Saturday, 16 August 2014

വിശ്വസിച്ചാല്‍ മാത്രം രക്ഷകിട്ടുമോ ?

ലൂഥറും സെക്ടുകാരും  പറയുന്നു വിശ്വസിച്ചാല്‍ മാത്രം  മതിയെന്നു !  ............ സഭപറയുന്നു പോരെന്നു ?

  “ ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ സ്നേഹിതരാണു “ ( യോഹ. 15:14 ) : 

നീ ഒരാള്‍ക്കു കൊടുക്കുന്ന ഒരു ഗളാസ് പച്ചവെള്ളത്തിനുപോലും പ്രതിഫലം ലഭിക്കും ."       നമ്മുടെ നല്ല പ്രവര്‍ത്തികളുടെ ഫലം മാത്രമേ നമുക്കുകൊണ്ടുപോകാനുള്ളു.  

എന്താണു നല്ലപ്രവര്ത്തി ? ( ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തി )

“ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവുത്തി :   അവിടുനു അയച്ചവനില്‍ വിശ്വസിക്കുക “ ( യോഹ: 6: 29 )



ഇതു പറയാനുള്ള സാഹചര്യം നാം മനസിലാക്കണം ജീവന്‍റെ അപ്പത്തേക്കുറിച്ചാണു പറയുന്നതു അതു യേശുതന്നെയാണു ജീവന്‍റെഅപ്പം
“ ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തുവരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍വിശ്വസിക്കുന്നവനു ദാഹിക്കുകയും ഇല്ല.(യോഹ.6:35)
“ എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുക്യും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു . ( 6:56 )
“ ഞാന്‍ പിതാവുമൂലം ജീവിക്കുന്നു അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും ( യോഹ.6:57 )

പുതിയ ഉടമ്പടി


“യേശു അപ്പമെടുത്തു ആശീര്‍വദിച്ചു മുറിച്ചു ശിഷ്യമാര്ക്കുകൊടുത്തുകൊണ്ടു അരുളി ചെയ്തു വാങ്ങിഭക്ഷിക്കുവിന്‍ ഇതു എന്‍റെ ശരീരമാണു “ മത്തായി:26:26 )

സെക്ടുകാര്‍ ഇതൊന്നും വിശ്വസിക്കില്ല. കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങളെക്കുറിച്ചു ഒന്നും വിശ്വാസമില്ല. അതെല്ലാം ഉപേക്ഷിച്ചിട്ടു അവനില്‍ വിശ്വസിക്കുകമാത്രം മതിയെന്നും പറഞ്ഞു നടക്കും .
ഇന്നലെ ഞാന്‍ നമ്മുടെ നല്ലപ്രവര്‍ത്തികളുടെ ഫലമാണു സ്വര്‍ഗരാജ്യത്തിനു നമ്മേ അവകാശികളാക്കുന്നതെന്നു പറഞ്ഞപ്പോള്‍  ഒരു പാവം പ്രതീകരിച്ചതു ഇങ്ങ്നെ

ഒരുവനും നല്ലവൻ അല്ല ... ദൈവം ഒഴികെ ... എന്നാണ് വചനം ..

ദൈവം ആഗ്രഹിക്കുന്ന ഏക പ്രവർത്തി .... പിതാവ് അയച്ചവനിൽ വിശ്വസുക്കുക എന്നത് മാത്രം ആണ് .. john 6:29

ദൈവത്തിനു സാധിക്കാത്ത എന്ത് പ്രവർത്തി ആണോ ആവോകയിൽഉള്ളത്?                 
  ഇതാണു ആ പാവം ഉപ്ദേശി (Babu Mathew Simon ) യുടെ  പ്രതീകരണം "

കര്‍ത്താവിന്‍റെ നീതി അന്വേഷിച്ചാല്‍ മതി യേശുവില്‍ വിശ്വസിച്ചാല്‍ മതിയെന്നു " . നമുടെ പ്രവര്‍ത്തികള്ക്കൊന്നും വിലയില്ലെന്നു പണ്ടു ലൂഥര്‍ പറഞ്ഞ അതേ മണ്ടത്തരം ആവര്‍ത്തിച്ചു  സൂത്രത്തില്‍ ദൈവരാജ്യം അവകാശപ്പെടുത്താന്‍ ശ്രമിക്കുന്നവരോടു ഞാന്‍ പറയുകയാണു അവസാനത്തെ വിധിയില്‍ യേശു നമ്മോടു ചോദിക്കുന്നചോദ്യം മത്താ.25 :35- 36 " എനിക്കു വിശന്നു നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു ..................     "
              
നമ്മുടെ നല്ലപ്രവര്‍ത്തികളുടെ ഫലം മാത്രമേ നമുക്കു കൂടെ കൊണ്ടുപോകാന്‍ കാണൂ

അല്പംകൂടി വചനത്തിലേക്കുപോകാം യേശു എന്താണു പറയുന്നതു ?
“ നിങ്ങളുടെ ഹ്രുദയം അസ്വസ്തമാകേണ്ടാ ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍ “ ( യോഹ. 14: 1 )
“ സത്യം സത്യമായി ഞാന്‍ നിങ്ങളോടുപറയുന്നു. എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍  ചെയ്യും  ഞാന്‍ പിതാഅവിന്‍റെ അടുത്തേക്കുപോകുന്നതുകൊണ്ടു ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും “       ( യോഹ. 14: 12 )

“ പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു “
യാക്കോ. ( 2 :17 )  



വിശ്വാസം പ്രവര്ത്തിയില്കൂടി ജീവനുള്ളതഅകുന്നു.

പിതാവായദൈവം പറയുന്നു “ ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകര്യനാകുകയില്ലേ ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതിക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം ( ഉല്പ. 4:7 )

ഇവിടെയെല്ലാം നല്ലപ്രവര്‍ത്തിക്ളുടെ ഫലത്തെക്കുറിച്ചാണു പറയുന്നതു ? പക്ഷേ ഇതൊന്നും ലൂഥറും ഇപ്പോഴത്തെ സെക്റ്റുകാരും സമ്മതിക്കില്ല. വിശ്വസിച്ചിട്ടു കുനിഞ്ഞിരുന്നാല്‍  രക്ഷിക്കപ്പെട്ടുവെന്നാണു അവരുടെ ഉപ്ദേശം . പാവങ്ങള്‍ സൂത്രത്തില്‍ ദൈവരാജ്യ്ം അവകാശപ്പെടുത്താമെന്നുള്ള വ്യാമോഹത്തിലാണു ഈ കൂട്ടര്‍

വിവാഹവിരുന്നിനു സംബന്ധിക്കാന്‍ വന്നവരെ കാണാന്‍ രാജാവു വന്നപ്പോള്‍ വിവാഹ വസ്ത്രം ധരിക്കാതിരുന്നവരെ പുറത്താക്കുന്നതു ഇതുപോലെ സൂത്രത്തില്‍ അകത്തുകയറിയവരെയാണു.

അതുകൊണ്ടു സഹോദരാ ബാബു ഉപദേസി രക്ഷപെടാന്‍ അഗ്രഹിക്കുന്നുവെങ്കില്‍  ഈ വിധം അവിടെയും ഇവിടെയുമുള്ള വാക്യങ്ങളില്‍ കടിച്ചുതൂങ്ങാതെ എന്താണു അതില്കൂടി നമ്മേ പഠിപ്പിക്കുന്നതു അധവാ അതിന്റെ പ്രമേയം എന്താണെന്നു മനസിലാക്കി മണ്ടത്തരം എഴുന്നെള്ളിച്ചുപാവപ്പെട്ട ജനത്തെ കുഴക്കാതെ നല്ലപ്രവര്‍ത്തികളുടെ ഫലം മാത്രമേ അന്ത്യ സമയത്തു നമുക്കു കൊണ്ടൂപോകാനുള്ളുവെന്നു മനസിലാക്കുക
മത്തായി.25 : 35 മുതലുള്ളവാക്യങ്ങള്‍ മനസിരുത്തിവായിക്കുക

Monday, 11 August 2014

സ്നാനം ആവശ്യപ്പെട്ടുവരുന്ന ഹിന്ദുക്കളോടു നിങ്ങള്‍ എന്തു പറയും ?

പുറജാതിക്കാരുടെ ഇടയില്‍ പരിശുദ്ധാത്മാവു പ്രവര്ത്തിക്കുമോ ?   

സ്നാനം ആവശ്യപ്പെട്ടുവരുന്ന ഹിന്ദുക്കളോടു എന്തു പറയും ?

 നിങ്ങള്‍ എന്തു പറയും  ?

ഞാന്‍ പറഞ്ഞു ഉടനേ വേണ്ടാ വെറുതെ ഒരു വഴക്കിനു നാം ഇടംകൊടുക്കെണ്ടാന്നു ! അതു ശരിയാണോ ?

സംഗതി അറിയാതെ എങ്ങ്നെ മറുപടിപറയും ഇല്ലേ ?

പലഹിന്ദു സഹോദരന്മാര്‍ എന്നോടു ചോദിച്ചു മാമോദീസാ മുങ്ങുന്നതിനെകുറിച്ചു ഉപ്ദേശം .കുറെ നാളായി അവര്‍ വിശ്വാസത്തിലാണു. പക്ഷേ ബിജെപി ക്കാരുടെ സെന്‍റ്ററുകളിലാണു.'

" ഞാന്‍ പറഞ്ഞു തിടുക്കം കൂട്ടരുതു വെറുതെ വഴകു ഉണ്ടാക്കാന്‍ അവസരം കൊടുക്കാതിരിക്കുക. ശശികല്യും മറ്റും വിഷം ചീറ്റി നടക്കുന്നു ഒന്നും അറിയാത്തവര്‍ അവരുടെ വാക്കുകേട്ടു പ്ര്‍കോപനം ഉണ്ടാക്കും.വിശ്വാസത്തോടെ മുന്‍പോട്ടുപോകുക. യേശു അതിനുള്ള അവസരം പുറകാലെ ഒരുക്കി തരും. കൊല്ലത്തുനിന്നും ആലപ്പുഴനിന്നും ഉള്ളവരാണു.

ബാളൂരില്‍ വച്ചു ഒരു പെണ്‍കുട്ടിയും അവളുടെ അമ്മയും ഇതുപോലെ ചോദിച്ചു.

അവരോടും ഞാന്‍ പറഞ്ഞു വരട്ടേ .നാലന്‍ചുവര്ഷം മുന്‍പായിരുന്നു. അടുത്തകാലത്തു കഴിഞ്ഞവര്ഷം അവര്‍ മാമോദീസാസ്വീകരിച്ചു. എന്നോടു ചോദിക്കുന്നവരോടു ധ്രുതി വയ്ക്കരുതു സാവകാശം മതിയെന്നേ പറയൂ.



പൌലോസ് ശ്ളീഹാപറഞ്ഞു യേശു എന്നേ അയച്ചതു സ്നാനം കൊടുക്കാനല്ല. സുവിശേഷം പ്രസ്മിക്കാനാണെന്നു ! നമ്മള്‍ ചെയേണ്ടതു മത്താ.6:33 " ആദ്യം അവിടുത്തെരാജ്യവും അവിടുത്തേനീതിയും അന്‍‌വേഷിക്കുക. "  ഇന്നലെ ഒരു സഹോദരന്‍ പറഞ്ഞു മനുഷ്യന്‍റെ പ്രവര്ത്തിക്ള്ക്കു ഒരു ഫലവും ഇല്ല. അതിനാല്‍ അവിടുത്തേനീതി അന്‍‌വേഷിച്ചാല്‍ മാത്രം മതിയെന്നു. സഹോദരന്മാരേ അവിടുത്തെരാജ്യം അന്വേഷിക്കാന്‍ പറഞ്ഞാല്‍ സ്വര്‍അരജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കാനാണു, അവിടുത്തെനീതി ക്ഷമയും സ്നേഹവുമാണു. ഇതു നമ്മുടെ പ്രവര്ത്തിപഥത്തില്കൊണ്ടുവരാന്‍ നമുക്കു സാധിക്കണം. സ്മ്മുടെ നല്ലപ്രവര്ത്തികള്‍ കണ്ടിട്ടൂവേണം ജനങ്ങള്‍ യേശുവിനെ സ്വീകരിക്കാന്‍ മുന്‍പോട്ടു വരേണ്ടതു .ഇതെല്ലാമാണു നമ്മുടെ നല്ലപ്രവര്ത്തിയുടെ നല്ല ഫലങ്ങള്‍ ഇതാണു നമ്മുടെ സ്വര്‍ഗീയജീവിതത്തിനു നമ്മേ സഹായിക്കുക. വിശ്വസിച്ചാല്‍ മാത്രം മതിയെന്നുമ്പറഞ്ഞു നിംഗളെ ആരെങ്കിലും സമീപിച്ചല്‍ അവരുടെ വാക്കു ശ്രവിക്കരുതു. കാരണം യാക്കോബു ശ് ളീഹാ പറഞ്ഞു പ്രവര്ത്തികൂടാതുള്ളവിശ്വാസം ചത്തതാണെന്നു . ലൂഥറും കൂട്ടരും സെക്‍റ്റുകാരും ഒന്നും പ്രവര്ത്തിക്കു വില നല്‍കില്ല.കൂടുതല്‍ വിവരിക്കുന്നില്ല.

എന്തുകൊണ്ടാണു ഞാന്‍ മാമോദീസാക്കു ധ്രുതിവേണ്ടെന്നു പറഞ്ഞതു ?

യേശുവില്‍ വിശ്വസിക്കുന്ന ഒരാള്‍ മാമോദീസാസ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ സാങ്ങ്കേതിക കാരണങ്ങളാല്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയും മരിക്കുകയും ചെയ്താല്‍ എന്തു ഭവിക്കും ? അയാള്‍ രക്ഷപെടുമോ ? 


ഒരുപക്ഷേ പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമാകാം ഇതു

മാമോദീസാ.
1) ജലത്താലും ആത്മാവിനാലുമുള്ള മാമോദീസാ.
2) ആഗ്രഹത്താലെയുള്ളമാമോദീസാ.
3) രക്തത്താലെയുള്ളമാമോദീസാ.

എന്നോടു ചോദിച്ചവര്‍ ആദ്യം പറഞ്ഞമാമോദീസായിക്കാണു അഗ്രഹം പ്രകടിപ്പിച്ചതു. ശശികലയെപ്പോലുള്ളവരും ബിജെപ്പിക്കരും ബഹളം വെയ്ക്കന്‍ സാധ്യ്തയുള്ളിടത്തു നാം കുറെക്കൂടെ ബുദ്ധിപരമായിപ്രവര്ത്തിക്കണം. സൌയമനം പാലിക്കുന്നതാണു നല്ലതു താമസിച്ചതുകൊണ്ടൂ അയാള നശിച്ചുപോകില്ല. കാരണം യാദ്രിശ്ചികമായി മരിച്ചുപോയാല്‍ അയാള്‍ക്കു രക്ഷകിട്ടും കാരണം രണ്ടാമത്തെ മാമോദീസാ ആഗ്രഹത്താലെയുള്ളതു അയാള്‍ക്കു ലഭിക്കും .ദൈവം കരുണാമയനാണു . സംശയിക്കേണ്ടാ. അതുകൊണ്ടാണു ധൈര്യ്മായിതന്നെ ഞാന്‍ പറയും ഈശോ നമുക്കു സമയം ഒരുക്കിതരും .

അപ്പോള്‍ രക്തത്താലെയുള്ളതു എന്താണെന്നു ചോദിച്ചേക്കാം  ?
ഒരാള്‍ വിശ്വാസിയാണെനു അറിയുകയും അയാള്‍ മതം മാറാന്‍ പോകുന്നുവെന്നു അറിയുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നും പിന്തിരിപിക്കാന്‍ പ്രതിലോമശക്തികള്‍ പരിശ്രമിച്ചേക്കാം .അങ്ങ്നെ ഒരു പക്ഷേ വിശ്വാസത്തിനുവേണ്ടി രക്തം ചിന്തേണ്ട അവസരം ഉണ്ടായെന്നുവരാം .അങ്ങ്നെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കേണ്ടിവരുന്നവര്‍ രക്തത്താലെയുള്ള മാമോദീസാസ്വീകരിച്ചവരാണു. ഇവരെല്ലാം രക്ഷയിലേക്കു വരുന്നു.

അതുകൊണ്ടാണു ശ്ളീഹാ പറഞ്ഞതു " എന്നെ അയച്ചിരിക്കുന്നതു സ്നാനപ്പെടുത്തുവാനല്ല സുവിശേഷം പ്രസ്ംഗിക്കാനാണെന്നു "

അപ്പോള്‍ സെകറ്റുകാര്‍ ചൊദിച്ചേക്കാം പിന്നെന്തിനാ ശിശുസ്നാനം ?

ഇവിടെ ഉടനെ വേണ്ടെന്നു പറഞ്ഞതു വെറുതെ പ്രകോപനം ഉണ്ടാകാതിരിക്കാനും രക്തപ്പുഴ ഒഴുക്കാതീക്കാനും,വര്‍ഗീയതയെ വളര്ത്താതിരിക്കാനുമാണു.

കുഞ്ഞുങ്ങളുടെ കാര്യം അതല്ല. ക്രിസ്തീയ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ അവര്‍ക്കു ഇതൊന്നും ബാധകമല്ല.വിശ്വാസം സ്വീകരിക്കാത്താവര്‍ക്കു മുകളില്പറഞ്ഞ രണ്ടാമത്തെയും മൂന്നാമത്തെയും ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാത്തതുകൊണ്ടു നേരത്തെ മാമോദീസാകൊടുത്തു നിത്യരക്ഷ ഉറപ്പു വരുത്തണം

ഇനിയും ആദ്യത്തെ ചോദ്യത്തിനു മറുപടിപറയേണ്ടേ ?

പരിശുദ്ധാത്മാവു അക്രൈസ്ഥവരുടെ ഇടയില്‍ പ്രവര്ത്തിക്കുമോ ?
നിംഗളുടെ ഉത്തരം ഇല്ലെന്നാകാനാണു സാധ്യത. !

കര്ത്താവു ജറമിയായോടു പറഞ്ഞു ഈ ലോകത്തിലുള്ള ഭൂമിയേയും മനുഷ്യ്രേയും മ്രുഗ്ങ്ങളേയും സ്രിഷ്ഠിച്ചതു ഞാനാണു എനിക്കു ഇഷ്ടമുള്ളവര്‍ക്കു അതുകൊടുകും. ആരാണു ദൈവത്തോടുചോദിക്കുക.
പരിശുദ്ധാരൂപി എവിടെയെല്ലാം പ്രവര്ത്തിക്കണമെന്നു മനുഷ്യനല്ല തീരുമാനിക്കുന്നതു. ദൈവം സഭയില്‍മാത്രമല്ല പ്രവര്ത്തിക്കുന്നതു . പരിശുദ്ധാരൂപിയുടെ പ്രവര്ത്തനം സഭക്കുപുറത്തേക്കും നീളുന്നു.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്നു സമീപസ്ഥനാണു.
മാമോദീസഅസ്വീകരിക്കുന്നതിനു മുന്‍പുതന്നെ കൊര്ണോലിയോസ് പരിശുദ്ധാതാമാവില്‍ പൂരിതനായി.
മനുഷ്യന്‍ പരിശുദ്ധാത്മാവിനു അതിരുകള്‍ കല്പിക്കന്‍ അവനാരാണു ?

സ്വര്‍ഗീയ വിരുന്തില്‍ സംബന്ധിക്കാന്‍ ആദ്യ്ം ക്ഷണം ലഭിച്ചതു തിരഞ്ഞെടുക്കപെട്ട ദൈവത്തിന്‍റെ ജനമായ ഇസ്രായേല്ക്കാര്‍ക്കാണു . എന്നാല്‍ അവര്‍ ഭൌതീകതയുടെ പുറകെ പോയപ്പോള്‍ ദൈവം വിളിച്ചതു ഇസ്രായേലിലുള്ള ദരിദ്രരേയും ,വിജാതീയരെയും ,പാവപ്പെട്ടവരേയുമാണു.
എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തിയെന്നു പറഞ്ഞതെന്തുകൊണ്ടാണു ?

മറ്റൊരു കാര്യം നാം ശ്രദ്ധിക്കേണ്ടതു യേശു ഒരിക്കല്‍ പറഞ്ഞു " ഈ ആലയില്‍ പെടാത്ത ആടുകളും എനിക്കുണ്ടൂ "

ഞാന്‍ പറഞ്ഞക്കര്യങ്ങളെല്ലാം വ്യക്തമായികാണുമല്ലോ ?
അവസാനിപ്പിക്കുന്നു   

Sunday, 10 August 2014

എവിടെയാണു എനിക്കു തെറ്റുപറ്റിയതു?

ഒരു രാജാവിന്‍റെ ക്രൂരത ( മത്താ.22: 1-14 , ലൂക്ക. 14:15-24 )

ചെറുപ്പത്തില്‍ എനിക്കു ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാഞ്ഞ ക്രൂരത !

ഭിക്ഷക്കാരനെ ഭക്ഷണത്തിനു ക്ഷണിച്ചു ആര്‍ത്തിയോടെ വിരുന്നു ഭവനത്തില്‍ എത്തിക്കാണും. വിവാഹവസ്ത്രം ധരിക്കാഞ്ഞതിന്‍റെപേരില്‍ അയാളുടെ കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു വലിച്ചെറിയുക .ഹൊ ! ഒരുതരത്തിലും ചെറുപ്പത്തിലെ എന്‍റെ നീതിബോധം അതു അംഗീകരിച്ചില്ല.

രാജകൊട്ടാരത്തിലൊരുക്കിയ വിരുന്ന്‌

ക്ഷണിക്കപ്പെട്ടവര്‍ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞുമാറി ആരും വന്നില്ല ഭ്ക്ഷണശാലയില്‍ ആരും വന്നില്ല. അപ്പോള്‍ രാജാവു ദാസനോടുപറഞ്ഞു നീ തെരുവിലേക്കുചെന്നു കാണുന്നവരെയെല്ലാം വിളിക്കുക. ദരിദ്രരേയും , വികലാങ്ങ്കരേയും ,കുരുടരേയും എല്ലാം വിളിച്ചു വിരുന്നുശാലനിറക്കുക. ( ലൂക്ക.14: 21 )

അതിഥികളെകാണാന്‍ രാജാവു എഴുനെള്ളിയപ്പോള്‍ ഒരുവന്‍ വിവാഹവസ്ത്രം ധരിക്കാതെ അവ്ടൈരിക്കുന്നതുകണ്ടു അവനോടു രാജാവുചോദിച്ചു വിവാഹവസ്ത്രം ധരിക്കാതെ നീ എങ്ങനെ ഇവിടെ പ്രവേശിച്ചു? ഉത്തരം പറയാതിരുന്ന ആ പാവപ്പെട്ട മനുഷ്യനെ അന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞാല്‍ ? എതു ചെറുപ്പക്കാരനാണൂ പ്രതീകരിക്കാതിരിക്കുന്നതു ? ഞാനും പ്രതീകരിച്ചു

“ ദുഷ്ടന്‍ ”

എവിടെയാണു എനിക്കു തെറ്റിയതു ?



ഇന്നത്തെ പെന്തക്കോസ്തുകാരെപ്പോലെ ഞാനും ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ മനസിലാക്കി . അതിന്‍റെ വാച്യാര്‍ത്ഥം മാത്രം ഞാന്‍ മനസിലാക്കിയപ്പോള്‍ അതില്കൂടി അവതരിപ്പിച്ച പ്രമേയം എനിക്കു മനസിലായില്ല. അതിന്‍റെ വ്യംഗ്യം എന്താണെന്നോ അതിന്‍റെ പ്രമേയം എന്തെന്നൊ മനസിലായില്ല. ഒരച്ചനും പള്ളിയില്‍ പറഞ്ഞില്ല. അധവാ പറഞ്ഞെങ്കില്‍ ഞാന്‍ സ്രദ്ധിച്ചില്ല. അവിടെയാണു എനിക്കുതെറ്റിയതു

ഈ ഉപമയില്‍ ക്കൂടി യേശുഎന്താണു അര്ത്ഥമാക്കുന്നതു ?

വിശുദ്ധലൂക്കോസിന്‍റെ സുവിശേഷത്തില്‍ വിരുന്തിനെ ക്കുറിച്ചു പറയാന്‍ കാരണം.

“ ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍എന്നു ഒരാള്‍ പടഞ്ഞപ്പോഴാണു യേശു ഈ ഉപമ പറയാന്‍കാരണം . അതിലെ പ്രധാനവാചകം “ ക്ഷണിക്കപെട്ടവരില്‍ ഒരുവനും എന്‍റെ വിരുന്നു ആശ്വദിക്കില്ലാ” എന്നതാണു .

എവിടെയാണു ഈ വിരുന്തു ഒരുക്കിയതു ?



ദൈവവുമായുള്ള യുഗാന്ത്യ സഹവാസത്തിനാണു യേശു നിര്‍ണ്ണായകമായ ക്ഷണം നടത്തുന്നതു .അദ്യമായി ക്ഷണിക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെട്ടദൈവജനത്തില്‍ നിന്നു ഉള്ളവരായിരുന്നു.
പക്ഷേ അവര്‍ ഭൌതീകതാല്പര്യത്തിന്‍റെ പേരില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു ക്ഷണം തിരസകരിക്കുന്നവര്‍ (തിരസ്കരിച്ചവര്‍ ) ദൈവവുമായുള്ള സഹവാസം അനുഭവിക്കില്ല. അവരുടെ സ്ഥാനത്തേക്കു വീണ്ടും ക്ഷണിക്കപ്പെടുന്നവര്‍ ഇസ്രായേലിലെ ദരിദ്രരും വിജാതിയരുമാണു. യേശുവിന്‍റെ ശിഷ്യന്മാരിലൂടെ ഇന്നും ഈ ക്ഷണം നടത്തികൊണ്ടിരിക്കുന്നു.ജിവിച്ചിരിക്കുന്നവര്‍ക്കു ഈക്ഷണം നിര്‍ണായകമാണു.

ദൈവം സ്വന്തം ജനത്തില്‍ നിന്നും മുഖം തിരിച്ചുകളഞ്ഞു. അതിന്‍റെ സ്ഥാനത്താണു പുതിയ ദൈവജനം പ്രത്യക്ഷപ്പെടുന്നതു.

വിളി ലഭിച്ചതുകൊണ്ടു എല്ലാമായോ ?

ഒരാളള്‍ പുതിയ ദൈവജനത്തിന്‍റെ അംഗമായതുകൊണ്ടു എല്ലാമായില്ല. വിളിക്കപ്പെട്ടവര്‍ തങ്ങളുടെ വിളിക്കു യോജിച്ചവിധം ജീവിക്കണം.
“വിവാഹവസ്ത്രം “ ധരിച്ചിരിക്കണം അതായതു അവര്‍ തങ്ങളുടെ വിളിയുടെ ഫലം ദൈവരാജ്യത്തിലേക്കുകൊണ്ടുവരണം . സ്വര്‍ഗ രാജ്യത്തില്‍ പ്രവേശനം ലഭിക്കാന്‍ അതിനു യോഗ്യമായപ്രവര്‍ത്തികള്‍ ആവശ്യമാണു. അല്ലാതെ വിളിലഭിച്ചതുകൊണ്ടുമാത്രം ഒരാള്‍ക്കു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകസാധ്യമല്ല.

ചുരുക്കത്തില്‍ മാമോദീസായോടുകൂടി ഒരള്‍ പുതിയ ദൈവജനം ആകുന്നു. ആ സമയത്തു അവന്‍ സ്വര്‍ഗരാജ്യത്തില്‍ ഒരവേശിക്കാനുള്ള വിവാഹവസ്ത്രം അണിയുന്നു, (അണിയിക്കപ്പെടുന്നു ) എന്നാല്‍ പിന്നിടുള്ളജീവിതത്തില്‍ ആ വസ്ത്രം അഴുക്കാകുന്നു. അധവാ ജീര്‍ണതയിലേക്കു പോകുന്നു. അതിനെ വെണ്മയാക്കാന്‍ അവനു കഴിയും വിശുദ്ധകൂദാശകളില്‍കൂടി. അതായതു അവന്‍റെ പ്രവര്‍ത്തിയില്‍ കൂടി.

ഇവിടെയാണു ലൂഥറിനു തെറ്റുപറ്റിയതു ലൂഥര്‍ പറഞ്ഞു നന്മചെയ്യാന്‍ മനുഷ്യന്‍ അശക്തനാണു അതിനാല്‍ വിശ്വസിക്കുകമാത്രം ചെയ്യുക. വിശ്വസിച്ചാല്‍ അവന്‍ രക്ഷപ്രാപിക്കുമെന്നു. ഇതിനെ സഭ എതിര്‍ത്തു സഭപഠിപ്പിച്ചു വിശ്വസിച്ചല്‍ മാത്രം പോരാ അതിനു അനുസ്രതമായി പ്രവര്ത്തിക്കുകയും വേണമെന്നു.
യാക്കോബ് ശ്ളീഹാപറഞ്ഞു ” പ്രവര്‍ത്തികൂടാതെയുള്ളവിശ്വാസം ചത്തതാണെന്നു”. അതിനാല്‍ നീ അണിയേണ്ട വിവാഹ വസ്ത്രം നിന്‍റെ പ്രവര്‍ത്തികളുടെ സല്‍ഫലങ്ങളാണു. അതു ദൈവരാജ്യത്തിനു യോജിച്ചഫലങ്ങളായിരിക്കണം അങ്ങനെയുള്ളവരാണു ആ വിരുന്നില്‍ സംബന്ധിക്കുവാന്‍ യോഗ്യന്‍ .

രാജാവു നോക്കിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ----- സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കാത്ത ഒരുവനെ അവിടെ കണ്ടു അപ്പോളാണു രാജാവു ചോദിച്ചതു “ സഹോദരാ നീ എങ്ങനെ ഇതിനുള്ളില്‍ പ്ര്വേശിച്ചു. ?
അവന്‍ ചെയ്തതു തെറ്റാണെന്നു അവനും അറിയാം അതുകൊണ്ടാണു അവന്‍ മറൂപടിഒന്നും പറയാതെ മൌനമായി നിന്നതു ! ( മത്താ. 22: 12 )

“വിളിക്കപ്പെട്ടവര്‍ അധികം തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം “

ഇതാണു യേശു തന്‍റെ ഉപമയില്‍ കൂടി ശിഷ്യരെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചതു
വിവാഹവസ്ത്രമെന്നു ഉദ്ദേശിക്കുന്നതു നമ്മുടെ സല്‍പ്രവര്‍ത്തിയില്‍ക്കൂടി ഉരുത്തിരിയുന്ന സല്‍ഫലങ്ങളാണു .ഈ സല്‍ഫലങ്ങളില്ലാതെ ഒരുവനു സ്വര്‍ഗത്തില്‍ ദൈവം ഒരുക്കിയിരിക്കുന്ന വിരുന്തു സല്‍ക്കാരത്തില്‍ പങ്കെടുക്കുവാനുള്ള അവകാശം ലഭിക്കില്ല.

അതില്ലാതെ സൂത്രത്തില്‍ ഉള്ളില്‍ കയറിയവനെയാണു കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു എറിഞ്ഞതു ഇപ്പോള്‍ രാജാവു ചെയ്തതു തികച്ചും നീതിയാണെന്നു എനിക്ക് തോന്നുന്നു.

എന്നാല്‍ ചെറുപ്പത്തില്‍ പെന്തക്കോസ്തുകാര്‍ ചിന്തിക്കുന്നതുപോലെ ഞാനും ചിന്തിച്ചപ്പോള്‍ രാജാവു ചെയ്തതു അങ്ങേറ്റം തെറ്റായി എനിക്കുതോന്നിയിരുന്നു !

നിങ്ങള്‍ക്കോ ?

Saturday, 9 August 2014

പരിശുദ്ധ കന്യാമറിയവും സ്വര്‍ഗാരോപണവും

“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.”   ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ. 8: 31 )

“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്‍ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍    .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിസുദ്ധരായിരിക്കുവിന്‍“ ( 1പത്രോ.1:16 )
“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിങ്ങള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്ത്തികൊള്ളും “  (1പത്രോ 5: 6 )


ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫ്അലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്‍റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )
മറിയത്തിന്‍റെ സ്ത്രോത്രഗീതം.

“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു  (ലൂക്കാ. 1:48 )

മുകളില്‍ പറഞ്ഞവാക്യ്ങ്ങളെല്ലാം പരിശുദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയതുകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു

പരിശുദ്ധകന്യഅമറിയ്അത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ?


യേശുവിന്‍റെരണ്ടാം വരവിങ്കല്‍  അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)

“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും  ( 1കോറ.15:52 )

സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവരും എടുക്കപ്പെടുന്നവരും

ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി . അമ്മായ്ക്കുണ്ടോ ?
1)  യേശുവിന്‍റെ രണ്ടാം വരവില്‍ ജീവിച്ചിരിക്കുന്ന ലോകജനത
2)  ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു

3)  ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?

അല്പം വിശദമായിചിന്തിച്ചാല്‍

ഒരു സ്ത്രീയുടെ (ഹവ്വായുടെ ) അനുസരണക്കേടു മൂലം മനുഷ്യവര്ഗ്ത്തിനു മുഴുവന് ശിക്ഷയും മരണവും ആവീര്‍ഭഅവിച്ചു.(ഉല്പ. 3: 2-6 , പ്രഭാ25:4 , റോമ.5:12 ) അതുപോലെ  മനുഷ്യവര്ഗത്തിന്റെ രക്ഷര കര്മ്മത്തിലും ദൈവം ഒരു സ്ത്രീയുടെ (പരിശ്ഉദ്ധകന്യാ മറിയറ്റ്ത്തിന്‍റെ ) സഹകരണം ഉറപ്പാക്കി.എന്ന സത്യമാണു ബൈബില്‍ നാം കാണുക. ( എശയ. 7:14 ,ഗലാ.4:4 ,മത്താ 1:23 .ലൂക്കാ.1:31, മിക്ക.5:2 )



രണ്ടാം വത്തിക്കാന്‍ സൂനഹദോസ്
“മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെരക്ഷക്കുവേണ്ടിയും ദൈവംസ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി പരിശുദ്ധാരൂപിയാല്‍ പരിശുദ്ധമറിയത്തില്‍ നിന്നുമനുഷ്യനായി അവതരിച്ചു (LG 52 )അങ്ങനെ മനുഷ്യനായി അവതരിച്ച ദൈവമാണു യേശൂ.  ആ ദൈവത്തിന്‍റെ അമ്മയാണു പരിശുദ്ധ കന്യാമറിയം

“ മാത്രമല്ല ശിരസായക്രിസ്തുവിന്റെ അവയവങ്ങളായി വിശ്വാസികള്‍ സഭയില്‍ ജനിക്കുവാന്‍ സ്നേഹം നിമിത്തം സഹകരിച്ചതിനാല്‍ അവള്‍ സകല വിശ്വാസികളുടേയും മാതാവുമാണു” (LG 53 )
“അതുകൊണ്ടു ക്രിസ്തുകഴിഞ്ഞാല്‍ സഭയിലെ എറ്റം ഉന്നതവും
നമ്മോടു എറ്റം ബന്ധപ്പെട്ടിരിക്കുന്നതുമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയണു പരിശുദ്ധദൈവമാതാവായ മറിയം (LG 54 )
സ്ത്രികളില്‍ വച്ചു ദൈവം എറ്റം ബഹുമാനിച്ചാദരിച്ച ഒരു സ്ത്രീയാണു പരിശുദ്ധ കന്യാമറിയമെന്നാണു നാം മനസിലാക്കേണ്ടതു
.
അല്പം കൂടിവിശദീകരിച്ചാല്‍

ദൈവദൂതനായ ഗബ്രിയേല്‍ ദൈവത്തിന്‍റെ ദൂതായി പറഞ്ഞതു  ക്രിപനിറഞ്ഞവളേ നിനക്കു സ്വസ്തി……………. ദൈവസന്നിധിയില്‍ നീക്രുപ കണ്ടെത്തിയിരിക്കുന്നു …………..    പരിശുദ്ധാതമാവു നിന്‍റെമേല്‍ വരും അത്യുന്നതന്‍റെ ശ്അക്തി നിന്‍റെ മേല്‍ ആവസിക്കും ……. ശിശു പരിശുദ്ധന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും “ ലുക്കോ. 1: 26—38 )
എലിസബേത്തു പരിശുദ്ധാത്മാവില്‍ നിറഞ്ഞു അവള്‍ ഇപ്രകാരം പറഞ്ഞു.

നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു………. എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്കു എവിടെനിന്നു.  കര്ത്താവു അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. ഇതെല്ലാം പറയിപ്പിക്കുന്നതു പരിശുദ്ധാത്മാവാണു
ചുരുക്കത്തില്‍ പിതാവായ ദൈവവും പരിശുദ്ധാത്മാവും പറഞ്ഞതും പ്രവര്ത്തിച്ചതുമാണു നാം കണ്ടതു. ദൈവത്തിന്‍റെ ക്രുപയാണു പരിശുദ്ധകന്യാമറിയത്തില്‍ നിറഞ്ഞു നില്ക്കുന്നതു. ദൈവം അതു അംഗീകരിക്കുകയും ചെയ്യും എന്നാല്‍ ലൂസിഫറും അനുചരന്മാരും മറിയത്തെ പുലഭ്യം പറയും കാരണം അവള്‍ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാന്‍ സഹായിച്ചവളാണു

അവളില്‍ വിളങ്ങുന്ന മഹത്വം

1)  യേശുവിന്‍റെ അമ്മയായി അനാദിയിലെ തിരഞ്ഞെടുക്കാപ്പെട്ടവള്‍
2)   പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള്പരിശുദ്ധി അവള്‍ക്കു പിതാവായ ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3)  പാപത്തിനു മുന്‍പു ഹവ്വായിക്കു ഉല്‍ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4)   അതു കന്യാമറിയത്തിനു ലഭിക്കുന്നതു തന്‍റെ പുത്രന്‍റെ യോഗ്യതകളാല്‍ അമ്മക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5)   ദൈവത്തിനു തന്നെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക ഗര്‍ഭിണിയായാല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ )  പരിശുദ്ധകന്യകക്കു ലഭിച്ച പ്രത്യേക അനുഗ്രഹമാണു അവളുടെ  “അമലോല്ഭവം “

6) ഉല്‍ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.

7)  പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം  ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യാഅയിരുന്നു.

അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.
“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “     (മര്‍ക്കോ 3:13 )

അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുതതവര്‍ പിച്ചും പേയ്ഉം പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.
അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു (ഉല്പ. 3: 15 )
“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു“ (വെളി.12: 17 )
അതിനാല്‍ അവന്‍റെ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു (മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവിന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു.

1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകാന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു      (യോഹ.21:15-19 )
ഉടലോടെ സ്വര്‍ഗത്തിലേക്കു കരേറ്റപ്പെട്ടുവെന്നു പറഞ്ഞാല്‍ ജീവിച്ചിരിക്കുന്ന അതേരീതിയില്‍ എന്നു ധരിക്കരുതു
“ ശ്ളീഹാപറയുന്നു “ സഹോദരരേ ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശ്അപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായതു അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു ( 1കോറ.15:50 )

ഹേനോക്കും ,ഏലിയായും ഒക്കെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതും യേശു സ്വര്‍ഗത്തിലേക്കു ആരോഹണം ചെയ്തപ്പോള്‍ മഹത്വീകരിക്കപ്പെട്ടശരീരത്തോടെയായതുപോലെ നമ്മുടെ ശരീരത്തിനു മാറ്റം സംഭവിച്ചാണു സ്വര്‍ഗത്തിലേക്കു കയറുക.
പഴയകാലം മുതല്‍ ഇതു സഭയില്‍ ഉണ്ടായിരുന്നു. അതായതു മാതാവിന്‍റെയും മറ്റും ഐക്കണ്‍ നോക്കിയാല്‍ അറിയാം അതിനു മാറ്റങ്ങലുണ്ടൂ . കണ്ണു മൂക്കു കൈവിരലുകള്‍ അതൊക്കെ അല്പം മാറ്റം സംഭവിച്ചതുപോലെയാണു ചിത്രികരിക്കുക.

സഭ നമ്മേ നയിക്കുന്നു
സഭ നമ്മളെ പഠിപ്പിക്കുന്നു
സഭ നമ്മളെ വിശ്ഉദ്ധീകരിക്കുന്നു. ഈ അവകാശങ്ങള്‍ യേശുവാണു സഭക്കു നല്കിയതു .
“ സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്ക്കാരനെ പ്പോലെയും നിനക്കായിരിക്കട്ടെ “
“ എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണു.എന്നോടുകൂടെ ശേഖരിക്കാത്തവന്‍ചിതരിക്കുകതന്നെ ചെയ്യുന്നു. ( ലൂക്ക.11:23. മത്താ.12:30 )
അതിനാല്‍ സഭ പഠിപ്പിക്കുന്നതു പഠിക്കുകയും വിശ്വ്സിക്കുന്നതു വിശ്വസിക്കുകയും ചെയ്യുക.
അമ്മയുടെ സ്വര്‍ഗാരോപണത്തിരുന്നാളിന്‍റെ മംഗളങ്ങള്‍ എല്ലാ സഹോദരങ്ങള്‍ക്കും ആശംസിക്കുന്നു. നമ്മുടെ എതാവശ്യത്തിനും അമ്മ ഓടിയെത്തും
AVE MARIA ORA PRO NOBIS  

Thursday, 7 August 2014

മഠത്തില്‍ നീന്നും ചാടി പെന്തക്കോസ്തി​ല്‍ നിന്നുകൊണ്ടു നടത്തിയ ജല്പനത്തിനുള്ള മറുപടി

പെന്തക്കോസ്തിലെ ഒരു അമ്മച്ചി കന്യാസ്രീ വേഷധാരിയായ ഒരു സ്ത്രീയെക്കൊണ്ടൂ അവരുടെ (പെന്തക്കോസ്തുകാരുടെ ) ആശയങ്ങള്‍ മസാലയൊക്കെ ചേര്ത്തു രൂപപ്പെടുത്തുന്നതു പരിശുദ്ധാത്മാവു അവരില്‍ ആവസിച്ചു പറയിപ്പിക്കുന്നതയി പറയുന്നതിനുള്ള മറുപടി !

മറുപടിപറയുന്നതിനു മുന്‍പു ചില യാധാര്‍ദ്ധ്യം കൂടിമനസിലാക്കുക

1)   ഇതു ഒരു തട്ടീപ്പുബിസിനസാണു അതായതു മഠത്തില്‍ നിന്നും ഒരാള്‍ പുറത്തുപോയാല്‍ വ്രതമെടുക്കുമ്പോള്‍ അവര്‍ക്കുലഭിക്കുന്ന വസ്ത്രം ഉപേക്ഷിച്ചാണൂ പോകേണ്ടതു. വ്രതമെടുത്ത കന്യാസ്ത്രീകള്‍ക്കു മാത്രമാണു ആസഭയുടെ വസ്ത്രമണിയാനുള്ള അവകാശമുള്ളു.

2)  എന്തിനു ഈ വേഷം കെട്ടിയിരിക്കുന്നു? അവരുടെ പിച്ചച്ചട്ടിയില്‍ കൂടുതല്‍ ക്കാശു വീഴാനായും ആളുകളെ കബളിപ്പിക്കാനുമാണു. ഒരാള്‍ക്കു മഠത്തില്‍ നിന്നും പോകാന്‍ താല്പര്യം വന്നാല്‍ അവര്‍ക്കു അതു ഉപേക്ഷിക്കാം പോകുമ്പോള്‍അവര്‍ എതുവേഷത്തില്‍ വന്നോ ആ വേഷത്തിലാണൂ പോകുക. പോകാനുള്ള അനുവാദം ലഭിക്കും.

3)  ഇതു വലിയ അടവാണു വലിയപെരുന്നാള്‍ സ്ഥലത്തു പിച്ചക്കാര്‍ പര്‍പ്പടകം വെച്ചുകെട്ടി കളര്‍ അടിച്ചുകഴിഞ്ഞാല്‍ വലിയ വ്രുണം പഴുത്തിരിക്കുന്നതായി തോന്നും അപ്പോള്‍ പിച്ച ചട്ടിയില്‍ ധാരാളം പണം വീഴും . അതുപോലെ ഈ വേഷം കെട്ടല്‍ പെര്ഷ്യന്‍ ഗല്ഫില്നിന്നു ധാരാളം പണം അവരുടെ പിച്ച ചട്ടിയിലും വീണുകൊണ്ടിരിക്കുന്നു. ( ഗള്ഫിലായിരുന്നു )

4)   പെന്തക്കോസ്തിലെ ഉന്നതസ്ത്രീ  ഇവരെ കൊണ്ടൂ നടന്നു പണം കൊയ്യുന്ന ആസ്ത്രീയാണു ഈ വേഷധാരി പറയുന്നതു കുറെക്കൂടിവ്യ്ക്തമാക്കികൊടുക്കുന്നതു .തത്തയെ പഠിപ്പിക്കുന്നതുപോലെ പഠിപ്പിച്ചെടുത്തതു കുറെക്കൂടി വ്യ്ക്തമാക്കുന്നതു ആ സ്ത്രീയാണു.

5)  പണം കൊയ്യാനുള്ള ഇവരുടെ അടവിനു മുന്‍പില്‍ സരിതയൊന്നും ഒന്നും ഇല്ലെന്നു പറയണം .സരിതയെയൊക്കെ വെല്ലുന്ന അടവുകളാണു ഇവര്‍ പ്രയോഗിക്കുന്നതു



ഇനിയും വിഷയത്തിലേക്കുവരാം .   
 “ വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്‍കോ.12: 24 )
തെറ്റായ വ്യാഖ്യാങ്ങള്‍

“ മനസിലാക്കാന്‍ വിഷമമുള്ള ചിലകാര്യ്ങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ച്ന്‍ചലമനസ്കരുമായചിലര്‍ മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയേയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു ആകയാല്‍ പ്രിയപ്പെട്ടവരേ ഇക്കാര്യ്ം മുന്‍കൂട്ടിയറിഞ്ഞുകൊണ്ടു ദുഷ്ടരുടെതെറ്റിനെ അനുകരിച്ചു നിംഗള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍” ( 2പത്രോ 3 : 16—17 )

നാശത്തിലേക്കുള്ള നീക്കം

എന്നാല് പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടുഞാന് പറഞ്ഞിട്ടുള്ളതു തന്നെ ഇപ്പോള് കണ്ണീരോടെ ആവര്ത്തിക്കുന്നു. നാശമാണു അവരുടെ അവസാനം ഉദരമാണു അവരുടെ ദൈവം .”   ( ഫിലി. 3 : 18-19 )

ഇത്രയും കാര്യങ്ങളാമുഖം മാത്രം വലിയതായാല്‍ ആരും വായിക്കില്ല. ബാക്കി അടുത്തതില്‍

വേഷം ധരിച്ചാല്‍ കന്യാസ്ത്രീ ആകുമോ?

ഈ സ്ത്രീയെ സംബംന്ദിച്ചുപറഞ്ഞാല്‍ വേഷം മാത്രം ധരിച്ചുകുറെ നാള്‍ മഠത്തില്‍ നിന്നതല്ലാതെ ഒരിക്കലും ഒരു അനുഭവവും, ഒരനുഭൂതിയും അനുഭവിച്ചിട്ടില്ല. അവര്‍ക്കു ഉണ്ടായിട്ടില്ല. അവരുടെ വാക്കുകളില്‍ അതു വളരെ വ്യ്ക്തമാണു. കത്തോലിക്കാസഭയിലെ ഒരു കൊച്ചുകുട്ടിക്കുപോലും അറിയാം ആരാധന ദൈവത്തിന്മാത്രമുള്ളതാണെന്നു. സഭ ആരംഭം മുതല്‍ അങ്ങ്നെയാണു സഭാതനയരെ പഠിപ്പിക്കുന്നതു.

എന്തെല്ലാം അബദ്ധധാരണയാണു ഈ വേഷധാരിക്കു ഉള്ളതു? മാതാവിനെ ബഹുമാനിക്കാനായി സഭയുടെ ആധാരം കാനായിലെ കല്യാണമാണെന്നാണു ഇവര്‍ പറഞ്ഞു വയ്ക്കുന്നതു “ വാനരനെന്തറിയുന്നു വിഭോ? 

“സഭയെക്കുറിച്ചു ഒരു ചുക്കും ചുണ്ണാമ്പും ഇവര്‍ക്കറിഞ്ഞുകൂടാ. വെറുതെ വേഷം കെട്ടി നടന്നതു മിച്ചം! കന്യാമറിയ്ത്തെക്കുറിച്ചു ഇവര്‍ക്കോ പെന്തക്കോസ്തുകാര്‍ക്കോ അറിയാത്ത ബൈബിള്‍ ഭാഗങ്ങള്‍പിന്നിടു എഴുതാം ബൈബിള്‍ സഭയില്‍ വരുന്നതിനു മുന്‍പു സഭയില്‍ ഉള്ളതാണെല്ലോ വിശുദ്ധ പാരമ്പര്യ്ം .പരിശുദ്ധകന്യാമറിയം സഭയുടെ പാരമ്പര്യ്ത്തില്‍ നിറഞ്ഞു നില്ക്കുന്ന അളാണു.

അതുപോലെ ആരാധനാക്രമത്തില്‍ പരിശുദ്ധ് കുര്‍ബാനയില്‍ ,മലങ്കര സഭയിലെ വി.കുര്‍ബാനാ ആരംഭിക്കുന്നതു തന്നെ മാതാവിനെ ഓര്ത്തുകൊണ്ടാണു
“കര്ത്താവേ നിന്നെ പ്രസവിച്ച മറിയാമും, നിനക്കു മാമോദീസാ നല്കിയ യോഹന്നാനും ഞങ്ങള്‍ക്കുവേണ്ടി നിന്നോടപേക്ഷിക്കും ,ഞങ്ങലോടു കരുണചെയ്യേണമേ “ ദിവ്യബലിയുടെ ആരഭം തന്നെ ഇങ്ങനെയാണു. ഇതെല്ലാം പറയാന്‍ പോയാല്‍ ലേഖനം ഒത്തിരി വലുതാകും സഭയുടെ വിശ്വാസമോ അടിസ്താനതത്വങ്ങളോ ഒന്നും അറിയാത്തൈ ഈവേഷധാരിയുടെ ജല്പനങ്ങള്‍ക്കു മറുപടി ചോദിച്ചതുകൊണ്ടു മാത്രം എഴുതുന്നു

രാധന

ഏറ്റവും വലിയ രാധനയും പ്രാര്ത്ഥനയും
ദിവ്യബലിയാണു ഏറ്റവും വലിയ പ്രാര്ത്ഥനയും ആരാധനയും.അതുകഴിഞ്ഞു പരിശുദ്ധകുര്‍ബാന പള്ളിയില്‍ സൂക്ഷിക്കുന്നതു ആരാധനക്കുവേണ്ടിയും അത്യാവ്ശ്യസമയങ്ങളില്‍ രോഗികള്‍ക്കും വേണ്ടിയാണെന്നു ഈ വേഷധാരി മനസിലാക്കിയിട്ടില്ല.
തിരുമണിക്കൂര്‍ ആരാധന, 13 മണിക്കൂര്‍ ആരാധന. പിന്നെ 24 ഒ 48 ഒ ഒക്കെ ആരാധന കുര്‍ബന പരസ്യ്മായി എഴുന്നെള്ളിച്ചു വെച്ചു നടത്തുന്നതുകൂടാതെ നിത്യാരാധന ഒരിക്കലും അവസാനിക്കാത്ത പരസ്യ്മായി എഴുന്നെള്ളിച്ചു വെച്ചുള്ള ആരാധനാ ഇതൊക്കെ പരസ്യമായി ആരാധിക്കുന്നതു കര്ത്താവിന്‍റെ തിരുശരീരരക്തങ്ങളെയാണു.

ഈ ആരാധന നടക്കുമ്പോഴും നമ്മുടെ കര്ത്താവിന്‍റെ രക്ഷാകരപ്രവര്ത്ത്നങ്ങള്‍ ധ്യാന്‍ വിഷയമാക്കുന്നു. പരിശുദ്ധമറിയത്തോടു മാലാഖാ മനുഷ്യാവതാരത്തെക്കുറിച്ചു പറൌന്നതുമുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കാര്യ്ങ്ങള്‍ ധ്യാനിക്കുവാനുള്ള അവസരം കൊടുക്കുന്നു.അതാണെല്ലോ ജപമാല്‍ അധവാ കൊന്തനമസ്കാരം! അന്നേരവും യേശുവിനെയാണു ആരാധിക്കുന്നതെന്നു ഈ വെഷധാരിക്കു മനസിലായില്ല. ബാക്കിയുള്ളവരൊക്കെ രക്ഷാകര രഹസ്യ്ങ്ങള്‍ ധ്യാനിക്കുമ്പോള്‍ ഇവര്‍ ജഡികകാര്യങ്ങളില്‍ ശ്രദ്ധചെലുത്തി ഒരനുഭവവും ഇല്ലാതെ സമയം കളഞ്ഞുകാണും .ഈപ്രാര്ത്ഥനയിലെങ്ങും മാതാവിനെ ആരാധിക്കുന്ന ഒരു ചടങ്ങും ഇല്ല.പരിശുദ്ധന്മാരോടും മാതാവിനോടും മാധ്യസ്ഥം ആരെങ്കിലും യാചിക്കുന്നെങ്കില്‍ അതു തികച്ചും വ്യ്ക്തിപരമാണു അവശ്യ്ക്കാര്‍ അതുംവിശ്വാസമുണ്ടെങ്കില്‍മത്രംചെയ്യുന്നു.

മാതാവിനോടുംവിശുദ്ധന്മാരോടും പ്രാര്ത്ഥിക്കണമെന്നു സഭ ആരെയും നിര്‍ബന്ധമായി പറയുന്നില്ല. അാവശ്യവും വിശ്വാസവും ഉള്ളവര്‍മാത്രം അങ്ങനെചെയ്യുന്നു. അതില്‍ ഒരു തെറ്റുമില്ല മാധ്യസ്ഥപ്രാര്ത്ഥനയെക്കുറിച്ചു പിന്നെ പറയുമ്പോള്‍ അതു മനസിലാകും .

ഭക്താഭ്യാസങ്ങള്‍

ഇതു കൂടുതല്‍ ദൈവാനുഭവം ഉണ്ടാകുവാന്‍ സഹായിക്കുന്നതാണു. ഇതു ചെയ്യണമെന്നു ഒരു നിര്‍ബന്ധവും ഇല്ല. ധ്യാനകേന്ദ്രങ്ങളില്‍ ചിലര്‍ ധ്യാനിക്കാന്‍ പോകുന്നു. അതു അവരുടെ ആത്മീയ വളര്‍ച്ചക്കു സഹായിക്കുമെന്നു തോന്നുന്നവര്‍ മാത്രം പോകുന്നു. ധ്യാന കേന്ദ്രങ്ങള്‍ കണ്ടിട്ടില്ലാത്തവരും സഭയില്‍ ഉണ്ടു ഞാന്‍ പറഞ്ഞതു ഇതൊക്കെ ആധ്യാത്മീകതയില്‍ വളരുവാനുള്ള ഉപാധികളാണു. വേണമെങ്കില്‍ വേണ്ടവര്‍ മാത്രം ചെയ്യുന്നു. ഇതെല്ലാം തന്നെ ദൈവാരാധനയിലേക്കുള്ള ചൂണ്ടുപലകകളാണു. വേണ്ടവര്‍ക്കു ചെയ്യാമെന്നു മാത്രം !
ഇതെല്ലാം കണ്ടീട്ടാണു ഇന്നലത്തെ മ്ഴയ്അത്തുകുരിത്ത സെക്‍റ്റുകാര്‍സഭക്കെതിരെ പിച്ചുമ്പേയും പറയുന്നതു

ബൈബീള്‍ വാക്യത്തില്‍ കടിച്ചുതൂങ്ങി ഞാണിന്മേല്കളി

എവിടെനിന്നെങ്കിലും ഒരു ബൈബിള്‍ വാക്യമെടുത്തു അതേല്‍ കടിച്ചുതൂങ്ങി സ്വന്തമായി പല്‍ അര്ത്ഥങ്ങളും കൊടുത്തു ദുര്വ്യാഖ്യാനം നടത്തുന്ന സെക്ടുകാരാണു പതിപ്പില്ലാത്തസഭാതനയരെ നാശത്തിലേക്കു നടത്തുന്നതു !

പുതിയനിയമം

ബൈബിള്‍ സഭയിലാണു ജനിച്ചതു .അതു സഭയുടെ കുഞ്ഞാണു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ആധികാരികമായി പറയാന്‍ സാധിക്കുന്നതു സഭമാത്രമാണു. പലസമയത്തുഎഴുതിയതെല്ലാം കൂട്ടിയോജിപ്പിച്ചു ഇതാണു ബൈബിളെന്നു ലോകത്തോടു പറഞ്ഞതു സഭയാണു. സഭയില്‍ നിന്നും മോഷ്ടിച്ചു കയും കാലും ശ്ചേദിച്ചു ഇഷ്ടമുള്ളവ്യാഖ്യാനവും കൊടുത്തു മനുഷ്യരെ ചതിക്കുഴിയിലേക്കു നയിക്കുന്നതു പുതിയ സെക്‍റ്റുകാരാണു.

സഭയില്‍ ബൈബിള്‍ വ്യാഖ്യാനം നടത്തിയതു എത്രയോ പുണ്യവാന്മാരും താപസന്മാരും പണ്ഡിതന്മാരും ജീവിതകാലം മുഴുവന്‍ഓരോവാക്കും അതിന്‍റെ കയ്യെഴുത്തുപ്രതികളുമായി ഒത്തുനോക്കി ആവാക്കു എതെല്ലാം അവസരങ്ങളില്‍ എതെല്ലാം അര്ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ടു ? ഇവിടെ എതര്ത്ഥമാണു ഇങ്ങ്നെയെല്ലാം വിശകലനം ച്യ്താണു വ്യ്ഖ്യാനിക്കുന്നതു. അതിനുപകരം ഇവരുടെ വ്യാഖ്യാനം കാണുമ്പളാണു സര്‍ക്കസ്കാരുടെ ഞാണിന്മേല്‍ കളി ഓര്മ്മവരുന്നതു.

സര്‍ക്കസ് കാണുമ്പോള്‍ ഉയരത്തില്‍ കെട്ടിയ വായില്‍ കൊള്ളുന്ന നാക്ക്കുപോലൊരുഅ സാധനം വായില്‍ കയറ്റി കടിച്ചു പിടിച്ചു അതേല്‍ തൂങ്ങികിടന്നു അതിവേഗം കറങ്ങും .കാണാന്‍ രസമാണു ഇതുപോലെ ഈ സെക്‍റ്റുകാരും ബൈബിള്‍ വാചകത്തില്‍ കടിച്ചുതൂങ്ങി കറങ്ങുന്നതു കാണാന്‍ രസമാണു. പക്ഷേ അറിവില്ലാത്തവരെ ഇവര്‍ ചതിയിലേക്കു നയിക്കുന്നു. 
    

ഏക മധ്യസ്ഥന്‍

വളരെയധികം തെറ്റായി വ്യാഖ്യാനിക്കപ്പെട്ഉന്ന ഒന്നാണു ഏക മധ്യസ്ഥന്‍
ഏക മധ്യസ്ഥന്‍കൊണ്ടു എന്താണു ഉദ്ദേശിക്കുക?

പാറേക്ലേത്താ = മധ്യസ്ഥന്‍

യോഹന്നാന്‍റെ സുവിശേഷത്തില്‍ പാരാക്ലേത്തോസ് = പരിശുദ്ധാത്മാവു
എന്നാല്‍ ഒന്നാം ലേഖനത്തില്‍ അതു യേശുവാണു
കുഞ്ഞുങ്ങള്‍ പാപം ചെയ്യരുതു. തന്‍റെ കുഞ്ഞുമക്കളായവിസ്വാസികളോടു യോഹന്നാന്‍ പറയുന്നതു പാപം ചെയ്യരുതെന്നാണു.പപം ദൈവം ക്ഷമിക്കുമെന്ന കാര്യം ഉറപ്പാണു. ഈ ഉറപ്പു പാപം ചെയ്യാന്‍ പ്രേരണയാകരുതു

യോഹന്നാന്‍റെ വീക്ഷണത്തില്‍ ക്രിസ്തീയജീവിതത്തില്‍ പാപത്തിനു സ്ഥാനമില്ല.അവര്‍ പരിശുദ്ധജീവിതത്തിനായി വിളിക്കപ്പെട്ടവരാണു. ഇനിയും പാപംച്യ്താലും ശരണം കൈവിടരുതു നമുക്കുവേണ്ടി നമ്മുടെ പ്രധാനപുരോഹിതനായ ക്രിസ്തു ദൈവസമക്ഷം മാധ്യസ്ഥം വഹിക്കും. (ഹെബ്ര. 7:25 ) ഒരിക്കല്‍ എന്നേക്കുമായി അവിടുന്നു പാപ പരിഹാരബലിയായി അവിടുന്നു സ്വയം അര്‍പ്പിച്ചു. നമുക്കു പാപത്തിനു പരിഹാരമായി അവിടുന്നു ഇന്നും നിലലൊള്ളുന്നു.

യേശു ദൈവമായതുകൊണ്ടൂ പാപങ്ങള്‍ ക്ഷമിക്കുവാനും അധികാരമുണ്ടു അങ്ങനെ മറ്റോരു മധ്യസ്ഥനില്ല.

അപരിമേയനായ ദൈവത്തെ പരിമിതിയുള്ള് മനുഷ്യനു സമീപിക്കാന്‍ പറ്റില്ല. എന്നാല്‍ യേശു ദൈവമായതുകൊണ്ടു പിതാവുമായി പൂര്ണ ഐ ക്യത്തിലാണു അതുപോലെ മനുഷ്യനാഅയതുകൊണ്ടു മനുഷ്യനുമായും പുര്ണമായി ഐക്യപ്പെടുവാന്‍ സാധിക്കുന്നു. അതായതു ദൈവവുമായും മനുഷ്യനുമായും പൂര്ണ ഐക്യ്ത്തില്‍ വരുവാന്‍ യേശുവിനുമാത്ര്മേ കഴിയൂ.എന്നു പറഞ്ഞാല്‍ ദൈവത്തിനും മനുഷ്യര്‍ക്കും മധ്യത്തില്‍ മധ്യസ്ഥം വഹിക്കാന്‍ കഴിയുന്ന എകവ്യ്ക്തി യേശുമാത്രമാണു.

യേശുവിനു മുന്‍പു എത്രയോ നല്ലവരായ മനുഷ്യരുണ്ടായിരുന്നു. മരണം കാണാതെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവര്‍ഹെനോക്കുഎലിയാമുതലായവര്‍പക്ഷേ അവര്‍ക്കാര്‍ക്കും മനുഷ്യനെ രക്ഷിക്കാന്‍ കഴിവില്ലായിരുന്നു.

പാപ പരിഹാരബലിയാകാന്‍ യേശുവിനു മാത്രമേ കഴിയൂ. ഈ പറഞ്ഞതൊക്കെയാണു ഏക മധ്യ്സ്ഥന്റെ അര്ത്ഥം .
പരിശുദ്ധകന്യാമറിയമോ, മറ്റു മധ്യസ്ഥന്മാരോ ദൈവമല്ല്. പാപപരിഹാരബലിയാകാന്‍ പറ്റില്ല. ( യേശുവിന്‍റെ സഹനത്തോടു ചേര്ത്തു കാഴ്ച്ചവയ്ക്കുമ്പോള്‍ വിലയുള്ളതാകും ) പാപങ്ങള്‍ മോചിക്കാന്‍ അവര്‍ക്കുപറ്റില്ല. പക്ഷേ നമുക്കു വേണ്ടീ യേശുവിനോടു മാധ്യസ്ഥം അപേക്ഷിക്കാന്‍ അവര്‍ക്കു കഴിയും .
അതുകൊണ്ടാണൂ എല്ലാപ്രാര്ത്ഥനകളും അവസാനിക്കുമ്പോള്‍ “ ഈ പ്രാര്ത്ഥനകള്‍ ഒക്കെയും യേശുക്രിസ്തു വഴിയായി പിതാവായദൈവമേ അങ്ങേക്കു സമര്‍പിക്കുന്നുവെന്നു പറയുന്നതു

മാധ്യസ്ഥപ്രാര്ത്ഥന

ശ്ളീഹായും മറ്റും എത്രയോ പ്രാവശ്യ്ം പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടിട്ടുണ്ടു ദിവ്യ്ബലി അര്‍പ്പിക്കുമ്പോള്‍ പോലും ജനങ്ങളൂടെ പ്രാര്ത്ഥനാ സഹായം വൈദികന്‍ യാചിക്കുന്നു.
നമ്മള്‍ ഓരോരുത്തരും എത്രയോ പ്രാവശ്യ്ം മറ്റുള്ളവരുടെ പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടിട്ടൂണ്ടൂ?
ജോബിന്‍റെ കൂട്ടുകാരുടെ പാപം ക്ഷമിക്കണമെങ്കില്‍ ജോബു അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാനാണു ദൈവം അവരോടു പറഞ്ഞതു  (ജോബ് 42: 8—10 )

ഏലീഷാ മരിച്ചുകഴിഞ്ഞിട്ടും പ്രവചിക്കുകയും അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തു  “ ഒന്നും അവനു ദുസാധ്യമായിരുന്നില്ല. മരിച്ചിട്ടും അവന്‍ പ്രവചിച്ചു. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവന്‍ അല്ഭുതങ്ങള്‍ പ്രവര്ത്തിച്ചു. ( പ്രഭാ.48 :13-14 )
ഏലിയാ യുടെ അസ്ഥികളെ സ്പ്ര്‍ശിച്ച ശവശ്രീരം ജീവന്‍ പ്രാപിച്ചു എഴുനേറ്റുനിന്നു.( 2രാജാ.13:20-21 )

ഇവിടെയൊക്കെ നാം കാണുന്നതു മാധ്യസ്ഥപ്രാര്ത്ഥന ജീവിച്ചാലും മരിച്ചാലും സാധിക്കുന്നു. അധവാദൈവത്തിലായിരിക്കുന്നവര്‍ മരിച്ചാലും ജീവിക്കും. അവര്‍ എപ്പോഴും ദൈവത്തോടുകൂടെയാണു

അതുകൊണ്ടാണൂ യേശുപറഞ്ഞതു എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുന്നവന്‍ , എന്നോടു കൂടെ ആയിരിക്കുന്നവന്‍ , ആര്‍ എന്നിലും ഞാന്‍ അവനിലുമായിരിക്കുന്നുവോ അവന്‍ മരിക്കില്ല. മരിച്ചാലും ജീവിക്കും

ദൈവം മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണു .
“ഞാന്‍ അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണു “ അതേ അവരെല്ലാം ദൈവത്തോടുകൂടെയാണു.
യേശുവിന്‍റെ രണ്ടാം വരവില്‍ മരിച്ചവരുടെ ശരീരവും ഈ ജീവിക്കുന്ന ആത്മാവോടു ചേരും .

നല്ലകള്ളന്‍ അന്നു തന്നെ യേശുവിനോടുകൂടെ പറുദീസായിലാണു.
നമ്മള്‍ ഏകമാധ്യസ്ഥന്‍റെ കാര്യം പറഞ്ഞപ്പോള്‍ മരിച്ചവരുടെ മധ്യ്സ്ഥം കൂടെ പറഞ്ഞതുകൊണ്ടാണു ഇതുകൂടെ പറയേണ്ടിവന്നതു .പക്ഷേ ഇതും ഉത്തരത്തില്‍ വരേണ്ടതാണു.         

യേസുവിന്‍റെ അമ്മയായ പരി കന്യാമറിയം

ഇന്നലെ വരെ മറിയയെന്നും, മുട്ടതോടെന്നും, വിത്തുകെട്ടിയ വട്ടിയെന്നും പറഞ്ഞു നടന്ന പെന്തക്കോസ്തുകാര്‍ക്കു അല്പം വിവേകമുദിക്കാന്‍ തുടങ്ങി

കന്യാസ്ത്രിയുടെ വേഷം കെട്ടിയ സ്ത്രീയേയും കൊണ്ടു നടക്കുന്ന സ്ത്രീ അവരുടെ വീഡിയോയില്‍ പറഞ്ഞതു.
(പെന്തക്കോസ്തിന്റെ വക അല്പം അലവന്‍സ് )
ഞങ്ങള്‍ക്കും അമ്മയുണ്ടു പെന്തകോസ്തു ദിനത്തില്‍ 120 പേരോടുകൂടി അമ്മയും ഉണ്ടായിരുന്നു. എല്ലാവര്ക്കും പരി ആത്മാവിനെ ലഭിച്ചല്ലോ ?ചുരുക്കത്തില്‍ 120 പേരുടെ കൂടെ അമ്മയും ഉണ്ടായിരുന്നെന്നു അതുമാത്രം അവര്‍ ഒര്‍ക്കുന്നു.

പെന്തക്കോസ്തുകാര്‍ മറന്ന സ്ംഭവങ്ങള്‍

1)   മറിയാം യേശുവിന്റെ അമ്മയായി അനാദിയിലെതിരഞ്ഞെടുക്കപ്പെട്ടു

2)   പരിശുദ്ധിയില്‍ വളര്‍ന്നു വന്ന കന്യാമറിയത്തെ തന്‍റെ മാലാഖയെ അയച്ചു പിതാവായദൈവം അഭിവാദ്യം അറിയിക്കുന്നു.

3)   “ശ്ളോം ലേക് മറിയാം മലിയാസ് തൈബൂസോ മൊരാന്‍ ആമേഖ് “
(ദൈവക്രുപനിറഞ്ഞവളേ സ്വസ്തി കര്‍ത്താവു നിന്നോടുകൂടെ )

4)   പരിശുദ്ധാത്മാവു നിന്റേമേല്‍ വരും അത്യഉന്നതന്‍റെ ശക്തി നിന്‍റെമേല്വരും

5)   മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ ഏലിസബേത്തിന്റെ ഉദരത്തില്‍ ശിശുകുതിച്ചുചാടി

6)   ഏലിസബേത്തു പരിശുദ്ധാന്മാവുകൊണ്ടു നിറഞ്ഞു ഉല്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയ്അണു.

7)   എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്റെ അടുത്തുവരാനുള്ളഭാഗ്യ്ം
8)   കാനയിലെ കല്യാണത്തിനു സമയം ആകഅഞ്ഞിട്ടുകൂടെ അമ്മയുടെ മാധ്യസ്ഥം യേശുസ്വീകരിക്കുന്നു.

9)   തന്‍റെ പരസ്യജീവിതം ആരംഭിക്കുമ്പോള്‍ അമ്മയുടെ സാന്നിധ്യം
10)  പരസ്യജീവിതത്തിന്‍റെ അന്ത്യത്തില്‍ കുരിശിന്ചുവട്ടില്‍ അമ്മയുണ്ടായിരുന്നു,

11)  പട്ടണത്തില്‍ശിഷ്യന്മാര് താമസിച്ചിരുന്നകെട്ടിടത്തില്‍ യേശുവിന്റെ അമ്മയായ മറീയത്തോടുകൂടെ ഏകമനസായി പ്രാര്ത്ഥിച്ചുകൊണ്റ്റിരുന്നു.


12)  പരിശുധാത്മാവിനെ സ്വീകരിക്കുമ്പോള് അമ്മയും അവരോടൊത്തു

അവര്‍ പറയുന്ന ംറ്റൊരുകാര്യം അവിടെ ആരും അമ്മയോടു മാധ്യസ്തം ആവശ്യ്പ്പെട്ടില്ലെന്നു .ആര്‍ക്കും യേശുവിനെപറ്റിയോ അമ്മയെ പറ്റിയോ വിശദമായി അറിയില്ല. തന്‍റെ പരസ്യ്ജീവിതം ആരംഭിച്ചിരുന്ന്ല്ല.

എന്നാല്‍ അമ്മക്കു അറിയാമായിരുന്നു തന്‍റെ മകന്‍ നോക്കിയാല്‍ അവരുടെ നാണക്കേടില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയുമെന്നു. അതിനാല്‍ ആരും പറയാതിരുന്നിട്ടും അമ്മ അവിടുത്തെ കുറവുനികത്താന്‍ മകനോടു ആവശ്യ്പ്പെടുന്നു. ഇവിടെയാണു അമ്മയുടെ മഹത്വം മനസിലാക്കേണ്ടതു.

ഇതിനൊന്നും അവര്‍ (സെക്ടുകാര്‍ )വിലകല്പിക്കുന്നില്ല.എന്താണു അതിനുള്ളകാരണം ? ഇതു ലൂസിഫറിനും അവന്‍റെ അനുയായഇകള്‍ക്കും ഇഷ്ടമല്ല.അതിനുള്ളതെളിവാണു ഉല്പത്തിയില്‍ ദൈവം സ്ത്രീയും അവനും തമ്മില്‍ ശത്രുത ഉളവാക്കി. വെളിപാടിലും സ്ത്രീയുടെ നേരേ അവന്‍റെ കോപം നാം കാണുന്നു

സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു. “ ( വെളി. 12: 17 )
സ്ത്രീയുടെ കാര്യം പറയുന്നതു അവനും അവന്‍റെ അനുചരന്മാര്‍ക്കും ഇന്നും അലോരസം ഉളവാക്കും .

ഇപ്പോള്‍ അലപം മയമുണ്ടു മറിയവും 120 പേരുടെ കൂടെ അവിടെ എതോകോണീക്കു നില്പ്പുണ്ടായിരുന്നു. അതുകൊണ്ടു ഞങ്ങളും മറിയത്തെ ബഹുമാനിക്കുന്നു എന്നു ആ വേഷധാരിയെയും കൊണ്ടു നടക്കുന്ന സ്ത്രീരഗ്നം പറയുന്നതു കേള്‍ക്കാന്‍ രസമാണു.

അവര്‍ പറഞ്ഞ എല്ലാകാര്യത്തിനും മറുപടി ആയെന്നു തോന്നുന്നു. അതിനാല്‍ നിര്‍ത്തുന്നു. എന്തെങ്ങകിലും വിട്ടുപോയങ്കില് പറഞ്ഞാല്‍ എഴുതാം.


പരിശുദ്ധ കന്യാമറിയവും സ്വര്‍ഗാരോപണവും

“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിട്ഉന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ 8: 31 )

“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍    .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിസുദ്ധരായ്ഇരിക്കുവിന്‍ “ ( 1പത്രോ.1:16 )

“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിംഗ്ള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിംഗളെ ഉയര്ത്തികൊള്ളും “  (1പത്രോ 5: 6 )

ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫ്അലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്‍റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )
മറിയത്തിന്‍റെ സ്ത്രോത്രഗീതം.

“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു  (ലൂക്കാ. 1:48 )

മുകളില്‍ പറഞ്ഞവാക്യ്ങ്ങളെല്ലാം പരിശ്ഉദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയത്ഉകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു

പരിശുദ്ധകന്യഅമറിയ്അത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ ?
ലോകത്തില്‍ നിന്നു അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)

“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും  ( 1കോറ.15:52 )

ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി. അമ്മയ്ക്കുണ്ടോ ?

1)  യേശുവിന്‍റെ രണ്ടാം വരവില്‍ ജീവിച്ചിരിക്കുന്ന ലോകജനത
2)  ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു
3)  ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?

അവളില്‍ വിളങ്ങുന്ന മഹത്വം
1)  യേശ്ഉവിന്‍റെ അമ്മയായി അനാദിയിലെ തിരഞ്ഞെടുക്കാപ്പെട്ടവള്‍
2)   പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള്പരിശുദ്ധി അവള്‍ക്കു പിതാവായ് ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3)  പാപത്തിനു മുന്‍പെ ഹവ്വായിക്കു ഉല്ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുന്ള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4)   അതു കന്യാമറിയ്ത്തിനു ലഭിക്കുന്നതു ത്ന്‍റെ പുത്രന്‍റെ യോഗ്യ്തകളാല്‍ അമ്മാക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5)   ദൈവത്തിനു തന്നെ തന്നെ പൂര്ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക്‍ ഗര്‍ഭിണിയായ്അല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ )  പരിശുദ്ധകന്യകക്കു ലഭിച്ച പ്ര്ത്യേക അനുഗ്ര്‍അഹമാണു അവളുടെ  “അമലോല്ഭവം “
6)  ഉല്ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.

7)  പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം  ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യാഅയിരുന്നു.

അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.

“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “     (മര്‍ക്കോ 3:13 )

അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുതതവര്‍ പിച്ചും പേയ്ഉം പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.

അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു ( ഉല്പ. 3: 15 )

“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു “ ( വെളി.12: 17 )
അതിനാല്‍ അവന്‍റ്എ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു ( മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവുന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു .

1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകന്യാമറിയം രീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു      ( യോഹ.21:15-19 ) 

യേശുവിനു തെറ്റുപറ്റുമോ?

“ ആരും ഇനിയും ഒരിക്കലും നിന്നില്‍ നിന്നു പഴം തിന്നാതിരിക്കട്ടെ ”

യേശു അത്തി വ്രുക്ഷത്തെ ശപിക്കുന്നു ( മര്‍കൊ.11:13 )

അത്തിപ്പഴത്തിന്‍റെ കാലമല്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു ആസമയത്തു അതില്‍ പഴം ഇല്ലാത്തതു ആമരത്തിന്‍റെ കുറ്റമല്ലെല്ലോ ?
പിന്നെയെന്തിനാണു യേശു ആമരത്തെ ശപിച്ചതു ? ഒത്തിരിക്കാലം ഞാന്‍ ചിന്തിച്ചു യേശുവിനു തെറ്റു പറ്റുമോ ?

“ വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്ക്കോ.12: 24 )

ഉപമകള്‍

ഉപമ 2 തരത്തിലുണ്ടു
1) വാക്കാലുള്ള ഉപമ.
2) പ്രവര്‍ത്തിയാലുള്ള ഉപമ.
ഇവിടെ യേശു പ്രവര്‍ത്തിയാലുള്ള ഒരു ഉപമയില്ക്കൂടെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതായിട്ടാണു മര്‍ക്കോസ് രേഖപ്പെടുത്തുന്നതു
ഒരു കാര്യം പറയുമ്പോള്‍ അതിന്‍റെ പ്രമേയം എന്താണെന്നു മനസിലായില്ലെങ്കില്‍ തലതിരിഞ്ഞായിരിക്കും മനസിലാക്കുക.
ഒരു കാര്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതു കൂടുതല്‍ വ്യക്തമാകണമെങ്കില്‍ അതിനു മുകളിലും അതിനു താഴെയും വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ മനസിലാക്കണം

ഇതിനു തൊട്ടുമുന്‍പില്‍ നടക്കുന്ന സംഭവം

ജറുസലേം ദൈവാലയത്തില്‍ പ്രവേശിച്ചു.ചുറ്റും നോക്കി എല്ലാം കണ്ടു (മാര്ക്കു.11:11) അവിടെ നടക്കുന്നതെല്ലാം കണ്ടു മനസിലാക്കി. നേരം വൈകുന്നതിനാല്‍ ബഥാനിയായിലേക്കുപോയി

ഇവിടെ വിവരിക്കുന്ന മൂന്നു കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടതാണു .

1) ദൈവാലയത്തില്‍ പ്രവേശിച്ചു അവിടെ നടക്കുന്നതെല്ലാം കണ്ടൂ അവിടെ നടക്കുന്ന ക്രയവിക്രയങ്ങള്‍, അവിടെ നടക്കുന്ന ബലികള്‍ ദൈവതിരുമുന്‍പാകെ ഒരു വിലയുമില്ലാത്തതും ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാത്തതുമാകയാല്‍ ആ ബലി തടയണമെന്നു അവിടുന്നു വിചാരിച്ചു. അതുകൊണ്ടൂ ബലിനടത്താനായി ചുമന്നുകൊണ്ടു പോകുന്ന പാത്രങ്ങള്‍ തടയുന്നുണ്ടു . (അതു പിന്നെകാണം .) ചുരുക്കത്തില്‍ ദൈവാലയത്തില്‍ നടക്കുന്നതു കള്ളന്മാരുടെ കൂട്ടായ്മയാണെന്നു മനസിലാക്കി മടങ്ങിയ യേശു പിന്നെ ചെയ്തതു മൂന്നാമത്തേതിന്‍റെ (ദൈവാലയവിശുദ്ധീകരണത്തിന്‍റെ ) മുന്നോടിയാണു



2) അത്തിമരത്തെ ശപിക്കുന്നു. എന്തുകൊണ്ടു ? താന്‍ ഇനിയും ചെയ്യാന്‍ പോകുന്നതിന്‍റെ മുന്നോടിയായിട്ടാണു ഈ ശാപം . ഈ അത്തിമരവും ദൈവാലയവും ഒന്നാണെന്നു കാണിക്കാനുള്ള പ്രവര്‍ത്തിയില്‍ കൂടിയുള്ള ഒരു ഉപമ. അത്തിമരത്തില്‍ അതിന്റെ കാലങ്ങളില്‍ മാത്രമേ പഴം കാണുകയുള്ളു. അതിന്‍റെതായ കാലമുണ്ടൂ ,എന്നാല്‍ ദൈവാലയത്തില്‍ നിന്നും ഫലം ലഭിക്കാന്‍ കാലമില്ല. എല്ലാക്കാലത്തും ദൈവാലയങ്ങളില്‍ നിന്നും ഫലം ലഭിക്കണം ഈ അത്തിമരം പോലെ ഒരു ഫലവും ലഭിക്കാത്തദൈവാലയത്തിലെ ബലികളെല്ലാം നിര്‍ത്തിയിട്ടു താന്‍ സ്ഥാപിക്കാന്‍ പോകുന്ന പുത്തന്‍ ബലി ആസ്ഥാനത്തു സ്ഥാപിക്കാനാണു യേശു പോകുന്നതു . അതിനാല്‍ ആ ദൈവാലയത്തില്‍ നിന്നു ഒരുഫലവും ലഭിക്കാത്തതുപോലെ ഈ അത്തിമരത്തില്‍ നിന്നും ഇനിയിം ഒരു കാലത്തും ഒരു മനുഷ്യനും ഭക്ഷിക്കാന്‍ കഴിയാതെ വരണം അതുകാണിക്കാനായി പഴത്തിന്‍റെ കാലമല്ലാതിരുന്ന സമയത്തു ബോധപൂര്‍വം യേശു അതിനെ സമീപിക്കുകയും ശപിക്കുകയും ചെയ്യുന്നു. പിറ്റേദിവസം അതിലേവരുന്ന ശിഷ്യന്മാര്‍ ആവ്രുക്ഷം ഉണങ്ങിയിരിക്കുന്നതു കാണുംമ്പോള്‍ സാവകാശത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കു അവസരം ലഭിക്കുന്നു.
3) ദൈവാലയ ശുദ്ധീകരണം അത്തിവ്രുക്ഷത്തെ ശപിച്ചതിനു ശേഷമാണു തന്‍റെ മൂന്നാമത്തെ പ്രവര്‍ത്തി നടക്കുന്നതു. കച്ചവടക്കാര്‍ എല്ലാവരേയും പുറത്താക്കി മേശകള്‍ മറിച്ചിട്ടു. പാത്രങ്ങള്‍ കൊണ്ടുപോകുന്നതു തടഞ്ഞു. അതാണു എറ്റവും വലിയ കാര്യം അത്തിമരവുമായി കൂടുതല്‍ ബന്ധപ്പെട്ടു നില്ക്കുന്നതു അതാണു. അതായതു അത്തിമരത്തേല്‍ പഴമുണ്ടാകാന്‍ കാലം ഉണ്ടൂ എന്നാല്‍ ദൈവാലയത്തില്‍ നിന്നും ഫലം ലഭിക്കാന്‍ കാലം ഇല്ലാ. അതാണു കാലമാകാഞ്ഞിട്ടുകൂടി യേശു അത്തിച്ചുവട്ടില്‍ ചെന്നതു .തലേദിവസം ദൈവാലയത്തില്‍ നിഷഫലമായ ബലികണ്ട യേശു ഈ അത്തിമരത്തോടു ആ ദൈവാലയത്തെ ഉപമിക്കുകയാണു. ഫലശൂന്യമായ ഈ വ്രുക്ഷം പോലെ ഈ ദൈവാലയവും നില്ക്കുന്നു. അതിനാല്‍ ഈ അത്തിമരം നശിച്ചതുപോലെ ഈ ദൈവാലയവും നശിച്ചു എന്നും ഫലം തരുന്ന എന്നും പഴം തരുന്ന പുതിയ അത്തിയും പുതിയ ദൈവാലയവും ഉണ്ടാകേണ്ടിയിരിക്കുന്നു. പുതിയ ദൈവാലയത്തില്‍ വരുന്നവര്‍ക്കെല്ലാം ആവശ്യത്തിനു ഫലം ലഭിക്കണം അതിനു കഴിവുള്ള പുതിയബലി സ്ഥാപിക്കാനാണു യേശുവന്നിരിക്കുന്നതു . അതിനു ആദ്യം പഴയദൈവാലയം ശുദ്ധീകരിച്ചു . ഇനിയും ഫലശൂന്യമായപഴയ ബലി മാറ്റി തല്‍ സ്ഥാനത്തു യേശുതന്നെ ബലി സമര്‍പ്പിക്കുകയാണു . അവിടെ ബലി വസ്തുവും ബലി അര്‍പ്പകനും യേശുതന്നെയാണു.
അവിടെ പുതിയ ദൈവാലയത്തില്‍ വരുന്നവര്‍ക്കെല്ലാം ആവശ്യത്തിനു ഭക്ഷണമായി യേശു തന്നെ തന്നെ വിഭവിച്ചുകൊടുക്കുന്നു. തന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പനം ചെയ്യുന്നവര്‍ക്കെല്ലാം നിത്യജീവന്‍ യേശു കൊടുക്കുന്നു. ഒരു ബലിയില്‍ സംബന്ധിച്ചിട്ടു പോകുമ്പോള്‍ അടുത്തബലിക്കു വരുന്നതു വരെയുള്ള ആത്മീക ശക്തിയാണു (ഭക്ഷണമാണു ) അവര്‍ സ്വീകരിക്കുക.

അതുകൊണ്ടു മലങ്കരകുര്‍ബാനയില്‍ അവസാനാശിര്‍വാദത്തിനു ചൊല്ലുന്നതു
“ സഹോദരങ്ങളും വാല്സല്യഭാജനങ്ങളുമേ കര്‍ത്താവിന്‍റെ പാപപരിഹാരപ്രദമായ ബലിപീഠത്തില്‍ നിന്നു നിംഗള്‍ പ്രാപിച്ച അനുഗ്രഹത്തോടും യാത്രാഭക്ഷണത്തോടും കൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ ക്രുപക്കും അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നിംഗളെഭരമേല്‍പ്പിക്കുന്ന ഈ സമയത്തു സമാധാനത്തോടെപോകുവിന്‍ “ എന്നു പറഞ്ഞാണു ആശീര്‍വാദത്തിന്‍റെ ആരംഭം കുറിക്കുന്നതു .

നമ്മള്‍ പറഞ്ഞതു എന്തിനു അത്തിവ്രുക്ഷത്തെ ശപിക്കുന്നു ? ഇതു മനസിലായില്ലെങ്കില്‍ പലരും പലവിധത്തില്‍ ചിന്തിക്കും ഒന്നും മനസിലാകില്ല. ശിഷ്യന്മാരില്‍ വിശ്വാസം ഉണ്ടകുവാനും ,വിശ്വാസത്തെക്കുറിച്ചു അവരെ പഠിപ്പിക്കുവാന്‍ ഒരു അവസരം യേശുവിനു ലഭിക്കുകയും ചെയ്യുന്നതു നാലാമത്തെ കാര്യമായീടുക്കാന്‍ പിറ്റേദിവസത്തെ സംഭവും കൂടിയെടുക്കാം

fig tree

"അവര്‍ രാവിലെ അത്തിമരത്തിന്‍റെ സമീപത്തുകൂടി നടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപോയിരിക്കുന്നതു കണ്ടു " ( മര്‍കോ.11:20 )
ഇതെക്കുറിച്ചു അവര്‍ സംസാരിക്കുമ്പോള്‍ യേശു അവരെ പഠിപ്പിച്ചു വിശ്വാസത്തോടെ പറഞ്ഞാല്‍ ഒരു മല അവിടെനിന്നും മാറികടലില്‍ ചെന്നുവീഴും.പിന്നെ അവരെ എങ്ങനെപ്രാര്ത്ഥിക്കണമെന്നും വിശ്വാസത്തോടെ പ്രാര്ത്ഥിക്കുന്നതെന്തും ലഭിക്കുമെന്നും അതുപോലെ ക്ഷമിക്കേണ്ടതിന്‍റെ ആവശ്യകതയുമൊക്കെ അവരെ പഠിപ്പിക്കാന്‍ യേശു ഈ അവസരം ഉപയോഗിക്കുന്നു.
ഇതിന്‍റെ ഫലമായി ശിഷ്യന്മാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടായി

" വിശുദ്ധലിഖിതങ്ങളോ ,ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റുപറ്റുന്നതു ?(മര്‍കൊ.12:24 )

Friday, 1 August 2014

മരിച്ചവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കണമോ ?

ദൈവം തന്റെ ഛായയിലുംസാദ്രുശ്യത്തിലും മനുഷ്യനെ സ്രിഷ്ടിച്ചു( ഉലപ1:’26 )
മനുഷ്യരെല്ലാം ദൈവത്തില്‍ നിന്നും വന്നു.ദൈവത്തിലല്‍ ജീവിക്കുന്നു.ദൈവത്തിലേക്കു പ്രയാണം ചെയ്യുന്നു. അപ്പ. 17:25- 28 )
മനുഷ്യനു ജീവന്‍ നല്കുമ്പോള്‍ ജീവിക്കുന്നു. എടുക്കുമ്പോള് മരിക്കുന്നു.
നമ്മുടെ ലക്ഷ്യം ദൈവമാണു.മയുഷ്യരെല്ലാം ദൈവത്തിന്റെയാണു ജാതിയില്ല. വര്‍ഗമില്ല,
മനുഷ്യരെ ഭൂമുഖത്തുനിറച്ചതു ദൈവം എല്ലാവരുടെയും ലക്ഷ്യവും ഒന്നുതന്നെ.ദൈവത്തിന്‍റെ രക്ഷാകരപ്ദ്ധതിയും എല്ലാവര്ക്കുംവേണ്ടിയാണു
( രണ്ടാം വത്തി. അക്രൈസ്തവ മതങ്ങള്‍  നമ്പര്‍ 1 )
തന്‍റെ എകജാതനെ നല്കുവാന്‍ തക്കവിധം അവിടുന്നുലോകത്തെ സ്നേഹിച്ചു.പുത്രനെ ലോകത്തിലേക്കു അയച്ചതു ലോകത്തെ ശിക്ഷക്കു വിധിക്കാനല്ല അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാഅണു.(യോഹ. 3:16-17)



Mystical Body of Christ

യേശുവിന്‍റെ മൌതീകശരീരമായ സഭ.   ഈ ദൈവശാസ്ത്രം രൂപപ്പെടുത്തിയതു പൌലോസ് ശ്ളീഹായാണു. അതിനാല് മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും പരസ്പരം സഹായിക്കാന്‍ നമുക്കു കടമയുണ്ടു ശ്ളീഹായുടെ വാക്കുകള്‍  ശ്രദ്ദേയം ആണു “ നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല. തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില് കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു. മരിക്കുന്നുവെങ്കില്‍ കര്ത്താവിനു സ്വന്തമായി മരിക്കുന്നു.    അതിനാല്‍  നാം ജീവിച്ചാലും മരിച്ചാലും കര്ത്താവിനുള്ളവരാണു.  എന്തെന്നാല്‍ മരിച്ചവരുടേയും ജീവിക്കുന്നവരുടേയും കര്ത്താവായിരിക്കുന്നതിനു വേണ്ടിയാണു, ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും ( റോമാ. 14: 7—9 )

നമ്മുടെ മരിച്ചുപോയവര്‍ കര്ത്താവിനുള്ളവരാണു. നാം അവര്ക്കുവേണ്ടി പ്രാര്ത്ഥിക്കണമോ വേണ്ടായോ ?

മരണശേഷമാണു ഒരുവനു സ്വര്ഗമോ നരകമോ പൂര്‍ണമായി അനുഭവപ്പെടുക. രണ്ടിനെക്കുറിച്ചുംബൈബിളീല്‍ പ്രതിപാദനം ഉണ്ടു.

സ്വര്ഗം ദൈവത്തിന്‍റെ വാസസ്തലവും സിംഹാസനവും മത്താ.5:34,സങ്കി.115:16 ,ഉം 113:4

സ്വര്‍ഗത്തില്‍ ദൈവം പരിശുദ്ധരോടൊത്തു വസിക്കുന്നു(സങ്കി.57:15)

സ്വര്‍ഗം അനസ്വരമാണു ആ  ഭവനം പ്രാപിക്കാന്‍ നാം വെമ്പല്‍കൊള്ളുന്നു (2കൊറ 5: 1—2 )

പക്ഷേ പരിശുദ്ധരായവര്‍ മാത്രമേ അവിടെപ്രവേശിക്കുള്ളു        (ജ്ഞ.5:15-16 ,6:10 ,മത്താ: 18:3 )

സ്വര്‍ഗം

സ്വര്‍ഗം പ്രാപിച്ച ക്രിസ്തുവിന്‍റെ മൌതീകശരീരത്തിലെ അംഗങ്ങള്ക്കുവേണ്ടിനാം പ്രാര്‍ത്ഥിക്കേണ്ടതില്ല.  അവര്‍നമുക്കുവേണ്ടിപ്രാര്‍ത്ഥിക്കും

നരകം
 

ഘനമായ  (ഗുരുതരമായ )  പാപങ്ങളോടുകൂടെമരിക്കുന്നവര്‍                                നരകത്തിലേക്കുപോകുന്നു .അവര്ക്കുള്ളനിത്യശിക്ഷയാണു അതു.
കെടാത്തതീയും = നിത്യനാശത്തെസൂചിപ്പിക്കുന്നു.
ചാകാത്തപുഴു  = ജീര്ണത്യെ സൂചിപ്പിക്കുന്നു.

നരകത്തിലെ അഗ്നിജ്വാലയില്‍ കിടന്നു യാതന അനുഭവിക്കും. ബൈബിള്‍ വാക്യങ്ങള്‍, മത്താ.5:22, 29-30, 10:28 ,,13:42-43 , മര്ക്കോ. 9:43-48 ,ലൂക്കോസ്. 3:17 ,16: 22-24,
രണ്ടാം ലയണ്‍സ് സുന്നഹദോസ് പഠിപ്പിക്കുന്നതു മരണകരമായ പാപത്തില്‍ മരിക്കുന്ന ഒരാള്‍   ഉടന്‍ തന്നെ നരകത്തില്‍ പോകുന്നുവെന്നാണു.

എല്ലാവരും രക്ഷപെടണമെന്നും ആരും നശിച്ചുപോകരുതെന്നും ദൈവം ആഗ്രഹിക്കുന്നു.  “ ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായപിതാവു ആഗ്രഹിക്കുന്നില്ല്.” ( മത്താ.18:14

പക്ഷേ മനുഷ്യന്‍ പാപം ച്യ്തു ദൈവത്തെധിക്കരിക്കുന്നു. അങ്ങനെ അവന്‍  നിത്യ ശികഷക്കു അര്‍ഹനാകുകയാണു. അതിനാല്‍ നരകശിക്ഷ അനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചിട്ടു ഒരു കാര്യവും ഇല്ല.              കാരണം അവര് കര്ത്താവായ മുന്തിരിചെടിയില്‍ നിന്നും നിത്യമായി വിശ്ചേദിക്കപ്പെട്ടിരിക്കുന്നു.അങ്ങനെയുള്ളശാഖകള്‍ പുറത്തെറിയപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്യും അവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിച്ചിട്ടുകാര്യമില്ല.
യോഹ. 15 : 5-6 )



സ്വര്‍ഗം , നരകം , ശുദ്ധീകരണസ്ഥലം  എന്നിയ്യവസ്ഥകള്‍ !


പൂര്‍ണ വിശുദ്ധിയോടുകൂടി മരിച്ചവര് സ്വര്ഗത്തിലും ഘനമായപാപത്തോടുകൂടിമരിക്കുന്നവര്‍ നരകവും കരസ്തമാക്കുമ്പോള്‍ ലഘുപാപത്തോടെ മരിക്കുന്നവര്‍ നിത്യനരകത്തിലേക്കു വിധിക്കുന്നതു ദൈവത്തിന്‍റെ അനന്തനീതിക്കും കരുണക്കും യോജിച്ചതല്ല. അവരെ ശൂദ്ധീകരിച്ചു സ്വര്‍ഗത്തിലേക്കു ദൈവം ആനയിക്കുന്നു. അങ്ങ്നെ അവരെ ശുദ്ധീകരിക്കുന്ന ഒരു അവസ്ഥയുണ്ടെന്നാണു സഭ  പഠിപ്പിക്കുന്നതു. അവരുടെ ശൂദ്ധീകരണം എളുപ്പമാക്കുന്നതിനും അവര്‍ക്കു സ്വര്ഗഭാഗ്യ്ം എത്രയും വേഗമാക്കുന്നതിനും വേണ്ടിയാണു നാം പ്രാര്‍ത്ഥിക്കേണ്ടതു.

ശുദ്ധീകരണസ്ഥലം

മരണത്തിനു ശേഷം പരലോകത്തില്‍ ശുദ്ധീകരിക്കുന്ന അവസ്തയുണ്ടെന്നു വി.ഗ്രന്ഥത്തില്‍ കാണുന്നുണ്ടു.

“ മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കുപറഞ്ഞാല്‍ അതു ക്ഷമിക്കപ്പെടും എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍  ഈയുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.  ( മത്താ 12: 32 )
ചിലതെറ്റുകള്‍  വരാനിരിക്കുന്ന യുഗത്തിലും ക്ഷമിക്കപ്പെടുമെന്നാണൂ ഇതു വ്യക്തമാക്കുന്നതു .

“ അവന്‍ നിന്നെ ന്യാധിപന്‍റെ അടുത്തെക്കു കൂട്ടികൊണ്ടുപൊകയും. അവന്‍ നിന്നെ തടവിലാക്കുകയും ചെയ്യും . അവസാനത്തെ തുട്ടു വരെ കൊടുക്കാതെ നീ അവിടെനിന്നും പുറത്തുവരികയില്ല്. "  (ലുക്ക്.12:58-59 )

മരിച്ചവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുകയന്ന യഹൂദപാരമ്പര്യം
  
മക്കബയരുടെ പുസ്തകത്തില്‍ മരിച്ചവര്‍ക്കുവേണ്ട്യുള്ള പ്രാര്‍ത്ഥനകാണുന്നു. ഇസ്രായേലിന്‍റെ സേനാനായകനായിരുന്ന  യൂദാസ്  യുദ്ധത്തില്‍ മ്രുതിയടഞ്ഞ പടയാളികളുടെ പാപപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുകയും പണം പിരിച്ചെടുത്തു ജറുസലേമിലേക്കു അയച്ചുകൊടുത്തു .  മരിച്ചവര്‍ക്കായി ബലി അര്പ്പിക്കാനായിട്ടു.  മരിച്ചവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യുന്നതു പാവനമായ കര്മ്മമാണെന്നു യൂദാസും അനുയായികളും വിശ്വസിച്ചിരുന്നു . ( 2 മക്കബ.12 :42—45 )

സഭാപിതാക്കന്മാര്‍

മിക്കവാറും എല്ലാ പാശ്ചാത്യ പൌരസ്ത്യ സഭാപിതാക്കന്മാരും താല്ക്കാലികശിക്ഷക്കുള്ള ശൂദ്ധീകരണസ്ഥലം ഉണ്ടെന്നാണൂ പഠിപ്പിക്കുന്നതു. പണ്ഡിതനായ തോമ്മസ് അക്വീനാസ് പറയുന്നതു ശ്രദ്ധേയമാണു.

“ ജീവിച്ചിരിക്കുന്നവര്ക്കുവേണ്ടിപ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ മരിച്ചവര്ക്കുവേണ്ടിപ്രാര്ത്ഥിക്കുന്നതാണു ദൈവത്തിനു കൂടുതല്‍ ഇഷ്ടം “
കാരണം അദ്ദേഹം പറയുന്നുണ്ടു.
മരിച്ചുകഴിഞ്ഞാല്‍ മനുഷ്യരുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. പുണ്യമോ പരിഹാരമോ ചെയ്യുന്നതിനു അവര്ക്കു കഴിയില്ല.  എന്നാല്‍ ജീവിച്ചിരിക്കുന്നവര്ക്കു ഇഹത്തില്‍ വെച്ചുതന്നെ അവരുടെ പാപങ്ങള്ക്കു പരിഹാരം ചെയ്യാന്‍ കഴിയും. അതിനാല്‍ ക്രിസ്തുവിന്‍റെ മൌതീകശരീരത്തിലെ മരിച്ചുപോയ അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു വലിയ പുണ്യക്രിത്യമാണു.

വിശുദ്ധന്മാരുടെ ക്കഴ്ച്ചപ്പാട്

മരണക്കിടക്കയില്‍ വെച്ചു വിശുദ്ധമോനിക്ക തന്‍റെ പ്രിയപ്പെട്ടപുത്രനായ വിശുദ്ധ അഗസ്തിനോടുപറയുന്നതു ഇപ്രകാരമാണു.
“എന്‍റെ മരണശേഷം എന്‍റെ മ്രുതശരീരം എവിടെവേണമെങ്കിലും അടക്കികൊള്ളുക. എന്നാല്‍ ഒരു കാര്യം നീമറന്നുപോകരുതു. നീ എനിക്കുവേണ്ടി ബലി അര്പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ “

മരണശേഷം തനിക്കുവേണ്ടിപ്രാര്ത്ഥിക്കണമെന്നു മെത്രാനായ മകനോടു ഒരമ്മപറയുകയാണു.അഭ്യര്‍ത്ഥിക്കുകയാണു. അതു ഒരു പുണ്യക്രിത്യമാണു .

കബറിടത്തില്‍പോകണമോ ?
കബറിടത്തില്‍ യേശു പ്രാര്‍ത്ഥിക്കുന്നു
മരിച്ചു സംസ്കരിച്ച ബഥനിയിലെ ലാസറിന്‍റെ കബറിടത്തില്‍ യേശു പ്രാര്ഥിച്ചില്ലേ ? പിതാവിനോടു പ്രാഥിച്ചശേഷമാണു ലാസറിനെ ഉയര്പ്പിച്ചതു . ( യോഹ. 11:38—44 )

മരിച്ചു അടക്കപ്പെട്ടവനുവേണ്ടി ക്രിസ്തുവിനു പ്രാര്‍ത്ഥിക്കാമെങ്കില്‍ ക്രിസ്ത്യാനിയായ ഒരുവനു , മരിച്ചവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കരുതോ ?
തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം , പ്രാര്‍ത്ഥിക്കണം .! മരിച്ചവര്‍ എതവസ്ഥയിലാണെന്നു നമുക്കറിഞ്ഞുകൂടാ അതിനാല്‍  നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതു ദൈവതിരുമുന്‍പില്‍  ശ്രേഷ്ടമായ ഒരു പുണ്യക്രിത്യമാണു.!

  യേശുവിന്‍റെ നാമത്തില്‍ നാം കൊടുക്കുന്ന ഒരു ഗ്സാസ് വെള്ളത്തിനുപോലും പ്രതിഫലം തരുന്നയേശൂ നമുക്കു മഹത്തായ പ്രതിഫലം ഇഹത്തിലും പരത്തിലും നമുക്കു തരും

മലങ്കരസഭയിലെ പ്രഭാത പ്രാര്‍ത്ഥനയില്‍ നിന്നും

“ നാം ദൈവത്തിന്റെ മക്കളായിതീരുവാന്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ കുര്ബാനകളിലും പ്രാര്‍ത്ഥനകളിലും നാം ഓര്‍ക്കണം “

അതേ സത്യവിശ്വാസത്തില്‍ നമ്മേ വളര്‍ത്തികൊണ്ടു വന്ന പിതാക്കന്മാരെ നാം ഒരിക്കലും മറക്കരുതു .

ഇതുവരെ എഴുതിയതിന്‍റെ ചുരുക്കം

കര്‍ത്താവിന്‍റെ മൌതീകശരീരമായ സഭയില്‍ മൂന്നു അവസ്തയിലുള്ള ആളുകളാണുള്ളതു ജീവിക്കുന്നവര്‍ ,സഹിക്കുന്നവര്‍ ,സൌഭാഗ്യം അനുഭവിക്കുന്നവര്‍ .  അതായതു

1)     സമരസഭ ( ഇന്നു ജീവനോടെ ഭൂമുഖത്തുള്ളവര് )
2)    സഹനസഭ (ശുദ്ധീകരിക്കപ്പെട്ടു സൌഭാഗ്യത്തില്‍ പ്ര്വേശിക്കുന്നവര്‍ )
3)    വിജയസഭ ( നിത്യസൌഭഗ്യത്തില്‍ പ്രവേശിച്ചവര്‍ )
ഇതില്‍ നമ്മുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ളവര്‍ സഹന സഭയിലുള്ളവരാണു അതായതു ശുദ്ധീകരണസ്ഥലത്തുള്ളവരാണു.

മരിച്ചവര്‍ക്കുവേണ്ടിയുള്ളപ്രാര്‍ത്ഥന ബൈബിള്‍  അധിഷ്ടിതമാണു.

1) യേശു കബറിടത്തില്‍ പ്രാര്‍ഥിച്ചു.  2) യേശുവിന്‍റെ കബറില്‍ സ്ത്രീകള്‍ വെളുപ്പിനെ എത്തി.

3) ഇസ്രായേലില്‍ മരിച്ചവര്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകാണുന്നു

4) കൌണ്‍സിലും സഭാപിതാക്കന്മാരും ഇങ്ങനെ പഠിപ്പിക്കുന്നു.

5) അക്വിനാസിനെപോലുള്ള പണ്ഡിതര്‍ ഇങ്ങ്നെപഠിപ്പിക്കുന്നു

6) മഹാവിശുദ്ധന്മാര്‍ മരണശെഷമുള്ള പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു
( മോനിക്കാ പുണ്യവതി മെത്രാനായമകന് അഗസ്റ്റിനോടു )

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...