ഒരു രാജാവിന്‍റെ ക്രൂരത ( മത്താ.22: 1-14 , ലൂക്ക. 14:15-24 )
ചെറുപ്പത്തില്‍ എനിക്കു ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാഞ്ഞ ക്രൂരത !
ഭിക്ഷക്കാരനെ ഭക്ഷണത്തിനു ക്ഷണിച്ചു ആര്‍ത്തിയോടെ വിരുന്നു ഭവനത്തില്‍ എത്തിക്കാണും. വിവാഹവസ്ത്രം ധരിക്കാഞ്ഞതിന്‍റെപേരില്‍ അയാളുടെ കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു വലിച്ചെറിയുക .ഹൊ ! ഒരുതരത്തിലും ചെറുപ്പത്തിലെ എന്‍റെ നീതിബോധം അതു അംഗീകരിച്ചില്ല.
രാജകൊട്ടാരത്തിലൊരുക്കിയ വിരുന്ന്
ക്ഷണിക്കപ്പെട്ടവര്‍ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞുമാറി ആരും വന്നില്ല ഭ്ക്ഷണശാലയില്‍ ആരും വന്നില്ല. അപ്പോള്‍ രാജാവു ദാസനോടുപറഞ്ഞു നീ തെരുവിലേക്കുചെന്നു കാണുന്നവരെയെല്ലാം വിളിക്കുക. ദരിദ്രരേയും , വികലാങ്ങ്കരേയും ,കുരുടരേയും എല്ലാം വിളിച്ചു വിരുന്നുശാലനിറക്കുക. ( ലൂക്ക.14: 21 )
അതിഥികളെകാണാന്‍ രാജാവു എഴുനെള്ളിയപ്പോള്‍ ഒരുവന്‍ വിവാഹവസ്ത്രം ധരിക്കാതെ അവ്ടൈരിക്കുന്നതുകണ്ടു അവനോടു രാജാവുചോദിച്ചു വിവാഹവസ്ത്രം ധരിക്കാതെ നീ എങ്ങനെ ഇവിടെ പ്രവേശിച്ചു? ഉത്തരം പറയാതിരുന്ന ആ പാവപ്പെട്ട മനുഷ്യനെ അന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞാല്‍ ? എതു ചെറുപ്പക്കാരനാണൂ പ്രതീകരിക്കാതിരിക്കുന്നതു ? ഞാനും പ്രതീകരിച്ചു
“ ദുഷ്ടന്‍ ”
എവിടെയാണു എനിക്കു തെറ്റിയതു ?

ഇന്നത്തെ പെന്തക്കോസ്തുകാരെപ്പോലെ ഞാനും ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ മനസിലാക്കി . അതിന്‍റെ വാച്യാര്‍ത്ഥം മാത്രം ഞാന്‍ മനസിലാക്കിയപ്പോള്‍ അതില്കൂടി അവതരിപ്പിച്ച പ്രമേയം എനിക്കു മനസിലായില്ല. അതിന്‍റെ വ്യംഗ്യം എന്താണെന്നോ അതിന്‍റെ പ്രമേയം എന്തെന്നൊ മനസിലായില്ല. ഒരച്ചനും പള്ളിയില്‍ പറഞ്ഞില്ല. അധവാ പറഞ്ഞെങ്കില്‍ ഞാന്‍ സ്രദ്ധിച്ചില്ല. അവിടെയാണു എനിക്കുതെറ്റിയതു
ഈ ഉപമയില്‍ ക്കൂടി യേശുഎന്താണു അര്ത്ഥമാക്കുന്നതു ?
വിശുദ്ധലൂക്കോസിന്‍റെ സുവിശേഷത്തില്‍ വിരുന്തിനെ ക്കുറിച്ചു പറയാന്‍ കാരണം.
“ ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍എന്നു ഒരാള്‍ പടഞ്ഞപ്പോഴാണു യേശു ഈ ഉപമ പറയാന്‍കാരണം . അതിലെ പ്രധാനവാചകം “ ക്ഷണിക്കപെട്ടവരില്‍ ഒരുവനും എന്‍റെ വിരുന്നു ആശ്വദിക്കില്ലാ” എന്നതാണു .
എവിടെയാണു ഈ വിരുന്തു ഒരുക്കിയതു ?

ദൈവവുമായുള്ള യുഗാന്ത്യ സഹവാസത്തിനാണു യേശു നിര്‍ണ്ണായകമായ ക്ഷണം നടത്തുന്നതു .അദ്യമായി ക്ഷണിക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെട്ടദൈവജനത്തില്‍ നിന്നു ഉള്ളവരായിരുന്നു.
പക്ഷേ അവര്‍ ഭൌതീകതാല്പര്യത്തിന്‍റെ പേരില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു ക്ഷണം തിരസകരിക്കുന്നവര്‍ (തിരസ്കരിച്ചവര്‍ ) ദൈവവുമായുള്ള സഹവാസം അനുഭവിക്കില്ല. അവരുടെ സ്ഥാനത്തേക്കു വീണ്ടും ക്ഷണിക്കപ്പെടുന്നവര്‍ ഇസ്രായേലിലെ ദരിദ്രരും വിജാതിയരുമാണു. യേശുവിന്‍റെ ശിഷ്യന്മാരിലൂടെ ഇന്നും ഈ ക്ഷണം നടത്തികൊണ്ടിരിക്കുന്നു.ജിവിച്ചിരിക്കുന്നവര്‍ക്കു ഈക്ഷണം നിര്‍ണായകമാണു.
ദൈവം സ്വന്തം ജനത്തില്‍ നിന്നും മുഖം തിരിച്ചുകളഞ്ഞു. അതിന്‍റെ സ്ഥാനത്താണു പുതിയ ദൈവജനം പ്രത്യക്ഷപ്പെടുന്നതു.
വിളി ലഭിച്ചതുകൊണ്ടു എല്ലാമായോ ?
ഒരാളള്‍ പുതിയ ദൈവജനത്തിന്‍റെ അംഗമായതുകൊണ്ടു എല്ലാമായില്ല. വിളിക്കപ്പെട്ടവര്‍ തങ്ങളുടെ വിളിക്കു യോജിച്ചവിധം ജീവിക്കണം.
“വിവാഹവസ്ത്രം “ ധരിച്ചിരിക്കണം അതായതു അവര്‍ തങ്ങളുടെ വിളിയുടെ ഫലം ദൈവരാജ്യത്തിലേക്കുകൊണ്ടുവരണം . സ്വര്‍ഗ രാജ്യത്തില്‍ പ്രവേശനം ലഭിക്കാന്‍ അതിനു യോഗ്യമായപ്രവര്‍ത്തികള്‍ ആവശ്യമാണു. അല്ലാതെ വിളിലഭിച്ചതുകൊണ്ടുമാത്രം ഒരാള്‍ക്കു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകസാധ്യമല്ല.
ചുരുക്കത്തില്‍ മാമോദീസായോടുകൂടി ഒരള്‍ പുതിയ ദൈവജനം ആകുന്നു. ആ സമയത്തു അവന്‍ സ്വര്‍ഗരാജ്യത്തില്‍ ഒരവേശിക്കാനുള്ള വിവാഹവസ്ത്രം അണിയുന്നു, (അണിയിക്കപ്പെടുന്നു ) എന്നാല്‍ പിന്നിടുള്ളജീവിതത്തില്‍ ആ വസ്ത്രം അഴുക്കാകുന്നു. അധവാ ജീര്‍ണതയിലേക്കു പോകുന്നു. അതിനെ വെണ്മയാക്കാന്‍ അവനു കഴിയും വിശുദ്ധകൂദാശകളില്‍കൂടി. അതായതു അവന്‍റെ പ്രവര്‍ത്തിയില്‍ കൂടി.
ഇവിടെയാണു ലൂഥറിനു തെറ്റുപറ്റിയതു ലൂഥര്‍ പറഞ്ഞു നന്മചെയ്യാന്‍ മനുഷ്യന്‍ അശക്തനാണു അതിനാല്‍ വിശ്വസിക്കുകമാത്രം ചെയ്യുക. വിശ്വസിച്ചാല്‍ അവന്‍ രക്ഷപ്രാപിക്കുമെന്നു. ഇതിനെ സഭ എതിര്‍ത്തു സഭപഠിപ്പിച്ചു വിശ്വസിച്ചല്‍ മാത്രം പോരാ അതിനു അനുസ്രതമായി പ്രവര്ത്തിക്കുകയും വേണമെന്നു.
യാക്കോബ് ശ്ളീഹാപറഞ്ഞു ” പ്രവര്‍ത്തികൂടാതെയുള്ളവിശ്വാസം ചത്തതാണെന്നു”. അതിനാല്‍ നീ അണിയേണ്ട വിവാഹ വസ്ത്രം നിന്‍റെ പ്രവര്‍ത്തികളുടെ സല്‍ഫലങ്ങളാണു. അതു ദൈവരാജ്യത്തിനു യോജിച്ചഫലങ്ങളായിരിക്കണം അങ്ങനെയുള്ളവരാണു ആ വിരുന്നില്‍ സംബന്ധിക്കുവാന്‍ യോഗ്യന്‍ .
രാജാവു നോക്കിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ----- സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കാത്ത ഒരുവനെ അവിടെ കണ്ടു അപ്പോളാണു രാജാവു ചോദിച്ചതു “ സഹോദരാ നീ എങ്ങനെ ഇതിനുള്ളില്‍ പ്ര്വേശിച്ചു. ?
അവന്‍ ചെയ്തതു തെറ്റാണെന്നു അവനും അറിയാം അതുകൊണ്ടാണു അവന്‍ മറൂപടിഒന്നും പറയാതെ മൌനമായി നിന്നതു ! ( മത്താ. 22: 12 )
“വിളിക്കപ്പെട്ടവര്‍ അധികം തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം “
ഇതാണു യേശു തന്‍റെ ഉപമയില്‍ കൂടി ശിഷ്യരെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചതു
വിവാഹവസ്ത്രമെന്നു ഉദ്ദേശിക്കുന്നതു നമ്മുടെ സല്‍പ്രവര്‍ത്തിയില്‍ക്കൂടി ഉരുത്തിരിയുന്ന സല്‍ഫലങ്ങളാണു .ഈ സല്‍ഫലങ്ങളില്ലാതെ ഒരുവനു സ്വര്‍ഗത്തില്‍ ദൈവം ഒരുക്കിയിരിക്കുന്ന വിരുന്തു സല്‍ക്കാരത്തില്‍ പങ്കെടുക്കുവാനുള്ള അവകാശം ലഭിക്കില്ല.
അതില്ലാതെ സൂത്രത്തില്‍ ഉള്ളില്‍ കയറിയവനെയാണു കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു എറിഞ്ഞതു ഇപ്പോള്‍ രാജാവു ചെയ്തതു തികച്ചും നീതിയാണെന്നു എനിക്ക് തോന്നുന്നു.
എന്നാല്‍ ചെറുപ്പത്തില്‍ പെന്തക്കോസ്തുകാര്‍ ചിന്തിക്കുന്നതുപോലെ ഞാനും ചിന്തിച്ചപ്പോള്‍ രാജാവു ചെയ്തതു അങ്ങേറ്റം തെറ്റായി എനിക്കുതോന്നിയിരുന്നു !
നിങ്ങള്‍ക്കോ ?
ചെറുപ്പത്തില്‍ എനിക്കു ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാഞ്ഞ ക്രൂരത !
ഭിക്ഷക്കാരനെ ഭക്ഷണത്തിനു ക്ഷണിച്ചു ആര്‍ത്തിയോടെ വിരുന്നു ഭവനത്തില്‍ എത്തിക്കാണും. വിവാഹവസ്ത്രം ധരിക്കാഞ്ഞതിന്‍റെപേരില്‍ അയാളുടെ കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു വലിച്ചെറിയുക .ഹൊ ! ഒരുതരത്തിലും ചെറുപ്പത്തിലെ എന്‍റെ നീതിബോധം അതു അംഗീകരിച്ചില്ല.
രാജകൊട്ടാരത്തിലൊരുക്കിയ വിരുന്ന്
ക്ഷണിക്കപ്പെട്ടവര്‍ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞുമാറി ആരും വന്നില്ല ഭ്ക്ഷണശാലയില്‍ ആരും വന്നില്ല. അപ്പോള്‍ രാജാവു ദാസനോടുപറഞ്ഞു നീ തെരുവിലേക്കുചെന്നു കാണുന്നവരെയെല്ലാം വിളിക്കുക. ദരിദ്രരേയും , വികലാങ്ങ്കരേയും ,കുരുടരേയും എല്ലാം വിളിച്ചു വിരുന്നുശാലനിറക്കുക. ( ലൂക്ക.14: 21 )
അതിഥികളെകാണാന്‍ രാജാവു എഴുനെള്ളിയപ്പോള്‍ ഒരുവന്‍ വിവാഹവസ്ത്രം ധരിക്കാതെ അവ്ടൈരിക്കുന്നതുകണ്ടു അവനോടു രാജാവുചോദിച്ചു വിവാഹവസ്ത്രം ധരിക്കാതെ നീ എങ്ങനെ ഇവിടെ പ്രവേശിച്ചു? ഉത്തരം പറയാതിരുന്ന ആ പാവപ്പെട്ട മനുഷ്യനെ അന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞാല്‍ ? എതു ചെറുപ്പക്കാരനാണൂ പ്രതീകരിക്കാതിരിക്കുന്നതു ? ഞാനും പ്രതീകരിച്ചു
“ ദുഷ്ടന്‍ ”
എവിടെയാണു എനിക്കു തെറ്റിയതു ?

ഇന്നത്തെ പെന്തക്കോസ്തുകാരെപ്പോലെ ഞാനും ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ മനസിലാക്കി . അതിന്‍റെ വാച്യാര്‍ത്ഥം മാത്രം ഞാന്‍ മനസിലാക്കിയപ്പോള്‍ അതില്കൂടി അവതരിപ്പിച്ച പ്രമേയം എനിക്കു മനസിലായില്ല. അതിന്‍റെ വ്യംഗ്യം എന്താണെന്നോ അതിന്‍റെ പ്രമേയം എന്തെന്നൊ മനസിലായില്ല. ഒരച്ചനും പള്ളിയില്‍ പറഞ്ഞില്ല. അധവാ പറഞ്ഞെങ്കില്‍ ഞാന്‍ സ്രദ്ധിച്ചില്ല. അവിടെയാണു എനിക്കുതെറ്റിയതു
ഈ ഉപമയില്‍ ക്കൂടി യേശുഎന്താണു അര്ത്ഥമാക്കുന്നതു ?
വിശുദ്ധലൂക്കോസിന്‍റെ സുവിശേഷത്തില്‍ വിരുന്തിനെ ക്കുറിച്ചു പറയാന്‍ കാരണം.
“ ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍എന്നു ഒരാള്‍ പടഞ്ഞപ്പോഴാണു യേശു ഈ ഉപമ പറയാന്‍കാരണം . അതിലെ പ്രധാനവാചകം “ ക്ഷണിക്കപെട്ടവരില്‍ ഒരുവനും എന്‍റെ വിരുന്നു ആശ്വദിക്കില്ലാ” എന്നതാണു .
എവിടെയാണു ഈ വിരുന്തു ഒരുക്കിയതു ?
ദൈവവുമായുള്ള യുഗാന്ത്യ സഹവാസത്തിനാണു യേശു നിര്‍ണ്ണായകമായ ക്ഷണം നടത്തുന്നതു .അദ്യമായി ക്ഷണിക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെട്ടദൈവജനത്തില്‍
പക്ഷേ അവര്‍ ഭൌതീകതാല്പര്യത്തിന്‍റെ പേരില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു ക്ഷണം തിരസകരിക്കുന്നവര്‍ (തിരസ്കരിച്ചവര്‍ ) ദൈവവുമായുള്ള സഹവാസം അനുഭവിക്കില്ല. അവരുടെ സ്ഥാനത്തേക്കു വീണ്ടും ക്ഷണിക്കപ്പെടുന്നവര്‍ ഇസ്രായേലിലെ ദരിദ്രരും വിജാതിയരുമാണു. യേശുവിന്‍റെ ശിഷ്യന്മാരിലൂടെ ഇന്നും ഈ ക്ഷണം നടത്തികൊണ്ടിരിക്കുന്നു.ജിവിച്ച
ദൈവം സ്വന്തം ജനത്തില്‍ നിന്നും മുഖം തിരിച്ചുകളഞ്ഞു. അതിന്‍റെ സ്ഥാനത്താണു പുതിയ ദൈവജനം പ്രത്യക്ഷപ്പെടുന്നതു.
വിളി ലഭിച്ചതുകൊണ്ടു എല്ലാമായോ ?
ഒരാളള്‍ പുതിയ ദൈവജനത്തിന്‍റെ അംഗമായതുകൊണ്ടു എല്ലാമായില്ല. വിളിക്കപ്പെട്ടവര്‍ തങ്ങളുടെ വിളിക്കു യോജിച്ചവിധം ജീവിക്കണം.
“വിവാഹവസ്ത്രം “ ധരിച്ചിരിക്കണം അതായതു അവര്‍ തങ്ങളുടെ വിളിയുടെ ഫലം ദൈവരാജ്യത്തിലേക്കുകൊണ്ടുവരണം . സ്വര്‍ഗ രാജ്യത്തില്‍ പ്രവേശനം ലഭിക്കാന്‍ അതിനു യോഗ്യമായപ്രവര്‍ത്തികള്‍ ആവശ്യമാണു. അല്ലാതെ വിളിലഭിച്ചതുകൊണ്ടുമാത്രം ഒരാള്‍ക്കു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകസാധ്യമല്ല.
ചുരുക്കത്തില്‍ മാമോദീസായോടുകൂടി ഒരള്‍ പുതിയ ദൈവജനം ആകുന്നു. ആ സമയത്തു അവന്‍ സ്വര്‍ഗരാജ്യത്തില്‍ ഒരവേശിക്കാനുള്ള വിവാഹവസ്ത്രം അണിയുന്നു, (അണിയിക്കപ്പെടുന്നു ) എന്നാല്‍ പിന്നിടുള്ളജീവിതത്തില്‍ ആ വസ്ത്രം അഴുക്കാകുന്നു. അധവാ ജീര്‍ണതയിലേക്കു പോകുന്നു. അതിനെ വെണ്മയാക്കാന്‍ അവനു കഴിയും വിശുദ്ധകൂദാശകളില്‍കൂടി. അതായതു അവന്‍റെ പ്രവര്‍ത്തിയില്‍ കൂടി.
ഇവിടെയാണു ലൂഥറിനു തെറ്റുപറ്റിയതു ലൂഥര്‍ പറഞ്ഞു നന്മചെയ്യാന്‍ മനുഷ്യന്‍ അശക്തനാണു അതിനാല്‍ വിശ്വസിക്കുകമാത്രം ചെയ്യുക. വിശ്വസിച്ചാല്‍ അവന്‍ രക്ഷപ്രാപിക്കുമെന്നു. ഇതിനെ സഭ എതിര്‍ത്തു സഭപഠിപ്പിച്ചു വിശ്വസിച്ചല്‍ മാത്രം പോരാ അതിനു അനുസ്രതമായി പ്രവര്ത്തിക്കുകയും വേണമെന്നു.
യാക്കോബ് ശ്ളീഹാപറഞ്ഞു ” പ്രവര്‍ത്തികൂടാതെയുള്ളവിശ്വാസം ചത്തതാണെന്നു”. അതിനാല്‍ നീ അണിയേണ്ട വിവാഹ വസ്ത്രം നിന്‍റെ പ്രവര്‍ത്തികളുടെ സല്‍ഫലങ്ങളാണു. അതു ദൈവരാജ്യത്തിനു യോജിച്ചഫലങ്ങളായിരിക്കണം അങ്ങനെയുള്ളവരാണു ആ വിരുന്നില്‍ സംബന്ധിക്കുവാന്‍ യോഗ്യന്‍ .
രാജാവു നോക്കിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ----- സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കാത്ത ഒരുവനെ അവിടെ കണ്ടു അപ്പോളാണു രാജാവു ചോദിച്ചതു “ സഹോദരാ നീ എങ്ങനെ ഇതിനുള്ളില്‍ പ്ര്വേശിച്ചു. ?
അവന്‍ ചെയ്തതു തെറ്റാണെന്നു അവനും അറിയാം അതുകൊണ്ടാണു അവന്‍ മറൂപടിഒന്നും പറയാതെ മൌനമായി നിന്നതു ! ( മത്താ. 22: 12 )
“വിളിക്കപ്പെട്ടവര്‍ അധികം തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം “
ഇതാണു യേശു തന്‍റെ ഉപമയില്‍ കൂടി ശിഷ്യരെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചതു
വിവാഹവസ്ത്രമെന്നു ഉദ്ദേശിക്കുന്നതു നമ്മുടെ സല്‍പ്രവര്‍ത്തിയില്‍ക്കൂടി ഉരുത്തിരിയുന്ന സല്‍ഫലങ്ങളാണു .ഈ സല്‍ഫലങ്ങളില്ലാതെ ഒരുവനു സ്വര്‍ഗത്തില്‍ ദൈവം ഒരുക്കിയിരിക്കുന്ന വിരുന്തു സല്‍ക്കാരത്തില്‍ പങ്കെടുക്കുവാനുള്ള അവകാശം ലഭിക്കില്ല.
അതില്ലാതെ സൂത്രത്തില്‍ ഉള്ളില്‍ കയറിയവനെയാണു കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു എറിഞ്ഞതു ഇപ്പോള്‍ രാജാവു ചെയ്തതു തികച്ചും നീതിയാണെന്നു എനിക്ക് തോന്നുന്നു.
എന്നാല്‍ ചെറുപ്പത്തില്‍ പെന്തക്കോസ്തുകാര്‍ ചിന്തിക്കുന്നതുപോലെ ഞാനും ചിന്തിച്ചപ്പോള്‍ രാജാവു ചെയ്തതു അങ്ങേറ്റം തെറ്റായി എനിക്കുതോന്നിയിരുന്നു !
നിങ്ങള്‍ക്കോ ?
വിരുന്നിൽ പങ്കെടുക്കുന്നവർക്ക് ധരിക്കാനുള്ള വെള്ള വസ്ത്രം കൊട്ടാരത്തിനു പുറത്തു സൗജന്യമായി കൊടുക്കുന്ന പതിവുണ്ട്. സൗജന്യമായി ലഭിച്ചിട്ടും അതു വാങ്ങി ധരിക്കാൻ കൂട്ടാക്കാത്തത് ആണു പുറത്താക്കാൻ കാരണം.
ReplyDelete