Thursday 11 June 2015

ബൈബിള്‍ വിജ്ഞാനീയം: ബൈബിള്‍ മലയാള ഭാഷയില്‍

ഹീബ്രുവിലും ഗ്രീക്കിലും എഴുതപെട്ട വി.ഗ്രന്ഥം ജനങ്ങള്‍ക്കു മനസിലാകുന്ന ലത്തീനിലേക്കും,സുറിയാനിയിലേക്കും തര്‍ജിമചെയ്തതു കത്തോലിക്കാസഭതന്നെയാണു. ഇതിനുപുറമേ കോപ്റ്റിക്കു, ബോഹാറിക്കു, ഗോഥിക്കു, അര്മേനിയന്‍ ,എത്യോപ്യന്‍ , ജോര്‍ജ്യന്‍ , സ്ളാവിക്കു, എന്നീഭാഷകളിലേക്കു ആറാം നൂറ്റാണ്ടായപ്പോഴേക്കും, തര്‍ജിമകള്‍ തയ്യറായിരുന്നു.

Old Testament, New Testament,  എനിവയില്‍ കാണുന്ന Testament (നിയമം ) എന്നപദം ലത്തീനില്‍ ടെസ്റ്റമേന്തും (Testamentum )  ഗ്രീക്കില്‍ ഡയാതേക്കേ (Diatheke) .  ഹീബ്രുവില്‍ ബെറീത്തു (Berith )എന്നുമാണു. ( ദൈവവും മനുഷ്യനും തമ്മില്‍ നടത്തിയ് ഉടമ്പടിയാണെല്ലോ ഇതിലെ പ്രതിപാദ്യവിഷയം .

തമിഴില്‍ വി.ഗ്രന്ഥ വിവര്ത്തനം 

1706 ല്‍ ഇന്‍ഡ്യയില്‍ എത്തിയ ബര്ത്തലോമേവൂസ്  സിഗന്‍ ബാള്‍ഗു വര്ഷങ്ങള്‍കൊണ്ടു പുതിയ നിയമം തമിഴിലേക്കു വിവര്ത്തനം ചെയ്തു 1714 - 15 ല്‍ പുറത്തിറക്കി. 



ബൈബിള്‍ മലയാള ഭാഷയില്‍ 

വചനസന്ദേശം ജനനള്‍ക്കു എത്തിച്ചുകൊടുക്കുന്നതിന്‍റെ ആദ്യപടിയാണു അവരവരുടെ മാത്രു ഭാഷയില്‍ അതു എത്തിച്ചുകൊടുക്കുകയെന്നതു .
" ഈ സംസാരിക്കുന്നവര്‍ എല്ലാം ഗ്അലീലിയര്‍ അല്ലേ ?നാമെല്ലാവരും താന്താങ്ങളുടെ മാത്രു ഭാഷയ്ഇല്‍ ശ്രവിക്കുന്നതെങ്ങനെ ? "  ( അപ്പ. 2:8 )

കത്തോലിക്കാസഭ എന്നും വി.രന്ഥ തര്‍ജിമയെ പ്രോല്സാഹിപ്പിച്ചിരുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകള്‍
" വിശ്വാസികളുടെ ഉപയോഗത്തിനും ഉപകാരത്തിനും ദൈവവചനത്തിന്‍റെ മെച്ചപ്പെട ഗ്രഹണത്തിനും വേണ്ടി വി,ഗ്രന്ഥം തര്‍ജിമചെയ്യുന്നതില്‍ നിന്നു തെന്ത്രോസ് സുനഹദോസിന്‍റെ കല്പഇരുന്നു. ന വിലക്കിയിട്ടില്ല. നമുക്കു അറിയാവുന്നതുപോലെ സഭാധികാരികളുടെ അനുമതിയോടെ പലരാജ്യങ്ങളിലും ഇപ്രകാരമുള്ല തര്‍ജിമകള്‍ നടന്നിട്ടുണ്ട്.
വി.ജറോം , ഗ്രീക്കില്‍ എഴുതപ്പെട്ട വി.രന്ഥം അന്നത്തെ ജനനള്‍ക്കു പൊതുവേ അറിയാമായിരുന്ന ലത്തീനിലേക്കുതര്‍ജിമചെയ്ഹതു ഡമാസൂസ് മാര്‍പാപ്പായുടെ നിര്‍ദേശപ്രകാരമായിരുന്നു.


മലയാളബൈബിള്‍ 

മലയാളത്തിലേക്കുള്ള ബൈബിള്‍ വിവര്ത്തനത്തെപറ്റിപറയുമ്പോള്‍ പ്രൊട്ടസ്റ്റാന്‍റ്റു കാരുടെ സംഭാവനയും മറക്കാന്‍ പറ്റില്ല.

പണ്ടുകാലത്തു മലയാളത്തില്‍ വി. രന്ഥത്തിന്‍റെ തര്‍ജിമ ലഭ്യമല്ലായിരുന്നു. എന്നാല്‍ ഭാഗീകമായ വിവര്ത്തനം ലഭ്യമായിരുന്നു . 14 ആം നൂറ്റാണ്ടുമുതല്‍ തന്നെ മാര്തോമ്മാക്രിസ്ത്യാനികള്‍ വി.കുര്‍ബാനക്കു മലയാളത്തില്‍ ഉള്ള വിവര്ത്തനം വായിച്ചിരുന്നു.
അകത്തോലിക്കാവിവര്ത്തനം

ബെന്‍ചമിന്‍ ബെയിലി ചാത്തുണ്ണിമേനോന്‍ തുടങ്ങിയ ഭാഷാപണ്ഡിതരുടെയും മറ്റും സഹായത്തോടെ പുതിയനിയമം തജിമതെയ്തു 1829 ല്‍ കൊട്ടയം സെമിനാരിയില്‍ അച്ചടിച്ചു പുറത്തിറക്കി. ഇതായിരുന്നുകേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകവും മലയാള ബൈബിള്‍ തര്‍ജിമയും. 1841ലായിരുന്നു വി.ഗ്രന്ഥം മലയാളത്തില്‍ പൂര്ണമായും ലഭ്യമായതു. ഇതു തിരുവിതാംകൂര്‍ ഭാഗത്തുള്ലവര്‍ക്കായിരുന്നു. എന്നാല്‍ വടക്കന്‍ മലയാളത്തില്‍ അച്ചടിച്ചതു ജര്മന്‍ മിഷനറിയായ ഹെര്മ്മന്‍ ഗുണ്ടര്‍ട്ടു പുതിയനിയമത്തിനു 1841 മുത്ല്‍ 45 വരേയും  പിന്നീടു 59 വരെകൊണ്ടു പ്രബോധനഗ്രന്ധങ്ങളും ,പ്രവാചകഗ്രന്ധങ്ങളും പുറത്തിറക്കി. അങ്ങനെ കേരളത്തില്‍ രണ്ടു പരിഭാഷകള്‍ ഉണ്ടായി.

ആദ്യത്തെ മലയാള കത്തോലിക്കാ ബൈബിള്‍ ( മഞ്ഞുമ്മല്‍ വിവര്ത്തനം )
1874 മുതല്‍ മഞ്ഞുമ്മല്‍ കേദ്രമായി വളര്ന്നുവന്ന നിഷ് പാദുക കര്മ്മലീത്താമൂന്നാം സഭയിലെ അംഗങ്ങളാണു കത്തോലിക്കരുടെ ആദ്യത്തെ മലയാള ബൈബിള്‍ വിവര്ത്തനം നടത്തിയതു. മൈക്കിള്‍ പുത്തന്‍ പറമ്പില്‍ അച്ചനാണു വിവര്ത്തനത്തിന്‍റെ മുഖ്യ ശ്ല്പ്പി.
മഞ്ഞുമ്മല്‍ വിവര്ത്തനത്തിന്‍റെ അവസാനഭാഗത്തു പ്രധാന സ്ംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടു. യേശുപറഞ്ഞൌപമകളുടെ വിവരപട്ടികയും, നലുസുവിശേഷങ്ങളിലും അപ്പസ്തോലപ്രവര്ത്തനത്തിലുമുള്ള വാക്യങ്ങളുടെ എണ്നവും കൊടുത്തിട്ടുണ്ടു, മഞ്ഞുമ്മല്‍ പരിഭാഷയിലുള്ലതുപോലെ വ്യഖ്യാനസംബന്ധമായ  അടിക്കുറിപ്പുകള്‍ ഉള്ള മറ്റോരു മലയാള പരിഭാഷ ഇതുവരെ ഉണ്ടായിട്ടില്ല. വ്യാഖ്യാനനളുടെ സാന്നിധ്യം കൊണ്ടു 435 പേജുകളിലാണു ഇതു പ്രസിദ്ധീക്രുതമായതു,

വായനക്കാര്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവയും അവരില്‍ ആശയകുഴപ്പമുണ്ടാക്കാവുന്നതുമായ ഭാഗം വിശദീകരണക്കുറിപ്പുകൊടുക്കുന്നുണ്ടു. 

( കടപ്പാടു  "ബൈബിളും കേരളവും " ഫാ.ഡേവിഡ് നെറ്റിക്കാടന്‍. )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...