Friday 19 June 2015

സഭ കുര്‍ബാനയെ കെട്ടിപടുക്കുന്നു .കുര്‍ബാന സഭയെ കെട്ടിപടുക്കുന്നു

" The Church makes the Eucharist  and the Eucharist makes the Church "

" സഭ കുര്‍ബാനയെ കെട്ടിപടുക്കുന്നു .കുര്‍ബാന സഭയെ കെട്ടിപടുക്കുന്നു ."

" Corpus Christi "  എന്ന ലേഖനം എഴുതികഴിഞ്ഞപ്പോള്‍ പലരുടേയും പ്രതീകരണം കണ്ടു. വളരെ വികലമായ രീതിയില്‍ കുര്‍ബാനയെക്കുറിച്ചും ,ആരാധനയെ കുറിച്ചും ഉള്ള പ്രതീകരണങ്ങള്‍ കാണുകയുണ്ടായി.

പെരിയ ബഹുമാനപെട്ട ഗിവര്‍ഗീസ് പണിക്കരച്ചന്‍.

ആരാധനയെ കുറിച്ചും കുര്‍ബാനയെ പറ്റിയും പലരും പഠിപ്പിച്ചിട്ടുണ്ടെങ്ങ്കിലും ഇന്നും എന്‍റെ മനസില്‍ തങ്ങിനില്ക്കുന്നതു ബ.പണിക്കരച്ചന്‍റെ ക്ളാസുകളാണു. അദ്ദേഹത്തിന്‍റെ പുസ്തകവും എന്നെ സ്വാധീനിച്ചിട്ടുണ്ടു. അദ്ദേഹത്തിന്‍റെ കാഴ്ച്ചപാടുകള്‍ വിവരിക്കാന്‍ ശ്രമിക്കാം. 

ഇതു ആര്‍ക്കെങ്ങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ ക്രുതാര്‍ത്ഥനാണു .

ആത്മാവിലും സത്യത്തിലുമുള്ള ആരാധന
സമരിയാക്കാരി സ്ത്രീയോടാണു യേശു ഈ സത്യം വെളിപ്പെടുത്തിയതു. (യൊഹ.4:24 )
യേശുതന്നെ വെളിപ്പേടുത്തിയതിനാല്‍ ഇതുതന്നെയാണു ക്രിസ്തീയ ആരാധന.
ആതമാവിലുള്ള ആരാധനകൊണ്ടു ഉദ്ദേശിക്കുന്നതു ദൈവമക്കളെപ്പോലെ ആരാധിക്കുക. മക്കള്‍ പിതാവിനോടു സംസാരിക്കുന്ന സ്വാതന്ത്ര്യത്തില്‍ സംഭാഷണം നടത്തുക, പാപം ചെയ്യുന്നതിനുമുന്‍പുണ്ടായിരുന്ന ആസ്വാതന്ത്ര്യം പാപത്തോടെ നഷ്ടമായി. ( ഉല്പ.3:8 )
" ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവമക്കളാണു .................  ........ ( റോമാ.8: 14 - 16 )
ചുരുക്കത്തില്‍ ദൈവമക്കളേപ്പോലെ പ്രാര്ത്ഥിച്ചാലെ ക്രിസ്തീയ ആരാധനയാകുകയുള്ളു. അതിനു ആത്മാവാണു നമ്മേ സഹായിക്കുക.
" നമ്മുടെ ബലഹീനതയില്‍ ആത്മാവാണു നമ്മേ സഹായിക്കുക ( റോമ.8:26 )

മാമോദീസാമൂലം ഈ ഭാഗ്യം നമുക്കുലഭിക്കുന്നു. ദൈവമക്കള്‍ !
"തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം  ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്കി. " ( യോഹ, 1: 12 )



സത്യത്തിലുള്ള ആരാധന

യേശുതന്നെയാണു സത്യം . 
ക്രുപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴിയുണ്ടായി  ( യോഹ .1:17 )
യേശു തന്നെയാണു വഴിയും സത്യവും ജീവനും   ( യോഹ. 14: 6 )

യഥാര്ത്ഥമായ അരാധന .
ശ്ളീഹാപറയുന്നു. " നിനളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി അര്‍പ്പിക്കുവിന്‍ ഇതായിരിക്കണം നിംഗളുടെ യഥാര്ത്ഥമായ ആരാധന . " ( റോമാ. 12 : 1 )

അരാധന അനുഭവത്തില്‍ നിന്നുമാണു ഉണ്ടാകുന്നതു .                 അനുഭവത്തിലേക്കു വരാന്‍ അവള്‍ക്കു  കഴിഞ്ഞതുപോലെ നമുക്കും കഴിയണം 
യാക്കോബൊന്‍റെ കിണറ്റിന്‍ കരയില്‍ വെച്ചാണു സമരിയാക്കാരി യേശുവിനെ കണ്ടെത്തിയതു. അവള്‍ കര്ത്താവിനെ രക്ഷകനും നാഥനുമായി അനുഭവിച്ചറിഞ്ഞു .അതുവഴി അവള്‍ യധാര്ത്ഥ ആരാധനയുടെ അനുഭവത്തിലേക്കു കടന്നുവന്നു.
അദ്യം അവള്‍ യേശുവിനെ നീ യെന്നു സംബോധനചെയ്തു
പിന്നെ പ്രഭോ യേന്നും,പ്രവാ്ചകനെന്നും അവസാനം യേശു അനുഭവത്തിലേക്കു അവള്‍ കടന്നുവന്നു. ക്രിസ്തനുഭവത്തില്‍ നിന്നുമാത്രമേ ആരാധനാനുഭവത്തിലേക്കു ഒരാള്‍ക്കു കടന്നുവരാന്‍ സാധിക്കൂ .

യേശുവിനെ രക്ഷകനും കര്ത്താവുമായി അനുഭവിച്ചറിയുന്നവര്‍ക്കാണു ആത്മാവിലും അത്യത്തിലും ആരാധിക്കാന്‍ കഴിയുക.

അരാധനയില്‍ നിന്നും പ്രേഷിതദൌത്യത്തിലേക്കു

ക്രിസ്തനുഭവവും യഥാര്ത്ഥ ആരാധനയും നമ്മേ മറ്റൊരു ദൌത്യത്തിലേക്കു നയിക്കും  
സത്യത്തിലും ആത്മാവിലുമുള്ള ആരാധനയായിരുന്നു സമരിയാക്കാരിയില്‍ പിന്നെ നാം കാണുന്നതു. അവള്‍ കുടം അവിടെ വെച്ചിട്ടു പട്ടണത്തിലേക്കുഓടി .അവള്‍ യേശുവിനു സാക്ഷ്യം നല്കുന്നു. ( യോഹ.4: 28 - 29 )

മലങ്കരകുര്‍ബാനയില്‍ അവസാനം "നിംഗള്‍ സമാധാനത്താലേ പോകുവിന്‍ എന്നുപറഞ്ഞുവിടുന്നതു ഈ അര്ത്ഥത്തിലാണു. ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള ദൌത്യവുമായാണു നമ്മള്‍ ലോകത്തിലേക്കു ഇറങ്ങുന്നതു.

ചുരുക്കത്തില്‍ ക്രിസ്തനുഭവത്തില്‍ നിന്നുമാണു ക്രിസ്തീയ ആരാധന ആരംഭിക്കുന്നതു.
അതു ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണു.
അതില്കൂടിനമ്മള്‍ പ്രേഷിതദൌത്യത്തിലേക്കാണു നയിക്കപെടുക.

വിവിധതരത്തിലുള്ള ആരാധനാരീതികള്‍ ആവശ്യം ഉണ്ടോ ?

ക്രിസ്തനുഭവത്തില്‍ നിന്നുമാണു ആരാധന ആരംഭിക്കുന്നതെങ്കില്‍ ,അനുഭവം വ്യത്യസ്തമായാല്‍ ആരാധനാരീതിയും വ്യത്യസ്തമാകേണ്ടേ ?
കാരണം . ക്രിസ്തനുഭവത്തോടുള്ള പ്രതീകരണമാണു ആരാധന.
മറ്റൊരു വാക്കില്‍ ക്രിസ്തനുഭവത്തില്‍ എന്നില്‍നിന്നും വരുന്ന ബഹിര്‍ സ്പുരണമണു   അരാധന .
ഒരേ സംഭവത്തോടു പലര്‍ പ്രതീകരിക്കുന്നതു പലവിധത്തിലായിരിക്കുമല്ലോ ?
ഒരേ സംഭവത്തിന്‍റെ ദ്രുക്സാക്ഷികള്‍ വിവരിക്കുന്നതു ഒരേവിധത്തില്‍ ആയിരിക്കുകയില്ല.

യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ അനുഭവിച്ചറിഞ്ഞതു പലവിധത്തിലാണു. 
അതാണെല്ലോ നാലു സുവിശേഷങ്ങള്‍ ഉണ്ടാകാന്‍ കാരണമായതു.
നാലും നാലുതരത്തിലുള്ള അനുഭവാവിഷകരണമാണെല്ലോ ?


അരാധനയുടെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചതു.
അപ്പസ്തോലന്മാരും അവരുടെ പിന്‍ഗാമികളും തങ്ങള്‍ക്കുണ്ടായ ക്രിസ്തനുഭവം തങ്ങളുടേതായ പ്രത്യേകതകളോടുകൂടി വിവിധ സമൂഹങ്ങള്‍ക്കു പകര്ന്നുകൊടുത്തു. അങ്ങനെ വിവിധ സ്ഥലങ്ങളില്‍ ,രാജ്യങ്ങളില്‍ ,ക്രൈസ്തവസമൂഹങ്ങള്‍ രൂപം കൊണ്ടു. അതാതു സ്ഥലത്തെ സംസ്കാരങ്ങളും, പ്രത്യേകതകളും ഉള്‍കൊണ്ടുകൊണ്ടുവളര്ന്നു പുഷ്ടിപെട്ടു ഓരോരോ പ്രാദേശിക സഭകളായി രൂപം പ്രാപിച്ചു. ഇങ്ങ്നെ രൂപം കൊണ്ട പ്രാദേശികസഭകളുടെ കൂട്ടായ്മയാണു " തിരുസഭ."

ഓരോ പ്രാദേശികസഭയും അതു ഉള്‍കൊണ്ട ക്രിസ്തനുഭവത്തെ സ്വന്തം രീതിയില്‍ ആവിഷകരിച്ചു തനതായ ആരാധനാക്രമത്തിനുരൂപം കൊടുത്തു. അങ്ങ്നെ സഭയില്‍ വിവിധ ആരാധനാക്രമങ്ങള്‍ ഉണ്ടായി.

കല്‍ദായ ആരാധനക്രമം ഭാരതത്തില്‍

അദ്യത്തെ നാലു നൂറ്റാണ്ടുകളിലാണു വിവിധ ആരാധനാരീതികള്‍ വളര്ന്നുവന്നതു. എന്നാല്‍ എല്ലാ പ്രാദേശികസഭകളും തനതായ ആരാധനാക്രമങ്ങ്ള്‍ക്കു രൂപം കൊടുത്തില്ല. ചിലസഭകള്‍ കൂടുതല്‍ വളര്ന്നവയും ത്ങ്ങളോടു വളരെ അടുത്ത ബന്ധം പുലര്ത്തിയവരുമായ സഭകളുടെ ആരാധനാക്രമം സ്വീകരിക്കുകയുണ്ടായി. 52 ല്‍ മാര്തോമ്മാശ്ളീഹാ ഇവിടെ വന്നു ആരാധനനടത്തിയെങ്ങ്കിലും ഇവിടെ തനിമയുള്ള ഒരു ആരാധനാക്രമം രൂപം കൊണ്ടതായി അറിവില്ല. അതിനാല്‍ പേര്ഷ്യയില്‍ വളര്ന്ന കല്‍ദായ ആരാധനാക്രമം നാലാം നൂറ്റാണ്ടീല്‍ ഭാരതം സ്വീകരിക്കുകയുണ്ടായി.

ഈ ആരാധനാക്രമം മാര്തോമ്മായുടെ ക്രിസ്തനുഭവത്തില്‍ നിന്നും വളര്ന്നുവന്നാതാണു. കാരണം പേര്ഷ്യയില്‍ സഭ സ്ഥാപിച്ചതു മാര്തോമ്മായുടെ ശിഷ്യനായ മാര്‍ അദ്ദായി ആയിരുന്നു. അതുകൊണ്ടു കല്‍ദായ ആരാധനക്രമം സ്വീകരിക്കാന്‍ നമുക്കു എളുപ്പമായിരുന്നു.

ക്രിസ്തുവിന്‍റെ സഭയെ മനോഹരമാക്കുന്ന വിവിധവര്ണങ്ങളോടുകൂടിയ ആരാമം
ക്രിസ്തുവിന്‍റെ സഭയില്‍ ഇന്നു വിവിധ ആരാധനാക്രമങ്ങള്‍ ഉണ്ടു അതു വിവിധ വര്ണങ്ങളുള്ള പുഷ്പങ്ങള്‍ പോലെ ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയെ മനോഹരിയാക്കുന്നു. അതു ക്രിസ്തൂവിന്‍റെ മണവാട്ടിയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ഈ വിശദീകര്‍അണത്തില്‍ നിന്നും ആരാധനയെകുറിച്ചും ,ആരാധനാക്രമത്തെകുറിച്ചും ,കുര്‍ബാനയെ കുറിച്ചും ,വിവിധ റീത്തുകളെകുറിച്ചും ഒക്കെ ഒരു ധാരണ ലഭിച്ചുകാണുമെന്നു വിചാരിക്കുന്നു.

കുര്‍ബാനയുടെ മറ്റോരാരാധന 

അക്ഷരജ്ഞാനമില്ലാത്ത ഒരു കര്ഷകന്‍റെ ആരാധന .

ഒരു കര്ഷകന്‍ രാവിലെ വയലിലേക്കുപോകുമ്പോഴും വൈകിട്ടുതിരികെ പോകുമ്പോഴും പള്ളിയില്‍ കയറി കുറെ നേരം ഇരിക്കുന്നതു പതിവായിരുന്നു. ഒരിക്കല്‍ വികാരിയച്ചന്‍ അദ്ദേഹത്തോടു ചോദിച്ചു എന്താ്ണു പ്രാര്ത്ഥിക്കുന്നതു. ?
അയാള്‍ പറഞ്ഞു " ഞാന്‍ പള്ളിക്കകത്തുകയറി യേശുവിനെ നോക്കിയിരിക്കും യേശു എന്നേയും നോക്കിയിരിക്കും, "
ഇതും കുര്‍ബാനയുടെ ആരാധന തന്നെയാണു.

ഇനിയും എതിരു പറയുന്നവരോടൂ ഒരു കുഞ്ഞു ചോദ്യം .
സഭാതലവന്മാര്‍ പറയുന്നതു തെറ്റാണെന്നു പറയാന്‍ നിംഗള്‍ക്കു ആരാണു അധികാരം തന്നതു ?
ഓരോ സഭക്കും ഒരുതലവനുണ്ടൂ. പിന്നെ തിരു സഭക്കു ഒരുതലവനും ഉണ്ടു അവരെ ഭരിക്കാനോ അവര്‍ പറയുന്നതു തെറ്റാണെന്നോ പറയാന്‍ എന്തെങ്ങ്കിലും അധികാരം ആരും അറിയാതെ ലഭിച്ചോ ? ഉണ്ടെങ്ങ്കില്‍ സത്യം പറയുക.എന്തിനു രഹസ്യമായി വെയ്ക്കുന്നു ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...