Friday 26 June 2015

സഭാപിതാക്ക്ന്മാരുടെ സാക്ഷ്യവും പഠനവും

അപരിമേയനായ ദൈവത്തെ പ്രാപിക്കാന്‍ പരിമിതിയുള്ള മനുഷ്യനു നേരിട്ടു സാധ്യമല്ല.അതിനാണു ദൈവം ഏക മാദ്ധ്യസ്ഥനെ തന്നിരിക്കുന്നതു. അതുപോലും ശരിയായ അര്‍ത്ഥത്തില്‍ മനുഷ്യന്‍ മനസിലാക്കുന്നില്ല. യേശു പൂര്‍ണദൈവവും പൂര്‍ണ മനുഷ്യനുമാകയാല്‍ മനുഷ്യനു പിതാവുമായി ബന്ധപ്പെടാന്‍ യേശുവില്‍ കൂടെ മാത്രമേ സാധിക്കൂ.

കാരണം യേശു ദൈവമാകയാല്‍ അപരിമേയനായ ദൈവവുമായി യേശുവിനു ബന്ധപ്പെടന്‍ സാധിക്കുന്നു. അതുപോലെ യേശുമനുഷ്യനാകയാല്‍ മനുഷ്യര്‍ക്കു നിഷ്പ്രയാസം യേശുവുമായി ബന്ധപ്പെടാന്‍ കഴിയും. അതുകൊണ്ടാണുയേശു പറഞ്ഞതു ഞാനാണു വാതില്‍ എന്നില്‍കൂടെ അല്ലാതെ ഒരുവനും പിതാവിന്‍റെ അടുത്തേക്കു വരുവാന്‍ സാധിക്കില്ല. അതുപോലെ എന്‍റെ പിതാവു ആകല്‍ഷിച്ചിട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുത്തേക്കും വരാന്‍ സാധിക്കില്ല.ഇതാാണു ഏക മധ്യസ്ഥന്‍റെ അര്‍ത്ഥം . ആാരെല്ലാം നമുക്കുവേണ്ടിപ്രര്‍ത്ഥിച്ചാലും യേശുവാകുന്ന വാതിലില്‍കൂടിമാത്രമേ പിതവിന്‍റെ അടുത്തേക്കുപ്രവേശിക്കുകയുള്ളു. പാാപികളായ നമ്മുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്കു ഉയരാത്തതു പാപമാകുന്ന ഒരു വലിയ കവചം നമ്മേമൂടിയിരിക്കുന്നതുകൊണ്ടാണു.അതാണു ഏശയാ പറഞ്ഞതു നിന്‍റെ പാപം നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു.എന്നാല്‍ പരിശുദ്ധന്മാരുടെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചു ഉയരുന്നു.


എന്തെങ്കിലും ഒരു പ്രമേയം നമ്മേ മനസിലാക്കാന്‍ വേണ്ടി ബൈബിളില്‍ പറയുന്നതു മാനുഷീകമായരീതിയില്‍ അതിനെ വിശകലനം ചെയ്താല്‍ തെറ്റിപോകും . ഒരു സൈയിന്റ്റിഫികു മെതേഡില്‍ അധവാ ശാസ്ത്രീയമായരീതിയല്‍ ബൈബിള്‍ വിശകലനം ചെയ്താല്‍ സത്യത്തില്‍ നിന്നും അകന്നുപോകും , ദൈവത്തില്‍ നിന്നും അകന്നുപോകും.

" ഈ എളിയ സഹോദരനു ചെയ്തപ്പോഴോക്കെ എനിക്കു തന്നെ ചെയ്തു " എന്നു പറഞ്ഞതു നിനക്കു നിന്‍റെ ദൈവത്തിനു ഒന്നും തന്നെ നേരിട്ടു ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണു. നീ ദൈവത്തിനു ദാഹജലം കൊടുക്കും. ഭക്ഷണം കൊടുക്കും.ഉടുക്കാന്‍ കൊടുക്കും പാര്‍ക്കാന്‍ സ്ഥലം കൊടുക്കും. ഇതൊക്കെ നിന്‍റെ സഹോദരനില്‍ കൂടെ മാത്രമേ സാധിക്കു. കാരണംദൈവം അപരിമേയനാണു. നീ പരിമിതിയുള്ളവനുമാണു.

അഹറോന്‍റെ ഭാര്യയുടെ കുഷ്ടം മാറിയതും മോശ പ്രര്‍ത്ഥിച്ചപ്പോഴാണു. മാാരകരോഗങ്ങളും സ്ര്‍പ്പദംശനവും അതുപോലെ എന്തെല്ലാം മോശയുടെ മാധ്യസ്ഥം കൊണ്ടു ദൂരീകരിക്കുന്നു.പ്രവാചക്ന്മാരുടെയും നീതിമാന്മാരുടെയും പ്രാര്‍ത്ഥനക്കു വിലയുണ്ടു.രോഗങ്ങള്‍ സുഖപ്പെടുത്താനും ,പിശാചുക്കളെ ഒഴിവാക്കാനും, പാപങ്ങള്‍ മോചിക്കാനും ഒക്കെ അപ്പസ്ഥോലന്‍മ്മാര്‍ക്കു അധികാരം കൊടുത്തില്ലെ ? എന്തിനു മരിച്ചവരെ വരെ ഉയർപ്പിച്ചില്ലെ ?

വിശൂദ്ധന്മാര്‍ ജനത്തെ ദൈവത്തില്‍ നിന്നും അകറ്റി തങ്ങളീലേക്കു അടുപ്പിക്കുന്നോ ?

പരിശുദ്ധകന്യാമറിയവും വിശുദ്ധന്മാരും ദൈവത്തില്‍ നിന്നു അകറ്റുന്നവരല്ല പിന്നെയോ ദൈവത്തിലേക്കു നമ്മേ നയിക്കുന്നവരാണു.

ദൈവത്തോടു ചേര്ന്നു നില്ക്കുന്ന ഒരാള്‍ക്കു മറ്റൊരാള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ സാധിക്കും
" നീതിമാന്‍മാരുടെ പ്രാര്ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണു "
(യാക്കോബ് 5:16 )

വിശുദ്ധപൌലോസ് തനിക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ മറ്റുള്ളവരോടു അപേക്ഷിക്കുന്നു
( റോമാ.15:30 , എഫേ.6:18 , തെസേ 5:25 )

മോശയുടെ മാധ്യസ്ഥ പ്രാര്ത്ഥനവഴി ദൈവം ഇസ്രായേല്‍ ജനത്തോടു മരുഭൂമിയില്‍ വെച്ചു കരുണ കാണിച്ചു . ( സങ്കീ.106:23 , സംഖ്യ.11 :10 -- )

എന്‍റെ ദാസനായ ജോബു നിങ്ങള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കും.ഞാന്‍ അവന്‍റെ പ്രാര്ത്ഥന സ്വീകരിച്ചു നിംഗളുടെ ഭോഷത്തത്തിനു നിംഗളെ ശിക്ഷിക്കുകയില്ല.
( ജോബു .42:8 )

വിശുദ്ധരിലൂടെ ദൈവശക്തിയാണു വിളമ്പരം ചെയ്യപ്പെടുന്നതു (അപ്പ.5:15-16 )

"പൌലോസിന്‍റെ ശരീരസ്പര്‍ശമേറ്റ തൂവാലകളും, അംഗവസ്ത്രങ്ങളും രോഗികളുടെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ രോഗികള്‍ സുഖം പ്രാപിക്കുകയും, അശുദ്ധാത്മാക്കള്‍ അവരില്‍ നിന്നു പുറത്തുവരികയും ചെയ്തിരുന്നു ".( അപ്പ.19:12 )

മരിച്ചവിശുദ്ധര്‍ ദൈവസന്നിധിയില്‍ മാലാഖാമാരെപ്പോലെയാണു.(മത്ത.22:30-32 )
മാലാഖാമാര്‍ മനുഷ്യര്‍ക്കുവേണ്ടി മാധ്യസ്ഥം ( തോബി.12:12 ) അതുപോലെ വിശുദ്ധര്‍ക്കും സാധിക്കും.

"നില്ക്കുവാന്‍ ഇശ്ചിക്കുന്നവര്‍ക്കു വിശുദ്ധരുടെയും മാലാഖമാരുടേയും സമ്രക്ഷണത്തിനു കുറവുണ്ടാകുകയില്ല. ( വി.ഹില്ലാരി )

പിതാക്കന്മാരുടെ കാഴ്ച്ചപ്പാടുകള്‍ പരിശോധിച്ചാല്‍

വി.ജറോം

"ശ്ളീഹന്മാര്‍ക്കും രക്തസാക്ഷികള്‍ക്കും അവര്‍ ലോകത്തിലായിരുന്നപ്പോള്‍ മറ്റുള്ലവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാമായിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ തങ്ങളുറ്റെ കിരീടങ്ങള്‍ നേടിയതിനു ശേഷം എത്രയോകൂടുതല്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുവാന്‍ സാധിക്കും.മോശ അറുനൂറായിരം ഭടന്മാര്‍ക്കു ദൈവത്തില്‍ നിന്നും പാപമോചനം നേടികൊടുത്തു. സ്തേപ്പാനോസ് തന്‍റെ മര്‍ദിതര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചു. ഇപ്പോള്‍ അവര്‍ ക്രിസ്തുവിനോടുകൂടി സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ അവരുറ്റെ പ്രാര്ത്ഥനക്കു ശക്തികുറയുമോ ? വി.പ്പൌലോസിന്‍റെ പ്രാര്ത്ഥനവഴി കപ്പലപകടത്തില്‍ പെട്ട 276 ആളുകള്‍ രക്ഷപ്രാപിച്ചു. മരണശേഷം അദ്ദേഹം ഈ ലോകത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ ഒരക്ഷരം പോലും ശബ്ദിക്കില്ലെന്നോ ? "


ജറുസലേമിലെ വി.സിറില്‍ (313 - 386 )

"നമ്മള്‍ പൂര്വപിതാക്ക്ന്മാരുടേയൂം പ്രവാചകന്മാരുടേയും ശ്ളീഹന്മാരുടേയും രക്തസാക്ഷികളുടേയും പ്രാര്ത്ഥനയാചിക്കുന്നു.അവരുടെ പ്രര്ത്ഥനകളും മാധ്യസ്ഥവും വഴി നമ്മുറ്റെ പ്രാര്ത്ഥന്‍ ദൈവം സ്വീകരിക്കുവാന്‍ "

വി.ജോണ്‍ ക്രിസോസ്റ്റം. (344 -407 )

" ദൈവം നിന്നെ ശിക്ഷിക്കുന്നതായി കാണുന്നുവെങ്കില്‍ ദൈവത്തിന്‍റെ ശത്രുക്കളുടെ പക്കത്തിലേക്കു ഓടിപോകാതെ അവിടുത്തെ സ്നേഹിതന്മാരായ രക്തസാക്ഷികളുടേയും വിശുദ്ധരുടേയും സഹായം അപേക്ഷിക്കുക. "

ഇതില്‍ നിന്നെല്ലാം നാം മനസിലാക്കേണ്ടതു പഴയനിയമത്തിലും, പുതിയനിയമത്തിലും , ആദിമസഭയിലും എല്ലാം വിശുദ്ധന്മാരുടെ പ്രാര്ത്ഥനക്കു ഫലമുണ്ടെന്നും അവരുടെ പ്രാര്ത്ഥനാസഹായം അപേക്ഷിക്കുന്നതു ദൈവത്തിനു ഇഷ്ടമാണെന്നുമാണു.

പരിശുദ്ധകന്യാമറിയത്തിന്‍റെയും വിശുദ്ധന്മാരുടേയും ശുദ്ധിമതികളുടേയും രക്തസാക്ഷികളുടെയും ,പ്രവചകന്മാരുടേയു, പിതാക്ക്ന്മാരുടേയും പ്രാഅര്ത്ഥന നമുക്കു കോട്ടയായിരിക്കടേ ! ആമ്മീന്‍  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...