യാനുസരണം സുവിശേഷവും എഴുത്തുകളും സഭയില്‍ വായികുന്ന പതിവുമാത്രമാണു ആദ്യകാലസഭയില്‍ ഉണ്ടായിരുന്നതു.
ഇതില്‍ നിന്നും മനസിലാക്കേണ്ടതു വിശുദ്ധ പാരമ്പര്യവും പുതിയനിയമവും ചേര്‍ന്നെങ്ങ്കില്‍ മാത്രമേ സുവിശേഷപ്രഘോഷണം പൂര്‍ണമാകുകയുള്ളു.

ബൈബിള്‍ അടുക്കിയപ്പോള്‍ എങ്ങനെയാണു മൂന്നാമതു എഴുതിയ മത്തായിയുടെ സുവിശേഷം ആദ്യം വന്നു.( എന്‍റെ ചിന്തമാത്രമാണു ഇതു ) മര്‍ക്കോസും ലൂക്കോസും പൌലോസ് ശ്ളീഹ്ഹായുടെ ശിഷ്യന്മാരായിരുന്നല്ലോ ? എന്നാല്‍ മത്തായിശ്ളീഹാ യേശുവിന്‍റെ ശിഷ്യനായിരുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്‍റെ സുവിശേഷം ആദ്യം വന്നതു കൂടാതെ അദ്യത്തെ മൂന്നു സുവിശേഷങ്ങളും എതാണ്ടു സമാനരൂപത്തിലും ഭാവത്തിലും ആയതിനാല്‍ ഇവയെ സമാന്തര സുവിശേഷങ്ങളെന്നാണു അറിയപ്പെടുക. അവയില്‍ യേശുവിന്‍റെ നേരിട്ടൂള്ള ശിഷ്യനു പ്രാധാഅന്യ്ം കൊടുത്തുകാണും.




ഇവയില്‍ നിന്നും വ്യത്യസ്തമ്മാണു നാലാമത്തെ സുവിശേഷം ജീവന്‍, മരണം, പ്രകാശം, അന്ധകാരം, സത്യം, വ്യാജം, ആത്മാവു, ജഡം, മുതലായ ആശയങ്ങളിലൂടെയാണു അദ്ദേഹം യേശു സംഭവം അവതരിപ്പിക്കുന്നതു.
 
യോഹന്നാന്‍ യേശുവിന്‍റെ പ്രേഷ്ടശിഷ്യനും സഹോദരനുമാണെല്ലോ ?അദ്ദേഹം കണ്ടതും കേട്ടതും തോട്ടറിഞ്ഞതുമായകാര്യമാണു വിവരിക്കുന്നതു. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഇതിവ്രുത്തം വചനമായ യേശുപ്രകാശമാണു. ആ പ്രകാശത്തെ സ്വീകരിക്കുന്നവര്‍ മരണത്തിന്‍റെ മണ്ഢലമായ അന്ധകാഅത്തില്‍ നിന്നും മോചിതരാകും. അല്ലാത്തവര്‍ അന്ധകാരത്തില്‍ തന്നെ വസിക്കും.

ഈ സുവിശേഷം രചിച്ചതിന്‍റെ ഉദേശം ശ്ളീഹാതന്നെപറയുന്നുണ്ടു. " ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നതു യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിംഗള്‍ വിശ്വസിക്കുന്നതിനും അങ്ങണെ വിശ്വസിക്കുകമൂലം ന്നിംഗള്‍ക്കു അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണു. ( 20 : 30 - 31 )



സുവിശേഷപ്രഘോഷണത്തിനു ആദിമസഭയില്‍ ബൈബിള്‍ ക്വോട്ടിംഗ് ഇല്ലാതെ ബൈബിള്‍ കൊണ്ടു നടക്കാതെയായിരുന്നു പ്രഘോഷണം. കാരണം അവര്‍ തന്നെയായിരുന്നു ദൈവവചനം, അധവാ അവര്‍ ജീവിക്കുന്ന ബൈബിളായിരുന്നു. അന്നു അവര്‍ പ്രഘോഷിച്ചതെല്ലാം എഴുതപ്പെട്ടിട്ടില്ല. ( 21: 25 ) (അന്നു ബൈബിള്‍ ഇല്ലല്ലോ) ബൈബിള്‍ എഴുതപ്പെട്ടുകഴിഞ്ഞു അതു എല്ലാവര്‍ക്കും ലഭിക്കുന്നതുവരെ കൂടുതലും വി. പാരമ്പര്യങ്ങളും പിന്നെ ബൈബിളില്‍ ഉള്ളതും ചേര്‍ത്തു സഭയില്‍ ഉപയോഗിച്ചിരുന്നു. അതു ആരാധനക്കു ഓരോ സഭക്ക് ലഭിച്ച ലേഖനങ്ങളും അവര്‍ക്കു പിന്നീടു ലഭിച്ച സുവിശേഷങ്ങളും പരസ്യമായി വായിക്കുമായിരുന്നു.

അപ്പസ്തോലന്മാരുടെ സുവിശേഷപ്രഘോഷണം

അവരുടെ ജീവിതം തന്നെ സുവിശെഷപ്രഘോഷണമായിരുന്നുവെന്നു പറയാം
അതായതു അപ്പസ്തോലന്മാര്‍ യേശുവിനോടുകൂടെ നടന്നപ്പോള്‍ കണ്ടതും കേട്ടതുമെല്ലാം അന്നു അവര്‍ക്കു മനസിലാകാതിരുന്നതെല്ലാം ആതമാവു വന്നുകഴിഞ്ഞപ്പോള്‍ എല്ലാം ആത്മാവു അവര്‍ക്കുവെളിപ്പെടുത്തികൊടുത്തു . അതിനാല്‍ അവര്‍ക്കു യേശു പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം മനപാഠമായിരുന്നു. ആത്മാവു എല്ലാം അവരെ പഠിപ്പിച്ചു. അതിനാല്‍ അവരുടെജീവിതം സുവിശേഷാധിഷ്ടിതമായിരുന്നു.അവര്‍ ഒരു തുറന്ന്നസുവിശേഷമായിരുന്നു.

പുട്ടുകുറ്റി പ്രഘോഷണം

അരും തെറ്റിധരിക്കരുതു എല്ലാവരേയും ഉദ്ദേശ്ശിച്ചല്ല ഞാന്‍ പറയുന്നതു .
 .
പുട്ട് പുഴുങ്ങികഴിഞ്ഞിട്ടു അതു പ്ളെയിറ്റിലേക്കു തെള്ളിയിറക്കിയാല്‍ പുട്ടുകുറ്റിയില്‍ ഒന്നും കാണില്ല്ല. കുറ്റി ക്ളീന്‍ ആയിരിക്കും . അതുപോലെ ബൈബിളില്‍ ഉള്ളതു തലയില്‍ കയറ്റി ആളുകളുടെ മുന്‍പില്‍ അതു കുടഞ്ഞിട്ടുകഴിഞ്ഞാല്‍, അവരുടെ തലയും ഹ്രുദയവും ക്ളീന്‍ ? ബൈബിള്‍ അവരെ സ്പ്ര്‍ശിച്ചിട്ടില്ലാത്തതരത്തിലായിരിക്കും അവരുടെ ജീവിതം !

അതു കേള്‍ക്കുന്നവരെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. കാരണം ഹ്രുദയത്തില്‍ നിന്നും ഹ്രുദയത്തിലേക്കല്ല വചനാം ചെന്നതു തലയില്‍ നിന്നും തലയിലേക്കുചെന്നു അതു അവിടെ അല്പസമയം ചുറ്റിപറ്റി നിന്നിട്ടു അപ്രത്യക്ഷമാകുന്നു.

പ്രഘോഷിക്കപ്പെട്ടവചനം പ്രഘോഷിച്ചവരേയൂം സ്വാധീനിച്ചില്ല. സ്വീകരിച്ചവരേയും സ്വാധീനിച്ചില്ല.

എനിക്കുതോന്നുന്നതു ബൈബിള്‍ പ്രഘോഷണം പൂര്‍ണമാകുന്നില്ല.

അതായതു പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണു പുതിയ നിയമം . യേശു പഠിപ്പിച്ചകാര്യങ്ങളെല്ലാം പുതിയനിയമത്തില്‍ വന്നിട്ടില്ല. ( യൊഹ. 21: 25 ) അതിനാല്‍ വിശുദ്ധപാരമ്പര്യം കൂടി പുതിയനിയമത്തില്‍ ചേര്‍ക്കുമ്പോഴാണു സുവിശേഷപ്രഘോഷണം പൂര്‍തിയാകുകയുള്ളു. വിശുദ്ധ പാരമ്പര്യം സഭയില്‍ മാത്രമേയുള്ളു. അതിനാല്‍ സഭക്കുപുറത്തുള്ള സുവിശേഷപ്രഘോഷണം പുര്‍ണമല്ലെന്നു തന്നെപറയാം .
 
അപ്പസ്തോലന്മാര്‍ക്കാണു സുവിശേഷപ്രഘോഷണാത്തിനുള്ള അധികാരമുള്ളതു. അതിനാല്‍ അവരുടെ പിന്‍ഗാമികള്‍ക്കു സഭയില്‍ കൂടി അദ്ധികാരം കൈമാറപെടുന്നു. വിശ്വാസികളെല്ലാവരും സുവിശേഷ ജീവിച്ചു ബാക്കിയുള്ളവര്‍ക്കു മാത്രുകയില്‍ കൂടി, അവരുടെ ജീവിതം വഴി സുവിശേഷം പ്രഘോഷണം നടത്താന്‍ സാധിക്കണം .
നമുക്കെല്ലാവര്‍ക്കും സുവിശേഷം ജീവിക്കാനുള്ള ദൈവാനുഗ്രഹം ലഭിക്കട്ടെയെന്നു പ്രാര്ത്ഥിക്കുന്നു

Tuesday, 11 November 2014

സമ്പത്തു സ്വര്‍ഗരാജ്യ പ്ര്വേശനത്തിനു തടസമോ ?

“ ഗുരോനിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണു പ്രവര്‍ത്തിക്കേണ്ടതു ?     (മത്താ.19:16 )

യേശുപറഞ്ഞ ഉത്തരം അവ്യക്തത നിറഞ്ഞതാണു. നന്മയെ പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിനു ? നല്ലവന്‍ ഒരാളേയുള്ളു ( മര്‍ക്കോ.10:17 )

യേശു ആ സത്യാന്വേഷിയെ ദൈവത്തിന്‍കലേക്കു തിരിക്കുകയാണു. കാരണം യേശുവില്‍ ഒരു നിയമജ്ഞ്നെ ദര്ശിച്ചുകൊണ്ടാണു ചോദ്യം .സ്വര്‍ഗരാജ്യപ്ര്വേശനത്തിനുള്ള വ്യവസ്ഥകളെപറ്റി റബിമാരല്ല ദൈവമാണു നിര്‍ദേശങ്ങള്‍ നല്‍കേണ്ടതു അതായതു സ്വര്‍ഗരാജ്യപ്ര്വേശനത്തിനുള്ള വ്യവസ്ഥകള്‍ ദൈവം തന്നെ തന്നിട്ടുണ്ടല്ലോ അതിനാല്‍ അയാളെ ദൈവകല്പനകളീലേക്കാണൂ യേശുനയിക്കുന്നതു അവിടുനു പറഞ്ഞു.

“ജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നെങ്ങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക “ ( മത്താ. 19: 17 ) ഇതു ആണെല്ലോ മനുഷ്യന്‍റെ സ്വര്‍ഗരാജ്യപ്രവേശനത്തിനായി ദൈവം നല്കിയിരിക്കുന്നതു .

എന്നാല്‍ ഇതെല്ലാം അനുസരിക്കുന്ന ഒരാള്‍ക്കു ഒരു ശിഷ്യനെന്നവിധം യേശുവിനെ അനുഗമിക്കാന്‍, അനുകരിക്കാന്‍ ആവശ്യം എന്താണെന്നാണുപിന്നെ യേശുപറഞ്ഞുകൊടുക്കുന്നതു ഉള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കുകൊടുക്കുക എന്നിട്ടു വന്നു എന്നെ അനുഗമിക്കുകയെന്നാണു ദൈവതിരുമനസു പരിപൂര്ണമായി നിറവേറ്റി പരിപൂര്ണനാകാന്‍ ഇതു ആവശ്യമാണു.

പരിപൂര്‍ണത ആഗ്രഹിക്കുന്നവര്‍ ഭൌമീകസമ്പത്തുഉപേക്ഷിച്ചു ദരിദ്രനായ യേശുവിനെ അനുഗമിക്കുകയാവശ്യമാണു. അതുകൂടാതെയുള്ള അനുഗമനം ഭാഗീകം മാത്രമാണു.
“സത്യമായി ഞാന്‍ നിംഗ്ളോടു പറയുന്നു.ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമാണു “



സമ്പത്തു സ്വര്‍ഗരാജ്യ പ്ര്വേശനത്തിനു തടസമോ ?

ദൈവത്തെ പരിപൂര്‍ണമായി സേവിക്കാന്‍ സമ്പത്തു പ്രതിബന്ധമാണു. നിത്യരക്ഷ അപകടത്തിലാക്കുവാനുള്ള സാധ്യത അതുവഴിയുണ്ടു. സമ്പ്ത്തു ആകാമെങ്ങകിലും അതിനെ വലിയ തിന്മയായി അവിടുന്നുകാണുന്നില്ല. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയെന്നുള്ളതു ദൈവത്തിന്‍റെ ക്രുപാഫലമാണു. എല്ലാവരും ആദ്യം അന്വഷിക്കേണ്ടതു സ്വര്‍ഗരാജ്യമാണു. അതിനുസേഷമേ സമ്പത്തു മുതലായ മറ്റുകാര്യങ്ങള്‍ അന്വേഷണവിഷയമാക്കാവൂ. ( മത്താ 6: 33 ) മനുഷ്യന്‍റെ സുരക്ഷിതത്വം അടങ്ങിയിരിക്കുന്നതു സമ്പത്തിലല്ല. ദൈവാധിപത്യത്തിലാണു. ദൈവത്തെപൂര്‍ണമായി സേവിക്കുന്നതിനു സമ്പത്തു തടസമാകുമെങ്ങ്കില്‍ അതുമായി വിടപറയണം എന്നു ഉന്നിപറയുവാനാണു “ ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെന്നു ” പറഞ്ഞതു.



ചുരുക്കത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിനുകൊടുക്കണം അതുകാണിക്കാനാണു     “ നിംഗള്‍ ആദ്യം അവിടുത്തെരാജ്യവും അവിടുത്തെ നീതിയും അന്വഷിക്കുക  അതോടൊപ്പം ബാക്കിയുള്ളവയെല്ലാം നിംഗള്‍ക്കുലഭിക്കും “ യെന്നു പറഞ്ഞതു

Monday, 10 November 2014

നിത്യരക്ഷ ലഭിക്കാന്‍ വിശ്വസിച്ചാല്‍ മാത്രം മതിയോ ?

" വിശ്വാസത്തിലൂടെ നീതീകരണം "ഗലാ.2:15-- 21 നിയമാനുഷ്ടാനം വഴി ഒരുവനും നീതീകരിക്കപ്പെടുന്നില്ല യേശുക്രിസ്തുവിലൂടെയുള്ള വിശ്വാസത്താലാണു ഒരുവന്‍ നീതീകരിക്കപ്പെടുന്നതു എന്നുള്ളതു ശരിക്കും മനസിലാക്കാതെ ദുര്‍വ്യാഖ്യാനം ചെയ്തു വിശ്വാസം മാത്രം മതിയെന്നും പറഞ്ഞു നടന്നാല്‍ രക്ഷപെടുകില്ല.

ഒരാള്‍ വിശ്വാസത്തിലായി കഴിഞ്ഞു മാമോദീസാ സ്വീകരിച്ചുകഴിയുമ്പോള്‍ തന്നെ അവന്‍ നിയമാനുഷ്ടാനത്തില്‍ നിന്നും പുറത്തുവന്നുകഴിഞ്ഞു. .യേശുവിനെ ക്രൂശിച്ചതുപോലും അവരുടെ നിയമാനുഷ്ടാനം മൂലമായിരുന്നല്ലോ ? നിയമാനുഷ്ടാനം മൂലം നീതീകരണമുണ്ടായിരുന്നെങ്കില്‍ യേശു കുരിശില്‍ മരിക്കേണ്ടക്കര്യം ഇല്ലായിരുന്നല്ലോ ? ചുരുക്കത്തില്‍ പരിശ്ചേദനം മുതലായ നിയമാനുഷ്ടാനത്തില്‍ കൂടി നീതീകരണം ലഭിക്കില്ലെന്നാണു പറഞ്ഞിരിക്കുന്നതു.



അതിനാല്‍ ഇനിയും വിശ്വാസം മാത്രം മതി നിയമങ്ങള്‍ ഒന്നും പാലിക്കേണ്ടതില്ലായെന്നു പറഞ്ഞാല്‍ അതു ശരിയാകില്ല.
ദൈവം വിളിച്ചവിളിക്കനുസരിച്ചു നാം അധ്വാനിക്കണം
“ ഞാന്‍ എന്തായിരിക്കുന്നോ അതു ദൈവക്രുപയാലാണു. എന്‍റെ മേല്‍ ദൈവം ചൊരിഞ്ഞക്രുപ നിഷഫലമായിപോയില്ല. നേരേ മറിച്ചു മറ്റെല്ലാവരേയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍ ഞാനല്ല എന്നിലുള്ളദൈവക്രുപയാണു അധ്വാനിച്ചതു “ ( 1കോറ.15 : 10 )

അതെ ദൈവം നല്കുന്ന ക്രുപക്ക് ആനുപാതികമായി നാം അധ്വാനിക്കണം അല്ലെങ്ങ്കില്‍ ആക്രുപ നിഷ് ഫലമായിപോകും.
പരിശുദ്ധകന്യാമറിയം അവള്‍ക്കു ക്രുപ ലഭിച്ചെന്നു മനസിലാക്കിയപ്പോള്‍ തന്നെ അവള്‍ ശൂസ്രൂഷയിലേക്കു കടന്നുവരുന്നതു നമുക്കു കാണാം നമ്മള്‍ പറഞ്ഞുവന്നതു അധ്വാനിക്കാതെ ഒരുവനു ദൈവരാജ്യത്തില്‍ പ്രവേശനം ലഭിക്കില്ല
ധനവാനെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ . ( തെറ്റിധരിക്കേണ്ടാ )
യേശു പറഞ്ഞു ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതു ദുഷ്കരമെന്നു. ( മര്കോ.:10: 23 ) അതു ഭൌതീകസമ്പത്തിനെകുറിച്ചാണു പറഞ്ഞതു . ഇവിടെ ഞാന്‍ പറഞ്ഞസമ്പത്തു ആദ്ധ്യാത്മീക സമ്പത്താണു. അതുകൂടുന്നതിനു അനുസരിച്ചു അവന്‍ സ്വര്‍ഗത്തിലെ വലിയവനാകും.

“ഉള്ളവനു നല്കപ്പെടും അവനു സമ്രുദ്ധി ഉണ്ടാകുകയും ചെയ്യും " ( മത്ത.25: 28-29) "ഇല്ലാത്തവനില്‍നിന്നു ഉള്ളതുപോലും എടുക്കപ്പെടും പ്രയോജനമില്ലാത്ത ആ ഭ്രുത്യനെ പുറത്തു അന്ധകാരത്തിലേക്കു തള്ളികളയുക. " ( മത്താ.25:30 )
സ്വര്‍ഗരാജ്യം ബലവാന്മാരുടേതാണോ ?

യോഹന്നാനുശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.എല്ലാവരും ബലം പ്രയോഗിച്ചു അതില്‍ പ്രവേശിക്കുകയും ചെയ്യുന്നു

“ നിയമവും പ്രവാചകന്മാരും യോഹന്നാന്‍ വരെയായിരുന്നു. അതിനു ശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ചു അതില്‍ പ്രവേശിക്കുന്നു.” ( ലുക്കാ 16: 16 )
ബലവാന്‍ സ്വര്‍ഗരാജ്യം ബലം ചെയ്തു കരസ്ഥമാക്കുമെന്നു പറഞ്ഞാല്‍ മനസിലായില്ലെന്നു വരാം .പെന്തക്കോസ്തുകാരും ലൂധരന്മാരും ഒക്കെപറയും വിശ്വസിച്ചാല്‍ മാത്രം മതിയെന്നു . അതിനു മറുപടിയായി പറയാനുള്ളതു പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസം ചത്തതാണെന്നു യാക്കോബ് ശ്ളീഹാ പറയുന്നു. ഇവരൊക്കെ ഒരു താലന്തു കുഴിച്ചിട്ടിട്ടു ഇരിക്കുന്നകൂട്ടരാണു.

പത്തുകിട്ടിയവന്‍ അധ്വാനിച്ചു പത്തുകൂടെ ഉണ്ടാക്കണം
.സല്‍പ്രവര്‍ത്തികള്‍ കൂടാതെ സ്വര്‍ഗം ലഭിക്കുമെന്നു പഠിപ്പിക്കുന്നവര്‍ അബദ്ധസിദ്ധാന്തമാണു പഠിപ്പിക്കുക ,അവരുടെ വിളക്കില്‍ എണ്ണയില്ലാതെ മണവാളനെ എതിരേല്ക്കാന്‍ ഉറങ്ങിയിരിക്കുന്ന വരാണു ഈകൂട്ടര് . " പാപം വര്ദ്ധിച്ചിടത്തുക്രുപയും വര്‍ദ്ധിച്ചു .അതിനാല്‍ ക്രുപവര്‍ദ്ധിക്കാനായി പാപത്തില്‍ ജീവിക്കണമോ ?
രക്ഷ ദൈവത്തിന്‍റെദാനമാണു .
 
ദൈവത്തിന്‍റെ ക്രുപയാലാണു നാം രക്ഷിക്കപ്പെട്ടതു .ഇനിയും ആ രക്ഷ ഓരോരുത്തരും അവരവരുടെ സ്വന്തമാക്കണം .അതിനു നല്ലതുപോലെ അധ്വാനിക്കണം . രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു കുനിഞ്ഞിരുന്നാല്‍ അവിടെ തന്നെ കിടക്കാം .

ഉദാഹരണം: വലിയഅാഴക്കടലില്‍ ആയിരുന്നനിന്നെ യേശുവിന്‍റെ ബലിയില്‍ അവിടുത്തെ യോഗ്യതയാല്‍ തീരത്തു എത്തിച്ചിരിക്കുന്നു . ഇനിയും നീ ശ്രമിച്ചാല്‍ ആരക്ഷ നിനക്കു സ്വായത്തമാക്കാം .വെറുതെ നടന്നു കരക്കുകയറാം .രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു അവിടെതന്നെ കിടന്നാല്‍ തിരമാലകള്‍ നിന്നെ ആഴത്തിലേക്കു തെന്നിവീഴാന്‍ ഇടയാക്കിയെന്നുവരം .

ഇത്രയും കാലം ആഴക്കടലില്‍ കിടന്ന നിനക്കു ജീവന്‍ ലഭിക്കാനായി യേശുതന്‍റെ തിരുശരീര രക്തങ്ങള്‍ ഭക്ഷണപാനീയമായി തന്നിട്ടുണ്ടൂ. അതു കഴിച്ചാല്‍ നിനക്കു രക്ഷപെടാനുള്ള ജീവന്‍, ബലം , ഊര്‍ജം , ഇവ ലഭിക്കും അല്ലെങ്ങ്കില്‍ നിനക്കു നിന്നില്‍ തന്നെ ജീവനില്ലാതെ നശിച്ചുപോകും .

യേശുപറഞ്ഞു " ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തുവരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല ." (യോഹ. 6" 35 )
" എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. " ( യോഹ. 6: 56 )

" സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവമുള്ള അപ്പം ഞാനാണു .ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു ." (യോഹ. 6:51 )

ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചുകഴിയുമ്പോള്‍ ജീവന്‍ നിലനില്ക്കും . അവനു അവന്‍ ആയിരിക്കുന്ന കടല്‍ കരയില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുന്നു.

എന്നേക്കുമുള്ള ഏകബലി

യേശു രക്തം ചിന്തി ഗോഗുല്‍ത്താമലയില്‍ ഒരിക്കല്‍ മാത്രം എന്നേക്കുമായി പിതാവായ ദൈവത്തിനു സമര്‍പ്പിച്ച എകബലി അതു അതുപോലെ പുനരവതരിപ്പിക്കപ്പെടുകയില്ല.
കുര്‍ബാന സ്വര്‍ഗീയ ശുസ്രുഷയാണു. “ ഈ സമയത്തു നാമെല്ലാവരുടേയും ബോധങ്ങളൂം വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായദൈവത്തിന്‍റെ വലത്തു ഭാഗത്തു മിശിഹാതമ്പുരാന്‍ ഇരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം “
എന്നുപറഞ്ഞുകൊണ്ടാണു ബലിയുടെ പ്രധാന ഭാഗം ആരംഭിക്കുന്നതു.

നിത്യബലി

ക്രിസ്തുവിന്‍റെ ഉത്ഥാനത്തോടെ താന്‍ അര്‍പ്പിച്ചബലിയുടെ അനശ്വരതയാണു പിന്നിടുകാണുക. അതായതു യേശുവിന്‍റെ ബലി നിത്യബലിയായിതീരുകയും ദൈവത്തെ നിത്യമായി മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതിലാണു യേശുവിന്‍റെ മണവാട്ടിയായ സഭയും പങ്കുചേരാന്‍ യേശുവിളിച്ചിരിക്കുന്നതു . അതിനുള്ള പ്രത്യുത്തരമാണു സഭയില്‍ അര്‍പ്പിക്കുന്ന കുര്‍ബാന . അതില്‍ പങ്ങ്കുചേരുകവഴി വിശ്വാസികള്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും തങ്ങളെതന്നെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ആ ബലിയര്‍പ്പണം സഭയുടെ തലവനും നായകനും സ്വര്‍ഗത്തില്‍ പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്ന നിത്യപുഹിതനായ ക്രിസ്തുവാണു നിര്വഹിക്കുന്നതു . അതായതു അര്‍പ്പകനും അര്‍പ്പിതവും ഒരാള്‍ തന്നെയാണു.

ചുരുക്കത്തില്‍ സ്വര്‍ഗത്തില്‍ നടക്കുന്ന നിത്യബലിയുടെ കാര്‍ബണ്‍ പതിപ്പാണു സഭയില്‍ നടക്കുന്ന ബലി.അതില്‍ സന്നിഹിതനാകുന്ന ക്രിസ്തു തന്‍റെ മണവാട്ടിക്കു ഭക്ഷണമായി തന്‍റെ തിരു ശരീരരക്തങ്ങള്‍ ദാനമായി കൊടുക്കുന്നു. ഇതിന്‍റെ ബലത്തിലാണു തന്‍റെ മണവാട്ടിയായ സഭക്കു നിത്യജീവന്‍ ലഭിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുക. .

രക്ഷപെടാന്‍ വിശ്വസിച്ചതുകൊണ്ടു മാത്രം പറ്റില്ല.

Thursday, 6 November 2014

ഇരുട്ടകറ്റാന്‍ ഒരു മെഴുകുതിരിയാകാം

“ അതിനാല്‍ തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോട്‌ പ്രാര്ത്ഥിക്കുവിന്‍ “ ( മത്താ.9:38 )

യേശു ഇതുപറയാന്‍ കാരണം ധാരാളം ആളുകള്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ അലഞ്ഞു നടക്കുന്നതു കണ്ടിട്ടാണു യേശു ഗ്രാമഗ്രാമാന്തരം ചുറ്റി സഞ്ചരിച്ചപ്പോള്‍  അവിടുന്നു കണ്ടതു നായകരില്ലാതെ എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്നജനങ്ങളെയാണു.
ഇന്നുനായകര്‍ കൂടിപ്പോയതിന്‍റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നു. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായപ്പോള്‍ അവരവരുടെ ഇഷ്ടത്തിനു വചനം വ്യഖ്യാനിച്ചു ജനങ്ങളെ സത്യത്തില്‍ നിന്നും അകറ്റി ചതിക്കുഴിയില്‍ വീഴിക്കുന്ന രംഗങ്ങളാണു നടമാടുന്നതു .



ജാഗ്രതൈ !


“ ഇങ്ങ്നെ തന്നെയാണു എല്ലാ ലേഖനങ്ങ്ളിലും അവന്‍  (പൌലോസ് ) എഴുതിയിരിക്കുന്നതു മനസിലാക്കാന്‍ വിഷമമുള്ള ചിലകാര്യങ്ങള്‍ അവയിലുണ്ട്‌. അറിവില്ലാത്തവരും ചഞ്ചലമനസ്കരുമായ ചിലര്‍   മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയേയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു ( 2 പത്രോ 3: 16 )

മുകളില്‍ പത്രോശ്ളീഹായും പറഞ്ഞിരിക്കുന്നതു വചനത്തെ വളച്ചൊടിച്ച് മനുഷ്യരെ നാശത്തിലേക്കു നയിക്കുന്ന ശത്രുക്കളില്‍ നിന്നും അകന്നുനില്ക്കുകയാണു വേണ്ടതന്നാണു. യോഹന്നാന്‍ ശ്ളീഹാ നമ്മേ ജാഗ്രതയിലേക്കു നയിക്കുന്നുണ്ടൂ അദ്ദേഹം ഇങ്ങനെപറയുന്നു.
“ക്രിസ്തുവിന്‍റേ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെ അതിലംഘിച്ചു മുന്‍പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്ക്കുന്നവനു പിതാവും പുത്രനും ഉണ്ടു. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്ങ്കിലും നിംഗളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുതു . എന്തെന്നല്‍ അവനെ അഭിവാദനം ചെയ്യുന്നവന്‍  അവന്‍റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്ങ്കുചേരുകയാണു ( 2യോഹ.9—11 )



ഇന്നത്തെ വലിയപ്രശ്നം

വിളവു കൊയ്തടുക്കാന്‍ ആളില്ല. എന്നാല്‍ നശിപ്പിക്കാന്‍ ധാരാളം ആളുകള്‍ ഇറങ്ങിയിട്ടുണ്ടൂ.വിളഞ്ഞുകിടക്കുന്ന നെല്പാടത്തു കുറുക്കനും പട്ടിയുമൊക്കെ വട്ടം ഓടിയാല്‍ നെല്ലെല്ലാം കൊയ്തെടുക്കാന്‍ സാധിക്കതെ നഷ്ടപ്പെടാന്‍ ഇടയാകും.

നാം എന്തു ചെയ്യണം ?

അരെയും നന്നാക്കാനായി സുവിശേഷപ്രഘോഷണത്തിനു പോകാതെ ഒരു സുവിശേഷമായി ജീവിക്കാന്‍ സാധിച്ചാല്‍, നമ്മേ കാണുന്നവര്‍ നമ്മില്‍ കൂടി  യേശുവിനെക്കാണാന്‍ സാധിച്ചാല്‍ ധാരാളം മതി. ഇരുട്ടകറ്റാന്‍ ഒരു മെഴുകുതിരിയായി രൂപാന്തരപ്പെടാന്‍ സാധിച്ചാല്‍ നമ്മുടെ ചുറ്റും പ്രകാശം പരക്കും. അങ്ങനെ ലോകത്തെ പ്രകാശിപ്പിക്കാന്‍ നമുക്കു കഴിയണം  . 

Monday, 3 November 2014

ദൈവാലയ ശുദ്ധീകരണവും അതിന്‍റെ പ്രത്യാഘാതവും

"ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണു  ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യ്ത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്താ.16: 18 - 19 )

മലങ്കരസഭയുടെ ആരാധനാ വല്‍സരം ആരംഭിക്കുന്നത്‌ "കൂദോശീത്തോ" ഞായര്‍ സഭയുടെ വിശുദ്ധീകരണ ഞായറോടെയാണ്‌.  

അടുത്തതു "ഹൂദോശീത്തോ" ഞായര്‍ അതായതു നവീകരണഞായര്‍ .
ഇതു രണ്ടും കൂടി ചേരുമ്പോഴാണു പൂര്ത്തീകരണമെന്നു പറയാം .



പത്രോസാകുന്ന പാറമേലാണു യേശുതന്‍റെ സഭയെ സ്ഥാപിച്ചതു. കെട്ടാനും അഴിക്കാനും ഉള്ള അധികാരവും യേശുപത്രോസിനുകൊടുത്തു.(മത്താ.16: 19 )

സഭയാകുന്ന കുടുംബത്തിന്‍റെ സ്ഥാപനം

ദൈവജനത്തെ ഒന്നിച്ചുകൂട്ടാനായിട്ടാണു യേശു അയക്കപ്പെട്ടതു  . ഇപ്രകാരം ഒന്നിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹമാണു സഭ. " ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കു ആകര്ഷിക്കും "         ( യോഹ.12: 32 )   കുരിശില്‍ ഉയര്ത്തപ്പെട്ട  യേശു വിളിച്ചുകൂട്ടപ്പെട്ടവരുടെ കുടുംബം സ്ഥാപിക്കുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
" യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതുകണ്ടു അമ്മയോടു പറഞ്ഞു സ്ത്രീയേ ഇതാ നിന്‍റെ മകന്‍ ശിഷ്യനോടു ഇതാ നിന്‍റെ അമ്മ അപ്പോള്‍ മുതല്‍ ആസ്ത്രീയെ സ്വന്തം ഭവനത്തില്‍ അവന്‍ സ്വീകരിച്ചു.
(യോഹ.19:26 - 27 ) ഒരുമിച്ചുകൂട്ടലിന്‍റെ തുടക്കമാണിതു.ചുരുക്കത്തില്‍ അമ്മയോടുകൂടിയ ഒരു കുടുംബമാണു സഭ്യെന്നുപറയാം .



സഭ മിശിഹായുടെ മൌതീകശരീരം

ഇതു രണ്ടാം വത്തിക്കാന്‍ കൌണ്സിലിലെ ജനതകളുടെ പ്രകാശത്തിലും            (Lumen Gentium ) പന്ത്രണ്ടാം പീയൂസ് പാപ്പായുടെ  "മൌതീകശരീരത്തിലും വ്യക്തമാകിയിട്ടുണ്ടു.

മൌതീകം എന്നവാക്കിനു  നിഗൂഡമായ , രഹസ്യാത്മകമായ, കൗദാശികമായ
എന്നൊക്കെയാണു അര്ത്ഥം. സാക്രമേന്തും ( Sacramentum ) എന്ന ലത്തീന്‍ പദത്തിന്‍റെ സുറിയാനിപരിഭാഷയാണു " കൂദാശ " ഇതിനര്ത്ഥം വിശുദ്ധീകരിക്കുന്ന കര്മ്മം എന്നാണു.

എന്നാല്‍ " മിസ്തേരിയം " എന്നപദം ലത്തീനില്‍ ഉപ്യോഗിച്ചതു ഗ്രീക്കില്‍ നിന്നും മിസ്തേരിയോന്‍ എന്ന വാക്കു ലത്തീനിലേക്കു ഭാഷാന്തരം ചെയ്തപ്പോഴാണു. ഇതിനു രഹസ്യം എന്നാണു അര്ത്ഥം .ഇതില്‍ നിന്നുമാണു " മിസ്റ്ററി " എന്നവാക്കു ഇംഗ്ളീഷില്‍ ഉണ്ടായതു. ഇതിനോടു അടുത്തു വരുന്ന സുറിയാനി പദം " റാസ " യാണു.

സഭതന്നെ ഒരു രഹസ്യ്മാണു

ദൈവത്താല്‍ സ്ഥാപിതമായതിനാലും, മിശിഹായുടെ പിന്തുടര്‍ച്ച എന്ന നിലയിലും സഭ ഒരു രഹസ്യമാണു. ഉടലാകുന്ന സഭയുടെ ശിരസ് മിശിഹായാണു. യേശുക്രിസ്തുവിന്‍റെ വ്യക്തിത്വം ഒരു ദിവ്യരഹസ്യ്മാണു. ആയതിനാല്‍ അവിടുത്തെ തുടര്‍ച്ചയായ സഭയിലും ഈ രഹസ്യാത്മകത നിലനില്ക്കുന്നു.

ക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ സഭയും വിശുദ്ധമായിരിക്കണം .എല്ലാവരും വിശുദ്ധിയിലേക്കാണു വിളിച്ചിരിക്കുന്നതു . ( കഴിഞ്ഞദിവസത്തെ ലേഖനത്തില്‍ പറഞ്ഞതുകൊണ്ടു വിവരിക്കുന്നില്ല. )



വിശുദ്ധിയിലേക്കു വളരാന്‍ തടസമായി നില്‍ക്കുന്ന മൂന്നു  " സ " കള്‍
1) സമ്പത്തു
2) സുഖം
3) സല്പേരു

ഇതുമൂന്നുമാണു മനുഷ്യന്‍റെ വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയില്‍ തടസമായി നില്ക്കുന്നതു.
സമ്പത്തിന്‍റെ സമ്പാദനത്തില്‍ വളരെയധികം പാപം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നു. എതുവിധേനയും പണം എന ചിന്ത മനുഷ്യനെ മനുഷ്യനല്ലാതാക്കും.
സുഖം .അനുഭവിക്കാനുള്ളനെട്ടോട്ടത്തില്‍ പലപ്പോഴും മനൌഷ്യ്അന്‍ മനുഷ്യനല്ലാതായിതീരും
സല്പേരു നിലനിര്ത്താനുള്ള ശ്രമവും ഇതുപോലെ പാപത്തിലേക്കു നയിക്കാന്‍ ഇടയായിതീരുന്നു.

ഇത്തരുണത്തില്‍ അലക്സാണ്ടര്‍ ചക്രവര്ത്തി മരണക്കിടക്കയില്‍ ആവശ്യ്പ്പെട്ട മൂന്നു കാര്യങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കണം 

1) എന്‍റെ ശവപേടകം ചുമക്കുന്നതു പ്രശസ്ത്ഥ വൈദ്യന്മാരാകണം  .
 
2) എന്‍റെ സമ്പാദ്യം ശവമന്‍ചം പോകുന്ന വഴിയില്‍ നിരത്തണം 

3) എന്‍റെ കൈ രണ്ടും പെട്ടിയുടെ പുറത്തിടണം

ആദ്യം അവര്‍ക്കു കാര്യം പിടികിട്ടിയില്ല. പിന്നീടുമനസിലായി 

1) മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു വൈദ്യനും സാധിക്കില്ല.

2) സമ്പാദിച്ചതൊക്കെ ഉപേക്ഷിക്കുന്നു

3) വെറും കയ്യോടെ വന്നു .വെറും കയ്യോടെ പോകുന്നു.

നമുക്കും ചക്രവര്ത്തി കാണിച്ചുതന്നതില്‍ നിന്നും പാഠം പഠിച്ചു വിശുദ്ധിയില്‍ ജീവിക്കാന്‍ ശ്രമിക്കാം .ഇന്നത്തെ ദിവസം വിശുദ്ധീകരണത്തിനുള്ളതാണെല്ലോ.

" സംസാരത്തില്‍ തെറ്റു വരുത്താത്ത ഏവനും പൂര്ണനാണു. തന്‍റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും "  ( യാക്കോ.3: 2 )

ഒരുമനുഷ്യനു ഒരു ആനയേ മെരുക്കാനും നിയന്ത്രിക്കാനും കഴിയും പക്ഷേ അവന്‍റെ നാവിനെ നിയന്ത്രിക്കാന്‍ അവനു കഴിഞ്ഞെന്നു വരില്ല.

ലക്ഷക്കണക്കിനു കേവുഭാരമുള്ള കപ്പലിന്‍റെ ഗതി നിയന്ത്രിക്കാന്‍ അതിന്‍റെ ചെറിയ ചുക്കാന്‍ മതി. ചുക്കാന്‍ കേടായാല്‍ നിയന്ത്രണം വിട്ടുപോകുന്നു. ചെറിയ അവയവമായ നാവിനെ നിയന്ത്രിക്കാന്‍ പറ്റാതെവന്നാല്‍ വലിയ അപകടം ക്ഷണിച്ചു വരുത്തും .

നമ്മുടെ നാവുകൊണ്ടു ദൈവത്തെ സ്തുതിക്കുന്നു. അതേ നാവുകൊണ്ടു ദൈവസദ്രുശ്യനായ മനുഷ്യനെ അപലപിക്കുകയും അപകീര്ത്തിപ്പെടുത്തുകയും ചെയ്യുന്നു. എന്തിനു യേശുവിനെപ്പോലും അവര്‍ കുടുക്കാന്‍ ശ്രമിച്ചതു അതേ നാവുകൊണ്ടാണു.

കുബുദ്ധികളായ നിയമജ്ഞരും പുരോഹിതപ്രമാണിമാരും .

യേശുവിനെ അപകീര്ത്തിപ്പെടുത്താനും കുടുക്കുവാനും ശ്രമിച്ച പുരോഹിത പ്രമാണിമാരും നിയമജ്ഞരും   യേശുവിനോടു ചോദിച്ചു " "എന്തധികാരത്താലാണു നീ ഇതൊക്കെ ചെയ്യുന്നതു ? "   ( ലൂക്കാ 20:2 )
ഇതുചോദിക്കാന്‍ കാരണം ദൈവാലയ ശുദ്ധീകരണം നടത്തിയതിന്‍റെ പേരില്‍ അവര്‍ക്കു യേശുവിനോടു പകയുണ്ടായിരുന്നു. അതു തീര്‍ക്കാന്‍ യേശുവിനെ കുടുക്കാനായി അവര്‍ ആലോചിച്ചു തയാറാക്കിയ ചോദ്യമായിരുന്നു.
ദൈവാലയ ശുദ്ധീകരണം .

" അനന്തരം അവന്‍ ദൈവാലയത്തില്‍ പ്രവേശിച്ചു അവിടെ കച്ചവടം നടത്തികൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി."   ( ലൂക്ക 19: 45 ) ദൈവാലയത്തിലെ കച്ചവടം അവസാനിപ്പിച്ചതു അവര്‍ക്കു ഇഷ്ടമായില്ല.കാരണം വരുമാനം കുറയുന്നതു ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലെല്ലോ ?  അതിനാല്‍ അവര്‍ക്കു യേശുവിനോടു പകയുണ്ടായി.
" പുരോഹിതപ്രമുഖന്മാരും നിയമഞ്ജരും ജനപ്രമാണിമാരും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വഷിച്ചുകൊണ്ടിരുന്നു. " ( ലുക്കാ.19 : 47 )

അങ്ങനെയാണു യേശുവിന്‍റെ അധികാരത്തെ അവര്‍ ചോദ്യം ചെയ്തതു.
അവരുടെ ദുഷ്ടതമനസിലാക്കിയ യേശു അവരോടും ചോദ്യം കൊണ്ടു തന്നെ അവരെ മറുപടികൊടുക്കുന്നു .യോഹന്നാന്‍റെ മാമോദീസായെക്കുറിച്ചു ചോദിച്ചു ഉത്തരം മുട്ടിച്ചു.

യേശുവിന്‍റെ അധികാരം 

പിതാവില്‍ നിന്നും ലഭിച്ച അധികാരമാനൂ യേശുവിനുള്ളതു .ആ അധികാരമാണു യേശു പത്രോസിനും മറ്റു അപ്പസ്തോലന്മാര്‍ക്കും നല്കുന്നതു. ആ അധികാരം ഇന്നും സഭയില്നിലനിന്നുപോരുന്നു.

ഇന്നും കുബുദ്ധികള്‍ യേശുവിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.
സഭാനേത്രത്വത്തിന്‍റെ അധികാരത്തെ ചോദ്യം ചെയ്കയെന്നാല്‍ ആ അധികാരം കൊടുത്ത യേശുവിനെ ചോദ്യം ചെയ്യുകയാണു .യേശുവിനെ ചോദ്യം ചെയ്യുകയെന്നുപറഞ്ഞാഅല്‍ പിതാവിനെ ചോദ്യം ചെയ്യുകയെന്നാണു കാരണം യേശുവിന്‍റെ അധികാരം പിതാവില്‍ നിന്നും ലഭിച്ചതാണു.

ഹൂദോശിത്തോ ഞായര്‍

അടുത്തഞയറാഴ്ച്ച " ഹൂദോശീത്തോ " ഞായറാണു . സഭാനവീകരണം .നമുക്കു നമ്മേതന്നെ നവീകരിച്ചുകൊണ്ടു സഭയെ നവീകരിക്കാം   

Saturday, 1 November 2014

ദൈവം കരുണാമയനാണ്‌ എന്നു കരുതി ഇഷ്ടം പോലെ ജീവിച്ചാല്‍ മതിയോ?

ഇന്നു ലത്തീന്‍ സഭ സകലവിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിക്കുന്നു.
അടുത്തദിവസം സകലമരിച്ചവരുടെയും ഓര്‍മ്മയും കൊണ്ടാടുന്നു.

"അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തേപ്പോലെയാകും. അവിടുന്നു ആയിരിക്കുന്നതുപോലെ നാം അവിടുത്തെകാണുകയും ചെയ്യും .ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെ തന്നെ വിശുദ്ധനാക്കുന്നു."  (  1 യോഹ.3 : 2 - 3 )

" നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എലാപ്രവര്ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .                     ( 1പത്രോ.1: 15 - 16 )   

അതേ നമ്മളെല്ലാവരും വിശുദ്ധരാകാന്‍വേണ്ടി വിളിക്കപ്പെട്ടവരാണു.



സകലവിശുദ്ധരുടേയും തിരുന്നാള്‍ 


എന്താണു ഇതിന്‍റെ അര്ത്ഥം ? സഭ ചിലരെ പേരെടുത്തു പറഞ്ഞു വിശുദ്ധ പദവിയിലേക്കു ഉയര്ത്തുന്നു.വിശുദ്ധരെന്നു പേര്‍ വിളിക്കുന്നു. നമുക്കു മനസിലകാന്‍‌വേണ്ടി ഇങ്ങ്നെ ചിന്തിക്കാം അവര്‍ അവാര്‍ഡിനു അര്‍ഹരായവരാണു.100 കണക്കിനു കുട്ടികള്‍ പാസാകുന്നിടത്തു എതാനും കുട്ടികളാകുമല്ലോ അവാര്‍ഡിനര്‍ഹര്‍ . ബാക്കിവിജയികളെ ആരും അത്രക്കും ഗൌനിക്കുന്നില്ല. സഭയിലും പെരുവിളിക്കാത്ത പതിനായിര്‍ക്കണക്കിനു വിശുദ്ധന്മാരുണ്ടു അവരെക്കൂടി ഓര്‍ക്കാനാണു All saints day ആഘോഷിക്കുന്നതു. നാളെ എല്ലാമരിച്ചവിശ്വാസികളേയും ഒര്‍ക്കുന്നു. നമുക്കു അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കാം ! 

" അവസാനത്തെ കൊച്ചുകാശും കൊടുത്തുവീട്ടതെ അവിടെനിന്നും രക്ഷപെടുകില്ല. " എന്താണു ഈ കൊച്ചുക്കാശു നരകത്തില്പോകാനുള്ല പാപം ഇല്ലാ.എന്നാല്‍ സ്വ്ര്‍ഗത്തിപ്ര്വേശിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഉള്ളവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്കു സാധിക്കും. അവരുടെ പരിത്യാഗ പ്രവര്ത്തികള്‍കൊണ്ടു അവസാനത്തെ കൊച്ചുക്കാശുകൂടികൊടുത്തുവീട്ടി അവര്‍ക്കു സ്വര്‍ഗഭാഗ്യം അവകാശപ്പെടുത്താന്‍ സാധിക്കും .അതിനാല്‍ അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കാം .എന്നെന്നേക്കുമായി നശിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചിട്ടു കാര്യമില്ല



സുവിശേഷഭാഗ്യം ഇത്തരുണത്തില്‍ ചിന്തിക്കുന്നതു നല്ലതാണു .
യേശു മലയിലെ പ്രസംഗത്തില്‍ ചിലരെ ഭാഗ്യവാനെന്നു വിളിച്ചു . വി. മത്തായിയുടെ സുവിശേഷം 5 ലും ലൂക്കാ 6ലും ഇതുകാണാം .
അതെല്ലാം നമ്മുടെ ജീവിതത്തിലും അനുഭവവേദ്യമാകട്ടെ  അവസാനം പറയുന്നു.

" എന്നെപ്രതി മനുഷ്യര്‍ നിംഗളെ അവഹേളീക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിംഗല്ക്കെതിരേ വ്യാജമായി പറയുകയും ചെയുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ ;നിങ്ങള്‍ ആഹ്ളാദിച്ചാന്‍ന്ദിക്കുവിന്‍ സ്വര്‍ഗരാജ്യത്തില്‍ നിങ്ങളൂടെ പ്രതിഫലം വലുതായിരിക്കും നിംഗള്‍ക്കുമുന്‍പുണ്ടായിരുന്നപ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ടു " ( മത്താ.5 : 11 - 12 )



ചുരുക്കം നമ്മ്ളെ ഈ ലോകജീവിതത്തിലേക്കു വിളിച്ചിരിക്കുന്നതു വിശുദ്ധിയില്‍ ജീവിക്കാനാണു . നമ്മുടെ ഇഷ്ടം പോലെ ജീവിച്ചിട്ടു ദൈവം കരുണാമയനാണു അവിടുന്നു മനുഷ്യനെ ശിക്ഷിക്കില്ലെന്നു പറഞ്ഞിട്ടുകാര്യമില്ല.

ഈ തിരുന്നാള്‍ ദിവസം നമുക്കു നമ്മേപരിശോധിക്കാം .കുറവുണ്ടെങ്കില്‍ തിരുത്താം .ദൈവത്തിനു മഹത്വമുണ്ടാകട്ടെ .      ആമ്മീന്‍ .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...