Saturday 27 June 2015

ഓര്‍ത്തഡോക്സ് സുറിയാനി കത്തോലിക്കര്‍!!

“ മലങ്കരസഭയുടെ തനിമയും പൈത്രുകവും കാത്തു സൂക്ഷിച്ചുകൊണ്ടു കാതോലിക കൂട്ടായ്മക്കു നേത്രുത്വം കൊടുക്കുവാന്‍ ശ്രമിച്ച മാര്‍ ഈവാനിയോസ് തിരുമേനി റോമുമായുള്ള ഐക്യ അന്വേഷണശ്രമങ്ങളുടെ മധ്യേ ഈ നാമമാണു നിര്‍ദേശിച്ചതു.ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പ്രതിരൂപമെന്ന നിലയില്‍ തന്റെ സമൂഹത്തേയും കാണുകയെന്നതായിരുന്നു ഇതിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചതു. ആകയാല്‍ മലങ്കരകത്തോലിക്കാസഭക്കു ലഭിച്ചിരിക്കുന്ന ഒര്ത്തഡോക്സിയുടേയും ,സര്‍വത്രീകതയുടേയും ഇടയിലെ പാലമായിരിക്കുകയെന്ന ദ്വിവിധവിളിയേ ദ്യോതിപ്പിക്കുമാറു ഈപേരു വീണ്ടെടുക്കുന്നതിനും അതോടൊപ്പം അതുള്‍ കൊള്ളുന്ന ദൌത്യം നിര്‍വഹിക്കുന്നതിനും അവര് തയാറാകണം …കത്തോലിക്കാസഭയിലായിരിക്കുക എന്നതുകൊണ്ടു മറ്റു പലതും സ്വീകരിക്കണമെന്ന ചിന്തക്കു പ്രാധാന്യം നല്കി . തന്മൂലം യധാര്‍ത്ഥ കത്തോലിക്കരായിരിക്കുവാനായി പൌരസ്ത്യ – മലങ്കര സഭാപാരമ്പര്യങ്ങളില്‍ പലതും മലങ്കരകത്തോലിക്കാസഭ ബലികഴിച്ചുവെന്നതാണു സത്യം .

ഭരണ സംവിധാനം പൌരസ്ത്യസഭാപാരമ്പര്യ പ്രകാരമുള്ള സിനഡല്‍ സംവിധാനത്തോടുകൂടി അംഗീകരിച്ചുകിട്ടുന്നതിനു അഭിവന്ദ്യ മാര്‍ ഈവാനിയോസ് മെത്രാപോലീത്താ ശ്രമിച്ചുവെങ്ങ്കിലും അതിനു സാധിക്കാതെ പാശ്ചാത്യ്അ ഭരണ സംവിധാനം സ്വീകരിക്കേണ്ടിവന്നു. ആരാധനാക്രമത്തിലും പലവിധവ്യതിയാനങ്ങള്‍ സംഭവിക്കുകയും ലത്തീന്‍ സഭയുടേതായ പല ഭക്താഭ്യാസങ്ങളും മലങ്കരകത്തോലിക്കാസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു . അന്നു മലങ്കരസഭയേ സേവിക്കാന്‍ മുന്‍പോട്ടുവന്ന മലബാര്‍ സഭയിലെ വൈദീകരിലൂടെയാണു പ്രധാനമായും ഈലത്തീന്‍ സമ്പ്രദായരീതികള്‍ സഭയില്‍ അവതരിപ്പിക്കപെട്ടതു “ ( മലങ്കര കത്തോലിക്കാ സഭയുടെ വ്യക്തിത്വം പേജ് 98 – 99 )


കാലക്രമത്തില്‍ ഈ ലത്തീനീകരണം മാറ്റി തനിമവീണ്ടെടുക്കാനുള്ള ഉപദേശം
റോമില്‍ നിന്നുതന്നെ ലഭിച്ചു. പൌരസ്ത്യ തിരുസംഘത്തിന്‍റെ ഉപദേശം .

പൌരസ്ത്യ സഭാപാരമ്പര്യങ്ങളും മലങ്കരസഭാവ്യക്തിത്വവും സമ്രക്ഷിച്ചുകൊണ്ടു തങ്ങളുടെ പ്രത്യേകമായ വിളിയില്‍ മുന്നേറുവാന്‍ റോമിലെ പൌരസ്ത്യ തിരുസംഘം മലങ്കരകത്തൊലിക്കാ സഭയെ ഉപദേശിച്ചതായി രേഖകള്‍ ഉണ്ടു.

പുനരൈക്യാനന്തരം ഈ സഭയില്‍ ഉണ്ടായ ലത്തീന്‍ സ്ംബ്രദായവല്ക്കരണ പ്രവണതകളെ നിയന്ത്രിച്ചു സഭാവ്യ്ക്തിത്വം വീണ്ടെടുക്കാന്‍ 1957 ഫെബ്രുവരി 25 നു മലങ്കര കത്തോലിക്കാ മെത്രാന്മാര്‍ക്കയച്ച ഒരു കത്തിലൂടെ ആവശ്യ്പ്പെട്ടു.
" ചില വന്ദ്യ വൈദികമേലധ്യക്ഷന്മാരുടെ നേത്രുത്വത്തില്‍ മലങ്കര സുറിയാനി റീത്തില്‍ പെട്ട വിശ്വാസികളുടെ ഗണ്യമായ ഒരു സ്ംഘം കത്തോലിക്കാസഭയുമായി പുനരൈക്യ്പെട്ടകാലം മുതല്‍ ഈ റീത്തു അന്യൂനമായി പാലിക്കപെടുന്നതിനു ആവശ്യമായ വിശദമായ അനുശാസനങ്ങള്‍ തിരു സിംഹാസനം ശുഷകാന്തിയോടുകൂടി നല്കിയിട്ടുണ്ടു അപ്പസ്തോലിക സിംഹാസനവുമായി ഉണ്ടായ പുനരൈക്യ്ത്തിനു ശേഷം കഴിഞ്ഞ 25 വര്ഷത്തിനുള്ളില്‍ ഈ റീത്തിനു അന്യമായ ചില ആചാര മര്യാദകള്‍ കടന്നുകൂടിയിട്ടുണ്ടു. ആകയാല്‍ ഈ റീത്തിനെ പൂര്‍വീക പവിത്രതയിലേക്കു കൊണ്ടുവരുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കൂക ആവശ്യ്മായിതീര്ന്നിരിക്കുന്നു.

വീണ്ടും 1958 മെയ് 28 നു അതേ തിരുസംഘം ആര്‍ച്ചു ബിഷപ്പു ബെനെഡിക്ടു മാര്‍ ഗ്രീഗോറിയോസിനെഴുതിയ കത്തില്‍ പറയുന്നു.
" എല്ലാറ്റിലുമൂപരി ,വെറും ഉഹാപോഹങ്ങള്‍ ആസ്പദമാക്കി ,യധാര്ത്ഥ റീത്തിനന്യമായ മാറ്റങ്ങള്‍ മലങ്കരയില്‍ വരുത്തുവാന്‍ അനുവദിച്ചാല്‍ മലങ്കര ഒര്ത്തഡോക്സുകാരുടെ പുശ്ചത്തിനു പാത്രമാകുന്ന ഒരു സങ്കരറീത്തായി അതു തീരും. പൌരസ്ത്യ സഭകളെപറ്റിയുള്ള പ്രബോധനത്തിനു പ്രത്യക്ഷത്തില്‍ അതു എതിരാവുകയും ചെയ്യും " ( മലങ്കരകത്തോലിക്കാസഭയുടെ വ്യക്തിത്വം പേജ് 102 - 103 )

അതുകൊണ്ടു മലങ്കരകത്തോലിക്കാസഭയുടെ പ്രത്യേകമായ വിളി പൂര്ണമാക്കുവാന്‍ അതിന്‍റെ വ്യക്തിത്വവും തനിമയും സമ്രക്ഷിച്ചുകൊണ്ടു മുന്നേറേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയും ലത്തീന്‍ സഭയും ഒന്നാണെന്ന തെറ്റിധാരണ നീക്കുവാനും സഭൈക്യ്ത്തിലൂടെ തങ്ങളുടെ പാരമ്പര്യങ്ങള്‍ നഷ്ടപ്പെടുകയില്ലെന്നു മറ്റു സഭകളെ ബോധ്യ്പ്പെടുത്തുവാനും ഈ ശ്രമം അനുപേക്ഷണീയംത്രെ !


അപ്പോള്‍ മാത്രമേ ഓര്ത്തഡോസിയേയും സാര്‍വത്രീകതേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി, പാലമായി, മാധ്യസ്ഥനായി, വര്ത്തിക്കുവാന്‍ മലങ്കര കത്തോലിക്കാസഭക്കു കഴിയൂ . കാരണം കത്തോലിക്കാസഭയുടെ കൂട്ടായ്മയിലായതുകൊണ്ടു കത്തോലിക്കാസഭയുമായും ,ഒര്ത്തഡോക്സു സഭയുടെ ഒരു പാരലല്‍ സഭയായതുകൊണ്ടു ഒര്ത്തഡോക്സു സഭയുമായും ബന്ധ പ്പെടാന്‍ മലങ്കര കത്തോലിക്കാസഭക്കു കഴിയുന്നിടത്തോളം മറ്റു ഒരു സഭ്ക്കുമില്ല. അതിനാല്‍ മലങ്കരസഭ ലത്തീന്‍ അടിമത്വത്തിലാണെന്നുള്ള ഓര്ത്തഡോക്സു കാരുടെ തെറ്റായ ധരണക്കു വിരാമമിടേണ്ടതും അങ്ങനെയല്ലന്നു തെളിയിക്കാനും നമുക്കു കഴിയണം .

അതിനാണു 50 തു , 60 തു കാലയളവില്‍ എല്ലാപള്ളികളില്‍ നിന്നും എല്ലാരൂപങ്ങളും തൂങ്ങപെട്ട കുരിശും വന്ദ്യ അത്തനാസിയോസ് പിതാവു ഉണും ഉറക്കവുമില്ലാതെ അഹോരാത്രം എല്ലാ പള്ളികളിലും സ്വയം പോയി വേണ്ടതെല്ലാം ചെയ്തതു. അന്നും വലിയ എതിര്‍പ്പൂണ്ടായിരുന്നു. ചങ്ങനാശേരില്‍ നിന്നും വന്ന അച്ച്ന്മാര്‍ ധാരാളം ഉണ്ടായിരുന്നു.

ഭ്ക്താഭ്യാസങ്ങള്‍ വ്യക്തിഗതമാണു . വ്യക്തി സ്വാതന്ത്ര്യത്തില്പെടുന്നകാര്യമാണു. അതുവേണ്ടെന്നു പറയില്ല. പക്ഷേ മലങ്കരയുടെ യാമപ്രാര്ത്ഥനയും എല്ലാം കഴിഞ്ഞിട്ടു മറ്റു ഭക്താഭ്യാസങ്ങള്‍ വേണ്ടവര്‍ ചെയ്യണം . ദൈവത്തിംഗ്ലേക്കു അടുക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം .മലങ്ങരയുടേതുവേണ്ടെന്നു വയ്ക്കാന്‍ പാടില്ലെന്നുമാത്രം

( അര്‍ക്കെങ്കിലും വെടിവയ്ക്കണമെങ്കില്‍ മുഴുവന്‍ വായിച്ചിട്ടെ ആകാവൂ )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...