Tuesday 23 June 2015

വിശുദ്ധ കുര്‍ബാനയില്‍ നിന്നും നിര്‍ഗളിക്കുന്ന പ്രസാദവരം

" ആരാധനാക്രമത്തില്‍ നിന്നു ,പ്രത്യേകിച്ചു വിശുദ്ധ കുര്‍ബാനയില്‍ നിന്നു ഒരൂ ഉറവയില്‍ നിന്നു എന്നതുപോലെ പ്രസാദവരം നമ്മിലേക്കു പ്രവഹിക്കുന്നു. അങ്ങനെ ദൈവമഹത്വീകരണവും, ക്രിസ്തുവിലുള്ല മനുഷ്യ വിശുദ്ധീകരണവും ഏറ്റവും ഭലവത്തായി നിര്വഹിക്കപെടുന്നു " ( S.C. 10

മനുഷ്യജീവിതത്തിന്‍റെ കാതല്‍

ദൈവത്തെ മഹത്വപ്പെടുത്തുകയും സ്വയം വിശുദ്ധീകരിക്കപെടുകയുമാണു മനുഷ്യജീവിതം കൊണ്ടു ദൈവം ആഗ്രഹിക്കുന്നതു, കാരണം ദൈവീകസ്നേഹം പങ്കിട്ടനുഭവിക്കാന്‍ മനുഷ്യനു സാധിക്കുന്നതു അവന്‍റെ സ്വയ വിശുദ്ധീകരണത്തില്‍കൂടിയാണു. അതിനല്‍ മനുഷ്യജീവിതത്തിന്‍റെ കാതല്‍ എന്നുപറയുന്നതു അവന്രെ സ്വയവിശുദ്ധീകരണവും ദൈവമഹത്വവുമാണെന്നുപറയാം. അരാധനാക്രമത്തിലൂടെയും ,വി.കുര്‍ബാനയിലൂടേയുമാണു ഇതു സാധ്യമാകുക. ആകയാല്‍ ക്രിസ്തീയജീവിതത്തിന്‍റെ കേന്ദ്രം ആരാധനാക്രമമാണു.

ഒരു കൂര്‍ബാനകഴിഞ്ഞാല്‍ അടുത്തതിനു വരുന്നതുവരെ ( ആഴ്ചയില്‍ ഒന്നായിരുന്നല്ലോ പഴയകാലത്തു ) യുള്ള ശക്തിയാണു ഒരു കുര്‍ബാനയില്‍ നിന്നും സ്വീകരിച്ചിരുന്നതു . കുര്‍ബാനയുടെ അവസാനം ഹൂത്തോമോയില്‍
( യാത്രപറച്ചില്‍ ശുശ്രൂഷയില്‍ ) വൈദീകന്‍ ഇങ്ങ്നെയാണെല്ലോ പറയുക .
" സഹോദരങ്ങളും വാല്സല്യ ഭാജനങ്ങളുമെ , കര്ത്താവിന്‍റെ പാപപരിഹാരപ്രദമായ ബലിപീഡത്തില്‍ നിന്നു നിംഗള്‍ പ്രാപിച്ച അനുഗ്രഅഹത്തോടും, യാതാഭക്ഷണത്തോടുംകൂടെ ............................ ......... ................................. സമാധാനത്തോടേ പോകുവിന്‍ ."

ഈയാത്രാഭക്ഷണം നമ്മുടെ ജീവിതത്തിനു ആവശ്യമായ ഊര്‍ജം നല്കുന്നു. കുര്‍ബാനയാണു അവനെ ശക്തിപെടുത്തുന്നതു. മനുഷ്യന്‍റെ എല്ലാ പ്രവര്ത്താനങ്ങളും ആരാധനയില്‍ നിന്നു ശക്തി സ്വീകരിക്കേണ്ടതും അതിലേക്കു അവനെ ആനയിക്കുന്നതുമായിരിക്കണം .

കുര്‍ബാനയിലെ ഭാഗഭാഗിത്വം
വിശുദ്ധകുര്ബാനയിലെ ഭാഗഭാഗിത്വം മാമോദീസാ സ്വീകരിച്ച എല്ലാ മനുഷ്യരുടേയും അവകാശവും അവന്‍റെ ധര്മ്മവുമാണു. വിശ്വാസികള്‍ക്കു ക്രിസ്തീയ ചൈതന്യം ആര്‍ജിക്കുവാനുള്ള ഉറവിടമാണു ആര്‍അധനാക്രമവും ആരാധനയും .അതില്‍ നിന്നും പൂര്ണമായ ഫലം ലഭിക്കണമെങ്ങ്കില്‍ അവനു കുര്‍ബാനയോടു അനുയോജ്യമായ മനോഭാവവും,ഏകാഗ്രതയും ,ഭക്തി തീഷ്ണതയും ഒക്കെ അനിവാര്യമാണു. കടം തീര്‍ക്കുവാന്‍ പോയാല്‍ ,അനുഗ്രഹം ലഭിക്കണമെന്നില്ല. യേശുവിനുണ്ടായിരുന്ന ഗുണങ്ങള്‍ അവനു ദാനമായികൊടുത്തിട്ടുണ്ടു. രാജകീയ പുരോഹിത പ്രവാചക ദൌത്യം അവനു യേശുദാനമായികൊടുത്തിട്ടുണ്ടു
" തിരഞ്ഞെടുക്കപെട്ട വംശവും, രാജകീയ പുരോഹിതഗണവും, വിശുദ്ധജനവും, ദൈവത്തിന്‍റെ സ്വന്തജനവും ( 1പത്രോ.2:9 ) എന്നനിലയില്‍ ആരാധനാക്രമത്തില്‍ പൂര്ണവും ,ബോധപൂര്‍വവും ,കര്മോല്സുകവുമായരീതിയില്‍ എല്ലാവിശ്വാസികളും ഭാഗഭാക്കുകളാകണമെന്നു തിരു സഭ ആഗ്രഹിക്കുന്നു.(S.C.14 )


ചുരുക്കത്തില്‍ വി. കുര്‍ബാനയില്‍ കൂടിയാണു മനുഷ്യനു വിശുദ്ധിയില്‍ ജീവിക്കാനും, ദൈവത്തെ മഹത്വപ്പെടുത്താനും ,സഹൊദരസ്നേഹത്തില്കൂടി ദൈവസ്നേഹത്തിലേക്കു വളരാനും ആവശ്യമായ ക്രുപാവരം ലഭിക്കുക.
വി.കുര്‍ബാന ക്രുപാവരം നിര്‍ഗളിക്കുന്ന ഉറവയാണു . നമുക്കു കുര്‍ബാനായില്‍ നിന്നും ആവശ്യമായ ശക്തി ദൈവം നല്കട്ടേ !  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...