തലീത്താ കൂം " ( ബാലികേ എഴുനേല്ക്കുക )
മുകളിലേക്കു
നോക്കാത്ത ഒരു മ്രുഗമുണ്ടെന്നാണു പറയപ്പെടുക . എന്നാല്‍ അതു മുകളിലേക്കു
നോക്കുന്ന ഒരു അവസരമെന്നു പറയുന്നതു തലക്കു അടികിട്ടണം. തലക്കു
അടികിട്ടിയാല്‍ അതു മുകളിലേക്കു നോക്കും.
മനുഷ്യരും പലപ്പോഴും അങ്ങനെതന്നെയാണു.
ദൈവത്തെകുറിച്ചോ ദൈവീകകാര്യങ്ങളിലോ ഒരുചിന്തയുമില്ലാത്തവര്‍ വലിയ ആപത്തു വരുമ്പോളാകാം അവര്‍ ദൈവത്തെ കുറിച്ചു ഓര്‍ക്കുക.
ജയ് റോസ് അതിനു ഒരു ഉദാഹരണമാണു. സിനഗോഗുകളില്‍ പലപ്പോഴും ഏശുവിനു എതിരായി പ്രവര്ത്തിക്കുന്നവരായിരുന്നു സിനഗോഗ് അധികാരികള്‍

അരാണു സിനഗോഗ് അധികാരി ?
സിനഗോഗിന്‍റെ
ഭരണം നടത്തുന്നതു ഒരു കൌണ്സില്‍ ആണു .അതിന്‍റെ തലവനാണു സിനഗോഗ് അധികാരി .
യേശു ശാബതില്‍ രോഗ ശാന്തി നല്കുന്നതിനേയും എല്ലാം എതിര്ത്തിരുന്നവര്‍
ഇവരൊക്കെയാണു. ഒരിക്കലും യേശുവിന്‍റെ സഹവര്ത്തിത്വം ആഗ്രഹിക്കാത്തവരെന്നു
പറയാമായിരിക്കും .അവര്‍ യേശു ദൈവപുത്രനാണെന്നോ ദൈവമാണെന്നോ
വിശ്വസിക്കാത്തവരായിരുന്നു ഇവര്‍.
തലക്കു അടികിട്ടിയപ്പോള്‍ മുകളിലേക്കു നോക്കി.
ജയ് റോസെന്നാല്‍ പ്രകാശിതന്‍ പ്രകാശം ലഭിച്ചവനെന്നാണു അര്ത്ഥം
യേശുവുമായി
അടുത്തപ്പോഴാണു അവന്‍റെപേരിനുപോലും അര്ത്ഥം ഉണ്ടായതെന്നു പറയാമായിരിക്കും.
അയാളുടെ കൊച്ചുമകള്‍ ക്ലശലായ രോഗം പിടിപെട്ടു മരിക്കാറായപ്പോഴാണു അയാള്‍
യേശുവിന്‍റെ കാല്ക്കല്‍ വീണു തന്‍റെ മകളുടെമേല്‍ കൈകള്വെയ്ക്കണമെന്നു
അപേക്ഷിക്കുന്നതു, (മര്‍കോ.5:22 ) . യേശു അയാളുടെ ഭവനത്തില്പ്ര്വേശിച്ചു
പത്രോസും ,യോഹന്നാനും, യാക്കോബും ,കുട്ടിയുടെ മാതാപിതാക്കളും മാത്രം
മുറിയില്‍ കടന്നു യേശു ബാലികയുടെ കയ്യില്‍ പിടിച്ചു പറഞ്ഞതാണു .ബാലികേ
എഴുനേല്ക്കുക.
തലീത്താ കൂ ( മര്‍ക്കോ.5 : 41 ) തല്‍ക്ഷണം അവള്‍ എഴുനേറ്റു.
അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ യേശു പറഞ്ഞു.

നമ്മളും
പലപ്പോഴും ഈ ജയ് റോസിനെപ്പോലെയാണു. ജീവിതയാത്രയില്‍ ദൈവത്തെയോ
ദൈവികകാര്യങ്ങളിളോ ശ്ര്‍ദ്ധിക്കാന്‍ കഴിയാതെ നെട്ടോട്ടം ,കുറിയോട്ടം
ഓടുമ്പോഴാകാം ഒരു അടികിട്ടുക, അപ്പോള്‍ കണ്ണുതുറക്കും ജയ് റോസ്
പോയതുപോലെപോയി ഏശുവിന്‍റെ കാല്ക്കീഴില്‍ വീഴും .വിശ്വാസത്തോടേ യേശുവിനെ
സമീപിച്ചാല്‍ ഒരിക്കലും യേശു നമ്മേ ഉപേക്ഷില്ലില്ല.
ജയ് റോസിന്‍റെ ഭവനത്തിലേക്കുള്ളയാത്രയിലാണു ആ രക്തസ്രാവക്കാരി സ്ത്രീയും സൌഖ്യം പ്രാപിക്കുന്നതു.
No comments:
Post a Comment