Monday 29 June 2015

മലങ്കര കത്തോലിക്കന്‍ രൂപത്തെ വണങ്ങാമോ ?

വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു അല്പം വിശദീകരണം കഴിഞ്ഞിട്ടു വിഷയത്തിലേക്കുവരാം .

മലങ്കര കത്തോലിക്കരും (ഓര്ത്തഡോക്സ് സിറിയന്‍ കത്തോലിക്കരും ) സിറിയന്‍ ഓര്ത്തഡൊക്സുകാരും, ഓര്ത്തഡോക്സു സിറിയന്‍ സഭക്കാരും , മരിച്ചവരെ ഒര്‍ക്കും ,വിശുദ്ധ്ന്മാരുടെ പടം പള്ളികളില്‍ വെയ്ക്കും, പക്ഷേ രൂപങ്ങള്‍ വെയ്ക്കില്ല. അതാണു പതിവു.

രൂപം വിഗ്രഹമാണോ ?
രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല " മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 ) ഏറ്റുപറഞ്ഞാല്‍ ? പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം ! എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ? ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ യേശുവിന്‍റെ ജീവിതത്തില്‍ എങ്ങനെ പങ്കുകാരാകും ? വിശുദ്ധരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.


രൂപങ്ങളും പ്രതീകങ്ങളും 
രൂപങ്ങളും പ്രതീകങ്ങളും വെറും ചൂണ്ടുപലക മാത്രമാണു . മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു. " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 ) അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു. വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു . " മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു " (യോഹ .3: 14 ) പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം.

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍, പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്ന യേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല. കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല. വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല. തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു. സഹദേന്മാരെ ഒര്‍ക്കാം നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

ഇനിയും വിഷയത്തിലേക്കുകടക്കാം .
ഈ പറഞ്ഞതൊക്കെയാണു യാധാര്ത്ഥ്യമെങ്കിലും ഒരു മലങ്കരക്കാരന്‍ കത്തോലിക്കന്‍ എന്തുചെയ്യണം ? സത്യം അറിയാം .വിഗ്രഹാരാധനയല്ല .രൂപത്തേല്‍ നോക്കി വണങ്ങിയാല്‍ വിഗ്രഹാരാധനയല്ല. എല്ലാം സമ്മതിച്ചു പക്ഷേ അവന്‍ അതു ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ യുക്തി ?

ശ്ളീഹാപറയുന്നതുനോക്കാം

" നിംഗളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്കു ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം .എന്തെന്നാല്‍ അറിവുള്ലവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ല ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കാന്‍ അതു അവനു പ്രോല്സാഹനമാകില്ലേ ? അങ്ങ്നെ നിന്‍റെ അറിവു ക്രിസ്തു ആര്‍ക്കുവേണ്ടിമരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായിതീരുന്നു. " ( 1കോറ.8:9 - 11 )

ഒരാള്‍ വിശപ്പിനു ഭക്ഷണമെന്നരീതിയില്‍ ഭക്ഷിച്ചാല്‍ തെറ്റില്ല പക്ഷേ മറ്റവന്‍ വിഗ്രഹാരാധകരുടെ മനോഭാവത്തോടെ ഭ്ക്ഷിക്കുമ്പോള്‍ അതു പാപമാകുന്നു. അതിനാല്‍ അറിവുള്ളവര്‍ സൂക്ഷിക്കണം .മറ്റവന്‍ കാണ്‍കെ ഭക്ഷിക്കരുതു

മലങ്കരക്കാരന്‍ ഇതുപോലെ മറ്റവര്‍ക്കൂതപ്പാകാതെയിരിക്കാന്‍ രൂപങ്ങള്‍ വെയ്ക്കാതിരിക്കുന്നതല്ലേ നല്ലതു ? (കുരിശടികളില്‍ )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...