“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ. 8: 31 )
“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്‍ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിസുദ്ധരായിരിക്കുവിന്‍“ ( 1പത്രോ.1:16 )
“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിങ്ങള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്ത്തികൊള്ളും “ (1പത്രോ 5: 6 )
ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫ്അലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്‍റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )
മറിയത്തിന്‍റെ സ്ത്രോത്രഗീതം.
“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു (ലൂക്കാ. 1:48 )
മുകളില്‍ പറഞ്ഞവാക്യ്ങ്ങളെല്ലാം പരിശുദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയതുകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു
പരിശുദ്ധകന്യഅമറിയ്അത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ?
യേശുവിന്‍റെരണ്ടാം വരവിങ്കല്‍ അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)
“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും ( 1കോറ.15:52 )
സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവരും എടുക്കപ്പെടുന്നവരും
ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി . അമ്മായ്ക്കുണ്ടോ ?
1) യേശുവിന്‍റെ രണ്ടാം വരവില്‍ ജീവിച്ചിരിക്കുന്ന ലോകജനത 2) ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു
3) ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?
അല്പം വിശദമായിചിന്തിച്ചാല്‍
രണ്ടാം വത്തിക്കാന്‍ സൂനഹദോസ്
“മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെരക്ഷക്കുവേണ്ടിയും ദൈവംസ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി പരിശുദ്ധാരൂപിയാല്‍ പരിശുദ്ധമറിയത്തില്‍ നിന്നുമനുഷ്യനായി അവതരിച്ചു (LG 52 )അങ്ങനെ മനുഷ്യനായി അവതരിച്ച ദൈവമാണു യേശൂ. ആ ദൈവത്തിന്‍റെ അമ്മയാണു പരിശുദ്ധ കന്യാമറിയം
“ മാത്രമല്ല ശിരസായക്രിസ്തുവിന്റെ അവയവങ്ങളായി വിശ്വാസികള്‍ സഭയില്‍ ജനിക്കുവാന്‍ സ്നേഹം നിമിത്തം സഹകരിച്ചതിനാല്‍ അവള്‍ സകല വിശ്വാസികളുടേയും മാതാവുമാണു” (LG 53 )
“അതുകൊണ്ടു ക്രിസ്തുകഴിഞ്ഞാല്‍ സഭയിലെ എറ്റം ഉന്നതവും
നമ്മോടു എറ്റം ബന്ധപ്പെട്ടിരിക്കുന്നതുമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയണു പരിശുദ്ധദൈവമാതാവായ മറിയം (LG 54 )
സ്ത്രികളില്‍ വച്ചു ദൈവം എറ്റം ബഹുമാനിച്ചാദരിച്ച ഒരു സ്ത്രീയാണു പരിശുദ്ധ കന്യാമറിയമെന്നാണു നാം മനസിലാക്കേണ്ടതു
.
അല്പം കൂടിവിശദീകരിച്ചാല്‍
ദൈവദൂതനായ ഗബ്രിയേല്‍ ദൈവത്തിന്‍റെ ദൂതായി പറഞ്ഞതു ക്രിപനിറഞ്ഞവളേ നിനക്കു സ്വസ്തി……………. ദൈവസന്നിധിയില്‍ നീക്രുപ കണ്ടെത്തിയിരിക്കുന്നു ………….. പരിശുദ്ധാതമാവു നിന്‍റെമേല്‍ വരും അത്യുന്നതന്‍റെ ശ്അക്തി നിന്‍റെ മേല്‍ ആവസിക്കും ……. ശിശു പരിശുദ്ധന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും “ ലുക്കോ. 1: 26—38 )
എലിസബേത്തു പരിശുദ്ധാത്മാവില്‍ നിറഞ്ഞു അവള്‍ ഇപ്രകാരം പറഞ്ഞു.
നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു………. എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്കു എവിടെനിന്നു. കര്ത്താവു അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. ഇതെല്ലാം പറയിപ്പിക്കുന്നതു പരിശുദ്ധാത്മാവാണു
ചുരുക്കത്തില്‍ പിതാവായ ദൈവവും പരിശുദ്ധാത്മാവും പറഞ്ഞതും പ്രവര്ത്തിച്ചതുമാണു നാം കണ്ടതു. ദൈവത്തിന്‍റെ ക്രുപയാണു പരിശുദ്ധകന്യാമറിയത്തില്‍ നിറഞ്ഞു നില്ക്കുന്നതു. ദൈവം അതു അംഗീകരിക്കുകയും ചെയ്യും എന്നാല്‍ ലൂസിഫറും അനുചരന്മാരും മറിയത്തെ പുലഭ്യം പറയും കാരണം അവള്‍ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാന്‍ സഹായിച്ചവളാണു
അവളില്‍ വിളങ്ങുന്ന മഹത്വം
2) പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള്പരിശുദ്ധി അവള്‍ക്കു പിതാവായ ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3) പാപത്തിനു മുന്‍പു ഹവ്വായിക്കു ഉല്‍ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4) അതു കന്യാമറിയത്തിനു ലഭിക്കുന്നതു തന്‍റെ പുത്രന്‍റെ യോഗ്യതകളാല്‍ അമ്മക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5) ദൈവത്തിനു തന്നെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക ഗര്‍ഭിണിയായാല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ ) പരിശുദ്ധകന്യകക്കു ലഭിച്ച പ്രത്യേക അനുഗ്രഹമാണു അവളുടെ “അമലോല്ഭവം “
6) ഉല്‍ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.
7) പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യാഅയിരുന്നു.
അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.
“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “ (മര്‍ക്കോ 3:13 )
അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുതതവര്‍ പിച്ചും പേയ്ഉം പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.
അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു (ഉല്പ. 3: 15 )
“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു“ (വെളി.12: 17 )
അതിനാല്‍ അവന്‍റെ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു (മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവിന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു.
1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകാന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു (യോഹ.21:15-19 )
ഉടലോടെ സ്വര്‍ഗത്തിലേക്കു കരേറ്റപ്പെട്ടുവെന്നു പറഞ്ഞാല്‍ ജീവിച്ചിരിക്കുന്ന അതേരീതിയില്‍ എന്നു ധരിക്കരുതു
“ ശ്ളീഹാപറയുന്നു “ സഹോദരരേ ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശ്അപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായതു അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു ( 1കോറ.15:50 )
ഹേനോക്കും ,ഏലിയായും ഒക്കെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതും യേശു സ്വര്‍ഗത്തിലേക്കു ആരോഹണം ചെയ്തപ്പോള്‍ മഹത്വീകരിക്കപ്പെട്ടശരീരത്തോടെയായതുപോലെ നമ്മുടെ ശരീരത്തിനു മാറ്റം സംഭവിച്ചാണു സ്വര്‍ഗത്തിലേക്കു കയറുക.
പഴയകാലം മുതല്‍ ഇതു സഭയില്‍ ഉണ്ടായിരുന്നു. അതായതു മാതാവിന്‍റെയും മറ്റും ഐക്കണ്‍ നോക്കിയാല്‍ അറിയാം അതിനു മാറ്റങ്ങലുണ്ടൂ . കണ്ണു മൂക്കു കൈവിരലുകള്‍ അതൊക്കെ അല്പം മാറ്റം സംഭവിച്ചതുപോലെയാണു ചിത്രികരിക്കുക.
സഭ നമ്മേ നയിക്കുന്നു
സഭ നമ്മളെ പഠിപ്പിക്കുന്നു
സഭ നമ്മളെ വിശ്ഉദ്ധീകരിക്കുന്നു. ഈ അവകാശങ്ങള്‍ യേശുവാണു സഭക്കു നല്കിയതു .
“ സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്ക്കാരനെ പ്പോലെയും നിനക്കായിരിക്കട്ടെ “
“ എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണു.എന്നോടുകൂടെ ശേഖരിക്കാത്തവന്‍ചിതരിക്കുകതന്നെ ചെയ്യുന്നു. ( ലൂക്ക.11:23. മത്താ.12:30 )
അതിനാല്‍ സഭ പഠിപ്പിക്കുന്നതു പഠിക്കുകയും വിശ്വ്സിക്കുന്നതു വിശ്വസിക്കുകയും ചെയ്യുക.
അമ്മയുടെ സ്വര്‍ഗാരോപണത്തിരുന്നാളിന്‍റെ മംഗളങ്ങള്‍ എല്ലാ സഹോദരങ്ങള്‍ക്കും ആശംസിക്കുന്നു. നമ്മുടെ എതാവശ്യത്തിനും അമ്മ ഓടിയെത്തും
AVE MARIA ORA PRO NOBIS
No comments:
Post a Comment