എല്ലാവരും പടക്കം കത്തിക്കും. പക്ഷേ, ബെഡില്‍ ഇരുന്നു ആരും മാലപടക്കം കത്തിക്കില്ല .ആഘോഷത്തിനു ക്രിസ്തുമസിനും ദീപാവലിക്കുമൊക്കെ പടക്കം കത്തിക്കാം വീടിനകത്തു ഉറങ്ങികിടക്കുന്ന കുഞ്ഞിന്‍റെ അരികില്‍ ആരും പടക്കം പൊട്ടിക്കില്ല.
ഓരോന്നിനും ഇണങ്ങിയ സ്ഥലവും സമയവും ഉണ്ടു. അതുപരിഗണിക്കാതെ എന്തുചെയ്താലും അബദ്ധമാകാനാണു സാധ്യത. മൊബൈല്‍ ഫോണ്‍ നല്ലതാണു പള്ളിയില്‍ ദിവ്യബലിയില്‍ സംബദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളിച്ചാലോ?
ദൈവം തന്‍റെ അനന്തജ്ഞാനത്താല്‍ പ്രപന്‍ചത്തെയും അതില്‍ കാണുന്ന വിവിധ സൗരയൂഥങ്ങളെയും ഭൂമിയേയും അതില്‍ കാണുന്ന ജീവജാലങ്ങ്ളേയും അതാതിന്‍റെ സമയത്തു സ്രിഷ്ടിച്ചു. അതിനു എത്രകോടിവര്ഷങ്ങള്‍ എടുത്തുവെന്നോ എതെല്ലാം പരിണാമങ്ങളില്‍ കൂടികടത്തിവിട്ടുവെന്നോ മനുഷ്യ ബുദ്ധിക്കു അഗ്രാഹ്യമാണു. അതിനാല്‍ ഏതെല്ലാം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നാലും അതു സഭക്കു എതിരല്ല. സഭപഠിപ്പിക്കുന്നതു ദൈവത്തിന്‍റെ അനന്തജ്ഞാനത്താല്‍ സര്‍വവും സ്രിഷ്ടിക്കപ്പെട്ടുവെന്നാണു.ഓരോന്നും അതാതിന്‍റെ സമയത്താണു പൂര്‍ത്തിയായതു .

ദൈവം മിടുക്കാന്മാരെ അതിമിടുക്കാന്മാരാക്കുകയല്ല , മഠയന്മാരെ തിരഞ്ഞെടുത്തു അതിമിടുക്കാന്മാരാക്കുന്നു. അതിനാല്‍ യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ തനിക്കിഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. ( മര്‍ക്കോ.3: 13 )
സാധാരണ അവരെ കാണുന്നതു കാര്യപ്രാപ്തിയില്ലാത്ത ,വെറും ഭക്ഷണപ്രിയരെപ്പോലെ കാണുന്നതെല്ലാം തിന്നുന്ന , ഉപവസിക്കാത്ത ,(മത്താ,9:14 ) ശിഷ്യന്മാരെയാണു. വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു ഇരിക്കുമ്പോഴും അവര്‍ അതില്‍ നിന്നെല്ലാം അകന്നു അവരുടേലോകത്തില്‍ നിന്നുംകൊണ്ടു ചിന്തിക്കുന്നതായികാണാം .
ഉദാഹരണം: യേശൂ- ഒരിക്കല്‍ ഗഹനമായ ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടൂ തന്‍റെ മരണശേഷം തന്‍റേ മണവാട്ടിക്കു തന്‍റെ ശരീരം തന്നെ ഭക്ഷണമായികൊടുക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിക്കുകയും വിശുദ്ധകുര്‍ബാനയാകുന്ന തന്‍റെ തിരുശരീരരക്തങ്ങള്‍ അവര്‍ക്കു ഭക്ഷണപാനീയമായികൊടുക്കുന്നതിനെക്കുറിച്ചു പഠിപ്പിക്കുകയും വിശുദ്ധകുര്‍ബാന സ്ഥാപിക്കുകയും ചെയ്യുന്ന അവസരത്തില്‍ ( നമ്മളും ഇപ്പോള്‍ പള്ളിക്കകത്തു കുര്‍ബാനയുടെ പ്രധാന ഭാഗത്തു ഒരു പക്ഷേ സ്ഥാപക വചനങ്ങള്‍ ഉച്ചരിക്കുന്ന സമയത്തുപോലും പലവിചാരത്തില്‍ മുഴുകിയിരിക്കുന്നതുപോലെ ) അതിലൊന്നും ശ്രദ്ധിക്കാതെ അവരുടേതായലോകത്തില്‍ അവരില്‍ വലിയവനാരാണെന്നുള്ള ഒരു തര്‍ക്കത്തില്‍ എര്‍പ്പെട്ടിരിക്കുന്ന ശീഷ്യന്മാര്‍ .(ലൂക്ക 22 : 24 )

അവര്‍ വെറും ലൌകീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഈ ലോകത്തിന്‍റെതായ എല്ലാ സുഖങ്ങളേയൂം കുറിച്ചുമാത്രം ചിന്തിക്കുന്ന ശിഷ്യന്മാര്‍ .ഈ ലോകത്തില്‍ എന്തെല്ലാം നേടാമോ, എന്തെല്ലാം ആകാമോ അതുമാത്രമായിരുന്നു അവരുടെ ചിന്ത. നമുടേയും ചിന്ത മറ്റോന്നല്ലല്ലോ ?
അവരുടെ എല്ലാകാര്യവും അറിയാവുന്ന യേശു അവരെ മാറ്റിഎടുക്കാനാണു പരിശുദ്ധാത്മാവിനെ അയച്ചതു. ആത്മാവു വന്നുകഴിഞ്ഞപ്പോള്‍ അവര്‍ രൂപത്തിലും ഭാവത്തിലും ചിന്തയിലും എല്ലാം മറി ആത്മാവു അവരെ രൂപപ്പെടുത്തിയെടുത്തു. അതെ ആത്മാവു നിറഞ്ഞുകഴിയുമ്പോള്‍ മനുഷ്യന്‍ ഈ ലോകചിന്തയില്‍ നിന്നും ഉയരുന്നു. ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ പോലെ, ഈ ലോകത്തില്‍ നിന്നും ഉയരുന്നു. പിന്നെ ഭൂമിയുമായി തോട്ടുനില്ക്കാതെ ഉന്നതങ്ങളില്‍ ഉള്ളതു മാത്രം ചിന്തിക്കുന്നു. എന്നാല്‍ ഹൈഡ്രജന്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ബലൂണ്‍ പിന്നെ ഉയരത്തില്‍ നിന്നും വീണ്ടും ഭൂമിയില്‍ പതിക്കും.
ഉന്നതത്തില്‍ ഉയര്‍ന്നുനിന്ന പല സുവിശേഷപ്രഘോഷകരും ആത്മാവാകുന്ന ഹൈഡ്രജന്‍ തീര്‍ന്നതിന്‍റെ , നഷ്ടപ്പെട്ടതിന്‍റെ ഫലമായി, ഭൂമിയിലേക്കു , ലൌകീക കാര്യങ്ങളിലേയ്‌ക്കു വീണുപോയിട്ടുണ്ടു.
നമുക്കും ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണു. ആത്മാവിനെ കൂടാതെ ഒന്നും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല
ആത്മാവിന്‍റെ നിറവു എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥീക്കുന്നു.
ഓരോന്നിനും ഇണങ്ങിയ സ്ഥലവും സമയവും ഉണ്ടു. അതുപരിഗണിക്കാതെ എന്തുചെയ്താലും അബദ്ധമാകാനാണു സാധ്യത. മൊബൈല്‍ ഫോണ്‍ നല്ലതാണു പള്ളിയില്‍ ദിവ്യബലിയില്‍ സംബദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളിച്ചാലോ?
ദൈവം തന്‍റെ അനന്തജ്ഞാനത്താല്‍ പ്രപന്‍ചത്തെയും അതില്‍ കാണുന്ന വിവിധ സൗരയൂഥങ്ങളെയും ഭൂമിയേയും അതില്‍ കാണുന്ന ജീവജാലങ്ങ്ളേയും അതാതിന്‍റെ സമയത്തു സ്രിഷ്ടിച്ചു. അതിനു എത്രകോടിവര്ഷങ്ങള്‍ എടുത്തുവെന്നോ എതെല്ലാം പരിണാമങ്ങളില്‍ കൂടികടത്തിവിട്ടുവെന്നോ മനുഷ്യ ബുദ്ധിക്കു അഗ്രാഹ്യമാണു. അതിനാല്‍ ഏതെല്ലാം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നാലും അതു സഭക്കു എതിരല്ല. സഭപഠിപ്പിക്കുന്നതു ദൈവത്തിന്‍റെ അനന്തജ്ഞാനത്താല്‍ സര്‍വവും സ്രിഷ്ടിക്കപ്പെട്ടുവെന്നാണു.

ദൈവം മിടുക്കാന്മാരെ അതിമിടുക്കാന്മാരാക്കുകയല്ല , മഠയന്മാരെ തിരഞ്ഞെടുത്തു അതിമിടുക്കാന്മാരാക്കുന്നു. അതിനാല്‍ യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ തനിക്കിഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. ( മര്‍ക്കോ.3: 13 )
സാധാരണ അവരെ കാണുന്നതു കാര്യപ്രാപ്തിയില്ലാത്ത ,വെറും ഭക്ഷണപ്രിയരെപ്പോലെ കാണുന്നതെല്ലാം തിന്നുന്ന , ഉപവസിക്കാത്ത ,(മത്താ,9:14 ) ശിഷ്യന്മാരെയാണു. വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു ഇരിക്കുമ്പോഴും അവര്‍ അതില്‍ നിന്നെല്ലാം അകന്നു അവരുടേലോകത്തില്‍ നിന്നുംകൊണ്ടു ചിന്തിക്കുന്നതായികാണാം .
ഉദാഹരണം: യേശൂ- ഒരിക്കല്‍ ഗഹനമായ ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടൂ തന്‍റെ മരണശേഷം തന്‍റേ മണവാട്ടിക്കു തന്‍റെ ശരീരം തന്നെ ഭക്ഷണമായികൊടുക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിക്കുകയും വിശുദ്ധകുര്‍ബാനയാകുന്ന തന്‍റെ തിരുശരീരരക്തങ്ങള്‍ അവര്‍ക്കു ഭക്ഷണപാനീയമായികൊടുക്കുന്നതിനെ
അവര്‍ വെറും ലൌകീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഈ ലോകത്തിന്‍റെതായ എല്ലാ സുഖങ്ങളേയൂം കുറിച്ചുമാത്രം ചിന്തിക്കുന്ന ശിഷ്യന്മാര്‍ .ഈ ലോകത്തില്‍ എന്തെല്ലാം നേടാമോ, എന്തെല്ലാം ആകാമോ അതുമാത്രമായിരുന്നു അവരുടെ ചിന്ത. നമുടേയും ചിന്ത മറ്റോന്നല്ലല്ലോ ?
അവരുടെ എല്ലാകാര്യവും അറിയാവുന്ന യേശു അവരെ മാറ്റിഎടുക്കാനാണു പരിശുദ്ധാത്മാവിനെ അയച്ചതു. ആത്മാവു വന്നുകഴിഞ്ഞപ്പോള്‍ അവര്‍ രൂപത്തിലും ഭാവത്തിലും ചിന്തയിലും എല്ലാം മറി ആത്മാവു അവരെ രൂപപ്പെടുത്തിയെടുത്തു. അതെ ആത്മാവു നിറഞ്ഞുകഴിയുമ്പോള്‍ മനുഷ്യന്‍ ഈ ലോകചിന്തയില്‍ നിന്നും ഉയരുന്നു. ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ പോലെ, ഈ ലോകത്തില്‍ നിന്നും ഉയരുന്നു. പിന്നെ ഭൂമിയുമായി തോട്ടുനില്ക്കാതെ ഉന്നതങ്ങളില്‍ ഉള്ളതു മാത്രം ചിന്തിക്കുന്നു. എന്നാല്‍ ഹൈഡ്രജന്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ബലൂണ്‍ പിന്നെ ഉയരത്തില്‍ നിന്നും വീണ്ടും ഭൂമിയില്‍ പതിക്കും.
ഉന്നതത്തില്‍ ഉയര്‍ന്നുനിന്ന പല സുവിശേഷപ്രഘോഷകരും ആത്മാവാകുന്ന ഹൈഡ്രജന്‍ തീര്‍ന്നതിന്‍റെ , നഷ്ടപ്പെട്ടതിന്‍റെ ഫലമായി, ഭൂമിയിലേക്കു , ലൌകീക കാര്യങ്ങളിലേയ്‌ക്കു വീണുപോയിട്ടുണ്ടു.
നമുക്കും ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണു. ആത്മാവിനെ കൂടാതെ ഒന്നും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല
ആത്മാവിന്‍റെ നിറവു എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥീക്കുന്നു.
No comments:
Post a Comment