Monday 3 November 2014

ദൈവാലയ ശുദ്ധീകരണവും അതിന്‍റെ പ്രത്യാഘാതവും

"ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണു  ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യ്ത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്താ.16: 18 - 19 )

മലങ്കരസഭയുടെ ആരാധനാ വല്‍സരം ആരംഭിക്കുന്നത്‌ "കൂദോശീത്തോ" ഞായര്‍ സഭയുടെ വിശുദ്ധീകരണ ഞായറോടെയാണ്‌.  

അടുത്തതു "ഹൂദോശീത്തോ" ഞായര്‍ അതായതു നവീകരണഞായര്‍ .
ഇതു രണ്ടും കൂടി ചേരുമ്പോഴാണു പൂര്ത്തീകരണമെന്നു പറയാം .



പത്രോസാകുന്ന പാറമേലാണു യേശുതന്‍റെ സഭയെ സ്ഥാപിച്ചതു. കെട്ടാനും അഴിക്കാനും ഉള്ള അധികാരവും യേശുപത്രോസിനുകൊടുത്തു.(മത്താ.16: 19 )

സഭയാകുന്ന കുടുംബത്തിന്‍റെ സ്ഥാപനം

ദൈവജനത്തെ ഒന്നിച്ചുകൂട്ടാനായിട്ടാണു യേശു അയക്കപ്പെട്ടതു  . ഇപ്രകാരം ഒന്നിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹമാണു സഭ. " ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കു ആകര്ഷിക്കും "         ( യോഹ.12: 32 )   കുരിശില്‍ ഉയര്ത്തപ്പെട്ട  യേശു വിളിച്ചുകൂട്ടപ്പെട്ടവരുടെ കുടുംബം സ്ഥാപിക്കുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
" യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതുകണ്ടു അമ്മയോടു പറഞ്ഞു സ്ത്രീയേ ഇതാ നിന്‍റെ മകന്‍ ശിഷ്യനോടു ഇതാ നിന്‍റെ അമ്മ അപ്പോള്‍ മുതല്‍ ആസ്ത്രീയെ സ്വന്തം ഭവനത്തില്‍ അവന്‍ സ്വീകരിച്ചു.
(യോഹ.19:26 - 27 ) ഒരുമിച്ചുകൂട്ടലിന്‍റെ തുടക്കമാണിതു.ചുരുക്കത്തില്‍ അമ്മയോടുകൂടിയ ഒരു കുടുംബമാണു സഭ്യെന്നുപറയാം .



സഭ മിശിഹായുടെ മൌതീകശരീരം

ഇതു രണ്ടാം വത്തിക്കാന്‍ കൌണ്സിലിലെ ജനതകളുടെ പ്രകാശത്തിലും            (Lumen Gentium ) പന്ത്രണ്ടാം പീയൂസ് പാപ്പായുടെ  "മൌതീകശരീരത്തിലും വ്യക്തമാകിയിട്ടുണ്ടു.

മൌതീകം എന്നവാക്കിനു  നിഗൂഡമായ , രഹസ്യാത്മകമായ, കൗദാശികമായ
എന്നൊക്കെയാണു അര്ത്ഥം. സാക്രമേന്തും ( Sacramentum ) എന്ന ലത്തീന്‍ പദത്തിന്‍റെ സുറിയാനിപരിഭാഷയാണു " കൂദാശ " ഇതിനര്ത്ഥം വിശുദ്ധീകരിക്കുന്ന കര്മ്മം എന്നാണു.

എന്നാല്‍ " മിസ്തേരിയം " എന്നപദം ലത്തീനില്‍ ഉപ്യോഗിച്ചതു ഗ്രീക്കില്‍ നിന്നും മിസ്തേരിയോന്‍ എന്ന വാക്കു ലത്തീനിലേക്കു ഭാഷാന്തരം ചെയ്തപ്പോഴാണു. ഇതിനു രഹസ്യം എന്നാണു അര്ത്ഥം .ഇതില്‍ നിന്നുമാണു " മിസ്റ്ററി " എന്നവാക്കു ഇംഗ്ളീഷില്‍ ഉണ്ടായതു. ഇതിനോടു അടുത്തു വരുന്ന സുറിയാനി പദം " റാസ " യാണു.

സഭതന്നെ ഒരു രഹസ്യ്മാണു

ദൈവത്താല്‍ സ്ഥാപിതമായതിനാലും, മിശിഹായുടെ പിന്തുടര്‍ച്ച എന്ന നിലയിലും സഭ ഒരു രഹസ്യമാണു. ഉടലാകുന്ന സഭയുടെ ശിരസ് മിശിഹായാണു. യേശുക്രിസ്തുവിന്‍റെ വ്യക്തിത്വം ഒരു ദിവ്യരഹസ്യ്മാണു. ആയതിനാല്‍ അവിടുത്തെ തുടര്‍ച്ചയായ സഭയിലും ഈ രഹസ്യാത്മകത നിലനില്ക്കുന്നു.

ക്രിസ്തു പരിശുദ്ധനായിരിക്കുന്നതുപോലെ സഭയും വിശുദ്ധമായിരിക്കണം .എല്ലാവരും വിശുദ്ധിയിലേക്കാണു വിളിച്ചിരിക്കുന്നതു . ( കഴിഞ്ഞദിവസത്തെ ലേഖനത്തില്‍ പറഞ്ഞതുകൊണ്ടു വിവരിക്കുന്നില്ല. )



വിശുദ്ധിയിലേക്കു വളരാന്‍ തടസമായി നില്‍ക്കുന്ന മൂന്നു  " സ " കള്‍
1) സമ്പത്തു
2) സുഖം
3) സല്പേരു

ഇതുമൂന്നുമാണു മനുഷ്യന്‍റെ വിശുദ്ധിയിലേക്കുള്ള വളര്‍ച്ചയില്‍ തടസമായി നില്ക്കുന്നതു.
സമ്പത്തിന്‍റെ സമ്പാദനത്തില്‍ വളരെയധികം പാപം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നു. എതുവിധേനയും പണം എന ചിന്ത മനുഷ്യനെ മനുഷ്യനല്ലാതാക്കും.
സുഖം .അനുഭവിക്കാനുള്ളനെട്ടോട്ടത്തില്‍ പലപ്പോഴും മനൌഷ്യ്അന്‍ മനുഷ്യനല്ലാതായിതീരും
സല്പേരു നിലനിര്ത്താനുള്ള ശ്രമവും ഇതുപോലെ പാപത്തിലേക്കു നയിക്കാന്‍ ഇടയായിതീരുന്നു.

ഇത്തരുണത്തില്‍ അലക്സാണ്ടര്‍ ചക്രവര്ത്തി മരണക്കിടക്കയില്‍ ആവശ്യ്പ്പെട്ട മൂന്നു കാര്യങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കണം 

1) എന്‍റെ ശവപേടകം ചുമക്കുന്നതു പ്രശസ്ത്ഥ വൈദ്യന്മാരാകണം  .
 
2) എന്‍റെ സമ്പാദ്യം ശവമന്‍ചം പോകുന്ന വഴിയില്‍ നിരത്തണം 

3) എന്‍റെ കൈ രണ്ടും പെട്ടിയുടെ പുറത്തിടണം

ആദ്യം അവര്‍ക്കു കാര്യം പിടികിട്ടിയില്ല. പിന്നീടുമനസിലായി 

1) മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു വൈദ്യനും സാധിക്കില്ല.

2) സമ്പാദിച്ചതൊക്കെ ഉപേക്ഷിക്കുന്നു

3) വെറും കയ്യോടെ വന്നു .വെറും കയ്യോടെ പോകുന്നു.

നമുക്കും ചക്രവര്ത്തി കാണിച്ചുതന്നതില്‍ നിന്നും പാഠം പഠിച്ചു വിശുദ്ധിയില്‍ ജീവിക്കാന്‍ ശ്രമിക്കാം .ഇന്നത്തെ ദിവസം വിശുദ്ധീകരണത്തിനുള്ളതാണെല്ലോ.

" സംസാരത്തില്‍ തെറ്റു വരുത്താത്ത ഏവനും പൂര്ണനാണു. തന്‍റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും "  ( യാക്കോ.3: 2 )

ഒരുമനുഷ്യനു ഒരു ആനയേ മെരുക്കാനും നിയന്ത്രിക്കാനും കഴിയും പക്ഷേ അവന്‍റെ നാവിനെ നിയന്ത്രിക്കാന്‍ അവനു കഴിഞ്ഞെന്നു വരില്ല.

ലക്ഷക്കണക്കിനു കേവുഭാരമുള്ള കപ്പലിന്‍റെ ഗതി നിയന്ത്രിക്കാന്‍ അതിന്‍റെ ചെറിയ ചുക്കാന്‍ മതി. ചുക്കാന്‍ കേടായാല്‍ നിയന്ത്രണം വിട്ടുപോകുന്നു. ചെറിയ അവയവമായ നാവിനെ നിയന്ത്രിക്കാന്‍ പറ്റാതെവന്നാല്‍ വലിയ അപകടം ക്ഷണിച്ചു വരുത്തും .

നമ്മുടെ നാവുകൊണ്ടു ദൈവത്തെ സ്തുതിക്കുന്നു. അതേ നാവുകൊണ്ടു ദൈവസദ്രുശ്യനായ മനുഷ്യനെ അപലപിക്കുകയും അപകീര്ത്തിപ്പെടുത്തുകയും ചെയ്യുന്നു. എന്തിനു യേശുവിനെപ്പോലും അവര്‍ കുടുക്കാന്‍ ശ്രമിച്ചതു അതേ നാവുകൊണ്ടാണു.

കുബുദ്ധികളായ നിയമജ്ഞരും പുരോഹിതപ്രമാണിമാരും .

യേശുവിനെ അപകീര്ത്തിപ്പെടുത്താനും കുടുക്കുവാനും ശ്രമിച്ച പുരോഹിത പ്രമാണിമാരും നിയമജ്ഞരും   യേശുവിനോടു ചോദിച്ചു " "എന്തധികാരത്താലാണു നീ ഇതൊക്കെ ചെയ്യുന്നതു ? "   ( ലൂക്കാ 20:2 )
ഇതുചോദിക്കാന്‍ കാരണം ദൈവാലയ ശുദ്ധീകരണം നടത്തിയതിന്‍റെ പേരില്‍ അവര്‍ക്കു യേശുവിനോടു പകയുണ്ടായിരുന്നു. അതു തീര്‍ക്കാന്‍ യേശുവിനെ കുടുക്കാനായി അവര്‍ ആലോചിച്ചു തയാറാക്കിയ ചോദ്യമായിരുന്നു.
ദൈവാലയ ശുദ്ധീകരണം .

" അനന്തരം അവന്‍ ദൈവാലയത്തില്‍ പ്രവേശിച്ചു അവിടെ കച്ചവടം നടത്തികൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി."   ( ലൂക്ക 19: 45 ) ദൈവാലയത്തിലെ കച്ചവടം അവസാനിപ്പിച്ചതു അവര്‍ക്കു ഇഷ്ടമായില്ല.കാരണം വരുമാനം കുറയുന്നതു ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലെല്ലോ ?  അതിനാല്‍ അവര്‍ക്കു യേശുവിനോടു പകയുണ്ടായി.
" പുരോഹിതപ്രമുഖന്മാരും നിയമഞ്ജരും ജനപ്രമാണിമാരും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വഷിച്ചുകൊണ്ടിരുന്നു. " ( ലുക്കാ.19 : 47 )

അങ്ങനെയാണു യേശുവിന്‍റെ അധികാരത്തെ അവര്‍ ചോദ്യം ചെയ്തതു.
അവരുടെ ദുഷ്ടതമനസിലാക്കിയ യേശു അവരോടും ചോദ്യം കൊണ്ടു തന്നെ അവരെ മറുപടികൊടുക്കുന്നു .യോഹന്നാന്‍റെ മാമോദീസായെക്കുറിച്ചു ചോദിച്ചു ഉത്തരം മുട്ടിച്ചു.

യേശുവിന്‍റെ അധികാരം 

പിതാവില്‍ നിന്നും ലഭിച്ച അധികാരമാനൂ യേശുവിനുള്ളതു .ആ അധികാരമാണു യേശു പത്രോസിനും മറ്റു അപ്പസ്തോലന്മാര്‍ക്കും നല്കുന്നതു. ആ അധികാരം ഇന്നും സഭയില്നിലനിന്നുപോരുന്നു.

ഇന്നും കുബുദ്ധികള്‍ യേശുവിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.
സഭാനേത്രത്വത്തിന്‍റെ അധികാരത്തെ ചോദ്യം ചെയ്കയെന്നാല്‍ ആ അധികാരം കൊടുത്ത യേശുവിനെ ചോദ്യം ചെയ്യുകയാണു .യേശുവിനെ ചോദ്യം ചെയ്യുകയെന്നുപറഞ്ഞാഅല്‍ പിതാവിനെ ചോദ്യം ചെയ്യുകയെന്നാണു കാരണം യേശുവിന്‍റെ അധികാരം പിതാവില്‍ നിന്നും ലഭിച്ചതാണു.

ഹൂദോശിത്തോ ഞായര്‍

അടുത്തഞയറാഴ്ച്ച " ഹൂദോശീത്തോ " ഞായറാണു . സഭാനവീകരണം .നമുക്കു നമ്മേതന്നെ നവീകരിച്ചുകൊണ്ടു സഭയെ നവീകരിക്കാം   

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...