Monday 10 November 2014

നിത്യരക്ഷ ലഭിക്കാന്‍ വിശ്വസിച്ചാല്‍ മാത്രം മതിയോ ?

" വിശ്വാസത്തിലൂടെ നീതീകരണം "ഗലാ.2:15-- 21 നിയമാനുഷ്ടാനം വഴി ഒരുവനും നീതീകരിക്കപ്പെടുന്നില്ല യേശുക്രിസ്തുവിലൂടെയുള്ള വിശ്വാസത്താലാണു ഒരുവന്‍ നീതീകരിക്കപ്പെടുന്നതു എന്നുള്ളതു ശരിക്കും മനസിലാക്കാതെ ദുര്‍വ്യാഖ്യാനം ചെയ്തു വിശ്വാസം മാത്രം മതിയെന്നും പറഞ്ഞു നടന്നാല്‍ രക്ഷപെടുകില്ല.

ഒരാള്‍ വിശ്വാസത്തിലായി കഴിഞ്ഞു മാമോദീസാ സ്വീകരിച്ചുകഴിയുമ്പോള്‍ തന്നെ അവന്‍ നിയമാനുഷ്ടാനത്തില്‍ നിന്നും പുറത്തുവന്നുകഴിഞ്ഞു. .യേശുവിനെ ക്രൂശിച്ചതുപോലും അവരുടെ നിയമാനുഷ്ടാനം മൂലമായിരുന്നല്ലോ ? നിയമാനുഷ്ടാനം മൂലം നീതീകരണമുണ്ടായിരുന്നെങ്കില്‍ യേശു കുരിശില്‍ മരിക്കേണ്ടക്കര്യം ഇല്ലായിരുന്നല്ലോ ? ചുരുക്കത്തില്‍ പരിശ്ചേദനം മുതലായ നിയമാനുഷ്ടാനത്തില്‍ കൂടി നീതീകരണം ലഭിക്കില്ലെന്നാണു പറഞ്ഞിരിക്കുന്നതു.



അതിനാല്‍ ഇനിയും വിശ്വാസം മാത്രം മതി നിയമങ്ങള്‍ ഒന്നും പാലിക്കേണ്ടതില്ലായെന്നു പറഞ്ഞാല്‍ അതു ശരിയാകില്ല.
ദൈവം വിളിച്ചവിളിക്കനുസരിച്ചു നാം അധ്വാനിക്കണം
“ ഞാന്‍ എന്തായിരിക്കുന്നോ അതു ദൈവക്രുപയാലാണു. എന്‍റെ മേല്‍ ദൈവം ചൊരിഞ്ഞക്രുപ നിഷഫലമായിപോയില്ല. നേരേ മറിച്ചു മറ്റെല്ലാവരേയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍ ഞാനല്ല എന്നിലുള്ളദൈവക്രുപയാണു അധ്വാനിച്ചതു “ ( 1കോറ.15 : 10 )

അതെ ദൈവം നല്കുന്ന ക്രുപക്ക് ആനുപാതികമായി നാം അധ്വാനിക്കണം അല്ലെങ്ങ്കില്‍ ആക്രുപ നിഷ് ഫലമായിപോകും.
പരിശുദ്ധകന്യാമറിയം അവള്‍ക്കു ക്രുപ ലഭിച്ചെന്നു മനസിലാക്കിയപ്പോള്‍ തന്നെ അവള്‍ ശൂസ്രൂഷയിലേക്കു കടന്നുവരുന്നതു നമുക്കു കാണാം നമ്മള്‍ പറഞ്ഞുവന്നതു അധ്വാനിക്കാതെ ഒരുവനു ദൈവരാജ്യത്തില്‍ പ്രവേശനം ലഭിക്കില്ല
ധനവാനെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ . ( തെറ്റിധരിക്കേണ്ടാ )
യേശു പറഞ്ഞു ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതു ദുഷ്കരമെന്നു. ( മര്കോ.:10: 23 ) അതു ഭൌതീകസമ്പത്തിനെകുറിച്ചാണു പറഞ്ഞതു . ഇവിടെ ഞാന്‍ പറഞ്ഞസമ്പത്തു ആദ്ധ്യാത്മീക സമ്പത്താണു. അതുകൂടുന്നതിനു അനുസരിച്ചു അവന്‍ സ്വര്‍ഗത്തിലെ വലിയവനാകും.

“ഉള്ളവനു നല്കപ്പെടും അവനു സമ്രുദ്ധി ഉണ്ടാകുകയും ചെയ്യും " ( മത്ത.25: 28-29) "ഇല്ലാത്തവനില്‍നിന്നു ഉള്ളതുപോലും എടുക്കപ്പെടും പ്രയോജനമില്ലാത്ത ആ ഭ്രുത്യനെ പുറത്തു അന്ധകാരത്തിലേക്കു തള്ളികളയുക. " ( മത്താ.25:30 )
സ്വര്‍ഗരാജ്യം ബലവാന്മാരുടേതാണോ ?

യോഹന്നാനുശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.എല്ലാവരും ബലം പ്രയോഗിച്ചു അതില്‍ പ്രവേശിക്കുകയും ചെയ്യുന്നു

“ നിയമവും പ്രവാചകന്മാരും യോഹന്നാന്‍ വരെയായിരുന്നു. അതിനു ശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ചു അതില്‍ പ്രവേശിക്കുന്നു.” ( ലുക്കാ 16: 16 )
ബലവാന്‍ സ്വര്‍ഗരാജ്യം ബലം ചെയ്തു കരസ്ഥമാക്കുമെന്നു പറഞ്ഞാല്‍ മനസിലായില്ലെന്നു വരാം .പെന്തക്കോസ്തുകാരും ലൂധരന്മാരും ഒക്കെപറയും വിശ്വസിച്ചാല്‍ മാത്രം മതിയെന്നു . അതിനു മറുപടിയായി പറയാനുള്ളതു പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസം ചത്തതാണെന്നു യാക്കോബ് ശ്ളീഹാ പറയുന്നു. ഇവരൊക്കെ ഒരു താലന്തു കുഴിച്ചിട്ടിട്ടു ഇരിക്കുന്നകൂട്ടരാണു.

പത്തുകിട്ടിയവന്‍ അധ്വാനിച്ചു പത്തുകൂടെ ഉണ്ടാക്കണം
.സല്‍പ്രവര്‍ത്തികള്‍ കൂടാതെ സ്വര്‍ഗം ലഭിക്കുമെന്നു പഠിപ്പിക്കുന്നവര്‍ അബദ്ധസിദ്ധാന്തമാണു പഠിപ്പിക്കുക ,അവരുടെ വിളക്കില്‍ എണ്ണയില്ലാതെ മണവാളനെ എതിരേല്ക്കാന്‍ ഉറങ്ങിയിരിക്കുന്ന വരാണു ഈകൂട്ടര് . " പാപം വര്ദ്ധിച്ചിടത്തുക്രുപയും വര്‍ദ്ധിച്ചു .അതിനാല്‍ ക്രുപവര്‍ദ്ധിക്കാനായി പാപത്തില്‍ ജീവിക്കണമോ ?
രക്ഷ ദൈവത്തിന്‍റെദാനമാണു .
 
ദൈവത്തിന്‍റെ ക്രുപയാലാണു നാം രക്ഷിക്കപ്പെട്ടതു .ഇനിയും ആ രക്ഷ ഓരോരുത്തരും അവരവരുടെ സ്വന്തമാക്കണം .അതിനു നല്ലതുപോലെ അധ്വാനിക്കണം . രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു കുനിഞ്ഞിരുന്നാല്‍ അവിടെ തന്നെ കിടക്കാം .

ഉദാഹരണം: വലിയഅാഴക്കടലില്‍ ആയിരുന്നനിന്നെ യേശുവിന്‍റെ ബലിയില്‍ അവിടുത്തെ യോഗ്യതയാല്‍ തീരത്തു എത്തിച്ചിരിക്കുന്നു . ഇനിയും നീ ശ്രമിച്ചാല്‍ ആരക്ഷ നിനക്കു സ്വായത്തമാക്കാം .വെറുതെ നടന്നു കരക്കുകയറാം .രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു അവിടെതന്നെ കിടന്നാല്‍ തിരമാലകള്‍ നിന്നെ ആഴത്തിലേക്കു തെന്നിവീഴാന്‍ ഇടയാക്കിയെന്നുവരം .

ഇത്രയും കാലം ആഴക്കടലില്‍ കിടന്ന നിനക്കു ജീവന്‍ ലഭിക്കാനായി യേശുതന്‍റെ തിരുശരീര രക്തങ്ങള്‍ ഭക്ഷണപാനീയമായി തന്നിട്ടുണ്ടൂ. അതു കഴിച്ചാല്‍ നിനക്കു രക്ഷപെടാനുള്ള ജീവന്‍, ബലം , ഊര്‍ജം , ഇവ ലഭിക്കും അല്ലെങ്ങ്കില്‍ നിനക്കു നിന്നില്‍ തന്നെ ജീവനില്ലാതെ നശിച്ചുപോകും .

യേശുപറഞ്ഞു " ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തുവരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല ." (യോഹ. 6" 35 )
" എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. " ( യോഹ. 6: 56 )

" സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവമുള്ള അപ്പം ഞാനാണു .ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു ." (യോഹ. 6:51 )

ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചുകഴിയുമ്പോള്‍ ജീവന്‍ നിലനില്ക്കും . അവനു അവന്‍ ആയിരിക്കുന്ന കടല്‍ കരയില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുന്നു.

എന്നേക്കുമുള്ള ഏകബലി

യേശു രക്തം ചിന്തി ഗോഗുല്‍ത്താമലയില്‍ ഒരിക്കല്‍ മാത്രം എന്നേക്കുമായി പിതാവായ ദൈവത്തിനു സമര്‍പ്പിച്ച എകബലി അതു അതുപോലെ പുനരവതരിപ്പിക്കപ്പെടുകയില്ല.
കുര്‍ബാന സ്വര്‍ഗീയ ശുസ്രുഷയാണു. “ ഈ സമയത്തു നാമെല്ലാവരുടേയും ബോധങ്ങളൂം വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായദൈവത്തിന്‍റെ വലത്തു ഭാഗത്തു മിശിഹാതമ്പുരാന്‍ ഇരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം “
എന്നുപറഞ്ഞുകൊണ്ടാണു ബലിയുടെ പ്രധാന ഭാഗം ആരംഭിക്കുന്നതു.

നിത്യബലി

ക്രിസ്തുവിന്‍റെ ഉത്ഥാനത്തോടെ താന്‍ അര്‍പ്പിച്ചബലിയുടെ അനശ്വരതയാണു പിന്നിടുകാണുക. അതായതു യേശുവിന്‍റെ ബലി നിത്യബലിയായിതീരുകയും ദൈവത്തെ നിത്യമായി മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതിലാണു യേശുവിന്‍റെ മണവാട്ടിയായ സഭയും പങ്കുചേരാന്‍ യേശുവിളിച്ചിരിക്കുന്നതു . അതിനുള്ള പ്രത്യുത്തരമാണു സഭയില്‍ അര്‍പ്പിക്കുന്ന കുര്‍ബാന . അതില്‍ പങ്ങ്കുചേരുകവഴി വിശ്വാസികള്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും തങ്ങളെതന്നെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ആ ബലിയര്‍പ്പണം സഭയുടെ തലവനും നായകനും സ്വര്‍ഗത്തില്‍ പിതാവിന്‍റെ വലതുഭാഗത്തിരിക്കുന്ന നിത്യപുഹിതനായ ക്രിസ്തുവാണു നിര്വഹിക്കുന്നതു . അതായതു അര്‍പ്പകനും അര്‍പ്പിതവും ഒരാള്‍ തന്നെയാണു.

ചുരുക്കത്തില്‍ സ്വര്‍ഗത്തില്‍ നടക്കുന്ന നിത്യബലിയുടെ കാര്‍ബണ്‍ പതിപ്പാണു സഭയില്‍ നടക്കുന്ന ബലി.അതില്‍ സന്നിഹിതനാകുന്ന ക്രിസ്തു തന്‍റെ മണവാട്ടിക്കു ഭക്ഷണമായി തന്‍റെ തിരു ശരീരരക്തങ്ങള്‍ ദാനമായി കൊടുക്കുന്നു. ഇതിന്‍റെ ബലത്തിലാണു തന്‍റെ മണവാട്ടിയായ സഭക്കു നിത്യജീവന്‍ ലഭിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുക. .

രക്ഷപെടാന്‍ വിശ്വസിച്ചതുകൊണ്ടു മാത്രം പറ്റില്ല.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...